Monday, 1 November 2010

പ്രേമികളുടെ സ്വര്‍ഗത്തില്‍ കട്ടുറുമ്പ് ആകാതെ

ഓത്തു പള്ളീലന്നു  നമ്മള് പോയിരുന്ന കാലം ഓര്‍ത്തു കണ്ണീര്‍ വാര്‍ക്ക യാണിന്നു നീല മേഘം   .............................................................. കോന്തലക്കല്‍ നീയെനിക്കായ് കെട്ടിയ നെല്ലിക്ക - കണ്ടു ചൂരല്‍ വീശിയില്ലേ നമ്മുടെ മൊല്ലാക്ക  പ്രിയ കവി പി ടി അബ്ദു റഹിമാന്‍ എഴുതി  വി ടി മുരളി പാടി അനശ്വരം ആക്കിയ പാട്ട് . പുതിയ തലമുറ കേട്ടുവോ എന്നു എനിക്ക് അറിയില്ല  ഈ ഓത്തുപള്ളി സ്കൂളാണ് ,സണ്‍‌ഡേ  സ്കൂള്‍ ആണ്  ഈ പ്രണയിതാക്കള്‍ ‍ മതാതീതരും  ആണ് . കോന്തലക്കല്‍, കീശയില്‍ ,ഇന്സ്ട്രുമെന്ടു ബോക്സില്‍ നാം ഇഷ്ട്ടപ്പെടുന്ന കൂട്ടുകാരന് കൂട്ടുകാരിക്ക്  നാം കരുതിയത്‌ നെല്ലിക്ക മാത്രംഅല്ല  വര്‍ണ്ണ  കടലാസുകള്‍ ‍ മുതല്‍  ഉണ്ണിയപ്പം വരെ ആണ് . ഒന്നുമില്ല എങ്കില്‍ ഇടവഴിയില്‍ ‍ നിന്ന് ശേഖരിച്ച ചെത്തിപ്പഴം  നാം കൂട്ടുകാര്‍ക്കായി കരുതി .അതില്‍  ‍ ഒന്ന് ഏറെ പ്രിയം തോന്നിയ നീല കണ്ണുകള്‍  ഉള്ള അവള്‍ക്ക്  കരുതി .അത് കണ്ടാണ്‌  മൊല്ലാക്ക ചൂരല്‍ വീശുന്നത് . എന്ത് കൊണ്ട് ? അദ്ദേഹം സാംസ്കാരിക പോലീസ് ആണ് . കുഞ്ഞുങ്ങള്‍ക്ക് പരസ്പരം തോന്നുന്ന കൌതുകം അതാണ്‌ ബാല്യത്തിലെ സ്നേഹം പി ടി ആ കുഞ്ഞുങ്ങള്‍ വളര്‍ന്നതിനു ശേഷം ഉള്ള ഒരാളിന്റെ ഓര്‍മ്മകള്‍ ‍ പുനര്‍ ‍ ആവിഷ്കരിക്കയാണ് .  അന്ന് ചൂരല്‍ വീശിയ സാംസ്കാരിക പോലീസുകാര്‍ ഇന്നും പ്രേമികളുടെ നേര്‍ക്ക്‌  ചൂരല്‍ വീശുന്നു .  നാം ഇന്നും പ്രേമത്തെ കുറ്റകരം ആയികാണുകയും  ആരെങ്കിലും അങ്ങിനെ ഒരു ബന്ധത്തില്‍ ഏര്‍പെട്ടാല്‍ ‍ അതിനെ തടയാനും അവര്‍ക്കു ചുറ്റും പര്തിബന്ധങ്ങള്‍ സ്രഷ്ട്ടിക്കാനും അവരെ കുറിച്ചു കഥകള്‍ ‍ മെനയാനും ഒക്കെ ശ്രമിക്കുന്നു . ഈയ്യിടെ ജാതി മാറിയോ മതം മാറിയോ പ്രണയിക്കുന്നവരെ കുടുംബക്കാര്‍  തന്നെ ചുട്ടു കൊല്ലുകയോ പീഡിപ്പിക്കുകയോ ചെയ്യുന്നതിന്റെ കഥകള്‍ ‍ മറ്റു സംസ്ഥാനങ്ങ ലില്‍ ‍  നിന്ന്  തുടരെ കേള്‍ക്കുന്നു  .നമ്മുടെ അയല്‍  ‍ സംസ്ഥാനം ആയ കര്‍ണാടകയില്‍ ‍ രണ്ടു രണ്ടു സമുദായത്തില്‍  പെട്ട  ഒരേ കലാലായ  പഠിതാക്കള്‍ ‍ ആണും പെണ്ണും ഒന്നിച്ചു യാത്ര ചെയ്യുന്നത് വരെ ശ്രീരാമ സേനക്കാര്‍ എന്ന വര്‍ഗീയ സംഘം  വിലക്കുന്നു എന്ന് വാര്‍ത്ത  വന്നിരുന്നു . കേരളത്തില്‍ രാമസേന ‍ ഇല്ലാത്തത് കൊണ്ട് ആവണം ഇവിടെ ക്രോസ് വാച്ചിങ്ങിനു ഈശാന്‍  താടിക്കാര്‍ ഇറങ്ങിയിരിക്കുന്നത് എന്ന് തോന്നുന്നു. ഇയ്യിടെ സ്വന്തം സമുദായത്തില്‍ ‍ ആര് പ്രേമിക്കുന്നു അന്യ സ്മുടായക്കാരന്‍ ‍ ആരെയെങ്കിലും പ്രേമിക്കുന്നോ എന്നൊക്കെ കണക്കു എടുക്കുക ആണ് അത്രേ കേരളത്തിലെ നവ താലിബാനുകള്‍  , അന്ന് മൊല്ലാക്ക ചൂരല്‍ വീശിയത് അദ്ദേഹത്തിന്റെ അറിവ് കേടു കൊണ്ട് ആണ് എങ്കില്‍ ‍ ഇന്ന് നവ താലിബാനുകളുടെ  ഇടയില്‍ ‍  വിദ്യാ  സമ്പന്നര്‍ ‍ ഉണ്ട് എന്നത് വിരോധാഭാസം തന്നെ .

ഈ പാട്ട് ഓര്‍മ്മ  വരാനും ഇത്രയും കുറിക്കുവാനും കാരണം ഇയ്യിടെ നാട്ടില്‍  നിന്നെത്തുയ ഒരു സുഹ്രത്ത് ഇത്തരം പ്രവണതകള്‍നാട്ടില്‍ ഉണ്ടായി വരുന്നു എന്ന് സൂചന തന്നതി നാല്‍  ആണ് . പക്ഷെ സാംസ്ക്കാരിക പോലീസുകാര്‍ ആയ ഇവര്‍ ഓര്‍ക്കാതെ പോകുന്ന ഒന്നുണ്ട് പ്രേമം എന്നത് ഒരു പ്രതേക വൈകാരിക പ്രതിഭാസം ആണ് അത് തികച്ചും ജൈവീകവും  ആണ് . ലോകത്ത് പ്രേമത്തെ  ഉദാത്തവല്‍ക്കരിച്ച്ചത് പോലെ മറ്റൊന്നിനെ ഉദാത്തവല്‍ക്കരിച്ചിട്ടില്ല പൊലി പ്പിച്ചിട്ടില്ല .എത്ര ഏറെ സിനിമകള്‍ സാഹിത്യക്ര്‍തികള്‍ കാവ്യങ്ങള്‍  . അറിയുക എന്ത് പ്രതി ബന്ധങ്ങള്‍ ഉണ്ടായാലും പ്രേമിക്കുന്നവര്‍ ‍ അതെല്ലാം തട്ടിമാറ്റി മുന്നോട്ടു പോകും . ലോകത്ത് ഒരിക്കല്‍ ‍ എങ്കിലും ഈ വികാരം ഉള്ളില്‍  ഉണ്ടായിട്ടില്ലാത്ത മനുഷ്യര്‍ ‍ അപൂര്‍വ്വം  ആയിരിക്കും .ചിലര്‍ക്ക് ‍ അതില്ലാതെ ആയിപ്പോകുന്നത് മറ്റു സങ്കുചിത വികാരങ്ങള്‍  മതം, ജാത്യാഭിമാനം.കുല മഹിമ പോലെ പലതും  ഉള്ളില്‍ നിറഞ്ഞു കന്മഷം നിറഞ്ഞു പോകുന്നതിനാല്‍ ‍ ആണ് .  ഞാനും പ്രേമത്തെ  ഇന്ന് വളരെ മഹത്തായ ഒന്ന് ആയി കാണുന്നില്ല എങ്കിലും പ്രേമിക്കുന്നവരെ അത് ജാതി മത വര്‍ഗ  ചിന്തകള്‍ക്ക്  അതീതം ആയി അംഗീകരിക്കുന്നു .അവരെ പ്രോത്സാഹിപ്പിക്കയും   ചെയ്യുന്നു. ഒരിക്കല്‍ ആ വികാരത്തിന്റെ സുഖ ശീതളിമയില്‍  അഭിരമിച്ചതിന്റെ   സുഖാലസ്യം ഇന്നും ഉള്ളില്‍ സൂക്ഷിക്കയും ചെയ്യുന്നു .

യുവത്വത്തിന്റെ ഇന്നത്തെ പ്രശ്നങ്ങളില്‍ ഒന്ന് സൌന്ദര്യ ദര്‍ശനം എന്തെന്ന് അറിയായ്കയും  അതോടനുബന്ധിച്ച്ച വിവരമില്ലായ്മയും ആണ് .അവരെ സംബന്ധിച്ചു എല്ലാം ചരക്കുവല്‍ക്കരിക്കപ്പെട്ട ഈ കാലത്ത് ,പ്രേമത്തെ മനോഹരം ആയ ഒരു വികാരം ആയി ഉള്‍ക്കൊണ്ട്‌ അതില്‍ മയൂരങ്ങളെ പോലെ വിഹരിക്കാന്‍ രണ്ടു യവ മനസ്സുകള്‍ തയാര്‍ ആവുന്നു എങ്കില്‍ പോയ കാലത്ത് നമുക്ക് ഉണ്ടായിരുന്നതും ഇടയ്ക്കു നഷ്ട്ടപ്പെട്ടുപോയി എന്ന് കരുതുന്നതും ആയ സൌന്ദര്യ ലഹരികളെ നമ്മുടെ തലമുറ തിരിച്ചു വിളിക്കുന്നു എന്നാണു മനസ്സിലാക്കേണ്ടത്  അതിനെ തല്ലി ക്കെടുത്താനും  മതത്തിന്റെയും ജാതി കളുടെയും ഒക്കെ കടമ്പകള്‍ അവരുടെ മുന്നിലേക്ക്‌ വലിച്ചിടാനും ആണ് സാംസ്ക്കാരിക പോലീസുകാരേ നിങ്ങള്‍ ശ്രമിക്കുന്നത് എങ്കില്‍ സൌന്ദര്യം ഇഷ്ട്ടപ്പെടുന്ന ഈ ഭൂമി പ്രേമികള്‍ക്കായി പച്ചയും നീലയു ചേര്‍ന്ന പ്രേമ വര്‍ണ്ണങ്ങളാല്‍ തീര്‍ത്ത പ്രപഞ്ച ശില്‍പ്പി നിങ്ങളെ പിടിച്ചു നരകത്തില്‍ ഇട്ടു കരിച്ചു കളയും എന്ന് ഉറപ്പു . അതിനാല്‍ ഇത്തരം കുത്സിത വ്രത്തികളില്‍ നിന്ന്  പിന്തിരിഞ്ഞു  പ്രേമികളുടെ സ്വര്‍ഗത്തില്‍ കട്ടുറുമ്പ് ആകാതെ  നിങ്ങള്‍ ജപമാലകളില്‍ തെരുപ്പിടിച്ചു ഇരുന്നാലും ...

No comments:

Post a Comment