Friday, 5 November 2010

ആരാണ് അവരെ നിങ്ങളില്‍നിന്നു മറച്ചു വച്ചത്

നിങ്ങള്‍ക്ക് ആരെയെല്ലാം അറിയാം  എന്ന് ഞാന്‍ ചോദിക്കുമ്പോള്‍ നിങ്ങള്‍ വിചാരിക്കും ഇതെന്തു ചോദ്യം ? നമ്മുടെ പരിസരത്തു ഉള്ള ആയിരം പേരെ അറിയാം മ മ്മൂട്ടിയുടെ മകളുടെ പേര് അറിയാം  മോഹന്‍ ലാലിന്റെ മകന്റെ  പേര് അറിയാം റിയാലിട്ടീ ഷോയിലെ എല്ലാവരെയും അറിയാം ഒബാമയുടെ നായയെ അറിയാം ,പക്ഷെ ഞാന്‍ ചോദിക്കുന്നത് ഈറോം ഷര്‍മിള എന്ന സമര നായികയെ  അറിയുമോ എന്നാണു എങ്കില്‍ നിങ്ങള്‍ അങ്ങിനെ ഒരാളെ കേട്ടിട്ടേ ഇല്ല എന്ന് പറയും അല്ലെങ്കില്‍ എവിടെയോ കേട്ടിട്ടുണ്ട് പക്ഷെ വ്യക്തമായി അറിയില്ല എന്നാവും ഉത്തരം .ആരാണ് അവരെ നിങ്ങളില്‍ നിന്നു മറച്ചു വച്ചത് ?  റിയാലിട്ടീ ഷോ  നടത്തുന്ന ദ്രശ്യ മാധ്യമാക്കാര്‍ മുഖ്യ ധാര പത്രങ്ങള്‍ ഭരണകൂടം ഇവരെല്ലാം ചേര്‍ന്ന് കഴിഞ്ഞ പത്തു കൊല്ലമായി തുടരുന്ന ഒരു സമരത്തെ ആ സമരം നയിക്കുന്ന ഈറോം ഷര്‍മിള എന്ന ദുര്‍ഗയെ നാട്ടു കാരുടെകണ്ണില്‍ നിന്നു മറച്ചു വച്ചിരിക്കുന്നു .പട്ടിക്കുവേണ്ടിയും പൂച്ചക്കുവേണ്ടിയും കവിത എഴുതുന്ന കവിപുന്ഗവരും മനുഷ്യാവകാശ പ്രവര്‍ത്തകര്‍ എന്ന് മേനി നടിക്കുന്ന കപട നാട്യക്കാരും   കള്ളന്മാരുടെയും കൊലയാളികളുടെയും സംരക്ഷകര്‍ ആയ മുഖ്യ ധാരാ രാഷ്ട്രീയ പാര്‍ട്ടികളും ഒക്കെ ഒരു പോലെ ഈ മഹിളാ രത്നം നടത്തുന്ന സമരത്തെ തമ്സക്കരിക്കയും അവരെ ഒറ്റപ്പെടുത്താന്‍ ശ്രമിക്കയും ചെയ്യുമ്പോള്‍ ,ഇന്ത്യയുടെ നാനാഭാഗത്തു നിന്നും അറിഞ്ഞെത്തുന്ന സാദാരണ ജനം ആല്‍ ഇന്ത്യ മെഡിക്കല്‍ സയന്‍സില്‍ പത്തു കൊല്ലത്തെ നിരാഹാരം കൊണ്ട് ആന്തരിക അവയവങ്ങള്‍ പലതും തകര്‍ന്നു കഴിഞ്ഞ ഈ മണിപ്പൂരിന്റെ മകളെ സന്ദര്‍ശിക്കുന്നു അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചു മടങ്ങുന്നു

ഇന്ത്യയില്‍ എന്നല്ല ലോകത്ത് തന്നെ ഒരിടത്തും ഒരു വ്യക്തി ഇങ്ങിനെ സമരം ചെയ്ത ചരിത്രം ഉണ്ടോ എന്ന് സംശയം ആണ് .അത് പോലെ ഭരണകൂടത്താല്‍ ഇത്ര ഏറെ അവഗണിക്കപ്പെട്ട മറ്റൊരു സമരവും ഇല്ല ഇങ്ങി നെ ഒരു സമരം മറ്റൊരു രാജ്യത്ത് ആയിരുന്നു എങ്കില്‍ പ്രതേകിച്ച്ചു പാക്ഷാത്യ രാജ്യങ്ങളില്‍ ആയിരുന്നു എങ്കില്‍ അത് ആഗോള തലത്തില്‍ ശ്രദ്ധിക്കപ്പെടുകയും എന്നും വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കയും ചെയ്തേനേ . നമ്മുടെ നാട്ടില്‍ അഭിഷേക് ബച്ചന്‍ എന്ന അന്ധ വിശ്വാസി പ്രതിമ അനാച്ചാദനം ചെയ്യുന്നത് മനുഷ്യാവകാശത്തിനു വേണ്ടി സമരം ചെയ്യുന്നതിനേക്കാള്‍ പ്രാധാന്യത്തോടെ പ്രസിദ്ധീകരിക്കാനും അതിന്‍ മേല്‍ ചര്‍ച്ച സംഘടിപ്പിക്കാനും മാത്രം ആണ് മാധ്യമങ്ങള്‍ക്ക്  താല്പര്യം .ആ ചര്‍ച്ചക്ക് മുന്നില്‍ വായും പൊളിച്ചു ഇരിക്കാനും റിയാലിട്ടീ ഷോയിലെകണ്ണീര്‍ കണ്ടു ഒപ്പം കണ്ണീര്‍ വാര്‍ക്കാനും  ആണ് നപുംസക യുവതയ്ക്ക് താല്ത്പര്യം .

ഇനി ഈ സമരത്തിനു കാരണം ആയ സംഭവം കൂടി ശ്രദ്ധിക്കുക രണ്ടായിരം നവംബറില്‍ മണിപ്പൂരിലെ ഇന്ഫാലിനു അടുത്തുള്ള മലോം എന്ന ചെറു പട്ടണത്തില്‍ ബസ്സ് കാത്തു നില്‍ക്കയായിരുന്ന കുട്ടികള്‍ അടക്കമുള്ള പത്തു പേരെ ഇന്ത്യന്‍ സേന യുടെ ഭാഗം ആയ ആസാം റൈഫിള്‍സ് വെടിവച്ചു കൊന്നു .അതിനു അവര്‍ക്ക് കഴിഞ്ഞത് ഇന്ത്യന്‍ സൈന്യത്തിന് കൊടുത്തിട്ടുള്ള ഒരു പ്രതേക അധികാരം വഴി ആണ് അസ്വസ്ഥ ബാധിതം എന്ന് തോന്നുന്ന പ്രദേശത്തു അഞ്ചില്‍ അധികം ആളുകള്‍ കൂടി നില്‍ക്കയാണ്‌ എങ്കില്‍ അവരെ വെടി വച്ചു കൊല്ലാന്‍ സൈന്യത്തിന് അധികാരം നല്‍കുന്ന അന്‍പത്തി എട്ടിലെ ആംഡ് ഫോര്‍സ് സ്പെഷല്‍ പവര്‍ അധികാരം ഉപയോഗിച്ചു ആണ് അന്ന് ആ നിരപരാധികള്‍ക്ക്‌ നേരെ ആസാം റൈഫിള്‍സ് വെടി വച്ചത് .പത്തു കൊല്ലം ആയിട്ടും അതിനു ഉത്തരവാദികള്‍ ആയ പട്ടാളക്കാരെ ശിക്ഷിക്കാന്‍ കഴിയാത്തത് ഈ നിയമം നില നില്‍ക്കുന്നത് കൊണ്ട് തന്നെയാണ് .ഈ നിയമ്മം എടുത്തു മാറ്റുന്നതിന് വേണ്ടി ആണ് ഈറോം ഷര്‍മിള സ്വന്തം ജീവന്‍ പണയപ്പെടുത്തി പത്തു കൊല്ലം ആയി നിരാഹാരം കിടക്കുന്നത് .മാത്രമല്ല ആകിടക്കയില്‍ കിടന്നു കൊണ്ട് മണിപ്പൂരിലും ഇന്ത്യുടെ പലഭാഗങ്ങളിലും നടക്കുന്ന മനുഷ്യാവകാശധ്വംസങ്ങളെ അവര്‍ ചൂണ്ടിക്കാണിക്കുന്നു . മേനകാ ഗാന്ധിക്കും അവരുടെ പട്ടികള്‍ക്കും പേര് കേട്ടാല്‍ പട്ടികള്‍ വരെ ലജ്ജിച്ചു പോകുന്ന അവരുടെ മകനും ഒക്കെ അമിത പ്രാധാന്യം നല്കയും അവര്‍ പറയുന്നതും ചെയ്യുന്നതും വാര്‍ത്ത ആക്കുകയും  ചെയ്യുന്ന നമ്മുടെ മാധ്യമങ്ങള്‍ ഈ മ്ഹാവിപ്ലവകാരിയെ തമ്സക്കരിച്ച്ചില്ല എങ്കിലേ അല്ത്ഭുതം ഉള്ളൂ .

രാവിലെ പത്രം വായിക്കയും വെളുക്കുന്നത്‌ വരെ ടി വിക്ക് മുന്നില്‍ കുത്തിയിരുന്നു നാലാം ക്ലാസ്സ് ചര്‍ച്ചകള്‍ കോമഡികള്‍ സിനിമാക്കാരുടെ വിശേഷങ്ങള്‍ തുടങ്ങിയവ ശ്രദ്ധിക്കയും , സുന്ദരി കോതകളുടെയും നപുംസങ്ക നര്‍ത്തകരുടെയും ഒക്കെ കീലംകുലുക്ക് കണ്ടു എസ് എം എസ് അയക്കുകയും രോമാഞ്ചം കൊള്ളുകയും ചെയ്യുന്ന സാച്ചര കേരളത്തിലെ  യുവതയോട് ശര്മിലയെ കുറിച്ചു ചോദിച്ചാല്‍ അവര്‍ക്ക് ഷര്‍മിളാ ടാഗോറിനെ പോലും അറിയില്ല എന്നതാണ് സത്യം .മുതലാളിത്ത പിത്തലാട്ടത്തിനു തുപ്പ കോളാമ്പി പിടിച്ചു നടക്കുന്ന പിമ്പുകള്‍ ആയ പത്ര പ്രവര്‍ത്തകരും മീഡിയ ക്കാരും വാഴുന്ന ഈ കാപട്യക്കാരുടെ നാട്ടില്‍  എന്ത് ശര്‍മ്മിള  ഏതു ശര്‍മ്മിള ?

അക്ഷരം അറിയാത്തവര്‍ എന്ന് മലയാളി കളിയാക്കുന്ന ഉത്തര ഇന്ത്യ കാരന്റെ നാലിലൊന്ന് ജാനാധിപത്യ ബോധവും  ഭരണ കൂട ഭീകരതക്ക്‌  എതിരെ ഉള്ള ബോ ധവും കാപദ്യക്കാരന്‍ ആയ മലയാളിക്ക് ഇല്ല എന്ന് അടിയന്തിരാവസ്ഥ കഴിഞ്ഞുള്ള തെരഞ്ഞെടുപ്പില്‍ വീണ്ടും കരുണാകരനെ അധികാരം ഏല്‍പ്പിച്ച് തെളിയിച്ചതാണ് .  പക്ഷെ നിങള്‍ ഒന്ന് മനസ്സിലാക്കുക ഈസമരം വിജയിക്കുക തന്നെ ചെയ്യും പത്തു കൊല്ലം വേണ്ടി വന്നു എങ്കിലും സാമ്രാജ്യത്വ പപ്പറ്റ് ആയ മന്‍മോഹനും സോണിയുടെ അടുക്കളക്കാരന്‍ ആന്റണിയും ഈ നിയമം പുനപരിശോധിക്കാന്‍ ഒരു കമ്മറ്റി വച്ചിരിക്കുന്നു .എന്നത് ഈ സമരത്തിനെ ഏറ്റവും കുറഞ്ഞ ഫലം തന്നെ .  പക്ഷെ ഒന്നറിയുക നിങ്ങളുടെ തലമുറ ഇങ്ങിനെ നിസ്ന്ഗര്‍ ആയി മുന്നോട്ടു പോകുക ആണ് എങ്കില്‍ നിങ്ങളുടെ കിടപ്പറയുടെ വാതിലില്‍ മുട്ടി ഭരണകൂടം അതിക്രമിച്ചു കടക്കുമ്പോഴും നിങ്ങള്‍ മിഴിച്ചു നില്‍ക്കുയാവും ഫലം .

No comments:

Post a Comment