തെരുവില്‍ ചെകുത്താന്‍ എതിരെ വരുമ്പോള്‍
ഒരു ചെറു പുഞ്ചിരി കൈമാറാതെ കടന്നു പോകാറില്ല
സൌഹ്ര്‍ ദത്തിനെഊഷ്മളമായ ഒരു കൈ പലപ്പോഴും -
പ്രിയന്‍ അവന്‍ നീട്ടുകയും ചെയ്യും
മഹാസൌഭാഗ്യങ്ങളുടെ സ്വര്‍ഗം ത്യജിച്ച അവന്റെ മുഖത്തു
ത്യാഗിയുടെ നിസംഗ ശാന്തി തെളിഞ്ഞു കാണാം
സര്‍വശക്തന്റെ മുന്നില്‍ പോലും കുനിക്കാത്ത ശിരസ്സ്
പ്രിയപ്പെട്ടവര്‍ക്കായി അവന്‍ എന്നും കുനിച്ചു പിടിക്കുന്നു
ചിന്തയുടെ തീനാമ്പുകള്‍ കെടാതെ സൂക്ഷിക്കാനും
യുക്തിയുടെ ചോദ്യങ്ങള്‍ ഉയര്‍ത്താനും-
അവന്‍ നമ്മെ നിരന്തരം ഓര്‍മിപ്പിക്കുന്നു
പകരം ഒന്നും തിരിച്ചു ചോദിക്കുന്നുമില്ല
ദൈവത്തെ ഞാന്‍ ഒരിക്കലും തെരുവില്‍സന്ധി ച്ചില്ല
വാഴ്വിന്‍ മഹാ പ്രയാണത്തില്‍ കാല്‍ ഇടരുമ്പോള്‍
ഒരു കൈതാങ്ങിനായി നാം തിരയുമ്പോള്‍
ദൈവം മഹാ ധ്യാനത്തില്‍ അമര്‍ന്നു പോകുന്നു
ദുരിതങ്ങളുടെ കരകാണാ കടല്‍ തുഴയുംപോള്‍
അമരത്തോ അണി യത്തോ നാം അവനെ ആഗ്രഹിക്കുന്നു
പ്രപഞ്ച പാലന ത്തിന്റെ തിരക്കുകള്‍ക്കിടയില്‍
ദൈവത്തിനു നമ്മുടെ നിലവിളികള്‍ ശ്രവ്യമാവില്ല
ചെകുത്താന്‍ നമ്മുടെ സന്തോഷങ്ങളില്‍കൂട്ടുകാരന്‍
സന്താപങ്ങളില്‍ നല്ല സമരിയാക്കാരന്‍
കയ്പിന്റെ പാനപാത്രം ചുണ്ടോടു ചേര്‍ക്കുമ്പോഴും
മധു ചഷകങ്ങളില്‍ നിന്ന് പാനം ചെയ്യുമ്പോഴും കൂട്ടിനവനുണ്ട് .
അതിനാല്‍ ദൈവത്തെ അവന്റെ ആകാശങ്ങളില്‍ മേയാന്‍ വിട്ടു
ഭൂമിയില്‍ സാത്താന്റെ കൈപിടിച്ചു ഞാന്‍ നടക്കുന്നു
അവന്‍ തീര്‍ക്കുന്ന ഉത്സവ ലോകത്തില്‍ തിമര്‍ക്കുന്നു
ഭയത്തെ കുടഞ്ഞു കളഞ്ഞു നിങ്ങളും പോരുക
No comments:
Post a Comment