വിവരമില്ലായ്മ എന്ന് നാം പ്രയോഗിക്കാറുണ്ട് , എന്താണ് വിവരം ? ഇന്‍ഫര്‍മേഷന്‍ എന്ന് ആംഗലെയത്തില്‍ പറയുന്ന ഒന്ന് ആണോ അതല്ല ജ്ഞാനം എന്ന അര്‍ത്ഥത്തില്‍ ആണോ ഈ പ്രയോഗം . വിവരവും അറിവും [നോളജു] തമ്മിലുള്ള വ്യത്യാസം എന്ത് ? ഇതിനെല്ലാം ഒരു അര്‍ത്ഥം തന്നെ ആണോ ,എന്നിങ്ങനെ ഒരു വിചിന്തനം നടത്തുമ്പോള്‍ കിട്ടിയ ചില കാര്യങ്ങള്‍ ഇവിടെ കുറിക്കാം എന്ന് തോന്നുന്നു .വിവരം എന്നതും ഞ്ജാനം എന്നതും രണ്ടു തന്നെ ആണ് നമുക്ക് ചെറുപ്പം മുതല്‍ ഓരോ അറിവ് ലഭ്യം ആവുന്നു . ഇത് പ്രക്ര്‍തിയോ നമ്മുടെ പരിസരമോ മാതാപിതാക്കളോ കൂട്ട് കാരോ പകര്‍ന്നു തരുന്ന അറിവുകള്‍ ആണ് .ഈ അറിവുകള്‍ ബാ ഹ്യം ആയിമാത്രമേ നമുക്ക് ലഭ്യം ആകുന്നുള്ളൂ .ഭാഗികവും ആണ് പലപ്പോഴും . ഉദാഹരണത്തിന് നമുക്ക് ആനയെ കുറിച്ചു അറിയാം കാഴ്ച്ചയില്‍ കൂടി വലിയ ജീവി എന്നും നിരീക്ഷണത്തില്‍ കൂടി സസ്യ ബുക്ക് എന്ന് കേട്ടറിഞ്ഞതില്‍ നിന്നു കാട്ടില്‍ വസിക്കുന്ന ജീവി എന്നുമൊക്കെ നാം മനസ്സിലാക്കി . പക്ഷെ അതിനപ്പുറം ആനയെ കുറിച്ചു നമുക്ക് എന്തറിയാം എനിക്ക് ഒന്നും അറിയില്ല . ആനയുടെ വര്‍ഗം ഏതു, സവിശേഷതകള്‍ മറ്റു എന്തൊക്കെ ആണ് , പരിണാമത്തിന്റെ ഏതു ദശയില്‍ കൂടി അത് കടന്നു വന്നു എന്നൊക്കെ ഞാന്‍ മനസ്സിലാക്കിയിട്ടില്ല അതിനു അര്‍ത്ഥം എനിക്ക് ആനയെ കുറിച്ചു ബാഹ്യമായി കിട്ടിയ കുറച്ചു അറിവുകള്‍ അല്ലാതെ ആഴത്തില്‍ ഉള്ള ഒരറിവും ഇല്ല എന്ന് തന്നെ ആണ് . അര്‍ത്ഥം ഞ്ജാനം ഇല്ല എന്ന് . അപ്പോള്‍ വിവരം മാത്രം ഉണ്ട് നോളജു ഇല്ല എന്ന് അര്‍ത്ഥം .
ഈ വിവരങ്ങളെ ജ്ഞാനം ആയി പരിവര്‍ത്തിപ്പിക്കാന്‍ ഞാന്‍ എന്ത് ചെയ്യണം ? ആനയെ കുറിച്ചു കിട്ടാവുന്ന അറിവുകള്‍ ശേഖരിക്കേണ്ടത് ഉണ്ട് അതിനു പുസ്തകങ്ങളെയോ ആനയെ കുറിച്ചു ഞ്ജാനം ഉള്ള ഒരു ഗുരുവിനെയോ കണ്ടെത്തി അറിവുകള്‍ ശേഖരിക്കണം പലപ്പോഴും നമുക്ക് അതിനു സാധിക്കാറില്ല .പകരം എനിക്ക് ആനയെ അറിയാം ഞാന്‍ അതിനെ കണ്ടിട്ടുണ്ട് തൊട്ടിട്ടുണ്ട് ,എന്നൊക്കെ വീമ്പു പറയും . ഞാന്‍ ആണെങ്കില്‍ പൊതുവേ മടിയന്‍ ആകുക കൊണ്ട് കൂടുതല്‍ കാര്യങ്ങള്‍ അനേഷിക്കാന്‍ മിനക്കെടുക ഇല്ല .അല്ലെങ്കില്‍ ആനയെ കുറിച്ചു ആഴത്തില്‍ പഠിച്ചത് കൊണ്ട് വല്ല പ്രയോജനവും ഉണ്ടോ എന്ന് നോക്കും ഇല്ല എന്നാല്‍ എത്ര വലിയ സാധനം ആയാലും അവഗണിച്ചു കളയും എന്നിട്ട് മറ്റുള്ളവരെ കുറിച്ചു പറയും വിവരം ഇല്ല എന്ന് എനിക്ക് ആനയെ കുറിച്ചു ഉള്ള വിവരമോ ചിലപ്പോള്‍ അതിനു അപ്പുറമോ മറ്റേ ആള്‍ക്ക് ഉണ്ടായാലും .
എന്നാല്‍ ജ്ഞാനം ആര്‍ജ്ജിക്കണം എന്ന് ഉദ്ദേശിക്കുന്ന ഒരാള്‍ എന്നെ പോലെ വര്‍ത്തിക്കില്ല അയാള്‍ക്ക് കിട്ടുന്ന ഓരോ അറിവുകളെയും ഞ്ജാനം ആയി പരിവര്‍ത്തിപ്പിക്കയും പറ്റുമെന്നാല്‍ ലോകത്തിനു പകര്‍ന്നു നല്‍കുകയും ചെയ്യുക എന്ന ധര്‍മ്മം അയാള്‍ തുടര്‍ന്ന് കൊണ്ടേ ഇരിക്കും , ചിലരോ ഇതേ അറിവിനെ വീണ്ടും ഇഴകീറി പരിശോധിച്ചു അതില്‍ നിന്നു മറ്റൊരു അറിവിനെ ഉണ്ടാക്കുകയും ലോകത്ത് അത് കണ്ടു പിടുത്തങ്ങള്‍ ആയും തത്വശാസ്ത്രങ്ങള്‍ ആയുമൊക്കെ വ്യാപിപ്പിക്കയും ചെയ്യുന്നു .പറഞ്ഞു വന്നത് വിവരം എന്നത് ജനിക്കുന്ന നാള്‍ തൊട്ടു അമ്മയുടെ മുല കണ്ണ് തിരഞ്ഞു തുടങ്ങുന്ന അന്ന് മുതല്‍ മനുഷ്യന്‍ ആര്‍ജ്ജിച്ചു തുടങ്ങുന്നു , പക്ഷെ ചിലര്‍ മാത്രംആഴത്തില്‍ ഇറങ്ങി ചെന്ന് അതിനെ ജ്ഞാനം ആയി പരിവര്‍ത്തിപ്പിക്കുന്നു . ഫലത്തില്‍ വിവരം എന്നത് പ്രാഥമികവും ജ്ഞാനം എന്നത് ആത്യന്തികവും ആണ് എന്ന് വരുന്നു ..മനുഷ്യന് ജീവിക്കാന്‍ വിവരം മാത്രം പോരെ അതിനപ്പുറം ആഴത്തില്‍ എന്തിനു പോകണം എന്ന ചോദ്യത്തിന് ഉത്തരം മൂത്ത് പഴുത്ത ഫലങ്ങളുടെ മാധുര്യം പഴുക്കാത്ത ഫലങ്ങള്‍ക്ക് ഇല്ല എന്നതു തന്നെയാണ് .
ഈ മധുരം നിലനില്‍ക്കുന്നത് കൊണ്ട് തന്നെയാണ് ന്ജ്ജാനി ലോകത്ത് ആദരണീയന്‍ ആവുന്നതും അന്ജ്ജാനി നിരാകരിക്കപ്പെടുന്നതും .അറിവാളന്‍ അവന്റെ അറിവിനെ ലോകത്തെ ഏതൊരു വസ്തുവും വസ്തുത
കളുമായി ബന്ധിപ്പിച്ചു കാണുകയും അതില്‍ നിന്നു ഉളവാകുന്ന മറ്റൊരു ജ്ഞാനത്തെ ബുദ്ധിയുടെ വികാസത്തിനായി ഉപയോഗിക്കയും അങ്ങിനെ പ്രപഞ്ചവും അതിനപ്പുറവും തന്റെ ചിന്തയില്‍ ഒതുക്കുകയും പരമമായ ശാന്തി ആര്‍ജ്ജിക്കയും ചെയ്യും . നാം അത്തരം നിതാന്ത ശാന്തിയിലേക്ക് എത്തുന്നില്ല എങ്കില്‍ അതിനര്‍ത്ഥം നമ്മുടെ അറിവുകള്‍ പരിമിതം ആണ് എന്ന് തന്നെയാണ് .
No comments:
Post a Comment