Friday 28 January 2011

മാന്തളിര്‍[ ഗസല്‍ ]

 പാട്ടുകാരാ പൂങ്കുയിലേ , പാതയില്‍ -
ഒരു പദനിസ്വനം നീ കേള്‍ക്കുന്നുവോ ?
ഗുന്കുരുകള്‍   മെല്ലെ ചിലമ്പുന്നതും
വസ്ത്രാന്ജലം ഉലയുന്നതും കേക്കുന്നുവോ ?

കേള്‍ക്കില്ല പാട്ടില്‍ രമിച്ചു  പോയ്‌ നീ ..
മാന്തളിര്‍ തിന്നു  മദിച്ചു പോയ്‌ നീ
പ്രിയയവള്‍ പൂ പോലെ പാദങ്ങള്‍ മെല്ലെയീ -
ഭൂമിയില്‍ സ്പര്‍ശിച്ചാല്‍കേള്‍ക്കുയില്ലനീ

കുയിലേ നീ വെറുമൊരു പാട്ടുകാരന്‍
ഞാനെന്‍ പ്രിയയുടെ കൂട്ടുകാരന്‍
പ്രേമസ്വര്‍ഗത്തിന്റെ  കാവല്‍ക്കാരന്‍
രാഗ ഭാവത്തിന്റെ  രാജരാജന്‍

പ്രണയിനി അവളെന്നടുത്തു വന്നാല്‍
അപ്സര  ഗന്ദര്‍വ്വ മലാഖ മാര്‍ വന്നു -
സ്വര്‍ഗീയ രാഗങ്ങള്‍ പാടിയാടും
പ്രേമത്തിന്‍ നൂപുര ധ്വനിയുയരും

പൂമര ചില്ലകള്‍ പൂക്കള്‍ പെയ്യും
പൂനിലാവിന്‍ താഴെ ശയ്യ തീര്‍ക്കും
ആ ശയ്യാഗരത്തില്‍  രമിച്ചിടുമ്പോള്‍
കൂട്ടുകാരാ കൂകൂ പാടണം നീ ..

തുഷാര കണങ്ങളെ കയ്യേറ്റി എത്തുന്ന
വ്രക്ഷിക കാറ്റേ വീശി തണുപ്പിക്കൂ
എന്‍ പ്രിയ പ്രേയസി തപിച്ചുജ്വലിച്ചു പോയ്‌
പ്രണയത്തില്‍ സ്വേദ കണങ്ങളുതിരുന്നു.

രാത്രി ഒടുങ്ങിയോ നിദ്രയില്‍ ഞാന്‍ -
കണ്ട വെറുമൊരു സ്വപ്നമോ ,കോകിലം
പാടിയ പാട്ടും,പാദ സ്വരത്തിന്‍ കിലുക്കവും
എല്ലാം മായക്കാഴ്ച്ച്ചകള്‍ മാത്രമോ പ്രിയ സഖീ ...
 

Wednesday 26 January 2011

പ്രിയമുടയവര്‍

എന്റെ ചെറുപ്പ കാലത്ത് തന്നെ പിതാവ് ഈ ലോകത്ത് നിന്നു കടന്നു പോയിരുന്നു , എങ്കിലും ഓര്‍മ്മകളിലെ നേരിയ നിഴലായും പറഞ്ഞു കേട്ട അറിവായും ,നാട്ടു മുഖ്യന്‍ ആയിരുന്ന പിതാവിന്റെ മക്കള്‍ എന്ന നിലക്ക് നാട്ടു കൂട്ടം തന്നിരുന്ന സ്നേഹത്താലും ഒക്കെ വാപ്പ എന്റെ ഉള്ളില്‍ ശക്തനും ബഹുമാന്യനും ആയി നിലനിന്നിരുന്നു . അപ്പോഴും സ്നേഹിക്കാന്‍ ഒരു അച്ഛന്‍ ഇല്ലാതെ അച്ഛനാല്‍ സ്നേഹിക്കപ്പെടാത്ത ഒരു ബാല്യം കടന്നു പോയി . അപ്പോള്‍ പിന്നെ എല്ലാ സ്നേഹവും ഉമ്മ എന്ന തണല്‍ വ്രക്ഷത്തിനു ചുവട്ടില്‍ കേന്ദ്രീകരിച്ചു . എല്ലാ സ്നേഹവും സംരക്ഷണവും നല്‍കുമ്പോഴും നല്ല ശിക്ഷണം എന്ന നിലക്ക് കടുത്ത ശിക്ഷയും ഞങ്ങള്‍ക്ക് ലഭിച്ചിരുന്നു , ഏറെ വലുതായിട്ടും ഉമ്മയെ ചുറ്റി പ്പറ്റി നിലക്കുക എന്നത് ഞങ്ങള്‍ സഹോദരങ്ങള്‍ക്ക്‌ ഒഴിവാക്കാന്‍ പറ്റിയിരുന്നില്ല . കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് അവരും കടന്നു പോയതോടെ തറവാട്ടിന്റെ അടുക്കളയിലും ഉമ്മറത്തും ഒക്കെ ഉമ്മയോട് ഒട്ടി നിന്നു കഥ കേള്‍ക്കുകയും ശകാരം എല്ക്കുകയും ഒക്കെ ചെയ്തിരുന്ന സുഖം നഷ്ട്ടമായി .ഇപ്പോള്‍ അവിടെ കയറി ചെല്ലുംപോള്‍ ഉള്ള ശൂന്യത വല്ലാത്തതാണ്‌ .അത് കൊണ്ട് തന്നെ അധികനേരം അവിടെ ചിലവഴിക്കാരുമില്ല .

ഉമ്മ ഞങ്ങളെ ബന്ധു വീടുകളിലും അയല്‍ വീടുകളിലും ആവശ്യത്തിനല്ലാത്ത പോകാന്‍ സമ്മതിച്ചിരുന്നില്ല .അയാള്‍ വീടുകളില്‍ കളിക്കാന്‍ പോകാം പക്ഷെ അവരുടെ വീടിനകത്ത് കയറികളിക്കയോ അവര്‍ തരുന്ന വല്ലതും വാങ്ങി കഴിക്കയോ പാടില്ലായിരുന്നു .  കഷ്ട്ടകാലത്തിനു അയല്‍ വീടുകളില്‍ കയറിയത് ഉമ്മകണ്ടാല്‍ അതിനു വിശദീകരണം തൃപ്തി കരം ആയില്ല എങ്കില്‍ അടി ഉറപ്പായിരുന്നു . ബന്ധു  വീടുകളില്‍ പറഞ്ഞയക്കുമ്പോള്‍ പോകുന്നതിനു മുന്‍പ് ശരിക്ക് ഒരു ക്ലാസ്സ് തന്നിരിക്കും ,അവിടെ പോയാല്‍ പറയേണ്ടത് എന്ത് , പറയേണ്ടാത്തത്   എന്ത് എവിടെ ഇരിക്കണം എങ്ങിനെ പെരുമാറണം  എന്നൊക്കെ . ഞങ്ങള്‍ ഇതെല്ലാം ക്രത്യം ആയി പാലിക്കയും ചെയ്തിരുന്നു . കാരണം അപൂര്‍വമായി കിട്ടുന്ന ഇത്തരം സന്ദര്‍ശനങ്ങള്‍ നിയമം തെറ്റിച്ചാല്‍ പിന്നെ അനുവദിക്കില്ല . ഇത്രയൊക്കെ കര്‍ശനം ആണ് എങ്കിലും രസകരം ആയി തോന്നിയ ഒരു കാര്യം ആണ് പറയാം ഉദേശിക്കുന്നത് . വാപ്പയുടെ വീട്ടില്‍ വാപ്പാന്റെ പെങ്ങളുടെ മക്കളും മറ്റുമാണ് താമസിച്ചിരുന്നത് .അവിടെ ഞങ്ങളുമായി ഒരിക്കലും ഉമ്മ സന്ദര്‍ശനം  നടത്തിയതായി ഓര്‍ക്കുന്നില്ല .പോകുന്നുവെങ്കില്‍ ഉമ്മ തനിയെ പോയി പെട്ടെന്ന് തിരിച്ചെത്തും . പിന്നീട് ഞങ്ങള്‍ വലുതായപ്പോള്‍ ആണ് ആവീടുമായി അടുത്ത ബന്ധം പുലര്‍ത്തിയത്‌ . ഇത്രയൊക്കെ കടുത്ത നിയന്ത്രണങ്ങള്‍ ഉള്ളപ്പോഴും യാതൊരു നിയന്ത്രണവും ഇല്ലാതെ ഞങ്ങള്‍ക്ക് കയറിപ്പോകാനും ഭക്ഷണം കഴിക്കാനും ഒക്കെ അനുവാദം ഉള്ള ഒന്ന് രണ്ടു ബന്ധുവീടുകള്‍ ഉണ്ടായിരുന്നു . അവരെ ഞങ്ങള്‍ ഉമ്മാമ്മ എന്ന് വിളിച്ചു അയല്പക്കത്ത് താമസിച്ചിരുന്ന ഉമ്മയുടെ അമ്മായി ആയിരുന്ന വെളുത്തു ചുവന്നു സുന്ദരിയായിരുന്ന ഉമ്മാമ്മയെ ഞങ്ങള്‍ അങ്ങിട്ടെ ഉമ്മാമ്മ എന്ന് വിളിച്ചു . ചെറുപ്പത്തില്‍ സ്ക്കൂളില്‍ നിന്നു ഞാന്‍ തിരിച്ചെത്തുമ്പോള്‍ അവര്‍ ഞങ്ങളുടെ വീട്ടില്‍ ഉണ്ടെങ്കില്‍ ഓടിച്ചെന്നു മടിയില്‍ ഇരുന്നു അവരുടെ തൂങ്ങിയ മുലകളില്‍ ഞാന്‍ പിടിച്ചു വലിക്കുമായിരുന്നത് നേരിയ ഓര്‍മ്മയായി എന്നിലുണ്ട് , അവരപ്പോള്‍ കളിയാക്കി ചിരിക്കുന്നത് ആഹ്ലാദകരം ആയ കാഴ്ച്ചയായിരുന്നു . ഇങ്ങിനെ പ്രിയമുടയ മൂന്ന് ഉമ്മാമ്മ മാരെ കുറിച്ചു പറയാം . അങ്ങിട്ടെ ഉമ്മാമ്മയുടെ വീട്ടില്‍ അന്ന് കുട്ടികള്‍ ഇല്ല ,അവിടെ ചെന്ന് കളിക്കുന്നതില്‍ ഉമ്മയ്ക്ക് വിരോധം ഇല്ല ആവീട്ടില്‍ കയറാം അവര്‍ തരുന്ന ഭക്ഷണം കഴിക്കാം . അത് പോലെ വിശേഷങ്ങള്‍ ഉണ്ടായാല്‍ ഞങ്ങള്‍ എല്ലാവരും തന്നെ അവിടെ പോകും ,അവിടെ ഞങ്ങളെ അയക്കുന്നതില്‍ വളരെ സന്തോഷം ആണ് ഉമ്മയ്ക്ക് . അവര്‍ ഇപ്പോഴും വലിയ നെയ്യപ്പം ചുട്ടു കുരു മുളകില്‍ പൂഴ്ത്തി വച്ചു ഞങ്ങള്‍ക്ക് തന്നു .അടുത്ത വീട് കുന്നിന്മേല്‍ ഉള്ളതാണ് അത് കൊണ്ട് ആയ ഉമ്മാമ്മയെ ഞങ്ങള്‍ കുന്നുമ്മല്‍ ഉമ്മാമ്മ എന്ന് വിളിച്ചു . വീട്ടില്‍ നിന്നു കുറച്ചു അകലെ കുന്നിന്‍ പുറത്ത്തു വിശാലമായ തൊടിയില്‍ വലിയ മാവുകളും വന്‍ മരങ്ങളും വളരെ ആഴമേറിയ കിണറും അതില്‍ തണുത്ത വെള്ളവും ഉള്ള വീട് .അവര്‍ക്ക് പെണ്മക്കള്‍ ഇല്ല .മിക്കവരും ശാന്തമായിരിക്കും അവിടെ ഇടയ്ക്കു ഞങ്ങളെ അവര്‍ ആളയച്ചു വിളിപ്പിക്കും ,ഉമ്മ അവരെ വിളിച്ചിരുന്നത് കുന്നുമ്മലെ ഉമ്മാമ്മ എന്ന് തന്നെയാണ് . എങ്ങിനെയാണ് അവര്‍ തമ്മിലെ ബന്ധം എന്നത് ഞാന്‍ മറന്നു . ഞങ്ങള്‍ കുന്നു കയറി അവിടെ എത്തുമ്പോള്‍ വീട് പൂട്ടിയിരിക്കും പിന്നെ ഞങ്ങള്‍ തിരഞ്ഞു തൊടിയില്‍ എത്തും പോള്‍ അവര്‍ ആടുമായോ പൈക്കളുമായോ ഒക്കെ സംസാരിക്കയാവും . ഞങ്ങളെ കാണുമ്പോള്‍ ചിരിക്കാന്‍ തുടങ്ങും വാതോരാതെ സംസാരിക്കാനും . പിന്നെ ഞങ്ങളെയും കൂട്ടി വീട്ടിലെത്തി അടുപ്പ് കത്തിച്ചു ഉണ്ണിഅപ്പമോ  മറ്റോ ഉണ്ടാക്കി തരും  .അപ്പോഴെല്ലാം ചിരിക്കയും വര്‍ത്തമാനം പറയുകയും ചെയ്തു കൊണ്ടിരിക്കും . ആണ്‍മക്കള്‍ വരാത്തതിനെ കുറിച്ചും ,പെണ്മക്കള്‍ ഇല്ലാത്തതിനെ കുറിച്ചു മൊക്കെ ആവും  പലപ്പോഴും പറയുക .തിരിച്ചു പോകുമ്പോള്‍ ഞങ്ങളുടെ കയ്യില്‍ ഓലകൊണ്ട് ഉണ്ടാക്കിയ കൊട്ടയില്‍ മാങ്ങ പൈനാപ്പിള്‍ ,തുടങ്ങി സാധങ്ങള്‍ നിറച്ചു തരും അതുമായി വീട്ടില്‍ എത്തിയാല്‍ ഉമ്മാക്ക് സന്തോഷം ആണ് .ഈ വസ്തുക്കള്‍ എല്ലാം ഞങ്ങളുടെ തൊടിയിലും ഉണ്ട് ,പക്ഷെ അവര്‍ തന്നയക്കുംപോള്‍ അത് വലിയ കാര്യം ആയി ഉമ്മ കണക്കാക്കിയിരുന്നു . അത് പോലെ ഞങ്ങളുടെ വീട്ടില്‍ ഉണ്ടാക്കിയ പലഹാരങ്ങളുടെ ഒരു ഓഹരി അവര്‍ക്ക് എത്തിക്കാന്‍ വേണ്ടി ഇടയ്ക്കിടയ്ക്ക് കുന്നു കയറുക എന്നതും ഞങ്ങള്‍ക്ക് ജോലിയായിരുന്നു .

ഇനി മൂന്നാമത്തെയാല്‍  കുഞ്ചീരി ഉമ്മാമ എന്നു ഉമ്മ വിളിക്കുന്ന ഉയരം കുറഞ്ഞു കറുത്തു സുന്ദരി ആയ കുഞ്ഞി മറിയം ഉമ്മാമ ആണ് .അവരുടെ വീട്ടില്‍ ഞങ്ങള്‍ പോകില്ല .മാസത്തില്‍ ഒന്നോ രണ്ടോ തവണ അവര്‍ ഞങ്ങളെ സന്ദര്‍ശിക്കയാണ് പതിവ് , വരുമ്പോള്‍ മടിയില്‍ ഒരു പൊതി ഉണ്ടാവും അത് മിക്കവാറും ചക്കര ആവും കല്ലില്‍ നിന്നു ഉണ്ടാക്കുന്ന വട്ട ചക്കര അല്ലെങ്കില്‍ പീടിക പലഹാരം ആണ് അവര്‍  ഞങ്ങള്‍ക്കായി കൊണ്ട് വരിക . അവരോടു വളരെ ആദരവോടെ പെരുമാറണം അല്ലെങ്കില്‍ പിണങ്ങും എന്നത് കൊണ്ട് .ഒരു അകലം  പാലിച്ചാണ് ഞങ്ങള്‍ അവര്‍ പറയുന്ന കഥകളും കാര്യങ്ങളും ഒക്കെ കേട്ടത് . പിന്നെ വയറു വേദന വന്നാല്‍ വേണ്ടുന്ന ചോട്ട് മരുന്നുകള്‍ . തേങ്ങാ പാല് തേച്ച കുളി ഇതെല്ലാം അവരുടെ നിര്‍ദേശപ്രകാരം ആണ് .കുട്ടികളില്‍നടപ്പാക്കുക. കറുമ്പന്‍ ആയ എന്നെ കണ്ടാല്‍ അവര് പറയുക നീ  അങ്ങ് കറുത്തു പോയല്ലോടാ . അതിനു തേങ്ങാപാലില്‍ കസ്തൂരി മഞ്ഞള്‍ അരച്ചു തേച്ചു കുളിക്കണം  . അതിനുള്ള ഏര്‍പ്പാട് അന്ന് വൈകുന്നേരം തുടങ്ങും .ഇങ്ങിനെ പ്രിയപ്പെട്ട സ്ത്രീകള്‍ മാത്രം അല്ല പുരുഷന്മാരും വീട്ടില്‍ സന്ദര്‍ശകര്‍ ആയി എത്താറുണ്ട് .അതില്‍ ഓഷടങ്ങള്‍ ഉണ്ടാക്കാന്‍ വേണ്ടി ഉമ്മ വിളിച്ചു വരുത്താറുള്ള അസീസുക്കാക്ക ഉമ്മയുടെ ബന്ധുവാണ് . മന്ത്രിക്കുന്ന ഉപ്പാപ്പ യും ബന്ധു തന്നെ .പനിയോ മറ്റോ വന്നാല്‍ ശൂ ശൂ എന്ന് തുപ്പല്‍ ചേര്‍ത്തു ഊതിമാറ്റാന്‍ അദ്ദേഹം വന്നു . പിന്നെ പുസ്തകങ്ങളുടെ കുത്ത് വിട്ടു പോയാല്‍ ബൈണ്ട് ചെയ്യുന്നതും അദ്ദേഹം  ആണോ അത് വേറെ ഒരു ഉപ്പാപ്പയാണോ എന്ന് ഇപ്പോള്‍ ഒരമ്മയില്ല .പിന്നെ വെളുത്തു സുന്ദരന്‍ ആയ പാട്ട് പാടുന്ന ഉപ്പാപ്പ .അദ്ദേഹം അവധി ദിവസങ്ങളില്‍ വരം എന്ന് ഞങ്ങള്‍ ആഗ്രഹിച്ചു .മധുര ശബ്ദത്തില്‍ പഴയ ബദര്‍ പാട്ടും പടപ്പാട്ടും സഫീനകളും ഒക്കെ അദ്ദേഹം പാടി . അദ്ദേഹം ബന്ധു ആയിരുന്നില്ല എങ്കിലും വാപ്പായ്ക്ക് പ്രിയപ്പെട്ടവന്‍ ആയിരുന്നത് കൊണ്ട് ആകണം ഉമ്മ അദ്ദേഹത്തെയും ആദരിച്ചു . അദ്ദേഹം ഒരിക്കല്‍ വീട്ടില്‍ വന്നപ്പോള്‍ ഉമ്മറത്തെ കൈഉള്ള മരക്കസേരയില്‍  കോഴി കയറി സാധിച്ചു വച്ചിരുന്നു .അതില്‍ ഇരുന്നു .ഇരുന്നപ്പോഴേക്കും ആള്‍ ചാടി എഴുന്നേറ്റു അതെ കുറിച്ചു ഒരു പാട്ടും പാടി തൂവെള്ള വസ്ത്രം മനോഹരമായി അണിഞ്ഞിരുന്ന അദ്ദേഹത്തിനു അങ്ങിനെ പറ്റിയതില്‍ ഉമ്മയ്ക്ക് വളരെ വിഷമം തോന്നിയിരുന്നു .

ഇങ്ങിനെ പ്രിയമുടയ ഒരു പാട് പേര്‍ ആ കാലത്തിലൂടെ കടന്നു പോയി .ഇന്ന് എന്റെ തറവാട്ടില്‍ അഥിതികള്‍ വരാറുണ്ടോ എന്ന് സംശയം ആണ് . അത്തരം ആള്‍ക്കാരെ സ്വീകരിക്കാനുള്ള മനസ്സ് അവിടത്തെ താമസക്കാര്‍ സൂക്ഷിക്കുന്നുവോ എന്തോ ? ഞാന്‍ അത് ആഗ്രഹിക്കുന്നുണ്ട് .ടെലിവിഷന്‍ കാണാന്‍ അല്ലാതെ കഥ കേള്‍ക്കാന്‍ കുട്ടികള്‍ തയ്യാര്‍ ആവുകയും . കയ്യില്‍ ഉണ്ണിയപ്പ പൊതികളുമായി പ്രിയമുള്ള ഒരാള്‍ കടന്നു വരികയും ചെയ്യുന്ന ഒരു വീട്ടിടം . തൊടികളില്‍ ഓടിനടക്കാന്‍ കഴിയുന്ന അതിരുകളില്ലായ്മ , ഭയരഹിതമായി കുട്ടികള്‍ക്ക് കുന്നും ഇടവഴികളും താണ്ടാവുന്ന ഒരു നാട്ടിടം ..   അവസാനമായി ഒരാളെ കൂടി കുറിച്ചു പറഞ്ഞു നിര്‍ത്താം ഞങ്ങളുടെ കൂടെ എന്നുമുണ്ടായിരുന്ന കുമാരാ എന്ന് ഉമ്മനീട്ടി വിളിക്കാറുള്ള കുമാരേട്ടന്‍ വളരെ  ചെറുപ്പത്തില്‍ തന്നെ വീട്ടിലെ ക്ര്‍ഷിയുടെ മേല്‍നോട്ടവും മേസ്തിരിയും ഒക്കെയായ  ഉമ്മ എല്ലാത്തിനും അഭിപ്രായം ചോദിച്ചിരുന്ന കുമാരന എന്ന ഉപ്പയുടെ പുലയന്‍ .അവരെല്ലാം ഞങ്ങള്‍ക്ക് പ്രിയമുടയവര്‍ ആയിരുന്നു . എല്ലാവരും കടന്നു പോയിരിക്കുന്നു .എല്ലാവര്ക്കും പ്രണാമം അര്‍പ്പിച്ചു .ഗുരു രസഗുരു ലഘു ഗുരു ചക്കക്കുരു .

Tuesday 25 January 2011

guruumer: എന്റെ രാജ്യം

guruumer: എന്റെ രാജ്യം: "ഈ തലക്കെട്ട് കാണുമ്പോള്‍ നിങ്ങള്‍ക്ക് തോന്നുക ,ഞാന്‍ നമ്മുടെ മഹത്തായ രാജ്യത്തെ കുറിച്ചു ആണ് സംസാരിക്കാന്‍ ഉദേശിക്കുന്നത് എന്ന്. പക്ഷെ അല്ല&n..."

എന്റെ രാജ്യം

ഈ തലക്കെട്ട് കാണുമ്പോള്‍ നിങ്ങള്‍ക്ക് തോന്നുക ,ഞാന്‍ നമ്മുടെ മഹത്തായ രാജ്യത്തെ കുറിച്ചു ആണ് സംസാരിക്കാന്‍ ഉദേശിക്കുന്നത് എന്ന്. പക്ഷെ അല്ല  ഞാന്‍ ജനിച്ചു വളര്‍ന്ന പ്രദേശത്തെ കുറിച്ചു ആണ് .എന്ത് കൊണ്ട് രാജ്യം ,ഓരോരുത്തര്‍ക്കും അവരവരുടെ ജന്മ പരിസരം അവരവരുടെ സാമ്രാജ്യം ആണ് ,അതിനു ഉദാഹരണം  ആയി പറയാന്‍ കഴിയുക  കാട്ടുജീവികളുടെ ഹാബിട്ടാട്ടുകളെ കുറിച്ച് ആണ് .സിംഹത്തിന്റെ വാസപരിസരത്തു ആനകടന്നുവന്നാല്‍ അവിടെ സംഘര്‍ഷം ഉറപ്പു .ആനയുടെ വഴിത്താരകളില്‍ മറ്റൊരു  ഉഗ്രന്‍ കടന്നുവന്നാല്‍  അവിടെ അത്യുഗ്രന്‍ സംഘട്ടനം നടക്കും ആരീതിയില്‍ പരിഗണിച്ചാല്‍ ഓരോരുത്തരും രാജാക്കന്മാരും അവരുടെ പരിസരം അവരുടെ രാജ്യവും ആണ് . ഇവിടെ അത് കൊണ്ടല്ല രാജ്യം എന്ന് പറഞ്ഞത്‌ . ഞങ്ങളുടെ നാട്ടില്‍ അടുത്തനാട്ടില്‍ നിന്നോ ദൂരെ നിന്നോ ആരെങ്കിലും സന്ദര്‍ശകര്‍ ആയി വന്നാല്‍ അവരോടു നിങ്ങളുടെ നാട് എവിടെയാണ് എന്നല്ല പഴമക്കാര്‍ ചോദിക്കുക ,പകരം "എട്യാ ഇങ്ങളെ രാജ്യം "എന്നാണു . ? കാരണം  മലബാറിലെ നാട്ടു രാജ്യങ്ങള്‍ അവരുടെ മനസ്സില്‍ നിന്നു പോയിട്ടില്ല .അറക്കല്‍ രാജ്യത്ത് നിന്നു അരമണിക്കൂറ് കൊണ്ട് എത്താവുന്നിടത്തു ചിറക്കല്‍ രാജ്യം കോട്ടയം രാജ്യത്തിന്‌ അപ്പുറം കടത്തനാട് രാജ്യം എന്നിങ്ങനെ മൂന്നോ നാലോ  പഞ്ചായത്ത് ചേര്‍ന്നാല്‍ ഒരു രാജ്യം  എന്നനിലയുള്ള ആകാലത്തിലൂടെ കടന്നു വന്ന ഒരു നാട്ടു കൂട്ട  പഴമക്കാര്‍ അങ്ങിനെയല്ലാതെ മറ്റെങ്ങനെയാണ് ചോദിക്കുക്ക . മാത്രമല്ല ഒന്നും ചെറുതായി കാണാന്‍ ആവാത്ത മാനസിക നില കൂടി  രാജ്യം എന്ന പറച്ചിലില്‍ അടങ്ങിയിട്ടുണ്ട് . അങ്ങിനെ പറയുമ്പോള്‍ ഞാന്‍ പഴയ ചിറക്കല്‍ തട്ടകത്ത് കാരന്‍ ആണ് . രാജ്യം ചിറക്കല്‍ രാജ്യം നൂഞ്ഞേരി    അംശം ദേശം . പറയാന്‍ പോകുന്നത് ഈ  നൂഞ്ഞേരിഎന്ന എന്റെ സാമ്രാജ്യത്തെ കുറിച്ചു ആണ് .അതെ എന്റെ രാജ്യം എവിടെ എന്ന് നിങ്ങള്‍ ചോദിച്ചാല്‍ ഞാന്‍ പറയുക നൂഞ്ഞേരി രാജ്യം എന്നാണു . എന്തെങ്കിലും പ്രതേകത ഈ നാടിനു ഉണ്ടോ ? പലനാടുകള്‍ക്കും പല മഹാന്‍ മാര്‍ക്ക് ജന്മം നല്‍കി എന്നത് കൊണ്ടും ,ചരിത്ര സംഭവങ്ങള്‍ക്ക് വേദിയായി എന്നത് കൊണ്ടും ഒക്കെ പ്രതേകത കാണും ,അല്ലെങ്കില്‍ സത്യമംഗലം കാട് എന്ന് പറയുമ്പോള്‍ വീരപ്പനെ ഓര്‍മ്മ വരുന്നത് പോലെ കുപ്രസിദ്ധി എങ്കിലും ഉണ്ടാകും .ഞാന്‍ എന്റെ രാജ്യത്തിന്‌ വല്ല പ്രത്യേകതയും  ഉണ്ടോ എന്ന് ചികഞ്ഞു നോക്കിയപ്പോള്‍ ഇത് വരെ അവിടെ സുപ്രസിദ്ധ്രോ കുപ്രസിദ്ധരോ ഉണ്ടായിട്ടില്ല ,എന്നാണു കാണാന്‍ കഴിഞ്ഞത് . അവിടെ ഉള്ള ഒരേ ഒരു പ്രസിദ്ധന്‍ ഈ മഹാ ഗുരുവായ ഞാന്‍ ഗുരു മാത്രം ആണ് , കുപ്രസിദ്ധനും ഈ ഞാന്‍ ഗുരു തന്നെ , പക്ഷെ ആപ്രസിദ്ധി യും കുപ്രസിദ്ധിയും  ഫേസ് ബുക്കിലെ നാലും മൂന്നും എഴാളില്‍ അപ്പുറം കടക്കില്ല എന്നത് കൊണ്ട് .അതെ കുറിച്ചു അധികം പറയുന്നില്ല കല്ലേറ് വരുന്ന വഴി എവിടെ നിന്നു ഒക്കെ ആയിരിക്കും എന്ന് ഊഹിക്കാന്‍ പോലും പറ്റുകയുമില്ല .

അതുകൊണ്ട് നമ്മുടെ മഹത്തായ നൂഞ്ഞേരി അംശം ദേശം എന്ന എന്റെ രാജ്യത്തിലേക്ക് തന്നെ തിരിച്ചു പോയി ക്കളയാം , പ്രസിദ്ധരോ  ചരിത്രമോ കലഹമോ വര്‍ഗീയ സംഘര്‍ഷം പോലുമോ ഇല്ലാത്ത ശുദ്ധ നാട്ടിന്‍ പുറം ,ഏതു കാലത്ത് ആയാലും കുഴപ്പങ്ങള്‍ ഉണ്ടാകാറുണ്ട് കേരള നാട്ടിന്‍ പുറങ്ങളില്‍ എന്നാലും എന്റെ നാട്ടില്‍ തിരഞ്ഞെടുപ്പ് കാലത്ത് പോലും ഒരു അടിപിടിയോ സന്ഘര്‍ഷങ്ങലോ ഉണ്ടാകാറില്ല              എന്നത് എന്നെ കുറച്ചു ഒന്നുമല്ലനിരാശ പെടു ത്താറു  ഉള്ളത് . അങ്ങിനെ എങ്കിലും നൂഞ്ഞേരി ചേലേരി കാര്യാപ്പു കയ്യംകോട് തുടങ്ങി നൂഞ്ഞേരി പരിസരങ്ങള്‍ പത്രകോളങ്ങളിലും മീഡിയാ പ്രതലങ്ങളിലും ഇടം പിടിക്കും എന്ന് ആഗ്രഹിച്ചിട്ടു നടക്കുന്നില്ല എന്നത് നിരാശാ ജനകം തന്നെയല്ലേ ? ഇടയ്ക്കു സുന്നികളിലെ രണ്ടു വിഭാഗങ്ങള്‍ അടിനടത്തി നോക്കിയിരുന്നു എന്ന് കേട്ടു പക്ഷെ അത് അത്ര പച്ച പിടിച്ചില്ല പിന്നെ അത്താഴം മുടക്കികള്‍ ആയ നീര്‍ക്കോലി വിഭാഗം ആയ ജമായത്ത് കാര്‍ ആണ് ,അവരെ കുറിച്ചു പറയാതിരിക്കയാണ്  ഭേദം അടി എന്ന് എഴുതിക്കാണിച്ചാല്‍ .അടി കിട്ടിയിട്ട് ഞങ്ങള്‍ക്ക് മഹത്തായ സ്വര്‍ഗം വേണ്ടേ എന്ന് നിലവിളിച്ചു കൊണ്ട് അവര്‍ ഓടുന്നത് കാണാം .അടിയന്തിരാവസ്ഥ ക്കാലത്ത് കൊണ്ഗ്രസ്സു ഗുണ്ടകള്‍ നല്ല വണ്ണം  വിളയാടുകയും തുടര്‍ന്ന് ജനതാക്കാര്‍ അധികാരത്തില്‍ വരികയും ചെയ്തപ്പോള്‍ അതിന്റെ തിരിച്ചടി കമ്മുനിസ്ട്ടുകാര്‍  നടത്തുന്നതും ഞാന്‍ എന്റെ ചെറുപ്പ കാലത്ത്  കണ്ടിട്ടുണ്ട് .പക്ഷെ അത് രൂക്ഷമായി തുടര്‍ന്നില്ല ,കേരളത്തില്‍ തുടര്‍ന്നും കൊണ്ഗ്രസ്സു ആയിരുന്നു അധികാരത്തില്‍വന്നത് എന്നതായിരുന്നു കാരണം  .  അതിനു ഒരു രസികന്‍ ഐറണി കൂടി ഉണ്ട് ,അന്ന് എനെ നാട്ടില്‍ അഭ്യന്തര കാര്യങ്ങള്‍ കൈകാര്യം ചെയ്തിരുന്ന ഒരു ഊത്ത്‌ കൊണ്ഗ്രസ്സുകാരന്‍ മാര്‍ക്സിസ്റ്റു കാരുടെ അടി പേടിച്ചു ഇപ്പോഴും എസ് കൊണ്ഗ്രസ്സിലാണ് .എസ് കമ്മുനിസ്ട്ടു കാരുടെ കൂടെയും . അവരുടെ ഒരു ഗതികേട് മുന്നണിയിലെ ഒരു ഈര്‍ക്കില്‍ പാര്‍ട്ടിയില്‍ ആയിപ്പോയത് കൊണ്ട് പഴയ മൂഷികനെ താങ്ങേണ്ടി വരുന്ന ഗതികേട് വലുത് തന്നെ . നാട്ടിലെ മാര്‍ക്സിസ്റ്റു പൂച്ചകളുടെ പല്ലും പൂടയും ഒക്കെ കൊഴിഞ്ഞു പോകയും ചെയ്തിരിക്കുന്നു . അല്ലായിരുന്നെങ്കില്‍ ലോക്കല്‍ സെക്രട്ടറിയുടെ വീട്ടിലെ അമ്മിക്കല്ല് വരെ എടുത്തു കിണറ്റില്‍ ഇടാനും പട്ടികക്ക് ആണി തറപ്പിച്ചു മാര്‍ക്സിസ്റ്റു കാരെ തല്ലി വലിക്കയും ,ഉണ്ട് കൊണ്ടിരിക്കുന്ന മനുഷ്യരെ  ഞാന്‍ നിന്നെ അറസ്റ്റു ചെയ്തിരിക്കുന്നു നിന്നു പറഞ്ഞു ഊണ് കയ്യോടെ പിടിച്ചു പോലീസുകാരെ എല്പ്പിക്കയും ഒക്കെ ചെയ്ത ഈ ഊത്തനെ യും ഇപ്പോള്‍ ബി ജെ പി ക്കാര്‍ക്കൊപ്പം നടക്കുന്ന പഴയ ഹരിജന്‍ നേതാവിനെയും ഒക്കെ ഇപ്പോഴും ഞെളിഞ്ഞു നടക്കാന്‍ അവര്‍ അനുവദിക്കുമായിരുന്നോ ?

അത് പോകട്ടെ, ഇങ്ങിനെ ഒരു വിശകലനം നടത്തി നോക്കിയപ്പോള്‍ എന്റെ രാജ്യം പൊതു വെ തണുപ്പന്മാരുടെ  ജന്മ സ്ഥലം ആണ് , എന്നാല്‍ മറ്റു മേഖലയില്‍ വ്യക്തി മുദ്ര പതിപ്പിച്ച ആരെങ്കിലും ഈ നാട്ടില്‍ ഉണ്ടായിരുന്നോ ? ഒരു വളരെ പ്രശസ്തന്‍ ആയ ഒരു ഡോക്ട്ടര്‍ ഒരെഴുത്തുകാരന്‍ ,  ഒരു വലിയ ജഡ്ജി, ഒരു ജനറല്‍ കരിയപ്പ .ഒരു സതീഷ് നമ്പിയാര്‍ ,ഒരു അബ്ദുല്‍കലാം ആരുമില്ല . പിന്നെ കുറെ അരപ്രശസ്തി ഉള്ള ആരെങ്കിലും ഉണ്ട് എങ്കില്‍  അവര്‍ കൂത്തു പറമ്പ്  മാണിയുടെ അത്രപോലും പ്രശസ്തി ഉള്ളവര്‍ ആണോ എന്ന് സംശയം ആണ് . ഇങ്ങിനെ ഒക്കെ പഠിച്ചു നോക്കിയപ്പോള്‍ എന്റെ രാജ്യം ഒരു തരത്തിലും അടുത്ത കാലത്ത് ഒന്നും മുഖ്യധാരാ മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒരു കാലം വരും എന്ന് തോന്നുന്നില്ല .

അത് കൊണ്ട് കൂട്ടരേ ഞാന്‍ ശ്രമിച്ചു കൊണ്ടിരിക്കയാണ് ഒരു വലിയ സംഭവം ആകാന്‍ അത് വഴി എന്റെ രാജ്യം വാഴ്ത്തപ്പെടാന്‍ , നിങ്ങള്‍ക്കും നിങ്ങളുടെ നാട് ലോകത്തിന്‍റെ ശ്രദ്ധാകേന്ദ്രവും പറ്റുമെങ്കില്‍ മെക്കയും പോലെ ഒക്കെ ആവണംഎന്നൊക്കെ ആഗ്രഹം കാണും ,അത് കൊണ്ട് കൂട്ടുകാര്‍ അവരവരുടെ നാടിന്റെ മാഹാത്മ്യം കുറിക്കുക ,നിങ്ങള്‍ ഓരോരുത്തരും മഹാന്മാരായിക്കൊണ്ട് സ്വന്തം ഗ്രാമമോ പഞ്ചായത്തോ നഗരമോ ഒക്കെ പ്രസിദ്ധമാക്കാണോ കുപ്രസിദ്ധമാക്കണോ ശ്രമിക്കുക പറ്റുമെന്നാല്‍ ഇത് പോലെ ഒരു കുറിപ്പെങ്കിലും എഴുതാന്‍ശ്രമിക്കുക .സ്നേഹപൂര്‍വ്വം ചക്കക്കുരു 

Friday 21 January 2011

കുക്കുടം പിറകോട്ടു ചികയുന്നത് പോലെ

ചിലര് പറയാറുണ്ട് ആ കാലത്ത് എന്തായിരുന്നു , അന്നത്തെ ഉത്സവമല്ലേ ഉത്സവം .അന്നത്തെ സ്കൂള്‍ അല്ലെ സ്കൂള് .എന്നിങ്ങനെ .സത്യത്തില്‍ അന്ന് ഈ പറയുന്ന ആള്‍ സ്കൂളില്‍ പോയത് വയര്‍ ഒട്ടിയായിരുന്നു ,അന്ന് ഉത്സവത്തിന് പോയത് കീറിയ വസ്ത്രം ധരിച്ചായിരുന്നു .ഇന്ന് അതിനെകാള്‍ മികച്ച അവസ്ഥയില്‍ ജീവിക്കുമ്പോഴാണ് അന്നത്തെ ചൊറി പിടിച്ച കാലം മനോഹരം ആയിരുന്നു എന്നൊക്കെ നൊസ്റ്റാള്‍ജിയ കൊള്ളുന്നത്‌ . എന്താണ് ഇതിനു പിന്നിലെ മനശാസ്ത്രം ?  നിലവിലുള്ള വ്യവസ്ഥകളുമായി രാജിയാവാന്‍ കഴിയാത്ത ഒരു മനസ്സിനു .അതിനു ബദല്‍ ആയി അവതരിപ്പിക്കാന്‍ ഒരു മാവേലിക്കാലവും മണ്ട്രവും ആവശ്യമായി വരും ,അപ്പോഴാണ്‌ വളരെ കഷ്ട്ടപ്പാട് നിറഞ്ഞ   ആപഴയ കാലത്തെ ഗ്ലോറിഫൈ ചെയ്തു അവതരിപ്പിക്കാന്‍ ശ്രമിക്കുന്നത് . ഏറ്റവും മികച്ച കാലം എന്നത് ഏറ്റവും മികച്ച സൌകര്യങ്ങള്‍ നമുക്ക് ലഭ്യം ആവുന്ന ഈ വര്‍ത്തമാന കാലം തന്നെയാണ് .ഈ കാലം തരുന്ന സൌകര്യങ്ങള്‍ പോര ഇതില്‍ കൂടുതല്‍ ലഭ്യമാവണം എന്ന ചിന്തക്ക്  പകരം കുക്കുടം പിറകോട്ടു ചികയുന്നത് പോലെ പഴയകാല ഗുണഗണങ്ങള്‍ ഓര്‍ത്ത്‌ ഈ കാലം ചീത്തയാണ്‌ എന്ന് വെറുതെ വായിട്ടലക്കുന്ന പണി ഒരു തരം അലസതയില്‍ നിന്ന് ഉണ്ടാവുന്ന ഉദീരണം മാത്രമാണ് .

പത്തു കൊല്ലം മുന്‍പ് ഞാനും കരുതിയത്‌ സാങ്കേതിക വസ്തുക്കള്‍ നമ്മെ കൂടുതല്‍ ഷന്ധീകരിച്ചു കളയും എന്നാണു . വായനയും സര്‍ഗ പ്രവര്‍ത്തനവും ഒക്കെ കംപ്യുട്ടര്‍ പോലുള്ള സാങ്കേതിക വസ്തുക്കളാല്‍ തടയപ്പെടും എന്ന് വിചാരിച്ചു .ടെലിവിഷന്‍ പോലുള്ള മാധ്യമങ്ങള്‍ ഒരു പരിധി വരെ അത് ചെയ്യുകയും ചെയ്യുന്നുണ്ട്.അപ്പോഴും വാര്‍ത്തകളും ലോകസംഭവങ്ങളും വളരെ കുറഞ്ഞ സമയത്തിനുള്ളില്‍ നമുക്ക് ലഭ്യമാക്കുന്നതില്‍ അത്തരം ചാനലുകള്‍ വഴി ആകുന്നു എന്നത് ഒന്നും ഇല്ലാതിരുന്ന പഴയ കാലത്തെ കാള്‍ നല്ലത് ആണ് എന്ന് എനിക്ക് തോന്നുന്നില്ല . പണ്ട് തിരഞ്ഞെടുപ്പ് വാര്‍ത്തകളോ വിമാന അപകടം പോലുള്ള ദുരന്തങ്ങലോ അറിയണം എങ്കില്‍ പ്രതേക സമയങ്ങളില്‍ ഉള്ള വാര്‍ത്ത വായനാ സമയത്ത് റേഡിയോ ടൂണ്‍ ചെയ്തു കാത്തിരിക്കണം ഇനി അധവാ പ്രതേക വാര്‍ത്ത ബുള്ളട്ടിനോ മറ്റോ ഉണ്ട് എങ്കില്‍ ക്രത്യം ആസമയത്ത് കറണ്ട് ഉണ്ടാവില്ല അല്ലെങ്കില്‍ ഇടിയോ മഴയോ കാരണം പ്രക്ഷേപണം തടസപ്പെട്ടിരിക്കും . ആ കാലത്തെ ഇല്ലായ്മയെകാല്‍ മെച്ചമല്ല ഇന്നത്തെ സമര്‍ദ്ധി    എന്ന് ആരെങ്കിലും പറഞ്ഞാല്‍ അത് അന്ഗീകരിക്കുക പ്രയാസം ആണ് . ഇന്ന് ഞാന്‍ എന്റെ വായനാ സമയം കഴിഞ്ഞു കുറെ സമയം ലോകത്തോട്‌ സംവദിക്കാന്‍ കിട്ടാവുന്ന എല്ലാ സാങ്കേതിക സംവിധാനങ്ങളും ഉപയോഗിക്കുന്നു . വായിച്ച ഒരു പുസ്തകത്തെ കുറിച്ചു ലോകത്തെ മറ്റൊരു കോണില്‍ ഉള്ള അതിന്റെ ഓതര്‍ ആയുള്ള ആളിനോട്‌ വരെ നമുക്കിന്നു സംസാരിക്കാം . എന്നിട്ടും നാം പഴയ കാലം മനോഹരം ഇന്നത്തെ കാലം കൊള്ളില്ല കലികാലം ആണ് എന്ന് പറയുന്നത് കിട്ടാ മുന്തിരി പുളിക്കുമെന്ന പഴയ ചൊല്ല് വച്ചു വിശകലനം ചെയ്യാമെന്ന് തോന്നുന്നു . .മറ്റുള്ളവര്‍ ആധുനിക സൌകര്യങ്ങള്‍ ഉപയോഗിക്കുമ്പോള്‍ ഉള്ള ഒരു തരം പുളിപ്പ് കൂടി അതില്‍ ഉണ്ടാവണം .

കുറെ ശരികള്‍ പഴയകാല വാദികള്‍ക്ക് ന്യായീകരണം ആയി പറയാന്‍ കാണും . അന്നത്തെ മനുഷ്യര്‍ സ്നേഹം ഉള്ളവര്‍ ആയിരുന്നു , അന്നത്തെ ഭക്ഷണം പ്യൂര്‍ ആയിരുന്നു . വെള്ളം മലിനം അല്ലായിരുന്നു .എന്നൊക്കെ പറയാം . ഇന്നും നിങ്ങള്ക്ക് അതിനേകാള്‍ ശുദ്ധജലവും നല്ല ഭക്ഷണവും ഒക്കെ കിട്ടും നദികള്‍ മലിനം ആയിട്ടുണ്ട്‌ എങ്കില്‍ അതിലെ മാലിന്യത്തിന്റെ അളവ് അറിയാനും .അത് അവോയിഡ് ചെയ്യാനും ആവും അതേ വെള്ളം മാലിന്യ മുക്തം ആക്കി  കുടിക്കാനും ആവും .അന്തരീക്ഷ ഈര്‍പ്പത്തില്‍ നിന്ന് വരെ  ശുദ്ധജലം ശേഖരിച്ചു കുടിക്കാന്‍ ഉള്ള സംവിധാനം ഇന്നുണ്ട് . അന്ന് നല്ലകാലം എന്ന് പറയുന്ന ആള്‍ക്കാര്‍ തന്നെ കോളറ വന്നു മനുഷ്യര്‍ മരിച്ചു വീണ ഭീകര സംഭവങ്ങള്‍ പറയുകയും ചെയ്യും . ഇന്ന് കോളറ കാരണം നമ്മുടെ നാട്ടില്‍ മരണം നടക്കാറുണ്ടോ ? കോളറയും വസൂരിയും ഇല്ലാത്ത ഈ കാലത്തെകാള്‍ നല്ലത് അതെല്ലാം ഉണ്ടായിരുന്ന ആകാലം ആയിരുന്നു എന്ന് പറഞ്ഞാല്‍ എങ്ങിനെ അന്ഗീകരിക്കും  ?  മറ്റു രോഗങ്ങളുടെയും മറ്റും തോത് കൂടി കാണുന്നത് . നമ്മുടെ ജീവിത സാഹചര്യത്തിലും ഭക്ഷണ രീതിയിലും ഒക്കെ വന്ന മാറ്റങ്ങള്‍ കാരണം ആണ് അത് പോലും ഒന്നും കഴിക്കാന്‍ ഇല്ലാതെ പട്ടിണി കിടന്നു മരിച്ച പഴയ കാലത്തേക്കാള്‍ നല്ലത് ആണ് . അറ്റ്‌ ലീസ്റ്റ് എല്ലാ രോഗങ്ങളും ചികിത്സിക്കാനും മിക്ക രോഗങ്ങളും മാറ്റാനും ഇന്ന് കഴിയും എന്നത് തന്നെ കാലത്തിന്റെ പുരോഗതി തന്നെ .  പിന്നെ പറയുക കുടുംബ ബ ന്ധങ്ങളില്‍ വന്ന മാറ്റത്തെ കുറിച്ചു ആണ് കൂട്ട് കുടുംബ വ്യവസ്ഥക്ക് അതിന്റെ തായ ഗുണങ്ങള്‍ ഉള്ളത് പോലെ ചീത്ത വശങ്ങളും ഉണ്ടായിരുന്നു . ഒരു വീട്ടില്‍ തന്നെ അനേകം കുട്ടികളും അവര്‍ക്ക് എല്ലാവര്ക്കും സ്വകാര്യമായി കിടക്കാനോ പ്രവര്‍ത്തിക്കാനോ സൌകര്യങ്ങള്‍ ഇല്ലാത്ത ഇടുങ്ങിയ ഇടങ്ങളും ഒക്കെ ആയി കഴിഞ്ഞിരുന്ന ആകാലത്തെ കാള്‍ ഇന്ന് സൌകര്യങ്ങള്‍ ഉള്ള വീടും ഒന്നോ രണ്ടോ കുട്ടികളും അവരെ പ്രതേകം  ശ്രദ്ധികാന്‍ കഴിയുന്ന തരത്തില്‍ ഉള്ള കുടുംബ ഘടനയും ഒക്കെ ആയി വളരുന്ന കുട്ടികള്‍ക്ക് മാതാപിതാക്കളോട്  സ്നേഹം ഉണ്ടാവാതിരിക്കാന്‍ വഴിയില്ല . പില്‍കാലത്ത് സ്വന്തം ലാവണം തേടി അവര്‍ പോകുമ്പോള്‍ മാതാപിതാക്കള്‍ ഒറ്റപ്പെട്ടു പോകുന്നു എന്നത് മക്കളുടെ ഉള്ളില്‍ സ്നേഹക്കുറവും    പുതിയ കാലത്തിന്റെ ചീത്തത്തരം കൊണ്ടാണ് എന്ന് കരുതുന്നത് തെറ്റാണ് . പകരം ഓരോ ജീവികള്‍ക്കും അവരവരുടെ സര്‍വൈവലിനു ഒരു മാര്‍ഗം തിരഞ്ഞെടുത്തേ പറ്റൂ എന്ന നിര്‍ബന്ധിതാവസ്ഥ കൊണ്ടാണ് .
പറഞ്ഞു വന്നത് പഴയകാലത്തെ നന്മകളുടെ പൂക്കാലം ആയി ചിത്രീകരിച്ചു പുതിയകാലം അമ്പേ ചീത്തയാണ്‌ എന്ന് പറയുന്നതില്‍ ഒരു തരം ഹിപ്പോ ക്രസി ഒളിഞ്ഞു കിടപ്പുണ്ട് എന്നാണു .മാത്രമല്ല പുതുമകളെ പിന്‍ കാലു  കൊണ്ട് തൊഴിച്ചു കളയാന്‍ ഉള്ള ഒരു മൌലികവാദ പ്രവണതയും പൂര്‍വ്വ കാല ഓര്‍മ്മകളില്‍ ലയിച്ചു കാലിനിടയില്‍ കയ്യും തിരുകി ഉറങ്ങുന്ന നമ്മുടെ അലസ ജീവിത ശൈലിയെ ന്യായീകരിക്കാനുള്ള തിടുക്കവും ഒളിച്ചു കിടപ്പുണ്ട് . പകരം എന്തെല്ലാം സൌകര്യങ്ങള്‍ ആണോ ഈ പുതു ലോകവും കാലവും നമുക്ക് തരുന്നത് ,അതെല്ലാം ഉപയോഗപ്പെടുത്തുകയും അതിനനുസരിച്ചു നമ്മുടെ ജീവിതത്തെ പുതുക്കി എടുക്കുകയും ആണ് വേണ്ടത് . അല്ലാതെ ആനപ്പുറത്തു ഇരുന്ന തഴമ്പ് തടവി സുഖിക്കുന്ന പ്രവണത മെച്ചമെന്ന് പറയാനാവില്ല . .നുക്ക് കൂടുതല്‍ ലഭ്യമാവുന്ന കാലം ഈ വര്‍ത്തമാന കാലം തന്നെയാണ് അത് കൊണ്ട് തന്നെ ഏറ്റവും നല്ല കാലം ഇതാണ് . ഈ കാലം കൂടുതല്‍ മികച്ച കാലം ആക്കി മാറ്റുന്നതിന് ഇന്ന് ലഭ്യം ആകുന്ന സാങ്കേതികതകള്‍ എല്ലാം ഉപയോഗിച്ചു നാം ശ്രമിക്കുക തന്നെ വേണം . അമിത ഉപഭോഗ ആസക്തി ഒഴിവാക്കി മിത ഉപഭോഗം കൂടി നടപ്പാക്കിയാല്‍ ,പരിസ്ഥിതി വലിയ കോട്ടം ഇല്ലാതെ നിലനിര്‍ത്താന്‍ ആവും അത് നമ്മുടെ തലമുറയ്ക്ക് പില്‍ക്കാലത്തെക്ക് നാം മാറ്റി വയ്ക്കുന്ന നീക്കിയിരുപ്പ് ആകുകയും ചെയ്യും .പരിസ്ഥിതി നാശത്തെ കുറിച്ചു ഒന്നും വലിയ അവഭോധം ഇല്ലാതിരുന്ന പഴയ കാലം ആണ് അതൊക്കെ ഉള്ള ഈ കാലത്തെ കാള്‍ മെച്ചം എന്ന് വാദിക്കുന്നവരും കാണും .അവരോടു പറയാന്‍ ഉള്ളത് ആധുനിക സാങ്കേതിക ശാസ്ത്ര പദ്ധതി കൊണ്ട് നശിക്കുന്ന പരിസ്ഥിയെ വരെ പുതുക്കാന്‍ ആവും എന്നാണു . ലോകത്തിന്റെ പലഭാഗങ്ങളിലും വറ്റി പ്പോയ നദികള്‍ വീണ്ടെടുക്കയും മരു ഭൂമികള്‍ ഉര്‍വ്വരം ആക്കുകയും ഒക്കെ ചെയ്യുന്നതില്‍ ആധുനിക ശാസ്ത്രം വിജയിച്ചിട്ടുണ്ട് എന്നറിയുക .അല്ലാതെ പഴയകാലം പഴയകാലം എന്ന് നിലവിളിച്ചു കൊണ്ടിരിക്കയല്ല കാമ്യം . 

Tuesday 18 January 2011

ഡാ വിന്‍സി കോഡ്

പ്രിയന്‍ ഫൈസല്‍ കമ്പരത്തു അസ്സല്‍ ഒരു പ്രിയറി ഓഫ് സയന്‍ ആണ് , അത് കൊണ്ട് അദ്ദേഹം എന്നോട് ഡാവിഞ്ചി കോഡിനെ  കുറിച്ചു ചോദിച്ചിരിക്കുന്നു   ശരിക്ക് ഉച്ചാരണം ലിയനാഡോ ഡാവിന്‍സി എന്ന് ആണ് ,പക്ഷെ നമ്മള്‍ ഡാവിഞ്ചി എന്ന് ഉച്ചരിച്ചു  മലയാളീ കരിച്ച  ഒരു പേര് ആണ് അത്, ഷേഗ്വേര ചെഗുവേര ആയതു പോലെ .  ദാന്‍ ബ്രൌണിന്റെ നോവല്‍ പുറത്തു വന്നതിനു ശേഷം ആണ് ഡാവിന്‍ സി  കോഡിനു ഇത്ര ഏറെ പബ്ലിസിറ്റി കിട്ടിയത് അത് ഒരു ഡിട്ടക്ട്ടീവ്     നോവല്‍ ആണ് . ലോകത്ത് നാല്പത്തി നാല് ഭാഷകളില്‍ ആയി എണ്‍പത് മില്ലിയന്‍ കോപ്പി അച്ചടിച്ച ആ നോവല്‍  ബെസ്റ്റ് സെല്ലര്‍ ആയിരുന്നു എങ്കിലും അതിനെ ഉപ ലംബിച്ച്ചു നിര്‍മിച്ച സിനിമ പരാചയം ആയിരുന്നു എന്ന് പറയണം. പറഞ്ഞു വന്നപ്പോള്‍ നോവലും സിനിമയും പരാമര്‍ശിച്ചു എന്നേയുള്ളൂ , എന്താണ് ഡാവിന്‍സി കോഡ്‌ ? അതെ കുറിച്ചു പറയാം

അതെ കുറിച്ചു പറയുന്നതിന് മുന്‍പ് ക്രിസ്തീയ വിശ്വാസത്തെ കുറിച്ചു പറയണം .യേശു   വിവാഹിതന്‍ ആയിരുന്നോ ? അദ്ദേഹത്തിനു മക്കള്‍ ഉണ്ടായിരുന്നോ ആ പരമ്പര പിന്നീട് നില നിന്നിരുന്നോ ? ഇല്ല എന്നാണു സാദാരണ ഉത്തരം അതല്ലയേശു വിവാഹിതന്‍ ആയിരുന്നു  എന്നും അദ്ദേഹത്തിന്റെ ഭാര്യ മാഗ്ദലനയിലെ  മറിയ ആയിരുന്നു എന്നും ക്രൂശിക്കപ്പെടുന്നതിനു മുന്‍പ് അവര്‍ ഗര്‍ഭിണി ആയിരുന്നു എന്നും ആ വിശുദ്ധ വനിത [ഹോളി ഗേള്‍ ] യില്‍ നിന്നു ഉള്ള പരമ്പര ആണ് തുടക്കത്തില്‍ സൂചിപ്പിച്ച പ്രിയറി  ഓഫ് സയന്‍  ക്ര സ്തുവിനു  പുത്രനോ പുത്രിയോ ഉണ്ടാകുകയും ആപരം പരയില്‍  നിന്നു ലോകത്ത് വളര്‍ന്നു വരികയും ചെയ്ത ഇവരെ വ്യവസ്ഥാപിത കത്തോലിക്കാ മതം ഉന്മൂലനം ചെയ്യാന്‍ ശ്രമിക്കയും ചെയ്തു എന്നാണു പറയപ്പെടുന്നത് .അതിനായി കത്തോലിക്കാ സഭ ഒപ്പസ് ഡേ എന്ന ഭീകര സംഘടന ഉണ്ടാക്കുകയും ലോകത്തിന്‍റെ നാനാഭാഗങ്ങളില്‍ നിന്നും മറിയത്തിന്റെ മതക്കാരെ ഉന്മൂലനം ചെയ്യുകയും ചെയ്തുവന്നു . അപ്പോള്‍ സ്വന്തം വിശ്വാസവും പരംപരയും സംരക്ഷിക്കാന്‍ ഈ റോയല്‍ ബ്ലഡ്ഡുകാര്‍ക്ക് ഒരു തരം ഒളിവു ജീവിതം നയിക്കേണ്ടി വന്നു എന്നാണ് പറയപ്പെടുന്നത് . ഫ്രാന്‍സിലും മറ്റും ഇവരെ സാന്ഗ് റിയല്‍ എന്നാണു വിളിച്ചിരുന്നത് ശുദ്ധരക്തക്കാര്‍ രാജകീയ രക്ത്ക്കാര്‍ എന്നോ മറ്റോ  ഉള്ള അര്‍ത്ഥത്തില്‍ .

ഇനി ഡാ വിന്‍സി ഇതുമായി എങ്ങിനെ ബന്ധപ്പെടുന്നു എന്ന് നോക്കാം ആദ്ദേഹത്തിന്റെ പ്രസിദ്ധമായ തിരുവത്താഴ ചിത്രം ദി ലാസ്റ്റ് സപ്പറില്‍ ജീസസിന്റെ വലതു ഭാഗത്ത് ഇരുന്നതായി കാണുന്ന ആള്‍ അപ്പോസ്തല്‍ ജോണ്‍ അല്ല എന്ന് ക്രസ്തുവിന്റെ ഭാര്യ ആയിരുന്ന മഗ്ദലന മരിയ ആണ് എന്നും ആചിത്രത്തില്‍ അവര്‍ക്കിടയില്‍ ഉള്ള വി ആക്രതി തിരു രക്തത്തിന്റെ സിംബല്‍ ആയി കാണിക്കപ്പെടുന്ന വീഞ്ഞ് പാത്രം ആണ് എന്നും ച്ത്രത്തുല്‍ചിത്രത്തില്‍ നിന്നു അത് പടര്‍ന്നു ജ്യാമിതീയ രൂപത്തില്‍  ചിത്രീകരിച്ച പക്ഷാത്തലമെല്‍കൂര വരെ പടരുന്നുവെന്നും അത് വളരെ സമര്‍ത്ഥമായി ദാവ് ഡാ വിന്‍സി    തന്റെ വിശ്വാസം ഒരു കോഡ്‌  എന്നനിലയില്‍ സന്നിവേശിപ്പിച്ച്ചത് ആണ് എന്നുമാണ് ഡാവി ന്സി കോഡിന്റെ പിന്നാമ്പുറം . അന്നത്തെ സ്ഥാപന വല്‍ക്കരിക്കപ്പെട്ട   കത്തോലിക്കാസഭ യെയും അതിന്റെ ഉരുക്ക് മുഷ്ട്ടിയെയും വെല്ലുവിളിക്കാന്‍ കഴിയാതിരുന്ന ഇത്തരം കലാകാരന്മാര്‍ അവരുടെ സര്‍ഗ സ്ര്ഷ്ട്ടി കൊണ്ട് ഇത്തരം സന്ദേശങ്ങള്‍ പിന്‍ തലമുറക്കായി അവ ശേഷിപ്പിച്ചിരുന്നു  എന്ന് പറയുന്നതില്‍ തെറ്റില്ല . ശില്പിയും ചിത്രകാരനും ആയിരുന്ന റാഫെലും സഭയുമായി പൊരുത്തപ്പെട്ടു പോയിരുന്ന ആളായിരുന്നില്ല എന്ന് പറയപ്പെടുന്നു . ഫ്രാന്‍സിസ് ഇട്ടി ക്കൊര എന്ന നോവലില്‍  അത്തരം സൂചനകള്‍ കാണാം ..

ദാന്‍ ബ്രൌണിന്റെ നോവല്‍,  പ്രിയറി ഓഫ് സയന്‍ വിശ്വാസികള്‍ ആയിരുന്ന പുതിയ തലമുറയെ കുറിച്ചും ഒപ്പസ് ദയിയുടെ പുതു രൂപത്തെ കുറിച്ചുമൊക്കെ ആണ് പറയുന്നത് . പൂര്‍ണ്ണമായി അത് ഒരു ദിട്ടക്ട്ടീവ് നോവല്‍ ആണ് എന്നാലും ചരിത്രത്തിന്റെ പിന്‍ബലം അതിനു ഉണ്ട് . ചിലപോപ്പുമാര്‍ സ്വയം ഭീകരരും ഭീകരരെ പ്രോല്സാഹിപ്പി ച്ചവരും   ഒക്കെ ആണ് താനും . അലക്സാണ്ടര്‍ ആറാമനെ പോലെ .  ഡാവിന്സിയുടെ മോണാലിസ എന്ന ചിത്രവും  ഇങ്ങനെ തിരുത്തി വായിക്കപ്പെട്ട ചിത്രം ആണ് .പഴയ ഈജിപ്ഷ്യന്‍ വിശ്വാസത്തിന്റെ ഭാഗം ആയ അമുന്‍ ആണ്ട് ലിസ് ആണ് മോണാലിസ എന്ന വിഖ്യാത ചിത്രത്തിന്  അടിസ്ഥാനം എന്നും അതും അദ്ദേഹത്തിന്റെ പെഗനിസ്റ്റു ചിന്തയില്‍ നിന്നു ആയിരുന്നു എന്നും ജീസസ് സ്ത്രീ  പുരുഷ സമന്വയം ആയിരുന്നു എന്ന പ്രിയറി സയന്‍ കാരുടെ വിശ്വാസത്തിനു അനുഗുണം ആണ് ആചിത്രം എന്നും വായിക്കപ്പെട്ടിട്ടുണ്ട് . ഡാവിന്‍സി ചിത്രങ്ങള്‍ അനലോഗിനു വിധേയം ആക്കിയ പഠിതാക്കള്‍ ആണ് ഇത്തരം വാദങ്ങള്‍ ഉയര്‍ത്തിയത്‌ എങ്കിലും . യേശുവിനെ മറിയത്തോടു ചേര്‍ത്തു   വിശ്വസിക്കുന്ന കുറെ പേര്‍ എങ്കിലും ഇന്ന് ലോകത്ത് ഉണ്ട് എന്നത് സത്യം ആണ് . സാന്ദര്‍ ഭികം ആയി പറയട്ടെ പാക്ഷാത്യ രാജ്യങ്ങളില്‍ മറിയമി തരീഖത്തു കാര്‍ എന്നൊരു വിഭാഗം [ഈ മറിയം യേശുവിന്റെ അമ്മ ആണ് ] വളര്‍ന്നു വരുന്നുണ്ട് .എല്ലാവിഭാഗം ആളുകളും ഇതില്‍ ആക്രഷ്ട്ടര്‍ ആകുന്നു
ണ്ടത്രെ
എല്ലാ മതവിശ്വാസങ്ങളും കാലം പോകുന്നതിനു അനുസരിച്ചു മാറിക്കൊണ്ടിരിക്കും അത് ഒരു കണക്കിന് നല്ലതും ആണ് നമ്മുടെ മതം അവസാന നാള്‍ വരെ ശുദ്ധ പ്രക്രതിയോടെ  നില നില്‍ക്കും അതില്‍ മാറ്റം വരുത്തുക വേണ്ടതില്ല എന്ന് വിചാരിക്കുന്നതിനെകാള്‍ നല്ലത് മാറ്റങ്ങള്‍ സ്വാഭാവികം ആയി വന്നു ചേരുമ്പോള്‍ അതിനെ സ്വീകരിച്ചു മതത്തെ പുതുക്കുക ആണ്   അപ്പോഴേ വളര്‍ച്ച പ്രാപിക്കയുള്ളൂ .മതമൌലികത നിലനിര്‍ത്താന്‍ ശ്രമിക്കുമ്പോള്‍ ആണ് അതിന്റെ സംരക്ഷണത്തിനു ആയി ഒപ്പസ് ഡേ താലിബാന്‍ സുന്നി ടൈഗര്‍ ഷിയാ ചീറ്റ ഒക്കെ ഉണ്ടായി വരുന്നത് .  മതം ദൈവം ഉണ്ടാക്കിയത് ആണ് എങ്കില്‍ അതിനെ സംരക്ഷിക്കാനും പുതുക്കാനും ഒക്കെ ദൈവത്തിനു ആകെണ്ടതും ആണ്  .അതിനു വേണ്ടി  ഏതെങ്കിലും മഠം അല്ലെങ്കില്‍ മര്‍ക്കസ് ശ്രമിക്കേണ്ടത് ഇല്ലല്ലോ

ഡാവിന്‍ സിയും അദ്ധേഹത്തിന്റെ ചിത്രങ്ങളെ കുറിച്ചും ഒക്കെ പറഞ്ഞു വന്നാല്‍ ഏറെ പറയാന്‍ ഉണ്ട് ലോകത്ത് അപൂര്‍വ്വം  ആയി സംഭവിക്കുന്ന ഒരു പ്രതിഭാസം ആണ് അദ്ദേഹത്തെ പോലുള്ളവര്‍ . ഹെലി കോപ്ട്ടറിനു   അദ്ദേഹം ആണ് ഭാവനയില്‍ രൂപം കൊടുത്തത് വിജയിച്ചില്ലെങ്കിലും അത് പറക്കല്‍ യന്ത്ര നിര്‍മ്മിതിയുടെ ആദ്യ  പാഠം അത്രേ ...

Thursday 13 January 2011

ഗസല്‍

നിലാവ്  കണ്ണാടി നോക്കുന്ന ഈ യമുനാ തീരം
നിഴലുകള്‍ ന്ര്‍ത്തം   വയ്ക്കുന്ന സരയുവിനോരം
രാപ്പാടികള്‍ കുഴലൂതുന്ന ശിശിര നിലാനേരം
കാമിനീ നിന്നെയും കാത്തിരിക്കുകയാണ് ഞാന്‍

നിശാ ഗാന്ധികള്‍  കാറ്റില്‍ തൂവും  പൂമ്പരാഗം
മദ  ഗന്ധമായെന്റെ  സിരകളില്‍നിറയുമ്പോള്‍
പ്രിയയെന്‍ ചാരത്തു അണഞ്ഞു പോയെന്നോര്‍ത്തു
 മഞ്ഞിന്‍ മറയില്‍  തിരയുന്നു കാതരം

ഏതോ ഒരു രാപ്പക്ഷി രാഗാര്‍ദ്രം പാടുമ്പോള്‍
നീമൂളും ഗസലായി കേട്ടുപോകുന്നു ഞാന്‍
നീയൊത്തു നര്‍ത്തനം ആടാന്‍ കൊതിക്കുന്നു
നീയല്ല എന്നറിയുമ്പോള്‍ വിതുമ്പുന്നു

ഈ യമുന ചാരേ  കളകളം ഒഴുകുമ്പോള്‍
ഓളങ്ങള്‍ മെല്ലെ ഇളകുന്ന ചെറു സ്വനം
പരിഹാസമാണെന്ന് കരുതുന്നീ  കാമുകന്‍
അകമേ കരഞ്ഞു പോകുന്നു പ്രിയ സഖീ ..

രാവൊടു ങ്ങുന്നിതാ പവനന്‍ എഴുന്നള്ളി -
എത്തുവാന്‍ നേരമായ് ഉലകു മുണരുന്നു
കിളികള്‍ തന്‍ കള കൂജനങ്ങള്‍ ഉയരുന്നു
പുറപ്പെടാം കണ്ണീര്‍ തുടക്കാതെ ഓമനേ ഞാനിപ്പോള്‍ 

Sunday 9 January 2011

മഞ്ഞില്‍ തണുപ്പില്‍

മഞ്ഞു എന്നെ പൊതിയുന്നത്
പ്രിയയവള്‍ പരിണംഭംചെയ്യുന്നത് പോലെയാണ്
അപ്പോള്‍ഞാന്‍ പ്രേമത്താല്‍  ഉള്‍പുളകം കൊള്ളുന്നു
അകം കാമത്താല്‍ തപിക്കുന്നു

പ്രശാന്തിയുടെ ഗഗന വിശാലതയില്‍
ഇന്നലെ നീ എവിടെ ഒളിച്ചിരുന്നെന്നു
ഞാനവളോട് കാതില്‍ മെല്ലെ മന്ത്രിക്കുമ്പോള്‍
എന്റെ അധരങ്ങളെ അവള്‍ തണുത്ത വിരലാല്‍ വിലക്കുന്നു

പ്രഭാത സൂര്യന്‍ അവളെ അണിയിക്കാന്‍
സ്വര്‍ണ്ണ നൂലിനാല്‍ ചിത്രണം ചെയ്ത പട്ടു വസ്ത്രവുമായി
എഴുന്നള്ളുമ്പോള്‍ വീനസുപോല്‍  നഗ്നയവള്‍
എന്റെ മാറില്‍ അലിഞ്ഞു ചേര്‍ന്ന് ഒളിക്കുന്നു

നനുത്ത സ്പര്‍ശങ്ങളാല്‍ എന്നെ ഉണര്‍ത്തുംപോഴും
തൂവലാല്‍ ഉഴിയും പോല്‍ തഴുകുമ്പോഴും നീ
കൂര്‍ത്തവജ്രസൂചികള്‍ മെയ്യില്‍ തറക്കുന്നത് എന്ത് ?
ചുണ്ടുകളില്‍ ദ്രംഷ്ട്ടകള്‍ ആഴത്തി മുറി പ്പെടുത്തുവതെന്തു .

നിന്‍റെ പ്രേമകാമങ്ങളും ചാപല്യങ്ങളും എനിക്ക് പ്രിയം
നീ തരുന്ന വേദനകള്‍ എനിക്ക് പൂവമ്പുകള്‍
നിന്‍റെ തണുത്തമേനിയില്‍ രമിക്കാനെനിക്കിഷ്ട്ടം
ദേവത നിന്നെ ഞാന്‍ എന്നെക്കാള്‍ പ്രേമിക്കുന്നു

Friday 7 January 2011

വിശുദ്ധ പശുക്കള്‍

ഇങ്ങിനെ ഒരു തലവാചകം കാണുമ്പോള്‍ ഗുരു എന്തെങ്കിലും പരിഹാസവും ആയി വരിക ആണ് എന്ന് കരുതുക അരുത് . ബോറി ഗല്ലിയിലെ പശു എന്ന ഒരു ചെറുകഥ വായിച്ചതിന്റെ ഓര്‍മ്മയില്‍ നിന്നു ഇങ്ങിനെ ഒരു തലക്കെട്ട്‌ തെരഞ്ഞെടുത്തു എന്നെ ഉള്ളൂ ,ചെറു കഥയുടെ സാരം മുംബായിലെ ബോറി ഗല്ലിയില്‍ ഒരു സ്ത്രീ അലങ്കരിച്ചു നടത്തി കാശ് പിരിച്ചിരുന്ന പശു പിന്നീട് ആഗല്ലിയില്‍ ഒരു ക്ഷേത്ര സ്ഥാപനത്തിന് കാരണം ആകുകയും ബോറികള്‍ക്ക് ഭൂരിപക്ഷം ഉള്ള ആ ഗല്ലിയില്‍ അവരുടെ ആരാധനാ സ്ഥലത്തിനു അടുത്തു തന്നെ അത് പ്രശ്നരഹിതമായി നിലനില്‍ക്കുകയും ചെയ്തു എന്നാണ് . ബോറകളുടെ ശാന്ത പ്രക്രതം പ്രതേകം  കഥാകാരന്‍ എടുത്തു പറയുന്നു .  ആരാണ് കഥ എഴുതിയത് എന്ന് മറന്നുപോയി .വായനക്കാര്‍ ആയ നിങ്ങളില്‍ ചിലര്‍ ഓര്‍ക്കുന്നുണ്ടാവും . കഥ അവിടെ നില്‍ക്കട്ടെ ഗുരു പറയാന്‍ പോകുന്നത് .നാം ബോംബെയിലും ദുബായിലും ഒക്കെകാണാറുള്ള ബോറകംമ്യുനിട്ടിയെ കുറിച്ചാണ് .ലോകത്ത് എവിടെ ആയാലും വേഷവിധാനത്തിലെ പ്രതെകതകൊണ്ട് വളരെ പെട്ടെന്ന് തിരിച്ചറിയാവുന്ന ഈ ശിയാവിഭാഗത്തിലെ വേറിട്ട സമൂഹം സ്വഭാവം കൊണ്ട് വിശുദ്ധ പശുക്കള്‍ തന്നെയാണ് പേര്‍ഷ്യയില്‍  നിന്നു ഇന്ത്യയിലേക്ക്‌ രാഷ്ട്രീയ സാമ്പത്തിക കാരണങ്ങളാല്‍ കുടിയേറിയ ഈ വിഭാഗത്തില്‍ ഇന്ന് പ്രഭലം ആയ രണ്ടു വിഭാഗങ്ങള്‍ ആണ് ഇസ്മായീലി ബോറകളും ദാവൂടീ ബോറകളും , ക്വാജകള്‍ എന്നും ഇവരെ വിളിക്കപ്പെടാറുണ്ട്.  ഈ വിഭാഗത്തെ കുറിച്ചു മുഖ്യ ധാരാ മുസ്ലിം സമൂഹത്തിനു വലിയ അറിവൊന്നും ഇല്ല .അതിനു ഒരു കാരണം മറ്റു മുസ്ലിം വിഭാഗങ്ങള്‍ ഇവരുമായി വിശ്വാസ വ്യതി രക്തത പുലര്‍ത്തുന്നത് കാരണമാകാം അവരുമായി ഇടപെടുന്നതിനു വിമുഖര്‍ ആണ് എന്നതാവാം .ദരിദ്രര്‍ തീരെ ഇല്ലാത്ത ഒരു സമുദായം ആണ് എന്നതാണ് ഈ സമൂഹത്തിന്റെ പ്രതേകത, മാത്രമല്ല തൊണ്ണൂറു ശതമാനം വ്യാപാരികള്‍ ആണ് എന്നതും .തൊഴിലാളികള്‍ ഇല്ല എന്ന് തന്നെ പറയാം , മറ്റൊന്ന് ശക്തമായ നേത്രത്വവും അതിനോട് അനുയായി സമൂഹം കാണിക്കുന്ന അങ്ങേ അറ്റത്തെ വിധേയത്വവും പരസ്പര സഹവര്‍ത്തിത്വവും സാമ്പത്തിക രംഗത്തെ പരസ്പര സഹകരണവും ഒക്കെ ബോറസമുദായങ്ങളെ അച്ചടക്കം ഉള്ള ഒരു സമ്പന്ന വിഭാഗമായി നിലനിര്‍ത്തുന്നു . ഈ വിശുദ്ധ പശുക്കളെ കുറിച്ചു കുറച്ചു വിവരങ്ങള്‍ നിങ്ങളുമായി ഞാന്‍ പങ്കുവയ്ക്കാം .

നേരത്തെ പറഞ്ഞല്ലോ രാഷ്ട്രീയ കാരണങ്ങളാല്‍ ആണ്  ഇവര്‍ഇന്ത്യയിലേക്ക്‌ കുടിയേറിയത് എന്ന് . അതെ കാരണം തന്നെയാണ്
പേര്‍ഷ്യയില്‍ ഈ സമുദായം ഉരുവം കൊണ്ടതും .ഇന്നത്തെ ഇറാന്‍ അടങ്ങുന്ന ദേശങ്ങളില്‍ ഷിയാ വിഭാഗത്തിനു മുന്തൂക്കവും  ഭരണ സാരഥ്യവും   കൈവന്നപ്പോള്‍  മറ്റു വിഭാഗങ്ങളും ആയി അത് നിരന്തര സംഘര്‍ഷത്തില്‍ ആകുകയും .സൈനിക കായിക ശക്തി പ്രയോഗം സാധാരണം ആകുകയും ചെയ്തു ഷിയാ വിഭാഗങ്ങളിലെ തന്നെ വിവിധ ധാരകള്‍ പല ഘട്ടങ്ങളിലും അധികാരത്തില്‍ മാറി മറിഞ്ഞു വരികയും . അത് പലപ്പോഴും സ്വെച്ചാധിപതികളെ സ്രഷ്ട്ടിക്കയും അത് സന്ഘര്‍ഷങ്ങളിലേക്ക് നയിക്കുകയും ഒക്കെ ചെയ്തു വന്നു . മാത്രമല്ല തങ്ങളുടെ മുഖ്യ എതിരാളികള്‍ ആയ സുന്നി വിഭാഗങ്ങളെ എതിര്‍ക്കുന്നതിനും .അവരുടെ ഭരണാധികാരികളെ തകര്‍ക്കുന്നതിനും ഒക്കെ ശ്രമങ്ങള്‍ നടന്നു വന്നു . അത്തരം രാഷ്ട്രീയ സംഘര്‍ഷ കാലത്ത് ഇറാന്‍ ആസ്ഥാനമായി ഉയര്‍ന്നു വന്ന ഒരു ഗൂഡ പ്രസ്ഥാനമാണ് ഹശാശീനുകള്‍ എന്ന കറുപ്പ് തീറ്റിക്കാര്‍ . കറുപ്പ് ഉപയോഗിക്കയും ആധുനിക കാലത്തെ ക്വാട്ടെഷന്‍ സംഘങ്ങളെ പോലെ രാജാക്കന്മാര്‍ക്കും പ്രഭുക്കള്‍ക്കും ഒക്കെ വേണ്ടി കൊലപാതകങ്ങളും മറ്റും ഏറ്റെടുത്ത ഈ വിഭാഗം ഇറാനില ഗൂഡമായ മലമടക്കുകളില്‍ അവരുടെ സാമ്രാജ്യം തീര്‍ത്തു  മുസ്ലിം ലോകത്ത് എങ്ങും അരാജകത്വം വിതക്കുന്നതില്‍ ഏര്‍പ്പെട്ടു എന്ന് വിശ്വസിക്കപ്പെടുന്നു . പല ഷിയാ നേതാക്കളുടെയും രാജാക്കന്മാരുടെയും കാലിഫുമാരുടെയും ഒക്കെ ജീവനെടുക്കുന്നതില്‍ ഈ വിഭാഗം പങ്കു വഹിച്ചു എന്ന് പറയപ്പെടുന്നു . ഇംഗ്ലീഷ് ഭാഷയില്‍ അസാസിനേശന്‍ [പ്രബലരുടെ കൊലപാതകം ] എന്ന വാക്ക് ഉണ്ടായത് ഹശാശീനുകളില്‍ നിന്നാണ് .  കാലക്രമത്തില്‍ ഈ ജന വിഭാഗം മുഖ്യ ധാരാ ജീവിത രീതിയിലേക്ക് മടങ്ങി വരികയും പൊതു സമൂഹത്തിന്റെ ഭാഗം ആകുകയും ചെയ്തു .അവരില്‍ ചിലര്‍ ജിവിതയോധനതിനു  വ്യാപാരം തിരഞ്ഞെടുക്കയും  പിന്നീടു വ്യാപാരി സമൂഹം ആയി വികസിക്കയും ചെയ്തു എങ്കിലും . പേര്‍ഷ്യയില്‍ ജ അഫരി ഷിയാ വിഭാഗങ്ങള്‍ക്ക് മുന്‍‌തൂക്കം വരികയും സുന്നികള്‍ പോലുള്ള വരെ അടിച്ച്ചമര്‍ത്തുന്നതിലേക്ക് കാര്യങ്ങള്‍ നീങ്ങുകയും  ഒപ്പം ഹശാശീനുകളില്‍ നിന്നു പരിവര്‍ത്തിച്ച്ചു ബോറകളും കോജകളും ഒക്കെ ആയി മാറിയിരുന്ന ഈ ശീയീ വിഭാഗങ്ങള്‍ക്കും അവിടെ പിടിച്ചു നില്‍ക്കാന്‍ ആവാതെ വരികയും ചെയ്തപ്പോള്‍ അവര്‍ കൂട്ടത്തോടെ ഇന്ത്യ ഉള്‍പെടുന്ന രാജ്യങ്ങളിലേക്ക് പ്രയാണം ചെയ്തു . ഇന്ത്യയിലെ അനുകൂല സാഹചര്യത്തില്‍ ബോറകള്‍ അവരുടെ കോളനികളും വ്യാപാര സ്ഥാപങ്ങളും കെട്ടി പ്പടുക്കുകയും .ഒരിക്കലും രാഷ്ട്രീയ പ്രശ്നങ്ങളില്‍ ഭാഗ വാക്ക് ആകാതെ ഒരു നിഷ്പക്ഷ നിലപാട് സ്വീകരിച്ചു  സ്വന്തം നിലപാട് തറകള്‍   ഭദ്രമാക്കുകയും ചെയ്തു .അത് വഴി ഭാരതത്തിലും പാകിസ്ഥാനിലും ഒക്കെ പ്രഭല വിഭാഗം ആയി വളരുന്നതിനും ഭദ്രമായ സാമ്പത്തിക സമൂഹം കേട്ടിപ്പടുക്കാനും  അവര്‍ക്ക് ആയി . പൂര്‍വ്വ കാലത്തെ പൂര്‍ണ്ണമായി നിരാകരിച്ചു തികച്ചും സമാധാനത്തിന്റെതും സഹവര്‍ത്തിത്വത്തിന്റെതും ആയ പാത പിന്തുടരുന്ന .ബോറകളില്‍ പിന്നീട് രണ്ടു വിഭാഗങ്ങള്‍ ഉരുത്തിരിഞ്ഞു വന്നു അതില പ്രബല വിഭാഗം ആണ് .പ്രിന്‍സ് ആഗാ ഘാന്‍ നയിക്കുന്ന ഇസ്മയീലി ബോറകള്‍ .മറ്റേതു ഷെയ്ഖ്‌ ബുര്‍ഹാനുദ്ധീന്‍ നയിക്കുന്ന ദാവൂടികള്‍ .ദാവൂദി ബോറകള്‍ ദുബായില്‍ ഇന്ന് വളരെ വലിയ വ്യാപാരി സമൂഹം ആണ് .ഭരണകൂടത്തില്‍ വരെ സ്വാധീനം ഉള്ള ശക്തരായ ഒരു കമ്യൂണിറ്റി ആയി ഇന്ന് അവര്‍വളര്‍ന്നിട്ടുണ്ട് . ആദ്യ കാലത്ത് ഒന്നോ രണ്ടോ സ്ഥാപങ്ങള്‍ മാത്രം ഉണ്ടായിരുന്ന അവര്‍ക്ക് [ഈസ മൂസ ട്രേഡിംഗ് ദേര ] ദുബായുടെ എല്ലാ മുക്ക് മൂലകളിലും സ്ഥാപങ്ങളും പള്ളികളും വരെ ഉണ്ട് . യു എന്‍ അസംബ്ലിയുടെ  വേള്‍ഡ് ചാരിറ്റിയുടെ ചെയര്‍മാന്‍ ഇസ്മായിലി ബോറകളുടെ തലവന്‍ പ്രിന്‍സ് ആഗാഖാന്‍ ആണ് . ഇന്ന് രണ്ടു വിഭാഗം ആയി വര്‍ത്തിക്കുന്നുവെങ്കിലും ബോറവിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷമോ പരസ്പരം പഴിചാരലുകാലോ ഇല്ല എന്നത് .നമ്മുടെ നാട്ടിലെ സുന്നി ഒന്ന് സുന്നി രണ്ടു മുജ ഒന്ന് മുജ രണ്ടു ജമ ഒന്ന് തുടങ്ങി കാക്കതൊള്ളായിരം കാക്കാ സംഘടനകള്‍ക്ക് കണ്ടു പഠിക്കാവുന്നതാണ് .

വേഷം കൊണ്ട് വളരെ പെട്ടെന്ന് തിരിച്ചറിയാന്‍ ആവുന്ന ബോറികളെ  ദുബായില്‍ എത്തുന്നസന്ദര്‍ശകര്‍ സാകൂതം വീക്ഷിക്കുന്നത് കാണാം വര്‍ണ്ണ വൈവിധ്യം ഉള്ള പര്‍ദ്ദ  ആണ് സ്ത്രീകള്‍ ധരിക്കുക പെണ്‍കുട്ടികള്‍ക്ക് തിളങ്ങുന്ന തൊപ്പി തല മറക്കാന്‍ ആയി ഉപയോഗിക്കുന്നു . പുരുഷന്മാര്‍ നീണ്ട ശേര്‍വാനിയും കുര്‍ത്തയും ധരിച്ചു താടി നീട്ടിവച്ചു .തലയില്‍ ചിത്ര പണി തുന്നിയ തൊപ്പി ചൂടുന്നു . പൊതുവേ ഇവരുടെ സ്ത്രീകള്‍ സുന്ദരികള്‍ ആണ് .മിത ഭക്ഷണ ശീലം കാരണം ആകണം അമിത വണ്ണം ഉള്ളവര്‍ ഇവരുടെ ഇടയില്‍ കുറവ് ആണ് എന്ന് തോന്നുന്നു . പൊതുവേ പിശുക്ക് ഉള്ള വിഭാഗം ആണ് എന്ന് പറയപ്പെടുന്നുണ്ട് . വേഷത്തിലും മറ്റും ഫണ്ടമെന്റല്‍ രീതി പിന്തുടരുന്ന ഇവര്‍ സ്ത്രീകള്‍ക്ക് തുല്യ പദവി നല്‍ക്കുന്നു എന്ന് മാത്രമല്ല .ആരാധനയിലും സ്ത്രീകളെ ഒപ്പം പങ്കെടുപ്പിക്കുന്നു . കുടുംബത്തില്‍ ഒരു പരിധി വരെ സ്ത്രീകള്‍ക്ക് ആണ് മേല്‍ക്കൈ ,ആരാധനയില്‍ പൊതുവേ ഷിയാ രീതി പിന്തുടര്‍ന്നവര്‍ ആണ് എങ്കിലും മറ്റു ശിയാവിഭാഗങ്ങളും ആയി  ചില്ലറ വെത്യാസങ്ങള്‍ ഇവര്‍ പുലര്‍ത്തുന്നുണ്ട് . മാത്രമല്ല പള്ളികളില്‍ ആധുനിക കമ്യുനിക്കേശന്‍ ഉപയോഗിച്ചു വിദൂരങ്ങളില്‍ ഉള്ള അവരുടെ ഇമാമുമാരെ പിന്തുടര്‍ന്ന് നമാസ് നട്ത്തുന്നരീതി അവര്‍ക്കുണ്ട് . പൊതുവേ വേഷത്തിലും വ്യാപാര സ്ഥാപനത്തിലും വീടുകളിലും ഒക്കെ നല്ല വ്ര്‍ത്തി സൂക്ഷിക്കുന്ന ഒരു സമൂഹം കൂടിയാണിത് .  ഞാന്‍ ഇവിടെ വളരെ ആഴത്തിലേക്ക് കടക്കാതെ കുറച്ചു കാര്യങ്ങള്‍ വിവരിച്ചു എന്ന് മാത്രം ആണ് .ചിലപ്പോള്‍ വസ്തുതാ പരമായ പ്രമാദങ്ങള്‍ കാണാം  നിങ്ങള്‍ക്ക് കൂടുതല്‍ ചിലപ്പോള്‍ അറിവ് ഉണ്ടാകാം തിരുത്തുമല്ലോ ,സ്നേഹപൂര്‍വ്വം ഗുരു .

Thursday 6 January 2011

guruumer: യത്തീമിനത്താണി

guruumer: യത്തീമിനത്താണി: "പ്രവാചക പ്രഭു മുഹമ്മദ്‌ അനാഥന്‍ ആയിരുന്നു . അത് കൊണ്ട് തന്നെയാവണം അനാഥകളോട് അദ്ദേഹം അങ്ങേയറ്റം കരുണ കാണിക്കയുണ്ടായത്. തന്റെ ..."

യത്തീമിനത്താണി

പ്രവാചക  പ്രഭു മുഹമ്മദ്‌ അനാഥന്‍ ആയിരുന്നു . അത് കൊണ്ട് തന്നെയാവണം അനാഥകളോട് അദ്ദേഹം അങ്ങേയറ്റം കരുണ   കാണിക്കയുണ്ടായത്. തന്റെ പ്രഭാഷണങ്ങളില്‍  എന്നും അവരുടെ സംരക്ഷണത്തെ കുറിച്ചു ഊന്നിപ്പറഞ്ഞു .എന്നും അവരെ തന്നോടൊപ്പം ചേര്‍ത്തു നിര്‍ത്തി . അനാഥരുടെ സമ്പത്ത് തിന്നുന്നവരെ ശപിച്ചു . അവരുടെ സംരക്ഷണം സ്റ്റേറ്റിന്റെബാധ്യത ആവണം എന്ന് വിചാരിച്ചു . പിന്നീട് വന്ന അദ്ദേഹത്തിന്റെ പിന്‍ഗാമികള്‍ നിയമപരം ആയി തന്നെ അത് നടപ്പാക്കുകയും ചെയ്തു . ഇന്നും അറബു സൊസൈറ്റിയില്‍ അനാഥര്‍ സംരക്ഷിത വിഭാഗം ആണ് .ഉദാഹരണത്തിന് യു എ ഇ യില്‍ കെട്ടിട ഉടമകള്‍ ആയ അറബികള്‍ മരിച്ചുപോയാല്‍ അവരുടെ കുട്ടികള്‍ പ്രായ പൂര്‍ത്തി ആവുന്നത് വരെ  ആകെട്ടിടം ഭരകൂടം സംരക്ഷിക്കയും അതിന്റെ വരുമാനം ആകുട്ടികളുടെ സംരക്ഷണത്തിനായി ഉപയോഗിക്കയും .പിന്നീട് ഗവര്‍മെന്റു തന്നെ കുട്ടികള്‍ക്ക് പ്രായപൂര്‍ത്തി ആവുന്നമുറക്ക്‌ .കുട്ടികള്‍ക്ക് കൈമാറുകയോ പഴകി പ്പോയാല്‍ കോമ്പന്‍സേഷന്‍ കൊടുത്ത് കെട്ടിടം പൊളിച്ചു മാറ്റുകയോ ഒക്കെ ചെയ്യുക പതിവാണ് .  ഈ കോമ്പന്‍സേഷന്‍ ആകെട്ടിടം നിലനിന്നാല്‍ അവര്‍ക്ക് ലഭിക്കുമായിരുന്ന വരുമാനത്തിന്റെ ഇരട്ടിയിലധികം ആവുകയും ചെയ്യും . മറ്റൊന്നു അറബു സമൂഹത്തില്‍അനാഥ ബാല്യങ്ങള്‍ തെരുവില്‍ തെണ്ടുന്ന അവസ്ഥ ഇല്ല ഇല്ല എന്നതാണ് .അതില്‍ ചീത്ത ഭരണകൂടങ്ങള്‍ക്കുവരെ അഭിമാനിക്കാം ..ഇതില്‍ നിന്നെല്ലാം പ്രചോദനം ഉള്‍ക്കൊണ്ടു ആവണം പഴയ കാല കേരള മുസ്ലിംകള്‍ അനാഥ സംരക്ഷണം ഒരു പുണ്ണ്യ പ്രവര്‍ത്തി   ആയും ബാധ്യത ഏറ്റെടുത്തത്  .അതിനു മുന്‍കൈ എടുത്തവരില്‍ .കെ എം സീതിസഹിബു , കെ എം മൌലവി , എം കെ ഹാജി തുടങ്ങി ചിലരെ അനുസ്മരിക്കുന്നു . കോളറ ക്കാലത്ത് പ്രാദേശിക തലങ്ങളില്‍ മഹാന്മാരായ പലവ്യക്തികളും ഈ മേഘലയില്‍ അവരവരുടെ സംഭാവന നടത്തിയിട്ടുണ്ട് . മലപ്പുറം ജില്ലയുടെ പല ഭാഗങ്ങളിലും കലാപശേശവും കോളറ കാലത്തും  അനാഥമായി പ്പോയ കുട്ടികളെ സംരക്ഷിക്കുന്നതില്‍ മേല്പറഞ്ഞ മഹാ വ്യക്തികളോട് ഒപ്പം പ്രവര്‍ത്തിച്ച ഒരു മഹിളയെയും ഞാന്‍  ഇവിടെ അനുസ്മരിക്കുന്നു . ഇമ്പിച്ച്ചായിഷബീ എന്ന മഹതി ആണവര്‍ . കോളറയില്‍    മരിച്ചു വീണ ശരീരങ്ങളെ കുളിപ്പിച്ചു സംസ്കരിക്കുന്നതിനും ,വീടുകളില്‍ ഒറ്റപ്പെട്ടുപോയ കുഞ്ഞുങ്ങളെ കണ്ടെത്തി സംരക്ഷിക്കുന്നതിലും അവരും അവരുടെ സഹപ്രവര്‍ത്തകരും കോളറ എന്ന മഹാമാരിയെ വകവയ്ക്കാതെ നടത്തിയ സേവനം ചരിത്രത്തിലെ തങ്ക ലിപികളില്‍ രേഖപ്പെടുത്തേണ്ടത് ആണ് . ചരിത്ര ബോധം   തീരെ ഇല്ലാത്ത  നമുക്ക് എന്ത് ആയിഷ ബീ എന്ത് സീതി വകീല്‍ ....

പറഞ്ഞു വന്നത് ചരിത്രത്തെ കുറിച്ചു അല്ലാത്തത് കൊണ്ട് . ഈ വിഷയത്തോട് ബന്ധപ്പെട്ട ചില കാര്യങ്ങള്‍ പറയാം ശ്രീസഫീര്‍ ഗുരു അനാഥ കുട്ടിയെ വിവാഹം ചെയ്യുന്നതിനെ കുറിച്ചു പറഞ്ഞപ്പോള്‍ എന്റെ പഴമനസ്സില്‍ തോന്നിയ ചില കാര്യങ്ങള്‍ നിങ്ങളുമായി പങ്കുവയ്ക്കാം  കരുതിയതാണ് . നമ്മുടെ നാട്ടില്‍ ഇന്ന് എവിടെ നോക്കിയാലും അനാഥ ശാലകള്‍ ആണ് അതില്‍ ഏറെയും നടത്തുന്നത് മുസ്ലിം സമുദായം ആണ് എന്ന് എടുത്തു പറയേണ്ടത് ആണ് . എന്റെ നാട്ടില്‍ തന്നെ അനാഥ ശാലകള്‍  മൂന്നു ആണ് . ഇവര്‍ക്കെല്ലാം സ്വന്തം കെട്ടിടങ്ങളും വരുമാന സ്രോതസ്സുകളും ഉണ്ട് . മാത്രമല്ല സമുദായം ഈ സംരംഭങ്ങളെ  കയ്യയച്ച്ചു സഹായിക്കയും ചെയ്യുന്നുണ്ട് . പക്ഷെ ഇവയില്‍ പലതും അതിലെ അന്തേ വാസികള്‍ക്ക് നരകം തീര്‍ക്കുന്നു എന്നത് വളരെ വലിയ ഒരു സത്യം ആണ് .മാത്രമല്ല ഇത്ര ഏറെ വിപുലം ആയ സൌകര്യങ്ങളോടെ നടത്തപ്പെടുന്നു എന്ന് പറയപ്പെടുന്ന ഈസ്ഥാപങ്ങളില്‍ നിന്ന് കിട്ടേണ്ടുന്ന ഫലം വളരെ വലിയ തോതില്‍ ആവേണ്ടത് അല്ലേ.. കമ്പ്യുട്ടറുംആധുനിക പഠന സമ്പ്രദായങ്ങളും ഒക്കെ പിന്തുടരുന്നു എന്ന് പറയപ്പെടുന്ന ഈ സ്ഥാപങ്ങള്‍ എത്ര  ഏറെ വിദഗ്ദ്ധരെ ഈ സമുധായത്തിന്റെ ഇടയില്‍ വ്യാപിപ്പിച്ചിരിക്കണം . നിങ്ങള്‍ കണക്കെടുത്തു നോക്കൂ കഴിഞ്ഞ ഇരുപതു വര്‍ഷത്തിനു ഇടയ്ക്കു അങ്ങിനെ ഒരാളെ നിങ്ങളുടെ ഗ്രാമത്തില്‍ കാണിച്ചു തരാന്‍ ആകുമോ ? ഏതായാല്ലും എന്റെ നാട്ടില്‍ ഞാന്‍ കണ്ടിട്ടില്ല . ചിലപ്പോള്‍ ദീര്‍ഘകാലം നാട്ടില്‍ നിന്ന് വിട്ടു നില്‍ക്കുക  കൊണ്ട് എന്റെ ശ്രദ്ധയില്‍ പെടാത്തത് ആകാം .എന്നാല്‍ വയനാട്ടില്‍ നിന്ന് വടകരക്ക് അടുത്തുള്ള ഒരു അനാഥ കേന്ത്രത്തില്‍ പഠിക്കയും അവിടത്തെ പീഡനം സഹിക്കാതെ രക്ഷപ്പെട്ടു ജോലി തേടി അലയുന്നതിനടയില്‍ കണ്ണൂരില്‍ എത്തിപ്പെട്ട ഒരു പയ്യനെ ഞാന്‍ കണ്ടെത്തുക ഉണ്ടായിട്ടുണ്ട് . അത് പോലെ ഈ തരം പീഡനം അനുഭവിച്ച മറ്റു പലരുമായും സംസാരിക്കാനും ഇടവന്നിട്ടുണ്ട് .ഞാന്‍ പറഞ്ഞുവന്നത് നമ്മുടെ സ്ഥാപങ്ങള്‍ എല്ലാം ഇത്തരം കേന്ദ്രങ്ങള്‍ ആണ് എന്നല്ല . വളരെ നല്ല നിലയില്‍ നടത്തപ്പെടുന്ന അനാഥ ശാലകളും ഉണ്ട് എന്നത് സത്യം ആണ് . പക്ഷെ മൊത്തത്തില്‍ എടുത്താല്‍ ഇത്തരം കേന്ത്രങ്ങളുടെ നടത്തിപ്പ് ശരിയായ വിധത്തില്‍ അല്ല എന്ന് കാണാന്‍ കഴിയും .

മാനേജുമെന്റുകള്‍ സാമ്പത്തിക ലാഭത്തിനു ഉള്ള ഒരു സ്രോതസ്സ് ആയി അനാഥ ശാലകളെ കാണുകയും .അതില്‍ നിന്ന് കിട്ടുന്ന വരുമാനം വഴി തിരിച്ചു വിട്ടു മറ്റു വിദ്യാഭ്യാസ സ്ഥാപങ്ങളും മറ്റും കെട്ടി പടുക്കുകയും അതില്‍ നിന്ന് കൊള്ള ഫീസുവാങ്ങി കൂടുതല്‍ വരുമാനം ഉണ്ടാക്കുകയും .എല്ലാതരം കമ്മീഷനുകളും  കഴിച്ചു ബാക്കി അനാഥ കള്‍ക്ക് നല്‍കുകയും ചെയ്യുന്ന പ്രവണതയാണ് കണ്ടു വരുന്നത് . മാത്രമല്ല കുട്ടികള്‍ക്ക് ശിക്ഷണം നല്‍കേണ്ടുന്ന സ്ഥാപനത്തിലെ ജീവനക്കാര്‍ ഒരു തരത്തിലുള്ള ശിക്ഷണവും ലഭിക്കാത്തവരും പലപ്പോഴും കുട്ടികളോട് ക്രൂരം ആയി പ്രവര്‍ത്തിക്കുന്നവരും ആയിരിക്കയും ചെയ്യും .അത്തരം സംഭവങ്ങള്‍ നാം പത്ര മാധ്യമങ്ങളില്‍ കൂടി അപൂര്‍വ്വമായിമാത്രം അറിയുന്നു . എന്നാല്‍ നിസ്സഹായതയുടെ കൂട്ടില്‍ അകപ്പെട്ട അനേകര്‍ അവര്‍ അകപ്പെട്ട സങ്കട കടലില്‍ തുഴഞ്ഞു കയറാന്‍  കഴിയാതെ കഴിയുന്നു എന്നത് സത്യമത്രേ ,  ജെ ഡി റ്റി സഭയുടെ പഴയ നടത്തിപ്പുകാരന്‍ കുട്ടികളോട് പറയുമായിരുന്നത്രേ .ഞാന്‍ ബിരിയാണി കഴിക്കുന്നത്‌ ദൈവ  വിധി ആണ് എന്നും നിങ്ങള്ക്ക് കഞ്ഞി കിട്ടുന്നത് ദൈവ വിധി കാരണം ആണ് എന്നും .ഈ പറഞ്ഞത് സത്യമാണോ എന്ന് അറിയില്ല ,കുറെ കാലം  മുന്‍പ് പത്ര കോളങ്ങളില്‍ വായിച്ചത് ആണ് .

ഇത്തരം അനാഥ ശാലാ സമ്പ്രദായത്തിന്‌ പകരം മറ്റെന്തു ചെയ്യാന്‍ ആകുമെന്ന് പരിശോധിക്കാം . അനാഥര്‍ ആയി പ്പോകുന്ന കുഞ്ഞുങ്ങളെ സംരക്ഷിക്കാന്‍ നമ്മുടെ ഭരണകൂടത്തിനു ഒരു പരിപാടിയും ഇതേ വരെ മുന്നോട്ടു വയ്ക്കാന്‍ ആയിട്ടില്ല എന്നതിനാല്‍ .ഇപ്പൊഴു ഈ കാര്യം സമൂഹത്തിന്റെയും വ്യക്തികളുടെയും ബാധ്യത ആയി തുടരുന്ന സാഹചര്യത്തില്‍  പകരം ഒരു നിര്‍ദ്ദേശം എന്താണ് ?. കുട്ടികള്‍ അച്ഛനുമമ്മയും മരിച്ചു പോയി എന്നാലും പലരും അവരുടെ ബന്ധുക്കളുമായി ഏതെങ്കിലും തരത്തില്‍ ബന്ധപ്പെട്ടിരിക്കുമല്ലോ ? അപ്പോള്‍ ആ ബന്ധുക്കളുടെ കൂടെ അവരെ നിര്‍ത്തുകയും .അനാഥ സംരക്ഷകള്‍ ക്രത്യമായി ഒരു ഗ്രാന്‍ഡ്‌ അവര്‍ക്ക് എത്തിക്കുകയും പഠനം എത്തിക്കുന്ന പണത്തിന്റെ ഉപയോഗം എന്നിവ മോണിട്ടര്‍ ചെയ്യാന്‍ സംവിധാനം ഉണ്ടാക്കുകയും ചെയ്‌താല്‍ കുട്ടികള്‍ക്ക് നമ്മള്‍ അനാഥര്‍ എന്ന അപകര്‍ഷം കുറയുകയും .മറ്റു കുട്ടികളെ പോലെ സമൂഹത്തില്‍ ചിരിച്ചും കളിച്ചും അടികൂടിയും ഒക്കെ വളരാന്‍ സാഹചര്യം ഉണ്ടാകുകയും ഒക്കെ ചെയ്യില്ലേ ,പറിച്ചു നടപ്പെടുന്ന  ചെടികളെ ക്കാള്‍ ഫലം അവയുടെ സ്വാഭാവിക പരിസ്ഥിതിയില്‍ വളരുന്ന ചെടികള്‍ നല്കും എന്നതല്ലേ ശരി . പകരം അനാഥ ശാലകളിലെ അടിച്ചു പഠിപ്പിക്കുന്ന അച്ചടക്കവും അനാവശ്യ ശിക്ഷണവും   ഒക്കെ ആ കുട്ടികളെ മുരടിപ്പിക്കയും , വളരുമ്പോള്‍ സമൂഹത്തിനു ഒരു ഗുണവും കിട്ടാത്ത തരത്തില്‍ സ്വയം തന്നെ വളര്‍ന്നു എങ്ങുമെത്താത്ത തരത്തില്‍ ആയിപ്പോകയല്ലേ ചെയ്യുക . ബന്ധുക്കളുടെ  ചൂഷണവും മറ്റും ഉണ്ടാകാം എങ്കിലുംഎങ്കിലും സാമൂഹ്യമായ ഇടപെടലുകള്‍ കൊണ്ട് അത് തിരുത്താവുന്നത്തെ ഉള്ളൂ  എന്നാണു എന്റെ വിചാരം .

ഈ കുറിപ്പിന് വിപരീതം ആയ അഭിപ്രായങ്ങള്‍ നിങ്ങള്ക്ക് ഉണ്ടാകാം , വളരെ നല്ലനിലയില്‍ നടക്കുന്ന അനാഥ ശാലകള്‍ തുടരട്ടെ , പക്ഷെ അധികവും പുറത്തു പറയാന്‍ പോലും പറ്റാത്ത തരത്തില്‍ ചീഞ്ഞതാണ് എന്നതാണ് സത്യം . തീര്‍ച്ചയായും നാം ഒരിക്കല്‍ പോലും ഒരു അനാഥ കേന്ത്രത്തില്‍ എത്തി   നോക്കാന്‍  ശ്രമിക്കാറില്ല  , അത് കൊണ്ട് തന്നെ അതിലെ അകത്തളങ്ങള്‍ നമുക്കറിയില്ല . ലാ ത അകലു മാലല്‍ യതീം  എന്ന് നാഴികക്ക് നാല്പതു വട്ടം വായിക്കുന്ന സമുദായത്തിലെ അംഗങ്ങള്‍ക്ക് വിശ്വാസത്തിന്റെ പേരില്‍ എങ്കിലും അവരെ ശ്രദ്ധിക്കാന്‍ ബാധ്യത ഉണ്ട് . എനിക്ക് മനുഷ്യത്വത്തിന്റെ പേരിലും .യതീമുകളെ അവഗണിച്ചു നിങ്ങള്ക്ക് സ്വര്‍ഗപ്രവേശം സാധ്യമാവുമായിരിക്കാം ..മനുഷ്യത്വത്തെ ഉപേക്ഷിച്ചാല്‍ എന്നിക്ക് ന്രകപ്രവേശംപോലും സാധ്യമായി എന്ന് വരില്ല എന്നത് കൊണ്ടാണ് ഞാന്‍ ഇങ്ങിനെയെല്ലാം കുറിക്കുന്നത് . നിങ്ങള്‍ക്ക് നൂതനം ആയ പലനിര്‍ദ്ധേശങ്ങള്‍ കാണും . അത് കുറിക്കും എന്ന പ്രത്യാശയോടെ ഗുരു രസഗുരു ലഘു ഗുരു ചക്കക്കുരു .


Sunday 2 January 2011

guruumer: എങ്ങിനെയും വായിക്കാവുന്നത്

guruumer: എങ്ങിനെയും വായിക്കാവുന്നത്: "ഞാന്‍ അഥ ര്‍വ്വി മാട്ടു മാരണ മന്ത്രക്കാരന്‍ നിനക്ക് മുരിക്കിന്‍ പൂക്കള്‍ അര്‍പ്പിച്ചും ബലിച്ചോരയാല്‍ അഭിഷേകം ചെയ്തും സോമ സമര്‍പ്പിച്ചും, ഗോര..."

എങ്ങിനെയും വായിക്കാവുന്നത്

ഞാന്‍ അഥ ര്‍വ്വി മാട്ടു മാരണ മന്ത്രക്കാരന്‍
നിനക്ക് മുരിക്കിന്‍ പൂക്കള്‍ അര്‍പ്പിച്ചും
ബലിച്ചോരയാല്‍ അഭിഷേകം ചെയ്തും
സോമ സമര്‍പ്പിച്ചും, ഗോരോചനം എഴുതിയും
കന്യാ രക്തം കൊണ്ട് കുങ്കുമം ചാര്‍ത്തിയും
ഹോര മന്ത്രങ്ങള്‍ ജപിച്ചും പൂജ ചെയ്യുന്നവന്‍

നീ ക്ഷിപ്ര പ്രസാദി ക്ഷിപ്ര കോപി
കയ്യില്‍ മാരിവില്ലും മാരിക്കുരിപ്പും പേറുന്നവന്‍
പ്രസാദത്തിന്റെ വര്‍ണ്ണ കാഴ്ച്ചകള്‍ ഒരുക്കുന്നവന്‍
കോപിച്ചാല്‍ വസൂരി വിതക്കുന്നവന്‍
പിള്ള തൈലം മെയ്യില്‍ പൂശുന്നവന്‍
കാമത്തിന്റെ വസനം ചുരത്തുന്നവന്‍

ചിലപ്പോന്‍ നീ ഞാനും ഞാന്‍ നീയുമായി ഒടി മറിഞ്ഞു
ഞാന്‍ പാനം ചെയ്യുമ്പോള്‍ നിന്‍റെ ദാഹം ആറുന്നു
നിന്‍റെ കുരുതി പാത്രം എന്റെ ഹ്രദയം
നിന്‍റെ ദ്രമ്ഷ്ട്ടകള്‍ പതിയുന്നത് എന്റെ കരളില്‍
നിന്‍റെ ഭോഗം എന്റെ കാമം കെടുത്തുന്നു
എനിക്ക് തീച്ചുടുമ്പോള്‍ നീ കത്തുന്നു

എന്നിട്ടുമെന്തേ എന്റെ അകമെരിയുന്നു
അന്ഗോപാന്ഗം എരിപൊരി കൊള്ളുന്നു
കാഴ്ച്ചയില്‍ വര്‍ണ്ണങ്ങള്‍ കറുത്തു  പോകുന്നു
പാകിയ വിത്തുകള്‍ കുരുക്കാതെ പോകുന്നു
തലച്ചോറില്‍ പുഴുവരിക്കുന്നു
ചിത്തത്തില്‍ ചിതലരിക്കുന്നു

എന്റെ ഗുരുതികള്‍ നീ നിരസിക്കുന്നുവോ?
ഞാന്‍ ഉറയുമ്പോള്‍ നീ ഉറങ്ങുന്നുവോ
ഞാന്‍ ദുരിത തിക്തം മോന്തുംപോള്‍
നീ മടു നുണയുന്നുവോ
ഞാന്‍ സമര്‍പ്പിച്ച മുരിക്കിന്‍ പൂവുകള്‍ -
ചവിട്ടി അരച്ചു  പിച്ചകം ചോദിക്കുന്നോ

എങ്കില്‍ തിരസ്ക്കരണി ജപിച്ചു
നിന്നെ ഞാന്‍എന്നില്‍   നിന്നു  പറിച്ചു മാറ്റും
ഞാന്‍ മറ്റൊന്നായി പരകായ പ്രവേശം ചെയ്യും
നിന്‍റെ ജഡത്തെ ഞാന്‍ ഞാന്‍ എരിച്ചു കളയും
ഞാന്‍ എന്റെ സ്വതത്തിനാല്‍ ദ്വജസ്തംഭംതീര്‍ക്കും
മനുഷ്യന്റെ കൊടിപടം ഉയരത്തിലുയര്‍ത്തും

ദേവകള്‍ എന്ന വിളിപ്പേര്‍ ഉടയവര്‍
ഊഴിയിതെല്ലാം അടക്കി ഭരിച്ചപ്പോള്‍
ദസ്യുക്കള്‍ ഞങ്ങള്‍ക്ക് മൂര്‍ത്തിയായ്‌ -
മോക്ഷത്തിന്‍ മാര്‍ഗമായ് വന്ന നിനക്കിന്നു
പെരിയോന്റെ ദര്‍ഭയും പൂവും മതിയെന്നാല്‍ -
നിനക്ക് ഞാന്‍ വായ്ക്കരി വയ്ക്കുന്നു ,പിണ്ഡവും