Friday, 26 November 2010

ഞാനെന്റെ കാമത്തെ ഉറയിലിടും

ഒരിക്കല്‍ ഞാന്‍ ഉയരെ ആകാശമേറും
മഴമേഘങ്ങളില്‍ നിന്നു ഇത്തിരി -
കറുപ്പ് തൊട്ടു താഴെഎത്തും
ശുഭ്രതകളില്‍ കുറുകെ വരയും

സമുദ്രത്തിന്റെ അഗാധതയില്‍
ഒരിക്കല്‍ ഞാന്‍ ഊളിയിടും
മുത്തും പവിഴവും വാരും
തെരുവിലെ മാലിന്യത്തില്‍ഏറിയും

യുദ്ധമുന്നണിയിലേക്ക് തേര്‍  തെളിക്കും
ഇരു കൈകളാല്‍ പോരാടും
ദേശങ്ങള്‍ കാല്‍ ചുവട്ടിലാക്കും
ശേഷം ശത്രുവിന് ശിരസ്സ്‌  ദാനം ചെയ്യും

മരുദേശങ്ങളും  അലയാഴികളും  താണ്ടി
വിശ്വ സുന്ദരിയുടെ ശയ്യാഗരത്തില്‍കടക്കും
ഒരു ചുംബനം പോലും കൈമാറാതെ
ഞാനെന്റെ കാമത്തെ ഉറയിലിടും

പക്ഷെ പ്രിയേ നിനക്കായി ഞാന്‍
അതി വിശിഷ്ട്ട വസ്ത്രങ്ങള്‍ നെയ്യും
സ്നേഹത്തിന്റെ സ്വര്‍ണ്ണ നൂലിഴ ചേര്‍ത്തതില്‍ -
പ്രേമവും ചേര്‍ത്തു നിന്നുടല്‍ മൂടും

ചക്രവാള  സീമയില്‍  പറന്നു ചെല്ലും
പെരുവിരലാല്‍ രക്ത വര്‍ണ്ണം തൊടും
നിന്‍റെ നെറ്റിയില്‍ കുങ്കുമം ചാര്‍ത്തും
എന്റെ ഹ്രദയ രകതത്തില്‍ ചാലിച്ചു .

എല്ലാം പരിത്യജിക്കാന്‍ പ്രാണേശ്വരീ
ഈ പ്രേമിയുടെ ഉടലിനാവും
നിന്നെ ത്യജിക്കുവാന്‍ ഹ്രദ യേശ്വരീ
ആവില്ലെനിക്കീ ജന്മത്തിലും വരും ജന്മത്തിലും

No comments:

Post a Comment