Thursday 23 December 2010

നീയാകുന്നു സര്‍വ്വം നിന്നിലാകുന്നു സര്‍വ്വം ...

നീയാകുന്നു സര്‍വ്വം നിന്നിലാകുന്നു സര്‍വ്വം ... ലോകാലോകങ്ങളുടെനാഥന്‍, ഈ അനന്ത പ്രപഞ്ച ത്തിന്റെസൃഷ്ട്ടാവ് കാഞ്ചനപ്രഭ കൊണ്ട് മനുഷ്യാസ്തിത്വം തീര്‍ത്തവന്‍ .മൃച്ചംകൊണ്ട് രൂപം മെനഞ്ഞവന്‍ തേജോഗോളങ്ങളാല്‍ ഭൂവില്‍ മനുജന് മേവാന്‍ പ്രഭ സ്രഷ്ട്ടിച്ച മഹാപ്രഭു , അജയ്യന്‍ അനന്തന്‍ആകാരരഹിതന്‍ , സ്ഥൂല സൂക്ഷ്മങ്ങളില്‍ വസിക്കുന്നവന്‍ . സ്ഥിതിയുടെ നാഥന്‍ സംഹാരത്തിനധിപന്‍ , അദൃശ്യ കരങ്ങളാൽ ദിനരാത്ര ചക്രം തീര്‍ക്കുന്നവന്‍ മഹാശൈലങ്ങൾക്ക് ഔന്നത്യം നല്കിയോന്‍ ആഴികള്‍ക്ക് നിമ്നതനല്കിയോന്‍ . തുശാരങ്ങളില്‍ സൂര്യാംശു തീര്‍ക്കുന്നവന്‍ മാരുതനാല്‍വീശി തണുപ്പിക്കുന്നവന്‍., പ്രചണ്ഡ വാതങ്ങളാല്‍ സാഗരങ്ങളെ തുള്ളിക്കുന്നവന്‍ മേഘമാലകലില്‍ നിന്നു കുളിര്‍വര്‍ഷം തരുന്നവന്‍ ജലഘനങ്ങളില്‍ നിന്ന് അഗ്നിയുടെ കൊള്ളിയാന്‍ പായിക്കുന്നവന്‍ . പ്രേമികളില്‍ മഹാപ്രേമി പ്രണയികളില്‍ മഹാപ്രണയി.രുദ്രഭാവത്തിന്റെഘോരരൂപാര്‍ജ്ജിതന്‍ .സൌമ്യ ഭാവത്തിന്റെ മൃദുരൂപലോലന്‍ ...നീയാകുന്നു സര്‍വ്വം നിന്നിലാകുന്നു സര്‍വ്വം ... നിന്നെ ഞാന്‍ പ്രണയിക്കുന്നു .ഒപ്പം നിന്നോട് പരിഭവിക്കുന്നു കലഹിക്കുന്നു , നീ തീര്‍ത്ത പച്ചപ്പില്‍ നിന്ന് പറിച്ചു ഭക്ഷിക്കുന്നതേ ക്കാള്‍എനിക്കിഷ്ട്ടം നീ തീര്‍ത്ത ഊഷരതയില്‍ വിളയിറക്കാനാണ് നീ തന്ന ഉര്‍വ്വരതയെ ഊറ്റുന്നതേക്കാൾ ആഴങ്ങളിലെ ഉറവുകള്‍ തേടാനാണ് എനിക്കിഷ്ട്ടം . നീ തന്ന വിശാലതയില്‍ മേയുന്നതിനു പകരം ഘനാന്ധകാരങ്ങളുടെ തടവിടങ്ങള്‍ആണ് ഞാന്‍ തിരഞ്ഞെടുക്കുക , നിന്റെ സംരക്ഷണത്തിന്റെ നീലതടാകങ്ങളില്‍ നീന്തി തുടിക്കുന്നതിനു പകരം കോള്‍ കൊണ്ട സാഗരങ്ങളില്‍ തുഴയാന്‍ ഞാന്‍ ശ്രമിക്കും . ഇല്ല ജപമണികള്‍ ഉരുട്ടി നിന്നെ ഞാൻ പ്രീണിപ്പിക്കില്ല പ്രാര്‍ഥനാ ഗീതികള്‍ ഉരുവിടില്ല . നിനക്കായി ഞാന്‍ ബലി അര്‍പ്പിക്കില്ല .കണ്ണീരിനാല്‍ ഖേദം തേടില്ല നിന്റെ ആലയങ്ങളില്‍ ഞാന്‍ ഹാജര്‍ വയ്ക്കില്ല , നിന്റെ വേദവാക്യങ്ങളില്‍നിന്നു ഒരു വരിപോലും വായിക്കയില്ല .മിനാരങ്ങളിനിന്നു നിന്റെ വാഴ്ത്തുയരുമ്പോള്‍ ഞാനതിനു ചെവികൊടുക്കില്ല നന്ദി എന്ന രണ്ടക്ഷരംപോലും ഞാന്‍ നിനക്ക് തിരിച്ചു തരികയില്ല വിധേയത്വം നീ പ്രതീക്ഷിക്കുക പോലുമരുത്പ്രിയനേ ... എങ്കിലും പ്രഭോ ഞാന്‍ നിനക്ക് വാഗ്ദാനം ചെയ്യുന്നു, സ്നേഹത്തിന്റെ ധൂപക്കൂടുകള്‍ ഒരുക്കി ഞാന്‍ തെരുവുകളില്‍ വയ്ക്കും മനുഷ്യരുടെ പാദങ്ങള്‍ മൂറോന്‍തൈലത്താല്‍ അഭിഷേകം ചെയ്യും ജീവസ്നേഹത്തിന്റെ ഊദും കുന്തിരിക്കവും നിന്റെ മുന്നില്‍ പുകയ്ക്കും . ലോകത്തിനായി പ്രകാശത്തിന്റെ ശമ്മകള്‍ജ്വലിപ്പിക്കും ജീര്‍ണ്ണതയുടെ കറുത്ത പായലുകള്‍ എന്റെ ഉള്ളിലെ ദേവാലയത്തില്‍ നിന്നും ചുരണ്ടി മാറ്റും ശവക്കോട്ടകളില്‍ നീ എന്റെ കൈകളില്‍ ചൊരിഞ്ഞ മുത്തും മാണിക്യങ്ങളുംവിതച്ചു ജീവന്റെ സൂര്യ കാന്തിപൂക്കളും സ്വര്‍ണ്ണ വര്‍ണ്ണ നെന്‍മണികളും കൊയ്യും . ലോകത്തെ ഊട്ടും . പ്രഭോ കരുണാമായാ കാരുണാ സിന്ധോ തേജോമയാ എന്നെ വിധിക്കാന്‍ ഞാന്‍ നിന്നെ അനുവദിക്കുന്നു ... നിന്റെ രക്ഷാ ശിക്ഷകള്‍ ഇനി നടപ്പാക്കിയാലും ......

Sunday 19 December 2010

ഇന്ന് ഇപ്പോള്‍ ഈ നിമിഷം

കാലം അതിന്റെ ആരക്കാലുകള്‍ അതിശീഘ്രം കറക്കി മുന്നോട്ടു കുതിക്കുമ്പോള്‍  എന്റെ  ആയുസ്സിന്റെ പുസ്തകങ്ങളില്‍നിന്നു ഏടുകള്‍ മറിഞ്ഞു പോകയാണ് , ആരാണ് അത് ഇത്ര ദ്രുതം മറിച്ചു കളയുന്നത് , എവിടെ നിന്നാണ് പിന്‍വിളി ഇടി മുഴക്കം പോലെ കര്‍ണ്ണപുടങ്ങളില്‍ പതിക്കുന്നത് , ആരാണ് കലാശം കൊട്ടി ആസുര താളം മുഴക്കുന്നത് , എവിടെ നിന്നാണ് കൊടുങ്കാറ്റിന്‍ ആരവമുയരുന്നത് ? അകലെ നിന്നല്ല വളരെ അടുത്തു നിന്നാണെന്നു  ഞാന്‍ അറിയുന്നു .ബോധാബോധങ്ങളുടെകുഴ മറിയലാല്‍ അന്തരാളത്തിന്റെ മായാഭാവങ്ങള്‍ കാഴ്ച്ച്ചയുടെയും കേള്‍വിയുടെയും കല്‍പനാചിത്രങ്ങള്‍ തീര്‍ക്കുന്നു എന്ന പാഴ് നിനവും എന്നിലില്ല . വാഴിവിന്റെ രഥം തെളിക്കുന്ന വഴിത്താരയില്‍ ഘനാന്ധകാരംവന്നു മൂടുന്നതെന്തു ,മുന്നില്‍ ദുര്‍ഘടപര്‍വ്വങ്ങളുടെ നൈരന്തര്യം എന്ത് , ഭയത്തിന്റെ നിറ രാഹിത്യമാര്‍ന്ന ചിത്രങ്ങളാല്‍ സ്വപ്ന പേടകം നിറയുവതെന്തു , ചിത്തഹാരികള്‍ ആയ കനവിന്‍ മായിക ദ്രശ്യങ്ങള്‍ മറഞ്ഞുപോയതെന്തു ?  അതെല്ലാം ഈ പാഴ്ഭൂ ജീവിതത്തിന്റെ പരിണിതി ആവാം , ആള്‍കൂട്ടങ്ങളിലും തനിയെ എന്ന സ്വാസ്ഥ്യരഹിതഭാവം കാരണമാകാം, വര്‍ണ്ണങ്ങളുടെ മഹോല്സവങ്ങളില്‍പോലുംശ്യാമ വര്‍ണ്ണങ്ങള്‍ തിരയുന്ന മനസ്സിന്‍ ന്യൂനത ആവാം. ആസുരകാലത്തിന്റെ ദയാരാഹിത്യങ്ങളാല്‍ കലങ്ങി പ്പോകുന്ന ഉള്ളത്തില്‍ നിണം കല്ലിച്ച് മരച്ചുപോയിരിക്കാം .എല്ലാം തോന്നലിന്‍ ആതുരതകള്‍ എന്നും ,   .ഇന്ന് ഇപ്പോള്‍ ഈ നിമിഷം ആണ് ഏറ്റവും വിലപിടിച്ചത് എന്നും ഞാന്‍ അറിയുന്നു .

എങ്കിലും പ്രിയേ ഞാന്‍ വിഭ്രമം തീര്‍ത്ത ആന്ധ്യത്തില്‍ ആണ്ടു പോകില്ല എന്ന് നിന്നോട് വാഗ്ദാനം ചെയ്യുന്നു . പാഴായും പൊള്ളയായും കിടക്കുന്ന തരിശുകള്‍ താണ്ടി ,അല്ലലുകളുടെ ആഴികളും, തിരകളുടെ ഗര്‍ജ്ജനം ഒടുങ്ങാത്ത സാഗരങ്ങളും , ദുര്‍ഘടങ്ങളുടെ ആഗ്നേയ പാതകളും ,ഹിമ ശൈലങ്ങളും എല്ലാം താണ്ടി ഞാന്‍ നിന്റെ അരികില്‍ അണയും . നാം പണ്ട് നടന്നു തീര്‍ത്ത മരതക പാതകളില്‍ വീണ്ടും കൈകള്‍ കോര്‍ത്തു പിടിച്ചു നാം നടക്കും . പൊന്നു വിളയുന്ന പാട വരമ്പുകളില്‍ മഞ്ഞപ്പടുടയാട അണിഞ്ഞ തുമ്പികള്‍ക്ക് പിറകെ പായും , പാല്‍ നുരപതയുന്ന നീരജങ്ങളില്‍ പാദം ഇറക്കി കാലില്‍ വെള്ളി കൊലുസ്സെന്നുനീ പറയുന്നത് ,കിലുകിലാരവം ഉയര്‍ത്തി പാഞ്ഞു പോകുന്ന കൈതോടിനോടൊത്തു നീ ചിരിച്ചാര്‍ക്കുന്നത് എല്ലാം സ്വര്‍ഗീയ സംഗീതമെന്നപോലെഎന്റെ കാതുകളില്‍ പതിയും . വേലി പൂക്കളിലെ പരാഗം നിന്റെ നെറ്റിയില്‍ തൊട്ടു നീ എന്റെ വേളി പെണ്ണെന്നു നാണിച്ചു നില്‍ക്കുന്ന നിന്റെ കാതില്‍ ഞാന്‍ ചൊല്ലും . വയല്‍ പൂക്കള്‍ കൊരുത്ത ഹാരം ഞാന്‍ നിന്റെ കാര്‍കൂന്തലില്‍ ചാര്‍ത്തും . എന്നിട്ട് രഹസ്യം ചൊല്ലാനെന്ന മട്ടില്‍ കാതു ചോദിച്ചു കവിളില്‍ ചുംബനം ചൊരിയും .അപ്പോള്‍ തുടുത്ത പനിനീരുപോലെ നീ ചുവന്നുപോകുന്നത് ,പരിഭവത്തിന്റെ കണ്ണീര്‍  മുത്തുകള്‍ നിന്റെ നീല കണ്ണില്‍  നിന്നടരുന്നത് സ്വപ്ന രഥത്തില്‍ വന്നിറങ്ങിയ രാജകുമാരന്‍ എന്നപോലെ ഞാന്‍ നോക്കിക്കാണും. വിഭ്രമിച്ച   മാന്‍ പേടയെന്നപോലെ പായാന്‍ ആയുന്ന നിന്നെ നെഞ്ചില്‍ ചേര്‍ത്ത് അണച്ചു ആയിരം ചുംബനങ്ങളാല്‍   ഞാന്‍ നിന്റെ കണ്ണ് നീര്‍ തുടയ്ക്കും .

 കറുത്ത തിരശീലകള്‍ മാറ്റി വെളിച്ചത്തിന്റെ സ്വര്‍ണ്ണ വര്‍ണ്ണങ്ങള്‍ വിരുന്നു വരും .പൂപാടങ്ങള്‍ ഭൂമിയില്‍ സ്വര്‍ഗചാരുത തീര്‍ക്കും , കോകിലങ്ങള്‍ പാടും മയൂരങ്ങള്‍ നടനമാടും , തീര്‍ച്ചയായും ശുഭകാലത്തിന്റെ ധവളശോഭയും ഉയിര്‍പ്പിന്റെ അരുണ വര്‍ണ്ണവും അകലെ ചക്രവാളങ്ങളില്‍ ദ്രശ്യമാവും. കാലം അതിന്റെ പ്രയാണം തുടരട്ടേ, ആയുസ്സിന്റെ ഏടുകള്‍ മറിഞ്ഞു കൊള്ളട്ടെ . ഞാന്‍ പ്രതീക്ഷയുടെ മുനമ്പില്‍ കര്‍മ്മം ആയുധമാക്കി നിലമൊരുക്കുന്നു വിളവിറക്കുന്നു.അതില്‍ നിന്ന് കനക മണികള്‍ കൊയ്യാന്‍ വരിക നിങ്ങളും കൂട്ട് ചേരുക. സ്നേഹത്തോടെ ഗുരു രസഗുരു ലഘു ഗുരു ചക്കക്കുരു


Saturday 18 December 2010

.ദൈവത്തിനു പ്രിയമല്ലാത്തത്

നന്മയും തിന്മയും എന്നത് മാനവകുലം ഉണ്ടായത് മുതല്‍ ഉള്ള ഒരു കണ്‍സപ്ട്ടു ആണ് .  ഇത് പലപ്പോഴും വിശ്വാസവും ആയി ബന്ധപ്പെടുത്തിയാണ് നാംസാധാരണ വായിച്ചെടുക്കുക  .ദൈവത്തിനു  പ്രിയമല്ലാത്തത് തിന്മ പ്രിയമായത് നന്മ എന്നതാണ് മതത്തിലും ദൈവത്തിലും വിശ്വസിക്കുന്നവര്‍ കരുതുന്നത് . അത് കൊണ്ട് തന്നെ മത മൂല്യങ്ങളില്‍ വിശ്വസിച്ചു വന്നിരുന്ന പൂര്‍വ്വ കാല മനുഷ്യര്‍ മതമൂല്യങ്ങള്‍ വളരെ സൂക്ഷ്മം ആയി പാലിക്കയും ദൈവത്തിന്റെ അപ്രീതിക്ക് പാത്രമാവതിരിക്കാന്‍ ശ്രമിക്കയും ചെയ്തു . അത് കൊണ്ട് തന്നെ സമൂഹത്തില്‍ വലിയ തോതില്‍ സംഘര്‍ഷങ്ങള്‍ ഉടലെടുക്കാതെയും സമൂഹത്തില്‍ സഹവര്‍ത്തിത്വവും സമാധാനവും ഒക്കെ പുലരുകയുമൊക്കെ ചെയ്തു . പിന്നീട് മതം തന്നെ വലിയ എസ്ട്ടാബ്ലിഷ്മെന്റുകള്‍ ആയി മാറിയതോടെ തിന്മ എന്നത് അവരുടെ കുത്തകയായി മാറി എന്നതാണ് കഥ അതാണല്ലോ ജീസസിന് പള്ളികളില്‍ നിന്ന് ചുങ്കക്കാരെയും പരീഷന്മാരെയും ചാട്ടക്ക് അടിച്ചു പുറത്താക്കേണ്ടി വന്നത് .

ഇവിടെ പറയാന്‍ ഉദ്ദേശിക്കുന്നത് ആധുനിക  കാലത്തെ നന്മ തിന്മകള്‍ എന്ന കാഴ്ച്ച്ചപ്പാടിനെ കുറിച്ചു ആണ് . കാലം മാറുന്നതിനു അനുസരിച്ചു മനുഷ്യ ചിന്തകളില്‍ പരിവര്‍ത്തനം വരികയും മൂല്യ വിചാരങ്ങളിലും കാഴ്ച്ചപ്പാടുകളിലും  മാറ്റം വരികയും ചെയ്യും ,വരണം എങ്കില്‍ മാത്രമേ മുന്നോട്ടുള്ള പ്രയാണം തടസ്സ ലേശം ഇല്ലാതെ പോകുക ഉള്ളൂ . നാം കുട്ടിക്കാലത്ത് കൊണ്ട് നടന്ന ചിന്തകള്‍ ഇപ്പോഴും പിന്തുടരുന്നു എന്ന് വന്നാല്‍ അതിനര്‍ത്ഥം നമ്മുടെ ബുദ്ധി വികാസം കൊണ്ടില്ല എന്നാണു .അതേ പോലെ സമൂഹവും വളരുന്നതിന് അനുസരിച്ചു അതിന്റെ മൂല്യ ചിന്തകള്‍ മാറ്റി പണിയേണ്ടത് ഉണ്ട് . അത്തരം ഒരു നിലപാട് തറയില്‍ നിന്ന് കൊണ്ട് ഗുരു സ്വന്തം നന്മ തിന്മകളെ കുറിച്ചുള്ള കാഴ്ച്ചപ്പാട് ഇവിടെ അവതരിപ്പിക്കയാണ് .ആദ്യമേ പറഞ്ഞു വയ്ക്കാം മതമൂല്യങ്ങള്‍ക്ക് എതിരായ ഒരു പ്രസ്താവനയോ ദൈവത്തിന്റെ നിയമങ്ങളെ മറികടക്കാനോ  വെല്ലുവിളി ഉയര്‍ത്താനോ ഉള്ള ഒരു ശ്രമം ഇത് കൊണ്ട് ഉദ്ദേശിക്കുന്നില്ല . തികച്ചും ഒരു വ്യക്തി എന്നനിലക്ക്‌ നന്മതിന്മകളെ കുറിച്ചുള്ള എന്റെ അഭിപ്രായം കുറിക്കുന്നു എന്നുമാത്രം .അത് കൊണ്ട് ആദ്യമേ തന്നെ തിമകളെ കുറിച്ചുള്ള ഗുരുവിന്റെ ഫത്‌വകള്‍  കുറിച്ചു കൊണ്ട് തുടങ്ങാം .

സമൂഹം തിന്മ എന്ന് കരുതുന്ന വ്യഭിചാരം , കള്ളുകുടി ,ചൂത് കളി എന്നിവയെ കുറിച്ചു ആദ്യം  തന്നെ പറയാം . വ്യതിചലിക്കുക ആചാരത്തില്‍ നിന്ന് അതാണ്‌ വ്യഭിചാരം കൊണ്ട് ഉദ്ദേശിക്കുന്നത് .ആചാരം എന്നത് സമൂഹം അന്ഗീകരിച്ച്ചു കൊണ്ടുള്ള ലൈന്ഗികത  ആണ് അതില്‍ നിന്ന് മാറി രണ്ടു വ്യക്തികള്‍ ഒളിഞ്ഞോ തെളിഞ്ഞോ ആ വ്ര്‍ത്തിയില്‍  ഏര്‍പ്പെട്ടാല്‍ അത് കുറ്റകരം ആയി ഗണിക്കപ്പെടും . ഈ വിചാരത്തെ ഗുരു അന്ഗീകരിക്കുന്നില്ല പ്രായ പൂര്‍ത്തി ആയ സ്ത്രീയും പുരുഷനും ഉഭയ സമ്മതപ്രകാരം ലൈന്ഗികതയില്‍ ഏര്‍പ്പെടുന്നത് തിന്മ ആയി കാണുക വയ്യ .അത് തിന്മ ആകുക ബലാല്‍ ഒരാള്‍ മറ്റൊരാളുടെ മേല്‍ അക്രമാസക്ത ലൈന്ഗികത അടിച്ചേല്‍പ്പിക്കുക ആണ് എങ്കില്‍ മാത്രം ആണ് . അപ്പോള്‍ പ്രായപൂര്‍ത്തി ആകാത്തവരായാല്‍ എന്ത് എന്ന ചോദ്യത്തിന് ഉത്തരം അവരുടെ തീരുമാനങ്ങള്‍ അപക്വം ആകുന്നു എന്നത് ആണ് . അതുപോലെ തന്നെ ആണ് മനുഷ്യേതര   ജീവികളുമായി സംഗം ചെയ്യുന്നതും .കാരണം അവയുമായി കമ്മ്യൂണി ക്കേട്ടു    ചെയ്യാന്‍ നമുക്ക് മാര്‍ഗം ഇല്ലാത്തതിനാല്‍ അവ ലൈഗികത ആസ്വദിക്കുന്നുവോ എന്ന് നമുക്കറിയില്ല മാത്രമല്ല പ്രകര്തിക്ക് അത് സ്വീകാര്യം ആണ് എന്ന് തോന്നുന്നുമില്ല . മദ്യപാനം നേരത്തെ ഞാന്‍ നയം പറഞ്ഞു കഴിഞ്ഞത് ആണ് .ഒരാള്‍ മദ്യപിക്കുന്നത് സ്വയം ആസ്വദിക്കാന്‍ ആണ് അത് സമൂഹത്തില്‍ വലിയ പ്രശ്നം സ്ര്ഷ്ട്ടിക്കാത്തിടത്തോളം അത് തികച്ചും അയാളുടെ വ്യക്തിപരമായ കാര്യത്തില്‍ ഒതുങ്ങുന്നു, അത്കൊണ്ട് തന്നെ അയാള്‍ സ്വന്തം ശരീരത്തോട് ചെയ്യുന്ന പാപം ആണ് എന്ന് കണക്കില്‍ എടുത്താല്‍ പോലും സമൂഹത്തെ ബാധിക്കുന്നില്ലാ എങ്കില്‍ അത് ഗുരു തിന്മ ആയി . കാണുന്നില്ല , ഇനി കള്ളുകുടിച്ചു ഒരാള്‍ മറ്റൊരാളെ ആക്രമിച്ചു  എന്ന് വയ്ക്കുക ഇവിടെ തിന്മ കള്ളടിച്ചു  എന്നത് അല്ല അടിച്ചു എന്നത് ആണ് കാരണം അടി ശാരീരികം ആയി ഒരാളെ ക്ഷത പ്പെടുത്തുകയും മാനസിക സംഘര്‍ഷവും അഭിമാന നഷ്ട്ടം  വരുത്തുകയും ഒക്കെ ചെയ്യുന്നതിനാല്‍ അടി തിന്മയാണ് . സ്കൂളില്‍ അധ്യാപകര്‍  കുട്ടികളെ അടിക്കുന്നത് വരെ തിന്മ ആയി ഗുരു കരുതുന്നു . ഇവിടെ അടിക്കു കാരണം ആയതു മദ്യം  ആണ് എന്ന് പറഞ്ഞാല്‍ , അത് വെറും തമാശ ആയിട്ടേ കരുതുന്നുള്ളൂ
കാരണം അതി മദ്യപന്റെ അടി വളരെ ദുര്‍ബ്ബലം ആയിരിക്കും . അതേ സമയം ക്ഷോഭം കൊണ്ട് ബുദ്ധി മരച്ച ഒരാളിന്റെ അടി വളരെ അപകടകരം ആയിരിക്കയും ചെയ്യും .
ചൂത് കളി ഇന്ന് ആധുനിക ലോകത്തിലെ വലിയ വിനോദങ്ങളില്‍ ഒന്നാണ്  .ഇതില്‍ നഷ്ട്ടം എന്നത് വ്യക്തികള്‍ക്ക് ആണ് . ഏറിവന്നാല്‍ അയാളുടെ കുടുംബത്തിനു . മറ്റൊരാള്‍ അത് വഴി നേടുകയും ചെയ്യും സത്യത്തില്‍ സന്തോഷ ദു.ഖ സമ്മിശ്രമായ ഒരു പ്രതികരണം സ്രഷ്ട്ടിക്കുന്ന ഈ പരിപാടി പൊതുവേ സമൂഹത്തെ വലിയ തോതില്‍ ബാധിക്കുന്നില്ല  എന്നത് കൊണ്ട് തന്നെ ഇത് ഒരു വലിയ തിന്മ ആയി കണക്കിലെടുക്കേണ്ടതില്ല എന്നതാണ് ഗുരു മതം . ലോട്ടറിയെ ചിലര്‍ ചൂതിന്റെ പരിധിയില്‍ പെടുത്താറു   ഉണ്ട് . നമ്മുടെ നാട്ടിലെ ലോട്ടറിയൊക്കെ ഒരു പാട് പേരുടെ കഞ്ഞി കുടിയാണ് എന്ന് മനസ്സിലാക്കുമ്പോള്‍  അതിലൊന്നും തിന്മ്മ വലിയ അര്‍ത്ഥം ഇല്ല . പിന്നെ ലോകത്ത് നടക്കുന്ന ഹൈക്ലാസ്സ് ചൂത് കളി ഒന്നും സാധാരണ ജനത്തെ ബാ  ധിക്കുന്നുമില്ല .സമൂഹത്തെ നേരിട്ട് ബാധിക്കുമ്പോള്‍ മാത്രം അതൊരു തിന്മ ആയി കണ്ടാല്‍ മതിയാകും .

തിന്മകളെ  കുറിച്ചു പറയുമ്പോള്‍ സമൂഹത്തെയും അപര വ്യക്തികളെയുംബാധിക്കുന്ന പ്രശ്നങ്ങള്‍ ,ഉദാഹരണത്തിന് മോഷണം പോലുള്ളവ നാം അദ്വാനിച്ച്ചു ഉണ്ടാക്കിയ ധനം നമുക്ക് നഷ്ട്ടം ആകുമ്പോള്‍ അത് നമ്മുടെ ജീവ സന്ധാ രണം മുട്ടിക്കുമ്പോള്‍ അത് വലിയ കുറ്റം തന്നെ ആകുന്നു . കള്ളം പറഞ്ഞു നമ്മെ ഒരാള്‍ പ്രതിസന്ധിയില്‍ ആക്കുകയും അപമാനിക്കയും വ്യക്തി ഹത്യ നടത്തുകയും ഒക്കെ ചെയ്‌താല്‍ അത് തിന്മ ആയി കണക്കാക്കാം . പക്ഷെ നിര്‍ദോഷം  ആയ  ഒരു കള്ളം പറഞ്ഞു നരകത്തില്‍ പോകുന്നെങ്കില്‍ പോകട്ടെ ..നേരത്തെ പറഞ്ഞ മര്‍ദ്ദനം, പിടിച്ചു പറി, ടെററിസം ,ഫാസിസം പരിസ്ഥിതി നാശം ,മാലിന്യം തള്ളി പരിസരംനശിപ്പിക്കല്‍ ജീവികളെ കൊല്ലല്‍ തുടങ്ങി വലിയ വലിയ തിന്മകളെ നാം കാണാതെ പോകയും .പകരം ഗുരു കള്ളുകുടിച്ചു പെണ്ണ് പിടിച്ചു എന്ന തികച്ചും വ്യക്തി പരം ആയകാര്യം വലിയ തിന്മ ആണ് എന്ന് വരുന്നത് മിതമായി പറഞ്ഞാല്‍ കാപട്യം ആണ് .കുടിക്കുക തിന്നുക ലൈഗിക വ്ര്‍ത്തിയില്‍ ഏര്‍പ്പെടുക എന്നത് ഒക്കെ മനുഷ്യന്റെ ജീവന താളത്തിന്റെ അനിവാര്യതകള്‍ ആണ് .അത് കൊണ്ട് പ്രിയരേ അതുകളെ  തിന്മകള്‍ ആയി മാറ്റി നിര്‍ത്തി ജീവിതം ആസ്വദിക്കുന്നതില്‍ നിന്ന് മാറി നില്‍ക്കാതിരിക്കുക . കഴിയുമെന്നാല്‍ പുസ്തകങ്ങളില്‍ ഇതിനെ കുറിച്ചു ഉള്ള കാഴ്ച്ചപ്പാടുകള്‍ ഭാവിയില്‍ എങ്കിലും തിരുത്താന്‍ ആവുന്ന തരത്തില്‍ ഇപ്പോഴേ തലമുറയില്‍ പുതു  ചിന്തകള്‍ പാകുക .അവരെങ്കിലും ജീവിതം ആസ്വാദ്യ  കരം ആക്കട്ടെ ... സ്നേഹത്തോടെ ഗുരു രസഗുരു ലഘു ഗുരു ചക്കക്കുരു

Friday 17 December 2010

രതിപ്പൂക്കള്‍ പറിക്കുക

മഞ്ഞു കാലം വന്നിരിക്കുന്നു ഉണരുക
മഹാ ശൈലങ്ങളും സൈകതങ്ങളും -
മഞ്ഞിന്‍ പട്ടുടുപ്പു അണിഞ്ഞിരിക്കുന്നു
താരും തളിരുമതില്‍ പൂക്കള്‍ തുന്നിയിരിക്കുന്നു

കോകിലങ്ങള്‍ കുഴലോശമീട്ടുന്നു
രാപ്പാടികള്‍ രാഗാദ്രമായ് പാടുന്നു
വണ്ടുകളും ശലഭങ്ങളും മലരിന്‍ -
ചുണ്ടുകളില്‍ ചുംബിച്ചു ഉലയ്ക്കുന്നു

പ്രഭാത സൂര്യന്‍ വര്‍ണ്ണ രശ്മികലെയ്ത് -
നീലനഭസ്സില്‍മായ്ക്കാഴ്ച്ച്ചകളും
പ്രദോഷത്തില്‍ ചാരുവര്‍ണ്ണ പടങ്ങളും
തീര്‍ത്തു വിസ്മയ മൊരുക്കുന്നു

പ്രേമീ ഉണരുക നിന്‍റെ പാദങ്ങള്‍
പുല്‍തകിടിയിലെ തുശാരകണങ്ങളില്‍
അമര്‍ന്നു മര്‍മരമുയര്‍ത്തുന്നത്
പ്രേയസിയുടെ കാതില്‍ പതിക്കട്ടെ

നിലാവിന്റെ സ്വര്‍ണ്ണ വര്‍ണ്ണ തിരശ്ശീല മാറ്റി
നീ അണയുന്നത് കാണ്‍കെ 
പ്രിയയവള്‍ മോദം കൊള്ളട്ടെ
ഉന്മാദത്തില്‍ പാനപാത്രം നിറയ്ക്കട്ടെ

ചഷകത്തിലെ മുന്തിരിച്ചാറും ചുംബനവും
നീയവളുടെ ചുണ്ടുകളില്‍ പകര്‍ന്നു നല്‍കുക
പ്രേമ ലീലയാല്‍ ഉണര്‍ത്തുക ഉടലില്‍ -
പടര്‍ന്നെറുക , രതിപ്പൂക്കള്‍ പറിക്കുക 

ഭൂവിതില്‍ ജീവന സന്ഗീതമാവുക
ഉടലാലുയിര്‍പ്പിന്റെ മേളമുയര്‍ത്തുക
ഉണരുക വാഴ്വോരുന്മാദമാക്കുക
ധരണിയില്‍ പ്രേമത്താല്‍ സ്വര്‍ഗമൊരുക്കുക.

Friday 10 December 2010

കഥയ മമ കഥയ മമ

കഥയല്ല സംഭവ കഥയാണ് ഗുരു ഇവിടെ കുറിക്കുന്നത് .കഥയ മമ കഥയ മമ എന്ന് തലക്കെട്ട്‌ കൊടുത്തത് നാട്ടുകഥകളുടെ   നൈരന്തര്യം ഓര്‍ത്ത്‌ ആണെന്ന്  മാത്രം . ഈ സംഭവം നടന്നിട്ട് കുറഞ്ഞത്‌ നൂറു കൊല്ലത്തിനു അടുത്തു ആയിക്കാണും .കഥയിലെ കഥാപാത്രങ്ങള്‍ ഒന്നും ജീവിച്ചിരിപ്പില്ല എന്ന് പറയേണ്ടതില്ലല്ലോ ? ഞാന്‍ ഈ കഥ കേട്ടത് എന്റെ നാട്ടുകാരന്‍ ആയ ഒരു വ്രദ്ധന്‍ പീടികക്കോലായില്‍ നിന്ന് അവിടെ ചായ കുടിക്കാന്‍ എത്തിയ ശ്രോതാക്കളോട് ഈ കഥ പറയുമ്പോള്‍ ആണ് .എന്റെ നാട്ടിലെ വയസ്സായ ചില  ആള്‍ക്കാര്‍ ഞങ്ങള്‍  നാട്ടുകാര്‍ ബന്ധലടി  എന്ന് വിളിക്കുന്ന ഇത്തരം കഥകള്‍ വിളമ്പുന്നതില്‍ മിടുക്കന്‍മാര്‍ ആണ് . നാടോടി കഥകളുടെ മഹത്തായ പാരമ്പര്യം തന്നെയാണ് ഇത്തരം സംഭവ കഥകളെ പൊടിപ്പും തൊങ്ങലും ചാര്‍ത്തി അവതരിപ്പിക്കാന്‍ ജനതിതികളില്‍ പ്രേരകം ആകുന്നതു . മഹാനായ എഴുത്ത് കാരന്‍ ഇറ്റാലോ കാല്‍വിനോ ഇറ്റാലിയന്‍ നാടോടി കഥകളുടെ സമാഹരത്തിനും പ്ര സിദ്ധീകരിക്കാനും    ആയി അദ്ദേഹത്തിന്റെ വിലപ്പെട്ട സര്‍ഗാത്മക വര്‍ഷങ്ങള്‍ ആണ് നീക്കി വച്ചത് . ആ കഥകള്‍ മനോഹരങ്ങള്‍ ആയിരുന്നു .ഇവിടെ ഗുരു കുറിക്കുന്നത് ഒരു കൊച്ചു സംഭവം മാത്രം , ഇത്തിരി ശ്ലീല രാഹിത്യം തോന്നാം എങ്കിലും അന്നത്തെ നാട്ടു കൂട്ടത്തിന്റെ നടപ്പുരീതി വച്ചു വിലയിരുത്തിയാല്‍ വലിയ കുറ്റം പറയാവതല്ല. രസം മാത്രം കണക്കില്‍എടുത്തും സോദ്ധേശ്യം മാനിച്ചും അത്തരം കാര്യങ്ങളെ പൊറുക്കാം

കഥ നടക്കുന്നത് എന്റെ നാട് ആയ നൂഞ്ഞേരിയില്‍ ആണ് ,ജന്മിത്തവും അതിനു സമ്പൂര്‍ണ്ണ പിന്തുണ കൊടുത്ത ബ്രിട്ടീഷു ഭരണവും കൊടികുത്തി വാഴുന്ന കാലം .ഞങ്ങളുടെ നാട്ടില്‍ ഒരേ ഒരു പൊതു വഴി മാത്രമേ വിശാലമായി ഉള്ളൂ അത് .അധികാരി അമ്മോന്‍ എന്നാ നാട്ടു ഭരണാധികാരിയുടെ ജടുക്ക വണ്ടി പോകാനും പല്ലക്ക് പോകാനും ഉള്ള വഴി ആണ് അത് വഴി നാട്ടു കാരിലെ താഴ്ന്ന ജാതിക്കാര്‍ക്ക് വഴിനടക്കാന്‍ പാടില്ലായിരുന്നു . മുസ്ലിംകള്‍ക്ക് നടക്കാം .അതെങ്ങിനെ ഒപ്പിച്ചു എന്ന് എനിക്കറിയില്ല .മുസ്ലിംകള്‍ അയ്ത്തം വകവെക്കാത്തത് കൊണ്ടോ , ചിലപ്പോള്‍ വണിക്കുകളും കര്‍ഷകരും ഒക്കെ ആയ മാപ്പിളമാരെ ഒഴിവാക്കാന്‍ ആവത്തതിനാലോ ആവണം അവര്‍ക്ക് ചില ഇളവുകള്‍ ഒക്കെ കിട്ടിയിരിക്കുക . എന്റെ നാട്ടില്‍ പല്ലക്ക് ഉപയോഗിച്ചിരുന്ന മമ്മത് ഹാജി   തങ്ങള്‍ എന്ന ദിവ്യനും ഉണ്ടായിരുന്നു .അദ്ദേഹത്തിന്റെ പല്ലക്ക് ഈ വഴി ചുമന്നാണ് അമാലന്മാര്‍ കൊണ്ട് പോയിരുന്നത് . അദ്ദേഹത്തെ ചുമന്നു കൊണ്ട് പോകുന്നവര്‍ അല്ലാ അല്ലാ  എന്ന് ഹാ"കാരം ചേര്‍ത്തു ശബ്ദം ഉണ്ടാക്കുമത്രേ ,ജന്മി പോകുമ്പോള്‍ ഹോയ് ഹോയ് എന്നും . ജന്മ്മിക്കു  അയ്ത്ത ജാതിക്കാരെ അകറ്റുന്നതിന് ആണ് ശബ്ദം എങ്കില്‍ , തങ്ങള്‍ക്കു എന്തിനാണ് ശബ്ദം എന്ന് എനിക്കറിയില്ല .

പറയാന്‍ പോകുന്നത് അയ്ത്തവും ആയി ഭന്ധപ്പെട്ട കഥ ആയതിനാല്‍ ആണ് ഇതത്രയും കാര്യങ്ങള്‍ വ്യക്തമാക്കിയത് .ഈ കഥയിലെ പ്രധാന കഥാപാത്രം മമ്മുഞ്ഞി ഹാജി എന്ന ഒരാള്‍ ആണ് കഥ പറയുന്ന ആളുടെ വിവരണം അനുസരിച്ചു ഒത്ത പൊക്കവും നല്ല തടിയും ഒക്കെ ഉള്ള ആജാന ഭാഹു ,  പരമ ഭക്തനും  ഒപ്പം ധിക്കാരിയും ആയ ഈ മനുഷ്യന്‍ ഭയ ലേശം  ഇല്ലാത്ത ആള്‍ ആയിരുന്നത്രേ , അദ്ധ്വാനിയും കര്‍ഷകനും ആയ ഇദ്ദേഹത്തെ കുറിച്ചു പല കഥകളും ഉണ്ട് .അതില്‍ രസകരം ആയി തോന്നിയ ഒരുകഥയാണ്  ഇത് . എന്റെ നാട് മുണ്ടേരി പ്പുഴയുടെ തീരത്ത്‌ ആണ് .പഴയ കാലത്ത് രണ്ടു തരം കൃഷി    ആണ് പുഴയുടെ രണ്ടു ഭാഗത്തും ആയി ഉണ്ടായിരുന്ന കൈപ്പാട് നിലങ്ങളില്‍ ചെയ്തിരുന്നത് . അതില്‍ ഒന്ന് ഓര്‍ക്കയമ എന്ന ഓര് വെള്ളത്തില്‍ വിളയുന്ന നെല്ലിനം വിതക്കുക .ചതുപ്പില്‍ ഞാറു നാട്ടു  .കര്‍ഷകന്‍ ഇങ്ങു പോരും . പിന്നീട് വിളയുമ്പോള്‍ കൊയ്യാന്‍ മാത്രം പോയാല്‍ മതി.  നൂറു മേനി ഉറപ്പു .മറ്റൊന്ന് ചെമ്മീന്‍ കൃഷി . പുഴയുടെ കരയില്‍ നിന്ന് ഇത്തിരി ഉള്ളിലേക്ക് കുളം പോലെ വെട്ടി പലക ഷട്ടര്‍ ഇട്ടു വയ്ക്കും .വേലിയേറ്റ  സമയത്ത് അതില്‍ കയറുന്ന ചെമ്മീന കുഞ്ഞുങ്ങള്‍ പുറത്തു കടക്കാന്‍ ആവാതെ അതില്‍ തന്നെ പെട്ട് പെരുകും .ചെമ്മീന്‍ വലുതാകുമ്പോള്‍ കോര് വല ഉപയോഗിച്ചു പിടിച്ചു വള്ളങ്ങളില്‍ നിറച്ചു കളങ്ങളില്‍ ഉണക്കി കക്കാട്‌ മാര്‍ക്കറ്റില്‍ കൊണ്ട് പോയി വില്‍ക്കും . ഈ ലാഭകരം ആയതും ഒട്ടും ചെലവ് ഇല്ലാത്തതും ആയ പരിപാടി തൊള്ളായിരത്തി അറുപത്തി നാലിലെ കമ്മുനിസ്ട്ടു മന്ത്രി സഭ നടപ്പാക്കിയ ഇറിഗേഷന്‍ പദ്ധതി [കാട്ടാമ്പള്ളി ] വഴി തകിടം മറിഞ്ഞു പോയി . ചതുപ്പുകള്‍ മണ്ണിലെ രാസമാറ്റത്താല്‍ ഉറഞ്ഞു പോകയും  കക്കാട്‌  പുഴ വറ്റിപ്പോകയും ചെയ്തു എന്നതായിരുന്നു , കണ്ണില്ലാ വികസനം നടപ്പാക്കിയതിന്റെ ഫലം ആയി സംഭവിച്ചത് . [കാട്ടാമ്പള്ളി  കര്‍ഷകരും സോളിടാരിട്ടിക്കാരും ഒക്കെ ചേര്‍ന്ന് നടത്തിയ പ്രക്ഷോഭങ്ങളുടെ ഫലം ആയി നാല്പതു കൊല്ലത്തിനു ശേഷം   ഡാമിന്റെ ഷട്ടര്‍ സ്ഥിരമായി ഉയര്‍ത്തി വയ്ക്കാന്‍ തീരുമാനിച്ചു എന്ന് കേള്‍ക്കുന്നു .ഇനി വീണ്ടും ഓര് വെള്ളം കേറുകയും ഭൂമി പൂര്‍വ സ്ഥ്തിയില്‍ ആവുകയും ചെയ്യുമോ എന്തോ ? ]

കഥ പറഞ്ഞു കാട് കയറി അല്ലേ ?  പറഞ്ഞല്ലോ മമ്മുഞ്ഞി ഹാജി മേല്‍ പറഞ്ഞ പാടത്ത് വിള ഇറക്കുകയും ചെമ്മീന്‍ മഞ്ച  നടത്തുകയും ഒക്കെചെയ്യുന്ന ആള്‍ ആയിരുന്നു .  വിള കൊയ്താല്‍ അദ്ദേഹത്തിന്റെ തറവാട് ആയ കേളോത്ത് എന്ന ഇടത്ത് എത്തിക്കാന്‍ ഹാജിയുടെ പണിക്കാര്‍ ആയ പുലയര്‍ക്കു കുന്നും മേടും കാടും താന്ടെണ്ടി വന്നു .വിശാലം ആയ വെട്ടു വഴി ഉള്ളപ്പോള്‍ അത് വഴി നടക്കാന്‍ ഹരിജങ്ങള്‍ക്ക് അവകാശം ഇല്ലാത്തതിനാല്‍ ചുമടും ആയി വളരെ ഏറെ നടക്കേണ്ടി വരുന്ന അവസ്ത്ത ആയിരുന്നു . ഒരിക്കല്‍ ഹാജി സ്വയം തീരുമാനം എടുത്തു ചുമട്ടു കാര്‍ അധികാരിയുടെ വഴിയില്‍ കൂടി പോകട്ടെ , ചുമട്ടു കാര്‍ക്ക് പേടി ആയിരുന്നു തല പോകുന്ന പണി ആണ് . ഹാജി വിരട്ടി  വടിയും പിടിച്ചു പിറകില്‍ നടന്നു പുലയരെ ജന്മിയുടെ വഴിയിലൂടെ നടത്തി .ചെകുത്താനും കടലിനും ഇടയ്ക്കു എന്നപോലെ ജോലിക്കാര്‍ ചുമടും ആയി നീങ്ങി .ഹാജിയെയും  അവര്‍ക്ക് പേടി ആണ് . അധികാരിയുടെ വീട്ടു പേരും കേളോത്ത് എന്നാണു .കേളോത്തെ വീടിനടുത്ത് എത്തിയപ്പോള്‍ അതാവരുന്നു അമ്മോന്റെ കാര്യസ്ഥന്‍  ഹായ് ഹായ് എന്താ ഈ കാണുന്നേ ഈ വഴി പുലയര് നടക്ക്യേ .പോ പോ വേറെ വഴി മാറി പ്പോ ,അപ്പോള്‍ ഹാജി വന്നു പറഞ്ഞു ഞാനാണ് അവരെ വഴി നടത്തിയത് .നീയാരാ മാറി പ്പോകാന്‍ പറയാന്‍, ഹാജിയെ  അറിയാവുന്ന കാര്യക്കാരന്‍ ദൂരെ മാറി നിന്ന് പറഞ്ഞു ഈ വഴി അധികാരീന്റെ വഴിയാണ് എന്ന് അറിയില്ലേ .തിരിച്ചു പോക .അപ്പോഴാണ്‌ ഹാജിയുടെ ഭാവം മാറിയത് . പോ നായിന്റെ മോനെ നിന്റെ അധികാരീന്റെ അമ്മരെ പറയാന്‍ പാടില്ലാത്ത സ്ഥലം . ഹാജി അതിന്റെ നാടന്‍ പേര് തന്നെ ആണ് ഉപയോഗിച്ചത് . ഗുരു അത് ഇവിടെ പറയുന്നില്ല എന്ന് മാത്രം . ആ നായിന്റെ മോനോട് പോയി പറ  മമ്മൂഞ്ഞി  പുലയന്മാരെ കൊണ്ട് ചെരുപ്പ് ഇടുവിച്ചു ഈ വഴി നടത്തിക്കും . താഴന്ന ജാതിക്കാര്‍ക്ക് മേല്‍ മുണ്ടും  ചെരുപ്പും പാടില്ലാത്ത കാലമാണ് എന്ന് ഓര്‍ക്കുക . ഇത് കേട്ടതേ കാര്യക്കാരന്‍ തിരിഞ്ഞു ഓടി . അധികം നിന്നാല്‍ അടിയും കിട്ടിയേക്കാം .

പ്രശ്നം ഗുരുതരം ആണ് വൈകുന്നേരം അധികാരി ടൂര്‍ കഴിഞ്ഞു എത്തിയപ്പോള്‍ കാര്യസ്ഥന്‍ കാര്യം ബോധിപ്പിച്ചു ,സംഭവം വിവരിച്ചു ,അങ്ങുന്നിനെ വേണ്ടാത്തത് പറഞ്ഞു .എന്താ വേണ്ടാത്തത് പറഞ്ഞത് . അതെനിക്ക് പറയാന്‍ പറ്റാത്തത് ആണ് എന്ന് അയാള്‍ പറഞ്ഞു . ഹാജിയെ വിളിച്ചു കൊണ്ട് വരാന്‍ അയാളെ തന്നെ അധികാരി പറഞ്ഞയച്ചു .ഹാജിയോടു കാര്യം പറഞ്ഞപ്പോള്‍ കാര്യസ്ഥന്ന്റെ ഭാര്യയുടെ വേണ്ടാത്ത സ്ഥലത്തെ കുറിച്ചാണ് ഹാജി പുലഭ്യം പറഞ്ഞത് . മാത്രമല്ല .ഞാന്‍ അങ്ങോട്ട്‌ വരുന്നുണ്ട് എന്ന് നിന്റെ അധികാരി നായിന്റെ മോനോട് പറ എന്നും പറഞ്ഞു . കുറച്ചു  കഴിഞ്ഞു ഹാജി അധികാരിയുടെ മുന്നില്‍ ഹാജര്‍ ആയി . സാന്ദര്‍ഭികമായി പറയട്ടേ ഈ അധികാരി സാത്വികന്‍ ആയിരുന്നു . അധികാരി ആയിരുന്നിട്ടും നാട്ടില്‍ ആരെയെങ്കിലും വല്ലാതെ ഉപദ്രവിച്ചതായി പറഞ്ഞു കേട്ടിട്ടില്ല .   വിചാരണ തുടങ്ങി .ഹാജി നമ്മെ കുറിച്ചു വേണ്ടാത്തത്‌ പറഞ്ഞു എന്ന് നമ്മുടെ കാര്യക്കാരന്‍ പറയുന്നു . മാത്രല്ല പുലയരെ നടത്തി എന്നും . അപ്പോള്‍ ഹാജി പറഞ്ഞു ഞാന്‍ എന്താ പറഞ്ഞത് എന്ന് ഇവന്‍ കേട്ടു എന്നല്ലേ പറയുന്നത് . എന്നീടു കടുപ്പത്തില്‍ ഉച്ചത്തില്‍ ചോദിച്ചു ഞാന്‍ എന്താടാ വേണ്ടാത്തത്‌ പറഞ്ഞത് . കാര്യസ്ഥന്‍ പരുങ്ങി ജന്മിയുടെമുന്നില്‍ എങ്ങിനെ ആ വാക്ക് ഉച്ചരിക്കും , ഹാജിയാണെങ്കില്‍ വിരട്ടുകയും ചെയ്യുന്നു . അപ്പോഴും അയാള്‍ പറഞ്ഞു വേണ്ടാത്തത്‌ പറഞ്ഞു . അപ്പോള്‍ ഹാജി വടിയുമായി ചെന്നു . ഉറക്കെ ചോദിച്ചു ഞാന്‍ എന്താടാ വേണ്ടാത്തത്‌ പറഞ്ഞത് ? .നിവര്‍ത്തി കെട്ടു അയാള്‍ പറഞ്ഞു അധികാരീടെ അമ്മേടെ ഡാഷ് പറഞ്ഞു . അപ്പോള്‍ ഹാജി ഞാന്‍ അങ്ങിനെ ആണോടാ  പറഞ്ഞത്  കാര്യസ്ഥന്‍ അത് ആവര്‍ത്തിച്ചു പറയേണ്ടി വന്നു . അപ്പോള്‍ അധികാരിക്ക്‌ കാര്യം പിടി കിട്ടി . ശപ്പന്‍. ഹാജി വീണ്ടും വീണ്ടും ചോദിക്കും എന്നിട്ട് നിന്നെ കൊണ്ട് അത് എന്റെ മുന്നില്‍ വച്ചു വീണ്ടും വീണ്ടും പറയിക്കും , ഏഭ്യന്‍ എന്റെ മുന്‍നിന്നു പോയേ . ഹാജിയും പോ ഇനി അങ്ങിനെ ഉണ്ടാവരുത് എന്ന തക്കീതോടെ ഹാജിയെയും  വിട്ടു എന്ന് കഥ ,പുലയരെ  നടത്തിയ കഥ ഈ ഭ ഹളത്തില്‍    മുങ്ങി പ്പോകയും ചെയ്തു .

Wednesday 8 December 2010

guruumer: കണ്ണാടി മാളികയി ലെറിയുവസാധ്യം

guruumer: കണ്ണാടി മാളികയി ലെറിയുവസാധ്യം: "നീ ഗണിക തെരുവിലെ മാംസ വില്പനക്കാരി ചുണ്ടുകളില്‍ ചായം തേച്ചു, കണ്ണില്‍ മഷി എഴുതി നാഗഫണം പോലെ ചുരുള്‍ മുടി വിരിച്ചിട്ടു കല്ല്‌ മാലയും മുല്ലപ്..."

കണ്ണാടി മാളികയി ലെറിയുവസാധ്യം

നീ ഗണിക തെരുവിലെ മാംസ വില്പനക്കാരി
ചുണ്ടുകളില്‍ ചായം തേച്ചു, കണ്ണില്‍ മഷി എഴുതി
നാഗഫണം പോലെ ചുരുള്‍ മുടി വിരിച്ചിട്ടു
കല്ല്‌ മാലയും  മുല്ലപ്പൂവും ചൂടി നീ നിന്നു

നിന്‍റെ ചുണ്ടുകളില്‍ വികാരത്തിന്റെ നനവും
ചലനങ്ങളില്‍ ലാസ്യഭാവവും, പുഞ്ചിരിയില്‍ -
പ്രലോഭനത്തിന്റെ വശ്യവും ഞാന്‍ കണ്ടു
കണ്ണില്‍  വിശപ്പ്‌ തിളക്കമാകുന്നതും

പട്ടുവസ്ത്രം ചുറ്റിയ മാദക മങ്കകള്‍
ആരാധകരുടെ അരക്കെട്ടില്‍ കൈചുറ്റി
നിശാ നര്‍ത്തന ശാലയില്‍ വിരുന്നിനെത്തിയത്
നിന്‍റെ കണ്ണുകള്‍കണ്ടിരിക്കില്ല

കണ്ണാടി മാളികയില്‍ നിന്നു ഉയരുന്ന -
സ്വര രാഗ വിസ്താരവും നൂപുര ധ്വനികളും
തുടിതാളങ്ങളുടെ മേളപ്പെരുക്കവും
നിന്‍റെ കാതുകളില്‍ പതിയുകയില്ല

നിന്നെ തേടിയെത്തുന്ന ശരീരംപോലും
രാത്രിയുടെ കാമുകി നീ കാണില്ല
അവന്‍ നീട്ടുന്ന നാണയങ്ങള്‍ അല്ലാതെ.
നിന്‍റെ കുഞ്ഞിന്‍ കരച്ചിലല്ലാതെ കേള്‍ക്കില്ല

എല്ലാമെനിക്കറിയാം സോദരീ എങ്കിലും
നിന്നെ മാത്രമേ കല്ലെറിയുവാന്‍

കള്ളമുള്ളില്‍ പേറും എനിക്കാവൂ
കണ്ണാടി മാളികയി ലെറിയുവസാധ്യം  

Friday 26 November 2010

guruumer: ഞാനെന്റെ കാമത്തെ ഉറയിലിടും

guruumer: ഞാനെന്റെ കാമത്തെ ഉറയിലിടും: "ഒരിക്കല്‍ ഞാന്‍ ഉയരെ ആകാശമേറും മഴമേഘങ്ങളില്‍ നിന്നു ഇത്തിരി - കറുപ്പ് തൊട്ടു താഴെഎത്തും ശുഭ്രതകളില്‍ കുറുകെ വരയും സമുദ്രത്തിന്റെ അഗാധതയില്‍..."

ഞാനെന്റെ കാമത്തെ ഉറയിലിടും

ഒരിക്കല്‍ ഞാന്‍ ഉയരെ ആകാശമേറും
മഴമേഘങ്ങളില്‍ നിന്നു ഇത്തിരി -
കറുപ്പ് തൊട്ടു താഴെഎത്തും
ശുഭ്രതകളില്‍ കുറുകെ വരയും

സമുദ്രത്തിന്റെ അഗാധതയില്‍
ഒരിക്കല്‍ ഞാന്‍ ഊളിയിടും
മുത്തും പവിഴവും വാരും
തെരുവിലെ മാലിന്യത്തില്‍ഏറിയും

യുദ്ധമുന്നണിയിലേക്ക് തേര്‍  തെളിക്കും
ഇരു കൈകളാല്‍ പോരാടും
ദേശങ്ങള്‍ കാല്‍ ചുവട്ടിലാക്കും
ശേഷം ശത്രുവിന് ശിരസ്സ്‌  ദാനം ചെയ്യും

മരുദേശങ്ങളും  അലയാഴികളും  താണ്ടി
വിശ്വ സുന്ദരിയുടെ ശയ്യാഗരത്തില്‍കടക്കും
ഒരു ചുംബനം പോലും കൈമാറാതെ
ഞാനെന്റെ കാമത്തെ ഉറയിലിടും

പക്ഷെ പ്രിയേ നിനക്കായി ഞാന്‍
അതി വിശിഷ്ട്ട വസ്ത്രങ്ങള്‍ നെയ്യും
സ്നേഹത്തിന്റെ സ്വര്‍ണ്ണ നൂലിഴ ചേര്‍ത്തതില്‍ -
പ്രേമവും ചേര്‍ത്തു നിന്നുടല്‍ മൂടും

ചക്രവാള  സീമയില്‍  പറന്നു ചെല്ലും
പെരുവിരലാല്‍ രക്ത വര്‍ണ്ണം തൊടും
നിന്‍റെ നെറ്റിയില്‍ കുങ്കുമം ചാര്‍ത്തും
എന്റെ ഹ്രദയ രകതത്തില്‍ ചാലിച്ചു .

എല്ലാം പരിത്യജിക്കാന്‍ പ്രാണേശ്വരീ
ഈ പ്രേമിയുടെ ഉടലിനാവും
നിന്നെ ത്യജിക്കുവാന്‍ ഹ്രദ യേശ്വരീ
ആവില്ലെനിക്കീ ജന്മത്തിലും വരും ജന്മത്തിലും

Monday 22 November 2010

ജീവബലി

ആ പൂമരതണലില്‍ നീ നിന്നിരുന്നു
ചുവന്ന പൂക്കള്‍ വിരിച്ച പരവതാനിയില്‍
കണ്ണുകളില്‍ പ്രേമത്തിന്റെ നീലജലം നിറച്ചു
ഉള്ളില്‍ തുടിതാള പെരുക്കങ്ങളോടെ,

ഒരു കുടന്ന രാമുല്ലകള്‍ നീ എനിക്കായി
ഇല കുമ്പിളില്‍ കരുതി വച്ചിരുന്നു
പവിഴ ചുണ്ടില്‍ ഒരു  കോണില്‍
മുത്തു മണിപോലെ ചെറുപുഞ്ചിരിയും

കാറ്റു നിന്റെ മടസൌരഭ്യം തഴുകി
എന്റെ അരികില്‍ പറന്നെത്തുമ്പോള്‍
മധുതേടുന്ന  കറുത്ത വണ്ട്‌ എന്നപോലെ
ഞാന്‍ നിന്റെ ചാരത്തു ഓടിയണഞ്ഞു

നിന്റെപ്രേമം അര്‍ച്ചനക്കുള്ള പൂവുകള്‍   എന്നും
നിന്റെ ഉള്ളിലെ കോവിലില്‍ ഞാനൊരു ദേവനെന്നും
കലിയുടെ തിമിര ബാധയാല്‍ ഞാന്‍ കണ്ടില്ല
എന്റെ കണ്ണുകള്‍ നിന്റെ ഉടലില്‍മാത്രം മേഞ്ഞു

കരളിന്‍ തുടിപ്പുപോലെ ചുവന്ന ആ പനിനീര്‍ പൂ -
ചെടിയില്‍ നിന്നു ഞാന്‍ പറിച്ചെടുത്തു
തേന്‍ നുകര്‍ന്ന് ഞെരിച്ചു  കളഞ്ഞു
തെരുവില്‍ അലസമായി എറിഞ്ഞു .

പിന്നെ  ബോധത്തിന്റെ ഉയിര്‍പ്പില്‍
ഞാന്‍ വീണ്ടുമാ പൂമരം തിരഞ്ഞപ്പോള്‍
പ്രിയേ അത് കരിഞ്ഞുഉണങ്ങിപ്പോയിരുന്നു
പൂ പരവതാനി മാഞ്ഞു പോയിരുന്നു

ഇന്നിതാ നിന്റെ വെണ്ണ ക്കല്‍കുടീരത്തില്‍
ഒരു കൂട രാമുല്ലയും ലില്ലിയുമര്‍പ്പിച്ച്ചു
കണ്ണീരിനാല്‍ നിന്റെ പാദപങ്കജം കഴുകുന്നു
ജീവന്‍ തന്നെ ബലിയായ് സമര്‍പ്പിക്കുന്നു

guruumer: വയാഗ്ര ചോദ്യം

guruumer: വയാഗ്ര ചോദ്യം: "കമ്പനിയില്‍ രാവിലെ തന്നെ എല്ലാവര്‍ക്കും സന്ദേശം എത്തി , ഹെല്‍ത്ത് ഇന്ഷൂ രന്സു കമ്പനിയുടെ പ്രതിനിധി വരുന്നു . നിങ്ങള്ക്ക് കാര്യങ്ങള്‍ ഡിസ്..."

വയാഗ്ര ചോദ്യം

കമ്പനിയില്‍ രാവിലെ തന്നെ എല്ലാവര്‍ക്കും സന്ദേശം എത്തി , ഹെല്‍ത്ത് ഇന്ഷൂ രന്സു കമ്പനിയുടെ പ്രതിനിധി വരുന്നു . നിങ്ങള്ക്ക് കാര്യങ്ങള്‍ ഡിസ്കസ്സ്  ചെയ്യാം   ചോദ്യങ്ങള്‍ ഉയര്‍ത്താം സംശയങ്ങള്‍ക്ക് ഉത്തരം തേടാം , എല്ലാവരും പാകേജിനെ കുറിച്ചു ഒക്കെ പഠിച്ചു  തയാര്‍ ആയി ,ഈ മടിയന്‍ ഗുരു അതൊന്നും കാര്യമായി എടുക്കുക ഉണ്ടായില്ല ,  മീറ്റിങ്ങ് തുടങ്ങി ,എല്ലാകാര്യങ്ങളും വിശദീകരിച്ചു കമ്പനി പ്രതി നിധി സംസാരിച്ചു പല്ലുമുതല്‍ കണ്ണും മുടിയും മൂക്കും എന്തിനു അന്ഗോപാന്ഗം അയാളുടെ കമ്പനി സംരക്ഷിച്ചു  കൊള്ളാം എന്ന് പറഞ്ഞു .നല്ലത് .പിന്നീട് സംശയങ്ങള്‍ ചോദിക്കാന്‍ പറഞ്ഞപ്പോള്‍ അതാ വരുന്നു നാനാഭാഗത്തു നിന്നും ചോദ്യങ്ങള്‍ ,നാട്ടില്‍പോയാല്‍ എങ്ങിനെ ക്ലൈം ചെയ്യും പടിഞ്ഞാറു പോയാല്‍ കാശു കിട്ടുമോ ? പല്ലിനു എത്ര ശതമാനം ? ആയുര്‍വേദ ട്രീട്ടുമെന്റിനു എങ്ങിനെ ക്ലൈം ചെയ്യണം ,പ്രസവത്തിനു , കുഞ്ഞുങ്ങള്‍ക്ക്‌ അങ്ങിനെ തുരു തുരെ ചോദ്യങ്ങള്‍ ഇത്ര മാത്രം വലിയ ഒരു സംഭവമാണ്  ഈ ഇന്ഷുരന്സു എന്ന് അപ്പോഴാണ്‌ ഈ പോട്ടക്കുരുവിന് പിടി കിട്ടിയത് .അപ്പോള്‍ ഗുരുവിനു ഒരു സംശയം രാവിലെ ഇവര്‍ വായിച്ചു പഠിച്ചത് എന്താണ് ? അതേ ലഘു ലേഖ വച്ചു തന്നെയാണല്ലോ , കമ്പനി ഗുരു മറുപടി പറയുന്നത് !  അതെന്തോ ആവട്ടെ ഞാന്‍ കുരു ഉറക്കം തൂങ്ങി  മിണ്ടാതെ ഇരുന്നു , അവസാനമായി അദ്ദേഹവും നമ്മുടെ കമ്പനിയുടെ കുണാ ണ്ട്രരും  സംയുക്തം ആയി ചോദിച്ചു ഇനി ആര്‍ക്കെങ്കിലും വല്ലതും ചോദിക്കാന്‍ ഉണ്ടോ ? അപ്പോഴാണ്‌ ഈ കുരുവിന് പുത്തിയില്‍ കുരു പൊട്ടിയത് എല്ലാവരും തേങ്ങ ഉടക്കുമ്പോള്‍ ഞാന്‍ കുരു ചിരട്ട എങ്കിലും ഉടക്കേണ്ടേ? ഈ  മഹാകുരു എഴുന്നേറ്റു ഒരു ചോദ്യം അപ്പോള്‍ വയാഗ്രയുടെ കാര്യം എങ്ങിനെ ആണ് ? വയാഗ്ര നമ്മള്‍ ഫാര്‍മസിയില്‍ നിന്ന് വാങ്ങിയാല്‍ കാശ് നിങ്ങളുടെ കമ്പനി തരുമോ? അതല്ല ഡോക്ടര്‍ പ്രിസ്കൈബ് ചെയ്യണം എന്ന് ഉണ്ടോ ? അങ്ങിനെ വൈദ്യന്മാര്‍ കുറിപ്പടി തരുമോ?  ഈ വയാഗ്ര ചോദ്യം കേട്ടതേ മീറ്റിങ്ങ് നിശ്ശബ്ദം നിശ്ച്ചലം , ഒരുവല്ലാത്ത ശാന്തത പിറകെ വരുന്നു ഒരു വലിയ ചിരി കമ്പനിക്കാരന്‍ വക എന്റെ അടുത്തിരുന്ന വെള്ളക്കാരന്‍ വക ,വെള്ളക്കാരന്‍ ചിരിക്കുന്നോ എന്ന് നോക്കിയിരിക്കുന്ന നാടന്‍ സായിപ്പുമാരുടെ വക .ഒരു വലിയ ചിരി കൂട്ടച്ചിരി ,അത് കഴിഞ്ഞു കമ്പനിക്കാരന്‍ മറുപടി തന്നു ഡോക്ടര്‍ എഴുതിയാല്‍ വയാഗ്രയും കിട്ടും ,

പക്ഷെ ഗുരുവിനു മനസിലാകാത്തത് ഈ വലിയ ചിരിയുടെ കാരണം ആണ് ,കാരണം ഈ കുരു സീരിയസ് ആയിട്ടാണ് ചോദിച്ചത് , ഇയ്യിടെ പണിഞ്ഞു പണിഞ്ഞോ പണിതീരാന്‍ ആയതിനാലോ എന്തോ ഈ മഹാകുരുവിന്റെ ശുഷ്ക്കാന്തിയും കിംവദന്തിയും ഒന്നും നേരാം വണ്ണം വര്‍ക്ക് ചെയ്യുന്നില്ല .അപ്പോള്‍ സപ്പോര്‍ട്ടിന് വയാഗ്രയോ സിയാലിസോ കിട്ടിയാല്‍ അതും സൌജന്യമായി ക്കിട്ടിയാല്‍ പുളിക്കുമോ ? അപ്പോഴാണ്‌ മലബാരിയും കറുപ്പനും പാക്കിയും  ഒക്കെ ചേര്‍ന്ന കപട സദാചാരക്കൂട്ടം ചിരിച്ചു കുന്തം മറിയുന്നത് , അത് കൊണ്ട് ഗുരു ചിരിച്ചില്ല ഉള്ളില്‍ ചിരിക്കുമ്പോള്‍ എന്തിനു പുറത്തു കുംഭ കുലുക്കണം   

Saturday 20 November 2010

മരണത്തെ തടയാനുള്ള കുറുക്കു വിദ്യ

തീറ്റ ഇന്നും എനിക്ക് ക്രേസ് ആണ് ,കാരണം ചെറുപ്പത്തില്‍ പാത്രത്തില്‍ വിളമ്പിത്തരുന്നത് മുഴുവന്‍ തീറ്റിക്കുക എന്നത് ഉമ്മയുടെ നിര്‍ബന്ധം ആയിരുന്നു വിളമ്പുന്നത് പാത്രത്തില്‍ ബാക്കിയാവരുത് , ഞാന്‍ ഇന്നും അത് പിന്തുടരുന്നു ,എല്ലാ തരം ഭക്ഷണവും കഴിക്കും തീര്‍ത്ത്‌ കഴിക്കും ചായയോ വെള്ളമോ ആണ് എങ്കിലും അവസാനതുള്ളി വരെ കുടിക്കും , അതുപോലെ വീട്ടിലെ ഭക്ഷണ സമ്പ്രദായവും റിച് ആയിരുന്നു ,വിഭവങ്ങളുടെ വൈവിധ്യം അല്ല പത്തിരി ആണ് എങ്കില്‍ വയറു നിറയുന്നത് വരെ പത്തിരിയും കറിയും, ചോറ് ആണെങ്കില്‍  അതുമങ്ങിനെ  പക്ഷെ കൂടെ പപ്പടമോ ഒരു തോരനോ മറ്റോ മാത്രമേ കാണൂ , അതിനു പുറമേ അവലുകുഴച്ചത് വൈകുന്നേരത്തെ ചായക്ക് ഒപ്പവും , ചക്ക ചേമ്പ് കിഴങ്ങ് തുടങ്ങി നാടന്‍ വിഭവങ്ങളും , ചുരുക്കത്തില്‍ തീറ്റ ഇല്ലാത്ത ഒരു നേരവും ഇല്ല എന്നര്‍ത്ഥം , ഉമ്മയുടെ മക്കള്‍ എല്ലാവരും തടിയന്‍ മാരും ആയിരുന്നു , എന്നാല്‍ ഈ ഉമ്മയോ ,അവര്‍ക്ക് ക്രത്യമായ ഭക്ഷണശീലം ഉണ്ടായിരുന്നു താനും ,രാവിലെ കുളുത്തത് എന്ന് പറയുന്ന പഴം കഞ്ഞി .പിന്നെ ഒരു പിഞ്ഞാണം നിറയെ  നല്ലവണ്ണം പാലും പഞ്ചസാരയും ചേര്‍ത്ത ചായ , ഉച്ചക്ക് കഞ്ഞി ധാരാളം വെള്ളത്തോടൊപ്പം രാത്രി ചോറും കറിയും മാത്രം , ഇടയ്ക്കു പലഹാരങ്ങലോ അധികം എണ്ണയില്‍ വറുത്ത വസ്തുക്കളോ കഴിക്കില്ല . ഈ ശീലം ഏകദേശം തൊണ്ണൂറു വയസിനടുത്തു ജീവിച്ച ഉമ്മ  നിലനിര്‍ത്തിയിരുന്നു , പക്ഷെ മക്കള്‍ ധാരാളം ഭക്ഷണം കഴിച്ചു കൊഴുത്തിരിക്കുന്നത് കാണുന്നത് ആയിരുന്നിരിക്കണം അവരുടെ സന്തോഷം , പക്ഷെ ഈ കൊഴുത്തമക്കളില്‍ പലരും അവരുടെ ജീവിതകാലത്ത് തന്നെ കൊഴുപ്പടിഞ്ഞു അത് സംബന്ധിയായ രോഗങ്ങള്‍ക്ക് അടിപെടുകയും   ചിലര്‍ കൊഴിഞ്ഞു പോകയും ചെയ്തു . അപ്പോള്‍ തോന്നും ഈ മക്കളെ തടിപ്പിച്ച്ചു ഇല്ലാതാക്കിയത് ഉമ്മയാണോ എന്ന് , അല്ലെന്നാണ് ഉത്തരം ഉമ്മ സ്നേഹിച്ചു ഊട്ടി മക്കള്‍ ഉണ്ണുക മാത്രം ചെയ്തു ,മെയ്യനങ്ങി ഒരു പണിയും ചെയ്തില്ല .ഉമ്മ തൊടിയില്‍ കൃഷി ചെയ്തിരുന്നു പണിക്കാര്‍ക്ക് ഒപ്പം നെല്ല് കുത്തിയിരുന്നു കാലികള്‍ക്ക് ഒപ്പം ഓടിയിരുന്നു , വാര്‍ധക്യ കാലത്ത് കൂടി തൊടികളില്‍ നടക്കുകയും തെങ്ങുകളില്‍ കയറിയ ചിതലുകളെ ഓല തുമ്പുകൊണ്ട് തൂത്തിരുന്നു .ഞാന്‍ അപ്പോള്‍ ഉമ്മറത്തെ കസാലയില്‍ ചാരിയിരുന്നു പുസ്തകം വായിച്ചിരുന്നു . ഇല്ല അങ്ങിനെ മാത്രം പറയുക വയ്യ ,ചേമ്പ് കിളക്കാനും ചേന നടാനും കൂവ വ്രത്തിയാക്കാനും വലിയ നെല്ല് പുഴുങ്ങുന്ന കുട്ടകം മച്ചിന്‍ പുറത്തു നിന്ന് താഴെ എത്തിക്കാനും കുട്ടകത്തില്‍ വെള്ളം നിറയ്ക്കാനും ഒക്കെ അവരെ ഞാന്‍ സഹായിച്ചിരുന്നു , എല്ലാ ആണ്‍മക്കളും അതിനു ഓരോ ഘട്ടത്തില്‍ അവരെ സഹായിച്ചിരുന്നു എന്നും ,രണ്ടാമത്തെയും മൂന്നാമത്തെയും ആണ്‍കുട്ടികള്‍ നെല്ല് കുത്തുകയും  പുട്ടിനു അരി പൊടിക്കയും  ഓല മെടയുകയും ഒക്കെ ചെയ്തിരുന്നു എന്ന് പില്‍കാലത്ത് കൊച്ചു മക്കളോട് കഥപറയുമ്പോള്‍ ഉമ്മ പറയുന്നത് കേട്ടിടുണ്ട് .ഞാന്‍ ഏറ്റവും ഇളയതിന്റെ മൂത്തത് ആണ് ,അത് കൊണ്ട് അവരുടെ കലാ പ്രകടനങ്ങള്‍ നേരിട്ട് കണ്ടതായി ഓര്‍ക്കുന്നില്ല ,

പറഞ്ഞു വന്നത് അമിത ഭക്ഷണം വരുത്തുന്ന പ്രശ്നങ്ങളെ കുറിച്ചു ആണ് , തിന്നിട്ടു ആല്ലേ മരിക്കുന്നത് തിന്നാതെ മരിക്കുന്നതിനെകാള്‍ നല്ലതല്ലേ അത് എന്ന് നമുക്കും തോന്നും. തിന്നുന്നുവെങ്കില്‍ അത് ഉരുമായിക്കണം എന്നാണു ഉമ്മ പറയുക ഉരുമായിക്കുക എന്നത് നാടന്‍ പ്രയോഗം ആണ് , ദഹിക്കുക  എന്നോ ശരീരം അബ്സോര്പ് ചെയ്യുക എന്നോ മറ്റോ ആണ് അതിനര്‍ത്ഥം , അത്പോലെ സിഗരറ്റിനു സിഗ്രെട്ടു എന്നാണു പറയുക അത് ഉമ്മായ്ക്ക്  ഇഷ്ട്ടം ആയിരുന്നില്ല ,അതെ കുറിച്ചു പറയുക അത് വലിച്ചാല്‍ കരളു വാടിപ്പോകും എന്നാണു ,  അത് പോലെ കട്ടന്‍ ചായ കുടിച്ചാലും കരളു വാടും എന്നതിനാല്‍ എപ്പോഴും ധാരാളം പശുവിന്‍ പാല് ഒഴിച്ച ചായ തന്നു ,കാപ്പിയില്‍ നെയ്യിട്ടു തന്നു ,നെയ്യ് പിന്നീട് കുഴപ്പക്കാരന്‍ ആകും എന്ന് അവര്‍ക്ക് അറിയില്ലായിരുന്നു , ഞാന്‍ ഇന്ന് കൊഴുപ്പും കൊളസ്ട്രോളും കുറക്കാന്‍ പാടുപെടുന്നു ,എന്നിട്ടും വറുത്തതും പൊരിച്ചതും ആയ വസ്തുക്കളോടുള്ള പ്രതിപത്തി കുറഞ്ഞിട്ടില്ല ഭക്ഷണം മുന്നില്‍ വരുന്നത് മുഴുവന്‍ തിന്നു തീര്‍ക്കുക എന്ന പരിപാടിയും തുടരുന്നു ,ഒരു ഗുണം ഉള്ളത് സിഗരട്ട് വലിക്കില്ല എന്നത് ആണ് , അനുജന് ആശീലം സമ്മാനിച്ചത്‌ ചെറുപ്പത്തില്‍ തന്നെ സ്ട്രോക്കും വലതു വശത്ത്‌ തളര്‍ച്ചയും ആണ് .ഇപ്പോള്‍ റികവര്‍ ആയിട്ടുണ്ടെങ്കിലും പഴയ ഊര്‍ജ്ജ സ്വലതയിലേക്ക് തിരിച്ചു വരാന്‍ അയാള്‍ക്ക്‌ ആയിട്ടില്ല  സിഗരട്ട് വലി അതോടെ നിര്‍ത്തി . ഈ കുറിപ്പിന് ആധാരം എന്റെ പ്രിയന്‍ അനൂപ്‌ എഴുതിയ ഒരു കുറിപ്പാണ് വളരെ ചെറുപ്പമായ ഈ ഗുരു ഇയ്യിടെ ചികിത്സയില്‍ ആയിരുന്നു നിക്കോട്ടിനും കൊഴുപ്പും ഒക്കെ അടിഞ്ഞു ആവണം അദ്ദേഹത്തിനെ രക്ത ശുദ്ധി നഷ്ടം ആയിരിക്കുന്നു എന്ന് പറഞ്ഞു , കേവലം ഹരത്തിനു വേണ്ടി തുടങ്ങുന്ന സിഗരട്ട് വലി പിന്നീട് മാരകം ആയ പ്രശ്നങ്ങള്‍ക്ക് കാരണം ആകാവുന്ന അടിക്ഷനിലേക്ക് നയിക്കുന്നു , ഞാന്‍ ഈയ്യിടെ കുഞ്ഞിനെ മടിയില്‍ ഇരുത്തി സിഗരട്ട് വലിച്ചു തള്ളുന്ന ഒരു അമ്മയെ കാണാന്‍ ഇടയായി , എനിക്ക് തോന്നി അവരോടു അതിന്‍റെ അപകടത്തെ കുറിച്ചു പറയണം എന്ന് ,ആ കുഞ്ഞിനെ അവര്‍ സ്വയം അറിയാതെ കൊല്ലുകയാണെന്ന് അവരെ ബോധ്യപ്പെടുത്തണം എന്ന് . എന്നെ കൂട്ടുകാരന്‍ വിലക്കി . അറബു നാട് ആണ് സ്ത്രീകള്‍ എങ്ങിനെ പ്രതികരിക്കും എന്നറിയില്ല വിട്ടുകള , ഞാന്‍ വിട്ടു

പറഞ്ഞത് എന്റെ വയറിനെ കുറിച്ചു ആണ് . ഞാന്‍ നേരത്തത്തെ തൊണ്ണൂറു കിലോയോളം ഉണ്ടായിരുന്നു ഇന്നത്‌ എണ്‍പത്തി മൂന്നു നാലില്‍ നില്‍ക്കുന്നു അതില്‍ നിന്ന് കുറയ്ക്കുവാന്‍ കഴിഞ്ഞിട്ടില്ല ഇനി അതിലും കുറക്കാന്‍ വഴി ഉണ്ടെങ്കില്‍ തന്നെ വയറു  കുറയാന്‍  വയറിനു വേണ്ടി പ്രതേക വ്യാമങ്ങള്‍ വേണം അലസതയുടെ പര്യായം ആയ ഈ ഭോജ പ്രിയന്‍ ഉണ്ടോ അതിനൊക്കെ മിനക്കെടുന്നു ,ഇപ്പോള്‍ ചെയ്യുന്ന ഏക വ്യായാമം നടത്തം ആണ് ,അത് നിത്യം ചിട്ടയോടെ നടത്തുന്നു ,ഭക്ഷണ ത്തോട്  മാത്രമല്ല ജീവിതത്തോടും എനിക്ക് ആര്‍ത്തിയാണ് അത് കൊണ്ട് ഈ ഭൂമിയില്‍കൊതി  തീരും വരെ ജീവിക്കാന്‍ ആണ് എനിക്കിഷ്ട്ടം മരിക്കാന്‍ തീരെ ഇഷ്ട്ടവുമല്ല ,അത് കൊണ്ട് മരണത്തെ തടയാനുള്ള കുറുക്കു വിദ്യ നിങ്ങള്ക്ക് ആര്‍ക്കെങ്കിലും വശം ഉണ്ടെങ്കില്‍ പറഞ്ഞു തരിക സ്നേഹത്തോടെ ഗുരു രസഗുരു ലഘു ഗുരു ചക്ക ക്കുരു . 

Thursday 18 November 2010

ഞാന്‍ എന്റെ നാവില്‍ ശൂലംതറച്ചു

നിങ്ങള്‍ക്ക് വിഹായസ്സിന്റെ വിശാലത ഉള്ളപ്പോള്‍ ഞാന്‍ ചോദിക്കുന്നത് ഭൂമിയുടെ ഒരു തുണ്ട്  മയില്‍‌പീലി ഒളിപ്പിക്കാന്‍  ഒരു പുസ്തകം ചേമ്പില ചൂടി നടക്കാന്‍ ഒരു വയല്‍ വരമ്പ്

രാജപാതകളില്‍ പട്ടുവില്ലീസിട്ട രഥങ്ങളില്‍  ആശ്വ വേഗത്തില്‍ കുതിച്ചു പായുമ്പോള്‍ കൈകൂപ്പിനില്‍ക്കാന്‍ ഞങ്ങള്‍ക്ക് തെല്ലൊരിടം തെരുവോരത്ത് നിങ്ങള്‍ നീക്കിവയ്ക്കണം

ശീമയില്‍ നിന്ന് ശീതീകരിച്ചെത്തുന്ന ഭോജ്യങ്ങള്‍ നിശാ നൃത്തശാലയുടെ അടുക്കളയില്‍ മൊരിയുമ്പോള്‍ ചേരികളിലെ കുടിലില്‍ നമ്മുടെ കുഞ്ഞുങ്ങളെ - ആവോളം ആസ്വദിക്കാന്‍ അനുവദിക്കണം

പകരം നഗരം ഞങ്ങള്‍ മോടിയില്‍ വയ്ക്കാം  തെരുവും  ശൌചാലയവും വൃത്തിയാക്കം    തിളങ്ങുന്ന കാറുകളില്‍ കൊഴുത്തശ്വാവുകള്‍ ഒത്തു - കടന്നുവരുന്ന മഹതികളെ കുനിഞ്ഞു തൊഴാം

അധികാരത്തിന്റെ സിംഹാസനം നിങ്ങള്‍ക്കായി - ഉറപ്പിക്കാന്‍ ജാഥകളില്‍ അണിചേരാം ആകാശത്തിലേക്ക് മുഷ്ട്ടികള്‍  ഉയര്‍ത്തി ഉച്ചത്തില്‍ ജയ്‌ വിളിക്കാം

എന്നിട്ടും മരിച്ചൊടുങ്ങാനുള്ള ഒരുപിടി മണ്ണ് കവര്‍ന്നെടുക്കുന്നത്‌ എന്ത് കൊണ്ട് ? തെരുവുകളില്‍ നിന്ന് തെരുവുകളിലേക്ക്‌ ആട്ടിയ കറ്റപ്പെടാന്‍ കാരണമെന്ത് ?

ഇല്ല ഞാന്‍ എന്റെ നാവില്‍ ശൂലംതറച്ചു ശബ്ധിക്കാനുള്ള അവകാശം  അടിയറ വച്ചു നിങ്ങള്‍ എനിക്ക് നേരെ ഉന്നം വച്ച തോക്കില്‍ നിന്ന് ഒരു വെടിച്ചില്ല് മാത്രം ഞാന്‍ ചോദിക്കുന്നു

Tuesday 16 November 2010

സന്താപങ്ങളില്‍ നല്ല സമരിയാക്കാരന്‍

തെരുവില്‍ ചെകുത്താന്‍ എതിരെ വരുമ്പോള്‍

ഒരു ചെറു പുഞ്ചിരി കൈമാറാതെ കടന്നു പോകാറില്ല

സൌഹ്ര്‍ ദത്തിനെഊഷ്മളമായ ഒരു കൈ പലപ്പോഴും -

പ്രിയന്‍ അവന്‍ നീട്ടുകയും ചെയ്യും


മഹാസൌഭാഗ്യങ്ങളുടെ സ്വര്‍ഗം ത്യജിച്ച അവന്റെ മുഖത്തു

ത്യാഗിയുടെ നിസംഗ ശാന്തി തെളിഞ്ഞു കാണാം

സര്‍വശക്തന്റെ മുന്നില്‍ പോലും കുനിക്കാത്ത ശിരസ്സ്‌

പ്രിയപ്പെട്ടവര്‍ക്കായി അവന്‍ എന്നും കുനിച്ചു പിടിക്കുന്നു



ചിന്തയുടെ    തീനാമ്പുകള്‍ കെടാതെ സൂക്ഷിക്കാനും

യുക്തിയുടെ ചോദ്യങ്ങള്‍ ഉയര്‍ത്താനും-

അവന്‍ നമ്മെ നിരന്തരം ഓര്‍മിപ്പിക്കുന്നു

പകരം ഒന്നും തിരിച്ചു ചോദിക്കുന്നുമില്ല


ദൈവത്തെ ഞാന്‍ ഒരിക്കലും തെരുവില്‍സന്ധി ച്ചില്ല

വാഴ്വിന്‍ മഹാ പ്രയാണത്തില്‍ കാല്‍ ഇടരുമ്പോള്‍

ഒരു കൈതാങ്ങിനായി നാം  തിരയുമ്പോള്‍

ദൈവം മഹാ ധ്യാനത്തില്‍ അമര്‍ന്നു പോകുന്നു


ദുരിതങ്ങളുടെ കരകാണാ കടല്‍ തുഴയുംപോള്‍

അമരത്തോ അണി യത്തോ നാം അവനെ ആഗ്രഹിക്കുന്നു

പ്രപഞ്ച  പാലന ത്തിന്റെ തിരക്കുകള്‍ക്കിടയില്‍

ദൈവത്തിനു നമ്മുടെ നിലവിളികള്‍ ശ്രവ്യമാവില്ല


ചെകുത്താന്‍ നമ്മുടെ സന്തോഷങ്ങളില്‍കൂട്ടുകാരന്‍

സന്താപങ്ങളില്‍ നല്ല സമരിയാക്കാരന്‍

കയ്പിന്റെ പാനപാത്രം ചുണ്ടോടു ചേര്‍ക്കുമ്പോഴും

മധു ചഷകങ്ങളില്‍ നിന്ന് പാനം ചെയ്യുമ്പോഴും കൂട്ടിനവനുണ്ട് .


അതിനാല്‍ ദൈവത്തെ അവന്റെ ആകാശങ്ങളില്‍ മേയാന്‍ വിട്ടു

ഭൂമിയില്‍  സാത്താന്റെ കൈപിടിച്ചു ഞാന്‍ നടക്കുന്നു

അവന്‍ തീര്‍ക്കുന്ന ഉത്സവ ലോകത്തില്‍ തിമര്‍ക്കുന്നു

ഭയത്തെ കുടഞ്ഞു കളഞ്ഞു നിങ്ങളും പോരുക

Friday 12 November 2010

ഭാഷാദേശീയത

  നമ്മുടെ ഭാഷ മലയാളം അത് കൊണ്ട് നമുക്ക് അത് പ്രിയപ്പെട്ടത് തന്നെ ,പക്ഷെ മലയാളം മരിക്കുന്നു നമ്മുടെ കുട്ടികളെ പഠിപ്പിക്കുന്നില്ല കാലം കഴിയുമ്പോള്‍ ഈ ഭാഷ അപ്രത്യക്ഷം ആയിപ്പോക്കും എന്നൊക്കെയുള്ള നിലവിളി വേണ്ടത് ആണോ ? എല്ലാ കടുത്ത ദേശീയതയും ഫാസിസം ആണെന്ന് ഇരിക്കേ ഈ തരം ഭാഷാ ദേശീയത ലോക പൌരന്‍ എന്ന നിലക്കുള്ള മലയാളിയുടെ പരിവര്‍ത്തനത്തെ തടയുക അല്ലേ  ഫലത്തില്‍ ചെയ്യുക  ? നൂറ്റാണ്ടുകള്‍ ആയി ഇന്ത്യയിലെ തെക്കേ മുനമ്പില്‍ നില നില്‍ക്കുന്ന മലയാളം ഇത് വരെ മറ്റൊരു സമൂഹം പഠിച്ചു എടുക്കുകയോ അവരുടെ നിത്യ സംവേദന മാര്‍ഗം ആയി ഉപയോഗിക്കുകയോ ചെയ്തിട്ടില്ല പലര്‍ക്കും ഇന്നും ഇത് ഒരു കടുകട്ടി ഭാഷ തന്നെയാണ് ,സ്വയവും ഈ ഭാഷ വലിയ വളര്‍ച്ചാ   സ്വഭാവം കാണിക്കുക ഉണ്ടായിട്ടില്ല , ജന സംഖ്യാ  വര്‍ദ്ധനവിന് അനുസരിച്ചു സംസാരിക്കുന്നവരുടെ എണ്ണം കൂടി എന്നല്ലാതെ  മറ്റൊരു സമൂഹത്തെ സ്വാധീനിക്കാനോ പഠിച്ചെടുക്കണം എന്ന് തോന്നിപ്പിക്കാനോ മലയാളത്തിനു മറ്റു ഭാഷകളെ അപേക്ഷിച്ചു സാധ്യം ആകുന്നില്ല .അതെ അവസരം ഇംഗ്ലീഷ് ഹിന്ദി പോലുള്ള ഭാഷകള്‍ തൊഴിലിനു  വേണ്ടിയും മറ്റു മേഘലകളിലേക്ക് കടന്നു കയറാന്‍ വേണ്ടിയും മലയാളികള്‍ അടക്കം ഉള്ള ജനങ്ങള്‍ പഠിച്ചെടുക്കയും അതില്‍ പ്രവീണര്‍ ആകുകയും ചെയ്യുന്നു .

സ്വതവേ പ്രയത്ന  ശീലര്‍ ആയ ജനം ആയതു കൊണ്ട് മലയാള സിനിമയെയും സാഹിത്യത്തെയും ശ്രദ്ധേയമാക്കാന്‍ നമുക്ക് കഴിഞ്ഞിട്ടുണ്ട് എന്നാലും അതും കുറെ കാലം ആയി താഴോട്ടാണ് എന്നും കാണാന്‍ ആവും , മലയാളം ടെലിവിഷന്‍ പരിപാടികള്‍ ആണെങ്കില്‍ കാഴ്ച്ചക്കാരുടെ ബു ദ്ധിക്ക് പോയിട്ട് കണ്ണിനു പോലും പീഡനം ആണ് എന്ന് ഉറപ്പിച്ചു പറയാന്‍ കഴിയും . പഴയകാലത്ത് തന്നെ മറ്റു ഇന്ത്യന്‍ ഭാഷകളില്‍ ഉണ്ടായിട്ടുള്ള പോലെ  മഹാ കാവ്യങ്ങളും ക്ലാസിക്കുകളും ഇ  ഭാഷയില്‍ ഉണ്ടായിട്ടില്ല എഴുത്തച്ഛന്‍ രാമായണം തന്നെ വെറും സ്വതന്ത്ര രചന  അല്ലല്ലോ , ശാകുന്തളത്തിനു തുല്യമോ മേഘ സന്ദേശം പോലെയോ ഉള്ള ഒന്ന് ഈ ഭാഷയില്‍ ഉണ്ടായി വന്നില്ല  , എന്നിട്ടും നാം ഈ ഭാഷയെ മഹത്തരം എന്ന് വിശേഷിപ്പിക്കയും  നമുക്ക് ക്ലാസിക് പദവി വേണം എന്ന് വാദിക്കയും ഒക്കെ ചെയ്യുന്നത് ലേശം അധിക പ്രസംഗം തന്നെ ,അതല്ലെങ്കില്‍ അമിത ദേശീയ ബോധം ആണ് ,

സ്വയം തന്നെ വികാസ സ്വഭാവം കാണിക്കാതിരിക്കയും , മറ്റുള്ളവരെ ആകര്‍ഷിക്കതക്ക  തരത്തില്‍  വലിയ സവിശേഷത ഒന്നും ഇല്ലാതിരിക്കയും, പഠിച്ചു എടുക്കുക കൊണ്ട് വലിയ പ്രയോജനം കിട്ടാതെ വരിക എന്നതും ഒക്കെ ഈ ഭാഷയുടെ പരിമിതി ആവണം ,അപ്പോള്‍ എന്തോ ഒരു കുഴപ്പം ഈ ഭാഷയ്ക്ക്‌ ഉണ്ട് എന്ന് വരുന്നു, അത് പരിഹരിക്കപ്പെടാതെ മറ്റു ഭാഷകള്‍ അധിനിവേശം ചെയ്യുന്നു അത് വഴി നമ്മുടെ ഭാഷ മരിക്കുന്നു എന്നൊക്കെ നിലവിളിച്ചിട്ടു കാര്യം ഉണ്ടെന്നു തോന്നുന്നില്ല , ഇത്ര ഏറെ പ്രസിദ്ധീകരണങ്ങളും  സാഹിത്യ ക്രതികളും മറ്റും ഉണ്ടായിട്ടും പുതു തലമുറയില്‍ പ്രയോജന രഹിത ഭാഷയാണ് മലയാളം എന്ന ചിന്ത വന്നിരിക്കുന്നു എങ്കില്‍ മലയാളത്തെ കൊണ്ടാടുന്ന നമ്മുടെ കുറ്റം  തന്നെയാണത് . വര്‍ഷാവര്‍ഷം പൊടിപൊടിച്ചു ലോക മലയാള സമ്മേളനം നടത്തിയിട്ട് അതിന്റെ ഫീഡ്  ബാക്ക് എന്താണ് എന്ന് ആരെങ്കിലും പഠനം നടത്തിയിട്ടുണ്ടോ ? ഈ സമ്മേളനം വഴി വിദേശങ്ങളില്‍ കഴിയുന്ന നമ്മുടെ തലമുറയെങ്കിലും അമ്മ അച്ഛന്‍ എന്ന് ഉച്ചരിക്കയും കടലാസില്‍ കുറിക്കയും ചെയ്തതായി  നിങ്ങള്ക്ക് അറിവുണ്ടോ ? മറ്റെല്ലാ മലയാളി കാപട്യവും പോലെ ഈ ഭാഷാ സ്നേഹവും മലയാളിയുടെ ഹിപ്പോക്രസിയില്‍ ഉള്‍പെടുത്തുകയാവും    നല്ലത് .

അവസാനമായി ഇത് കൂടി കുറിച്ചു നിര്‍ത്താം ലോകത്തെ പല ഭാഷകളും നശിച്ചു പോയതിനു കാരണം ആ ഭാഷയുടെ പരിമിതികളാല്‍ തന്നെയാണ് .ചിലത് പ്രക്രതി നാശം മൂലം ജന വിഭാഗങ്ങള്‍ തന്നെ ഭൂമിയില്‍ നിന്ന് അപ്രത്യക്ഷം ആകുക മൂലവും .അധിനിവേശം വഴി മറ്റൊരു ഭാഷ ആധിപത്യം സ്ഥാപിക്കയും സ്വന്തം ഭാഷ മാഞ്ഞു പോകയും ചെയ്തു എങ്കില്‍ അതിനര്‍ത്ഥം ആ ജനതയുടെ ഭാഷയ്ക്ക് പരിമിതികള്‍ ഉണ്ടായുരുന്നു എന്ന് ആണ് , ഭാഷയുടെ പരിമിതിക്കു കാരണം ആ ജനതയുടെ പരിമിതികളും .അത് കൊണ്ട് അര്‍ഹത ഉള്ളത് അതി ജീവിക്കും എന്ന തത്വം അനുസരിച്ചു നമ്മുടെ ഭാഷയ്ക്ക് അതിജീവന ശേഷി ഉണ്ടെങ്കില്‍ അത് നില നില്‍ക്കും അല്ലാതെ ,കുറെ പുത്തി ജീവികള്‍ ചേര്‍ന്ന് തവള  കരച്ചില്‍ നടത്തിയത്  കൊണ്ട് വലിയ വിശേഷം ഇല്ല ,നമ്മുടെ കുട്ടികള്‍ ലോകത്തെ ഏതു ഭാഷയും പഠിച്ചു വിശ്വ പൌരന്മാര്‍ ആകുന്നതു തടയാതിരിക്കുക .

Thursday 11 November 2010

നീങ്ങളെ വെട്ടിയാലും ഒന്നല്ലേ ചോരാ

നിങ്ങള്‍ തെയ്യം കണ്ടിട്ടുണ്ടോ ? കണ്ടിട്ടുണ്ടാവും ഓണാഘോഷമോ സര്‍ക്കാര്‍ പരിപാടികളോ മറ്റോ നടക്കുമ്പോള്‍ മുന്‍പില്‍ കണ്ണ് തട്ടാതിരിക്കാന്‍ എന്നപോലെ കാണിക്കുന്ന വട്ടത്തില്‍ കിരീടവും ചുവന്ന ഉടുത്തു കേട്ടും മുഖത്തു എഴുത്തും ഒക്കെ ഉള്ള ടാബ്ലോ പോലെ ഉള്ള ഒരു സാധനം ,അതിനപ്പുറം പുതു തലമുറയ്ക്ക് തെയ്യം എന്ന കലാരൂപത്തെ കുറിച്ചു അറിയുമോ? ഒരു പക്ഷെ അറിയുമായിരിക്കും വിവരവലയില്‍ നിന്നു കിട്ടുന്ന അറിവുകള്‍ അവരെ അതിനു സഹായിച്ചിട്ടുണ്ടാവം , കഥകളി ആണ് കേരളത്തില്‍ കൊണ്ടാടപ്പെടുന്ന കല അതെ കുറിച്ചു സാധാരണ ക്കാരന് വലിയ അറിവ് ഇല്ലാത്തത് കൊണ്ടും ഉപരിവര്‍ഗ്ഗ    കലയായത് കൊണ്ടാവാം മനസ്സിലാകില്ല എങ്കിലും കഥകളി കൊണ്ടാടപ്പെടുന്നത് , പക്ഷെ തെയ്യം എന്നത് തികച്ചും ദ്രാവിഡ കല ആണ് ഒരു പക്ഷെ ഈ പുരാതന കലാസമ്പ്രദായം കോപ്പി അടിച്ചു രൂപീകരിച്ചതാണ് കഥകളി എന്ന് പറഞ്ഞാല്‍ അത് ഒരു അത്യുക്തി ആവില്ല . തെയ്യം എന്നത് അതിന്റെ വൈവിധ്യം കൊണ്ടും വര്‍ണ്ണ ചാരുത കൊണ്ടും ഒക്കെ കഥ കളിയേക്കാള്‍ ഒരു പിടി മുന്നില്‍ ആണ് താനും

തെയ്യം എന്നാല്‍ എന്താണ് ? ഒറ്റവാക്കില്‍ അത് ഒരു അനുഷ്ട്ടാനം ആണ് കല രണ്ടാമത് മാത്രം വരുന്ന ഒന്നാണ് , എന്തിനു വേണ്ടിയുള്ളതു ? വീര പുരുഷന്‍ മാര്‍ ആയ പിത്രക്കള്‍ ദൈവ രൂപങ്ങള്‍ ആയി വരികയും അവരെ പ്രീതി പ്പെടുത്തി അവരില്‍ നിന്നു അനുഗ്രഹങ്ങള്‍ സ്വീകരിച്ചു മുന്നോട്ടുള്ള ജീവിത പ്രയാണം സുഗമം ആക്കുന്നതിനും  , സ്വന്തം വിശ്വാസ പ്രമാണങ്ങള്‍ അരക്കിട്ട് ഉറപ്പിക്കുന്നതിനും ഒക്കെ ആയി തെയ്യത്തെ നാട്ടു കൂട്ടവും കീഴാള ജനതയും ഉപയോഗിച്ചു . ആരൊക്കെയാണ് തെയ്യം ആയി വരുന്നത് എന്ന് ശ്രദ്ധിച്ചാല്‍ തന്നെ കലക്ക് അപ്പുറം ഒരു കീഴാള രാഷ്ട്രീയം കൂടി തെയ്യം മുന്നോട്ടു വയ്ക്കുന്നു എന്ന് കാണാം .ഗുളികനും ചാമുണ്ഡിയും ,പോതിയും മുച്ചിലോട്ടു അമ്മയും ,പൊട്ടനും മുടന്തനും ഒക്കെ തെയ്യങ്ങള്‍ ആയി വരുമ്പോള്‍  , എങ്ങിനെ ഇവരൊക്കെ വീരാട് പുരുഷര്‍ ആയി എന്ന് പരിശോധിച്ചാല്‍ ഓരോ തെയ്യവും കീഴാള പക്ഷത്തെ സമര നായകര്‍ കൂടി ആണ് എന്ന് മനസ്സിലാക്കാം , ജാതി മേലാളര്‍ക്ക്‌ എതിരെ ശബ്ധിച്ഛതിനു നാവു അറുക്കപ്പെട്ട പൊട്ടനും ., ജന്മിത്തം തല്ലി കാലു ഓടിച്ച  മുടന്തനും , ചാരിത്ര്യം സംരക്ഷിക്കാന്‍ സ്വയം തീ  കൊളുത്തിയ മാക്കപ്പോതിയും ഒക്കെ പിന്നീട് സ്വര്‍ഗത്തോളം ഉയര്‍ന്നു കീഴാള  പക്ഷത്തിന്റെ വാക്താകള്‍ ആയി അവതാരം  കൊള്ളുകയും തന്റെ ജനതയുടെ സംരക്ഷണം ഞാന്‍ ഏറ്റെടുത്തി രിക്കുന്നു എന്ന് പറഞ്ഞു അനുഗ്രഹിക്കയും  , തന്റെ എതിരാളികള്‍ ആയിരുന്നവരെ പോലും തല കുനിപ്പിക്കയും അവരെയും തന്റെ അനുഗ്രഹാശി സ്സുകളുടെ കൈകള്‍ ഉയര്‍ത്തി മാപ്പുനല്‍കുകയും ഒക്കെ ചെയ്യുന്ന  തെയ്യം ഇന്ന് ക്രമേണ കാവി  രാഷ്ട്രീയക്കാരുടെയും പുത്തന്‍ ഉപരി വര്‍ഗത്തിന്റെയും ഒക്കെ കൈപിടിയില്‍ അമരുകയാണ് എന്നത് ഏതു കലയുടെയും സ്വത നഷ്ട്ടത്തെ  കുറിക്കുന്നു .

തെയ്യം ഉത്തര കേരളത്തില്‍ തറവാടുകളിലും കീഴാള കാവുകളിലും   ഒക്കെ കെട്ടിയാടപ്പെടുന്ന ഒരു കലാരൂപം ആണ് .ചെണ്ടയുടേയും കുഴലിന്റെയും ശന്ഖിന്റെയും ഒക്കെ താളത്തിലും മേളത്തിലും ബഹുവര്ന്നത്തിലുള്ള ഉടുത്തു കേട്ടും മുഖത്തെഴുത്തും ആട  യാഭരണങ്ങളും ഒക്കെ ആയി രംഗത്ത് വരുന്ന തെയ്യത്തിനു താങ്ങാവുന്നതിനു അപ്പുറം എന്ന് തോന്നുന്ന കിരീടവും കുരുത്തോലകള്‍ കൊണ്ടോ പൂക്കള്‍ കൊണ്ടോ അലങ്കരിച്ച മുടിയും [ഗുളികന്‍ ,കണ്ടാകര്‍ന്ണന്‍  തുടങ്ങിയവയ്ക്ക് ചിലപ്പോള്‍ വളരെ ഉരം കൂടിയ മുടികള്‍ ഉണ്ടാവും ] ഒക്കെ ആയി വരുന്ന തെയ്യക്കോലം ഒരു അല്ത്ഭുത്ത കരം ആയ കലാസ്രഷ്ട്ടി തന്നെയാണ് . ഓലച്ചൂട്ടിന്റെയോ മുളചചൂട്ടിന്റെയോ വെളിച്ചത്തില്‍ വെട്ടി ത്തിളങ്ങുന്ന കിരീടവും ചുവപ്പിനു പ്രാമുഖ്യം കൊടുത്തുള്ള വേഷവും പിന്നണിയിലെ തോറ്റവും നടനത്തിലെ  ദ്രുത താളവും ആസുര വാദ്യത്തിന്റെ മുഴക്കവും ഇടക്കുള്ള അലര്‍ച്ചയും ഒക്കെ ചേര്‍ന്ന് തെയ്യം തീര്‍ക്കുന്ന അനുഭവം പേടിയുടെതോ ഭക്തിയുടെതോ ആയി വിശ്വാസിക്ക് മാറുമ്പോള്‍ ശുദ്ധ കലാസ്വാദകനും ഈ ദ്രാവിഡ കല ആസ്വാദ്യ കരം ആയി മാറുന്നു .

സാദാരണ തെയ്യം കെട്ടുക ജാതിയില്‍ താഴ്ന്ന വിഭാഗങ്ങള്‍ ആയ പെരുവണ്ണാന്‍ മലയന്‍ തുടങ്ങിയ ജാതി വിഭാഗങ്ങള്‍ ആണ് നിത്യ ജീവിതത്തില്‍ പാര്‍ശ്വ വല്‍ക്കരിക്കപ്പെട്ട ഈ കലാകാര വിഭാഗത്തെ തെയ്യം കെട്ടി ദൈവം ആകുന്നതോടെ ഉയര്‍ന്ന ജാതി വിഭാഗങ്ങള്‍ വരെ തൊഴും എന്നത് തന്നെയാണ് ഈ കല ജനതയില്‍ ചെലുത്തിയ സ്വാധീനത്തിന് തെളിവ് , തെയ്യത്തിന്റെ വൈവിധ്യങ്ങളെ പറ്റിയും പിന്നിലെ ഐതിഹ്യങ്ങളെ കുറിച്ചും ഒക്കെ പറഞ്ഞു വന്നാല്‍ ഏറെ പറയാന്‍ ഉണ്ട് അത് കൊണ്ട് കുട്ടിക്കാലത്തെ രസകരമായ ഒരു കഥ കൂടി പറഞ്ഞു നിര്‍ത്താം , എന്റെ അയല്‍ക്കാര്‍ തെയ്യം കലാകാരന്മാര്‍ ആയ മലയ വിഭാഗക്കാര്‍ ആയിരുന്നു . കുട്ടിക്കാലത്തെ കളികളും കലഹങ്ങളും ഒക്കെ അവിടത്തെ കുട്ടികളും ഞങ്ങളും ഒക്കെ ചേര്‍ന്ന് ആയിരുന്നു . തെയ്യം ഉണ്ടെങ്കില്‍ അവര്‍ നേരത്തെ പറയും തെയ്യം ഉണ്ട് വരണം എന്നിട്ട് പൊലിപ്പിച്ച   ഏറെ കഥകള്‍ അതെകുറിച്ച്ചു പറയും .അപ്പോള്‍ രാത്രി തെയ്യത്തിനു പോകാന്‍ അനുവാദത്തിനായി വീട്ടില്‍ ഉമ്മയുടെ പിറകെ ന്ടക്ക്കാന്‍ തുടങ്ങും ഉമ്മാക്ക് പേടിയാണ് ശൈത്താന്‍ മാരെ ആവാഹിച്ചു ആണ് അവര്‍ തെയ്യം കെട്ടുക അത് കൊണ്ടാണ് അവര്‍ക്ക് ഇത്ര വലിയ കിരീടവും മുടിയും ഒക്കെ ചൂടി നടനം ചെയ്യാന്‍ ആവുന്നത് ,മാത്രമല്ല തെയ്യം നടക്കുമ്പോള്‍ ഭൂമിയില്‍ സര്‍വശെയ്ത്താന്‍  മാരും വന്നു നിറയും അതെങ്ങാനും കുട്ടികളുടെ ശരീരത്തില്‍ കൂടിയാലോ എന്ന പേടിയും .എന്നാലും ദൂരെ നിന്നു കൊണ്ട് തെയ്യ്യം കാണാന്‍ അനുവാദം കിട്ടിയാല്‍ മെല്ലെ മെല്ലെ തെയ്യം നടക്കുന്ന മുറ്റം വരെ എത്തും വസാനം അവിടെ നിന്നു കൂട്ടുകാര്‍ കൊണ്ട് തരുന്ന പ്രസാദം ആയ ഉണ്ണിയപ്പം വരെ തിന്നു അതിന്റെ മനം വീട്ടില്‍ അറിയാതിരിക്കാന്‍ കമ്മൂണിസ്റ്റ് പച്ചയില്‍ കൈ തുടച്ചു വീട്ടില്‍ എത്തുമ്പോള്‍ നേരം പുലര്‍ന്നിട്ടുണ്ടാവും. തെയ്യം രാത്തിരിരാത്രി മുഴുവന്‍ ആണ്  പുലര്‍ന്നാലും ചിലപ്പോള്‍ തോട്ടം തീര്‍ന്നിട്ടുണ്ടാവില്ല , നീങ്ങളെ വെട്ടിയാലും ഒന്നല്ലേ ചോരാ നാങ്ങളെ വെട്ടിയാലും ഒന്നല്ലേ ചോര നാങ്ങളെ കുപ്പേല് നട്ട വാഴപ്പഴമല്ലേ നിങ്ങടെ തേവന് പൂജാ എന്ന് വയനാട്ടു കുലവന്‍ ചോദിക്കുമ്പോള്‍ ജാതി മേധാവികള്‍ മിണ്ടാതെ തലകുനിച്ചു നിന്നത് എന്ത് കൊണ്ടോ ? 

Tuesday 9 November 2010

ഭ്രമത്തിന്റെ കഴുതപ്പുറം

വഴിയില്‍
ഒരു ഹ്രദയം വീണുകിട്ടി
തുടിക്കുന്ന ചുവന്നു തുടുത്ത ഹ്രദയം
പൂവുപോലെ മനോഹരം

പറ്റി പിടിച്ച മഞ്ഞുത്തുള്ളികള്‍ തൂത്തു
ഞാനത് എന്റെ സഞ്ചിയില്‍ തിരുകി
അത് സ്പന്ദിക്കുന്നത് എനിക്ക് കേള്‍ക്കാം
താളാത്മകം സൌമ്യം 

വാഴ്വിന്‍ തിരക്കുകളില്‍
കാമനകളുടെ പിറകെയുള്ള പാച്ചിലില്‍ 
ശത്രുവിന് കെണി ഒരുക്കുന്ന ദ്രതിയില്‍
ഞാന്‍ അത് മറന്നു, തുടിപ്പുകള്‍  കേട്ടതേയില്ല

മിത്രങ്ങളോട് ചേര്‍ന്ന് തിമര്‍ക്കുംപോഴും
ഭോഗ സമുദ്രങ്ങളില്‍ നീന്തു പോളും
  മദു ചഷകങ്ങളില്‍ നിന്നു മോന്തുംപോഴും 
 ഹ്രദയ സാന്നിധ്യം ഞാന്‍ ഓര്‍ത്തതേയില്ല

ഒരിക്കല്‍ നിലാവ് പെയ്യുന്ന നദിയോരത്തു
പ്രാണ പ്രിയക്കായ് കാത്തിരിക്കേ
ഹ്രദയം എന്നെ തൊട്ടുണര്‍ത്തി ചോദിച്ചു
നീ എന്നെ മറന്നുവോ നീ നിന്നെ മറന്നുവോ

കാതര സ്വരത്തില്‍ അതെന്നോട്‌ ചോദിച്ചു
നിന്റെ കാമനകള്‍ ഈജന്മം കൊണ്ട് -
നിന്റെ ആര്‍ത്തികള്‍ ഇനിയൊരു ജന്മം കൊണ്ട്
നിവര്‍ത്തിക്കാന്‍ നിനക്കാവുമോ

അറിയുമോ നീ കാത്തിരിക്കുന്ന സുന്ദര രൂപത്തിന്റെ -
പദനിസ്വനത്തിനായി ഈ നദിയോരത്തു ഞാന്‍ കാത്തിരുന്നിട്ടുണ്ട്
അവളുടെ ഉടലിന്റെ മണത്താല്‍ ഞാന്‍ മത്തനായിട്ടുണ്ട്
വഴിലെന്നെ മാംസപിന്ധം ആയി ഉപേക്ഷിച്ചതും അവള്‍

അത് കൊണ്ട്  മിത്രമേ നീ അവളെ ചുംബിക്കുമ്പോള്‍
മ്ര്‍ദുവായി ചുംബിക്കണം
അവളെ പുണരുമ്പോള്‍ മെല്ലെയാവണം
അവളിന്നും എനിക്ക് പ്രിയപ്പെട്ടവള്‍

കണ്ണീര്‍ തൂവുന്ന ആ ഹ്രദയവും
നിശയും നിലാവും എല്ലാം മറന്നു
ഭ്രമത്തിന്റെ കഴുതപ്പുറം  ഏറി ഞാന്‍ പായുമ്പോള്‍
എന്റെ കാമുകി പിന്‍ വിളി വിളിക്കുന്നുണ്ടായിരുന്നു .

Monday 8 November 2010

വിവരമില്ലായ്മ

വിവരമില്ലായ്മ എന്ന് നാം പ്രയോഗിക്കാറുണ്ട് , എന്താണ് വിവരം ?  ഇന്‍ഫര്‍മേഷന്‍ എന്ന് ആംഗലെയത്തില്‍    പറയുന്ന ഒന്ന് ആണോ അതല്ല ജ്ഞാനം എന്ന അര്‍ത്ഥത്തില്‍  ആണോ ഈ പ്രയോഗം . വിവരവും അറിവും [നോളജു]  തമ്മിലുള്ള വ്യത്യാസം എന്ത് ? ഇതിനെല്ലാം ഒരു അര്‍ത്ഥം തന്നെ ആണോ ,എന്നിങ്ങനെ ഒരു വിചിന്തനം നടത്തുമ്പോള്‍ കിട്ടിയ ചില കാര്യങ്ങള്‍ ഇവിടെ കുറിക്കാം എന്ന് തോന്നുന്നു .വിവരം എന്നതും ഞ്ജാനം എന്നതും രണ്ടു തന്നെ ആണ് നമുക്ക് ചെറുപ്പം മുതല്‍ ഓരോ അറിവ് ലഭ്യം ആവുന്നു . ഇത് പ്രക്ര്‍തിയോ നമ്മുടെ പരിസരമോ മാതാപിതാക്കളോ  കൂട്ട് കാരോ പകര്‍ന്നു തരുന്ന അറിവുകള്‍ ആണ് .ഈ അറിവുകള്‍ ബാ ഹ്യം ആയിമാത്രമേ നമുക്ക് ലഭ്യം ആകുന്നുള്ളൂ .ഭാഗികവും ആണ് പലപ്പോഴും . ഉദാഹരണത്തിന് നമുക്ക് ആനയെ കുറിച്ചു അറിയാം കാഴ്ച്ചയില്‍ കൂടി വലിയ ജീവി എന്നും നിരീക്ഷണത്തില്‍ കൂടി  സസ്യ ബുക്ക് എന്ന് കേട്ടറിഞ്ഞതില്‍ നിന്നു കാട്ടില്‍ വസിക്കുന്ന ജീവി എന്നുമൊക്കെ നാം മനസ്സിലാക്കി . പക്ഷെ അതിനപ്പുറം ആനയെ കുറിച്ചു നമുക്ക് എന്തറിയാം എനിക്ക് ഒന്നും അറിയില്ല . ആനയുടെ വര്‍ഗം ഏതു,  സവിശേഷതകള്‍ മറ്റു എന്തൊക്കെ ആണ് , പരിണാമത്തിന്റെ ഏതു ദശയില്‍ കൂടി അത് കടന്നു വന്നു എന്നൊക്കെ ഞാന്‍ മനസ്സിലാക്കിയിട്ടില്ല അതിനു അര്‍ത്ഥം എനിക്ക് ആനയെ കുറിച്ചു ബാഹ്യമായി കിട്ടിയ കുറച്ചു അറിവുകള്‍ അല്ലാതെ ആഴത്തില്‍ ഉള്ള ഒരറിവും ഇല്ല എന്ന് തന്നെ ആണ് . അര്‍ത്ഥം ഞ്ജാനം ഇല്ല എന്ന് . അപ്പോള്‍ വിവരം മാത്രം ഉണ്ട് നോളജു ഇല്ല എന്ന് അര്‍ത്ഥം .

 ഈ വിവരങ്ങളെ ജ്ഞാനം ആയി പരിവര്‍ത്തിപ്പിക്കാന്‍ ഞാന്‍ എന്ത് ചെയ്യണം ? ആനയെ കുറിച്ചു കിട്ടാവുന്ന അറിവുകള്‍ ശേഖരിക്കേണ്ടത് ഉണ്ട് അതിനു പുസ്തകങ്ങളെയോ ആനയെ കുറിച്ചു ഞ്ജാനം ഉള്ള ഒരു ഗുരുവിനെയോ കണ്ടെത്തി അറിവുകള്‍ ശേഖരിക്കണം പലപ്പോഴും നമുക്ക് അതിനു സാധിക്കാറില്ല .പകരം എനിക്ക് ആനയെ അറിയാം ഞാന്‍ അതിനെ കണ്ടിട്ടുണ്ട് തൊട്ടിട്ടുണ്ട് ,എന്നൊക്കെ വീമ്പു പറയും . ഞാന്‍ ആണെങ്കില്‍ പൊതുവേ മടിയന്‍ ആകുക കൊണ്ട് കൂടുതല്‍ കാര്യങ്ങള്‍ അനേഷിക്കാന്‍ മിനക്കെടുക ഇല്ല .അല്ലെങ്കില്‍ ആനയെ  കുറിച്ചു ആഴത്തില്‍ പഠിച്ചത് കൊണ്ട് വല്ല പ്രയോജനവും ഉണ്ടോ എന്ന് നോക്കും ഇല്ല എന്നാല്‍ എത്ര വലിയ സാധനം ആയാലും അവഗണിച്ചു കളയും എന്നിട്ട് മറ്റുള്ളവരെ കുറിച്ചു പറയും വിവരം ഇല്ല എന്ന് എനിക്ക് ആനയെ കുറിച്ചു ഉള്ള വിവരമോ ചിലപ്പോള്‍ അതിനു അപ്പുറമോ മറ്റേ ആള്‍ക്ക് ഉണ്ടായാലും .

എന്നാല്‍ ജ്ഞാനം ആര്‍ജ്ജിക്കണം എന്ന് ഉദ്ദേശിക്കുന്ന ഒരാള്‍ എന്നെ പോലെ വര്‍ത്തിക്കില്ല അയാള്‍ക്ക്‌ കിട്ടുന്ന ഓരോ അറിവുകളെയും ഞ്ജാനം ആയി പരിവര്‍ത്തിപ്പിക്കയും പറ്റുമെന്നാല്‍  ലോകത്തിനു പകര്‍ന്നു നല്‍കുകയും ചെയ്യുക എന്ന ധര്‍മ്മം അയാള്‍ തുടര്‍ന്ന് കൊണ്ടേ ഇരിക്കും , ചിലരോ ഇതേ അറിവിനെ വീണ്ടും ഇഴകീറി പരിശോധിച്ചു അതില്‍ നിന്നു മറ്റൊരു അറിവിനെ ഉണ്ടാക്കുകയും ലോകത്ത് അത് കണ്ടു പിടുത്തങ്ങള്‍ ആയും തത്വശാസ്ത്രങ്ങള്‍ ആയുമൊക്കെ വ്യാപിപ്പിക്കയും ചെയ്യുന്നു .പറഞ്ഞു വന്നത് വിവരം എന്നത് ജനിക്കുന്ന നാള്‍ തൊട്ടു  അമ്മയുടെ മുല കണ്ണ് തിരഞ്ഞു തുടങ്ങുന്ന അന്ന്  മുതല്‍ മനുഷ്യന്‍ ആര്‍ജ്ജിച്ചു തുടങ്ങുന്നു , പക്ഷെ ചിലര്‍ മാത്രംആഴത്തില്‍ ഇറങ്ങി ചെന്ന് അതിനെ ജ്ഞാനം ആയി പരിവര്‍ത്തിപ്പിക്കുന്നു . ഫലത്തില്‍ വിവരം എന്നത് പ്രാഥമികവും ജ്ഞാനം എന്നത് ആത്യന്തികവും ആണ് എന്ന് വരുന്നു ..മനുഷ്യന് ജീവിക്കാന്‍ വിവരം മാത്രം പോരെ അതിനപ്പുറം ആഴത്തില്‍ എന്തിനു പോകണം എന്ന ചോദ്യത്തിന് ഉത്തരം മൂത്ത് പഴുത്ത ഫലങ്ങളുടെ മാധുര്യം പഴുക്കാത്ത ഫലങ്ങള്‍ക്ക് ഇല്ല എന്നതു തന്നെയാണ് .

ഈ മധുരം നിലനില്‍ക്കുന്നത് കൊണ്ട് തന്നെയാണ് ന്ജ്ജാനി  ലോകത്ത് ആദരണീയന്‍ ആവുന്നതും അന്ജ്ജാനി നിരാകരിക്കപ്പെടുന്നതും .അറിവാളന്‍ അവന്റെ അറിവിനെ ലോകത്തെ ഏതൊരു വസ്തുവും വസ്തുത
കളുമായി  ബന്ധിപ്പിച്ചു കാണുകയും അതില്‍ നിന്നു ഉളവാകുന്ന മറ്റൊരു ജ്ഞാനത്തെ ബുദ്ധിയുടെ വികാസത്തിനായി ഉപയോഗിക്കയും അങ്ങിനെ പ്രപഞ്ചവും അതിനപ്പുറവും തന്റെ ചിന്തയില്‍ ഒതുക്കുകയും പരമമായ ശാന്തി ആര്‍ജ്ജിക്കയും ചെയ്യും . നാം അത്തരം നിതാന്ത ശാന്തിയിലേക്ക് എത്തുന്നില്ല എങ്കില്‍ അതിനര്‍ത്ഥം നമ്മുടെ അറിവുകള്‍ പരിമിതം ആണ് എന്ന് തന്നെയാണ് .

Sunday 7 November 2010

സുസ്മിതാ സെന്നിനെ തീര്‍ക്കുമ്പോള്‍

ഈ ഭൂമിയില്‍ നിങ്ങള്‍ പിറന്നു വീണത്‌  ,കരുതി ക്കൂട്ടിയല്ലാത്ത ഒരു പ്രവര്‍ത്തി  വഴി ആണോ ?  കേവലം ഭോഗ സുഖത്തിനായി അച്ഛനും അമ്മയും ചെയ്ത തമാശയില്‍ നിന്ന് ആണോ നാം ഉണ്ടായിവന്നത് , എന്നെ സ്രഷ്ട്ടിക്കുംപോള്‍ ഉമര്‍ എന്ന് പേരായി കറുത്തു തടിച്ച ഉരുണ്ട കണ്ണ്   ഉള്ള  ഒരാളെ മനസ്സില്‍ കണ്ടു ആകുമോ അച്ഛനും അമ്മയും ആപ്രവര്‍ത്തി ചെയ്തത് , സുസ്മിതാ സെന്നിനെ  തീര്‍ക്കുമ്പോള്‍ അവരുടെ അച്ഛനുമമ്മയും എന്താണ് മനസ്സില്‍ കരുതിയിട്ടുണ്ടാവുക . ഈ ചോദ്യം ഞാന്‍ എന്നോട് തന്നെയും കൂട്ട് കാരോടും ഒക്കെ ചോദിച്ചു .എന്റെ ഉത്തരം അവിടെ നില്‍ക്കട്ടെ ,ഒരാള്‍  പറഞ്ഞു ഞാന്‍ വളരെ കാലം ആഗ്രഹിച്ചു ഉണ്ടായ സന്താനം ആണ് അത് കൊണ്ട് എന്നെ അച്ഛനും അമ്മയും  ആഗ്രഹിച്ചിരുന്നു .ഉറപ്പു ,ചിലര്‍ പറഞ്ഞു അങ്ങിനെ മനസ്സില്‍ കരുതി ഒന്നുമല്ല അവര് നിങ്ങള്‍ പറഞ്ഞപോലെ പ്രേമിച്ചപ്പോള്‍ ഞാന്‍ ഉണ്ടായിപ്പോയി ഉണ്ടായപ്പോള്‍  സ്വാഭാവികമായും പ്രക്രതി അവരില്‍ സന്നിവേശിപ്പിച്ച  സ്നേഹത്താല്‍ പ്രേമത്താല്‍ വാത്സല്യത്താല്‍ എന്നെ വളര്‍ത്തി അത്രയേഉള്ളൂ , ആ വാല്സല്യത്തിനും സ്നേഹത്തിനും ഞാന്‍ അവരോടു കടപ്പെട്ടിരിക്കുന്നു . ഒരാള്‍ പറഞ്ഞു എന്തെങ്കിലും കടപ്പാട് ഉണ്ടെങ്കില്‍ അത് പ്രക്രതിയോടു മാത്രം അച്ഛനും അമ്മയും ബോധ പൂര്‍വ്വം  ഉള്ള ഒരു ശ്രമത്തിന്റെ ഭാഗം ആയല്ല  കേവല രതിസുഖംആഗ്രഹിച്ചപ്പോള്‍   ഞാന്‍ ഉണ്ടയിപ്പോയത് ആണ് അത് കൊണ്ട് അപ്രവര്‍ത്തിക്ക് പ്രതിഫലം ആയി ഒന്നും നല്‍കേണ്ടത് ഇല്ല . ഇങ്ങിനെ വിവിധങ്ങള്‍ ആയ ഉത്തരം ആണ് കിട്ടിയത് .

ഈ വിഷയം സംബന്ധിച്ചു നിങ്ങള്ക്ക് മറ്റൊരു അഭിപ്രായം ആകാം .എങ്കിലും ഞാന്‍ എന്റെ അഭിപ്രായം പറയാം കുഞ്ഞുങ്ങളെ ഉണ്ടാക്കുക എന്നത് ബോധപൂര്‍വം  ഉള്ള പ്രവര്‍ത്തി അല്ല എങ്കിലും ആപ്രവര്‍ത്തിയില്‍ ഏര്‍പ്പെടുന്നതിന്റെ പ്രധാന മോട്ടീവ് ലൈഗിക ആസ്വാദനം തന്നെ ആണ് എന്നാലും , അച്ഛന്‍ എന്ന പുരുഷനിലും അമ്മ എന്ന സ്ത്രീയിലും ലൈഗികത എന്നവികാരം തന്നെ പ്രക്രതി സന്നിവേശിപ്പിക്കാന്‍ കാരണം പ്രത്യുല്പാദനം എന്ന ലക്‌ഷ്യം  വച്ചു കൊണ്ടാണ് .ആസ്വാദനം രസം എന്നിവ അതില്‍ ഉള്‍കൊള്ളിച്ചത് ശാരീരികമായി ഇത്തിരി അധ്വാനവും സമയവും ഒക്കെ വേണ്ടുന്ന പ്രവര്‍ത്തി ആകുക  കൊണ്ട് അതില്‍ വിരക്തി വരാതിരിക്കാന്‍ കൂടി ആണ്  . ലക്‌ഷ്യം പ്രത്യുല്പാദനം ആയി പ്രക്രതി തന്നെ നിജപ്പെടുത്തുക കൊണ്ട് .ലൈംഗിക വികാരത്തിനു മുന്‍പേ തന്നെ മനുഷ്യന്റെ ഉള്ളില്‍ സ്നേഹവാത്സല്യങ്ങള്‍ എന്നവൈകാരിക ഭാവവും നേരത്തെ തന്നെ പ്രക്രതി നിറച്ചു വച്ചിരുന്നു . ആ വികാരം ലൈംഗിക വിചാരത്തിനു ഒപ്പം മക്കളെ സ്രഷ്ട്ടിക്കുന്ന നേരത്ത് ചൊരിയപ്പെടുന്നുണ്ടാ വണം അതാണ്‌ സ്ത്രീ ഗര്‍ഭിണി ആവുമ്പോള്‍ അവള്‍ സ്വയവും പുരുഷന്‍ ആ കാഴ്ച്ചയിലും അറിവിലും സന്തോഷവാന്‍ ആകുന്നതു . പിന്നീട് കുഞ്ഞു ഉണ്ടായിക്കഴിഞ്ഞാല്‍ അവര്‍ അവരുടെ സ്നേഹ വാത്സല്യങ്ങള്‍ പകര്‍ന്നു നല്‍കുന്നതും അത് കാരണം തന്നെയാവണം .

ഈ പറഞ്ഞ അഭിപ്രായങ്ങള്‍ക്ക് വിരുദ്ധം ആയി വാദിക്കുന്ന ശാസ്ത്രീയമായി മറ്റു വീക്ഷണങ്ങള്‍ ഉള്ള പലരും നിങ്ങളുടെ ഇടയില്‍ കാണും ഇനി നിങ്ങള്‍ പറയൂ നിങ്ങളുടെ അഭിപ്രായങ്ങളും വാദമുഖങ്ങളും ഉന്നയിക്കൂ ....

Friday 5 November 2010

guruumer: ആരാണ് അവരെ നിങ്ങളില്‍നിന്നു മറച്ചു വച്ചത്

guruumer: ആരാണ് അവരെ നിങ്ങളില്‍നിന്നു മറച്ചു വച്ചത്: "നിങ്ങള്‍ക്ക് ആരെയെല്ലാം അറിയാം എന്ന് ഞാന്‍ ചോദിക്കുമ്പോള്‍ നിങ്ങള്‍ വിചാരിക്കും ഇതെന്തു ചോദ്യം ? നമ്മുടെ പരിസരത്തു ഉള്ള ആയിരം പേരെ അറിയാം മ..."

ആരാണ് അവരെ നിങ്ങളില്‍നിന്നു മറച്ചു വച്ചത്

നിങ്ങള്‍ക്ക് ആരെയെല്ലാം അറിയാം  എന്ന് ഞാന്‍ ചോദിക്കുമ്പോള്‍ നിങ്ങള്‍ വിചാരിക്കും ഇതെന്തു ചോദ്യം ? നമ്മുടെ പരിസരത്തു ഉള്ള ആയിരം പേരെ അറിയാം മ മ്മൂട്ടിയുടെ മകളുടെ പേര് അറിയാം  മോഹന്‍ ലാലിന്റെ മകന്റെ  പേര് അറിയാം റിയാലിട്ടീ ഷോയിലെ എല്ലാവരെയും അറിയാം ഒബാമയുടെ നായയെ അറിയാം ,പക്ഷെ ഞാന്‍ ചോദിക്കുന്നത് ഈറോം ഷര്‍മിള എന്ന സമര നായികയെ  അറിയുമോ എന്നാണു എങ്കില്‍ നിങ്ങള്‍ അങ്ങിനെ ഒരാളെ കേട്ടിട്ടേ ഇല്ല എന്ന് പറയും അല്ലെങ്കില്‍ എവിടെയോ കേട്ടിട്ടുണ്ട് പക്ഷെ വ്യക്തമായി അറിയില്ല എന്നാവും ഉത്തരം .ആരാണ് അവരെ നിങ്ങളില്‍ നിന്നു മറച്ചു വച്ചത് ?  റിയാലിട്ടീ ഷോ  നടത്തുന്ന ദ്രശ്യ മാധ്യമാക്കാര്‍ മുഖ്യ ധാര പത്രങ്ങള്‍ ഭരണകൂടം ഇവരെല്ലാം ചേര്‍ന്ന് കഴിഞ്ഞ പത്തു കൊല്ലമായി തുടരുന്ന ഒരു സമരത്തെ ആ സമരം നയിക്കുന്ന ഈറോം ഷര്‍മിള എന്ന ദുര്‍ഗയെ നാട്ടു കാരുടെകണ്ണില്‍ നിന്നു മറച്ചു വച്ചിരിക്കുന്നു .പട്ടിക്കുവേണ്ടിയും പൂച്ചക്കുവേണ്ടിയും കവിത എഴുതുന്ന കവിപുന്ഗവരും മനുഷ്യാവകാശ പ്രവര്‍ത്തകര്‍ എന്ന് മേനി നടിക്കുന്ന കപട നാട്യക്കാരും   കള്ളന്മാരുടെയും കൊലയാളികളുടെയും സംരക്ഷകര്‍ ആയ മുഖ്യ ധാരാ രാഷ്ട്രീയ പാര്‍ട്ടികളും ഒക്കെ ഒരു പോലെ ഈ മഹിളാ രത്നം നടത്തുന്ന സമരത്തെ തമ്സക്കരിക്കയും അവരെ ഒറ്റപ്പെടുത്താന്‍ ശ്രമിക്കയും ചെയ്യുമ്പോള്‍ ,ഇന്ത്യയുടെ നാനാഭാഗത്തു നിന്നും അറിഞ്ഞെത്തുന്ന സാദാരണ ജനം ആല്‍ ഇന്ത്യ മെഡിക്കല്‍ സയന്‍സില്‍ പത്തു കൊല്ലത്തെ നിരാഹാരം കൊണ്ട് ആന്തരിക അവയവങ്ങള്‍ പലതും തകര്‍ന്നു കഴിഞ്ഞ ഈ മണിപ്പൂരിന്റെ മകളെ സന്ദര്‍ശിക്കുന്നു അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചു മടങ്ങുന്നു

ഇന്ത്യയില്‍ എന്നല്ല ലോകത്ത് തന്നെ ഒരിടത്തും ഒരു വ്യക്തി ഇങ്ങിനെ സമരം ചെയ്ത ചരിത്രം ഉണ്ടോ എന്ന് സംശയം ആണ് .അത് പോലെ ഭരണകൂടത്താല്‍ ഇത്ര ഏറെ അവഗണിക്കപ്പെട്ട മറ്റൊരു സമരവും ഇല്ല ഇങ്ങി നെ ഒരു സമരം മറ്റൊരു രാജ്യത്ത് ആയിരുന്നു എങ്കില്‍ പ്രതേകിച്ച്ചു പാക്ഷാത്യ രാജ്യങ്ങളില്‍ ആയിരുന്നു എങ്കില്‍ അത് ആഗോള തലത്തില്‍ ശ്രദ്ധിക്കപ്പെടുകയും എന്നും വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കയും ചെയ്തേനേ . നമ്മുടെ നാട്ടില്‍ അഭിഷേക് ബച്ചന്‍ എന്ന അന്ധ വിശ്വാസി പ്രതിമ അനാച്ചാദനം ചെയ്യുന്നത് മനുഷ്യാവകാശത്തിനു വേണ്ടി സമരം ചെയ്യുന്നതിനേക്കാള്‍ പ്രാധാന്യത്തോടെ പ്രസിദ്ധീകരിക്കാനും അതിന്‍ മേല്‍ ചര്‍ച്ച സംഘടിപ്പിക്കാനും മാത്രം ആണ് മാധ്യമങ്ങള്‍ക്ക്  താല്പര്യം .ആ ചര്‍ച്ചക്ക് മുന്നില്‍ വായും പൊളിച്ചു ഇരിക്കാനും റിയാലിട്ടീ ഷോയിലെകണ്ണീര്‍ കണ്ടു ഒപ്പം കണ്ണീര്‍ വാര്‍ക്കാനും  ആണ് നപുംസക യുവതയ്ക്ക് താല്ത്പര്യം .

ഇനി ഈ സമരത്തിനു കാരണം ആയ സംഭവം കൂടി ശ്രദ്ധിക്കുക രണ്ടായിരം നവംബറില്‍ മണിപ്പൂരിലെ ഇന്ഫാലിനു അടുത്തുള്ള മലോം എന്ന ചെറു പട്ടണത്തില്‍ ബസ്സ് കാത്തു നില്‍ക്കയായിരുന്ന കുട്ടികള്‍ അടക്കമുള്ള പത്തു പേരെ ഇന്ത്യന്‍ സേന യുടെ ഭാഗം ആയ ആസാം റൈഫിള്‍സ് വെടിവച്ചു കൊന്നു .അതിനു അവര്‍ക്ക് കഴിഞ്ഞത് ഇന്ത്യന്‍ സൈന്യത്തിന് കൊടുത്തിട്ടുള്ള ഒരു പ്രതേക അധികാരം വഴി ആണ് അസ്വസ്ഥ ബാധിതം എന്ന് തോന്നുന്ന പ്രദേശത്തു അഞ്ചില്‍ അധികം ആളുകള്‍ കൂടി നില്‍ക്കയാണ്‌ എങ്കില്‍ അവരെ വെടി വച്ചു കൊല്ലാന്‍ സൈന്യത്തിന് അധികാരം നല്‍കുന്ന അന്‍പത്തി എട്ടിലെ ആംഡ് ഫോര്‍സ് സ്പെഷല്‍ പവര്‍ അധികാരം ഉപയോഗിച്ചു ആണ് അന്ന് ആ നിരപരാധികള്‍ക്ക്‌ നേരെ ആസാം റൈഫിള്‍സ് വെടി വച്ചത് .പത്തു കൊല്ലം ആയിട്ടും അതിനു ഉത്തരവാദികള്‍ ആയ പട്ടാളക്കാരെ ശിക്ഷിക്കാന്‍ കഴിയാത്തത് ഈ നിയമം നില നില്‍ക്കുന്നത് കൊണ്ട് തന്നെയാണ് .ഈ നിയമ്മം എടുത്തു മാറ്റുന്നതിന് വേണ്ടി ആണ് ഈറോം ഷര്‍മിള സ്വന്തം ജീവന്‍ പണയപ്പെടുത്തി പത്തു കൊല്ലം ആയി നിരാഹാരം കിടക്കുന്നത് .മാത്രമല്ല ആകിടക്കയില്‍ കിടന്നു കൊണ്ട് മണിപ്പൂരിലും ഇന്ത്യുടെ പലഭാഗങ്ങളിലും നടക്കുന്ന മനുഷ്യാവകാശധ്വംസങ്ങളെ അവര്‍ ചൂണ്ടിക്കാണിക്കുന്നു . മേനകാ ഗാന്ധിക്കും അവരുടെ പട്ടികള്‍ക്കും പേര് കേട്ടാല്‍ പട്ടികള്‍ വരെ ലജ്ജിച്ചു പോകുന്ന അവരുടെ മകനും ഒക്കെ അമിത പ്രാധാന്യം നല്കയും അവര്‍ പറയുന്നതും ചെയ്യുന്നതും വാര്‍ത്ത ആക്കുകയും  ചെയ്യുന്ന നമ്മുടെ മാധ്യമങ്ങള്‍ ഈ മ്ഹാവിപ്ലവകാരിയെ തമ്സക്കരിച്ച്ചില്ല എങ്കിലേ അല്ത്ഭുതം ഉള്ളൂ .

രാവിലെ പത്രം വായിക്കയും വെളുക്കുന്നത്‌ വരെ ടി വിക്ക് മുന്നില്‍ കുത്തിയിരുന്നു നാലാം ക്ലാസ്സ് ചര്‍ച്ചകള്‍ കോമഡികള്‍ സിനിമാക്കാരുടെ വിശേഷങ്ങള്‍ തുടങ്ങിയവ ശ്രദ്ധിക്കയും , സുന്ദരി കോതകളുടെയും നപുംസങ്ക നര്‍ത്തകരുടെയും ഒക്കെ കീലംകുലുക്ക് കണ്ടു എസ് എം എസ് അയക്കുകയും രോമാഞ്ചം കൊള്ളുകയും ചെയ്യുന്ന സാച്ചര കേരളത്തിലെ  യുവതയോട് ശര്മിലയെ കുറിച്ചു ചോദിച്ചാല്‍ അവര്‍ക്ക് ഷര്‍മിളാ ടാഗോറിനെ പോലും അറിയില്ല എന്നതാണ് സത്യം .മുതലാളിത്ത പിത്തലാട്ടത്തിനു തുപ്പ കോളാമ്പി പിടിച്ചു നടക്കുന്ന പിമ്പുകള്‍ ആയ പത്ര പ്രവര്‍ത്തകരും മീഡിയ ക്കാരും വാഴുന്ന ഈ കാപട്യക്കാരുടെ നാട്ടില്‍  എന്ത് ശര്‍മ്മിള  ഏതു ശര്‍മ്മിള ?

അക്ഷരം അറിയാത്തവര്‍ എന്ന് മലയാളി കളിയാക്കുന്ന ഉത്തര ഇന്ത്യ കാരന്റെ നാലിലൊന്ന് ജാനാധിപത്യ ബോധവും  ഭരണ കൂട ഭീകരതക്ക്‌  എതിരെ ഉള്ള ബോ ധവും കാപദ്യക്കാരന്‍ ആയ മലയാളിക്ക് ഇല്ല എന്ന് അടിയന്തിരാവസ്ഥ കഴിഞ്ഞുള്ള തെരഞ്ഞെടുപ്പില്‍ വീണ്ടും കരുണാകരനെ അധികാരം ഏല്‍പ്പിച്ച് തെളിയിച്ചതാണ് .  പക്ഷെ നിങള്‍ ഒന്ന് മനസ്സിലാക്കുക ഈസമരം വിജയിക്കുക തന്നെ ചെയ്യും പത്തു കൊല്ലം വേണ്ടി വന്നു എങ്കിലും സാമ്രാജ്യത്വ പപ്പറ്റ് ആയ മന്‍മോഹനും സോണിയുടെ അടുക്കളക്കാരന്‍ ആന്റണിയും ഈ നിയമം പുനപരിശോധിക്കാന്‍ ഒരു കമ്മറ്റി വച്ചിരിക്കുന്നു .എന്നത് ഈ സമരത്തിനെ ഏറ്റവും കുറഞ്ഞ ഫലം തന്നെ .  പക്ഷെ ഒന്നറിയുക നിങ്ങളുടെ തലമുറ ഇങ്ങിനെ നിസ്ന്ഗര്‍ ആയി മുന്നോട്ടു പോകുക ആണ് എങ്കില്‍ നിങ്ങളുടെ കിടപ്പറയുടെ വാതിലില്‍ മുട്ടി ഭരണകൂടം അതിക്രമിച്ചു കടക്കുമ്പോഴും നിങ്ങള്‍ മിഴിച്ചു നില്‍ക്കുയാവും ഫലം .

Monday 1 November 2010

guruumer: പ്രകാശമുള്ള ഇരുട്ടറകള്‍

guruumer: പ്രകാശമുള്ള ഇരുട്ടറകള്‍: "ഇന്നലെ സ്വപ്നം കൊണ്ട് ഞാന്‍ ഒരു മണിമാളികതീര്‍ത്തു മുത്തും മരതകവും ചേര്‍ത്തടുക്കി സ്പടിക ജാലകമുള്ള മാളിക കിഴക്കും പടിഞ്ഞാറുമില്ല തെക്കും വട..."

പ്രകാശമുള്ള ഇരുട്ടറകള്‍

ഇന്നലെ സ്വപ്നം കൊണ്ട് ഞാന്‍
ഒരു മണിമാളികതീര്‍ത്തു
മുത്തും മരതകവും ചേര്‍ത്തടുക്കി
സ്പടിക ജാലകമുള്ള മാളിക

കിഴക്കും പടിഞ്ഞാറുമില്ല
തെക്കും വടക്കും ഇല്ല പൊന്‍ മാളികക്ക്
പടിപ്പുരയും വാതിലുമില്ല
ഉള്ളത് പ്രകാശമുള്ള ഇരുട്ടറകള്‍

കണ്ണുകള്‍ തുറന്നു ഞാന്‍ വീടിനകം പൂകവേ
ചുമരുകള്‍ എന്റെ വഴി തടഞ്ഞു
കണ്ണുകള്‍ അടച്ചു ഞാന്‍ പ്രവേശിക്കെ
വീട് സംഗീതം പൊഴിച്ചു സ്വീകരിച്ചു

ശൂന്യതയുടെ വിശാലതയില്‍

രക്തവര്‍ണ്ണ പരവതാനികള്‍ വിരിച്ച നിലം
കരിന്തിരികത്തുന്ന ശരറാന്തലുകള്‍ തൂക്കിയ തട്ടുകള്‍
നഞ്ചിന്‍   വീഞ്ഞ് കോപ്പകള്‍ നിറഞ്ഞ ഭോജന മേശകള്‍

മുറികളില്‍ നിന്നു മുറികളിലേക്ക് ഞാന്‍ നടന്നു
എല്ലാ അറകളിലും ഓരോകട്ടിലുകള്‍
അലങ്കരിച്ച ശവപേടകം പോലെ
ഓരോന്നിലും എന്റെ പേര് കൊത്തിയിരുന്നു

മരണം ആ മണി മേടയില്‍  അലയുന്നുവെന്നു -
ഭയന്നു ഞാന്‍ പുറത്തേക്ക് വഴി തിരഞ്ഞു
കണ്ണ് തുറന്നുമടച്ചും പുറംവാതില്‍ തേടി
അകവും പുറവും സ്വപ്ന മാളികക്കില്ലായിരുന്നു

കണ്ണ് തുറക്കുപോള്‍ ഭിത്തികളില്‍ ചെന്നിടിച്ചു വീണു
കണ്ണടക്കുമ്പോള്‍ സ്ഥല  കാലങ്ങള്‍ തലതിരിഞ്ഞു
പിന്നെ ഞാനറിഞ്ഞു ഞാന്‍ അകത്തും പുറത്തുമല്ലെന്നു.
എന്റെ പേരുകൊത്തിയ പെട്ടികളില്‍ ഒന്നിലാണെന്ന് .

guruumer: പ്രേമികളുടെ സ്വര്‍ഗത്തില്‍ കട്ടുറുമ്പ് ആകാതെ

guruumer: പ്രേമികളുടെ സ്വര്‍ഗത്തില്‍ കട്ടുറുമ്പ് ആകാതെ: "ഓത്തു പള്ളീലന്നു നമ്മള് പോയിരുന്ന കാലം ഓര്‍ത്തു കണ്ണീര്‍ വാര്‍ക്ക യാണിന്നു നീല മേഘം ...................................................."

പ്രേമികളുടെ സ്വര്‍ഗത്തില്‍ കട്ടുറുമ്പ് ആകാതെ

ഓത്തു പള്ളീലന്നു  നമ്മള് പോയിരുന്ന കാലം ഓര്‍ത്തു കണ്ണീര്‍ വാര്‍ക്ക യാണിന്നു നീല മേഘം   .............................................................. കോന്തലക്കല്‍ നീയെനിക്കായ് കെട്ടിയ നെല്ലിക്ക - കണ്ടു ചൂരല്‍ വീശിയില്ലേ നമ്മുടെ മൊല്ലാക്ക  പ്രിയ കവി പി ടി അബ്ദു റഹിമാന്‍ എഴുതി  വി ടി മുരളി പാടി അനശ്വരം ആക്കിയ പാട്ട് . പുതിയ തലമുറ കേട്ടുവോ എന്നു എനിക്ക് അറിയില്ല  ഈ ഓത്തുപള്ളി സ്കൂളാണ് ,സണ്‍‌ഡേ  സ്കൂള്‍ ആണ്  ഈ പ്രണയിതാക്കള്‍ ‍ മതാതീതരും  ആണ് . കോന്തലക്കല്‍, കീശയില്‍ ,ഇന്സ്ട്രുമെന്ടു ബോക്സില്‍ നാം ഇഷ്ട്ടപ്പെടുന്ന കൂട്ടുകാരന് കൂട്ടുകാരിക്ക്  നാം കരുതിയത്‌ നെല്ലിക്ക മാത്രംഅല്ല  വര്‍ണ്ണ  കടലാസുകള്‍ ‍ മുതല്‍  ഉണ്ണിയപ്പം വരെ ആണ് . ഒന്നുമില്ല എങ്കില്‍ ഇടവഴിയില്‍ ‍ നിന്ന് ശേഖരിച്ച ചെത്തിപ്പഴം  നാം കൂട്ടുകാര്‍ക്കായി കരുതി .അതില്‍  ‍ ഒന്ന് ഏറെ പ്രിയം തോന്നിയ നീല കണ്ണുകള്‍  ഉള്ള അവള്‍ക്ക്  കരുതി .അത് കണ്ടാണ്‌  മൊല്ലാക്ക ചൂരല്‍ വീശുന്നത് . എന്ത് കൊണ്ട് ? അദ്ദേഹം സാംസ്കാരിക പോലീസ് ആണ് . കുഞ്ഞുങ്ങള്‍ക്ക് പരസ്പരം തോന്നുന്ന കൌതുകം അതാണ്‌ ബാല്യത്തിലെ സ്നേഹം പി ടി ആ കുഞ്ഞുങ്ങള്‍ വളര്‍ന്നതിനു ശേഷം ഉള്ള ഒരാളിന്റെ ഓര്‍മ്മകള്‍ ‍ പുനര്‍ ‍ ആവിഷ്കരിക്കയാണ് .  അന്ന് ചൂരല്‍ വീശിയ സാംസ്കാരിക പോലീസുകാര്‍ ഇന്നും പ്രേമികളുടെ നേര്‍ക്ക്‌  ചൂരല്‍ വീശുന്നു .  നാം ഇന്നും പ്രേമത്തെ കുറ്റകരം ആയികാണുകയും  ആരെങ്കിലും അങ്ങിനെ ഒരു ബന്ധത്തില്‍ ഏര്‍പെട്ടാല്‍ ‍ അതിനെ തടയാനും അവര്‍ക്കു ചുറ്റും പര്തിബന്ധങ്ങള്‍ സ്രഷ്ട്ടിക്കാനും അവരെ കുറിച്ചു കഥകള്‍ ‍ മെനയാനും ഒക്കെ ശ്രമിക്കുന്നു . ഈയ്യിടെ ജാതി മാറിയോ മതം മാറിയോ പ്രണയിക്കുന്നവരെ കുടുംബക്കാര്‍  തന്നെ ചുട്ടു കൊല്ലുകയോ പീഡിപ്പിക്കുകയോ ചെയ്യുന്നതിന്റെ കഥകള്‍ ‍ മറ്റു സംസ്ഥാനങ്ങ ലില്‍ ‍  നിന്ന്  തുടരെ കേള്‍ക്കുന്നു  .നമ്മുടെ അയല്‍  ‍ സംസ്ഥാനം ആയ കര്‍ണാടകയില്‍ ‍ രണ്ടു രണ്ടു സമുദായത്തില്‍  പെട്ട  ഒരേ കലാലായ  പഠിതാക്കള്‍ ‍ ആണും പെണ്ണും ഒന്നിച്ചു യാത്ര ചെയ്യുന്നത് വരെ ശ്രീരാമ സേനക്കാര്‍ എന്ന വര്‍ഗീയ സംഘം  വിലക്കുന്നു എന്ന് വാര്‍ത്ത  വന്നിരുന്നു . കേരളത്തില്‍ രാമസേന ‍ ഇല്ലാത്തത് കൊണ്ട് ആവണം ഇവിടെ ക്രോസ് വാച്ചിങ്ങിനു ഈശാന്‍  താടിക്കാര്‍ ഇറങ്ങിയിരിക്കുന്നത് എന്ന് തോന്നുന്നു. ഇയ്യിടെ സ്വന്തം സമുദായത്തില്‍ ‍ ആര് പ്രേമിക്കുന്നു അന്യ സ്മുടായക്കാരന്‍ ‍ ആരെയെങ്കിലും പ്രേമിക്കുന്നോ എന്നൊക്കെ കണക്കു എടുക്കുക ആണ് അത്രേ കേരളത്തിലെ നവ താലിബാനുകള്‍  , അന്ന് മൊല്ലാക്ക ചൂരല്‍ വീശിയത് അദ്ദേഹത്തിന്റെ അറിവ് കേടു കൊണ്ട് ആണ് എങ്കില്‍ ‍ ഇന്ന് നവ താലിബാനുകളുടെ  ഇടയില്‍ ‍  വിദ്യാ  സമ്പന്നര്‍ ‍ ഉണ്ട് എന്നത് വിരോധാഭാസം തന്നെ .

ഈ പാട്ട് ഓര്‍മ്മ  വരാനും ഇത്രയും കുറിക്കുവാനും കാരണം ഇയ്യിടെ നാട്ടില്‍  നിന്നെത്തുയ ഒരു സുഹ്രത്ത് ഇത്തരം പ്രവണതകള്‍നാട്ടില്‍ ഉണ്ടായി വരുന്നു എന്ന് സൂചന തന്നതി നാല്‍  ആണ് . പക്ഷെ സാംസ്ക്കാരിക പോലീസുകാര്‍ ആയ ഇവര്‍ ഓര്‍ക്കാതെ പോകുന്ന ഒന്നുണ്ട് പ്രേമം എന്നത് ഒരു പ്രതേക വൈകാരിക പ്രതിഭാസം ആണ് അത് തികച്ചും ജൈവീകവും  ആണ് . ലോകത്ത് പ്രേമത്തെ  ഉദാത്തവല്‍ക്കരിച്ച്ചത് പോലെ മറ്റൊന്നിനെ ഉദാത്തവല്‍ക്കരിച്ചിട്ടില്ല പൊലി പ്പിച്ചിട്ടില്ല .എത്ര ഏറെ സിനിമകള്‍ സാഹിത്യക്ര്‍തികള്‍ കാവ്യങ്ങള്‍  . അറിയുക എന്ത് പ്രതി ബന്ധങ്ങള്‍ ഉണ്ടായാലും പ്രേമിക്കുന്നവര്‍ ‍ അതെല്ലാം തട്ടിമാറ്റി മുന്നോട്ടു പോകും . ലോകത്ത് ഒരിക്കല്‍ ‍ എങ്കിലും ഈ വികാരം ഉള്ളില്‍  ഉണ്ടായിട്ടില്ലാത്ത മനുഷ്യര്‍ ‍ അപൂര്‍വ്വം  ആയിരിക്കും .ചിലര്‍ക്ക് ‍ അതില്ലാതെ ആയിപ്പോകുന്നത് മറ്റു സങ്കുചിത വികാരങ്ങള്‍  മതം, ജാത്യാഭിമാനം.കുല മഹിമ പോലെ പലതും  ഉള്ളില്‍ നിറഞ്ഞു കന്മഷം നിറഞ്ഞു പോകുന്നതിനാല്‍ ‍ ആണ് .  ഞാനും പ്രേമത്തെ  ഇന്ന് വളരെ മഹത്തായ ഒന്ന് ആയി കാണുന്നില്ല എങ്കിലും പ്രേമിക്കുന്നവരെ അത് ജാതി മത വര്‍ഗ  ചിന്തകള്‍ക്ക്  അതീതം ആയി അംഗീകരിക്കുന്നു .അവരെ പ്രോത്സാഹിപ്പിക്കയും   ചെയ്യുന്നു. ഒരിക്കല്‍ ആ വികാരത്തിന്റെ സുഖ ശീതളിമയില്‍  അഭിരമിച്ചതിന്റെ   സുഖാലസ്യം ഇന്നും ഉള്ളില്‍ സൂക്ഷിക്കയും ചെയ്യുന്നു .

യുവത്വത്തിന്റെ ഇന്നത്തെ പ്രശ്നങ്ങളില്‍ ഒന്ന് സൌന്ദര്യ ദര്‍ശനം എന്തെന്ന് അറിയായ്കയും  അതോടനുബന്ധിച്ച്ച വിവരമില്ലായ്മയും ആണ് .അവരെ സംബന്ധിച്ചു എല്ലാം ചരക്കുവല്‍ക്കരിക്കപ്പെട്ട ഈ കാലത്ത് ,പ്രേമത്തെ മനോഹരം ആയ ഒരു വികാരം ആയി ഉള്‍ക്കൊണ്ട്‌ അതില്‍ മയൂരങ്ങളെ പോലെ വിഹരിക്കാന്‍ രണ്ടു യവ മനസ്സുകള്‍ തയാര്‍ ആവുന്നു എങ്കില്‍ പോയ കാലത്ത് നമുക്ക് ഉണ്ടായിരുന്നതും ഇടയ്ക്കു നഷ്ട്ടപ്പെട്ടുപോയി എന്ന് കരുതുന്നതും ആയ സൌന്ദര്യ ലഹരികളെ നമ്മുടെ തലമുറ തിരിച്ചു വിളിക്കുന്നു എന്നാണു മനസ്സിലാക്കേണ്ടത്  അതിനെ തല്ലി ക്കെടുത്താനും  മതത്തിന്റെയും ജാതി കളുടെയും ഒക്കെ കടമ്പകള്‍ അവരുടെ മുന്നിലേക്ക്‌ വലിച്ചിടാനും ആണ് സാംസ്ക്കാരിക പോലീസുകാരേ നിങ്ങള്‍ ശ്രമിക്കുന്നത് എങ്കില്‍ സൌന്ദര്യം ഇഷ്ട്ടപ്പെടുന്ന ഈ ഭൂമി പ്രേമികള്‍ക്കായി പച്ചയും നീലയു ചേര്‍ന്ന പ്രേമ വര്‍ണ്ണങ്ങളാല്‍ തീര്‍ത്ത പ്രപഞ്ച ശില്‍പ്പി നിങ്ങളെ പിടിച്ചു നരകത്തില്‍ ഇട്ടു കരിച്ചു കളയും എന്ന് ഉറപ്പു . അതിനാല്‍ ഇത്തരം കുത്സിത വ്രത്തികളില്‍ നിന്ന്  പിന്തിരിഞ്ഞു  പ്രേമികളുടെ സ്വര്‍ഗത്തില്‍ കട്ടുറുമ്പ് ആകാതെ  നിങ്ങള്‍ ജപമാലകളില്‍ തെരുപ്പിടിച്ചു ഇരുന്നാലും ...

Sunday 31 October 2010

കൊടുത്താല്‍ കൊച്ചിയിലും കിട്ടും

ഇന്ന് ഒരു ചെറിയ അനുഭവ കഥ പറയാം കൊടുത്താല്‍ കൊല്ലത്തും കിട്ടും എന്ന പഴഞ്ചൊല്ലിനെ അന്വര്‍ത്ഥം ആക്കുന്ന ഒരു അനുഭവക്കുറിപ്പ് .  പക്ഷെ ഇവിടെ കൊടുത്തത് നാട്ടില്‍ എന്റെ ഗ്രാമത്തില്‍ ആണ് കിട്ടിയത് കൊച്ചിയിലും അത് കൊണ്ട് പഴഞ്ചൊല്ല് നമുക്ക് ചെറുതായി മാറ്റം വരുത്താം കൊടുത്താല്‍ കൊച്ചിയിലും  കിട്ടും എന്നാക്കി മാറ്റാം .കഥ നടക്കുന്നത് പഴയതുപോലെ പഠനം ഉഴപ്പി നാട്ടില്‍ കാള കളിച്ചു നടക്കുന്ന കാലത്ത് തന്നെ , രാത്രി സിനിമ ,തെയ്യം ,നാടകം ,ഇതൊക്കെ കഴിഞ്ഞാണ് ഇളനീര്‍ വെട്ടു എന്ന കലാപരിപാടി നടക്കുക .നേരത്തെ കരുതിവച്ച കത്തിവാളും തളപ്പും ഉപയോഗിച്ചു നാട്ടുകാരുടെയോ അല്ലെങ്കില്‍ നാടകത്തിനോ തെയ്യത്തിനോ പോകുമ്പോള്‍ കണ്ടു വച്ച അക്കര ക്കാരുടെ തൊടികളിലോ ഉള്ള ഇളനീര്‍ ഞങ്ങള്‍ക്ക് അവകാശപ്പെട്ടത്    ആണ് പിന്നെ അവല് കുഴ എന്ന രാത്രി തീറ്റയും പതിവുള്ളത് കൊണ്ട് അധികം മൂക്കാത്ത തേങ്ങയും സംഘടിപ്പിക്കേണ്ടത്‌ ഉണ്ടായിരുന്നു . പലപ്പോഴും രാത്രി  ഉടമകള്‍ വരുമ്പോള്‍ ഉള്ള ഓട്ടത്തിനിടയിലെ പരിക്കുകളും തോട്ടിലും കുറ്റിക്കാട്ടിലും പതുങ്ങേണ്ടി വന്നിട്ടുള്ള അപകടകരം ആയ അവസ്ഥയും ഒക്കെ ഇന്ന് ഓര്‍ത്തെടുക്കുമ്പോള്‍ അല്ത്ഭുതം തോന്നും എന്ത് കൊണ്ട് പാമ്പ് പോലുള്ള ക്ഷുദ്ര ജീവികള്‍ അന്ന് നമ്മളെ വെറുതെ വിട്ടു എന്ന് . നായ്ക്കള്‍ വെറുതെ വിടാറില്ല എന്നത് വേറെ കാര്യം .പൊതുവേ നാട്ടില്‍ നായ്ക്കള്‍ കുറവ് ആണ് മുസ്ലിം വീടുകള്‍ അധികം ആകുക കൊണ്ട് പൊതുവേ നായ്ക്കളെ വളര്‍ത്തുക കുറവ് ആണ് ,അതിനനുസരിച്ചു കുറുക്കന്‍ മാരുടെ വിളയാട്ടം കൂടുതല്‍ ആണുതാനും . പക്ഷെ പുഴകടന്ന് അക്കരെ ചെല്ലുമ്പോള്‍ അവിടങ്ങളില്‍ ആണ് പലപ്പോഴും നായ്ക്കളെ അഭിമുഖീകരിക്കേണ്ടി വരിക , എങ്കിലും വരുന്നതും നമ്മേപോലെ നായ്ക്കൂട്ടം ആണ് എന്ന തോന്നലില്‍ നിന്നു ആണ് എന്ന് തോന്നുന്നു പലപ്പോഴും കുറച്ചു കുറച്ചു ഭഹളം ഉണ്ടാക്കി അവ അവയുടെ പാട്ടിനു പോകും .



അങ്ങിനെ ഒരു രാത്രി ഞങ്ങളുടെ താവളം ആയ ഒരു    തെങ്ങിന്‍ തോപ്പിന് നടുവില്‍ ഉള്ള പുല്ലുമേഞ്ഞ പീടികയില്‍ രാത്രി പന്ത്രണ്ടിന് ശേഷം കൂട്ടുകാര്‍ രാത്രി സഞ്ചാരികള്‍ എല്ലാം ഒത്തിരിക്കയാണ് . അവല്‍ പീടികക്കാരന്‍ നേരത്തെ തന്നെ പുറത്തു എടുത്തുവച്ചിട്ടുണ്ട്‌ ചിരവയും പാത്രവും കൊടുവാളും ഒക്കെ അദ്ദേഹം നമുക്ക് വേണ്ടി പുറത്തു വച്ചു സമോവറിനു അടുത്തു ചാക്കിട്ടു പൊത്തി വയ്ക്കും നേരത്തെ പറയണം എന്ന് മാത്രം . തൊട്ടടുത്ത തെങ്ങില്‍ നിന്നു തന്നെ തേങ്ങ അടര്‍ത്തി അവല് കുഴക്കുള്ള പരിപാടി തുടങ്ങി .കുംഭ മാസം ആണ് നല്ല ചൂട് ഉണ്ട് പക്ഷെ അതിശക്തം ആയ മിന്നല്‍ ഉണ്ട് കാര്‍മേഘം മൂടിയത് കൊണ്ട് ആവണം ചൂട് കൂടുതല്‍ ഉണ്ട് .അത് കൊണ്ട് ഇന്ന് വലിയ കറക്കം വേണ്ട എന്നാണു പൊതുവായ തീരുമാനം . അങ്ങിനെ അവല് കുഴ പുരോഗമിച്ചു കൊണ്ടിരിക്കെ അതിശക്തം  ആയ കാറ്റും മഴയും തുടങ്ങി പീടികക്കുചുറ്റും വളരെ ഉയരം കൂടിയ പ്രായം ചെന്ന തെങ്ങുകള്‍ ആണ് അവ കാറ്റില്‍ ഉലയുന്നതും തേങ്ങയും മടലും പട്ടയും ഒക്കെ വീഴുന്നതിന്റെ ശബ്ദവും ഒക്കെ ചേര്‍ന്ന് ഒരു ഭീകര അന്തരീക്ഷം  എല്ലാവരും പേടിച്ചു ചുരുണ്ടുകൂടി അവല്‍ ചവച്ചു കൊണ്ടിരിക്കയാണ് . കൂട്ടത്തില്‍ രണ്ടുപേര്‍ക്ക് ഇടിയും മിന്നലും പേടിയും ആണ് .അതില്ലാത്തവര്‍ മഴയുടെ താണ്ടവം ആസ്വദിച്ചു  ഇരിക്കയാണ് എങ്കിലും വലിയ ഉറപ്പില്ലാത്ത പീടികയില്‍ ആണ് ഇരിക്കുന്നത് എന്നതും വലിയ തെങ്ങുകള്‍ തലയ്ക്കു മേലെ ആടിക്കളിക്കയാണ് എന്നതും അവരെയും പേടിപ്പെടുത്തുന്നുണ്ട് .

തെല്ലൊന്നു കഴിഞ്ഞപ്പോള്‍ മഴ കുറഞ്ഞു അപ്പോഴും കാറ്റ് വീശുന്നുണ്ട്  .അപ്പോഴേക്ക് അവല്‍ ചവ അവസാനിപ്പിച്ചു സമാവറിനു തൊട്ടുള്ള ചെറിയ അടുപ്പുകത്തിച്ച്ചു ചായ തയാറാക്കി കുറേശ്ശെ കുടിച്ചു കൊണ്ടിരിക്കെ ഒരാള്‍ പറഞ്ഞു എടാ കടവിന് അപ്പുറത്ത് നിന്നു ആരോ വിളിക്കുന്നുണ്ട് .പുഴ അടുത്താണ് പക്ഷെ അവിടെ സ്ഥിരം  കടവ് ഇല്ല  കൃഷിക്കാര്‍ അവരവരുടെ വള്ളം കെട്ടാനും  അക്കരെ കടക്കാനും മറ്റും ഉപയോഗിക്കുന്ന ഒരു കടത്ത് ആണ് അത് .അവിടെ  ഈ നേരത്ത് ആര് വന്നു കൂവാന്‍ .ശ്രദ്ധിച്ചപ്പോള്‍ ശരി ആണ് .ഒരാളല്ല പലര്‍ ചേര്‍ന്നാണ് കൂവുന്നത് .അപൂര്‍വ്വം ആയി അപ്പുറത്ത് ആരെങ്കിലും എത്തിപ്പെട്ടാല്‍ കൂവല്‍  കേട്ടു ഇപ്പുറത്തു ഉള്ള ആളുകള്‍ ആരെങ്കിലും ചെന്ന് കടവ് കടത്തുക പതിവ് ഉള്ളതാണ് .നമ്മുടെ കൂട്ടുകാരും അത് ചെയ്യാറ് ഉണ്ട് .പക്ഷെ അന്നത്തെ കാലാവസ്ഥയും ഒന്നിലധികം  ആള്‍ക്കാര്‍ ഉണ്ട് എന്നത് കൊണ്ടും ആ കൂവല്‍ അവഗണിക്കാന്‍ ആണ് ആദ്യം തോന്നിയത് .പിന്നീട് ശ്രദ്ധിച്ചപ്പോള്‍ കൂവലിന്റെ സ്വരം ദയനീയം ആയിവരുന്നു എന്ന് എനിക്ക് തോന്നി  അപ്പോള്‍ ഞാന്‍ പറഞ്ഞു നമുക്ക് പോയി നോക്കാം പക്ഷെ ആരും അനുകൂല അഭിപ്രായം ഉള്ളവര്‍ ആയിരുന്നില്ല .ഇപ്പോഴും കാറ്റ് ഉണ്ട് എന്നത് കൊണ്ടും ഇനിയും മഴ ശക്തം ആവാന്‍ സാധ്യത ഉണ്ട് എന്നതിനാലും, അവര്‍ക്ക് പേടി എനിക്ക് തോണി തുഴയാന്‍ അറിയാം എന്നല്ലാതെ നല്ല പിടിപാട് ഇല്ല .എങ്കില് ഞാന്‍ മുറ്റത്തു ഇറങ്ങി മറു കൂവല്‍ നടത്തി എന്നിട്ട് ഉറക്കെ വിളിച്ചു പറഞ്ഞു വരുന്നു .മറ്റുള്ളവര്‍ പിന്നെ അമാന്തിച്ചില്ല എന്റെ കൂടെ രണ്ടുപേര്‍ വന്നു .കടവില്‍ എല്ലാ  തോണികളും പൂട്ടി ഇട്ടിരിക്കുന്നു അതില്‍ ഒന്നിന്റെ കുറ്റി ആട്ടി പ്പിഴുതു ഞങ്ങള്‍ അക്കരെക്കു തോണി തുഴഞ്ഞു .


ശക്തം ആയ കാറ്റ് ഉണ്ട് തോണി നീങ്ങുന്നില്ല എങ്കിലും ഞങ്ങള്‍ ആഞ്ഞു പിടിച്ചു തുഴഞ്ഞു അക്കരെ എത്തി . അവിടെ കണ്ട കാഴ്ച്ച ഞങ്ങളെ അതിശയിപ്പിച്ച്ചു  അതൊരു ആള്‍ക്കൂട്ടം  ആയിരുന്നില്ല അച്ഛന്‍ അമ്മ മകള്‍ മകന്‍ അടങ്ങുന്ന ഒരു ഫാമിലി ആയിരുന്നു അത് .കൂവി കൂവിയും മഴയില്‍ തണുത്തും അവര്‍ വശം കെട്ടിരുന്നു .  മാത്രമല്ല അവര്‍ വന്ന വാഹനം കുറച്ചു അപ്പുറം മാറി ചളിയില്‍ പുതഞ്ഞു കിടന്നിരുന്നു ടയര്‍ മൂന്നും താണ് പോയിരുന്നു ആയ്യിടെ മാത്രം വയല്‍ ഫില്ല് ചെയ്തു എടുത്ത റോഡില്‍ മഴ തീര്‍ത്ത ചളി ക്കുഴി വാഹനത്തെ മുച്ചൂടും താഴ്ത്തി ക്കളഞ്ഞിരിക്കുന്നു .ഇനി ആന വലിക്കണം ആ കുഴിയില്‍ നിന്നു കയറ്റാന്‍ . ഏതായാലും ഞാന്‍ അവരോടു ചോദിച്ചു ഇത്രയും വൈകി നിങ്ങള്‍ എങ്ങിനെ ഇവിടെ എത്തി ? നിങ്ങള്‍ എവിടെ നിന്നു വരുന്നു എവിടെ പോകുന്നു തുടങ്ങി ഒരു ക്രോസ്സുവിസതാരം അവര്‍ വടകര നിന്നു വരികയാണ് എന്നും ഞങ്ങളുടെ നാട്ടിനടുത്ത്‌ ആണ് വരേണ്ടി യിരുന്നത് എന്നും ഒരു മരണംനടന്നത് അറിഞ്ഞു പുറപ്പെട്ടത്‌ ആണ് എന്നും ‌  കടവിന് ഇപ്പുറം എത്തേണ്ടിയിരുന്ന അവര്‍ വഴി തെറ്റി അപ്പുറം എത്തി എന്നും പിന്നെ മഴവന്നതും തിരിച്ചു വണ്ടി എടുക്കാന്‍ ശ്രമിച്ചപ്പോള്‍ താണ് പോയതും എല്ലാം ചേര്‍ത്തു വലിയ കഥ അവര്‍ പറഞ്ഞു തീര്‍ത്തു .ഏതായാലും അവരെ തോണിയില്‍ ഇപ്പുറം എത്തിച്ചപ്പോള്‍ ആണ് യഥാര്‍ത്ഥ  പ്രശ്നം ഉദിക്കുന്നത് ഈ പാതിരായ്ക്ക് ഇവരെ എന്തുചെയ്യും ? നനഞ്ഞു വിറച്ചു കൂനിപ്പോയ ഇവരെ എന്ത് ചെയ്യണം എന്ന ആലോചനക്കു ഇടയില്‍ ആരോ ചായ ഉണ്ടാക്കി നമ്മുടെ താവളത്തില്‍ വച്ചു സല്കരിച്ച്ചു , താവളത്തിന് അടുത്തു വീട് ഉള്ള കൂട്ടുകാരന്റെ വീട്ടില്‍ അവരെ എത്തിക്കാന്‍ തീരുമാനിച്ചു അവിടെ ഒരു സൗകര്യം ഉള്ള്ളത് അവനും ഉമ്മയും മാത്രം ആണ് ആവീട്ടില്‍ എന്നതാണ് .അപ്പോഴേക്ക് സമയം പന്ത്രണ്ടും പതിമൂന്നും ഒക്കെ കഴിഞ്ഞിരുന്നു .എല്ലാവരും ചേര്‍ന്ന് കൂട്ടുകാരന്റെ ഉമ്മയെ വിളിച്ചു അപ്പോള്‍ അകത്തു നിന്നു കേള്‍ക്കാം അതിശക്തം ആയ ഒരു പൊട്ടി ത്തെറി ഉമ്മയെ ഒറ്റയ്ക്ക് ആക്കി രാത്രി തെണ്ടുന്നതിന്റെ ദേഷ്യം ഉമ്മ തീര്‍ക്കയാണ് എങ്കിലും അവര്‍ വാതില്‍ തുറന്നപ്പോള്‍ ഉള്ള ആള്‍കൂട്ടം കണ്ടു ഭയന്നു .മകന്‍ എന്തോ കുന്ത്രാണ്ടം ഒപ്പിച്ചതാണ് എന്നാണു ആദ്യം കരുതിയത്‌ .പിന്നീട് കാര്യം തിരിഞ്ഞപ്പോള്‍ അവര്‍ അതിഥികള്‍ക്ക്  മാറ്റാന്‍ ഉള്ള വസ്ത്രം ശരിയാക്കാനും  അവര്‍ക്ക് ഭക്ഷണം ഉണ്ടാക്കാനും ഒക്കെ തിരക്കുകൂട്ടി പിന്നെ വടകര കസ്റ്റംസ് റോഡില്‍ താമസക്കാരനും നമ്മുടെ നാട്ടുകാരന്റെ മകന്റെ മകനുമായ ഈ മനുഷ്യന്‍ വെളുക്കുന്നത്‌ വരെ കഥകള്‍ പറഞ്ഞു നമ്മളോടൊപ്പം ആ വീട്ടു വാരാന്തയില്‍ കഴിച്ചു കൂട്ടി ,രാവില്‍ കുളിയും ജപവും ഒക്കെ കഴിഞ്ഞു അദ്ദേഹത്തെ മരണ വീട്ടില്‍ എത്തിക്കാനും ചടങ്ങുകളില്‍ പങ്കെടുപ്പിക്കാനും ആയി . പിറ്റേന്ന് അവരുടെ വണ്ടി കുഴിയില്‍ നിന്നു തള്ളി പുറത്താക്കി അവരെ വന്ന വഴിയെ തിരിച്ചു അയക്കുകയും ചെയ്തു അന്ന് കാലത്ത് ഇന്നത്തെ പോലെ മൊബൈലും മറ്റും ഇല്ലാത്തത് കൊണ്ട് പിന്നീട് വലിയ ബന്ധം  ഒന്നും ഇല്ലായിരുന്നു അവര്‍ പോയി കഥ ഒരു ഘട്ടം അവസാനിച്ചു .

പക്ഷെ കഥ അങ്ങിനെ അവസാനിച്ചു കൂടല്ലോ ? നാട്ടിലെ കാള കളികള്‍ എല്ലാം അവസാനിപ്പിച്ചു ഞാന്‍ ഗള്‍ഫില്‍ വന്നു  അങ്ങിനെ ഇവിടെ വലിയ കളികള്‍ ഒന്നും ഇല്ലാതെ പോകുന്ന കാലത്ത് നാട്ടില്‍ പോകാന്‍ തീരുമാനിച്ചപ്പോള്‍ സഹോദരന്‍ പറഞ്ഞു എനിക്ക് കുറച്ചു സാധനങ്ങള്‍ കാര്‍ഗോ  ആയി നാട്ടില്‍ എത്തിക്കണം അത് നീ  പോകുമ്പോള്‍ നിന്റെ പേരില്‍ കൊച്ചിയില്‍ അയക്കാം അവിടെ പോര്‍ട്ടില്‍ പോയി ക്ലിയര്‍ ചെയ്‌താല്‍ മതി അന്ന് ഇന്നത്തെ പോലെ അല്ല ഷിപ്‌ കാര്‍ഗോ വലിയ ചുറ ആണ് അത് ക്ലിയര്‍ ചെയ്യുക എന്നത് വല്ലാതെ കുനഷ്ട്ടു പിടിച്ച പണി ആണ് . അത് അന്ന് കാലത്ത് കാര്‍ഗോ അയച്ചിട്ടുള്ളവര്‍ക്ക് അറിയാം ഞാന്‍ ഒരു ജീ പ്പ് പിടിച്ചു കൊച്ചിയില്‍ കാര്‍ഗോ സെക്ഷനില്‍ എത്തി രാവിലെ മുതല്‍ തുടങ്ങിയ നെട്ടോട്ടം പന്ത്രണ്ടു മണിയായിട്ടും ശരിയായില്ല  ആ പേപ്പര്‍ ഇല്ല ഈ പേപ്പറില്‍ പറഞ്ഞ സാധനം ക്ലിയര്‍ അല്ല തുടങ്ങി ഒരു കൂട്ടം പ്രശ്നനഗല്‍ .തല്‍ക്കാലം പരിപാടി നിര്‍ത്തിവച്ചു പോകാം എന്ന് ആലോചിച്ചുപോയി . അങ്ങിനെ ചായ കുടിക്കാം എന്ന് കരുതി കാന്റീന്‍ തിരക്കി നടന്നു  അവിടെ ചെന്നപ്പോള്‍      ! അവിടെ സുന്ദരി ആയ ഒരു സ്ത്രീ എന്നെ നോക്കുന്നു അവര്‍ വേറെ ആളോട് സംസാരിക്കുകയാണ് .കാന്റീന്‍ വാതിലില്‍ വച്ചു എന്നോട് നില്‍ക്കാന്‍ പറഞ്ഞു ഞാന്‍ നിന്നു അവര്‍ എന്നോട് ചോദിച്ചു ഉമര്‍ ആണോ എന്ന് . ഞാന്‍ അന്തം വിട്ടു എന്നെ അറിയുന്ന ഒരാള്‍ അതും സ്ത്രീ ഇവിടെയോ  ? ഞാന്‍ ഞാന്‍ അത്രയും പ്രശസ്താണോ ?  അത് കണ്ടിട്ട് ആണ് എന്ന് തോന്നുന്നു അവര്‍ ചിരിച്ചു എന്നിട്ട് പറഞ്ഞു നിങ്ങള്‍ ഉമര്‍ ആണ് എന്ന് എനിക്ക് സംശയം ഇല്ല , ഞാന്‍ പറഞ്ഞു എനിക്കും , പിന്നെ അവരെ കുറിച്ചു ഒന്നും പറയാതെ എന്തിനു വന്നു എന്നും മറ്റും തിരക്കി അപ്പോഴും ഞാന്‍ അന്തക്കെടില്‍ തന്നെ .എനിക്ക് അവര്‍ ആര് എന്ന് ചോദിക്കാന്‍ ഇടം കിട്ടുന്നതിനു മുന്‍പ് ഇയാളെ എന്റെ ഓഫീസില്‍ പറഞ്ഞു അയക്കൂ  എന്ന് മറ്റേ ആളോട്  പറഞ്ഞു അവര്‍ നടന്നു അകന്നു . ഞാന്‍ ചായ കുടിച്ചു അയാളോട് ഒപ്പം അവരുടെ ഓഫീസിന്റെ പടി കയറി അവര്‍ അവിടെ ഉയര്‍ന്ന ഒരു പോസ്റ്റില്‍ വര്‍ക്ക് ചെയ്യുന്നു എന്ന് മനസ്സിലായി  അവിടെ എത്തിയപ്പോള്‍ അവരെന്നോട് ഇരിക്കാന്‍ പറഞ്ഞു എന്നിട്ട് ചോദിച്ചു നിങ്ങള്ക്ക് എന്നെ മനസ്സിലായോ ? ഉത്തരവും അവര്‍ പറഞ്ഞു ഇല്ല എന്ന് എനിക്ക് അറിയാം . എന്നിട്ട് ആ പഴയ കഥ എന്നെ ഓര്‍മ്മപ്പെടുത്തി അന്ന് മഴ നനഞു വിറച്ചു പോയ പെണ്‍കുട്ടി ആയിരുന്നു അത് . അവര്‍ പഠിച്ചു വലുതായി ഇവിടെ ഒരു ആഫീസര്‍ പദവിയില്‍ ഇരിക്കുന്നു എന്നിട്ട് എന്റെ പേപ്പര്‍ വാങ്ങി നോക്കി .എന്നിട്ട് ആരെയൊക്കെയോ ഇനെര്‍ കോമില്‍ വിളിച്ചു നിര്‍ദ്ദേശങ്ങള്‍ കൊടുത്ത്  ഞങ്ങള്‍ പിന്നെ ഓരോ വിശേഷങ്ങള്‍ പറഞ്ഞു ഇരിക്കവേ ഒരാള്‍ വന്നു പറഞ്ഞു മാഡം  റെഡി  അവര്‍ താഴെ വന്നു ആ ഉരുകി ഒലിക്കുന്ന ആസ്ബട്ടാസ് ഷീറ്റിനു അടിയില്‍ നിന്നു എല്ലാം പത്തു  മിനിട്ട് കൊട് ശരിയാക്കി എന്റെ വണ്ടിയില്‍  സാധനം ലോഡു ചെയ്യാന്‍ ഏര്‍പ്പാട് ആക്കി  ഞാന്‍ നന്ദിപോലും പറയാന്‍ ആകാതെ നില്‍ക്കുമ്പോള്‍ .അവര്‍ എന്നോട് പറഞ്ഞു അച്ഛന്‍ മരിച്ചു മരിക്കുന്നതുവരെ നിങ്ങളെ കുറിച്ചു പറയുമായിരുന്നു അന്ന് നിങ്ങളെ കണ്ടതുപോലെ അല്ല തടിച്ചു മാറിപ്പോയി പക്ഷെ നിങ്ങള്‍ എന്നും ആരാത്രിയില്‍ കണ്ടതുപോലെ മനസ്സില്‍ നിലനില്‍ക്കുന്നു .എത്ര മാറിയാലും നിങ്ങളെ ഞാന്‍ തിരിച്ചറിയും തീര്‍ച്ച .ഇന്ന് ഈ കുടവയറും കഷണ്ടിയും ഒക്കെ ആയ എന്നെ അവര്‍ തിരിച്ചറിയുമോ എന്തോ എനിക്കറിയില്ല .ഒരു പക്ഷെ തിരിച്ചരിയുമായിരിക്കും കാരണം അവര്‍ ശരിക്കും പ്രൊഫഷനല്‍ ആണ് . ബു ദ്ധി മതിയും ,ഇതൊരു കൊടുക്കല്‍ വാങ്ങലിന്റെ കൊച്ചു കഥ ആണ് ഞാന്‍ ഒനും ഒത്തു ക്കി പറയാത്ത ആള്‍ ആകുക കൊണ്ട് നീണ്ടു പോയത് ആണ് ക്ഷമിക്കുക കൊല്ലത്ത്എന്നല്ല കൊച്ചിയിലും കണ്ണൂരും നാം കൊടുക്കുന്നത് ഇത്തിരിനന്മ ആണ് എങ്കില്‍ നമുക്ക് അത് എവിടെ നിന്നു എങ്കിലും തിരിച്ചു കിട്ടും കാരണം എല്ലാ മനുഷ്യരും നല്ലവര്‍ ആണ് .

Friday 29 October 2010

പ്രാഞ്ചി ഏട്ടന്‍

മലയാള സിനിമ കണ്ടിട്ട് കുറെ നാളുകള്‍ ആയി . പൊതുവേ നിലവാരം കുറഞ്ഞ സിനിമകള്‍ മാത്രമേ കാണാന്‍ ഉള്ളൂ എന്നത് കൊണ്ടും സമയ ക്കുറവും ഒക്കെ ആണ് കാരണം , എങ്കിലും ഇന്നലെ ഒരു മലയാള സിനിമ തിയറ്ററില്‍ പോയി കണ്ട കാര്യം നിങ്ങളു  മായി പങ്കുവയ്ക്കാം എന്ന് തോന്നി ഒരുമഹത്തായ സിനിമ ഒന്നും അല്ല .പക്ഷെ സിനിമ കണ്ടു  ഇറങ്ങുമ്പോള്‍ നിങ്ങള്‍  ഒരു സിനിമ കണ്ടു എന്ന സംത്രപ്തി അതില്‍ നിന്നു ലഭ്യം ആവും എന്ന് ഞാന്‍ കരുതുന്നു . അത്തരം ഒരു സിനിമ ആണ് പ്രാഞ്ചി ഏട്ടന്‍  എന്ന രഞ്ജിത്ത് സിനിമ
 തുട ക്കത്തിലെ പറഞ്ഞു വല്ലാതെ കലാമൂല്യം ഒന്നും ഉള്ള സിനിമ അല്ല പ്രാഞ്ചിയേട്ടന്‍  എങ്കിലും ഇത്തിരി നല്ല സീനുകളും ഒഴുക്കുള്ള തിര ക്കതയും നല്ല നിലവാരം ഉള്ള കോമഡി സീനുകളും ഒതുക്കം ഉള്ള സംഭാഷണവും മിതം ആയ അഭിനയവും ആയി നമ്മെ രസിപ്പിക്കാന്‍ ഈ ചിത്രത്തിന് ആവുന്നു എന്ന് നിസ്സംശയം പറയാം , വളരെ വിപുലം  ആയ സന്നാഹങ്ങളോ ത്രസിപ്പിക്കുന്ന രംഗങ്ങളോ തട്ടു പൊളിപ്പന്‍ ടയലോഗോ അടിപൊളി പാട്ടുകളോ ഇല്ലാതെ തന്നെ ഒരു കമെഴ്സി യല്‍ സിനിമ ആളുകളെ രസിപ്പിക്കും പിടിച്ചു ഇരുത്തും എന്നതിന് ഉത്തമ ഉദാഹരണം ആണ് ഈ സിനിമ , ഇടയ്ക്കു ഒരു പാട്ടും  അതില്‍ ആടാന്‍ തക്കവണ്ണം ഒരു നടിയും   ഇല്ലാത്തതിന്റെ കുറവ് തീര്‍ക്കാന്‍ എന്നോണം ചെറിയ പാട്ട് സീന്‍ വരുന്നത് ഒഴിച്ചാല്‍ കാഴ്ച്ചക്കാരനെ തീരെ ബോറടിപ്പിക്കാതെ സിനിമ മുന്നോട്ടു പോകയും ചെയ്തു . നിങ്ങളില്‍ പലരും ഇതിനകം തന്നെ സിനിമ കണ്ടു കാണും എന്നത് കൊണ്ട് വളരെ വിശദം ആയി ഈ സിനിമയുടെ കഥ ഇവിടെ പറയേണ്ടത് ഉണ്ട് എന്ന് തോന്നുന്നില്ല .എങ്കിലും ഒരു രത്ന ചുരുക്കം നല്‍കാം
ത്രശൂര്‍ നഗരം കേന്ദ്രീകരിച്ചു ബിസിനസ്സ് നടത്തുന്ന ഫ്രാന്‍സിസ് എന്ന പ്രാഞ്ചിയെട്ടന്‍ സ്വന്തം പേരിനോട് ചേര്‍ന്ന് കിട്ടിയ വാല്‍ ആയ അരി പ്രാഞ്ചി [അരികച്ച വടക്കാരന്റെ മകന്‍ ആകുകയാല്‍ ] എന്ന പേരിനാല്‍ അനുഭ വിക്കുന്ന അപകര്‍ഷവും അതോടു അനുബന്ധിച്ചു  ആത്മ സംഘര്‍ഷവും ഒക്കെ വളരെ മിതമായ  അഭിനയത്തികവോടെ മമ്മൂട്ടി എന്ന നടനിലൂടെ പറയുകയാണ് രണ്ജിത്ത് എന്ന അസംവിധായകന്‍ . പൊതുവേ ഇത്തിരി പൊങ്ങച്ചവും ഏറെ നന്മയും  നസ്രാണി പരിവേഷവും ഒക്കെ പേറുന്ന ഫ്രാന്‍സിസിനെ ഈ പേര് വരുത്തുന്ന അപമാനങ്ങളില്‍ നിന്നു രക്ഷിക്കുക എന്ന ലകഷ്യത്തോടെ   പത്മ വാര്‍ഡു കിട്ടും എന്ന് വരെ പറഞ്ഞു പ്രലോഭിപ്പിക്കയും .അതിനായി കോടി ക്കണക്കിന് രൂപ വരെ നഷ്ട്ടപ്പെടുത്തുകയും ഒക്കെ ചെയ്യുന്ന മേനോന്‍ എന്ന ഇന്നസെന്റിന്റെ കഥാപാത്രവും ഉന്നതരുടെ ജീവിതത്തിലെ  പരാലിസുകള്‍ പോലെ കാണപ്പെടുന്ന കുറെ കഥാപാത്രങ്ങളും ഒക്കെ ചേര്‍ന്ന് സ്രഷ്ട്ടിക്കുന്ന തമാശയും ഗൌരവവും ഒക്കെ ചേര്‍ന്ന ഒരു സാധാരണ ഫിലിം തന്നെയാണ് .തുടക്കവും ഒടുക്കവും ഇത്തിരി ഫാന്റസിയുടെ മേമ്പൊടി ചെര്ര്‍ത്തു രഞ്ജിത്ത് പറഞ്ഞിരിക്കുന്നത് . കഥയിലേക്ക് പൊളി എന്ന പത്താം ക്ലാസ്സ് വിദ്യാര്‍ഥി  കടന്നു വരുന്നതോടെ ചിത്രം അതുവരെ തുടരുന്ന രസം എന്നത്തില്‍ നിന്നു മാറി ഗൌരവമാര്‍ന്ന ഒരു ഹ്യൂമന്‍ സ്റൊരിയിലേക്ക് പരിവര്‍ത്തിക്കയും  സമൂഹത്തില്‍ നാം ശ്രദ്ധിക്കാതെ കിടന്ന ഒരു വിഷയത്തെ നമ്മുടെ ബോധാമാണ്ടാലത്തിലേക്ക്ബോധ മണ്ഡലത്തില്‍ കൊണ്ട് വരികയും ചെയ്യുന്നു . പഠിത്തത്തില്‍ പിന്നാക്കം എങ്കിലും അതി ബുദ്ധിമാന്‍ ആയ പൊളി എന്ത് കൊണ്ട് പരീക്ഷയില്‍ തോറ്റു എന്ന അന്വഷണം പോളിയുടെ സ്പോന്‍സര്‍ ആയ പ്രാഞ്ചിയെ സമൂഹത്തില്‍ ഒറ്റപ്പെട്ടുപോകുന്ന ഒരു കുട്ടിയുടെ ജീവിത യാഥാര്‍ത്യത്തിലേക്ക്   നയിക്കുന്നു .
ആയാഥാര്‍ത്ഥ്യം  അയാളെ അടിമുടി ഉലക്കുകയും  അതില്‍ നിന്നു സ്വന്തം നന്മ പോങ്ങച്ഛത്താല്‍ മറക്കപ്പെടുന്നു എന്ന ഭോ  ധ്യത്തില്‍  എത്തിക്കുകയും മനുഷ്യനില്‍ തന്നെയാണ് പുണ്ണ്യവാലര്‍   കുടികൊള്ളുന്നത് എന്ന സത്യം തിരിച്ചറിയുകയും ചെയ്യുന്നു .  തുടക്കത്തില്‍ തന്നെ സ്വന്തം തറവാട്ടിലെ മരിച്ചടക്കപ്പെട്ട  തലമുറകളുമായി  സംവദിച്ചു കൊണ്ട് പള്ളിമേടയില്‍ എത്തുന്ന പ്രാഞ്ചി അവിടെ സെന്റ്‌ ഫ്രാന്‍സിസ് അസീസിയുടെ പ്രതിമ ജീവന്‍ വച്ചു വന്നു തനി തൃശൂര്‍ ഭാഷയില്‍ സംസാരിക്കുന്നതായി ഒരു ഹാലൂസനെഷനില്‍ എത്തുകയും അദ്ദേഹത്തോട് കഥപറയുന്നു എന്നരീതിയില്‍ ആണ് തിരക്കഥ മുന്നേറുന്നത് .തമാശക്ക് വേണ്ടി തമാശ സ്രഷ്ട്ടിക്കയോ , വള്ഗാരിട്ടി തോന്നുകയോ ഒരിടത്തും ഉണ്ടാവുന്നില്ല  . മേനോന്‍ എന്ന കഥാപാത്രത്തിനെ അവതരിപ്പിച്ച ഇന്നസെന്റു ലേശം മിതത്വ  കുറവ് കാട്ടിയോ എന്ന സംശയം ഒഴിച്ചാല്‍ ബാക്കി ഓരോ നടീനടന്മാരും അവരവരുടെ റോളുകള്‍ ഭംഗിയായി തന്നെ ചെയ്തു . പ്രതേകിച്ച്ചു പുണ്ണ്യ വാളന്‍  ആയി അഭിനയിച്ച നടന്‍ വളരെതന്മയത്വത്തോടെ തന്നെ തന്റെ ഭാഗം ചെയ്തു .രൂപം കൊണ്ടും കഥാ പാത്രത്തോട് നീതിപുരത്താന്‍ ആയി .  മേകപ്പില്‍ പ്രതേകിച്ച്ചു കഷണ്ടി തീര്‍ത്തതില്‍ ചെറിയ അപാകത കാണാനും ഉണ്ട് . കുറച്ചു സമയത്തേക്ക് മാത്രം സ്ക്രീനില്‍ ഉള്ള സിദ്ധീഖും ജഗതിയും അവരുടെ ഭാഗം വളരെ നന്നാക്കുകയും ചെയ്തു .കുശ്ഭുവിനു  വലുതായി ഒന്നും ചെയ്യാന്‍ ഇല്ലാത്തത് കൊണ്ട് അത് പ്രതേകം എടുത്തു പറയുന്നില്ല എന്ന് മാത്രം .ശുഭ പര്യവസായി ആയ ഈ ചിത്രം പറ്റുമെന്നാല്‍ തിയറ്ററില്‍ തന്നെ ചെന്ന് കാണുക എന്ന നിര്‍ദേശത്തോടെ രസഗുരു  ലഘു ഗുരു ചക്ക ക്കുരു

Saturday 23 October 2010

ഒരു അഗമ്യ ഗമനത്തിന്റെ കഥ

പഴയ ഒരു കഥ പറയാം ഒരു അഗമ്യ ഗമനത്തിന്റെ കഥ .ഹൈ സ്ക്കൂള്‍ കാലം കഴിഞ്ഞു ഇത്തിരി നിഷേധവും മറ്റുമായി നടക്കുന്ന കാലം .പ്രതേകിച്ച്ചു ഒന്നും ചെയ്യാനില്ല  കൂട്ട് കൂടി അലഞ്ഞു നടക്കുക വൈകുന്നേരം വായനശാലയില്‍ പോയി ഇരിക്കുക രാത്രി വൈകി വീട്ടില്‍ എത്തുക തുടങ്ങി നാട്ടില്‍ എവിടെ ചെണ്ടക്കോല്‍ വീഴുന്നുവോ അവിടെ അലഞ്ഞു വീട്ടില്‍ വൈകി എത്തി വഴക്ക് കേള്‍ക്കുക , ഇതൊക്കെ ആണ് ആകാലത്തെ പ്രധാന പരിപാടികള്‍ എങ്കിലും  കൃഷിക്കാര്‍ ആകുക കൊണ്ട് ക്രഷിയുമായി ബന്ധപ്പെട്ട ജോലികളില്‍ സഹായിക്കയും ചില്ലറ മേല്നോട്ടങ്ങള്‍ വഹിക്കുകയുമൊക്കെ ചെയ്യും .അങ്ങിനെ ചെയ്യുന്നത് കൊണ്ട് ഒരു മെച്ചം ഉണ്ട് . എങ്ങോട്ട് എങ്കിലും യാത്ര ചെയ്യാന്‍ വേണ്ടി ഉള്ള കരുതല്‍ ധനം ഈ മേല്നോട്ടത്തിനും സഹായത്തിനും ഫീസ് ആയി കയ്യില്‍ വരും .ആകാലത്തെ മിക്ക ദീര്‍ഘ   യാത്രകളും അങ്ങിനെ ആണ്  സംഘടിപ്പിച്ചിരുന്നത് .പ്രതേകിച്ച്ചു തേങ്ങ വെട്ടി ക്കഴിഞ്ഞാല്‍ ...

പറഞ്ഞല്ലോ ക്രഷിയുമായി ബന്ധപ്പെട്ട ജീവിതം ആയതു കൊണ്ട് പശുക്കളും ഉരുക്കളും ഒക്കെ വീട്ടിലെ അംഗങ്ങള്‍ ആയിരുന്നു .പണിക്കാര്‍ അവധി ആകുന്ന ദിവസങ്ങളില്‍ ഇവയെ പരിപാലിക്കേണ്ട ചുമതല  പലപ്പോഴും വന്നു ചേരും  തീറ്റ കൊടുക്കുക ചിലപ്പോള്‍ കറവയും തൊഴുത്ത് വ്ര്‍ത്തി ആക്കലും    ഒക്കെ വന്നു ചേരും .അതൊക്കെ സന്തോഷ പൂര്‍വ്വം തന്നെ ചെയ്യുകയും ചെയ്യും .അത് വര്‍ഗ സ്നേഹം മൂലം ആയിരിക്കും ഞാനും അവയും ഒരേ  വര്‍ഗം  ആണ് എന്ന തിരിച്ചറിവില്‍ നിന്നുളവായ വര്‍ഗ ബോധത്താല്‍ ഉള്ള സ്നേഹം ആകണം അത് .പക്ഷെ രണ്ടു കാളകള്‍  അവര്‍ എന്നെ ഒരിക്കലും അവരുടെ വര്‍ഗം ആണ് എന്ന് തിരിച്ചറിഞ്ഞില്ല .ഞാന്‍ വൈകി വീട്ടില്‍ എത്തുമ്പോള്‍ അത് തിരിച്ചറിഞ്ഞു അമറുകയും അടുത്തെങ്ങാന്‍ കിട്ടിയാല്‍ കുത്താന്‍ ആയി കുതിച്ചു വരികയും ചെയ്യുമായിരുന്നു . അത് കൊണ്ട് അവയോടു വലിയ ചങ്ങാത്തം ഇല്ലായിരുന്നു .ആകൂറ്റന്മാരെ എല്ലായെപ്പോഴും തലപ്പുലയന്‍ കുമാരേട്ടന്‍ കൈകാര്യം ചെയ്തു .എന്തോ വീട്ടില്‍ മറ്റു ആരുമായും ഒരു കോമ്പ്രമൈസിനും അവ ഒരുക്കം അല്ലായിരുന്നു . ഇത്തിരി അടുപ്പം ഉമ്മയോട് ആയിരുന്നു .എന്നെ അവര്‍ ഏറ്റവും കടുത്ത ശത്രു പക്ഷത്തു നിര്‍ത്തി . പിന്നീട് അവയെ പരിപാലിക്കുക വിഷമം ആയപ്പോള്‍ മറ്റാര്‍ക്കോ കൈമാറി .

അങ്ങിനെ ഒരു മഴ പെയ്തൊഴിഞ്ഞ കാലത്ത് വീട്ടിലെ അരുമ മ്ര്‍ഗം ആയ പശു സുന്ദരി രാവിലെ അമറാന്‍ തുടങ്ങി  അതിനര്‍ത്ഥം ഇന്നലെ രാത്രി കള്ള് അടി കൂടി പ്പോയതിനാല്‍ കുമാരേട്ടന്‍ എത്തിയിട്ടില്ല എന്നാണു  അപ്പോള്‍ ഇന്നത്തെ കറവ പെങ്ങളോ ഞാനോ നിര്‍വഹിക്കണം . ഞാന്‍ വളരെ വൈകി വന്നു മൂടി പ്പുതചച്ചു കിടക്കുകയാല്‍ എന്നെ വിളിച്ചാല്‍ ശരിയാവില്ല എന്ന് അവര്‍ക്ക് അറിയാം അത് കൊണ്ട് കറവ യും തീറ്റ ഇടലും ഒക്കെ പെങ്ങള്‍ തന്നെ നിര്‍വഹിച്ചിരിക്കണം അത് കൊണ്ട് പശു സുന്ദരി ഇപ്പോള്‍ കരച്ചില്‍ നിര്‍ത്തി ,    ഞാന്‍ വീണ്ടും പുത പ്പിനുള്ളില്‍ തന്നെ ചുരുണ്ട് കൂടി ഒരു പത്തു മണിവരെ .അത് കഴിഞ്ഞു  . പ്രാഥമിക കാര്യങ്ങള്‍ ഒക്കെ കഴിഞ്ഞു പുസ്തകങ്ങളുമായി സല്ലപിക്കാന്‍ തുടങ്ങുമ്പോള്‍ ഉമ്മ വന്നു പറഞ്ഞു നിനക്ക് ഈ പുസ്തകവുമായി ഇങ്ങിനെ കുത്തിയിരിക്കുന്നതിനു പകരം ആ പശുവിനെ  കൊണ്ടുപോയി ഇത്തിരി പച്ച കിട്ടുന്ന എവിടെയെങ്കിലും കൊണ്ട് പോയി ഒന്ന് മേയ്ച്ച്ചാല്‍ എന്താ  ..ആ മേയിക്കുന്നതിനിടയില്‍ നിന്റെ പത്തു കിത്താബു ഓത്തും നടക്കുമല്ലോ എന്റെ വായനാ ശീലത്തെ പത്തു കിത്താബു ഓതുക എന്നാണ് ഉമ്മ പറയുക .എന്റെ കണ്ണിനു കാഴ്ച്ച കുറഞ്ഞത്‌ ഇങ്ങിനെ നിരന്തരം ഒത്തു നടത്തിയിട്ടാണ് എന്നാണു ഉമ്മ പറയുക . എന്തോ നല്ല മൂഡു ആയത്  കൊണ്ട് ഞാന്‍ ഉമ്മയുടെ നിര്‍ദ്ദേശം സ്വീകരിച്ചു . ചെന്ന് പശുവിനെ തെങ്ങിന്‍ മൂട്ടില്‍ നിന്നു അഴിച്ച്ചതും കാര്യം മനസ്സിലായത് പോലെ പശുണി വളരെ ദ്രതിയില്‍ വച്ചു പിടിച്ചു നേരെ വീടിനു അടുത്തുള്ള കാവിലേക്കു . ഞാന്‍ തെളിക്കാന്‍ ഒന്നും പോയില്ല നടന്ന വഴിയെ തെളിച്ചു . ഈ നടന്ന വഴിയെ തെളിക്കുക എന്ന പ്രയോഗം ഇടയ്ക്കു ഉമ്മ നടത്തുന്നതാണ് തെളിച്ച വഴിയെ നടന്നില്ലെങ്കില്‍ പിന്നെന്താ ചെയ്യുക നടന്ന വഴിയെ തെളിക്കുക എന്ന് . ഇങ്ങിനെ  ആയിരം പഴംചൊല്ലുകളുടെ ശേഖരം അവരുടെ കയ്യില്‍ ഉണ്ടായിരുന്നു  മനസ്സില്‍ .


അങ്ങിനെ മുന്നില്‍ ഗോമാതാവും പിന്നില്‍ ഞാനുമായി കാവിനകത്തു എത്തി കാവ് ഇന്നുമുണ്ട്  പാല മരങ്ങളും പനയും വള്ളികളും കാട്ടു ചെമ്പകവും ഒക്കെ ആയി നിബിഡ വനമായി തന്നെ കാവ് നില നില്‍ക്കുന്നു . എന്നാണു ആടുനിക ഭക്ത 
ശിരോമണി കള്‍ അത് ഫൈവ് സ്റ്റാര്‍ പദവി ഉള്ള ക്ഷേത്രം ആക്കി മാറ്റി നശിപ്പിക്കുക എന്നറിയില്ല ഇന്ന് അവിടത്തേക്ക് ഒരു നല്ല റോഡു കാണാന്‍ ഉണ്ട് നേരത്തെ വലിയ കുണ്ടനിടവഴി താണ്ടിയാണ് തണുപ്പിന്റെയും ഇരുട്ടിന്റെയും കേന്ദ്രം  ആയ കാവില്‍ എത്താന്‍ ആവുക . കാവിലെത്തിയ്തും ശ്രീമതി പശുണി വള്ളി പടര്‍പ്പിനിടയില്‍ തല ഇട്ടു പടര്‍പ്പന്‍ പുല്ലുകളും മറ്റും വലിച്ചു പറിച്ചു തിന്നാല്‍ തുടങ്ങി . ഞാന്‍ എന്റെ പുസ്തകവുമായി കിഴക്ക് ഭാഗത്ത് ഉള്ള പീഠം പോലെ തോന്നുന്ന കല്കെട്ടില്‍ കയറി ഇരിപ്പ് ഉറപ്പിച്ചു അത് പഴയ കാലത്തെ ബലി തറയോ  മറ്റോ ആണ് . ഒരാള്‍ക്ക്‌ നീണ്ടു  നിവര്‍ന്നു കിടക്കുകയും ചെയ്യാം .  അങ്ങിനെ ഞാന്‍ വായനയിലും ഗോമതി തീറ്റയിലും വ്യാപ്രതം ആയിരിക്കെ .സമയം പോയത് അറിഞ്ഞില്ല ഏകദേശം മധ്യാന്ഹം കഴിഞു എന്ന് തോന്നുന്നു .എനിക്ക് നല്ല മയക്കം വന്നു ഞാന്‍ നീണ്ടു നിവര്‍ന്നു കിടന്നു . അപ്പോഴാണ്‌ എവിടെ നിന്നോ  ഉള്ള  ഈച്ചകളും പ്രാണികളും ഒക്കെ ശല്യം ആയതു .ഞാന്‍ ഉടുത്തിരിക്കുന്നത് ഒരു പഴയ ഡബിള്‍ മുണ്ട് ആണ് അത് നിവര്‍ത്തി തല വഴി മൂടി ഞാന്‍ നിവര്‍ന്നു കിടന്നു . അപ്പോള്‍ കിടത്തം സുഖം ഈ ച്ചകളുടെ ശല്യം ഇല്ലാതെ നല്ല മയക്കം . അങ്ങിനെ ചില സ്വപ്ങ്ങള്‍ ഒക്കെ കണ്ടു കിടക്കവേ  പെട്ടെന്ന് ഒരു നിലവിളി ഹെന്റെ അള്ളോ എന്നോ അമ്മെ എന്നോ ഉള്ള നിലവിളിയും ഓട്ടവും കേട്ടു ഞാന്‍ ചാടി എണീറ്റ്‌ എനിക്ക് ഒന്നും മനസ്സിലായില്ല . പശു ആണെങ്കില്‍ ബ ഹളം കേട്ടു വരണ്ടു കാവിനു പുറത്തേക്ക് ഓടി ക്കഴിഞ്ഞിരുന്നു .എന്താണ് സംഭവിച്ചത് എന്നറിയാതെ തരിച്ചു നില്‍ക്കാനേ എനിക്ക് ആയുള്ളൂ .പശു എന്തയാലും വീട്ടില്‍ എത്തിക്കൊള്ളും എന്ന് എനിക്ക് അറിയാം  അത് കൊണ്ട് ആഭാഗം ഞാന്‍ ശ്രദ്ധിച്ചില്ല  കുറച്ചു കഴിഞ്ഞു സ്ഥല കാല ബോധത്തിലേക്ക്‌ വന്ന ഞാന്‍ ,ഡബിള്‍ മുണ്ട് നേരെ ഉടുത്തു കാവിനുള്ളില്‍ ഒരു സെര്‍ച്ചു നടത്തി അപ്പോള്‍ ...

 ഒരു മുളം കൂട്ടത്തിനു പിന്തിരിഞ്ഞു  ഒരു നഗ്നയായ സ്ത്രീരൂപം  തല മുട്ടുകള്‍ ക്കിടയില്‍ തിരുകി കൂനി കൂടി ഇരിക്കുന്നു കിതക്കുന്നു .നല്ല കറുത്തു മിന്നുന്ന ഉടല്‍ കടഞ്ഞെടുത്ത ശരീരം  ശരിക്കും ക്രഷ്ണ.  പിറകില്‍ നിന്നു എനിക്ക് ആളെ തിരിച്ചറിയാന്‍ ആയില്ല വല്ല ഭ്രാന്തിയോ  യക്ഷിയോ ആണെന്ന പേടി കൊണ്ട് അടുത്തു പോകാനും വയ്യ . ഒടുവില്‍ ധൈര്യം സംഭരിച്ചു  ഞാന്‍ ചോദിച്ചു നീ ആരാണ് എന്താണ് അവിടെ ചെയ്യുന്നത് ? പക്ഷെ ആപൊസിഷനില്‍ നിന്നു അത് ചലിക്കയോ എന്തെങ്കിലും പറയുകയോ ചെയ്യുന്നില്ല ഒന്നുകില്‍ കിതക്കുകയോ  കരയുകയോ ചെയ്യുക യാണ് .  അവസാനം  എനിക്ക് ക്ഷമ കേട്ടു .ഞാന്‍ ഉടുത്തിരുന്ന മുണ്ട് അതിനെ നേര്‍ക്ക്‌ ഉരിഞ്ഞു എറിഞ്ഞിട്ടു പറഞ്ഞു ഇത് ഉടുക്ക്  പിശാചേഎന്ന് . ഞാന്‍ ദിഗംബരന്‍ അല്ല കേട്ടോ വലിയ ട്രൌസര്‍ അടിയില്‍ ഉണ്ട് ഷര്‍ട്ടും ഇട്ടിട്ടുണ്ട് അതാണ്‌ ധൈര്യത്തില്‍ മുണ്ട് ഉരിഞ്ഞത് . അത് കിട്ടിയപ്പോള്‍ ആ പെണ്ണ് ഒന്ന് ചലിച്ചു പിറകിലേക്ക് തിരിയാതെ തന്നെ തുണി വാരി ച്ചുറ്റി അപ്പുറത്തേക്ക് മരച്ചുവട്ടില്‍ പാവാടയും ലുന്ഗിയും ഉടുപ്പും കിടന്ന ഇടത്തേക്ക് ഒരോട്ടം എന്നിട്ട് ദ്രതിയില്‍ അതൊക്കെ വലിച്ചു കയറ്റി ഓടിപ്പോകാനുള്ള ശ്രമം ആണ് .അപ്പോഴാണ്‌ തുണി ഒക്കെ അവിടെ ഉരിഞ്ഞിട്ടതും .ആളെയും ശരിക്ക് കാണുന്നത് അവള്‍ ഞാന്‍ ഇടയ്ക്കു ഒളി കണ്ണിട്ടു നോക്കാറുണ്ടായിരുന്ന സീത ആണ് [പേര് ഒറിജിനല്‍ അല്ല ] പക്ഷെ അവളെ ഓടിപ്പോകാന്‍ ഞാന്‍ സമ്മതിച്ചില്ല തടഞ്ഞു വച്ചു

എന്നിട്ട് ക്രോസ്സ് വിസ്താരം തുടങ്ങി എന്തിനു അവിടെ വന്നു ആരുടെ ഒപ്പം വന്നു എന്തിനാണ് തുണി ഉരിഞ്ഞത് , ആരാണ് ഹെന്റെ അള്ളോ എന്ന് വിളിച്ചത്  ആരാണ് അമ്മെ എന്ന് വിളിച്ചത് ? പക്ഷെ അവള്‍ ഒന്നും പറയുന്നില്ല മാത്രമല്ല വീണ്ടും തറയില്‍ കുത്തി ഇരുന്നു കരയാന്‍ തുടങ്ങി എനിക്കാണെങ്കില്‍ ഭയവും തോന്നി സാധാരണ കാവില്‍ ആരും വരില്ല .ഇനിയ്യീ  പിശാചു  കരയുന്നത്  കേട്ടു വല്ലവരും എത്തി നോക്കിയാല്‍തീരും എല്ലാ മാനവും . എങ്കിലും ഞാന്‍ അവളോട്‌ പറഞ്ഞു
കാര്യം പറയാതെ നിന്നെ ഞാന്‍ ഒരിഞ്ചു ചലിക്കാന്‍ സമ്മതിക്കില്ല അവസാനം അവള്‍ കാലു പിടിക്കാന്‍  ആഞ്ഞു എനിട്ട്‌ പറഞ്ഞു . നിങ്ങള്‍ ആരോടും പറയരുത് ഞാന് നസീരിക്കാന്റെ കൂടെ വന്നത് ആണ് [പേര് വ്യാജം ]  നസീരിക്ക പറഞ്ഞിട്ടാണ് മുണ്ട് ഉരിഞ്ഞത് മുണ്ട് ഉരിഞ്ഞു നിവര്‍ന്നപ്പോള്‍ ബലിക്കല്ലില്‍ വെളുത്ത എന്തോ കിടക്കുന്നത് കണ്ടു അയാള്‍ പതുങ്ങി ചെന്ന് നോക്കിയതാണ് നോക്കുമ്പോള്‍ ഒരു മയ്യിത്ത് കിടക്കുന്നു അത് കണ്ടതെ നിലവിളിച്ചു കൊണ്ട് കയ്യാല ചാടി  മറിഞ്ഞു  അയാള്‍ ഓടി ഞാന്‍ പേടിച്ചു എന്താണ് ചെയ്യേടത് എന്ന് അറിയാതെ അവിടെ ഇരുന്നു പോയത് ആണ് .ഞാന്‍ എന്റെ ജീവിതത്തില്‍ ഇതുപോലെ അട്ടഹസിച്ചു ചിരിച്ചിട്ടില്ല കാവില്‍ നിന്നു എന്റെ ചിരി കേട്ട വാവലുകളും പക്ഷികളും പറന്നു അകന്നു . പുറത്തു നിന്നു ആരെങ്കിലും കേട്ടിരുന്നു എങ്കില്‍ അത് ഭൂതം ചിരിക്കുന്നത് ആണ് എന്നോര്‍ത്തു ഓടി മാറിയേനെ . എന്റെ ചിരി കേട്ടു അന്തം വിട്ടു നിന്ന സീതയോട് ഞാന്‍ പറഞ്ഞു പൊട്ടി പെണ്ണേ അത് ഞാന്‍ ആയിരുന്നു  ആ മയ്യിത്ത് . കേവലം ഒരു ശവം കണ്ടു നിന്നെ തനിച്ചാക്കി ഓടി പ്പോയ ആ ഹമുക്കിനെ  മാത്രമേ നിനക്ക് സ്നേഹിക്കാന്‍ കണ്ടുള്ളൂ , അപ്പോള്‍ അവള്‍ പറഞ്ഞു നാണത്തോടെ സ്നേഹം ഒന്നുമില്ല അയാള്‍ അത് തരാം ഇത് തരാം എന്നൊക്കെ പറഞ്ഞു പ്രലോഭിപ്പിച്ച്തു ആണ് . ഞാനും അതൊക്കെ തരാം നീ എന്നെ സ്നേഹിക്കുമോ ? അവള്‍ ഒന്നും മിണ്ടിയില്ല ഞാന്‍ അവളോട്‌ പറഞ്ഞു . തല്‍ക്കാലം  നീ പോ ,എന്റെ പശു എങ്ങോട്ടോ ഓടിപ്പോയി അതിനെ കണ്ടു പിടിക്കട്ടെ .വീട്ടില്‍ എത്തിയപ്പോള്‍ പശുണി അവിടെ ഉണ്ട് .

പിന്നീട് ഞാന്‍ ഈ മഹാ വിരുതന്‍ പനിച്ചു കിടക്കുന്നു എന്ന് കേട്ടു അയാളുടെ വീട്ടില്‍ കാണാന്‍ പോയി .അയാള്‍ പറഞ്ഞ കഥ തീര്‍ത്തും വെത്യസ്ഥം  ആയിരുന്നു  . അയാള്‍ കാവിനു പുറത്തുള്ള വഴിയില്‍ കൂടി നടക്കുമ്പോള്‍ മൂടി പ്പുതച്ച്ച ഒരു രൂപം വഴിയില്‍ കിടക്കുന്ന എന്നും അത് കണ്ടു പേടിച്ചു ഓടി എന്നും മുള്ളിലും മറ്റും വീണു ശരീരത്തില്‍ മുറിവ് പറ്റി എന്നും അതിനാല്‍ ആണ് പനി വന്നത് എന്നുമൊക്കെ ആണ് അയാളുടെ വിശദീകരണം .ചിരി അടക്കാന്‍ പാട് പെട്ട് ഞാന്‍ പുറത്തു ചാടി . എന്നിട്ട് ഞാന്‍ ചോദിച്ചു അങ്ങിനെ ആണെങ്കില്‍ നിങ്ങള്‍ ആളെ കൂട്ടി അവിടെ പരിശോദിക്കാത്തത് എന്ത് ? അപ്പോള്‍ പേടി കൊണ്ട് എനിക്ക് ഒന്നും തോന്നിയില്ല ഞാന്‍ വന്നു ഇവിടെ വീഴുകയായിരുന്നു എന്നാണു മറുപടി .കൂട്ടരേ ഇതാണ് പല പ്രേത കഥകളുടെയും നിജ സ്ഥിതി . ചിലര്‍ അവരുടെ കാര്യം സാധിക്കാന്‍  വേണ്ടി പ്രേത വേഷം കെട്ടുന്നു ചിലര്‍ ഇങ്ങിനെ ഭീതി കൊണ്ട് പ്രത്ത്തെ സ്രഷ്ട്ടിക്കുന്നു. 

Wednesday 20 October 2010

കരിഞ്ഞുപോകുകിലും പിരിഞ്ഞു പോകായ്ക

നിങ്ങള്‍ കരയുക
കണ്ണില്‍ നിന്നു തൂവുന്നകണ്ണീര്‍ കണങ്ങള്‍
എനിക്കായി കരുതി വയ്ക്കുക
ഞാനത് മുത്തും പവിഴവുമാക്കാം

നിങ്ങളുടെചെന്നിണം
സ്പടികപാത്രങ്ങളില്‍ നിറച്ചു
എനിക്ക് മുന്നില്‍ വയ്ക്കുക
ഞാനതിനാല്‍ സഹസ്ര ദള പത്മങ്ങള്‍ തീര്‍ക്കും

കണ്ണുകളിലെ നീല വര്‍ണ്ണം
എന്നിലേക്കവാഹിക്കാന്‍ അനുവദിക്കുക
ഭൂമിയുടെ ഹരിതകാന്തിയില്‍ ലയിപ്പിച്ചു
ഞാന്‍ കവിതപചച്ച തീര്‍ക്കും

പകരം നിങ്ങള്‍ക്കായി നല്‍കാന്‍
ഉന്മാദത്തിന്റെ ലഹരികുഭം മാത്രം
അക്ഷരം രാകി മിനുക്കിയ വാക്കുകള്‍ മാത്രം
കണ്ണില്‍ കുത്തികയറും പൊന്‍ സൂചി മാത്രം

എങ്കിലും പിന്നിപ്പറിഞ്ഞുപോയ ഒരു ഹ്രദയം
മിടിക്കുന്നു താള രഹിതമെന്നാലും
പ്രിയമോടെ നിങ്ങളില്‍ പ്രിയര്‍ക്കായി
കരുണാര്‍ദ്രരാം   അരികള്‍ക്കായും

എങ്കില്‍ വരൂ തോളുകള്‍ ചേര്‍ത്തുവയ്ക്കൂ
  കൈകള്‍ കോര്‍ത്തു നമുക്ക്  നടക്കുക
തീക്കനല്‍ വിതറിയ പരുത്ത പാതകളില്‍
കരിഞ്ഞുപോകുകിലും പിരിഞ്ഞു പോകായ്ക

Tuesday 19 October 2010

എന്‍ഡോ സള്‍ഫാന്‍

ഇന്നത്തെ പത്ര പത്ര വാര്‍ത്തയില്‍ ലോക വ്യാപകം ആയി എന്‍ഡോ സള്‍ഫാന്‍  നിരോധിക്കാന്‍ ഉള്ള നീക്കത്തെയും അതിനെതിരെ ഇന്ത്യ നടത്തുന്ന നെക്കത്തെയും കുറിച്ചു നിങ്ങള്‍ വായിച്ചുവോ ? എന്ത് കൊണ്ട് ഇന്ത്യ ഈ നീക്കത്തെ എതിര്‍ക്കുന്നു ലോക വ്യാപകം ആയി ഈ അപകട കരം ആയ ഒര്‍ഗാണോ ക്ലോറിന്‍ കംപൌണ്ട് ആയ അക്യുട്ട് ടോക്സിക്സിറ്റി [കടുത്ത മയക്കം ]ഉണ്ടാക്കുന്ന   ഈ   കളര്‍ രഹിത  ദ്രാവകംനിരോധി ച്ചിരിക്കുന്നു യൂറോപ്പ് ആസ്ത്രേലിയ ന്യൂസിലാന്റ്ടു അനേകം ഏഷ്യന്‍ രാജ്യങ്ങള്‍ വെസ്റ്റ് ആഫ്രിക്കന്‍ രാജ്യങ്ങള്‍ അടുത്തകാലത്ത് ആയി അമേരിക്കയും .എന്നിട്ടും എന്ത് കൊണ്ട് ഇന്ത്യ നിരോധനത്തെ എതിര്‍ക്കുന്നു ? ബ്രസീല്‍ ഈ മരുന്ന് നിരോധിച്ചിട്ടില്ല എങ്കിലും ഇപ്പോഴത്തെ ഇന്ത്യന്‍  നീക്കത്തിന് പിന്തുണ കൊടുത്തതായി അറിവില്ല .
ഇന്ത്യന്‍  സര്‍ക്കാര്‍ ഉടമസ്ഥതയില്‍ ഉള്ള ഹിന്ദുസ്ഥാന്‍ ഇന്സേക്ടിസൈസു എന്ന കമ്പനിയുമായി ബന്ധം ഉള്ള ബേയര്‍ കോര്‍പ് സയന്‍സ് ആണ് ഈ മാരക വിഷത്തിന്റെ പ്രോദ്യുസര്‍ ആണ് എന്നതാണ് നമ്മുടെ ഗവര്‍മെന്റിന് ഇതില്‍ ഉള്ള താല്ത്പര്യം .ഇന്ത്യയിലെ ഉദ്യോഗസ്ഥ രാഷ്ട്രീയ  പ്രഭുക്കളുടെ എന്ത് ആവശ്യവും നിവര്‍ത്തിച്ചു കൊടുക്കാന്‍ കഴിവുള്ള ഒരു സ്ഥാപനം തന്നെയാണിത് .അത് തന്നെയാണ് നമ്മുടെ കൃഷി വകുപ്പ് മനുഷ്യ വാസമുള്ള ഇടങ്ങളില്‍ പോലും ഈ കീടനാശിനി പ്രയോഗിക്കുന്നതിനു കണ്ണുമടച്ചു ശ്രമിക്കുന്നത് .വ്യാവസായിക വകുപ്പും എന്തിനു  പ്രധാന മന്ത്രിയുടെ ഓഫീസ് പോലും  നിരോധനത്തിന് എതിരെ മൂവ് ചെയ്യാന്‍ പച്ച ക്കൊടി കാണിച്ചതും .

നിങ്ങള്‍ ഓര്‍ക്കുന്നുണ്ടാവും കാസര്‍ഗോഡ്‌  സര്‍ക്കാര്‍ വക തോട്ടങ്ങളില്‍ കഴിഞ്ഞ മുപ്പതു വര്‍ഷത്തോളം ആയി എന്‍ഡോ സള്‍ഫാന്‍ പ്രയോഗിച്ചു ഒരു തലമുറയെ തന്നെ നശിപ്പിച്ചതും .ഭൂമിപോലും വാസയോഗ്യം അല്ലാതെ ആക്കി തീര്‍ത്തതും ഇന്നും ആ പരിസരങ്ങളിലെ മനുഷ്യര്‍ ജനിതക തകരാറും കാന്‍സര്‍ പോലെ മാരക രോഗങ്ങളാല്‍ കഷ്ട്ടപ്പെടുന്നതും വായിച്ചു കാണും അറിഞ്ഞു കാണും .എന്നിട്ടും നമ്മുടെ ഭരണകൂടം നിരോധനത്തിന് എതിര് നില്‍ക്കുന്നു എങ്കില്‍ തീര്‍ച്ചയായും ഈ ഭരണ കൂടം മനുഷ്യ വിരുദ്ധം ആണ് അതിനെതിരെ നാം നമ്മുടെ മനസ്സാക്ഷി ഉണര്‍ത്തി പ്രതികരിക്കെണ്ടതുണ്ട് .

സ്റ്റോക്ക് ഹോം കണ്‍ വെന്ഷന്‍     അതിശക്തമായി നിരോധിക്കണം എന്ന് ആവശ്യപ്പെട്ട ഈ ന്യുറോ  ടോക്സിക് ആയ വിഷം മനുഷ്യന്റെ വളര്‍ച്ചയെ [ സെല്ലുകള്‍ ,ഞരമ്പുകള്‍എല്ലുകള്‍ എന്നിവയുടെ ഗ്രോത്ത് ] തടയും എന്ന് പരീക്ഷണങ്ങള്‍ തെളിയിച്ചിട്ടുണ്ട് .മാത്രമല്ല ഹോര്‍മോണ്‍ ദിസ്പ്രുട്ടര്‍ ആയതിനാല്‍ മനുഷ്യ ഹോര്‍മോണിനുള്ളില്‍ വ്യതിയാനങ്ങള്‍ വരുത്തുകയും  പ്രത്യുല്‍പാദനത്തിന് ഉള്ള    മനുഷ്യരുടെയും മറ്റു ജീവ ജാതികളുടെയും സ്വാഭാവിക കഴിവിനെ അട്ടി മറിക്കയും ചെയ്യും .ഇനി അതിനെ മറി കടന്നു പിറന്നു വീഴുന്ന ജീവികളില്‍ വൈകല്യം ഉറപ്പാണ് താനും .കാന്‍സറിനു വിള നിലം ഒരുക്കി കൊടുക്കുന്ന ഈ മാരക വിഷം സ്ത്രീകളില്‍ ബ്രസ്റ്റ് കാന്‍സറിനു കാരണം ആകുന്നു .എന്‍ഡോ സള്‍ഫാന്‍ സല്ഫെട്ടു എന്‍ഡോ സള്‍ഫാന്‍ ദയോള്‍ എന്നിവയാണ് വ്യാപകം ആയി ഗവര്‍മെന്റു വക തോട്ടങ്ങളിലും വന്‍കിട കമ്പനികളുടെ ഉടമസ്ഥതയില്‍ ഉള്ള കൃഷി ഇടങ്ങളിലും മറ്റും ഉപയോഗിക്കപ്പെടുന്നത് .ഇവ രണ്ടും പരിസ്ഥിതിയെ അട്ടിമറിക്കും എന്ന് പരീക്ഷണങ്ങളിലൂടെ തെളിയിക്കപ്പെട്ടത് ആണ് .പാവപ്പെട്ട വരും കീഴാളന്മാരും ആയ ജനങ്ങള്‍ തിങ്ങി പ്പാര്‍ക്കുന്ന ഇത്തരം തോട്ടം താഴ്വാരങ്ങളില്‍ ഈ വിഷം ഉപയോഗിക്കുന്നതില്‍ ഭരണ കൂടത്തിനും ഉദ്യോഗസ്ഥ പ്രഭു വര്‍ഗത്തിനും കീഴാള ജനതയുടെ ജന സന്ഖ്യാ വര്‍ദ്ധന തടയുക എന്ന ഗൂഡ ഉദ്ദേശ്യം ഉണ്ടോ എന്ന് ചിലര്‍ എങ്കിലും സംശയിച്ചാല്‍ ..അവരെ നാം കുറ്റപ്പെടുത്തുക   എങ്ങിനെ?

Monday 18 October 2010

കൊമ്പന്‍ മേയ്റ്റി

എന്റെ  ബാല്യ കാലത്തെ ഹീറോ   കളില്‍ ഒരാള്‍ ആയിരുന്നു, കൊമ്പന്‍ മേയ്റ്റി  നേരിട്ട് കാണുന്നതിനു മുന്‍പ് തന്നെ മൈറ്റിയെ കുറിച്ചു ഒരു പാട് സങ്കല്‍പ്പങ്ങള്‍ മനസ്സില്‍ ഉണ്ടായിരുന്നു എന്ന് മാത്രമല്ല അദ്ദേഹത്തിന്റെ വീര കഥകള്‍ മറ്റു കുട്ടികള്‍ പറഞ്ഞു കേട്ടും ചിലപ്പോള്‍ പ്രായമുള്ളവര്‍ പീടിക കൊലായകളില്‍ ഇരുന്നു പറയുന്നത് കേട്ടുമൊക്കെ മനസ്സില്‍ പതിഞ്ഞു  കിടപ്പുണ്ടായിരുന്നു . മേയ്റ്റി എന്റെ നാട്ടുകാരന്‍ അല്ല  അയാള്‍ ഗ്രാമ പരിസരങ്ങളില്‍ എവിടെയോ ഉള്ള ഒരാള്‍ ആണ് .ഒരു ഉമ്മയ്ക്ക്  ഒറ്റ മകന്‍ ആണ് എന്നും കേട്ടിരുന്നു . കല്യാണം കഴിച്ചിട്ടില്ല എന്നും പറഞ്ഞു കേട്ടിരുന്നു .മറ്റൊന്ന് ആ കാലത്തെ മുസ്ലിംകള്‍ക്ക് ഇടയില്‍ പതിവ് ഇല്ലാത്ത കള്ളുകുടി അദ്ദേഹത്തിനു ഉണ്ടായിരുന്നു എന്നും കേട്ടു കേള്‍വി ഉണ്ട് .മേയ്റ്റി എന്ന പേര് മേയ്തീന്‍ കുട്ടിയുടെ ലോപം ആണ് എന്ന് തോന്നുന്നു .എന്തായാലും അദ്ദേഹം ആകാലത്തെ നാടന്‍ ഹീറോകളില്‍ ഒരാള്‍ ആയിരുന്നു .

പലപ്പോഴും ഉറക്കത്തില്‍ മേയ്റ്റി എത്തി അദ്ദേഹത്തിന്റെ വീരപരിവേഷം ഉള്ള ശരീരത്താല്‍ അഭ്യാസങ്ങള്‍ കാണിച്ചു സ്വപ്ന ലോകത്തിന്‍റെ അത്ഭുതങ്ങളില്‍ അഭിരമിക്കാന്‍ എനിക്ക് ആയിരുന്നു .പേടി സ്വപ്‌നങ്ങള്‍ കണ്ടിരുന്ന ആ കുട്ടിക്കാലത്ത് ഇത്തരം സ്വപ്‌നങ്ങള്‍ ഒരാശ്വാസം ആണല്ലോ ? അതുപോലെ ഞാന്‍ തുടരെ കണ്ടിരുന്നതും ഇന്നും കാണാന്‍ ആഗ്രഹിക്കുന്നതും ആയ സ്വപനം ആണ് വീട്ടിലെ തൊടിയിലെ തെങ്ങുകള്‍ക്ക് ഇടയില്‍ കൂടി വാനത്തു പറക്കുന്നത് .വലുതായപ്പോള്‍ നഷ്ടപ്പെട്ടു പോയ ഈ സ്വപ്നങ്ങള്‍ക്ക് പകരമായി ഇന്ന് മനസ്സില്‍ ഒന്നും ഇടം നേടിയില്ല എന്നത് പ്രായത്തിന്റെ നഷ്ട്ടങ്ങളില്‍ ഒന്നത്രേ ,  കുട്ടിക്കാലത്ത് കാണുന്നതരം സ്വപ്‌നങ്ങള്‍ വലുതയാല്‍ കാണുകയില്ല  എന്ന് തോന്നുന്നു . മാത്രമല്ല അന്നുള്ള സ്വപ്നങ്ങളുടെ സമര്‍ദ്ധിയും   ഇന്നില്ല സ്വപ്നങ്ങളെ കുറിച്ചല്ല പറഞ്ഞു വന്നത് ഹീറോ മൈറ്റിയെ കുറിച്ചാണ് .ഇദ്ദേഹത്തിന്റെ ജോലി തടി പിടുത്തം ആണ് .വെറുതെ തടി പിടുത്തം അല്ല , ആന വരെ വിചാരിച്ചാല്‍ കയറാത്ത തടി ലോറിയില്‍ കയറ്റണം എങ്കില്‍ .വാഹനം ചെല്ലാത്ത ഇടത്തെ തടികള്‍ വാഹനത്തില്‍ എത്തിക്കണം എങ്കില്‍ എല്ലാം അന്ന് ആള്‍ക്കാര്‍ മൈറ്റിയെ ആണത്രേ  വിളിച്ചു കൊണ്ട് വരിക മൈറ്റിക്ക് ആനക്ക് കൊടുക്കുന്ന ചിലവുകള്‍ എല്ലാം കൊടുക്കണം എന്നുമാത്രം .

അപ്പോള്‍ കൊമ്പന്‍ മൈറ്റി   എന്ന കഥാപാത്രത്തെ കുറിച്ചു നിങ്ങള്ക്ക് ഒരൂഹം കിട്ടിക്കാണുമല്ലോ ?   ഈ മൈറ്റി ഒരിക്കല്‍ ഞങ്ങളുടെ നാട്ടില്‍ തടി പിടിക്കാന്‍ എത്തും എന്ന ഒരു വാര്‍ത്ത കാട്ടു തീപോലെ പടര്‍ന്നു പലരും മൈറ്റിയെ കേട്ടിട്ടുണ്ട് എന്നല്ലാതെ കണ്ടിട്ടില്ല .കാരണം നിരന്തരം ജോലിയില്‍ ഏര്‍പ്പെട്ടിരുന്ന ഈ വര്‍ക്ക് ഹോളിക്ക് ആയ മനുഷ്യന്‍ ഒരു ജോലി കഴിഞ്ഞാല്‍ മറ്റൊരിടത്തേക്ക് നിരന്തരം നീങ്ങി കൊണ്ടിരുന്നതിനാല്‍ അയല്‍ ഗ്രാമക്കാരന്‍ ആയിരുന്നിട്ടും കഥകള്‍ കേട്ടിട്ടുണ്ട് എന്നല്ലാതെ നാട്ടിലെ മുതിര്‍ന്നവര്‍ തന്നെ മിക്കവരും മൈറ്റിയെ കണ്ടിട്ടില്ല .കഥകള്‍ ആണെങ്കില്‍ വളരെ പൊടിപ്പും തൊങ്ങലും വച്ചു പ്രചരിപ്പിച്ചിരുന്നു .മൈറ്റി വലിയ തളികയില്‍ ആണ് ചോറ് തിന്നുക എന്നും . രാവിലെ അവല്‍ കുഴച്ചു വലിയ ഉരുളകള്‍ ആക്കി വിഴുങ്ങി ആണ് ജോലിക്ക് പോകുക എന്നും  വലിയ മണ്ണിന്റെ കുടത്തില്‍   നിന്നു നേരെ തൊണ്ടയിലേക്ക്‌ പകര്‍ന്നു ആണ് കള്ളടിക്കുക എന്നും  ചുവന്നു കലങ്ങിയ കണ്ണ് ആണ്  എന്നും വലുതായി ആരോടും സംസാരിക്കുക ഇല്ല എന്നും ഒക്കെ കഥകള്‍ കേട്ടിരുന്നു .ഈ കൊമ്പന്‍ ആണ് ഞങ്ങളുടെ ഗ്രാമത്തിലെ കോളനിയില്‍ ഉള്ള വമ്പന്‍ പ്ലാവ് വണ്ടിയില്‍ കയറ്റാന്‍ വേണ്ടി വരുന്നത് വാര്‍ത്ത കുട്ടികള്‍ കൈമാറിയപ്പോള്‍ തന്നെ ആ കാഴ്ച്ച കാണാന്‍ പോകണം എന്ന് ഞാന്‍ മനസ്സില്‍ തീരുമാനിച്ചിരുന്നു .പക്ഷെ സ്കൂള്‍ ഉള്ള ദിവസം ആണ്  എങ്കില്‍ പോക്ക് നടക്കില്ല .ഒന്നും പഠിച്ചില്ല എങ്കിലും ക്രത്യമായി സ്കൂളില്‍ അറ്റന്ട് ആയിരിക്കണം എന്ന നിര്‍ ബന്ധക്കാരിയാണ്  നമ്മുടെ പ്രിയ മാതാവ്. അത് കൊണ്ട് തന്നെ അങ്ങിനെ സ്കൂള്‍ മുടക്കി കൊമ്പനെ കാണുക അസാധ്യമാണ് .പിന്നെ ഉള്ളില്‍ പ്രാര്‍ത്ഥന   വെള്ളിയോ ഞായറോ ആയിരിക്കണേ കൊമ്പന്‍ വരുന്നത് എന്നായിരുന്നു .

അങ്ങിനെ ദിവസങ്ങള്‍ കഴി ഞ്ഞപ്പോള്‍ സ്കൂള്‍  വിട്ടു വന്ന ചേട്ടന്‍ വീട്ടില്‍ പ്രഖ്യാപനം  നടത്തി  ഞാന്‍ നാളെ വെള്ളിയാഴ്ച്ച സ്കൂളില്‍ പോകില്ല [ചേട്ടന് വെള്ളിയാഴ്ച്ച യു പി സ്കൂള്‍ ഉണ്ട് ] കാരണം നാളെ കോളനിയില്‍ കൊമ്പന്‍ മൈറ്റി വരുന്നു ,ഞാന്‍ തുള്ളി ച്ചാടിപ്പോയി വെള്ളിയാഴ്ച്ച ആണ് വരുന്നത് നമുക്ക്  അവധി  ആണ് . അന്ന് രാത്രി ഞാന്‍ തീരെ ഉറങ്ങിയില്ല രാവിലെ തന്നെ വല്ലതും തിന്നു എന്ന് വരുത്തി നേരത്തെ തന്നെ കോളനിയില്‍ മരം വെട്ടി ഇട്ടതിന്റെ അടുത്തു തന്നെ പോയി ഇരുപ്പു ഉറപ്പിച്ചു .അപ്പോഴേക്കും നാട്ടിലും പരിസരത്തും ഉള്ള കുട്ടി കുരങ്ങുകളുടെ കൂട്ടം മുഴുവന്‍ അവിടെ എത്തിക്കഴിഞ്ഞിരുന്നു .കൊമ്പന്‍ മൈറ്റി എന്റെ മനസ്സിലെ മാത്രം ഹീറോ അല്ല എന്ന് അപ്പോള്‍ ആണ് മനസ്സിലായത് .

അങ്ങിനെ ഒരു ഒന്‍പതു മണി ആയപ്പോള്‍ അതാവരുന്നു ചെറിയ ഒരു ആള്‍ക്കൂട്ടം മുന്നില്‍ കയറും കപ്പിയും ആയി ഒരാളും കുറെ തടിമാടന്മാര്‍ ആയ കുറെ ആള്‍ക്കാര്‍ വലിയ  ഉരുണ്ട നീണ്ടു തടിച്ച തടികളും ചുമലില്‍ വച്ചു . അതില്‍ ആരാണ് മൈറ്റി എന്ന് തിരിച്ചറിയാന്‍ ആയില്ല എന്ന് മാത്രം അല്ല എന്റെ സങ്കല്പത്തില്‍ ഉള്ള ഒരാളെ അതില്‍ കാണാനും ആയില്ല കാണികള്‍ പിറ് പിറുക്കുന്നിതിനിടയില്‍ വന്നവര്‍ അവരുടെ പണി തുടണ്ടി തടിയുടെ ചില്ലകളും മുഴപ്പും ഒക്കെ വെട്ടി  മാറ്റി തടി കുട്ടപ്പാന്‍ ആക്കി സാമാന്യം വണ്ണം ഉള്ള ഒരു പിലാവ് തന്നെയായിരുന്നു അത് . അവരെല്ലാം കൂടി ആതടി കുഴിയില്‍ നിന്നു ലോറി നില്‍ക്കുന്ന ഉയര്ര്‍ന്ന റോഡിലേക്ക് ഉരുട്ടി കയറ്റി . എന്നിട്ട് ലോറിയില്‍ നിന്നു തടിയുടെ അടിയിലേക്ക് ഒരു ഉത്തോലകം പോലെ കയ്യില്‍ കരുതി കൊണ്ട് വന്ന തടികള്‍ തിരുകി വച്ചു . .ഈ പ്രവര്‍ത്തി എല്ലാം ചെയ്യുമ്പോള്‍ ഈണത്തില്‍ താളത്തില്‍ മുഹമ്മദു മുതല്‍ അബ്ദുല്‍ കാദര്‍ ജീലാനി  മുതല്‍ രിഫായി ശൈഖു വരെ ഉള്ളവരെ ഒരാള്‍ വിളിക്കയും മറ്റുള്ളവര്‍ ഹെലൈസ എന്ന് പറയുകയും ചെയ്യുന്നുണ്ടായിരുന്നു . അവസാനം ഈ തടി വിലക്ക് വാങ്ങിയ മനുഷ്യന്‍ എന്ന് തോന്നിക്കുന്ന ആള്‍ എന്നാ മേയ്റ്റി കേറ്റുക  ആല്ലേ എന്ന് ചോദിച്ചപ്പോള്‍ ആണ് സാക്ഷാല്‍ കൊമ്പന്‍ മേയ്റ്റി എന്ന ആള്‍ ലോറിയുടെ വലതു വശത്തെ വാതില്‍ തുറന്നു വെളിയില്‍ വരുന്നതും ജനം അന്തം വിടുന്നതും .വെളുത്തു  മെലിഞ്ഞു കുറുകിയ കാലിലും  കൈകളിലും പച്ച നരമ്പുകള്‍ കാണാവുന്ന ഒരു സാദാരണ മനുഷ്യന്‍ ജനം മൂക്കത്ത് വിരല്‍ വച്ചു പോയി ,എനിക്ക് അപ്പോഴും അയാള്‍ ആണ് കൊമ്പന്‍ മൈറ്റി എന്ന് വിശ്വസിക്കാന്‍ ആകാത്തത് കൊണ്ട് അയാള്‍  വെറും ഒരു മൈറ്റി ആയിരിക്കും എന്നും കൊമ്പന്‍ പിറകെ വരും എന്നും ഞാന്‍ കരുതി പക്ഷെ ഉടുത്ത മുണ്ട് തറ്റു ഉടുത്തു .തടിയുടെ മുന്തല ഭാഗത്ത് നില ഉറപ്പിച്ചു മറ്റുള്ളവരോട് മറുവശത്ത്‌ നിന്നു തടി തള്ളി കയറ്റാന്‍ ആ മനുഷ്യന്‍ ആവശ്യപ്പെട്ടപ്പോള്‍ ജനം ഒന്ന് കൂടി ഞെട്ടി .ഒരു വശത്ത്‌ മൈറ്റി എന്ന മനുഷ്യന്‍ മാത്രം മറ്റേ വശത്ത്‌ കുറെ തടി മാടന്മാര്‍ എങ്ങിനെ ശരിയാവും പക്ഷെ ജനത്തിന്റെ അന്തക്കേട്‌ മാറുന്നതിനു മുന്‍പ് ഒരു വശം ഉയര്‍ന്ന തടിയുടെ അടിയിലേക്ക് കുനിഞ്ഞു കൊമ്പന്‍ മൈറ്റി എന്ന പ്രതിഭാസം ചുമല്‍ കൊടുത്ത് തള്ളിയതും ആ കൂറ്റന്‍ തടി അതാ  കിടക്കുന്നു ലോറിയില്‍ .   അവിശ്വസിനീയമായ കാഴ്ച്ചയില്‍ നിന്നു ഞട്ടി ത്തിരിഞ്ഞ ജനം ആരവം മുഴക്കി .

ഞാന്‍ പിന്നീട് ഈ സംഭവം ഒരു  മനനത്തിനു  വിധേയമാക്കിയപ്പോള്‍ കിട്ടിയ ആകെത്തുക ഇതാണ് പലപ്പോഴും നമ്മുടെ നാട്ടു ഹീറോകള്‍ നിത്യഭ്യാസം കൊണ്ട് സ്വായത്തമാക്കിയ കഴിവിനാല്‍ പുലര്‍ന്നു പോന്നവര്‍ ആണ് . .പിന്നീട് നാട്ടു കൂട്ടം അവരെ കുറിച്ചു ഓരോരുത്തര്‍ക്കും ആവുന്ന തരത്തില്‍ കഥകള്‍ സ്രഷ്ട്ടിച്ച്ചു പ്രചരിപ്പിക്കുന്നു . അത് വാമൊഴിയായി പ്രചരിക്കയും പിന്നീട് അവര്‍ മരിച്ചു കഴിഞ്ഞു കുറെ കാലം ഈ  കഥകള്‍ വാമൊഴികളില്‍ നിലനില്‍ക്കയും ക്രമേണ ഇല്ലാതാവുകയും ചെയ്യുന്നു .ഇനി ഇത്തരം ഹീറോകളെ  ആരെങ്കിലും പാട്ടിലോ കഥയിലോ വരച്ചു വച്ചാല്‍ പിന്നീട് അവര്‍ ഇതിഹാസ കഥാപാത്രം ആയി മാറുന്നു .

Thursday 14 October 2010

ശദ്ധന്‍ മുസ്ലിയാര്‍

ശദ്ധു എന്നത് അറബി ഭാഷയില്‍  ശബ്ധത്തെ ഇരട്ടിപ്പിക്കാന്‍ ഉപയോഗിക്കുന്ന ചിന്ഹം ആണ് . ദയെ ദ്ധ എന്ന് ആക്കണം എങ്കില്‍ ആ അക്ഷരത്തിന്റെ മേലെ ഈ ചിന്ഹം ചേര്‍ത്താല്‍ മതി . ഈ ചിന്ഹം എങ്ങിനെ മുസലിയാരുടെ പേരില്‍ വന്നു എന്നാണെങ്കില്‍ . അതിനു പിന്നില്‍ എന്റെ നാട്ടുകാരുടെ നര്‍മ്മ ബോധം തന്നെ   യാണെന്ന് കാണാം ,അദ്ദേഹം സംസാരിക്കുക എന്തും ഇത്തിരി കട്ടിയില്‍ ആണ് .  മുസല്യാര്‍ മലപ്പുറത്ത് നിന്നോ പാലക്കാട്ട് നിന്നോ മറ്റോ വടക്ക് കുടിയേറിയത് ആണ് .വടക്ക് മുസ്ലിംകള്‍ക്കിടയില്‍ മരുമാക്കത്തായ രീതിയിലുള്ള സംബന്ധം കൂടുന്ന പതിവുള്ളത് കൊണ്ട് .ശക്തനും ആകാരത്തില്‍ ഗംഭീരവാനും ആയ [ആറടിയിലേറെ പൊക്കം പറന്നു വീതികൂടിയ ഉടല്‍ ] മുസല്യാരെ പിടിച്ചു തകര്‍ന്നു തുടങ്ങിയ ഒരു തറവാട്ടില്‍ പെണ്ണ് കൊടുത്ത് കുടിയിരുത്തിയതാണ് കാരണവന്മാര്‍ . പക്ഷെ ക്രമേണ മുസ്ലിയാര്‍ നാട്ടില്‍ അപ്രധിരോധ്യമായ ഒരു ശക്തിയായി വളര്‍ന്നു .മാത്രമല്ല പുറത്തു നിന്ന് വരുന്ന പുതിയാപ്ല മാര്‍ക്ക് അര്‍ഹിക്കുന്നതില്‍ കൂടുതല്‍ ബഹുമാനം നല്‍കിവരുന്ന വടക്കന്‍ മനസ്സ് .മുസ്ലിയാരുടെ ലേശം തണ്ട് മിടുക്കിനോളം വരുന്ന ചെയ്തികളെ വലുതായി ചോദ്യം ചെയ്തുമില്ല .മാത്രമല്ല മുസ്ലിയാര്‍ വെറും മുസ്ലിയാരുമല്ല .പുറത്തൊക്കെ പോയി വയള് പറഞ്ഞു ജനത്തെ ബോധനം ചെയ്യുന്ന നല്ലൊരു പ്രാസന്ഗികന്‍   കൂടിയായ മുസ്ലിയാരെ  ലേശം ബഹുമാനിക്കുന്നതില്‍ വലിയ തെറ്റ് പറയുകയും വയ്യ .

പക്ഷെ കാലം വളരുംതോറും മുസ്ലിയാരുടെ പരമ്പര വര്‍ദ്ധിച്ചു വരികയും അതില്‍ മുസ്ലിയാരുടെ തനി സ്വരൂപങ്ങള്‍ ആയ രണ്ടു ആണ്‍മക്കള്‍ ഉണ്ടാവുകയും അവര്‍  തണ്ടും തടിയും ഉള്ള ചെറു ബാലിയക്കാരായി വളര്‍ന്നു വരികയും ചെയ്തപ്പോള്‍ നാട്ടില്‍ ചില അസ്വാരസ്യങ്ങള്‍ ഉടലെടുത്തു .മുസ്ലിയാര്‍ക്ക് സ്ത്രീ ധനം ആയി തറവാട്ടുകാര്‍ കൊടുത്തത് തറവാട്ടിന് മുന്നിലെ പച്ചവിരിപ്പിട്ട നൂറു പറ കണ്ടം ആണ് .ഇന്നത്തെപോലെ ആയിരുന്നില്ല അന്ന് നാട്ടിന്‍പുറങ്ങളിലെ കൃഷിയിടങ്ങള്‍ ഭൂരിപക്ഷവും ക്ര്‍ഷിയെ ആശ്രയിക്കുക  കൊണ്ട്  ഭൂമി തരിശു ഇടുക  എന്ന പരിപാടിയേ ഇല്ല  പുന്ച്ച കൃഷി കഴിഞാല്‍ കാലാവസ്ഥക്ക്  അനുസരിച്ചു എള്ള്. ഉഴുന്ന് മുതിര  അല്ലെങ്കില്‍ വെള്ളരി പോലെ നടുകണികള്‍ കൃഷി ചെയ്യും .മാത്രമല്ല ഈ കൃഷിയിടങ്ങളില്‍ ഒക്കെ കാലികളും കോഴിയും മറ്റു ജീവികളും ഒന്നും കടന്നുകയരാതിരിക്കാന്‍ നിതാന്ത ജാഗ്രത പാലിക്കയും ചെയ്യും . രസകരമായ മറ്റൊരു കാര്യം ഇങ്ങിനെ ജാഗ്രത പാലിക്കുന്ന ഓരോരുത്തരും തന്നെ സ്വന്തം കന്നുകാലികളെ കെട്ടിയിടുന്ന പതിവ് ഇല്ല എന്നതാണ് .കാലികളെ കറവ ക്കുശേഷം കയറൂരി വിടുന്ന പതിവ് ആണ് അന്നുണ്ടായിരുന്നത്‌ .ഒരു പക്ഷെ വയലുകള്‍ ഒഴിച്ചു മറ്റു മൊട്ട പറമ്പുകള്‍ പുല്ലു വളരുന്ന ഇടങ്ങള്‍ മാത്രം ആയതിനാല്‍ ആവണം അങ്ങിനെ ഒരു രീതിക്ക് കാരണം എന്ന് തോന്നുന്നു .പിന്നീടാണ് മൊട്ട പറമ്പുകള്‍ തെങ്ങുകളാല്‍ സമ്പന്നം ആയതും അതിലൊക്കെ വീടുകള്‍ വന്നു നിറഞ്ഞതും .വീടുകള്‍ വന്നപ്പോള്‍ കാലികള്‍ വീടുകളില്‍ നിന്ന് കുടിഇറക്കപ്പെടുകയും  ചെയ്തു . 

ഇങ്ങിനെ ഒക്കെ ആണെങ്കിലും ജനം വലിയ സംഘര്‍ഷവും അലട്ടലും ഇല്ലാതെ മുന്നോട്ടു നീങ്ങുമ്പോള്‍ ആണ് മുസ്ലിയാര്‍ വീട്ടിനു പരിസരത്തു ഉള്ള വീടുകളില്‍ ചില പ്രശ്നങ്ങള്‍ ഉടലെടുക്കുന്നത് .കോഴി മുട്ട വിട്ട പണം സ്വരുക്കൂട്ടി ആ കാലത്ത് പൊന്ന്  വാങ്ങിയിരുന്ന മാപ്പിള പെണ്ണുങ്ങള്‍ ആണ് ആദ്യം അസ്വസ്ഥര്‍  ആയതു.ഇടയ്ക്കിടയ്ക്ക് പകല്‍ സമയങ്ങളില്‍ അവരുടെ വീടുകളില്‍ നിന്ന് പുറത്തേക്ക് ഇറങ്ങി പ്പോകുന്ന കുക്കുട രാജാക്കന്മാരെയും പെണ്‍ പ്രജകളെയും കാണാതെആകുന്നു .പൊതുവേ കുറുക്കന്‍ മാര്‍ ധാരാളം വാഴുന്ന ഇടം ആകയാല്‍ കുറുക്കനെ ശപിച്ചു കൊണ്ടിരുന്നു ഉമ്മച്ചികള്‍. അപ്പോഴാണ്‌ പുട്ട് നബീസ എന്ന സ്ത്രീ തന്റെ ക്രിമിനല്‍ ക്രിട്ടിക് ബുദ്ധി കൊണ്ട് കണ്ടു പിടിച്ച ഒരു പ്രസ്താവന നടത്തിയത് വെറുതെ കുറുക്കനെ ചീത്ത പറയേണ്ടതില്ല .കാരണം കുറുക്കന്‍ കോഴിയെ പകല്‍ പിടിക്കുക ആണ് എങ്കില്‍ തീര്‍ച്ചയായും മറ്റു കോഴികള്‍ ശബ്ദം ഉണ്ടാക്കുകയും .അത് വഴി ആരെങ്കിലും ശ്രദ്ധിക്കയും ചെയ്യും .മാത്രമല്ല കുറുക്കന്‍ കുറ്റിക്കാട്ടിലും മറ്റും ഉപേക്ഷിക്കുന്ന തൂവലുകള്‍ കാണുകയും വേണം ഇത് അങ്ങിനെ ഒന്നുമല്ല ഒന്നുകില്‍ കള്ളന്‍ കൊണ്ട് പോകുന്നു അലെങ്കില്‍ നിശ്ശബ്ദം ആയി കോഴികളെ പിടിക്കാന്‍ കഴിവുള്ള ഏതെങ്കിലും ജീവി ആകും ഈ പണിക്കു പിന്നില്‍ അപ്പോഴാണ്‌ മറ്റു ഉമ്മച്ചികള്‍ക്ക് പുത്തി വരുന്നതും കാര്യം അവരുടെ ഭര്‍ത്താക്കന്മാരെ ഉണര്‍ത്തുന്നതും .ഭര്‍ത്താക്കന്മാര്‍ ആദ്യമൊന്നും ഈ പറച്ചില്‍ കാര്യമായി എടുത്തില്ല .അത് കൊണ്ട് തന്നെ കോഴികളുടെ വംശനാശം വളരെ പെട്ടെന്ന് തന്നെ നടന്നു കൊണ്ടിരുന്നു .അപ്പോഴാണ്‌ സംഭവത്തില്‍ വഴിത്തിരിവ് എന്ന നിലക്ക് ഒരു ആട് അപ്രത്യക്ഷം ആയതു.ആലി മൂസ മകള്‍  അലീമ ക്കുട്ടി ഓമനിച്ചു വളര്‍ത്തിയ ഇളം ആട്ടിന്‍ കുട്ടിയെ കാണാതെ ആയി .അലീമ കുട്ടി  ഉറങ്ങാത്ത ഉണ്ണാതെ ആടിനെ അന്വേഷിച്ചു നടന്നെങ്കിലും ആടുപോയിട്ടു പൂടപോലും കിട്ടിയില്ല എന്നുമാത്രം അല്ല ,അത്ര്‍മാന്‍ കുട്ടി തങ്ങളുടെ ജാറത്തിലേക്ക്    നേര്‍ച്ചയായി കൊടുത്ത അഞ്ചു ഉറുപ്പിക നേര്‍ച്ച പോലും പാഴായിപ്പോയി .കോഴികള്‍ വംശ നാശം വന്നു തുടങ്ങിയപ്പോള്‍ പിന്നെ ആടുകളിലേക്ക് ജീവി തിരിഞ്ഞത് ആവാം എന്ന പൊതു അഭിപ്രായം വന്നു എങ്കിലും പുട്ട് നബീസു മാത്രം ദോഷൈ ദ്ര്‍ക്ക് ആയി എതിര് അഭിപ്രായം പറഞ്ഞു .അങ്ങിനെ ഒരു ജീവി ഈ ഭൂമിയില്‍ ഇല്ല  എന്നും ആടിന്റെ എല്ലും തൊലിയും എങ്കിലും ബാക്കി  വയ്ക്കാതെ തിന്നാന്‍ ഒരു ജീവിയും മുതിരില്ല എന്നും ആയിരുന്നു .നബീസുവിന്റെ കണ്ടു പിടുത്തം .പറഞ്ഞു തീര്‍ന്നില്ല അതിനു മുന്‍പേ വരുന്നു വാര്‍ത്ത ഇന്നലെ മുതല്‍ കോരന്‍ കൈക്കൊറുടെ മുഴുത്ത ഒരു മുട്ടന്‍ ആടിനെ കാണാന്‍ ഇല്ല .അതോടെ ജനം അന്തം വിട്ടു .മാത്രമല്ല ഒരല്‍പം ഭീതിയില്‍ ആകുകയും ചെയ്തു കാരണം കോരനും  ആടും ഒരേ തരം മുട്ടാളത്തം കാണിക്കുന്ന ഇനം ആണ് . അവിടെ കൈവക്കണം  എങ്കില്‍  ജീവി സാമാന്യം പ്രഗല്ഭന്‍ ആണ് .എതായാലു തുടരെ ആടും കോഴിയും പോകുക പതിവ് ആകുക കൊണ്ട് ജനം ജാഗ്രതയില്‍ ആയി എന്നുമാത്രം അല്ല .അവരവരുടെ ഉരുക്കളെ യും പക്ഷി മ്ര്‍ഗാ ദികളെയും കൂട്ടില്‍  തന്നെ ഇട്ടു വളര്‍ത്താനും തുടങ്ങി എങ്കിലും പ്രതിഭാസം ഒറ്റക്കും തെറ്റക്കും സംഭവിച്ചു കൊണ്ടിരുന്നു .
ആഇടയ്ക്കു ആണ്  നബീസു ഒരു പ്രഖ്യാപനം നടത്തിയത് കോഴിയെയും ആടിനെയും ഒക്കെ കൊന്നു തിന്നുന്നത് ഏതെങ്കിലും ജീവി അല്ല എന്നും അത് മനുഷ്യര്‍ തന്നെ ആണ് എന്നും .നാട്ടുകാര്‍ വിവരം അറിഞ്ഞു നബീസുവിന്റെ വീട്ടില്‍ എത്തി വിവരം ആരാഞ്ഞു എങ്കിലും നബീസു ഒന്നും വിട്ടു പറഞ്ഞില്ല .നബീസു ജനക്കൂട്ടത്തോട്  ഇത്ര മാത്രം പറഞ്ഞു .ഞാന്‍ അതിന്റെ വിത്തും വെറും പരതുക ആണ് അത് കഴിഞ്ഞതിനു ശേഷം പറയാം ..ജനം ന്ജിജ്ജാസുക്കള്‍ ആയി എങ്കിലും ആള് നബീസു ആയതു കൊണ്ടും വായില്‍ നിന്ന് പുട്ട് തള്ളിയിടുന്നത് പോലെ കണക്കിന് കിട്ടും എന്നത് കൊണ്ടും തല്‍ക്കാലത്തേക്ക് പിരിഞ്ഞു പോയി .കുറെ ദിവസം കഴിഞ്ഞു നബീസു മറ്റൊരു പ്രഖ്യാപനം നടത്തി .ജീവികളെ പിടിക്കുന്ന കുറുക്കന്മാര്‍ ശദ്ധന്‍ മുസ്‌ല്യാരുടെ സുന്ദരന്‍ മാര്‍ ആയ മക്കള്‍ അവുള്ളയും ആദവും ആണ് എന്നും മുസ്ലിയാരുടെ വീട്ടില്‍ സ്ഥിരം ഇറച്ചി ക്കറി ആണ് എന്നും. സംശയം ഉള്ളവര്‍ക്ക് വേണമെങ്കില്‍ ആ തറവാട്ടിന്റെ അതിരില്‍ ഉള്ള ആഴമേറിയ  കാട് പിടിച്ച ഇടവഴിയില്‍ ആട്ടിന്‍ കുടലും കോഴിപൂടയും  കാണാം എന്നും നബീസു തുറന്നടിച്ചു പക്ഷെ നാട്ടുകാര്‍ വിശ്വസിക്കാന്‍ തയ്യാര്‍ ആയില്ല മാത്രം അല്ല മുസ്ലിയാരുടെ വളപ്പിന്റെ അതിരില്‍ ഉള്ള കാട്ടിടവഴിയില്‍ പോയി നോക്കാന്‍ ദൈര്യ പ്പെടുകയും ചെയ്തില്ല .അതിനു രണ്ടു കാരണങ്ങള്‍ ഉണ്ട് ,ഒന്ന് ആ ഇടവഴിയിലെ കാട്ടു  മരത്തില്‍ ആണ് നൊസ്സന്‍ ബാലന്‍ തൂങ്ങി ച്ഛത്തത്.അതിനു ശേഷം ആണ് ആഇടവഴി യാരും ഉപയോഗിക്കാതെ ആയതു .മറ്റൊന്ന് മുസ്ലിയാര്‍ എങ്ങാനും അറിഞ്ഞാല്‍ അത് പുലിവാല്‍ ആകുകയും ചെയ്യും .മുസ്ലിയാരെ കാണുമ്പോള്‍ മടക്കിക്കുത്ത്  താഴ്ത്തി ആദരവോടെ നില്ല്ക്കുക എന്നല്ലാതെ മുഖത്തു നോക്കി ഒരക്ഷരം ഉരിയാടി ശീലം ഇല്ല ആ നാട്ടു കൂട്ടത്തിനു .
തല്‍ക്കാലം കോഴികളും ആടും നഷ്ട്ടപ്പെടുന്നത് കുറഞ്ഞു എങ്കിലും ഒരു ഇടവേളയ്ക്കു ശേഷം വീണ്ടും കോഴി നഷ്ട്ടം ആവര്‍ത്തിച്ചു .ഈ തവണ കോങ്കണ്ണി  ജാനകി വയലില്‍ നിന്ന് അവു ള്ള ഒരു കോഴിയെ നനഞ തോര്‍ത്തു മുഖത്തു എറിഞ്ഞു പിടിക്കുന്നത്‌ കണ്ടു എന്ന് പറയുകയും ചെയ്തു .പിന്നീട് ജനത്തിനു തോന്നി എന്തെങ്കിലും ചെയ്തെ പറ്റൂ .. മുസ്ലിയാര്‍ ഇപ്പോഴും സ്ഥലത്ത് ഉണ്ടാകുക ഇല്ല വയള് പരമ്പരയുടെ സീസന്‍ ആയാല്‍ അത് തീര്‍ന്നു മാത്രമേ അദ്ദേഹം നാട്ടില്‍ തിരിച്ചു വരിക ഉള്ളൂ ...കോരന്‍ മൂപ്പരുടെ നേത്രത്വത്തില്‍ അവുള്ളയോടും ആദത്തോടും ഈ കാര്യം തിരക്കി എങ്കിലും അവര്‍ നിഷേധിച്ചു എന്ന് മാത്രം അല്ല അധികം കളിക്കരുത് എന്നൊരു ഭീഷണി ഉയര്‍ത്തുകയും ചെയ്തു അത് കേട്ടതോടെ ജനം ചെറിയ മുറു മുറുപ്പോടെ പിരിഞ്ഞു പോയി അത് കണ്ടു കുന്നുംപുറത്തെ തിട്ടയില്‍ ഉള്ള തന്റെ വീട്ടു മുറ്റത്തു നിന്ന നബീസ   ഉറക്കെ വിളിച്ചു ചോദിച്ചു  നിനക്കൊന്നും  മറ്റേതു ഇല്ലെടാ എന്ന് .എന്നിട്ട് നീട്ടി ഒരു തുപ്പു തുപ്പുകയും ചെയ്തു .അപ്പോള്‍ കോരന്‍ ഒരു നിര്‍ദ്ദേശം വച്ചു നമുക്ക് കുറച്ചു ആള്‍ക്കാര്‍ക്ക് കൂടി മുസ്ലിയാര്‍ വന്നാല്‍ ഇതേ കുറിച്ചു ചോദിക്കാം അത് കേട്ടപ്പോള്‍  ചിലരൊക്കെ വലിഞ്ഞു .എങ്കിലും ചിലര്‍ സമ്മതിച്ചു പിരിഞ്ഞു .ഒരു വെള്ളിയാഴ്ച്ച മുസ്ലിയാര്‍ നാട്ടില്‍ തിരിച്ചു എത്തുമ്പോഴേക്കു വീണ്ടും ഒരു ആട് കൂടി അപ്രത്യക്ഷം ആയിരുന്നു .ഈ തവണ ജനം രണ്ടില്‍ ഒന്ന് തീരുമാനിച്ചു മുസ്ലിയാരുടെ അടുത്തു എത്തി എന്നിട്ട് കാര്യം അറച്ചു അറച്ചു അവതരിപ്പിച്ചു കൂട്ടത്തില്‍ പ്രായം ഉള്ള മോയ്തീനിക്ക ഇത്രയും കൂടി ചോദിച്ചി നിങ്ങള് ഒരു മുസ്ലിയാര്‍ അല്ലേ കട്ട് കൊണ്ട് വന്നു തിന്നുന്നത് നിങ്ങള്‍ക്കും മക്കള്‍ക്കും ഹലാല്‍ ആണോ?  മുസ്‌ല്യാര്‍ നഖം വെട്ടുകയാണ് മൂര്‍ച്ചയുള്ള മലപ്പുറം കത്തി കൊണ്ട് ആണ് ആക്രിയ നടത്തുന്നത് .  അത് കൊണ്ട് തന്നെ  നാട്ടുകാര്‍ ഇത്തിരി ദൂരെ മാറി നിന്നാണ് ഇടപെടുന്നത് .കൂട്ടത്തില്‍ കുറച്ചു മാറി നബീസ നില്‍പ്പുണ്ട് . പക്ഷെ മുസ്‌ല്യാര്‍ ശാന്തന്‍ ആയി നാട്ടുകാരുടെ പരാതി കേള്‍ക്കുക്ക് ഇടയ്ക്കു ഗംഭീരമായി മൂളുകയും ചെയ്തു .
സാധാരണ പതിവ് ഇല്ലാത്ത രീതിയില്‍ എല്ലാവരോടും കയറി വരാന്തയില്‍ ഇരിക്കാന്‍ പറഞ്ഞപ്പോള്‍ എല്ലാവരും അത്ഭുതപ്പെട്ടു .എങ്കിലും കോരന്‍ മൂപ്പര്‍ കയറി ഇരുന്നപ്പോള്‍ മറ്റുള്ളവരും കയറി ഇരുന്നു .നബീസ മാത്രം ഉമ്മറ മുറ്റത്തിന് അരികിലെ മൈലാഞ്ചി ചെടിയുടെ  താഴെ നിന്നു . മുസ്ലിയാര്‍ ഓരോരുത്തരെ നോക്കി .സത്യത്തില്‍ മുസ്ലിയാര്‍ക്ക് കോരനെ ഒഴിച്ചു മറ്റുള്ളവരെ വ്യക്തമായി അറിയില്ല .നാട് ആറുമാസം   കാടാറുമാസം എന്നരീതി ആയതിനാല്‍ സ്വന്തം മക്കളെ പോലും മാറിപ്പോകും . മുസ്ലിയാര്‍ ഓരോരുത്തരോടും തന്റെ ശദ്ധു കൂട്ടിയുള്ള വാക്കുകളാല്‍ ചോദിച്ചു .ഇന്റ്റെ പേര് അബ്ബന്റ്റെ പേര് എന്നിങ്ങനെ ഓരോരുത്തരും പേര് പറഞ്ഞപ്പോള്‍ .കൊരനോട് ഒഴിച്ചു ബാക്കി എല്ലാവരും മാപ്പിള മാര്‍ ആണ് എന്ന് മനസ്സിലായപ്പോള്‍ ചോദിച്ചി നിങ്ങള്ക്ക് തൌബ [ ദൈവത്തോടുള്ള പ്രായക്ഷിത്ത  പ്രാര്‍ഥന ] അറിയുമോ ? ആരും ഒന്നും മിണ്ടിയില്ല അവരില്‍ ആര്‍ക്കും അത് അറിയില്ലായിരുന്നു .അപ്പോള്‍ മുസ്ലിയാര്‍ മൊഴിഞ്ഞു എനിക്ക് അത് അറിയാം ഞാന്‍ എന്റെ മക്കളെയും പഠിപ്പിച്ചിട്ടുണ്ട് .ഓരോ കോഴി കറിക്ക്  ശേഷവും ആട്ടിന്‍ സൂപ്പിനു ശേഷവും ഞാനും മക്കളും അത് ചെയ്യും .നിങ്ങള്ക്ക് അത് അറിയില്ല അത് കൊണ്ട് തന്നെ എന്നെ ചോദ്യം ചെയ്യാന്‍ നിങ്ങള്ക്ക് അധികാരവും ഇല്ല .എന്നിട്ട് കൊരനോട് ആയി പറഞ്ഞു എന്റെ ക്രഷി ഇടം എന്റെ സംരക്ഷിത പ്രദേശം ആണ് .അവിടെ കടന്നു കയറുന്ന ഏതൊരു  അന്യ ജീവിയും തുരത്തുക എന്നത് ജിഹാദു ആണ് .ജാനകി  കണ്ടു എന്ന് പറയുന്ന കോഴി പിടുത്തം നടന്നത് എന്റെ ക്രഷി ഇടത്തില്‍ നിന്നു ആണ് എന്നതിനാല്‍ അത് നീതീകരിക്കതക്കതും ശത്രുവിന്റെ ധനം പിടിച്ചെടുക്കുന്നത് കുറ്റകരം അല്ലാത്തതിനാലും . നിങ്ങളും കൂട്ടരും  അത് ചോദ്യം ചെയ്യുന്നതില്‍ അര്‍ത്ഥം ഇല്ല .ഇത് പറഞ്ഞു മുഖത്തു തോന്നിയ ചെറിയ ചൊറിച്ചില്‍ മാറ്റാന്‍ കത്തി ഒന്ന് നിവര്‍ത്തി  ചുരണ്ടി .എന്തോ പറയാന്‍ ആഞ്ഞ കോരന്‍ മെല്ലെ എഴുന്നേറ്റു പുറത്തേക്ക് നടന്നു .കൂടെ കൂട്ട് കാരും .പുറത്തു നിന്നു ഉറക്കെ ഒരു ചിരി കേട്ടു എല്ലാവരും നോക്കിയപ്പോള്‍ നബീസ ഉച്ചത്തില്‍ ചിരിച്ചു കൊണ്ട് ഓടുന്നു .