Thursday 11 November 2010

നീങ്ങളെ വെട്ടിയാലും ഒന്നല്ലേ ചോരാ

നിങ്ങള്‍ തെയ്യം കണ്ടിട്ടുണ്ടോ ? കണ്ടിട്ടുണ്ടാവും ഓണാഘോഷമോ സര്‍ക്കാര്‍ പരിപാടികളോ മറ്റോ നടക്കുമ്പോള്‍ മുന്‍പില്‍ കണ്ണ് തട്ടാതിരിക്കാന്‍ എന്നപോലെ കാണിക്കുന്ന വട്ടത്തില്‍ കിരീടവും ചുവന്ന ഉടുത്തു കേട്ടും മുഖത്തു എഴുത്തും ഒക്കെ ഉള്ള ടാബ്ലോ പോലെ ഉള്ള ഒരു സാധനം ,അതിനപ്പുറം പുതു തലമുറയ്ക്ക് തെയ്യം എന്ന കലാരൂപത്തെ കുറിച്ചു അറിയുമോ? ഒരു പക്ഷെ അറിയുമായിരിക്കും വിവരവലയില്‍ നിന്നു കിട്ടുന്ന അറിവുകള്‍ അവരെ അതിനു സഹായിച്ചിട്ടുണ്ടാവം , കഥകളി ആണ് കേരളത്തില്‍ കൊണ്ടാടപ്പെടുന്ന കല അതെ കുറിച്ചു സാധാരണ ക്കാരന് വലിയ അറിവ് ഇല്ലാത്തത് കൊണ്ടും ഉപരിവര്‍ഗ്ഗ    കലയായത് കൊണ്ടാവാം മനസ്സിലാകില്ല എങ്കിലും കഥകളി കൊണ്ടാടപ്പെടുന്നത് , പക്ഷെ തെയ്യം എന്നത് തികച്ചും ദ്രാവിഡ കല ആണ് ഒരു പക്ഷെ ഈ പുരാതന കലാസമ്പ്രദായം കോപ്പി അടിച്ചു രൂപീകരിച്ചതാണ് കഥകളി എന്ന് പറഞ്ഞാല്‍ അത് ഒരു അത്യുക്തി ആവില്ല . തെയ്യം എന്നത് അതിന്റെ വൈവിധ്യം കൊണ്ടും വര്‍ണ്ണ ചാരുത കൊണ്ടും ഒക്കെ കഥ കളിയേക്കാള്‍ ഒരു പിടി മുന്നില്‍ ആണ് താനും

തെയ്യം എന്നാല്‍ എന്താണ് ? ഒറ്റവാക്കില്‍ അത് ഒരു അനുഷ്ട്ടാനം ആണ് കല രണ്ടാമത് മാത്രം വരുന്ന ഒന്നാണ് , എന്തിനു വേണ്ടിയുള്ളതു ? വീര പുരുഷന്‍ മാര്‍ ആയ പിത്രക്കള്‍ ദൈവ രൂപങ്ങള്‍ ആയി വരികയും അവരെ പ്രീതി പ്പെടുത്തി അവരില്‍ നിന്നു അനുഗ്രഹങ്ങള്‍ സ്വീകരിച്ചു മുന്നോട്ടുള്ള ജീവിത പ്രയാണം സുഗമം ആക്കുന്നതിനും  , സ്വന്തം വിശ്വാസ പ്രമാണങ്ങള്‍ അരക്കിട്ട് ഉറപ്പിക്കുന്നതിനും ഒക്കെ ആയി തെയ്യത്തെ നാട്ടു കൂട്ടവും കീഴാള ജനതയും ഉപയോഗിച്ചു . ആരൊക്കെയാണ് തെയ്യം ആയി വരുന്നത് എന്ന് ശ്രദ്ധിച്ചാല്‍ തന്നെ കലക്ക് അപ്പുറം ഒരു കീഴാള രാഷ്ട്രീയം കൂടി തെയ്യം മുന്നോട്ടു വയ്ക്കുന്നു എന്ന് കാണാം .ഗുളികനും ചാമുണ്ഡിയും ,പോതിയും മുച്ചിലോട്ടു അമ്മയും ,പൊട്ടനും മുടന്തനും ഒക്കെ തെയ്യങ്ങള്‍ ആയി വരുമ്പോള്‍  , എങ്ങിനെ ഇവരൊക്കെ വീരാട് പുരുഷര്‍ ആയി എന്ന് പരിശോധിച്ചാല്‍ ഓരോ തെയ്യവും കീഴാള പക്ഷത്തെ സമര നായകര്‍ കൂടി ആണ് എന്ന് മനസ്സിലാക്കാം , ജാതി മേലാളര്‍ക്ക്‌ എതിരെ ശബ്ധിച്ഛതിനു നാവു അറുക്കപ്പെട്ട പൊട്ടനും ., ജന്മിത്തം തല്ലി കാലു ഓടിച്ച  മുടന്തനും , ചാരിത്ര്യം സംരക്ഷിക്കാന്‍ സ്വയം തീ  കൊളുത്തിയ മാക്കപ്പോതിയും ഒക്കെ പിന്നീട് സ്വര്‍ഗത്തോളം ഉയര്‍ന്നു കീഴാള  പക്ഷത്തിന്റെ വാക്താകള്‍ ആയി അവതാരം  കൊള്ളുകയും തന്റെ ജനതയുടെ സംരക്ഷണം ഞാന്‍ ഏറ്റെടുത്തി രിക്കുന്നു എന്ന് പറഞ്ഞു അനുഗ്രഹിക്കയും  , തന്റെ എതിരാളികള്‍ ആയിരുന്നവരെ പോലും തല കുനിപ്പിക്കയും അവരെയും തന്റെ അനുഗ്രഹാശി സ്സുകളുടെ കൈകള്‍ ഉയര്‍ത്തി മാപ്പുനല്‍കുകയും ഒക്കെ ചെയ്യുന്ന  തെയ്യം ഇന്ന് ക്രമേണ കാവി  രാഷ്ട്രീയക്കാരുടെയും പുത്തന്‍ ഉപരി വര്‍ഗത്തിന്റെയും ഒക്കെ കൈപിടിയില്‍ അമരുകയാണ് എന്നത് ഏതു കലയുടെയും സ്വത നഷ്ട്ടത്തെ  കുറിക്കുന്നു .

തെയ്യം ഉത്തര കേരളത്തില്‍ തറവാടുകളിലും കീഴാള കാവുകളിലും   ഒക്കെ കെട്ടിയാടപ്പെടുന്ന ഒരു കലാരൂപം ആണ് .ചെണ്ടയുടേയും കുഴലിന്റെയും ശന്ഖിന്റെയും ഒക്കെ താളത്തിലും മേളത്തിലും ബഹുവര്ന്നത്തിലുള്ള ഉടുത്തു കേട്ടും മുഖത്തെഴുത്തും ആട  യാഭരണങ്ങളും ഒക്കെ ആയി രംഗത്ത് വരുന്ന തെയ്യത്തിനു താങ്ങാവുന്നതിനു അപ്പുറം എന്ന് തോന്നുന്ന കിരീടവും കുരുത്തോലകള്‍ കൊണ്ടോ പൂക്കള്‍ കൊണ്ടോ അലങ്കരിച്ച മുടിയും [ഗുളികന്‍ ,കണ്ടാകര്‍ന്ണന്‍  തുടങ്ങിയവയ്ക്ക് ചിലപ്പോള്‍ വളരെ ഉരം കൂടിയ മുടികള്‍ ഉണ്ടാവും ] ഒക്കെ ആയി വരുന്ന തെയ്യക്കോലം ഒരു അല്ത്ഭുത്ത കരം ആയ കലാസ്രഷ്ട്ടി തന്നെയാണ് . ഓലച്ചൂട്ടിന്റെയോ മുളചചൂട്ടിന്റെയോ വെളിച്ചത്തില്‍ വെട്ടി ത്തിളങ്ങുന്ന കിരീടവും ചുവപ്പിനു പ്രാമുഖ്യം കൊടുത്തുള്ള വേഷവും പിന്നണിയിലെ തോറ്റവും നടനത്തിലെ  ദ്രുത താളവും ആസുര വാദ്യത്തിന്റെ മുഴക്കവും ഇടക്കുള്ള അലര്‍ച്ചയും ഒക്കെ ചേര്‍ന്ന് തെയ്യം തീര്‍ക്കുന്ന അനുഭവം പേടിയുടെതോ ഭക്തിയുടെതോ ആയി വിശ്വാസിക്ക് മാറുമ്പോള്‍ ശുദ്ധ കലാസ്വാദകനും ഈ ദ്രാവിഡ കല ആസ്വാദ്യ കരം ആയി മാറുന്നു .

സാദാരണ തെയ്യം കെട്ടുക ജാതിയില്‍ താഴ്ന്ന വിഭാഗങ്ങള്‍ ആയ പെരുവണ്ണാന്‍ മലയന്‍ തുടങ്ങിയ ജാതി വിഭാഗങ്ങള്‍ ആണ് നിത്യ ജീവിതത്തില്‍ പാര്‍ശ്വ വല്‍ക്കരിക്കപ്പെട്ട ഈ കലാകാര വിഭാഗത്തെ തെയ്യം കെട്ടി ദൈവം ആകുന്നതോടെ ഉയര്‍ന്ന ജാതി വിഭാഗങ്ങള്‍ വരെ തൊഴും എന്നത് തന്നെയാണ് ഈ കല ജനതയില്‍ ചെലുത്തിയ സ്വാധീനത്തിന് തെളിവ് , തെയ്യത്തിന്റെ വൈവിധ്യങ്ങളെ പറ്റിയും പിന്നിലെ ഐതിഹ്യങ്ങളെ കുറിച്ചും ഒക്കെ പറഞ്ഞു വന്നാല്‍ ഏറെ പറയാന്‍ ഉണ്ട് അത് കൊണ്ട് കുട്ടിക്കാലത്തെ രസകരമായ ഒരു കഥ കൂടി പറഞ്ഞു നിര്‍ത്താം , എന്റെ അയല്‍ക്കാര്‍ തെയ്യം കലാകാരന്മാര്‍ ആയ മലയ വിഭാഗക്കാര്‍ ആയിരുന്നു . കുട്ടിക്കാലത്തെ കളികളും കലഹങ്ങളും ഒക്കെ അവിടത്തെ കുട്ടികളും ഞങ്ങളും ഒക്കെ ചേര്‍ന്ന് ആയിരുന്നു . തെയ്യം ഉണ്ടെങ്കില്‍ അവര്‍ നേരത്തെ പറയും തെയ്യം ഉണ്ട് വരണം എന്നിട്ട് പൊലിപ്പിച്ച   ഏറെ കഥകള്‍ അതെകുറിച്ച്ചു പറയും .അപ്പോള്‍ രാത്രി തെയ്യത്തിനു പോകാന്‍ അനുവാദത്തിനായി വീട്ടില്‍ ഉമ്മയുടെ പിറകെ ന്ടക്ക്കാന്‍ തുടങ്ങും ഉമ്മാക്ക് പേടിയാണ് ശൈത്താന്‍ മാരെ ആവാഹിച്ചു ആണ് അവര്‍ തെയ്യം കെട്ടുക അത് കൊണ്ടാണ് അവര്‍ക്ക് ഇത്ര വലിയ കിരീടവും മുടിയും ഒക്കെ ചൂടി നടനം ചെയ്യാന്‍ ആവുന്നത് ,മാത്രമല്ല തെയ്യം നടക്കുമ്പോള്‍ ഭൂമിയില്‍ സര്‍വശെയ്ത്താന്‍  മാരും വന്നു നിറയും അതെങ്ങാനും കുട്ടികളുടെ ശരീരത്തില്‍ കൂടിയാലോ എന്ന പേടിയും .എന്നാലും ദൂരെ നിന്നു കൊണ്ട് തെയ്യ്യം കാണാന്‍ അനുവാദം കിട്ടിയാല്‍ മെല്ലെ മെല്ലെ തെയ്യം നടക്കുന്ന മുറ്റം വരെ എത്തും വസാനം അവിടെ നിന്നു കൂട്ടുകാര്‍ കൊണ്ട് തരുന്ന പ്രസാദം ആയ ഉണ്ണിയപ്പം വരെ തിന്നു അതിന്റെ മനം വീട്ടില്‍ അറിയാതിരിക്കാന്‍ കമ്മൂണിസ്റ്റ് പച്ചയില്‍ കൈ തുടച്ചു വീട്ടില്‍ എത്തുമ്പോള്‍ നേരം പുലര്‍ന്നിട്ടുണ്ടാവും. തെയ്യം രാത്തിരിരാത്രി മുഴുവന്‍ ആണ്  പുലര്‍ന്നാലും ചിലപ്പോള്‍ തോട്ടം തീര്‍ന്നിട്ടുണ്ടാവില്ല , നീങ്ങളെ വെട്ടിയാലും ഒന്നല്ലേ ചോരാ നാങ്ങളെ വെട്ടിയാലും ഒന്നല്ലേ ചോര നാങ്ങളെ കുപ്പേല് നട്ട വാഴപ്പഴമല്ലേ നിങ്ങടെ തേവന് പൂജാ എന്ന് വയനാട്ടു കുലവന്‍ ചോദിക്കുമ്പോള്‍ ജാതി മേധാവികള്‍ മിണ്ടാതെ തലകുനിച്ചു നിന്നത് എന്ത് കൊണ്ടോ ? 

No comments:

Post a Comment