Saturday 24 March 2012

 പറയാതിരിക്കാന്‍ വയ്യാത്ത ചിലകാര്യങ്ങള്‍ 

ചില കാര്യങ്ങള്‍  നാം വിചാരിക്കും   ങാ പോട്ടെ  , നമ്മള്‍ പറഞ്ഞിട്ടു കാര്യം ഇല്ല എന്ന് ,എന്നാല്‍ പറഞ്ഞില്ല എങ്കില്‍  അത് നമ്മെ നിരന്തരം അസ്വസ്ഥത കൊള്ളിക്കും ,അങ്ങിനെ ഒരു കാര്യം ആണ്  ഞാന്‍ ഇവിടെ കുറിക്കാന്‍ ഉദ്ദേശിക്കുന്നത് , അങ്ങിനെ നമ്മെ നിരന്തരം  അസ്വസ്ഥര്‍ ആക്കുകയും   നമ്മുടെ കര്‍ണ്ണ പുടങ്ങളെ നിരന്തരം  പീഡിപ്പിക്കുകയും ചെയ്യുന്ന ഒന്നാണ്   മാപ്പിള പ്പാട്ടുകള്‍  എന്ന  മാപ്പ് അര്‍ഹിക്കാത്ത  ചെയ്തി ,

വളരെ കാലം ആയി ഈ പാട്ട് പരിപാടി ഇവിടെ നില നില്‍ക്കുന്നു ,എന്നിട്ടും ആളുകള്‍ക്ക്  അതിന്റെ ഭാഷ എന്താണെന്നോ   ഏതു സാഹിത്യ ശാഖയാണ്‌ അതെന്നോ   ഏതൊരു സംഗീത ശാഖയില്‍ ആണ്  ഇതുള്‍പ്പെടുക എന്നോ , ഒന്നും ഒരു പടിയും ഇല്ല ,വായില്‍ തോന്നിയത് കോതയ്ക്ക് പാട്ട് എന്നരീതിയില്‍ ആര്‍ക്കും എങ്ങിനെയും പാടാവുന്ന  ഈ ഊളന്‍ പാട്ടിനെ  ഇന്ന് വലിയ എന്തോ കാര്യം ആയി  ടി വി  റിയാലിട്ടീ പരിപാടികളില്‍ വരെ ഉള്‍പ്പെടുത്തി ,അതിന്റെ സംഗതി ശരി ആയില്ല  കിടു പിടി പോയി  എന്നൊക്കെ പറഞ്ഞു  ഈ പാട്ട് പരിപാടിയെ എന്തോ വലിയ ഒന്നാണ് എന്നരീതിയില്‍ അവതരിപ്പിച്ചു ,അതില്‍ നിന്ന് ലാഭം കൊയ്യുകയാണ്  കച്ചവടക്കാരും  മീഡിയാ ക്കാരുമൊക്കെ ,സത്യത്തില്‍ കേരളത്തിലെ ഒരു വലിയ പാട്ടുകാരന്‍  കുറേക്കാലംമുന്പ്  ഈ ഭാഷ  തിരിയാ  പാട്ടിനെ കാസറ്റില്‍ ആക്കി  കച്ചവടം തുടങ്ങിയതോടെ ആണ് ,ഇത് ഏറെ പോപ്പുലര്‍ ആയതു ,ഞമ്മളെ മഹത്തായ സാഹിത്യം കേരളത്തിലെ മഹാനായ പാട്ടുകാരന്‍ വരെ വലിയ കാര്യം ആയി കൊണ്ട്  നടക്കുന്നു എന്ന് വിചാരിച്ച് ഊറ്റം കൊണ്ട്  മാപ്പിള സമുദായം  കാശ് മുടക്കി  ഇത് വാങ്ങി ബീബിക്കും മക്കള്‍ക്കും കേള്‍ക്കാന്‍ പാര്‍സല്‍ ആക്കി അയക്കാന്‍ തുടങ്ങിയതോടെ  അയളുടെ കച്ചവടം ജോറായി ,സത്യത്തില്‍  ആ മനുഷ്യനും കേള്‍ക്കുന്ന ആള്‍ക്കും ഒന്നും മനസ്സിലായിട്ടില്ല  ഇതുവരെ അയാള്‍ എന്താണ് പാടിയത് എന്ന് , 

ലോകത്ത് എവിടെയും നാടന്‍ പാട്ടുകള്‍ ആവട്ടെ ,ശാസ്ത്രീയ സംഗീതമോ ലളിത ഗാനമോ ആവട്ടേ  അത് ശുദ്ധം ആയ  ഭാഷയില്‍ ആയിരിക്കും  നാടന്‍ പാട്ടുകള്‍ കേട്ടാല്‍ ആളുകള്‍ക്ക് വളരെ പെട്ടെന്ന് കാര്യം പിടി കിട്ടും ,ലളിത ഗാനം കുറെ ആലങ്കാരിക പ്രയോഗങ്ങള്‍ കാണും എന്നാലും  ഒരു രണ്ടാം  കേള്‍വിയില്‍ അതും മനസ്സിലാക്കി എടുക്കാന്‍ പ്രയാസം വരില്ല ,ക്ലാസ്സിക്ക് ആണ് എങ്കില്‍ ഏതു ഭാഷയില്‍ ആണോ നാം പ്രവീണര്‍ ആയിരിക്കുന്നത്  അതനുസാരം ഒരാള്‍ക്ക്‌ മനസ്സിലാക്കി എടുക്കാവുന്നതാണ് , എന്നാല്‍ മാപ്പിള പ്പാട്ടിനു അവര്‍ പറയുന്ന മേന്മ അത് അനേകം ഭാഷകളുടെ  സങ്കരം ആണ് അത് എഴുതുന്ന ആളിന്റെ മഹത്തായ   കഴിവ് ആണത് വെളിവാക്കുന്നത് എന്നൊക്കെ ആണ് . ഏകദേശം  ഒരു പാട്ട് ഇങ്ങിനെ ആണ് .. ആകെ മുത്തു ഉലകത്തില്‍  ചിത്തിരമോത്തു ..മൈത്തൊരു മുത്തു റസൂലുള്ള എന്നോ മറ്റോ ആണ് ,എന്താണ് ഈ പറഞ്ഞത്‌ എന്ന് ഇത്ര നാള്‍  ഇത് കേട്ടിട്ട് എനിക്ക് മനസ്സിലായില്ല ,  ഇങ്ങിനെ ഒരു പാട്ട് എന്താണ് അര്‍ഥം ആക്കുന്നത് എന്ന്നു അതെഴുതിയ ആളോട് ചോദിച്ചാല്‍ മാത്രമേ  മനസ്സിലാവൂ ,, അതിനു ഇനി ഞാന്‍ ചത്തു  സ്വര്‍ഗത്തില്‍ പോകും എന്ന് ഉറപ്പില്ല എഴുതിയ  ആള്‍  സ്വര്‍ഗ്ഗ വാസി ആകുമല്ലോ ..

പിന്നെ വന്ന ഈ ഊളന്‍ പാട്ടിന്റെ പിന്‍ഗാമികള്‍ ചെയ്തത് അതേക്കാള്‍ വലിയ ദ്രോഹം ആണ് ,  മുത്തും മുഹബ്ബതും , ലിബാസും പട്ടും പട്ടുരുമാലും , ചേര്‍ത്തു   പാത്തിമ്മാ ,ആയിഷാ , മോളേ പൊന്നേ ഖല്‍ബെ എന്നൊക്കെ  നീട്ടി വിളിച്ചു പാടുകയാണ് ആകൂട്ടര്‍  ചെയ്തത്  ,  അതോടൊപ്പം തന്നെ കൂനിന്മേല്‍ കുരിശു എന്നത് പോലെ  മാപ്പിള പാട്ട് ആല്‍ബം എന്ന അങ്ങേയറ്റം വളിപ്പന്‍ പരിപാടികള്‍ കൂടി വരാന്‍ തുടങ്ങിയതോടെ   ഈ  നപുംസക  പാട്ട് കേട്ടാല്‍ ഓടി ഒളിക്കേണ്ട ഗതികേടില്‍ ആയി ജനം ,ഇന്നിപ്പോള്‍  ഈ പാട്ട് ശാഖയുടെ ഉപഭോഗക്കാര്‍ തിരഞ്ഞെടുപ്പുകാലത്ത്‌  തങ്ങളുടെ   കാശിനു കൊള്ളാത്ത സ്ഥാ  നാര്‍ത്തിയെ     പാടി പ്പുകഴ്ത്തി  മണ്ഡലം  നീളെ പുതിയാപ്പിളയെ പോലെ കൊണ്ട് നടക്കുന്ന രാഷ്ട്രീയക്കാര്‍ ആണ് , ആധുനിക ലോകത്ത് ഇനി മൈക്ക് കെട്ടി പ്രചാരം നടത്തുന്ന പരിപാടി ഇല്ലാതാവാന്‍ പോകുകയാണ് ,ഇലക്ട്രോണിക് മീഡിയയില്‍ ഒതുങ്ങുന്ന  പ്രചാരണങ്ങളെ ഇനി അടുത്ത തലമുറയില്‍ ഉണ്ടാകാന്‍ സാധ്യത ഉള്ളൂ ,അപ്പോള്‍   വോട്ടര്‍മാര്‍ കുറച്ചു കാലം  കൂടിയേ അത് സഹിക്കേണ്ടത് ഉള്ളൂ എന്ന് തോന്നുന്നു
   ,
അപ്പോഴും റബ്ബര്‍ ഉറ കച്ചവടത്തിനും , മുഖ കാന്തി ലേപനം വില്‍ക്കാനും ആയി  മീഡിയകളില്‍ ഈ അഴുക്ക പ്പാട്ടിനെ മഹത്തായ എന്തോ ആണ് എന്ന മട്ടില്‍ അവതരിപ്പി ക്കുന്ന  പരിപാടി തുടര്‍ന്ന് കൊണ്ടേ ഇരിക്കും ,  കച്ചവടക്കാരനും ടി വി മുതലാളിക്കും തന്റെ ചരക്ക് ലോകത്തെ   അടിച്ചേല്‍പ്പിക്കണം എന്നല്ലാതെ ,സമുദായം നല്ലത് ശ്രവിക്കണം അവന്റെ ബുദ്ധിയും കാതും മരവിച്ചു പോകരുത് എന്ന ചിന്ത ഉണ്ടാവാന്‍ ന്യായം ഇല്ലാലോ .,അപ്പോള്‍ പ്രതികരണ ശേഷി ഉള്ള സമൂഹം എന്ന നിലയ്ക്ക് ഇത്തരം നാലാം കിട പരിപാടികള്‍ നിര്‍ത്തി വയ്പ്പിക്കാന്‍ ഉള്ള  ശ്രമം നമ്മുടെ ഭാഗത്ത് നിന്ന് ഉണ്ടാവുകയാണ് വേണ്ടത് ,ഏറ്റവും കുറഞ്ഞത്‌ ഇതിലെ പൊള്ളത്തരം എങ്കിലും തുറന്നു പറയാന്‍ നമുക്ക് ആവണം ,,

നാലാം കിട സീരിയലുകള്‍  റിയാലിട്ടീ ഷോകള്‍  ഈ മാതിരി    മാപ്പുകൊടുക്കാന്‍ വയ്യാത്ത പരിപാടികള്‍ എന്നിവയെല്ലാം  നിരോധിക്കാന്‍ ശ്രമിക്കുന്നില്ല  എങ്കില്‍ അതില്‍ ചില നിയന്ത്ര ണങ്ങള്‍   എങ്കിലും വരുത്താന്‍ ഭരണകൂടം തയാര്‍ ആവണം ,ആവ്ഷിക്കാരം എന്നത്   ജനതയുടെ ബുദ്ധി മരവിപ്പിക്കുന്ന ഒന്ന് ആകരുത് എന്ന്  നിര്‍ബന്ധ ബുദ്ധി കാണിക്കേണ്ടത്  തീര്‍ച്ചയായും ഭരണകൂടം തന്നെയാണ് ,ബുദ്ധിയുള്ള ജനത  ലോകത്തെ ഏറ്റവും മികച്ച വിഭവം ആണ് എന്ന തിരിച്ചറിവ് ഉണ്ടാകണം ..

Friday 9 March 2012

റോയാദ് പറഞ്ഞ കഥ


 വളരെ കാലം ആയി ബ്ലോഗിലേക്ക് വന്നിട്ട് ,ഇന്ന് ഞാന്‍ അഫ്ഗാന്‍ നോവലിസ്റ്റ് ഖാലിദ്‌  ഹൊസൈനിയുടെ  പട്ടം  പറത്തുന്നവര്‍ എന്ന ആല്ത്മ സ്പര്‍ശം   ഉള്ള നോവല്‍ വായിച്ചു  തീര്‍ത്തു ,ആ വായനയില്‍ ഉടനീളം ഞാന്‍  റോയാദിനെ ഓര്‍ക്കുകയായിരുന്നു , കാരണം യുദ്ധവും കലാപവും  മനുഷ്യരെ പ്രത്യേകിച്ച്  കുട്ടികളെ    അനാഥ ത്വത്തിലേക്കും  അരക്ഷിതത്വത്തിലേക്കും  തള്ളിവിടുന്നതിന്റെയും അവരുടെ മാനസിക ശാരീരിക അവസ്ഥകളെ  തകര്‍ത്ത്  കളയുന്നത്തിന്റെയും നേര്‍ചിത്രം  ഈ നോവലില്‍ കൂടി അദ്ദേഹം വരച്ചിടുമ്പോള്‍  നാം പലപ്പോഴും കണ്ണീ രണിഞ്ഞു പോകും , അത്തരം ഒരു കഥയാണ്   റോയാദിന്റെതും ,,

രണ്ടായിരത്തി അഞ്ചു ആറു കാലത്താണ്   ഞാന്‍ റോയാദ് എന്ന കാശ്മീരി ചെറുപ്പക്കാരനെ പരിചയപ്പെടുന്നത് ,അബുദാബിയില്‍ പഴയ മാര്‍ക്കറ്റിനു അടുത്തുള്ള  പള്ളിയുടെ അടുത്തു വച്ചു ഞാന്‍ അവനെ കാണുന്നത് ,അവനു ആകെയുള്ള ഒരു നീളന്‍ കന്തൂറ [അറബി ഉടുപ്പ് ] കഴുകി ആറാന്‍ വേണ്ടി കാത്തിരിക്കുന്ന നിലയില്‍ ആണ് , എല്ലാ വ്യാഴാഴ്ച്ചയും  ഇത് കാണുക പതിവായപ്പോള്‍ ,ഞാന്‍ അയാളോട് ചോദിച്ചു ,നിങ്ങള്‍ ഈ പള്ളിയില്‍ ആണോ ജോലി ചെയ്യുന്നത് ?  അല്ല എന്നും ഈ പള്ളിയുടെ വരാന്തയില്‍ ആണ് അയാള്‍ രാത്രി കഴിച്ചു കൂട്ടുന്നത്‌ എന്നും പകല്‍ മാര്‍ക്കറ്റില്‍ ഇറാനി കടകളില്‍  വല്ല പുറം ജോലികളും ചെയ്തു  [അകത്തു ജോലി ചെയ്യാന്‍ ഉള്ള രേഖകള്‍ അയാളുടെ കയ്യില്‍ ഇല്ല  ]രാത്രി  പള്ളിവാരന്തയില്‍ വന്നു കിടക്കും  ആകെ ഉള്ളത് ആനീളന്‍ കുപ്പായവും  അടിവസ്ത്രങ്ങളും മാത്രം , ഞാന്‍ അന്നത്തെ രാത്രി  ഭക്ഷണത്തിനു അയാളെ ക്ഷണിച്ചു  ,അഭിമാനി ആയ അയാള്‍ വരാന്‍ തയ്യാര്‍ ആയില്ല ,വളരെ നിര്‍ബന്ധിച്ചു അയാളെ ഞാന്‍ഒപ്പം  കൂട്ടി ,,ഭക്ഷണ മേശയ്ക്കു  അപ്പുറം ഇരുന്നു അയാള്‍ അയാളുടെ ദയനീയം ആയ കഥ എന്നോട് പറഞ്ഞു , ശ്രീ നഗറിന് അടുത്തുള്ള ഒരു  ഗ്രാമത്തില്‍ ആണ് അയാള്‍ ജനിച്ചത് ,പതിനാലു വയസ്സ് വരെ വളരെ  സ്വച്ചന്ദം ആയി കടന്നു പോയ അവരുടെ ജീവിതത്തിലേക്ക്  ഭീകരവാദികളുടെ രൂപത്തില്‍  ആണ് ദുരന്തങ്ങള്‍ കടന്നു വരുന്നത് , അച്ഛനും അമ്മയും അനുജനും കുഞ്ഞു പെങ്ങളും അടങ്ങുന്ന അവരുടെ വീട്  സമാധാനത്തിന്റെ  വിള നിലം ആയിരുന്നു ,അവന്റെ അച്ഛനു  ശ്രീ നഗറിന്  അടുത്തു  പരവതാനികള്‍ വില്‍ക്കുന്ന ഒരു കട ഉണ്ടായിരുന്നു  ,അത്  പലപ്പോഴും പ്രവര്‍ത്തിക്കില്ല കര്‍ഫ്യൂ കാരണം    എങ്കിലും  ജീവിക്കാന്‍ ഉള്ള ചുറ്റു പാടുകള്‍ ഒക്കെ ഉണ്ടായിരുന്നത്  കൊണ്ട്  വലിയ പ്രശ്നങ്ങള്‍ ഇല്ലാതെ പോയി ക്കൊണ്ടിരുന്നു ,ഭീകരവാദികള്‍ കടന്നു കയറി എന്ന് പറഞ്ഞു പലപ്പോഴും പട്ടാളം അവിടെ നിരങ്ങാന്‍ തുടങ്ങിയത് വരെ ,

ഒരു ദിവസം സ്കൂളില്‍ നിന്ന് പുറത്തിറങ്ങാന്‍ രോയദിന് ആയില്ല  തുടരെ വെടിയൊച്ച  മുഴങ്ങിയ ആദിവസം സ്കൂളില്‍ നിന്ന് പുറത്തു ഇറങ്ങിയത്‌ രാത്രിയോടെ ആണ് ,രാത്രി വെളിച്ചം കേട്ട് പോയ വഴികളില്‍ കൂടി ഗ്രാമത്തില്‍ എത്തിയപ്പോള്‍ സ്വന്തംവീടും  അയല്‍ വീടും ഒന്നും  കാണാന്‍   ഇല്ലായിരുന്നു ആരാണ് എല്ലാം തകര്‍ത്ത് കളഞ്ഞത്  ആരാണ് എന്ന് അവനു അറിയില്ല ഒന്നുകില്‍ പട്ടാളം അല്ലെങ്കില്‍   ഭീകരര്‍ , രാത്രി മുഴുവന്‍ അവന്‍ അവന്റെ വീട്ടുകാരെ തിരഞ്ഞു നടന്നു , രാവിലെ അച്ഛന്റെ കടതി രഞ്ഞു ചെന്നു അപ്പോള്‍ അത് അടഞ്ഞു കിടക്കുന്നു , പിന്നീട് അവന്റെ ജീവിതം അലച്ചിലിന്റെതും തിരച്ചിലെന്റെതും  ആയിരുന്നു , അവരെ കണ്ടത്താന്‍ ആയില്ല ,പിന്നീട് പല  ജോലികള്‍  ചെയ്തു ശ്രീനഗറില്‍ കഴിച്ചു കൂട്ടിയ  അവനെ  ഒരു ഇറാനി കച്ചവടക്കാരന്‍   ഇറാനിലേക്ക്  കൊണ്ട് പോയി ,അവിടെ അയാളുടെ നെയ്ത്ത് ശാലയില്‍  ജോലി ചെയ്തു കൊണ്ടിരിക്കെ ,അവരെല്ലാം  ബ്രിട്ടനിലേക്ക് കുടിയേറി ,അതോടെ വീണ്ടും അനാഥത്വത്തിന്റെ  അരക്ഷിതത്വത്തി ലെക്ക് അയാള്‍ എടുത്തെറിയപ്പെട്ടു ,  അവിടെ നിന്ന് ഒരു ലാഞ്ചില്‍  യു എ ഇ യില്‍ എത്തിപ്പെട്ടു ,

ഞാന്‍ അയാളെ കണ്ടുമുട്ടുമ്പോള്‍ അയാള്‍ക്ക്‌പതിനെട്ടു പത്തൊന്‍പതു  വയസ്സ് ഉണ്ട് ,അയാള്‍ പറഞ്ഞു ,ഞാന്‍ ഇത് വരെ എത്തിയില്ലേ ഇനിയും മുന്നോട്ടു പോകും പക്ഷെ  എന്നെ പോലെ  ആയിരക്കണക്കിന് കുട്ടികള്‍ ആണ് കാശ്മീരില്‍ നിരന്തരം  അനാഥര്‍ ആക്കപ്പെടുന്നത് , ലോകത്തിന്റെ നാനാഭാഗത്തും ഇത്  ആവര്‍ത്തിക്കപ്പെടുകയും ചെയ്യുന്നു ,  അവരോടു സഹതാപം കാണിക്കേണ്ട  പക്ഷെ    ഭരണകൂടങ്ങള്‍  ചെറിയ ഉദാരതകള്‍ കാണിച്ചാല്‍ ജോലി ചെയ്തു എങ്കിലും ജീവിക്കാമായിരുന്നു ,,

പിന്നീടും ഞങ്ങള്‍ തമ്മില്‍ കാണുക ഉണ്ടായി ,ഒന്ന് രണ്ടു തവണ ,  കാലം എന്റെ മനസ്സില്‍  നിന്നും അയാളെയും മായ്ച്ചു കളഞ്ഞു എങ്കിലും ഇടകിടയ്ക്കു ഞാന്‍ അയാളെ ഓര്‍ക്കും ,ഖാലിദ്  ഹുസൈനിയുടെ നോവലിലെ കഥാപാത്രം ആയ സോറാബിനെ    ഞാന്‍  റോയാദ് ആയി സങ്കല്‍പ്പിച്ചു , ഇപ്പോള്‍ അയാള്‍ എവിടെ ആയിരിക്കാം ,, അറിയില്ല പക്ഷെ അയാള്‍ തീയ്യില്‍ കുരുത്തു ഇതു വെയിലിലും നിലനില്‍കും  എന്ന് ഞാന്‍ കരുതുന്നു ,,റോയാദ് എന്നാല്‍ പൂവാടി എന്നാണ് അര്‍ഥം എന്ന് അവന്‍ പറഞ്ഞത് ഞാന്‍ ഓര്‍ക്കുന്നു ,,