Sunday, 31 October 2010

കൊടുത്താല്‍ കൊച്ചിയിലും കിട്ടും

ഇന്ന് ഒരു ചെറിയ അനുഭവ കഥ പറയാം കൊടുത്താല്‍ കൊല്ലത്തും കിട്ടും എന്ന പഴഞ്ചൊല്ലിനെ അന്വര്‍ത്ഥം ആക്കുന്ന ഒരു അനുഭവക്കുറിപ്പ് .  പക്ഷെ ഇവിടെ കൊടുത്തത് നാട്ടില്‍ എന്റെ ഗ്രാമത്തില്‍ ആണ് കിട്ടിയത് കൊച്ചിയിലും അത് കൊണ്ട് പഴഞ്ചൊല്ല് നമുക്ക് ചെറുതായി മാറ്റം വരുത്താം കൊടുത്താല്‍ കൊച്ചിയിലും  കിട്ടും എന്നാക്കി മാറ്റാം .കഥ നടക്കുന്നത് പഴയതുപോലെ പഠനം ഉഴപ്പി നാട്ടില്‍ കാള കളിച്ചു നടക്കുന്ന കാലത്ത് തന്നെ , രാത്രി സിനിമ ,തെയ്യം ,നാടകം ,ഇതൊക്കെ കഴിഞ്ഞാണ് ഇളനീര്‍ വെട്ടു എന്ന കലാപരിപാടി നടക്കുക .നേരത്തെ കരുതിവച്ച കത്തിവാളും തളപ്പും ഉപയോഗിച്ചു നാട്ടുകാരുടെയോ അല്ലെങ്കില്‍ നാടകത്തിനോ തെയ്യത്തിനോ പോകുമ്പോള്‍ കണ്ടു വച്ച അക്കര ക്കാരുടെ തൊടികളിലോ ഉള്ള ഇളനീര്‍ ഞങ്ങള്‍ക്ക് അവകാശപ്പെട്ടത്    ആണ് പിന്നെ അവല് കുഴ എന്ന രാത്രി തീറ്റയും പതിവുള്ളത് കൊണ്ട് അധികം മൂക്കാത്ത തേങ്ങയും സംഘടിപ്പിക്കേണ്ടത്‌ ഉണ്ടായിരുന്നു . പലപ്പോഴും രാത്രി  ഉടമകള്‍ വരുമ്പോള്‍ ഉള്ള ഓട്ടത്തിനിടയിലെ പരിക്കുകളും തോട്ടിലും കുറ്റിക്കാട്ടിലും പതുങ്ങേണ്ടി വന്നിട്ടുള്ള അപകടകരം ആയ അവസ്ഥയും ഒക്കെ ഇന്ന് ഓര്‍ത്തെടുക്കുമ്പോള്‍ അല്ത്ഭുതം തോന്നും എന്ത് കൊണ്ട് പാമ്പ് പോലുള്ള ക്ഷുദ്ര ജീവികള്‍ അന്ന് നമ്മളെ വെറുതെ വിട്ടു എന്ന് . നായ്ക്കള്‍ വെറുതെ വിടാറില്ല എന്നത് വേറെ കാര്യം .പൊതുവേ നാട്ടില്‍ നായ്ക്കള്‍ കുറവ് ആണ് മുസ്ലിം വീടുകള്‍ അധികം ആകുക കൊണ്ട് പൊതുവേ നായ്ക്കളെ വളര്‍ത്തുക കുറവ് ആണ് ,അതിനനുസരിച്ചു കുറുക്കന്‍ മാരുടെ വിളയാട്ടം കൂടുതല്‍ ആണുതാനും . പക്ഷെ പുഴകടന്ന് അക്കരെ ചെല്ലുമ്പോള്‍ അവിടങ്ങളില്‍ ആണ് പലപ്പോഴും നായ്ക്കളെ അഭിമുഖീകരിക്കേണ്ടി വരിക , എങ്കിലും വരുന്നതും നമ്മേപോലെ നായ്ക്കൂട്ടം ആണ് എന്ന തോന്നലില്‍ നിന്നു ആണ് എന്ന് തോന്നുന്നു പലപ്പോഴും കുറച്ചു കുറച്ചു ഭഹളം ഉണ്ടാക്കി അവ അവയുടെ പാട്ടിനു പോകും .



അങ്ങിനെ ഒരു രാത്രി ഞങ്ങളുടെ താവളം ആയ ഒരു    തെങ്ങിന്‍ തോപ്പിന് നടുവില്‍ ഉള്ള പുല്ലുമേഞ്ഞ പീടികയില്‍ രാത്രി പന്ത്രണ്ടിന് ശേഷം കൂട്ടുകാര്‍ രാത്രി സഞ്ചാരികള്‍ എല്ലാം ഒത്തിരിക്കയാണ് . അവല്‍ പീടികക്കാരന്‍ നേരത്തെ തന്നെ പുറത്തു എടുത്തുവച്ചിട്ടുണ്ട്‌ ചിരവയും പാത്രവും കൊടുവാളും ഒക്കെ അദ്ദേഹം നമുക്ക് വേണ്ടി പുറത്തു വച്ചു സമോവറിനു അടുത്തു ചാക്കിട്ടു പൊത്തി വയ്ക്കും നേരത്തെ പറയണം എന്ന് മാത്രം . തൊട്ടടുത്ത തെങ്ങില്‍ നിന്നു തന്നെ തേങ്ങ അടര്‍ത്തി അവല് കുഴക്കുള്ള പരിപാടി തുടങ്ങി .കുംഭ മാസം ആണ് നല്ല ചൂട് ഉണ്ട് പക്ഷെ അതിശക്തം ആയ മിന്നല്‍ ഉണ്ട് കാര്‍മേഘം മൂടിയത് കൊണ്ട് ആവണം ചൂട് കൂടുതല്‍ ഉണ്ട് .അത് കൊണ്ട് ഇന്ന് വലിയ കറക്കം വേണ്ട എന്നാണു പൊതുവായ തീരുമാനം . അങ്ങിനെ അവല് കുഴ പുരോഗമിച്ചു കൊണ്ടിരിക്കെ അതിശക്തം  ആയ കാറ്റും മഴയും തുടങ്ങി പീടികക്കുചുറ്റും വളരെ ഉയരം കൂടിയ പ്രായം ചെന്ന തെങ്ങുകള്‍ ആണ് അവ കാറ്റില്‍ ഉലയുന്നതും തേങ്ങയും മടലും പട്ടയും ഒക്കെ വീഴുന്നതിന്റെ ശബ്ദവും ഒക്കെ ചേര്‍ന്ന് ഒരു ഭീകര അന്തരീക്ഷം  എല്ലാവരും പേടിച്ചു ചുരുണ്ടുകൂടി അവല്‍ ചവച്ചു കൊണ്ടിരിക്കയാണ് . കൂട്ടത്തില്‍ രണ്ടുപേര്‍ക്ക് ഇടിയും മിന്നലും പേടിയും ആണ് .അതില്ലാത്തവര്‍ മഴയുടെ താണ്ടവം ആസ്വദിച്ചു  ഇരിക്കയാണ് എങ്കിലും വലിയ ഉറപ്പില്ലാത്ത പീടികയില്‍ ആണ് ഇരിക്കുന്നത് എന്നതും വലിയ തെങ്ങുകള്‍ തലയ്ക്കു മേലെ ആടിക്കളിക്കയാണ് എന്നതും അവരെയും പേടിപ്പെടുത്തുന്നുണ്ട് .

തെല്ലൊന്നു കഴിഞ്ഞപ്പോള്‍ മഴ കുറഞ്ഞു അപ്പോഴും കാറ്റ് വീശുന്നുണ്ട്  .അപ്പോഴേക്ക് അവല്‍ ചവ അവസാനിപ്പിച്ചു സമാവറിനു തൊട്ടുള്ള ചെറിയ അടുപ്പുകത്തിച്ച്ചു ചായ തയാറാക്കി കുറേശ്ശെ കുടിച്ചു കൊണ്ടിരിക്കെ ഒരാള്‍ പറഞ്ഞു എടാ കടവിന് അപ്പുറത്ത് നിന്നു ആരോ വിളിക്കുന്നുണ്ട് .പുഴ അടുത്താണ് പക്ഷെ അവിടെ സ്ഥിരം  കടവ് ഇല്ല  കൃഷിക്കാര്‍ അവരവരുടെ വള്ളം കെട്ടാനും  അക്കരെ കടക്കാനും മറ്റും ഉപയോഗിക്കുന്ന ഒരു കടത്ത് ആണ് അത് .അവിടെ  ഈ നേരത്ത് ആര് വന്നു കൂവാന്‍ .ശ്രദ്ധിച്ചപ്പോള്‍ ശരി ആണ് .ഒരാളല്ല പലര്‍ ചേര്‍ന്നാണ് കൂവുന്നത് .അപൂര്‍വ്വം ആയി അപ്പുറത്ത് ആരെങ്കിലും എത്തിപ്പെട്ടാല്‍ കൂവല്‍  കേട്ടു ഇപ്പുറത്തു ഉള്ള ആളുകള്‍ ആരെങ്കിലും ചെന്ന് കടവ് കടത്തുക പതിവ് ഉള്ളതാണ് .നമ്മുടെ കൂട്ടുകാരും അത് ചെയ്യാറ് ഉണ്ട് .പക്ഷെ അന്നത്തെ കാലാവസ്ഥയും ഒന്നിലധികം  ആള്‍ക്കാര്‍ ഉണ്ട് എന്നത് കൊണ്ടും ആ കൂവല്‍ അവഗണിക്കാന്‍ ആണ് ആദ്യം തോന്നിയത് .പിന്നീട് ശ്രദ്ധിച്ചപ്പോള്‍ കൂവലിന്റെ സ്വരം ദയനീയം ആയിവരുന്നു എന്ന് എനിക്ക് തോന്നി  അപ്പോള്‍ ഞാന്‍ പറഞ്ഞു നമുക്ക് പോയി നോക്കാം പക്ഷെ ആരും അനുകൂല അഭിപ്രായം ഉള്ളവര്‍ ആയിരുന്നില്ല .ഇപ്പോഴും കാറ്റ് ഉണ്ട് എന്നത് കൊണ്ടും ഇനിയും മഴ ശക്തം ആവാന്‍ സാധ്യത ഉണ്ട് എന്നതിനാലും, അവര്‍ക്ക് പേടി എനിക്ക് തോണി തുഴയാന്‍ അറിയാം എന്നല്ലാതെ നല്ല പിടിപാട് ഇല്ല .എങ്കില് ഞാന്‍ മുറ്റത്തു ഇറങ്ങി മറു കൂവല്‍ നടത്തി എന്നിട്ട് ഉറക്കെ വിളിച്ചു പറഞ്ഞു വരുന്നു .മറ്റുള്ളവര്‍ പിന്നെ അമാന്തിച്ചില്ല എന്റെ കൂടെ രണ്ടുപേര്‍ വന്നു .കടവില്‍ എല്ലാ  തോണികളും പൂട്ടി ഇട്ടിരിക്കുന്നു അതില്‍ ഒന്നിന്റെ കുറ്റി ആട്ടി പ്പിഴുതു ഞങ്ങള്‍ അക്കരെക്കു തോണി തുഴഞ്ഞു .


ശക്തം ആയ കാറ്റ് ഉണ്ട് തോണി നീങ്ങുന്നില്ല എങ്കിലും ഞങ്ങള്‍ ആഞ്ഞു പിടിച്ചു തുഴഞ്ഞു അക്കരെ എത്തി . അവിടെ കണ്ട കാഴ്ച്ച ഞങ്ങളെ അതിശയിപ്പിച്ച്ചു  അതൊരു ആള്‍ക്കൂട്ടം  ആയിരുന്നില്ല അച്ഛന്‍ അമ്മ മകള്‍ മകന്‍ അടങ്ങുന്ന ഒരു ഫാമിലി ആയിരുന്നു അത് .കൂവി കൂവിയും മഴയില്‍ തണുത്തും അവര്‍ വശം കെട്ടിരുന്നു .  മാത്രമല്ല അവര്‍ വന്ന വാഹനം കുറച്ചു അപ്പുറം മാറി ചളിയില്‍ പുതഞ്ഞു കിടന്നിരുന്നു ടയര്‍ മൂന്നും താണ് പോയിരുന്നു ആയ്യിടെ മാത്രം വയല്‍ ഫില്ല് ചെയ്തു എടുത്ത റോഡില്‍ മഴ തീര്‍ത്ത ചളി ക്കുഴി വാഹനത്തെ മുച്ചൂടും താഴ്ത്തി ക്കളഞ്ഞിരിക്കുന്നു .ഇനി ആന വലിക്കണം ആ കുഴിയില്‍ നിന്നു കയറ്റാന്‍ . ഏതായാലും ഞാന്‍ അവരോടു ചോദിച്ചു ഇത്രയും വൈകി നിങ്ങള്‍ എങ്ങിനെ ഇവിടെ എത്തി ? നിങ്ങള്‍ എവിടെ നിന്നു വരുന്നു എവിടെ പോകുന്നു തുടങ്ങി ഒരു ക്രോസ്സുവിസതാരം അവര്‍ വടകര നിന്നു വരികയാണ് എന്നും ഞങ്ങളുടെ നാട്ടിനടുത്ത്‌ ആണ് വരേണ്ടി യിരുന്നത് എന്നും ഒരു മരണംനടന്നത് അറിഞ്ഞു പുറപ്പെട്ടത്‌ ആണ് എന്നും ‌  കടവിന് ഇപ്പുറം എത്തേണ്ടിയിരുന്ന അവര്‍ വഴി തെറ്റി അപ്പുറം എത്തി എന്നും പിന്നെ മഴവന്നതും തിരിച്ചു വണ്ടി എടുക്കാന്‍ ശ്രമിച്ചപ്പോള്‍ താണ് പോയതും എല്ലാം ചേര്‍ത്തു വലിയ കഥ അവര്‍ പറഞ്ഞു തീര്‍ത്തു .ഏതായാലും അവരെ തോണിയില്‍ ഇപ്പുറം എത്തിച്ചപ്പോള്‍ ആണ് യഥാര്‍ത്ഥ  പ്രശ്നം ഉദിക്കുന്നത് ഈ പാതിരായ്ക്ക് ഇവരെ എന്തുചെയ്യും ? നനഞ്ഞു വിറച്ചു കൂനിപ്പോയ ഇവരെ എന്ത് ചെയ്യണം എന്ന ആലോചനക്കു ഇടയില്‍ ആരോ ചായ ഉണ്ടാക്കി നമ്മുടെ താവളത്തില്‍ വച്ചു സല്കരിച്ച്ചു , താവളത്തിന് അടുത്തു വീട് ഉള്ള കൂട്ടുകാരന്റെ വീട്ടില്‍ അവരെ എത്തിക്കാന്‍ തീരുമാനിച്ചു അവിടെ ഒരു സൗകര്യം ഉള്ള്ളത് അവനും ഉമ്മയും മാത്രം ആണ് ആവീട്ടില്‍ എന്നതാണ് .അപ്പോഴേക്ക് സമയം പന്ത്രണ്ടും പതിമൂന്നും ഒക്കെ കഴിഞ്ഞിരുന്നു .എല്ലാവരും ചേര്‍ന്ന് കൂട്ടുകാരന്റെ ഉമ്മയെ വിളിച്ചു അപ്പോള്‍ അകത്തു നിന്നു കേള്‍ക്കാം അതിശക്തം ആയ ഒരു പൊട്ടി ത്തെറി ഉമ്മയെ ഒറ്റയ്ക്ക് ആക്കി രാത്രി തെണ്ടുന്നതിന്റെ ദേഷ്യം ഉമ്മ തീര്‍ക്കയാണ് എങ്കിലും അവര്‍ വാതില്‍ തുറന്നപ്പോള്‍ ഉള്ള ആള്‍കൂട്ടം കണ്ടു ഭയന്നു .മകന്‍ എന്തോ കുന്ത്രാണ്ടം ഒപ്പിച്ചതാണ് എന്നാണു ആദ്യം കരുതിയത്‌ .പിന്നീട് കാര്യം തിരിഞ്ഞപ്പോള്‍ അവര്‍ അതിഥികള്‍ക്ക്  മാറ്റാന്‍ ഉള്ള വസ്ത്രം ശരിയാക്കാനും  അവര്‍ക്ക് ഭക്ഷണം ഉണ്ടാക്കാനും ഒക്കെ തിരക്കുകൂട്ടി പിന്നെ വടകര കസ്റ്റംസ് റോഡില്‍ താമസക്കാരനും നമ്മുടെ നാട്ടുകാരന്റെ മകന്റെ മകനുമായ ഈ മനുഷ്യന്‍ വെളുക്കുന്നത്‌ വരെ കഥകള്‍ പറഞ്ഞു നമ്മളോടൊപ്പം ആ വീട്ടു വാരാന്തയില്‍ കഴിച്ചു കൂട്ടി ,രാവില്‍ കുളിയും ജപവും ഒക്കെ കഴിഞ്ഞു അദ്ദേഹത്തെ മരണ വീട്ടില്‍ എത്തിക്കാനും ചടങ്ങുകളില്‍ പങ്കെടുപ്പിക്കാനും ആയി . പിറ്റേന്ന് അവരുടെ വണ്ടി കുഴിയില്‍ നിന്നു തള്ളി പുറത്താക്കി അവരെ വന്ന വഴിയെ തിരിച്ചു അയക്കുകയും ചെയ്തു അന്ന് കാലത്ത് ഇന്നത്തെ പോലെ മൊബൈലും മറ്റും ഇല്ലാത്തത് കൊണ്ട് പിന്നീട് വലിയ ബന്ധം  ഒന്നും ഇല്ലായിരുന്നു അവര്‍ പോയി കഥ ഒരു ഘട്ടം അവസാനിച്ചു .

പക്ഷെ കഥ അങ്ങിനെ അവസാനിച്ചു കൂടല്ലോ ? നാട്ടിലെ കാള കളികള്‍ എല്ലാം അവസാനിപ്പിച്ചു ഞാന്‍ ഗള്‍ഫില്‍ വന്നു  അങ്ങിനെ ഇവിടെ വലിയ കളികള്‍ ഒന്നും ഇല്ലാതെ പോകുന്ന കാലത്ത് നാട്ടില്‍ പോകാന്‍ തീരുമാനിച്ചപ്പോള്‍ സഹോദരന്‍ പറഞ്ഞു എനിക്ക് കുറച്ചു സാധനങ്ങള്‍ കാര്‍ഗോ  ആയി നാട്ടില്‍ എത്തിക്കണം അത് നീ  പോകുമ്പോള്‍ നിന്റെ പേരില്‍ കൊച്ചിയില്‍ അയക്കാം അവിടെ പോര്‍ട്ടില്‍ പോയി ക്ലിയര്‍ ചെയ്‌താല്‍ മതി അന്ന് ഇന്നത്തെ പോലെ അല്ല ഷിപ്‌ കാര്‍ഗോ വലിയ ചുറ ആണ് അത് ക്ലിയര്‍ ചെയ്യുക എന്നത് വല്ലാതെ കുനഷ്ട്ടു പിടിച്ച പണി ആണ് . അത് അന്ന് കാലത്ത് കാര്‍ഗോ അയച്ചിട്ടുള്ളവര്‍ക്ക് അറിയാം ഞാന്‍ ഒരു ജീ പ്പ് പിടിച്ചു കൊച്ചിയില്‍ കാര്‍ഗോ സെക്ഷനില്‍ എത്തി രാവിലെ മുതല്‍ തുടങ്ങിയ നെട്ടോട്ടം പന്ത്രണ്ടു മണിയായിട്ടും ശരിയായില്ല  ആ പേപ്പര്‍ ഇല്ല ഈ പേപ്പറില്‍ പറഞ്ഞ സാധനം ക്ലിയര്‍ അല്ല തുടങ്ങി ഒരു കൂട്ടം പ്രശ്നനഗല്‍ .തല്‍ക്കാലം പരിപാടി നിര്‍ത്തിവച്ചു പോകാം എന്ന് ആലോചിച്ചുപോയി . അങ്ങിനെ ചായ കുടിക്കാം എന്ന് കരുതി കാന്റീന്‍ തിരക്കി നടന്നു  അവിടെ ചെന്നപ്പോള്‍      ! അവിടെ സുന്ദരി ആയ ഒരു സ്ത്രീ എന്നെ നോക്കുന്നു അവര്‍ വേറെ ആളോട് സംസാരിക്കുകയാണ് .കാന്റീന്‍ വാതിലില്‍ വച്ചു എന്നോട് നില്‍ക്കാന്‍ പറഞ്ഞു ഞാന്‍ നിന്നു അവര്‍ എന്നോട് ചോദിച്ചു ഉമര്‍ ആണോ എന്ന് . ഞാന്‍ അന്തം വിട്ടു എന്നെ അറിയുന്ന ഒരാള്‍ അതും സ്ത്രീ ഇവിടെയോ  ? ഞാന്‍ ഞാന്‍ അത്രയും പ്രശസ്താണോ ?  അത് കണ്ടിട്ട് ആണ് എന്ന് തോന്നുന്നു അവര്‍ ചിരിച്ചു എന്നിട്ട് പറഞ്ഞു നിങ്ങള്‍ ഉമര്‍ ആണ് എന്ന് എനിക്ക് സംശയം ഇല്ല , ഞാന്‍ പറഞ്ഞു എനിക്കും , പിന്നെ അവരെ കുറിച്ചു ഒന്നും പറയാതെ എന്തിനു വന്നു എന്നും മറ്റും തിരക്കി അപ്പോഴും ഞാന്‍ അന്തക്കെടില്‍ തന്നെ .എനിക്ക് അവര്‍ ആര് എന്ന് ചോദിക്കാന്‍ ഇടം കിട്ടുന്നതിനു മുന്‍പ് ഇയാളെ എന്റെ ഓഫീസില്‍ പറഞ്ഞു അയക്കൂ  എന്ന് മറ്റേ ആളോട്  പറഞ്ഞു അവര്‍ നടന്നു അകന്നു . ഞാന്‍ ചായ കുടിച്ചു അയാളോട് ഒപ്പം അവരുടെ ഓഫീസിന്റെ പടി കയറി അവര്‍ അവിടെ ഉയര്‍ന്ന ഒരു പോസ്റ്റില്‍ വര്‍ക്ക് ചെയ്യുന്നു എന്ന് മനസ്സിലായി  അവിടെ എത്തിയപ്പോള്‍ അവരെന്നോട് ഇരിക്കാന്‍ പറഞ്ഞു എന്നിട്ട് ചോദിച്ചു നിങ്ങള്ക്ക് എന്നെ മനസ്സിലായോ ? ഉത്തരവും അവര്‍ പറഞ്ഞു ഇല്ല എന്ന് എനിക്ക് അറിയാം . എന്നിട്ട് ആ പഴയ കഥ എന്നെ ഓര്‍മ്മപ്പെടുത്തി അന്ന് മഴ നനഞു വിറച്ചു പോയ പെണ്‍കുട്ടി ആയിരുന്നു അത് . അവര്‍ പഠിച്ചു വലുതായി ഇവിടെ ഒരു ആഫീസര്‍ പദവിയില്‍ ഇരിക്കുന്നു എന്നിട്ട് എന്റെ പേപ്പര്‍ വാങ്ങി നോക്കി .എന്നിട്ട് ആരെയൊക്കെയോ ഇനെര്‍ കോമില്‍ വിളിച്ചു നിര്‍ദ്ദേശങ്ങള്‍ കൊടുത്ത്  ഞങ്ങള്‍ പിന്നെ ഓരോ വിശേഷങ്ങള്‍ പറഞ്ഞു ഇരിക്കവേ ഒരാള്‍ വന്നു പറഞ്ഞു മാഡം  റെഡി  അവര്‍ താഴെ വന്നു ആ ഉരുകി ഒലിക്കുന്ന ആസ്ബട്ടാസ് ഷീറ്റിനു അടിയില്‍ നിന്നു എല്ലാം പത്തു  മിനിട്ട് കൊട് ശരിയാക്കി എന്റെ വണ്ടിയില്‍  സാധനം ലോഡു ചെയ്യാന്‍ ഏര്‍പ്പാട് ആക്കി  ഞാന്‍ നന്ദിപോലും പറയാന്‍ ആകാതെ നില്‍ക്കുമ്പോള്‍ .അവര്‍ എന്നോട് പറഞ്ഞു അച്ഛന്‍ മരിച്ചു മരിക്കുന്നതുവരെ നിങ്ങളെ കുറിച്ചു പറയുമായിരുന്നു അന്ന് നിങ്ങളെ കണ്ടതുപോലെ അല്ല തടിച്ചു മാറിപ്പോയി പക്ഷെ നിങ്ങള്‍ എന്നും ആരാത്രിയില്‍ കണ്ടതുപോലെ മനസ്സില്‍ നിലനില്‍ക്കുന്നു .എത്ര മാറിയാലും നിങ്ങളെ ഞാന്‍ തിരിച്ചറിയും തീര്‍ച്ച .ഇന്ന് ഈ കുടവയറും കഷണ്ടിയും ഒക്കെ ആയ എന്നെ അവര്‍ തിരിച്ചറിയുമോ എന്തോ എനിക്കറിയില്ല .ഒരു പക്ഷെ തിരിച്ചരിയുമായിരിക്കും കാരണം അവര്‍ ശരിക്കും പ്രൊഫഷനല്‍ ആണ് . ബു ദ്ധി മതിയും ,ഇതൊരു കൊടുക്കല്‍ വാങ്ങലിന്റെ കൊച്ചു കഥ ആണ് ഞാന്‍ ഒനും ഒത്തു ക്കി പറയാത്ത ആള്‍ ആകുക കൊണ്ട് നീണ്ടു പോയത് ആണ് ക്ഷമിക്കുക കൊല്ലത്ത്എന്നല്ല കൊച്ചിയിലും കണ്ണൂരും നാം കൊടുക്കുന്നത് ഇത്തിരിനന്മ ആണ് എങ്കില്‍ നമുക്ക് അത് എവിടെ നിന്നു എങ്കിലും തിരിച്ചു കിട്ടും കാരണം എല്ലാ മനുഷ്യരും നല്ലവര്‍ ആണ് .

No comments:

Post a Comment