Tuesday 25 March 2014

മനുഷ്യന്‍ ഒരു മായാ ശില്‍പം
ചലനം സജീവത ചിന്ത ശബ്ദം
സ്നേഹം പ്രണയം കാമം
രൌദ്രം സൌമ്യം എല്ലാം ചേര്‍ന്നത്

ഭാവനയ്ക്ക് ചിറകുള്ളവന്‍ മര്‍ത്യന്‍
ഭൂതലം ചുവടാക്കി വാനം തേടിയോന്‍
സാഗരനീലിമയില്‍ ആഴം തിരഞ്ഞവന്‍
ഹിമ ശൈലങ്ങളില്‍ ചുവട ളന്നവന്‍

ഇല്ലവന് തുല്ല്യമൊരു ജീവനും ജീവിയും
ഇല്ലവനുമേലൊരു ബുദ്ധിയും ശക്തിയും
ഉപരിയൊരു ശക്തിയുമില്ലവനെ വെല്ലാന്‍
അധികാരിയില്ലവന് ആരാധ്യനില്ല

നഗ്നന്‍ സ്വതന്ത്രന്‍ ജന്മനാല്‍
കര്‍മ്മ സര്‍ഗ ശേഷികള്‍ക്കുടയവന്‍
വിശേഷാകാരമുടയ ശില്‍പമവന്‍
നരന്‍ പ്രകൃതി യുടെ മഹദ് വരം

Friday 14 March 2014

guruumer: മധ്വജനങ്ങള്‍ക്ക് മാര്‍ദ്ധവമില്ലെന്നാല്‍ ഉദ്ധ്യെഷശു...

guruumer: മധ്വജനങ്ങള്‍ക്ക് മാര്‍ദ്ധവമില്ലെന്നാല്‍ ഉദ്ധ്യെഷശു...: പ്രിയമുയടവര്‍ നിങ്ങള്‍ പലര്‍ അതില്‍ചിലരോ ശ്രേഷ്ഠരില്‍ഗുരുത്വമാര്‍ന്നവര്‍,എന്നില്‍ എളിയവര്‍പലരുമേറെപ്രിയതരരര്‍,പ്രാണനോട് ചേര്‍ത്തു പുണര്‍ന്നവ...

Thursday 13 March 2014

മധ്വജനങ്ങള്‍ക്ക് മാര്‍ദ്ധവമില്ലെന്നാല്‍ ഉദ്ധ്യെഷശുദ്ധിയാല്‍ മാപ്പ് നല്ക

പ്രിയമുയടവര്‍ നിങ്ങള്‍ പലര്‍ അതില്‍ചിലരോ ശ്രേഷ്ഠരില്‍ഗുരുത്വമാര്‍ന്നവര്‍,എന്നില്‍ എളിയവര്‍പലരുമേറെപ്രിയതരരര്‍,പ്രാണനോട് ചേര്‍ത്തു പുണര്‍ന്നവര്‍.. എങ്കിലും പറയാന്‍ ഉള്ളവ അപ്രിയഭീതി കാരണാല്‍ ഞാന്‍ പറഞ്ഞില്ല എന്നാല്‍ പ്രിയരേ ഞാന്‍ എന്നത് അചേതനംആയ ശിലയോ ജീ വാംശം ഉണ്ടെന്നാലുംഭാഷാപ്രഘോഷംആവില്ലാത്ത തരുവോ എന്നപോലെ ഈ ധരണിയില്‍ കാലം മായിച്ചു കളയുന്നതുവരെ നിലന്നിന്നു അവസാനിച്ചു പോകുമെന്നല്ലാതെ ഞാന്‍ എന്നജൈവ വസ്തുവിന്‍റെതായ ഒരു അടയാളവും ശേഷിക്കില്ലലോ , ആയതിനാല്‍ കാറ്റില്‍ മര്‍മ്മരം ഉതിര്‍ക്കുന്ന മഹാതരുവിലകള്‍ പോലെയോ തെരുവില്‍ ഭ്രാന്തം ആയി അലറുന്ന മതിഭ്രമിയെപോലെയോ രുദ്ര വീണാ കമ്പനമെന്ന പോലെയോ എക്താരയുടെതേങ്ങ ലെ ന്നപോലെയോ ഞാന്‍ ഇവിടെ തുടരെ വല്ലതും സംസാരിച്ചു കൊണ്ടേയിരിക്കുന്നു ,

ശബ്ദം ഇല്ലാത്തവരുടെ ഒരു വലിയ ശബ്ദം ആയി മാറിയിരിക്കുന്നു ഇന്നീ സൈബര്‍ ഇടം പൊങ്ങച്ചം മുതല്‍ ആത്മ രതിവരെ പ്രകാശിപ്പിക്കുന്ന ഇടം ആണെന്നാലും വളരെ ഫല പ്രദം ആയി തന്നെ പാര്‍ശ്വ വല്കരിക്കപ്പെട്ടവരുടെ ശബ്ദവും ഇവിടെ ഉയര്‍ത്താന്‍ ആവുന്നുണ്ടെന്നത് സത്യം .

ഈ വല കണ്ണിക്ക്‌ ഇന്ന് ഇരുപത്തി അഞ്ചു വയസ്സ് തികയുന്ന ഈ അവസരത്തില്‍ [1989 മാര്‍ച്ച് പതിമൂന്നു ] ഈ വേള്‍ഡ് വൈഡ് വെബ് ആവിഷ്ക്കരിച്ച കണികാ ശാസ്ത്രഞ്ജന്‍ ടിംബെനേര്സുലീയെയും അദ്ധേഹത്തിന്റെ സഹപ്രവര്‍ത്തകരെയും ഓര്‍ക്കാം .. ശാസ്ത്രം നമുക്ക് തന്ന ഈ മഹത്തായ ഇടം കപട ശാസ്ത്രക്കാരും നാക്കെടുത്താല്‍ നമ്മള്‍ ചാത്തിരം ആണെന്ന് പറഞ്ഞു ആളുകളെ പിഴപ്പിക്കുന്ന മത കാപട്യക്കാരും നന്നായി ഉപയോഗിക്കുന്നത് എന്നതും വലിയ വൈരുധ്യം തന്നെ ,

എല്ലാം നമുക്ക് അനുവദിക്കാം കാരണം നാം പൂര്‍ണ്ണമായും മനുഷ്യന്‍റെസമ്പൂര്‍ണ്ണ സ്വാതന്ത്യത്തില്‍ വിശ്വസിക്കുന്നു എന്നത് കൊണ്ട് ഈ വലസ്ഥലിയില്‍ ഇരുന്നു തികച്ചും ജനാധിപത്യ രീതിയില്‍ നമ്മുടെ അഭിപ്രായങ്ങള്‍ പറയും വിമര്‍ശം നടത്തുന്നതിനായി വിരല്‍ ചലിപ്പിക്കും ,അപ്രിയം ആണെന്നാലും നമ്മുടെ ജിഹ്വ സത്യം ഉല്ഘോഷിക്കും

മദ്വജനങ്ങള്‍ക്ക് മാര്‍ദ്ധവമില്ലെന്നാല്‍ ഉദ്ദേശ്യശുദ്ധിയാല്‍ മാപ്പ് ചെയ്ക ...

Tuesday 4 March 2014

സുഖം ആനന്ദം

സുഖ് , ആനന്ദ് ,രണ്ടും രണ്ടാണ് എന്ന് എന്റെ സുഹ്ര്‍ത്തും ബിഹാരി പണ്ടിട്ടും ആയ മിശ്രാജി . സുഖം ഇന്‍സ്റ്റന്റ് ആണ് എന്നും അല്പമാത്രാ നുഭവ് ആണ് എന്നും ആനന്ദം സ്ഥായീ ഭാവം ആണ് എന്നുമാണ് അദ്ദേഹത്തിന്റെ വാദം .
അതിനായി അദ്ദേഹം നിരത്തുന്ന ന്യായം ഇതാണ് നിങ്ങള്ക്ക് വിശക്കുമ്പോള്‍ ഭക്ഷണം കിട്ടി സുഖം തോന്നും ആഹ്ലാദം തോന്നും പക്ഷെ വീണ്ടും വിശക്കും അസ്വസ്ഥത തോന്നും വിരേച നങ്ങള്‍ വഴിയും [പുരീഷം ശുക്ലം പോലുള്ളവ ] സുഖം ലഭിക്കും പക്ഷെ പിന്നെയും പ്രശ്നം അവശേഷിക്കുന്നു .അപ്പോള്‍ ഇവയില്‍ നിന്ന് കിട്ടുന്ന സുഖം ആനന്ദം അല്ല . അപ്പോള്‍ ഞാന്‍ ചോദിച്ചു ഇവയെല്ലാം ഉപേക്ഷിക്കണം എന്നാണോ മിശ്രാജീ പറയുന്നത് ?അദ്ദേഹം പറഞ്ഞു അല്ല അവയെ അവയുടെ പാട്ടിനു വിടുക എന്നിട്ട് ധ്യാന മാര്‍ഗം സ്വീകരിക്കുക .ലൌകിക കാര്യങ്ങളില്‍ നിന്ന് കിട്ടുന്ന താല്‍ക്കാലിക സന്തോഷങ്ങളെ സുഖം എന്ന് കരുതാതെ പ്രപഞ്ചം നിങ്ങളില്‍ നിറയുന്ന ആനന്ദം അനുഭവിക്കാന്‍ പ്രാപ്തം ആകുക .
ഞാന്‍ ചോദിച്ചു അതിനെന്തു വഴി? മോഹങ്ങളെ വെടിഞ്ഞും കാമം ,ക്രോധം , തുടങ്ങി ആസക്തികളെ തടഞ്ഞും അത് നേടാം .. അപ്പോള്‍ ഭാര്യ കുട്ടികള്‍ കുടുംബം ജോലി എല്ലാം വെടിയണം ഇതെല്ലാം കാമ മോഹിതങ്ങളില്‍ പെടുന്നത് ആണല്ലോ ? നിത്യാനന്ദം ലഭിച്ചാല്‍ പിന്നെ വിശപ്പും ദാഹവും പോലും അറിയാതെ അവസ്ഥ വരും പ്രപഞ്ചത്തില്‍ അലിഞ്ഞു നിങ്ങള്‍ എന്ന സ്വതം തന്നെ ഇല്ലാതെ ആവും . ഞാന്‍ വിചാരിച്ചു നല്ലപണി തന്നെ ഒന്ന് പരീക്ഷിച്ചാലോ ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു എന്നാല്‍ ശരി നമുക്ക് തുടങ്ങിയാലോ അപ്പോഴാണ് മൂപ്പര് പറയുന്നത് ആദ്യം ഗുരു വേണം പിന്നെ ശിക്ഷന്‍ വേണം ദീക്ഷ വേണം അതുവേണം ഇതുവേണം എന്നൊക്കെ ഇതൊക്കെ ലഭിച്ചു വരുമ്പോഴെക്കു എന്റെ ആയുസ്സ് ഓടുങ്ങിപ്പോകും , അപ്പോള്‍ ഈ പണി നടക്കില്ല .

എന്നാലും ആനന്ദം ചിലര്‍ക്കുമാത്രം പോരല്ലോ എനിക്കും വേണ്ടേ ഏതാണ് മാര്‍ഗം ഞാന്‍ കൂലം കുശമായി ആലോചിച്ചപ്പോള്‍ ആണ് നാട്ടിലെ ചരസ്സ് കാര്‍ത്തുവിനെ ഓര്‍ത്തത് .ഞാന്‍ ഒന്ന് രണ്ടു തവണ അവള് തന്ന ബീഡി വാങ്ങി പുകച്ചിട്ടുണ്ട് ആ ആനന്ദത്തില്‍ നിന്ന് വലിയ വ്യത്യാസം ഇല്ലാത്തത് ആണല്ലോ മിശ്രാജി പറയുന്ന ഈ നിത്യാനന്ദം എന്നും ഓര്‍ത്തു .ഉടനെ നാട്ടിലേക്ക് വിളിച്ചു പഴയ കൂട്ടുകാരെ ഒക്കെ വിളിച്ചിട്ടും കാര്‍ത്തു എവിടെ എന്ന് ആര്‍ക്കും അറിയില്ല . ദയവായി നിങ്ങളില്‍ ആര്‍ക്കെങ്കിലും ചരസ്സ് കാര്‍ത്തു എന്ന ആനന്ദംകച്ചവട ക്കാരിയെ അറിയും എങ്കില്‍ എന്നെ അറിയിക്കുക .

സത്യത്തില്‍ കര്‍മ്മ ശേഷിയെ ഫലപ്രദം ആയി ഉപയോഗിച്ചു അതില്‍ നിന്ന് കിട്ടുന്ന ഫലം ഈ ലോകത്തെ പുഷ്ട്ടി പ്പെടുത്താന്‍ ആയി വിനിയോഗിക്കയും ,അതില്‍ നിന്ന് കിട്ടുന്ന സുഖങ്ങള്‍ അത് എത്ര ചെറുത്‌ ആയാലും പരസ്പ്പരം കൈമാറിയും സമൂഹത്തിനു മൊത്തം പകര്‍ന്നു നല്‍കിയും ഒക്കെ കിട്ടുന്ന ആനന്ദം തന്നെയാണ് നിത്യാനന്ദം .അല്ലാതെ മലയിലോ കാട്ടിലോ പോയിരുന്നു ആസനത്തില്‍ തഴമ്പ് വരുത്തി നേടുന്ന ആനന്ദം അയാള്‍ക്ക്‌ ഒരാള്‍ക്കുമാത്രം കൊള്ളാം അങ്ങിനെ ഒന്ന് ഉണ്ടെങ്കില്‍ , [ എനിക്ക് തോന്നുന്നത് അതൊരുതരം ഉന്മാദ രോഗം ആയിരിക്കും എന്നാണ് ] പിന്നെ ദുഃഖങ്ങള്‍ അത് ഇതു നിത്യാന്ദനും തൂറാന്‍ മുട്ടുമ്പം ഉണ്ടാകുന്ന അസ്വാസ്ഥ്യം പോലെ മാത്രം ആണ് . നിത്യ ദുഃഖം എന്നതും രോഗാവസ്ഥ ആണ് .

Saturday 1 March 2014

ഹാതിം തായ് പാടുമ്പോളതു
സദഫുകളുടെ ആത്മ ഭാഷണം -
പോല്‍തോന്നുന്നില്ലെന്നാല്‍ കാമുകാ
ഷിരാസിലെ മണ്‍കുടിലില്‍ പിറന്ന
കാഞ്ചന നിറമുള്ള നീല കണ്ണുള്ള
കാമുകി നിനക്കില്ലാതെ പോയി എന്നാണ്

ഖയ്യാം പാടുമ്പോള്‍ നിന്നില്‍
ഉലക പ്രണയം നിറയുന്നില്ലെന്നാല്‍
യുവാവേ , നീ വീഞ്ഞിന്‍ലഹരിയും
കാമത്തിന്റെ ഉന്മാദവും
പ്രണയത്തിന്റെ ലയ താളവുംകാമുകിയുടെ -
അധര മധുരവും അറിഞ്ഞില്ല എന്നാണ്

ഓ മാമല നാട്ടിലെ യുവത്വമേ
സ്വര്‍ഗീയാരാമം പോലൊരു നാടും
കടലും കാറ്റും മഞ്ഞും കുളിരും
മഴതന്‍ സംഗീതവും സ്വര്‍ണ്ണ വെയിലും
നിന്നെ പ്രണയി ആക്കുന്നില്ലയെങ്കില്‍
നീ വെറും മയ്യിത്ത് ആയതു കൊണ്ടാണ്

ഹാത്തിം തായ് = പേര്‍ഷ്യന്‍ കവി
ഖയ്യാം = ഉമര്‍ ഖയ്യാം
സദഫ്= മുത്തു ചിപ്പി
ഷിറാസ് = പേര്‍ഷ്യന്‍ കടല്‍ തീര ഗ്രാമം
മയ്യിത്ത് = ശവം