Tuesday, 9 November 2010

ഭ്രമത്തിന്റെ കഴുതപ്പുറം

വഴിയില്‍
ഒരു ഹ്രദയം വീണുകിട്ടി
തുടിക്കുന്ന ചുവന്നു തുടുത്ത ഹ്രദയം
പൂവുപോലെ മനോഹരം

പറ്റി പിടിച്ച മഞ്ഞുത്തുള്ളികള്‍ തൂത്തു
ഞാനത് എന്റെ സഞ്ചിയില്‍ തിരുകി
അത് സ്പന്ദിക്കുന്നത് എനിക്ക് കേള്‍ക്കാം
താളാത്മകം സൌമ്യം 

വാഴ്വിന്‍ തിരക്കുകളില്‍
കാമനകളുടെ പിറകെയുള്ള പാച്ചിലില്‍ 
ശത്രുവിന് കെണി ഒരുക്കുന്ന ദ്രതിയില്‍
ഞാന്‍ അത് മറന്നു, തുടിപ്പുകള്‍  കേട്ടതേയില്ല

മിത്രങ്ങളോട് ചേര്‍ന്ന് തിമര്‍ക്കുംപോഴും
ഭോഗ സമുദ്രങ്ങളില്‍ നീന്തു പോളും
  മദു ചഷകങ്ങളില്‍ നിന്നു മോന്തുംപോഴും 
 ഹ്രദയ സാന്നിധ്യം ഞാന്‍ ഓര്‍ത്തതേയില്ല

ഒരിക്കല്‍ നിലാവ് പെയ്യുന്ന നദിയോരത്തു
പ്രാണ പ്രിയക്കായ് കാത്തിരിക്കേ
ഹ്രദയം എന്നെ തൊട്ടുണര്‍ത്തി ചോദിച്ചു
നീ എന്നെ മറന്നുവോ നീ നിന്നെ മറന്നുവോ

കാതര സ്വരത്തില്‍ അതെന്നോട്‌ ചോദിച്ചു
നിന്റെ കാമനകള്‍ ഈജന്മം കൊണ്ട് -
നിന്റെ ആര്‍ത്തികള്‍ ഇനിയൊരു ജന്മം കൊണ്ട്
നിവര്‍ത്തിക്കാന്‍ നിനക്കാവുമോ

അറിയുമോ നീ കാത്തിരിക്കുന്ന സുന്ദര രൂപത്തിന്റെ -
പദനിസ്വനത്തിനായി ഈ നദിയോരത്തു ഞാന്‍ കാത്തിരുന്നിട്ടുണ്ട്
അവളുടെ ഉടലിന്റെ മണത്താല്‍ ഞാന്‍ മത്തനായിട്ടുണ്ട്
വഴിലെന്നെ മാംസപിന്ധം ആയി ഉപേക്ഷിച്ചതും അവള്‍

അത് കൊണ്ട്  മിത്രമേ നീ അവളെ ചുംബിക്കുമ്പോള്‍
മ്ര്‍ദുവായി ചുംബിക്കണം
അവളെ പുണരുമ്പോള്‍ മെല്ലെയാവണം
അവളിന്നും എനിക്ക് പ്രിയപ്പെട്ടവള്‍

കണ്ണീര്‍ തൂവുന്ന ആ ഹ്രദയവും
നിശയും നിലാവും എല്ലാം മറന്നു
ഭ്രമത്തിന്റെ കഴുതപ്പുറം  ഏറി ഞാന്‍ പായുമ്പോള്‍
എന്റെ കാമുകി പിന്‍ വിളി വിളിക്കുന്നുണ്ടായിരുന്നു .

No comments:

Post a Comment