Monday, 22 November 2010

ജീവബലി

ആ പൂമരതണലില്‍ നീ നിന്നിരുന്നു
ചുവന്ന പൂക്കള്‍ വിരിച്ച പരവതാനിയില്‍
കണ്ണുകളില്‍ പ്രേമത്തിന്റെ നീലജലം നിറച്ചു
ഉള്ളില്‍ തുടിതാള പെരുക്കങ്ങളോടെ,

ഒരു കുടന്ന രാമുല്ലകള്‍ നീ എനിക്കായി
ഇല കുമ്പിളില്‍ കരുതി വച്ചിരുന്നു
പവിഴ ചുണ്ടില്‍ ഒരു  കോണില്‍
മുത്തു മണിപോലെ ചെറുപുഞ്ചിരിയും

കാറ്റു നിന്റെ മടസൌരഭ്യം തഴുകി
എന്റെ അരികില്‍ പറന്നെത്തുമ്പോള്‍
മധുതേടുന്ന  കറുത്ത വണ്ട്‌ എന്നപോലെ
ഞാന്‍ നിന്റെ ചാരത്തു ഓടിയണഞ്ഞു

നിന്റെപ്രേമം അര്‍ച്ചനക്കുള്ള പൂവുകള്‍   എന്നും
നിന്റെ ഉള്ളിലെ കോവിലില്‍ ഞാനൊരു ദേവനെന്നും
കലിയുടെ തിമിര ബാധയാല്‍ ഞാന്‍ കണ്ടില്ല
എന്റെ കണ്ണുകള്‍ നിന്റെ ഉടലില്‍മാത്രം മേഞ്ഞു

കരളിന്‍ തുടിപ്പുപോലെ ചുവന്ന ആ പനിനീര്‍ പൂ -
ചെടിയില്‍ നിന്നു ഞാന്‍ പറിച്ചെടുത്തു
തേന്‍ നുകര്‍ന്ന് ഞെരിച്ചു  കളഞ്ഞു
തെരുവില്‍ അലസമായി എറിഞ്ഞു .

പിന്നെ  ബോധത്തിന്റെ ഉയിര്‍പ്പില്‍
ഞാന്‍ വീണ്ടുമാ പൂമരം തിരഞ്ഞപ്പോള്‍
പ്രിയേ അത് കരിഞ്ഞുഉണങ്ങിപ്പോയിരുന്നു
പൂ പരവതാനി മാഞ്ഞു പോയിരുന്നു

ഇന്നിതാ നിന്റെ വെണ്ണ ക്കല്‍കുടീരത്തില്‍
ഒരു കൂട രാമുല്ലയും ലില്ലിയുമര്‍പ്പിച്ച്ചു
കണ്ണീരിനാല്‍ നിന്റെ പാദപങ്കജം കഴുകുന്നു
ജീവന്‍ തന്നെ ബലിയായ് സമര്‍പ്പിക്കുന്നു

No comments:

Post a Comment