Friday 12 November 2010

ഭാഷാദേശീയത

  നമ്മുടെ ഭാഷ മലയാളം അത് കൊണ്ട് നമുക്ക് അത് പ്രിയപ്പെട്ടത് തന്നെ ,പക്ഷെ മലയാളം മരിക്കുന്നു നമ്മുടെ കുട്ടികളെ പഠിപ്പിക്കുന്നില്ല കാലം കഴിയുമ്പോള്‍ ഈ ഭാഷ അപ്രത്യക്ഷം ആയിപ്പോക്കും എന്നൊക്കെയുള്ള നിലവിളി വേണ്ടത് ആണോ ? എല്ലാ കടുത്ത ദേശീയതയും ഫാസിസം ആണെന്ന് ഇരിക്കേ ഈ തരം ഭാഷാ ദേശീയത ലോക പൌരന്‍ എന്ന നിലക്കുള്ള മലയാളിയുടെ പരിവര്‍ത്തനത്തെ തടയുക അല്ലേ  ഫലത്തില്‍ ചെയ്യുക  ? നൂറ്റാണ്ടുകള്‍ ആയി ഇന്ത്യയിലെ തെക്കേ മുനമ്പില്‍ നില നില്‍ക്കുന്ന മലയാളം ഇത് വരെ മറ്റൊരു സമൂഹം പഠിച്ചു എടുക്കുകയോ അവരുടെ നിത്യ സംവേദന മാര്‍ഗം ആയി ഉപയോഗിക്കുകയോ ചെയ്തിട്ടില്ല പലര്‍ക്കും ഇന്നും ഇത് ഒരു കടുകട്ടി ഭാഷ തന്നെയാണ് ,സ്വയവും ഈ ഭാഷ വലിയ വളര്‍ച്ചാ   സ്വഭാവം കാണിക്കുക ഉണ്ടായിട്ടില്ല , ജന സംഖ്യാ  വര്‍ദ്ധനവിന് അനുസരിച്ചു സംസാരിക്കുന്നവരുടെ എണ്ണം കൂടി എന്നല്ലാതെ  മറ്റൊരു സമൂഹത്തെ സ്വാധീനിക്കാനോ പഠിച്ചെടുക്കണം എന്ന് തോന്നിപ്പിക്കാനോ മലയാളത്തിനു മറ്റു ഭാഷകളെ അപേക്ഷിച്ചു സാധ്യം ആകുന്നില്ല .അതെ അവസരം ഇംഗ്ലീഷ് ഹിന്ദി പോലുള്ള ഭാഷകള്‍ തൊഴിലിനു  വേണ്ടിയും മറ്റു മേഘലകളിലേക്ക് കടന്നു കയറാന്‍ വേണ്ടിയും മലയാളികള്‍ അടക്കം ഉള്ള ജനങ്ങള്‍ പഠിച്ചെടുക്കയും അതില്‍ പ്രവീണര്‍ ആകുകയും ചെയ്യുന്നു .

സ്വതവേ പ്രയത്ന  ശീലര്‍ ആയ ജനം ആയതു കൊണ്ട് മലയാള സിനിമയെയും സാഹിത്യത്തെയും ശ്രദ്ധേയമാക്കാന്‍ നമുക്ക് കഴിഞ്ഞിട്ടുണ്ട് എന്നാലും അതും കുറെ കാലം ആയി താഴോട്ടാണ് എന്നും കാണാന്‍ ആവും , മലയാളം ടെലിവിഷന്‍ പരിപാടികള്‍ ആണെങ്കില്‍ കാഴ്ച്ചക്കാരുടെ ബു ദ്ധിക്ക് പോയിട്ട് കണ്ണിനു പോലും പീഡനം ആണ് എന്ന് ഉറപ്പിച്ചു പറയാന്‍ കഴിയും . പഴയകാലത്ത് തന്നെ മറ്റു ഇന്ത്യന്‍ ഭാഷകളില്‍ ഉണ്ടായിട്ടുള്ള പോലെ  മഹാ കാവ്യങ്ങളും ക്ലാസിക്കുകളും ഇ  ഭാഷയില്‍ ഉണ്ടായിട്ടില്ല എഴുത്തച്ഛന്‍ രാമായണം തന്നെ വെറും സ്വതന്ത്ര രചന  അല്ലല്ലോ , ശാകുന്തളത്തിനു തുല്യമോ മേഘ സന്ദേശം പോലെയോ ഉള്ള ഒന്ന് ഈ ഭാഷയില്‍ ഉണ്ടായി വന്നില്ല  , എന്നിട്ടും നാം ഈ ഭാഷയെ മഹത്തരം എന്ന് വിശേഷിപ്പിക്കയും  നമുക്ക് ക്ലാസിക് പദവി വേണം എന്ന് വാദിക്കയും ഒക്കെ ചെയ്യുന്നത് ലേശം അധിക പ്രസംഗം തന്നെ ,അതല്ലെങ്കില്‍ അമിത ദേശീയ ബോധം ആണ് ,

സ്വയം തന്നെ വികാസ സ്വഭാവം കാണിക്കാതിരിക്കയും , മറ്റുള്ളവരെ ആകര്‍ഷിക്കതക്ക  തരത്തില്‍  വലിയ സവിശേഷത ഒന്നും ഇല്ലാതിരിക്കയും, പഠിച്ചു എടുക്കുക കൊണ്ട് വലിയ പ്രയോജനം കിട്ടാതെ വരിക എന്നതും ഒക്കെ ഈ ഭാഷയുടെ പരിമിതി ആവണം ,അപ്പോള്‍ എന്തോ ഒരു കുഴപ്പം ഈ ഭാഷയ്ക്ക്‌ ഉണ്ട് എന്ന് വരുന്നു, അത് പരിഹരിക്കപ്പെടാതെ മറ്റു ഭാഷകള്‍ അധിനിവേശം ചെയ്യുന്നു അത് വഴി നമ്മുടെ ഭാഷ മരിക്കുന്നു എന്നൊക്കെ നിലവിളിച്ചിട്ടു കാര്യം ഉണ്ടെന്നു തോന്നുന്നില്ല , ഇത്ര ഏറെ പ്രസിദ്ധീകരണങ്ങളും  സാഹിത്യ ക്രതികളും മറ്റും ഉണ്ടായിട്ടും പുതു തലമുറയില്‍ പ്രയോജന രഹിത ഭാഷയാണ് മലയാളം എന്ന ചിന്ത വന്നിരിക്കുന്നു എങ്കില്‍ മലയാളത്തെ കൊണ്ടാടുന്ന നമ്മുടെ കുറ്റം  തന്നെയാണത് . വര്‍ഷാവര്‍ഷം പൊടിപൊടിച്ചു ലോക മലയാള സമ്മേളനം നടത്തിയിട്ട് അതിന്റെ ഫീഡ്  ബാക്ക് എന്താണ് എന്ന് ആരെങ്കിലും പഠനം നടത്തിയിട്ടുണ്ടോ ? ഈ സമ്മേളനം വഴി വിദേശങ്ങളില്‍ കഴിയുന്ന നമ്മുടെ തലമുറയെങ്കിലും അമ്മ അച്ഛന്‍ എന്ന് ഉച്ചരിക്കയും കടലാസില്‍ കുറിക്കയും ചെയ്തതായി  നിങ്ങള്ക്ക് അറിവുണ്ടോ ? മറ്റെല്ലാ മലയാളി കാപട്യവും പോലെ ഈ ഭാഷാ സ്നേഹവും മലയാളിയുടെ ഹിപ്പോക്രസിയില്‍ ഉള്‍പെടുത്തുകയാവും    നല്ലത് .

അവസാനമായി ഇത് കൂടി കുറിച്ചു നിര്‍ത്താം ലോകത്തെ പല ഭാഷകളും നശിച്ചു പോയതിനു കാരണം ആ ഭാഷയുടെ പരിമിതികളാല്‍ തന്നെയാണ് .ചിലത് പ്രക്രതി നാശം മൂലം ജന വിഭാഗങ്ങള്‍ തന്നെ ഭൂമിയില്‍ നിന്ന് അപ്രത്യക്ഷം ആകുക മൂലവും .അധിനിവേശം വഴി മറ്റൊരു ഭാഷ ആധിപത്യം സ്ഥാപിക്കയും സ്വന്തം ഭാഷ മാഞ്ഞു പോകയും ചെയ്തു എങ്കില്‍ അതിനര്‍ത്ഥം ആ ജനതയുടെ ഭാഷയ്ക്ക് പരിമിതികള്‍ ഉണ്ടായുരുന്നു എന്ന് ആണ് , ഭാഷയുടെ പരിമിതിക്കു കാരണം ആ ജനതയുടെ പരിമിതികളും .അത് കൊണ്ട് അര്‍ഹത ഉള്ളത് അതി ജീവിക്കും എന്ന തത്വം അനുസരിച്ചു നമ്മുടെ ഭാഷയ്ക്ക് അതിജീവന ശേഷി ഉണ്ടെങ്കില്‍ അത് നില നില്‍ക്കും അല്ലാതെ ,കുറെ പുത്തി ജീവികള്‍ ചേര്‍ന്ന് തവള  കരച്ചില്‍ നടത്തിയത്  കൊണ്ട് വലിയ വിശേഷം ഇല്ല ,നമ്മുടെ കുട്ടികള്‍ ലോകത്തെ ഏതു ഭാഷയും പഠിച്ചു വിശ്വ പൌരന്മാര്‍ ആകുന്നതു തടയാതിരിക്കുക .

1 comment:

  1. നിശ്ശബ്ദമാക്കപ്പെടുന്ന ഓരോ ഭാഷയും ഒരു സംസ്‌കാരത്തിന്റെ നിലനില്പിനുനേരെ ഉയരുന്ന വെല്ലുവിളിയാണ്.

    ReplyDelete