Friday 26 November 2010

guruumer: ഞാനെന്റെ കാമത്തെ ഉറയിലിടും

guruumer: ഞാനെന്റെ കാമത്തെ ഉറയിലിടും: "ഒരിക്കല്‍ ഞാന്‍ ഉയരെ ആകാശമേറും മഴമേഘങ്ങളില്‍ നിന്നു ഇത്തിരി - കറുപ്പ് തൊട്ടു താഴെഎത്തും ശുഭ്രതകളില്‍ കുറുകെ വരയും സമുദ്രത്തിന്റെ അഗാധതയില്‍..."

ഞാനെന്റെ കാമത്തെ ഉറയിലിടും

ഒരിക്കല്‍ ഞാന്‍ ഉയരെ ആകാശമേറും
മഴമേഘങ്ങളില്‍ നിന്നു ഇത്തിരി -
കറുപ്പ് തൊട്ടു താഴെഎത്തും
ശുഭ്രതകളില്‍ കുറുകെ വരയും

സമുദ്രത്തിന്റെ അഗാധതയില്‍
ഒരിക്കല്‍ ഞാന്‍ ഊളിയിടും
മുത്തും പവിഴവും വാരും
തെരുവിലെ മാലിന്യത്തില്‍ഏറിയും

യുദ്ധമുന്നണിയിലേക്ക് തേര്‍  തെളിക്കും
ഇരു കൈകളാല്‍ പോരാടും
ദേശങ്ങള്‍ കാല്‍ ചുവട്ടിലാക്കും
ശേഷം ശത്രുവിന് ശിരസ്സ്‌  ദാനം ചെയ്യും

മരുദേശങ്ങളും  അലയാഴികളും  താണ്ടി
വിശ്വ സുന്ദരിയുടെ ശയ്യാഗരത്തില്‍കടക്കും
ഒരു ചുംബനം പോലും കൈമാറാതെ
ഞാനെന്റെ കാമത്തെ ഉറയിലിടും

പക്ഷെ പ്രിയേ നിനക്കായി ഞാന്‍
അതി വിശിഷ്ട്ട വസ്ത്രങ്ങള്‍ നെയ്യും
സ്നേഹത്തിന്റെ സ്വര്‍ണ്ണ നൂലിഴ ചേര്‍ത്തതില്‍ -
പ്രേമവും ചേര്‍ത്തു നിന്നുടല്‍ മൂടും

ചക്രവാള  സീമയില്‍  പറന്നു ചെല്ലും
പെരുവിരലാല്‍ രക്ത വര്‍ണ്ണം തൊടും
നിന്‍റെ നെറ്റിയില്‍ കുങ്കുമം ചാര്‍ത്തും
എന്റെ ഹ്രദയ രകതത്തില്‍ ചാലിച്ചു .

എല്ലാം പരിത്യജിക്കാന്‍ പ്രാണേശ്വരീ
ഈ പ്രേമിയുടെ ഉടലിനാവും
നിന്നെ ത്യജിക്കുവാന്‍ ഹ്രദ യേശ്വരീ
ആവില്ലെനിക്കീ ജന്മത്തിലും വരും ജന്മത്തിലും

Monday 22 November 2010

ജീവബലി

ആ പൂമരതണലില്‍ നീ നിന്നിരുന്നു
ചുവന്ന പൂക്കള്‍ വിരിച്ച പരവതാനിയില്‍
കണ്ണുകളില്‍ പ്രേമത്തിന്റെ നീലജലം നിറച്ചു
ഉള്ളില്‍ തുടിതാള പെരുക്കങ്ങളോടെ,

ഒരു കുടന്ന രാമുല്ലകള്‍ നീ എനിക്കായി
ഇല കുമ്പിളില്‍ കരുതി വച്ചിരുന്നു
പവിഴ ചുണ്ടില്‍ ഒരു  കോണില്‍
മുത്തു മണിപോലെ ചെറുപുഞ്ചിരിയും

കാറ്റു നിന്റെ മടസൌരഭ്യം തഴുകി
എന്റെ അരികില്‍ പറന്നെത്തുമ്പോള്‍
മധുതേടുന്ന  കറുത്ത വണ്ട്‌ എന്നപോലെ
ഞാന്‍ നിന്റെ ചാരത്തു ഓടിയണഞ്ഞു

നിന്റെപ്രേമം അര്‍ച്ചനക്കുള്ള പൂവുകള്‍   എന്നും
നിന്റെ ഉള്ളിലെ കോവിലില്‍ ഞാനൊരു ദേവനെന്നും
കലിയുടെ തിമിര ബാധയാല്‍ ഞാന്‍ കണ്ടില്ല
എന്റെ കണ്ണുകള്‍ നിന്റെ ഉടലില്‍മാത്രം മേഞ്ഞു

കരളിന്‍ തുടിപ്പുപോലെ ചുവന്ന ആ പനിനീര്‍ പൂ -
ചെടിയില്‍ നിന്നു ഞാന്‍ പറിച്ചെടുത്തു
തേന്‍ നുകര്‍ന്ന് ഞെരിച്ചു  കളഞ്ഞു
തെരുവില്‍ അലസമായി എറിഞ്ഞു .

പിന്നെ  ബോധത്തിന്റെ ഉയിര്‍പ്പില്‍
ഞാന്‍ വീണ്ടുമാ പൂമരം തിരഞ്ഞപ്പോള്‍
പ്രിയേ അത് കരിഞ്ഞുഉണങ്ങിപ്പോയിരുന്നു
പൂ പരവതാനി മാഞ്ഞു പോയിരുന്നു

ഇന്നിതാ നിന്റെ വെണ്ണ ക്കല്‍കുടീരത്തില്‍
ഒരു കൂട രാമുല്ലയും ലില്ലിയുമര്‍പ്പിച്ച്ചു
കണ്ണീരിനാല്‍ നിന്റെ പാദപങ്കജം കഴുകുന്നു
ജീവന്‍ തന്നെ ബലിയായ് സമര്‍പ്പിക്കുന്നു

guruumer: വയാഗ്ര ചോദ്യം

guruumer: വയാഗ്ര ചോദ്യം: "കമ്പനിയില്‍ രാവിലെ തന്നെ എല്ലാവര്‍ക്കും സന്ദേശം എത്തി , ഹെല്‍ത്ത് ഇന്ഷൂ രന്സു കമ്പനിയുടെ പ്രതിനിധി വരുന്നു . നിങ്ങള്ക്ക് കാര്യങ്ങള്‍ ഡിസ്..."

വയാഗ്ര ചോദ്യം

കമ്പനിയില്‍ രാവിലെ തന്നെ എല്ലാവര്‍ക്കും സന്ദേശം എത്തി , ഹെല്‍ത്ത് ഇന്ഷൂ രന്സു കമ്പനിയുടെ പ്രതിനിധി വരുന്നു . നിങ്ങള്ക്ക് കാര്യങ്ങള്‍ ഡിസ്കസ്സ്  ചെയ്യാം   ചോദ്യങ്ങള്‍ ഉയര്‍ത്താം സംശയങ്ങള്‍ക്ക് ഉത്തരം തേടാം , എല്ലാവരും പാകേജിനെ കുറിച്ചു ഒക്കെ പഠിച്ചു  തയാര്‍ ആയി ,ഈ മടിയന്‍ ഗുരു അതൊന്നും കാര്യമായി എടുക്കുക ഉണ്ടായില്ല ,  മീറ്റിങ്ങ് തുടങ്ങി ,എല്ലാകാര്യങ്ങളും വിശദീകരിച്ചു കമ്പനി പ്രതി നിധി സംസാരിച്ചു പല്ലുമുതല്‍ കണ്ണും മുടിയും മൂക്കും എന്തിനു അന്ഗോപാന്ഗം അയാളുടെ കമ്പനി സംരക്ഷിച്ചു  കൊള്ളാം എന്ന് പറഞ്ഞു .നല്ലത് .പിന്നീട് സംശയങ്ങള്‍ ചോദിക്കാന്‍ പറഞ്ഞപ്പോള്‍ അതാ വരുന്നു നാനാഭാഗത്തു നിന്നും ചോദ്യങ്ങള്‍ ,നാട്ടില്‍പോയാല്‍ എങ്ങിനെ ക്ലൈം ചെയ്യും പടിഞ്ഞാറു പോയാല്‍ കാശു കിട്ടുമോ ? പല്ലിനു എത്ര ശതമാനം ? ആയുര്‍വേദ ട്രീട്ടുമെന്റിനു എങ്ങിനെ ക്ലൈം ചെയ്യണം ,പ്രസവത്തിനു , കുഞ്ഞുങ്ങള്‍ക്ക്‌ അങ്ങിനെ തുരു തുരെ ചോദ്യങ്ങള്‍ ഇത്ര മാത്രം വലിയ ഒരു സംഭവമാണ്  ഈ ഇന്ഷുരന്സു എന്ന് അപ്പോഴാണ്‌ ഈ പോട്ടക്കുരുവിന് പിടി കിട്ടിയത് .അപ്പോള്‍ ഗുരുവിനു ഒരു സംശയം രാവിലെ ഇവര്‍ വായിച്ചു പഠിച്ചത് എന്താണ് ? അതേ ലഘു ലേഖ വച്ചു തന്നെയാണല്ലോ , കമ്പനി ഗുരു മറുപടി പറയുന്നത് !  അതെന്തോ ആവട്ടെ ഞാന്‍ കുരു ഉറക്കം തൂങ്ങി  മിണ്ടാതെ ഇരുന്നു , അവസാനമായി അദ്ദേഹവും നമ്മുടെ കമ്പനിയുടെ കുണാ ണ്ട്രരും  സംയുക്തം ആയി ചോദിച്ചു ഇനി ആര്‍ക്കെങ്കിലും വല്ലതും ചോദിക്കാന്‍ ഉണ്ടോ ? അപ്പോഴാണ്‌ ഈ കുരുവിന് പുത്തിയില്‍ കുരു പൊട്ടിയത് എല്ലാവരും തേങ്ങ ഉടക്കുമ്പോള്‍ ഞാന്‍ കുരു ചിരട്ട എങ്കിലും ഉടക്കേണ്ടേ? ഈ  മഹാകുരു എഴുന്നേറ്റു ഒരു ചോദ്യം അപ്പോള്‍ വയാഗ്രയുടെ കാര്യം എങ്ങിനെ ആണ് ? വയാഗ്ര നമ്മള്‍ ഫാര്‍മസിയില്‍ നിന്ന് വാങ്ങിയാല്‍ കാശ് നിങ്ങളുടെ കമ്പനി തരുമോ? അതല്ല ഡോക്ടര്‍ പ്രിസ്കൈബ് ചെയ്യണം എന്ന് ഉണ്ടോ ? അങ്ങിനെ വൈദ്യന്മാര്‍ കുറിപ്പടി തരുമോ?  ഈ വയാഗ്ര ചോദ്യം കേട്ടതേ മീറ്റിങ്ങ് നിശ്ശബ്ദം നിശ്ച്ചലം , ഒരുവല്ലാത്ത ശാന്തത പിറകെ വരുന്നു ഒരു വലിയ ചിരി കമ്പനിക്കാരന്‍ വക എന്റെ അടുത്തിരുന്ന വെള്ളക്കാരന്‍ വക ,വെള്ളക്കാരന്‍ ചിരിക്കുന്നോ എന്ന് നോക്കിയിരിക്കുന്ന നാടന്‍ സായിപ്പുമാരുടെ വക .ഒരു വലിയ ചിരി കൂട്ടച്ചിരി ,അത് കഴിഞ്ഞു കമ്പനിക്കാരന്‍ മറുപടി തന്നു ഡോക്ടര്‍ എഴുതിയാല്‍ വയാഗ്രയും കിട്ടും ,

പക്ഷെ ഗുരുവിനു മനസിലാകാത്തത് ഈ വലിയ ചിരിയുടെ കാരണം ആണ് ,കാരണം ഈ കുരു സീരിയസ് ആയിട്ടാണ് ചോദിച്ചത് , ഇയ്യിടെ പണിഞ്ഞു പണിഞ്ഞോ പണിതീരാന്‍ ആയതിനാലോ എന്തോ ഈ മഹാകുരുവിന്റെ ശുഷ്ക്കാന്തിയും കിംവദന്തിയും ഒന്നും നേരാം വണ്ണം വര്‍ക്ക് ചെയ്യുന്നില്ല .അപ്പോള്‍ സപ്പോര്‍ട്ടിന് വയാഗ്രയോ സിയാലിസോ കിട്ടിയാല്‍ അതും സൌജന്യമായി ക്കിട്ടിയാല്‍ പുളിക്കുമോ ? അപ്പോഴാണ്‌ മലബാരിയും കറുപ്പനും പാക്കിയും  ഒക്കെ ചേര്‍ന്ന കപട സദാചാരക്കൂട്ടം ചിരിച്ചു കുന്തം മറിയുന്നത് , അത് കൊണ്ട് ഗുരു ചിരിച്ചില്ല ഉള്ളില്‍ ചിരിക്കുമ്പോള്‍ എന്തിനു പുറത്തു കുംഭ കുലുക്കണം   

Saturday 20 November 2010

മരണത്തെ തടയാനുള്ള കുറുക്കു വിദ്യ

തീറ്റ ഇന്നും എനിക്ക് ക്രേസ് ആണ് ,കാരണം ചെറുപ്പത്തില്‍ പാത്രത്തില്‍ വിളമ്പിത്തരുന്നത് മുഴുവന്‍ തീറ്റിക്കുക എന്നത് ഉമ്മയുടെ നിര്‍ബന്ധം ആയിരുന്നു വിളമ്പുന്നത് പാത്രത്തില്‍ ബാക്കിയാവരുത് , ഞാന്‍ ഇന്നും അത് പിന്തുടരുന്നു ,എല്ലാ തരം ഭക്ഷണവും കഴിക്കും തീര്‍ത്ത്‌ കഴിക്കും ചായയോ വെള്ളമോ ആണ് എങ്കിലും അവസാനതുള്ളി വരെ കുടിക്കും , അതുപോലെ വീട്ടിലെ ഭക്ഷണ സമ്പ്രദായവും റിച് ആയിരുന്നു ,വിഭവങ്ങളുടെ വൈവിധ്യം അല്ല പത്തിരി ആണ് എങ്കില്‍ വയറു നിറയുന്നത് വരെ പത്തിരിയും കറിയും, ചോറ് ആണെങ്കില്‍  അതുമങ്ങിനെ  പക്ഷെ കൂടെ പപ്പടമോ ഒരു തോരനോ മറ്റോ മാത്രമേ കാണൂ , അതിനു പുറമേ അവലുകുഴച്ചത് വൈകുന്നേരത്തെ ചായക്ക് ഒപ്പവും , ചക്ക ചേമ്പ് കിഴങ്ങ് തുടങ്ങി നാടന്‍ വിഭവങ്ങളും , ചുരുക്കത്തില്‍ തീറ്റ ഇല്ലാത്ത ഒരു നേരവും ഇല്ല എന്നര്‍ത്ഥം , ഉമ്മയുടെ മക്കള്‍ എല്ലാവരും തടിയന്‍ മാരും ആയിരുന്നു , എന്നാല്‍ ഈ ഉമ്മയോ ,അവര്‍ക്ക് ക്രത്യമായ ഭക്ഷണശീലം ഉണ്ടായിരുന്നു താനും ,രാവിലെ കുളുത്തത് എന്ന് പറയുന്ന പഴം കഞ്ഞി .പിന്നെ ഒരു പിഞ്ഞാണം നിറയെ  നല്ലവണ്ണം പാലും പഞ്ചസാരയും ചേര്‍ത്ത ചായ , ഉച്ചക്ക് കഞ്ഞി ധാരാളം വെള്ളത്തോടൊപ്പം രാത്രി ചോറും കറിയും മാത്രം , ഇടയ്ക്കു പലഹാരങ്ങലോ അധികം എണ്ണയില്‍ വറുത്ത വസ്തുക്കളോ കഴിക്കില്ല . ഈ ശീലം ഏകദേശം തൊണ്ണൂറു വയസിനടുത്തു ജീവിച്ച ഉമ്മ  നിലനിര്‍ത്തിയിരുന്നു , പക്ഷെ മക്കള്‍ ധാരാളം ഭക്ഷണം കഴിച്ചു കൊഴുത്തിരിക്കുന്നത് കാണുന്നത് ആയിരുന്നിരിക്കണം അവരുടെ സന്തോഷം , പക്ഷെ ഈ കൊഴുത്തമക്കളില്‍ പലരും അവരുടെ ജീവിതകാലത്ത് തന്നെ കൊഴുപ്പടിഞ്ഞു അത് സംബന്ധിയായ രോഗങ്ങള്‍ക്ക് അടിപെടുകയും   ചിലര്‍ കൊഴിഞ്ഞു പോകയും ചെയ്തു . അപ്പോള്‍ തോന്നും ഈ മക്കളെ തടിപ്പിച്ച്ചു ഇല്ലാതാക്കിയത് ഉമ്മയാണോ എന്ന് , അല്ലെന്നാണ് ഉത്തരം ഉമ്മ സ്നേഹിച്ചു ഊട്ടി മക്കള്‍ ഉണ്ണുക മാത്രം ചെയ്തു ,മെയ്യനങ്ങി ഒരു പണിയും ചെയ്തില്ല .ഉമ്മ തൊടിയില്‍ കൃഷി ചെയ്തിരുന്നു പണിക്കാര്‍ക്ക് ഒപ്പം നെല്ല് കുത്തിയിരുന്നു കാലികള്‍ക്ക് ഒപ്പം ഓടിയിരുന്നു , വാര്‍ധക്യ കാലത്ത് കൂടി തൊടികളില്‍ നടക്കുകയും തെങ്ങുകളില്‍ കയറിയ ചിതലുകളെ ഓല തുമ്പുകൊണ്ട് തൂത്തിരുന്നു .ഞാന്‍ അപ്പോള്‍ ഉമ്മറത്തെ കസാലയില്‍ ചാരിയിരുന്നു പുസ്തകം വായിച്ചിരുന്നു . ഇല്ല അങ്ങിനെ മാത്രം പറയുക വയ്യ ,ചേമ്പ് കിളക്കാനും ചേന നടാനും കൂവ വ്രത്തിയാക്കാനും വലിയ നെല്ല് പുഴുങ്ങുന്ന കുട്ടകം മച്ചിന്‍ പുറത്തു നിന്ന് താഴെ എത്തിക്കാനും കുട്ടകത്തില്‍ വെള്ളം നിറയ്ക്കാനും ഒക്കെ അവരെ ഞാന്‍ സഹായിച്ചിരുന്നു , എല്ലാ ആണ്‍മക്കളും അതിനു ഓരോ ഘട്ടത്തില്‍ അവരെ സഹായിച്ചിരുന്നു എന്നും ,രണ്ടാമത്തെയും മൂന്നാമത്തെയും ആണ്‍കുട്ടികള്‍ നെല്ല് കുത്തുകയും  പുട്ടിനു അരി പൊടിക്കയും  ഓല മെടയുകയും ഒക്കെ ചെയ്തിരുന്നു എന്ന് പില്‍കാലത്ത് കൊച്ചു മക്കളോട് കഥപറയുമ്പോള്‍ ഉമ്മ പറയുന്നത് കേട്ടിടുണ്ട് .ഞാന്‍ ഏറ്റവും ഇളയതിന്റെ മൂത്തത് ആണ് ,അത് കൊണ്ട് അവരുടെ കലാ പ്രകടനങ്ങള്‍ നേരിട്ട് കണ്ടതായി ഓര്‍ക്കുന്നില്ല ,

പറഞ്ഞു വന്നത് അമിത ഭക്ഷണം വരുത്തുന്ന പ്രശ്നങ്ങളെ കുറിച്ചു ആണ് , തിന്നിട്ടു ആല്ലേ മരിക്കുന്നത് തിന്നാതെ മരിക്കുന്നതിനെകാള്‍ നല്ലതല്ലേ അത് എന്ന് നമുക്കും തോന്നും. തിന്നുന്നുവെങ്കില്‍ അത് ഉരുമായിക്കണം എന്നാണു ഉമ്മ പറയുക ഉരുമായിക്കുക എന്നത് നാടന്‍ പ്രയോഗം ആണ് , ദഹിക്കുക  എന്നോ ശരീരം അബ്സോര്പ് ചെയ്യുക എന്നോ മറ്റോ ആണ് അതിനര്‍ത്ഥം , അത്പോലെ സിഗരറ്റിനു സിഗ്രെട്ടു എന്നാണു പറയുക അത് ഉമ്മായ്ക്ക്  ഇഷ്ട്ടം ആയിരുന്നില്ല ,അതെ കുറിച്ചു പറയുക അത് വലിച്ചാല്‍ കരളു വാടിപ്പോകും എന്നാണു ,  അത് പോലെ കട്ടന്‍ ചായ കുടിച്ചാലും കരളു വാടും എന്നതിനാല്‍ എപ്പോഴും ധാരാളം പശുവിന്‍ പാല് ഒഴിച്ച ചായ തന്നു ,കാപ്പിയില്‍ നെയ്യിട്ടു തന്നു ,നെയ്യ് പിന്നീട് കുഴപ്പക്കാരന്‍ ആകും എന്ന് അവര്‍ക്ക് അറിയില്ലായിരുന്നു , ഞാന്‍ ഇന്ന് കൊഴുപ്പും കൊളസ്ട്രോളും കുറക്കാന്‍ പാടുപെടുന്നു ,എന്നിട്ടും വറുത്തതും പൊരിച്ചതും ആയ വസ്തുക്കളോടുള്ള പ്രതിപത്തി കുറഞ്ഞിട്ടില്ല ഭക്ഷണം മുന്നില്‍ വരുന്നത് മുഴുവന്‍ തിന്നു തീര്‍ക്കുക എന്ന പരിപാടിയും തുടരുന്നു ,ഒരു ഗുണം ഉള്ളത് സിഗരട്ട് വലിക്കില്ല എന്നത് ആണ് , അനുജന് ആശീലം സമ്മാനിച്ചത്‌ ചെറുപ്പത്തില്‍ തന്നെ സ്ട്രോക്കും വലതു വശത്ത്‌ തളര്‍ച്ചയും ആണ് .ഇപ്പോള്‍ റികവര്‍ ആയിട്ടുണ്ടെങ്കിലും പഴയ ഊര്‍ജ്ജ സ്വലതയിലേക്ക് തിരിച്ചു വരാന്‍ അയാള്‍ക്ക്‌ ആയിട്ടില്ല  സിഗരട്ട് വലി അതോടെ നിര്‍ത്തി . ഈ കുറിപ്പിന് ആധാരം എന്റെ പ്രിയന്‍ അനൂപ്‌ എഴുതിയ ഒരു കുറിപ്പാണ് വളരെ ചെറുപ്പമായ ഈ ഗുരു ഇയ്യിടെ ചികിത്സയില്‍ ആയിരുന്നു നിക്കോട്ടിനും കൊഴുപ്പും ഒക്കെ അടിഞ്ഞു ആവണം അദ്ദേഹത്തിനെ രക്ത ശുദ്ധി നഷ്ടം ആയിരിക്കുന്നു എന്ന് പറഞ്ഞു , കേവലം ഹരത്തിനു വേണ്ടി തുടങ്ങുന്ന സിഗരട്ട് വലി പിന്നീട് മാരകം ആയ പ്രശ്നങ്ങള്‍ക്ക് കാരണം ആകാവുന്ന അടിക്ഷനിലേക്ക് നയിക്കുന്നു , ഞാന്‍ ഈയ്യിടെ കുഞ്ഞിനെ മടിയില്‍ ഇരുത്തി സിഗരട്ട് വലിച്ചു തള്ളുന്ന ഒരു അമ്മയെ കാണാന്‍ ഇടയായി , എനിക്ക് തോന്നി അവരോടു അതിന്‍റെ അപകടത്തെ കുറിച്ചു പറയണം എന്ന് ,ആ കുഞ്ഞിനെ അവര്‍ സ്വയം അറിയാതെ കൊല്ലുകയാണെന്ന് അവരെ ബോധ്യപ്പെടുത്തണം എന്ന് . എന്നെ കൂട്ടുകാരന്‍ വിലക്കി . അറബു നാട് ആണ് സ്ത്രീകള്‍ എങ്ങിനെ പ്രതികരിക്കും എന്നറിയില്ല വിട്ടുകള , ഞാന്‍ വിട്ടു

പറഞ്ഞത് എന്റെ വയറിനെ കുറിച്ചു ആണ് . ഞാന്‍ നേരത്തത്തെ തൊണ്ണൂറു കിലോയോളം ഉണ്ടായിരുന്നു ഇന്നത്‌ എണ്‍പത്തി മൂന്നു നാലില്‍ നില്‍ക്കുന്നു അതില്‍ നിന്ന് കുറയ്ക്കുവാന്‍ കഴിഞ്ഞിട്ടില്ല ഇനി അതിലും കുറക്കാന്‍ വഴി ഉണ്ടെങ്കില്‍ തന്നെ വയറു  കുറയാന്‍  വയറിനു വേണ്ടി പ്രതേക വ്യാമങ്ങള്‍ വേണം അലസതയുടെ പര്യായം ആയ ഈ ഭോജ പ്രിയന്‍ ഉണ്ടോ അതിനൊക്കെ മിനക്കെടുന്നു ,ഇപ്പോള്‍ ചെയ്യുന്ന ഏക വ്യായാമം നടത്തം ആണ് ,അത് നിത്യം ചിട്ടയോടെ നടത്തുന്നു ,ഭക്ഷണ ത്തോട്  മാത്രമല്ല ജീവിതത്തോടും എനിക്ക് ആര്‍ത്തിയാണ് അത് കൊണ്ട് ഈ ഭൂമിയില്‍കൊതി  തീരും വരെ ജീവിക്കാന്‍ ആണ് എനിക്കിഷ്ട്ടം മരിക്കാന്‍ തീരെ ഇഷ്ട്ടവുമല്ല ,അത് കൊണ്ട് മരണത്തെ തടയാനുള്ള കുറുക്കു വിദ്യ നിങ്ങള്ക്ക് ആര്‍ക്കെങ്കിലും വശം ഉണ്ടെങ്കില്‍ പറഞ്ഞു തരിക സ്നേഹത്തോടെ ഗുരു രസഗുരു ലഘു ഗുരു ചക്ക ക്കുരു . 

Thursday 18 November 2010

ഞാന്‍ എന്റെ നാവില്‍ ശൂലംതറച്ചു

നിങ്ങള്‍ക്ക് വിഹായസ്സിന്റെ വിശാലത ഉള്ളപ്പോള്‍ ഞാന്‍ ചോദിക്കുന്നത് ഭൂമിയുടെ ഒരു തുണ്ട്  മയില്‍‌പീലി ഒളിപ്പിക്കാന്‍  ഒരു പുസ്തകം ചേമ്പില ചൂടി നടക്കാന്‍ ഒരു വയല്‍ വരമ്പ്

രാജപാതകളില്‍ പട്ടുവില്ലീസിട്ട രഥങ്ങളില്‍  ആശ്വ വേഗത്തില്‍ കുതിച്ചു പായുമ്പോള്‍ കൈകൂപ്പിനില്‍ക്കാന്‍ ഞങ്ങള്‍ക്ക് തെല്ലൊരിടം തെരുവോരത്ത് നിങ്ങള്‍ നീക്കിവയ്ക്കണം

ശീമയില്‍ നിന്ന് ശീതീകരിച്ചെത്തുന്ന ഭോജ്യങ്ങള്‍ നിശാ നൃത്തശാലയുടെ അടുക്കളയില്‍ മൊരിയുമ്പോള്‍ ചേരികളിലെ കുടിലില്‍ നമ്മുടെ കുഞ്ഞുങ്ങളെ - ആവോളം ആസ്വദിക്കാന്‍ അനുവദിക്കണം

പകരം നഗരം ഞങ്ങള്‍ മോടിയില്‍ വയ്ക്കാം  തെരുവും  ശൌചാലയവും വൃത്തിയാക്കം    തിളങ്ങുന്ന കാറുകളില്‍ കൊഴുത്തശ്വാവുകള്‍ ഒത്തു - കടന്നുവരുന്ന മഹതികളെ കുനിഞ്ഞു തൊഴാം

അധികാരത്തിന്റെ സിംഹാസനം നിങ്ങള്‍ക്കായി - ഉറപ്പിക്കാന്‍ ജാഥകളില്‍ അണിചേരാം ആകാശത്തിലേക്ക് മുഷ്ട്ടികള്‍  ഉയര്‍ത്തി ഉച്ചത്തില്‍ ജയ്‌ വിളിക്കാം

എന്നിട്ടും മരിച്ചൊടുങ്ങാനുള്ള ഒരുപിടി മണ്ണ് കവര്‍ന്നെടുക്കുന്നത്‌ എന്ത് കൊണ്ട് ? തെരുവുകളില്‍ നിന്ന് തെരുവുകളിലേക്ക്‌ ആട്ടിയ കറ്റപ്പെടാന്‍ കാരണമെന്ത് ?

ഇല്ല ഞാന്‍ എന്റെ നാവില്‍ ശൂലംതറച്ചു ശബ്ധിക്കാനുള്ള അവകാശം  അടിയറ വച്ചു നിങ്ങള്‍ എനിക്ക് നേരെ ഉന്നം വച്ച തോക്കില്‍ നിന്ന് ഒരു വെടിച്ചില്ല് മാത്രം ഞാന്‍ ചോദിക്കുന്നു

Tuesday 16 November 2010

സന്താപങ്ങളില്‍ നല്ല സമരിയാക്കാരന്‍

തെരുവില്‍ ചെകുത്താന്‍ എതിരെ വരുമ്പോള്‍

ഒരു ചെറു പുഞ്ചിരി കൈമാറാതെ കടന്നു പോകാറില്ല

സൌഹ്ര്‍ ദത്തിനെഊഷ്മളമായ ഒരു കൈ പലപ്പോഴും -

പ്രിയന്‍ അവന്‍ നീട്ടുകയും ചെയ്യും


മഹാസൌഭാഗ്യങ്ങളുടെ സ്വര്‍ഗം ത്യജിച്ച അവന്റെ മുഖത്തു

ത്യാഗിയുടെ നിസംഗ ശാന്തി തെളിഞ്ഞു കാണാം

സര്‍വശക്തന്റെ മുന്നില്‍ പോലും കുനിക്കാത്ത ശിരസ്സ്‌

പ്രിയപ്പെട്ടവര്‍ക്കായി അവന്‍ എന്നും കുനിച്ചു പിടിക്കുന്നു



ചിന്തയുടെ    തീനാമ്പുകള്‍ കെടാതെ സൂക്ഷിക്കാനും

യുക്തിയുടെ ചോദ്യങ്ങള്‍ ഉയര്‍ത്താനും-

അവന്‍ നമ്മെ നിരന്തരം ഓര്‍മിപ്പിക്കുന്നു

പകരം ഒന്നും തിരിച്ചു ചോദിക്കുന്നുമില്ല


ദൈവത്തെ ഞാന്‍ ഒരിക്കലും തെരുവില്‍സന്ധി ച്ചില്ല

വാഴ്വിന്‍ മഹാ പ്രയാണത്തില്‍ കാല്‍ ഇടരുമ്പോള്‍

ഒരു കൈതാങ്ങിനായി നാം  തിരയുമ്പോള്‍

ദൈവം മഹാ ധ്യാനത്തില്‍ അമര്‍ന്നു പോകുന്നു


ദുരിതങ്ങളുടെ കരകാണാ കടല്‍ തുഴയുംപോള്‍

അമരത്തോ അണി യത്തോ നാം അവനെ ആഗ്രഹിക്കുന്നു

പ്രപഞ്ച  പാലന ത്തിന്റെ തിരക്കുകള്‍ക്കിടയില്‍

ദൈവത്തിനു നമ്മുടെ നിലവിളികള്‍ ശ്രവ്യമാവില്ല


ചെകുത്താന്‍ നമ്മുടെ സന്തോഷങ്ങളില്‍കൂട്ടുകാരന്‍

സന്താപങ്ങളില്‍ നല്ല സമരിയാക്കാരന്‍

കയ്പിന്റെ പാനപാത്രം ചുണ്ടോടു ചേര്‍ക്കുമ്പോഴും

മധു ചഷകങ്ങളില്‍ നിന്ന് പാനം ചെയ്യുമ്പോഴും കൂട്ടിനവനുണ്ട് .


അതിനാല്‍ ദൈവത്തെ അവന്റെ ആകാശങ്ങളില്‍ മേയാന്‍ വിട്ടു

ഭൂമിയില്‍  സാത്താന്റെ കൈപിടിച്ചു ഞാന്‍ നടക്കുന്നു

അവന്‍ തീര്‍ക്കുന്ന ഉത്സവ ലോകത്തില്‍ തിമര്‍ക്കുന്നു

ഭയത്തെ കുടഞ്ഞു കളഞ്ഞു നിങ്ങളും പോരുക

Friday 12 November 2010

ഭാഷാദേശീയത

  നമ്മുടെ ഭാഷ മലയാളം അത് കൊണ്ട് നമുക്ക് അത് പ്രിയപ്പെട്ടത് തന്നെ ,പക്ഷെ മലയാളം മരിക്കുന്നു നമ്മുടെ കുട്ടികളെ പഠിപ്പിക്കുന്നില്ല കാലം കഴിയുമ്പോള്‍ ഈ ഭാഷ അപ്രത്യക്ഷം ആയിപ്പോക്കും എന്നൊക്കെയുള്ള നിലവിളി വേണ്ടത് ആണോ ? എല്ലാ കടുത്ത ദേശീയതയും ഫാസിസം ആണെന്ന് ഇരിക്കേ ഈ തരം ഭാഷാ ദേശീയത ലോക പൌരന്‍ എന്ന നിലക്കുള്ള മലയാളിയുടെ പരിവര്‍ത്തനത്തെ തടയുക അല്ലേ  ഫലത്തില്‍ ചെയ്യുക  ? നൂറ്റാണ്ടുകള്‍ ആയി ഇന്ത്യയിലെ തെക്കേ മുനമ്പില്‍ നില നില്‍ക്കുന്ന മലയാളം ഇത് വരെ മറ്റൊരു സമൂഹം പഠിച്ചു എടുക്കുകയോ അവരുടെ നിത്യ സംവേദന മാര്‍ഗം ആയി ഉപയോഗിക്കുകയോ ചെയ്തിട്ടില്ല പലര്‍ക്കും ഇന്നും ഇത് ഒരു കടുകട്ടി ഭാഷ തന്നെയാണ് ,സ്വയവും ഈ ഭാഷ വലിയ വളര്‍ച്ചാ   സ്വഭാവം കാണിക്കുക ഉണ്ടായിട്ടില്ല , ജന സംഖ്യാ  വര്‍ദ്ധനവിന് അനുസരിച്ചു സംസാരിക്കുന്നവരുടെ എണ്ണം കൂടി എന്നല്ലാതെ  മറ്റൊരു സമൂഹത്തെ സ്വാധീനിക്കാനോ പഠിച്ചെടുക്കണം എന്ന് തോന്നിപ്പിക്കാനോ മലയാളത്തിനു മറ്റു ഭാഷകളെ അപേക്ഷിച്ചു സാധ്യം ആകുന്നില്ല .അതെ അവസരം ഇംഗ്ലീഷ് ഹിന്ദി പോലുള്ള ഭാഷകള്‍ തൊഴിലിനു  വേണ്ടിയും മറ്റു മേഘലകളിലേക്ക് കടന്നു കയറാന്‍ വേണ്ടിയും മലയാളികള്‍ അടക്കം ഉള്ള ജനങ്ങള്‍ പഠിച്ചെടുക്കയും അതില്‍ പ്രവീണര്‍ ആകുകയും ചെയ്യുന്നു .

സ്വതവേ പ്രയത്ന  ശീലര്‍ ആയ ജനം ആയതു കൊണ്ട് മലയാള സിനിമയെയും സാഹിത്യത്തെയും ശ്രദ്ധേയമാക്കാന്‍ നമുക്ക് കഴിഞ്ഞിട്ടുണ്ട് എന്നാലും അതും കുറെ കാലം ആയി താഴോട്ടാണ് എന്നും കാണാന്‍ ആവും , മലയാളം ടെലിവിഷന്‍ പരിപാടികള്‍ ആണെങ്കില്‍ കാഴ്ച്ചക്കാരുടെ ബു ദ്ധിക്ക് പോയിട്ട് കണ്ണിനു പോലും പീഡനം ആണ് എന്ന് ഉറപ്പിച്ചു പറയാന്‍ കഴിയും . പഴയകാലത്ത് തന്നെ മറ്റു ഇന്ത്യന്‍ ഭാഷകളില്‍ ഉണ്ടായിട്ടുള്ള പോലെ  മഹാ കാവ്യങ്ങളും ക്ലാസിക്കുകളും ഇ  ഭാഷയില്‍ ഉണ്ടായിട്ടില്ല എഴുത്തച്ഛന്‍ രാമായണം തന്നെ വെറും സ്വതന്ത്ര രചന  അല്ലല്ലോ , ശാകുന്തളത്തിനു തുല്യമോ മേഘ സന്ദേശം പോലെയോ ഉള്ള ഒന്ന് ഈ ഭാഷയില്‍ ഉണ്ടായി വന്നില്ല  , എന്നിട്ടും നാം ഈ ഭാഷയെ മഹത്തരം എന്ന് വിശേഷിപ്പിക്കയും  നമുക്ക് ക്ലാസിക് പദവി വേണം എന്ന് വാദിക്കയും ഒക്കെ ചെയ്യുന്നത് ലേശം അധിക പ്രസംഗം തന്നെ ,അതല്ലെങ്കില്‍ അമിത ദേശീയ ബോധം ആണ് ,

സ്വയം തന്നെ വികാസ സ്വഭാവം കാണിക്കാതിരിക്കയും , മറ്റുള്ളവരെ ആകര്‍ഷിക്കതക്ക  തരത്തില്‍  വലിയ സവിശേഷത ഒന്നും ഇല്ലാതിരിക്കയും, പഠിച്ചു എടുക്കുക കൊണ്ട് വലിയ പ്രയോജനം കിട്ടാതെ വരിക എന്നതും ഒക്കെ ഈ ഭാഷയുടെ പരിമിതി ആവണം ,അപ്പോള്‍ എന്തോ ഒരു കുഴപ്പം ഈ ഭാഷയ്ക്ക്‌ ഉണ്ട് എന്ന് വരുന്നു, അത് പരിഹരിക്കപ്പെടാതെ മറ്റു ഭാഷകള്‍ അധിനിവേശം ചെയ്യുന്നു അത് വഴി നമ്മുടെ ഭാഷ മരിക്കുന്നു എന്നൊക്കെ നിലവിളിച്ചിട്ടു കാര്യം ഉണ്ടെന്നു തോന്നുന്നില്ല , ഇത്ര ഏറെ പ്രസിദ്ധീകരണങ്ങളും  സാഹിത്യ ക്രതികളും മറ്റും ഉണ്ടായിട്ടും പുതു തലമുറയില്‍ പ്രയോജന രഹിത ഭാഷയാണ് മലയാളം എന്ന ചിന്ത വന്നിരിക്കുന്നു എങ്കില്‍ മലയാളത്തെ കൊണ്ടാടുന്ന നമ്മുടെ കുറ്റം  തന്നെയാണത് . വര്‍ഷാവര്‍ഷം പൊടിപൊടിച്ചു ലോക മലയാള സമ്മേളനം നടത്തിയിട്ട് അതിന്റെ ഫീഡ്  ബാക്ക് എന്താണ് എന്ന് ആരെങ്കിലും പഠനം നടത്തിയിട്ടുണ്ടോ ? ഈ സമ്മേളനം വഴി വിദേശങ്ങളില്‍ കഴിയുന്ന നമ്മുടെ തലമുറയെങ്കിലും അമ്മ അച്ഛന്‍ എന്ന് ഉച്ചരിക്കയും കടലാസില്‍ കുറിക്കയും ചെയ്തതായി  നിങ്ങള്ക്ക് അറിവുണ്ടോ ? മറ്റെല്ലാ മലയാളി കാപട്യവും പോലെ ഈ ഭാഷാ സ്നേഹവും മലയാളിയുടെ ഹിപ്പോക്രസിയില്‍ ഉള്‍പെടുത്തുകയാവും    നല്ലത് .

അവസാനമായി ഇത് കൂടി കുറിച്ചു നിര്‍ത്താം ലോകത്തെ പല ഭാഷകളും നശിച്ചു പോയതിനു കാരണം ആ ഭാഷയുടെ പരിമിതികളാല്‍ തന്നെയാണ് .ചിലത് പ്രക്രതി നാശം മൂലം ജന വിഭാഗങ്ങള്‍ തന്നെ ഭൂമിയില്‍ നിന്ന് അപ്രത്യക്ഷം ആകുക മൂലവും .അധിനിവേശം വഴി മറ്റൊരു ഭാഷ ആധിപത്യം സ്ഥാപിക്കയും സ്വന്തം ഭാഷ മാഞ്ഞു പോകയും ചെയ്തു എങ്കില്‍ അതിനര്‍ത്ഥം ആ ജനതയുടെ ഭാഷയ്ക്ക് പരിമിതികള്‍ ഉണ്ടായുരുന്നു എന്ന് ആണ് , ഭാഷയുടെ പരിമിതിക്കു കാരണം ആ ജനതയുടെ പരിമിതികളും .അത് കൊണ്ട് അര്‍ഹത ഉള്ളത് അതി ജീവിക്കും എന്ന തത്വം അനുസരിച്ചു നമ്മുടെ ഭാഷയ്ക്ക് അതിജീവന ശേഷി ഉണ്ടെങ്കില്‍ അത് നില നില്‍ക്കും അല്ലാതെ ,കുറെ പുത്തി ജീവികള്‍ ചേര്‍ന്ന് തവള  കരച്ചില്‍ നടത്തിയത്  കൊണ്ട് വലിയ വിശേഷം ഇല്ല ,നമ്മുടെ കുട്ടികള്‍ ലോകത്തെ ഏതു ഭാഷയും പഠിച്ചു വിശ്വ പൌരന്മാര്‍ ആകുന്നതു തടയാതിരിക്കുക .

Thursday 11 November 2010

നീങ്ങളെ വെട്ടിയാലും ഒന്നല്ലേ ചോരാ

നിങ്ങള്‍ തെയ്യം കണ്ടിട്ടുണ്ടോ ? കണ്ടിട്ടുണ്ടാവും ഓണാഘോഷമോ സര്‍ക്കാര്‍ പരിപാടികളോ മറ്റോ നടക്കുമ്പോള്‍ മുന്‍പില്‍ കണ്ണ് തട്ടാതിരിക്കാന്‍ എന്നപോലെ കാണിക്കുന്ന വട്ടത്തില്‍ കിരീടവും ചുവന്ന ഉടുത്തു കേട്ടും മുഖത്തു എഴുത്തും ഒക്കെ ഉള്ള ടാബ്ലോ പോലെ ഉള്ള ഒരു സാധനം ,അതിനപ്പുറം പുതു തലമുറയ്ക്ക് തെയ്യം എന്ന കലാരൂപത്തെ കുറിച്ചു അറിയുമോ? ഒരു പക്ഷെ അറിയുമായിരിക്കും വിവരവലയില്‍ നിന്നു കിട്ടുന്ന അറിവുകള്‍ അവരെ അതിനു സഹായിച്ചിട്ടുണ്ടാവം , കഥകളി ആണ് കേരളത്തില്‍ കൊണ്ടാടപ്പെടുന്ന കല അതെ കുറിച്ചു സാധാരണ ക്കാരന് വലിയ അറിവ് ഇല്ലാത്തത് കൊണ്ടും ഉപരിവര്‍ഗ്ഗ    കലയായത് കൊണ്ടാവാം മനസ്സിലാകില്ല എങ്കിലും കഥകളി കൊണ്ടാടപ്പെടുന്നത് , പക്ഷെ തെയ്യം എന്നത് തികച്ചും ദ്രാവിഡ കല ആണ് ഒരു പക്ഷെ ഈ പുരാതന കലാസമ്പ്രദായം കോപ്പി അടിച്ചു രൂപീകരിച്ചതാണ് കഥകളി എന്ന് പറഞ്ഞാല്‍ അത് ഒരു അത്യുക്തി ആവില്ല . തെയ്യം എന്നത് അതിന്റെ വൈവിധ്യം കൊണ്ടും വര്‍ണ്ണ ചാരുത കൊണ്ടും ഒക്കെ കഥ കളിയേക്കാള്‍ ഒരു പിടി മുന്നില്‍ ആണ് താനും

തെയ്യം എന്നാല്‍ എന്താണ് ? ഒറ്റവാക്കില്‍ അത് ഒരു അനുഷ്ട്ടാനം ആണ് കല രണ്ടാമത് മാത്രം വരുന്ന ഒന്നാണ് , എന്തിനു വേണ്ടിയുള്ളതു ? വീര പുരുഷന്‍ മാര്‍ ആയ പിത്രക്കള്‍ ദൈവ രൂപങ്ങള്‍ ആയി വരികയും അവരെ പ്രീതി പ്പെടുത്തി അവരില്‍ നിന്നു അനുഗ്രഹങ്ങള്‍ സ്വീകരിച്ചു മുന്നോട്ടുള്ള ജീവിത പ്രയാണം സുഗമം ആക്കുന്നതിനും  , സ്വന്തം വിശ്വാസ പ്രമാണങ്ങള്‍ അരക്കിട്ട് ഉറപ്പിക്കുന്നതിനും ഒക്കെ ആയി തെയ്യത്തെ നാട്ടു കൂട്ടവും കീഴാള ജനതയും ഉപയോഗിച്ചു . ആരൊക്കെയാണ് തെയ്യം ആയി വരുന്നത് എന്ന് ശ്രദ്ധിച്ചാല്‍ തന്നെ കലക്ക് അപ്പുറം ഒരു കീഴാള രാഷ്ട്രീയം കൂടി തെയ്യം മുന്നോട്ടു വയ്ക്കുന്നു എന്ന് കാണാം .ഗുളികനും ചാമുണ്ഡിയും ,പോതിയും മുച്ചിലോട്ടു അമ്മയും ,പൊട്ടനും മുടന്തനും ഒക്കെ തെയ്യങ്ങള്‍ ആയി വരുമ്പോള്‍  , എങ്ങിനെ ഇവരൊക്കെ വീരാട് പുരുഷര്‍ ആയി എന്ന് പരിശോധിച്ചാല്‍ ഓരോ തെയ്യവും കീഴാള പക്ഷത്തെ സമര നായകര്‍ കൂടി ആണ് എന്ന് മനസ്സിലാക്കാം , ജാതി മേലാളര്‍ക്ക്‌ എതിരെ ശബ്ധിച്ഛതിനു നാവു അറുക്കപ്പെട്ട പൊട്ടനും ., ജന്മിത്തം തല്ലി കാലു ഓടിച്ച  മുടന്തനും , ചാരിത്ര്യം സംരക്ഷിക്കാന്‍ സ്വയം തീ  കൊളുത്തിയ മാക്കപ്പോതിയും ഒക്കെ പിന്നീട് സ്വര്‍ഗത്തോളം ഉയര്‍ന്നു കീഴാള  പക്ഷത്തിന്റെ വാക്താകള്‍ ആയി അവതാരം  കൊള്ളുകയും തന്റെ ജനതയുടെ സംരക്ഷണം ഞാന്‍ ഏറ്റെടുത്തി രിക്കുന്നു എന്ന് പറഞ്ഞു അനുഗ്രഹിക്കയും  , തന്റെ എതിരാളികള്‍ ആയിരുന്നവരെ പോലും തല കുനിപ്പിക്കയും അവരെയും തന്റെ അനുഗ്രഹാശി സ്സുകളുടെ കൈകള്‍ ഉയര്‍ത്തി മാപ്പുനല്‍കുകയും ഒക്കെ ചെയ്യുന്ന  തെയ്യം ഇന്ന് ക്രമേണ കാവി  രാഷ്ട്രീയക്കാരുടെയും പുത്തന്‍ ഉപരി വര്‍ഗത്തിന്റെയും ഒക്കെ കൈപിടിയില്‍ അമരുകയാണ് എന്നത് ഏതു കലയുടെയും സ്വത നഷ്ട്ടത്തെ  കുറിക്കുന്നു .

തെയ്യം ഉത്തര കേരളത്തില്‍ തറവാടുകളിലും കീഴാള കാവുകളിലും   ഒക്കെ കെട്ടിയാടപ്പെടുന്ന ഒരു കലാരൂപം ആണ് .ചെണ്ടയുടേയും കുഴലിന്റെയും ശന്ഖിന്റെയും ഒക്കെ താളത്തിലും മേളത്തിലും ബഹുവര്ന്നത്തിലുള്ള ഉടുത്തു കേട്ടും മുഖത്തെഴുത്തും ആട  യാഭരണങ്ങളും ഒക്കെ ആയി രംഗത്ത് വരുന്ന തെയ്യത്തിനു താങ്ങാവുന്നതിനു അപ്പുറം എന്ന് തോന്നുന്ന കിരീടവും കുരുത്തോലകള്‍ കൊണ്ടോ പൂക്കള്‍ കൊണ്ടോ അലങ്കരിച്ച മുടിയും [ഗുളികന്‍ ,കണ്ടാകര്‍ന്ണന്‍  തുടങ്ങിയവയ്ക്ക് ചിലപ്പോള്‍ വളരെ ഉരം കൂടിയ മുടികള്‍ ഉണ്ടാവും ] ഒക്കെ ആയി വരുന്ന തെയ്യക്കോലം ഒരു അല്ത്ഭുത്ത കരം ആയ കലാസ്രഷ്ട്ടി തന്നെയാണ് . ഓലച്ചൂട്ടിന്റെയോ മുളചചൂട്ടിന്റെയോ വെളിച്ചത്തില്‍ വെട്ടി ത്തിളങ്ങുന്ന കിരീടവും ചുവപ്പിനു പ്രാമുഖ്യം കൊടുത്തുള്ള വേഷവും പിന്നണിയിലെ തോറ്റവും നടനത്തിലെ  ദ്രുത താളവും ആസുര വാദ്യത്തിന്റെ മുഴക്കവും ഇടക്കുള്ള അലര്‍ച്ചയും ഒക്കെ ചേര്‍ന്ന് തെയ്യം തീര്‍ക്കുന്ന അനുഭവം പേടിയുടെതോ ഭക്തിയുടെതോ ആയി വിശ്വാസിക്ക് മാറുമ്പോള്‍ ശുദ്ധ കലാസ്വാദകനും ഈ ദ്രാവിഡ കല ആസ്വാദ്യ കരം ആയി മാറുന്നു .

സാദാരണ തെയ്യം കെട്ടുക ജാതിയില്‍ താഴ്ന്ന വിഭാഗങ്ങള്‍ ആയ പെരുവണ്ണാന്‍ മലയന്‍ തുടങ്ങിയ ജാതി വിഭാഗങ്ങള്‍ ആണ് നിത്യ ജീവിതത്തില്‍ പാര്‍ശ്വ വല്‍ക്കരിക്കപ്പെട്ട ഈ കലാകാര വിഭാഗത്തെ തെയ്യം കെട്ടി ദൈവം ആകുന്നതോടെ ഉയര്‍ന്ന ജാതി വിഭാഗങ്ങള്‍ വരെ തൊഴും എന്നത് തന്നെയാണ് ഈ കല ജനതയില്‍ ചെലുത്തിയ സ്വാധീനത്തിന് തെളിവ് , തെയ്യത്തിന്റെ വൈവിധ്യങ്ങളെ പറ്റിയും പിന്നിലെ ഐതിഹ്യങ്ങളെ കുറിച്ചും ഒക്കെ പറഞ്ഞു വന്നാല്‍ ഏറെ പറയാന്‍ ഉണ്ട് അത് കൊണ്ട് കുട്ടിക്കാലത്തെ രസകരമായ ഒരു കഥ കൂടി പറഞ്ഞു നിര്‍ത്താം , എന്റെ അയല്‍ക്കാര്‍ തെയ്യം കലാകാരന്മാര്‍ ആയ മലയ വിഭാഗക്കാര്‍ ആയിരുന്നു . കുട്ടിക്കാലത്തെ കളികളും കലഹങ്ങളും ഒക്കെ അവിടത്തെ കുട്ടികളും ഞങ്ങളും ഒക്കെ ചേര്‍ന്ന് ആയിരുന്നു . തെയ്യം ഉണ്ടെങ്കില്‍ അവര്‍ നേരത്തെ പറയും തെയ്യം ഉണ്ട് വരണം എന്നിട്ട് പൊലിപ്പിച്ച   ഏറെ കഥകള്‍ അതെകുറിച്ച്ചു പറയും .അപ്പോള്‍ രാത്രി തെയ്യത്തിനു പോകാന്‍ അനുവാദത്തിനായി വീട്ടില്‍ ഉമ്മയുടെ പിറകെ ന്ടക്ക്കാന്‍ തുടങ്ങും ഉമ്മാക്ക് പേടിയാണ് ശൈത്താന്‍ മാരെ ആവാഹിച്ചു ആണ് അവര്‍ തെയ്യം കെട്ടുക അത് കൊണ്ടാണ് അവര്‍ക്ക് ഇത്ര വലിയ കിരീടവും മുടിയും ഒക്കെ ചൂടി നടനം ചെയ്യാന്‍ ആവുന്നത് ,മാത്രമല്ല തെയ്യം നടക്കുമ്പോള്‍ ഭൂമിയില്‍ സര്‍വശെയ്ത്താന്‍  മാരും വന്നു നിറയും അതെങ്ങാനും കുട്ടികളുടെ ശരീരത്തില്‍ കൂടിയാലോ എന്ന പേടിയും .എന്നാലും ദൂരെ നിന്നു കൊണ്ട് തെയ്യ്യം കാണാന്‍ അനുവാദം കിട്ടിയാല്‍ മെല്ലെ മെല്ലെ തെയ്യം നടക്കുന്ന മുറ്റം വരെ എത്തും വസാനം അവിടെ നിന്നു കൂട്ടുകാര്‍ കൊണ്ട് തരുന്ന പ്രസാദം ആയ ഉണ്ണിയപ്പം വരെ തിന്നു അതിന്റെ മനം വീട്ടില്‍ അറിയാതിരിക്കാന്‍ കമ്മൂണിസ്റ്റ് പച്ചയില്‍ കൈ തുടച്ചു വീട്ടില്‍ എത്തുമ്പോള്‍ നേരം പുലര്‍ന്നിട്ടുണ്ടാവും. തെയ്യം രാത്തിരിരാത്രി മുഴുവന്‍ ആണ്  പുലര്‍ന്നാലും ചിലപ്പോള്‍ തോട്ടം തീര്‍ന്നിട്ടുണ്ടാവില്ല , നീങ്ങളെ വെട്ടിയാലും ഒന്നല്ലേ ചോരാ നാങ്ങളെ വെട്ടിയാലും ഒന്നല്ലേ ചോര നാങ്ങളെ കുപ്പേല് നട്ട വാഴപ്പഴമല്ലേ നിങ്ങടെ തേവന് പൂജാ എന്ന് വയനാട്ടു കുലവന്‍ ചോദിക്കുമ്പോള്‍ ജാതി മേധാവികള്‍ മിണ്ടാതെ തലകുനിച്ചു നിന്നത് എന്ത് കൊണ്ടോ ? 

Tuesday 9 November 2010

ഭ്രമത്തിന്റെ കഴുതപ്പുറം

വഴിയില്‍
ഒരു ഹ്രദയം വീണുകിട്ടി
തുടിക്കുന്ന ചുവന്നു തുടുത്ത ഹ്രദയം
പൂവുപോലെ മനോഹരം

പറ്റി പിടിച്ച മഞ്ഞുത്തുള്ളികള്‍ തൂത്തു
ഞാനത് എന്റെ സഞ്ചിയില്‍ തിരുകി
അത് സ്പന്ദിക്കുന്നത് എനിക്ക് കേള്‍ക്കാം
താളാത്മകം സൌമ്യം 

വാഴ്വിന്‍ തിരക്കുകളില്‍
കാമനകളുടെ പിറകെയുള്ള പാച്ചിലില്‍ 
ശത്രുവിന് കെണി ഒരുക്കുന്ന ദ്രതിയില്‍
ഞാന്‍ അത് മറന്നു, തുടിപ്പുകള്‍  കേട്ടതേയില്ല

മിത്രങ്ങളോട് ചേര്‍ന്ന് തിമര്‍ക്കുംപോഴും
ഭോഗ സമുദ്രങ്ങളില്‍ നീന്തു പോളും
  മദു ചഷകങ്ങളില്‍ നിന്നു മോന്തുംപോഴും 
 ഹ്രദയ സാന്നിധ്യം ഞാന്‍ ഓര്‍ത്തതേയില്ല

ഒരിക്കല്‍ നിലാവ് പെയ്യുന്ന നദിയോരത്തു
പ്രാണ പ്രിയക്കായ് കാത്തിരിക്കേ
ഹ്രദയം എന്നെ തൊട്ടുണര്‍ത്തി ചോദിച്ചു
നീ എന്നെ മറന്നുവോ നീ നിന്നെ മറന്നുവോ

കാതര സ്വരത്തില്‍ അതെന്നോട്‌ ചോദിച്ചു
നിന്റെ കാമനകള്‍ ഈജന്മം കൊണ്ട് -
നിന്റെ ആര്‍ത്തികള്‍ ഇനിയൊരു ജന്മം കൊണ്ട്
നിവര്‍ത്തിക്കാന്‍ നിനക്കാവുമോ

അറിയുമോ നീ കാത്തിരിക്കുന്ന സുന്ദര രൂപത്തിന്റെ -
പദനിസ്വനത്തിനായി ഈ നദിയോരത്തു ഞാന്‍ കാത്തിരുന്നിട്ടുണ്ട്
അവളുടെ ഉടലിന്റെ മണത്താല്‍ ഞാന്‍ മത്തനായിട്ടുണ്ട്
വഴിലെന്നെ മാംസപിന്ധം ആയി ഉപേക്ഷിച്ചതും അവള്‍

അത് കൊണ്ട്  മിത്രമേ നീ അവളെ ചുംബിക്കുമ്പോള്‍
മ്ര്‍ദുവായി ചുംബിക്കണം
അവളെ പുണരുമ്പോള്‍ മെല്ലെയാവണം
അവളിന്നും എനിക്ക് പ്രിയപ്പെട്ടവള്‍

കണ്ണീര്‍ തൂവുന്ന ആ ഹ്രദയവും
നിശയും നിലാവും എല്ലാം മറന്നു
ഭ്രമത്തിന്റെ കഴുതപ്പുറം  ഏറി ഞാന്‍ പായുമ്പോള്‍
എന്റെ കാമുകി പിന്‍ വിളി വിളിക്കുന്നുണ്ടായിരുന്നു .

Monday 8 November 2010

വിവരമില്ലായ്മ

വിവരമില്ലായ്മ എന്ന് നാം പ്രയോഗിക്കാറുണ്ട് , എന്താണ് വിവരം ?  ഇന്‍ഫര്‍മേഷന്‍ എന്ന് ആംഗലെയത്തില്‍    പറയുന്ന ഒന്ന് ആണോ അതല്ല ജ്ഞാനം എന്ന അര്‍ത്ഥത്തില്‍  ആണോ ഈ പ്രയോഗം . വിവരവും അറിവും [നോളജു]  തമ്മിലുള്ള വ്യത്യാസം എന്ത് ? ഇതിനെല്ലാം ഒരു അര്‍ത്ഥം തന്നെ ആണോ ,എന്നിങ്ങനെ ഒരു വിചിന്തനം നടത്തുമ്പോള്‍ കിട്ടിയ ചില കാര്യങ്ങള്‍ ഇവിടെ കുറിക്കാം എന്ന് തോന്നുന്നു .വിവരം എന്നതും ഞ്ജാനം എന്നതും രണ്ടു തന്നെ ആണ് നമുക്ക് ചെറുപ്പം മുതല്‍ ഓരോ അറിവ് ലഭ്യം ആവുന്നു . ഇത് പ്രക്ര്‍തിയോ നമ്മുടെ പരിസരമോ മാതാപിതാക്കളോ  കൂട്ട് കാരോ പകര്‍ന്നു തരുന്ന അറിവുകള്‍ ആണ് .ഈ അറിവുകള്‍ ബാ ഹ്യം ആയിമാത്രമേ നമുക്ക് ലഭ്യം ആകുന്നുള്ളൂ .ഭാഗികവും ആണ് പലപ്പോഴും . ഉദാഹരണത്തിന് നമുക്ക് ആനയെ കുറിച്ചു അറിയാം കാഴ്ച്ചയില്‍ കൂടി വലിയ ജീവി എന്നും നിരീക്ഷണത്തില്‍ കൂടി  സസ്യ ബുക്ക് എന്ന് കേട്ടറിഞ്ഞതില്‍ നിന്നു കാട്ടില്‍ വസിക്കുന്ന ജീവി എന്നുമൊക്കെ നാം മനസ്സിലാക്കി . പക്ഷെ അതിനപ്പുറം ആനയെ കുറിച്ചു നമുക്ക് എന്തറിയാം എനിക്ക് ഒന്നും അറിയില്ല . ആനയുടെ വര്‍ഗം ഏതു,  സവിശേഷതകള്‍ മറ്റു എന്തൊക്കെ ആണ് , പരിണാമത്തിന്റെ ഏതു ദശയില്‍ കൂടി അത് കടന്നു വന്നു എന്നൊക്കെ ഞാന്‍ മനസ്സിലാക്കിയിട്ടില്ല അതിനു അര്‍ത്ഥം എനിക്ക് ആനയെ കുറിച്ചു ബാഹ്യമായി കിട്ടിയ കുറച്ചു അറിവുകള്‍ അല്ലാതെ ആഴത്തില്‍ ഉള്ള ഒരറിവും ഇല്ല എന്ന് തന്നെ ആണ് . അര്‍ത്ഥം ഞ്ജാനം ഇല്ല എന്ന് . അപ്പോള്‍ വിവരം മാത്രം ഉണ്ട് നോളജു ഇല്ല എന്ന് അര്‍ത്ഥം .

 ഈ വിവരങ്ങളെ ജ്ഞാനം ആയി പരിവര്‍ത്തിപ്പിക്കാന്‍ ഞാന്‍ എന്ത് ചെയ്യണം ? ആനയെ കുറിച്ചു കിട്ടാവുന്ന അറിവുകള്‍ ശേഖരിക്കേണ്ടത് ഉണ്ട് അതിനു പുസ്തകങ്ങളെയോ ആനയെ കുറിച്ചു ഞ്ജാനം ഉള്ള ഒരു ഗുരുവിനെയോ കണ്ടെത്തി അറിവുകള്‍ ശേഖരിക്കണം പലപ്പോഴും നമുക്ക് അതിനു സാധിക്കാറില്ല .പകരം എനിക്ക് ആനയെ അറിയാം ഞാന്‍ അതിനെ കണ്ടിട്ടുണ്ട് തൊട്ടിട്ടുണ്ട് ,എന്നൊക്കെ വീമ്പു പറയും . ഞാന്‍ ആണെങ്കില്‍ പൊതുവേ മടിയന്‍ ആകുക കൊണ്ട് കൂടുതല്‍ കാര്യങ്ങള്‍ അനേഷിക്കാന്‍ മിനക്കെടുക ഇല്ല .അല്ലെങ്കില്‍ ആനയെ  കുറിച്ചു ആഴത്തില്‍ പഠിച്ചത് കൊണ്ട് വല്ല പ്രയോജനവും ഉണ്ടോ എന്ന് നോക്കും ഇല്ല എന്നാല്‍ എത്ര വലിയ സാധനം ആയാലും അവഗണിച്ചു കളയും എന്നിട്ട് മറ്റുള്ളവരെ കുറിച്ചു പറയും വിവരം ഇല്ല എന്ന് എനിക്ക് ആനയെ കുറിച്ചു ഉള്ള വിവരമോ ചിലപ്പോള്‍ അതിനു അപ്പുറമോ മറ്റേ ആള്‍ക്ക് ഉണ്ടായാലും .

എന്നാല്‍ ജ്ഞാനം ആര്‍ജ്ജിക്കണം എന്ന് ഉദ്ദേശിക്കുന്ന ഒരാള്‍ എന്നെ പോലെ വര്‍ത്തിക്കില്ല അയാള്‍ക്ക്‌ കിട്ടുന്ന ഓരോ അറിവുകളെയും ഞ്ജാനം ആയി പരിവര്‍ത്തിപ്പിക്കയും പറ്റുമെന്നാല്‍  ലോകത്തിനു പകര്‍ന്നു നല്‍കുകയും ചെയ്യുക എന്ന ധര്‍മ്മം അയാള്‍ തുടര്‍ന്ന് കൊണ്ടേ ഇരിക്കും , ചിലരോ ഇതേ അറിവിനെ വീണ്ടും ഇഴകീറി പരിശോധിച്ചു അതില്‍ നിന്നു മറ്റൊരു അറിവിനെ ഉണ്ടാക്കുകയും ലോകത്ത് അത് കണ്ടു പിടുത്തങ്ങള്‍ ആയും തത്വശാസ്ത്രങ്ങള്‍ ആയുമൊക്കെ വ്യാപിപ്പിക്കയും ചെയ്യുന്നു .പറഞ്ഞു വന്നത് വിവരം എന്നത് ജനിക്കുന്ന നാള്‍ തൊട്ടു  അമ്മയുടെ മുല കണ്ണ് തിരഞ്ഞു തുടങ്ങുന്ന അന്ന്  മുതല്‍ മനുഷ്യന്‍ ആര്‍ജ്ജിച്ചു തുടങ്ങുന്നു , പക്ഷെ ചിലര്‍ മാത്രംആഴത്തില്‍ ഇറങ്ങി ചെന്ന് അതിനെ ജ്ഞാനം ആയി പരിവര്‍ത്തിപ്പിക്കുന്നു . ഫലത്തില്‍ വിവരം എന്നത് പ്രാഥമികവും ജ്ഞാനം എന്നത് ആത്യന്തികവും ആണ് എന്ന് വരുന്നു ..മനുഷ്യന് ജീവിക്കാന്‍ വിവരം മാത്രം പോരെ അതിനപ്പുറം ആഴത്തില്‍ എന്തിനു പോകണം എന്ന ചോദ്യത്തിന് ഉത്തരം മൂത്ത് പഴുത്ത ഫലങ്ങളുടെ മാധുര്യം പഴുക്കാത്ത ഫലങ്ങള്‍ക്ക് ഇല്ല എന്നതു തന്നെയാണ് .

ഈ മധുരം നിലനില്‍ക്കുന്നത് കൊണ്ട് തന്നെയാണ് ന്ജ്ജാനി  ലോകത്ത് ആദരണീയന്‍ ആവുന്നതും അന്ജ്ജാനി നിരാകരിക്കപ്പെടുന്നതും .അറിവാളന്‍ അവന്റെ അറിവിനെ ലോകത്തെ ഏതൊരു വസ്തുവും വസ്തുത
കളുമായി  ബന്ധിപ്പിച്ചു കാണുകയും അതില്‍ നിന്നു ഉളവാകുന്ന മറ്റൊരു ജ്ഞാനത്തെ ബുദ്ധിയുടെ വികാസത്തിനായി ഉപയോഗിക്കയും അങ്ങിനെ പ്രപഞ്ചവും അതിനപ്പുറവും തന്റെ ചിന്തയില്‍ ഒതുക്കുകയും പരമമായ ശാന്തി ആര്‍ജ്ജിക്കയും ചെയ്യും . നാം അത്തരം നിതാന്ത ശാന്തിയിലേക്ക് എത്തുന്നില്ല എങ്കില്‍ അതിനര്‍ത്ഥം നമ്മുടെ അറിവുകള്‍ പരിമിതം ആണ് എന്ന് തന്നെയാണ് .

Sunday 7 November 2010

സുസ്മിതാ സെന്നിനെ തീര്‍ക്കുമ്പോള്‍

ഈ ഭൂമിയില്‍ നിങ്ങള്‍ പിറന്നു വീണത്‌  ,കരുതി ക്കൂട്ടിയല്ലാത്ത ഒരു പ്രവര്‍ത്തി  വഴി ആണോ ?  കേവലം ഭോഗ സുഖത്തിനായി അച്ഛനും അമ്മയും ചെയ്ത തമാശയില്‍ നിന്ന് ആണോ നാം ഉണ്ടായിവന്നത് , എന്നെ സ്രഷ്ട്ടിക്കുംപോള്‍ ഉമര്‍ എന്ന് പേരായി കറുത്തു തടിച്ച ഉരുണ്ട കണ്ണ്   ഉള്ള  ഒരാളെ മനസ്സില്‍ കണ്ടു ആകുമോ അച്ഛനും അമ്മയും ആപ്രവര്‍ത്തി ചെയ്തത് , സുസ്മിതാ സെന്നിനെ  തീര്‍ക്കുമ്പോള്‍ അവരുടെ അച്ഛനുമമ്മയും എന്താണ് മനസ്സില്‍ കരുതിയിട്ടുണ്ടാവുക . ഈ ചോദ്യം ഞാന്‍ എന്നോട് തന്നെയും കൂട്ട് കാരോടും ഒക്കെ ചോദിച്ചു .എന്റെ ഉത്തരം അവിടെ നില്‍ക്കട്ടെ ,ഒരാള്‍  പറഞ്ഞു ഞാന്‍ വളരെ കാലം ആഗ്രഹിച്ചു ഉണ്ടായ സന്താനം ആണ് അത് കൊണ്ട് എന്നെ അച്ഛനും അമ്മയും  ആഗ്രഹിച്ചിരുന്നു .ഉറപ്പു ,ചിലര്‍ പറഞ്ഞു അങ്ങിനെ മനസ്സില്‍ കരുതി ഒന്നുമല്ല അവര് നിങ്ങള്‍ പറഞ്ഞപോലെ പ്രേമിച്ചപ്പോള്‍ ഞാന്‍ ഉണ്ടായിപ്പോയി ഉണ്ടായപ്പോള്‍  സ്വാഭാവികമായും പ്രക്രതി അവരില്‍ സന്നിവേശിപ്പിച്ച  സ്നേഹത്താല്‍ പ്രേമത്താല്‍ വാത്സല്യത്താല്‍ എന്നെ വളര്‍ത്തി അത്രയേഉള്ളൂ , ആ വാല്സല്യത്തിനും സ്നേഹത്തിനും ഞാന്‍ അവരോടു കടപ്പെട്ടിരിക്കുന്നു . ഒരാള്‍ പറഞ്ഞു എന്തെങ്കിലും കടപ്പാട് ഉണ്ടെങ്കില്‍ അത് പ്രക്രതിയോടു മാത്രം അച്ഛനും അമ്മയും ബോധ പൂര്‍വ്വം  ഉള്ള ഒരു ശ്രമത്തിന്റെ ഭാഗം ആയല്ല  കേവല രതിസുഖംആഗ്രഹിച്ചപ്പോള്‍   ഞാന്‍ ഉണ്ടയിപ്പോയത് ആണ് അത് കൊണ്ട് അപ്രവര്‍ത്തിക്ക് പ്രതിഫലം ആയി ഒന്നും നല്‍കേണ്ടത് ഇല്ല . ഇങ്ങിനെ വിവിധങ്ങള്‍ ആയ ഉത്തരം ആണ് കിട്ടിയത് .

ഈ വിഷയം സംബന്ധിച്ചു നിങ്ങള്ക്ക് മറ്റൊരു അഭിപ്രായം ആകാം .എങ്കിലും ഞാന്‍ എന്റെ അഭിപ്രായം പറയാം കുഞ്ഞുങ്ങളെ ഉണ്ടാക്കുക എന്നത് ബോധപൂര്‍വം  ഉള്ള പ്രവര്‍ത്തി അല്ല എങ്കിലും ആപ്രവര്‍ത്തിയില്‍ ഏര്‍പ്പെടുന്നതിന്റെ പ്രധാന മോട്ടീവ് ലൈഗിക ആസ്വാദനം തന്നെ ആണ് എന്നാലും , അച്ഛന്‍ എന്ന പുരുഷനിലും അമ്മ എന്ന സ്ത്രീയിലും ലൈഗികത എന്നവികാരം തന്നെ പ്രക്രതി സന്നിവേശിപ്പിക്കാന്‍ കാരണം പ്രത്യുല്പാദനം എന്ന ലക്‌ഷ്യം  വച്ചു കൊണ്ടാണ് .ആസ്വാദനം രസം എന്നിവ അതില്‍ ഉള്‍കൊള്ളിച്ചത് ശാരീരികമായി ഇത്തിരി അധ്വാനവും സമയവും ഒക്കെ വേണ്ടുന്ന പ്രവര്‍ത്തി ആകുക  കൊണ്ട് അതില്‍ വിരക്തി വരാതിരിക്കാന്‍ കൂടി ആണ്  . ലക്‌ഷ്യം പ്രത്യുല്പാദനം ആയി പ്രക്രതി തന്നെ നിജപ്പെടുത്തുക കൊണ്ട് .ലൈംഗിക വികാരത്തിനു മുന്‍പേ തന്നെ മനുഷ്യന്റെ ഉള്ളില്‍ സ്നേഹവാത്സല്യങ്ങള്‍ എന്നവൈകാരിക ഭാവവും നേരത്തെ തന്നെ പ്രക്രതി നിറച്ചു വച്ചിരുന്നു . ആ വികാരം ലൈംഗിക വിചാരത്തിനു ഒപ്പം മക്കളെ സ്രഷ്ട്ടിക്കുന്ന നേരത്ത് ചൊരിയപ്പെടുന്നുണ്ടാ വണം അതാണ്‌ സ്ത്രീ ഗര്‍ഭിണി ആവുമ്പോള്‍ അവള്‍ സ്വയവും പുരുഷന്‍ ആ കാഴ്ച്ചയിലും അറിവിലും സന്തോഷവാന്‍ ആകുന്നതു . പിന്നീട് കുഞ്ഞു ഉണ്ടായിക്കഴിഞ്ഞാല്‍ അവര്‍ അവരുടെ സ്നേഹ വാത്സല്യങ്ങള്‍ പകര്‍ന്നു നല്‍കുന്നതും അത് കാരണം തന്നെയാവണം .

ഈ പറഞ്ഞ അഭിപ്രായങ്ങള്‍ക്ക് വിരുദ്ധം ആയി വാദിക്കുന്ന ശാസ്ത്രീയമായി മറ്റു വീക്ഷണങ്ങള്‍ ഉള്ള പലരും നിങ്ങളുടെ ഇടയില്‍ കാണും ഇനി നിങ്ങള്‍ പറയൂ നിങ്ങളുടെ അഭിപ്രായങ്ങളും വാദമുഖങ്ങളും ഉന്നയിക്കൂ ....

Friday 5 November 2010

guruumer: ആരാണ് അവരെ നിങ്ങളില്‍നിന്നു മറച്ചു വച്ചത്

guruumer: ആരാണ് അവരെ നിങ്ങളില്‍നിന്നു മറച്ചു വച്ചത്: "നിങ്ങള്‍ക്ക് ആരെയെല്ലാം അറിയാം എന്ന് ഞാന്‍ ചോദിക്കുമ്പോള്‍ നിങ്ങള്‍ വിചാരിക്കും ഇതെന്തു ചോദ്യം ? നമ്മുടെ പരിസരത്തു ഉള്ള ആയിരം പേരെ അറിയാം മ..."

ആരാണ് അവരെ നിങ്ങളില്‍നിന്നു മറച്ചു വച്ചത്

നിങ്ങള്‍ക്ക് ആരെയെല്ലാം അറിയാം  എന്ന് ഞാന്‍ ചോദിക്കുമ്പോള്‍ നിങ്ങള്‍ വിചാരിക്കും ഇതെന്തു ചോദ്യം ? നമ്മുടെ പരിസരത്തു ഉള്ള ആയിരം പേരെ അറിയാം മ മ്മൂട്ടിയുടെ മകളുടെ പേര് അറിയാം  മോഹന്‍ ലാലിന്റെ മകന്റെ  പേര് അറിയാം റിയാലിട്ടീ ഷോയിലെ എല്ലാവരെയും അറിയാം ഒബാമയുടെ നായയെ അറിയാം ,പക്ഷെ ഞാന്‍ ചോദിക്കുന്നത് ഈറോം ഷര്‍മിള എന്ന സമര നായികയെ  അറിയുമോ എന്നാണു എങ്കില്‍ നിങ്ങള്‍ അങ്ങിനെ ഒരാളെ കേട്ടിട്ടേ ഇല്ല എന്ന് പറയും അല്ലെങ്കില്‍ എവിടെയോ കേട്ടിട്ടുണ്ട് പക്ഷെ വ്യക്തമായി അറിയില്ല എന്നാവും ഉത്തരം .ആരാണ് അവരെ നിങ്ങളില്‍ നിന്നു മറച്ചു വച്ചത് ?  റിയാലിട്ടീ ഷോ  നടത്തുന്ന ദ്രശ്യ മാധ്യമാക്കാര്‍ മുഖ്യ ധാര പത്രങ്ങള്‍ ഭരണകൂടം ഇവരെല്ലാം ചേര്‍ന്ന് കഴിഞ്ഞ പത്തു കൊല്ലമായി തുടരുന്ന ഒരു സമരത്തെ ആ സമരം നയിക്കുന്ന ഈറോം ഷര്‍മിള എന്ന ദുര്‍ഗയെ നാട്ടു കാരുടെകണ്ണില്‍ നിന്നു മറച്ചു വച്ചിരിക്കുന്നു .പട്ടിക്കുവേണ്ടിയും പൂച്ചക്കുവേണ്ടിയും കവിത എഴുതുന്ന കവിപുന്ഗവരും മനുഷ്യാവകാശ പ്രവര്‍ത്തകര്‍ എന്ന് മേനി നടിക്കുന്ന കപട നാട്യക്കാരും   കള്ളന്മാരുടെയും കൊലയാളികളുടെയും സംരക്ഷകര്‍ ആയ മുഖ്യ ധാരാ രാഷ്ട്രീയ പാര്‍ട്ടികളും ഒക്കെ ഒരു പോലെ ഈ മഹിളാ രത്നം നടത്തുന്ന സമരത്തെ തമ്സക്കരിക്കയും അവരെ ഒറ്റപ്പെടുത്താന്‍ ശ്രമിക്കയും ചെയ്യുമ്പോള്‍ ,ഇന്ത്യയുടെ നാനാഭാഗത്തു നിന്നും അറിഞ്ഞെത്തുന്ന സാദാരണ ജനം ആല്‍ ഇന്ത്യ മെഡിക്കല്‍ സയന്‍സില്‍ പത്തു കൊല്ലത്തെ നിരാഹാരം കൊണ്ട് ആന്തരിക അവയവങ്ങള്‍ പലതും തകര്‍ന്നു കഴിഞ്ഞ ഈ മണിപ്പൂരിന്റെ മകളെ സന്ദര്‍ശിക്കുന്നു അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചു മടങ്ങുന്നു

ഇന്ത്യയില്‍ എന്നല്ല ലോകത്ത് തന്നെ ഒരിടത്തും ഒരു വ്യക്തി ഇങ്ങിനെ സമരം ചെയ്ത ചരിത്രം ഉണ്ടോ എന്ന് സംശയം ആണ് .അത് പോലെ ഭരണകൂടത്താല്‍ ഇത്ര ഏറെ അവഗണിക്കപ്പെട്ട മറ്റൊരു സമരവും ഇല്ല ഇങ്ങി നെ ഒരു സമരം മറ്റൊരു രാജ്യത്ത് ആയിരുന്നു എങ്കില്‍ പ്രതേകിച്ച്ചു പാക്ഷാത്യ രാജ്യങ്ങളില്‍ ആയിരുന്നു എങ്കില്‍ അത് ആഗോള തലത്തില്‍ ശ്രദ്ധിക്കപ്പെടുകയും എന്നും വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കയും ചെയ്തേനേ . നമ്മുടെ നാട്ടില്‍ അഭിഷേക് ബച്ചന്‍ എന്ന അന്ധ വിശ്വാസി പ്രതിമ അനാച്ചാദനം ചെയ്യുന്നത് മനുഷ്യാവകാശത്തിനു വേണ്ടി സമരം ചെയ്യുന്നതിനേക്കാള്‍ പ്രാധാന്യത്തോടെ പ്രസിദ്ധീകരിക്കാനും അതിന്‍ മേല്‍ ചര്‍ച്ച സംഘടിപ്പിക്കാനും മാത്രം ആണ് മാധ്യമങ്ങള്‍ക്ക്  താല്പര്യം .ആ ചര്‍ച്ചക്ക് മുന്നില്‍ വായും പൊളിച്ചു ഇരിക്കാനും റിയാലിട്ടീ ഷോയിലെകണ്ണീര്‍ കണ്ടു ഒപ്പം കണ്ണീര്‍ വാര്‍ക്കാനും  ആണ് നപുംസക യുവതയ്ക്ക് താല്ത്പര്യം .

ഇനി ഈ സമരത്തിനു കാരണം ആയ സംഭവം കൂടി ശ്രദ്ധിക്കുക രണ്ടായിരം നവംബറില്‍ മണിപ്പൂരിലെ ഇന്ഫാലിനു അടുത്തുള്ള മലോം എന്ന ചെറു പട്ടണത്തില്‍ ബസ്സ് കാത്തു നില്‍ക്കയായിരുന്ന കുട്ടികള്‍ അടക്കമുള്ള പത്തു പേരെ ഇന്ത്യന്‍ സേന യുടെ ഭാഗം ആയ ആസാം റൈഫിള്‍സ് വെടിവച്ചു കൊന്നു .അതിനു അവര്‍ക്ക് കഴിഞ്ഞത് ഇന്ത്യന്‍ സൈന്യത്തിന് കൊടുത്തിട്ടുള്ള ഒരു പ്രതേക അധികാരം വഴി ആണ് അസ്വസ്ഥ ബാധിതം എന്ന് തോന്നുന്ന പ്രദേശത്തു അഞ്ചില്‍ അധികം ആളുകള്‍ കൂടി നില്‍ക്കയാണ്‌ എങ്കില്‍ അവരെ വെടി വച്ചു കൊല്ലാന്‍ സൈന്യത്തിന് അധികാരം നല്‍കുന്ന അന്‍പത്തി എട്ടിലെ ആംഡ് ഫോര്‍സ് സ്പെഷല്‍ പവര്‍ അധികാരം ഉപയോഗിച്ചു ആണ് അന്ന് ആ നിരപരാധികള്‍ക്ക്‌ നേരെ ആസാം റൈഫിള്‍സ് വെടി വച്ചത് .പത്തു കൊല്ലം ആയിട്ടും അതിനു ഉത്തരവാദികള്‍ ആയ പട്ടാളക്കാരെ ശിക്ഷിക്കാന്‍ കഴിയാത്തത് ഈ നിയമം നില നില്‍ക്കുന്നത് കൊണ്ട് തന്നെയാണ് .ഈ നിയമ്മം എടുത്തു മാറ്റുന്നതിന് വേണ്ടി ആണ് ഈറോം ഷര്‍മിള സ്വന്തം ജീവന്‍ പണയപ്പെടുത്തി പത്തു കൊല്ലം ആയി നിരാഹാരം കിടക്കുന്നത് .മാത്രമല്ല ആകിടക്കയില്‍ കിടന്നു കൊണ്ട് മണിപ്പൂരിലും ഇന്ത്യുടെ പലഭാഗങ്ങളിലും നടക്കുന്ന മനുഷ്യാവകാശധ്വംസങ്ങളെ അവര്‍ ചൂണ്ടിക്കാണിക്കുന്നു . മേനകാ ഗാന്ധിക്കും അവരുടെ പട്ടികള്‍ക്കും പേര് കേട്ടാല്‍ പട്ടികള്‍ വരെ ലജ്ജിച്ചു പോകുന്ന അവരുടെ മകനും ഒക്കെ അമിത പ്രാധാന്യം നല്കയും അവര്‍ പറയുന്നതും ചെയ്യുന്നതും വാര്‍ത്ത ആക്കുകയും  ചെയ്യുന്ന നമ്മുടെ മാധ്യമങ്ങള്‍ ഈ മ്ഹാവിപ്ലവകാരിയെ തമ്സക്കരിച്ച്ചില്ല എങ്കിലേ അല്ത്ഭുതം ഉള്ളൂ .

രാവിലെ പത്രം വായിക്കയും വെളുക്കുന്നത്‌ വരെ ടി വിക്ക് മുന്നില്‍ കുത്തിയിരുന്നു നാലാം ക്ലാസ്സ് ചര്‍ച്ചകള്‍ കോമഡികള്‍ സിനിമാക്കാരുടെ വിശേഷങ്ങള്‍ തുടങ്ങിയവ ശ്രദ്ധിക്കയും , സുന്ദരി കോതകളുടെയും നപുംസങ്ക നര്‍ത്തകരുടെയും ഒക്കെ കീലംകുലുക്ക് കണ്ടു എസ് എം എസ് അയക്കുകയും രോമാഞ്ചം കൊള്ളുകയും ചെയ്യുന്ന സാച്ചര കേരളത്തിലെ  യുവതയോട് ശര്മിലയെ കുറിച്ചു ചോദിച്ചാല്‍ അവര്‍ക്ക് ഷര്‍മിളാ ടാഗോറിനെ പോലും അറിയില്ല എന്നതാണ് സത്യം .മുതലാളിത്ത പിത്തലാട്ടത്തിനു തുപ്പ കോളാമ്പി പിടിച്ചു നടക്കുന്ന പിമ്പുകള്‍ ആയ പത്ര പ്രവര്‍ത്തകരും മീഡിയ ക്കാരും വാഴുന്ന ഈ കാപട്യക്കാരുടെ നാട്ടില്‍  എന്ത് ശര്‍മ്മിള  ഏതു ശര്‍മ്മിള ?

അക്ഷരം അറിയാത്തവര്‍ എന്ന് മലയാളി കളിയാക്കുന്ന ഉത്തര ഇന്ത്യ കാരന്റെ നാലിലൊന്ന് ജാനാധിപത്യ ബോധവും  ഭരണ കൂട ഭീകരതക്ക്‌  എതിരെ ഉള്ള ബോ ധവും കാപദ്യക്കാരന്‍ ആയ മലയാളിക്ക് ഇല്ല എന്ന് അടിയന്തിരാവസ്ഥ കഴിഞ്ഞുള്ള തെരഞ്ഞെടുപ്പില്‍ വീണ്ടും കരുണാകരനെ അധികാരം ഏല്‍പ്പിച്ച് തെളിയിച്ചതാണ് .  പക്ഷെ നിങള്‍ ഒന്ന് മനസ്സിലാക്കുക ഈസമരം വിജയിക്കുക തന്നെ ചെയ്യും പത്തു കൊല്ലം വേണ്ടി വന്നു എങ്കിലും സാമ്രാജ്യത്വ പപ്പറ്റ് ആയ മന്‍മോഹനും സോണിയുടെ അടുക്കളക്കാരന്‍ ആന്റണിയും ഈ നിയമം പുനപരിശോധിക്കാന്‍ ഒരു കമ്മറ്റി വച്ചിരിക്കുന്നു .എന്നത് ഈ സമരത്തിനെ ഏറ്റവും കുറഞ്ഞ ഫലം തന്നെ .  പക്ഷെ ഒന്നറിയുക നിങ്ങളുടെ തലമുറ ഇങ്ങിനെ നിസ്ന്ഗര്‍ ആയി മുന്നോട്ടു പോകുക ആണ് എങ്കില്‍ നിങ്ങളുടെ കിടപ്പറയുടെ വാതിലില്‍ മുട്ടി ഭരണകൂടം അതിക്രമിച്ചു കടക്കുമ്പോഴും നിങ്ങള്‍ മിഴിച്ചു നില്‍ക്കുയാവും ഫലം .

Monday 1 November 2010

guruumer: പ്രകാശമുള്ള ഇരുട്ടറകള്‍

guruumer: പ്രകാശമുള്ള ഇരുട്ടറകള്‍: "ഇന്നലെ സ്വപ്നം കൊണ്ട് ഞാന്‍ ഒരു മണിമാളികതീര്‍ത്തു മുത്തും മരതകവും ചേര്‍ത്തടുക്കി സ്പടിക ജാലകമുള്ള മാളിക കിഴക്കും പടിഞ്ഞാറുമില്ല തെക്കും വട..."

പ്രകാശമുള്ള ഇരുട്ടറകള്‍

ഇന്നലെ സ്വപ്നം കൊണ്ട് ഞാന്‍
ഒരു മണിമാളികതീര്‍ത്തു
മുത്തും മരതകവും ചേര്‍ത്തടുക്കി
സ്പടിക ജാലകമുള്ള മാളിക

കിഴക്കും പടിഞ്ഞാറുമില്ല
തെക്കും വടക്കും ഇല്ല പൊന്‍ മാളികക്ക്
പടിപ്പുരയും വാതിലുമില്ല
ഉള്ളത് പ്രകാശമുള്ള ഇരുട്ടറകള്‍

കണ്ണുകള്‍ തുറന്നു ഞാന്‍ വീടിനകം പൂകവേ
ചുമരുകള്‍ എന്റെ വഴി തടഞ്ഞു
കണ്ണുകള്‍ അടച്ചു ഞാന്‍ പ്രവേശിക്കെ
വീട് സംഗീതം പൊഴിച്ചു സ്വീകരിച്ചു

ശൂന്യതയുടെ വിശാലതയില്‍

രക്തവര്‍ണ്ണ പരവതാനികള്‍ വിരിച്ച നിലം
കരിന്തിരികത്തുന്ന ശരറാന്തലുകള്‍ തൂക്കിയ തട്ടുകള്‍
നഞ്ചിന്‍   വീഞ്ഞ് കോപ്പകള്‍ നിറഞ്ഞ ഭോജന മേശകള്‍

മുറികളില്‍ നിന്നു മുറികളിലേക്ക് ഞാന്‍ നടന്നു
എല്ലാ അറകളിലും ഓരോകട്ടിലുകള്‍
അലങ്കരിച്ച ശവപേടകം പോലെ
ഓരോന്നിലും എന്റെ പേര് കൊത്തിയിരുന്നു

മരണം ആ മണി മേടയില്‍  അലയുന്നുവെന്നു -
ഭയന്നു ഞാന്‍ പുറത്തേക്ക് വഴി തിരഞ്ഞു
കണ്ണ് തുറന്നുമടച്ചും പുറംവാതില്‍ തേടി
അകവും പുറവും സ്വപ്ന മാളികക്കില്ലായിരുന്നു

കണ്ണ് തുറക്കുപോള്‍ ഭിത്തികളില്‍ ചെന്നിടിച്ചു വീണു
കണ്ണടക്കുമ്പോള്‍ സ്ഥല  കാലങ്ങള്‍ തലതിരിഞ്ഞു
പിന്നെ ഞാനറിഞ്ഞു ഞാന്‍ അകത്തും പുറത്തുമല്ലെന്നു.
എന്റെ പേരുകൊത്തിയ പെട്ടികളില്‍ ഒന്നിലാണെന്ന് .

guruumer: പ്രേമികളുടെ സ്വര്‍ഗത്തില്‍ കട്ടുറുമ്പ് ആകാതെ

guruumer: പ്രേമികളുടെ സ്വര്‍ഗത്തില്‍ കട്ടുറുമ്പ് ആകാതെ: "ഓത്തു പള്ളീലന്നു നമ്മള് പോയിരുന്ന കാലം ഓര്‍ത്തു കണ്ണീര്‍ വാര്‍ക്ക യാണിന്നു നീല മേഘം ...................................................."

പ്രേമികളുടെ സ്വര്‍ഗത്തില്‍ കട്ടുറുമ്പ് ആകാതെ

ഓത്തു പള്ളീലന്നു  നമ്മള് പോയിരുന്ന കാലം ഓര്‍ത്തു കണ്ണീര്‍ വാര്‍ക്ക യാണിന്നു നീല മേഘം   .............................................................. കോന്തലക്കല്‍ നീയെനിക്കായ് കെട്ടിയ നെല്ലിക്ക - കണ്ടു ചൂരല്‍ വീശിയില്ലേ നമ്മുടെ മൊല്ലാക്ക  പ്രിയ കവി പി ടി അബ്ദു റഹിമാന്‍ എഴുതി  വി ടി മുരളി പാടി അനശ്വരം ആക്കിയ പാട്ട് . പുതിയ തലമുറ കേട്ടുവോ എന്നു എനിക്ക് അറിയില്ല  ഈ ഓത്തുപള്ളി സ്കൂളാണ് ,സണ്‍‌ഡേ  സ്കൂള്‍ ആണ്  ഈ പ്രണയിതാക്കള്‍ ‍ മതാതീതരും  ആണ് . കോന്തലക്കല്‍, കീശയില്‍ ,ഇന്സ്ട്രുമെന്ടു ബോക്സില്‍ നാം ഇഷ്ട്ടപ്പെടുന്ന കൂട്ടുകാരന് കൂട്ടുകാരിക്ക്  നാം കരുതിയത്‌ നെല്ലിക്ക മാത്രംഅല്ല  വര്‍ണ്ണ  കടലാസുകള്‍ ‍ മുതല്‍  ഉണ്ണിയപ്പം വരെ ആണ് . ഒന്നുമില്ല എങ്കില്‍ ഇടവഴിയില്‍ ‍ നിന്ന് ശേഖരിച്ച ചെത്തിപ്പഴം  നാം കൂട്ടുകാര്‍ക്കായി കരുതി .അതില്‍  ‍ ഒന്ന് ഏറെ പ്രിയം തോന്നിയ നീല കണ്ണുകള്‍  ഉള്ള അവള്‍ക്ക്  കരുതി .അത് കണ്ടാണ്‌  മൊല്ലാക്ക ചൂരല്‍ വീശുന്നത് . എന്ത് കൊണ്ട് ? അദ്ദേഹം സാംസ്കാരിക പോലീസ് ആണ് . കുഞ്ഞുങ്ങള്‍ക്ക് പരസ്പരം തോന്നുന്ന കൌതുകം അതാണ്‌ ബാല്യത്തിലെ സ്നേഹം പി ടി ആ കുഞ്ഞുങ്ങള്‍ വളര്‍ന്നതിനു ശേഷം ഉള്ള ഒരാളിന്റെ ഓര്‍മ്മകള്‍ ‍ പുനര്‍ ‍ ആവിഷ്കരിക്കയാണ് .  അന്ന് ചൂരല്‍ വീശിയ സാംസ്കാരിക പോലീസുകാര്‍ ഇന്നും പ്രേമികളുടെ നേര്‍ക്ക്‌  ചൂരല്‍ വീശുന്നു .  നാം ഇന്നും പ്രേമത്തെ കുറ്റകരം ആയികാണുകയും  ആരെങ്കിലും അങ്ങിനെ ഒരു ബന്ധത്തില്‍ ഏര്‍പെട്ടാല്‍ ‍ അതിനെ തടയാനും അവര്‍ക്കു ചുറ്റും പര്തിബന്ധങ്ങള്‍ സ്രഷ്ട്ടിക്കാനും അവരെ കുറിച്ചു കഥകള്‍ ‍ മെനയാനും ഒക്കെ ശ്രമിക്കുന്നു . ഈയ്യിടെ ജാതി മാറിയോ മതം മാറിയോ പ്രണയിക്കുന്നവരെ കുടുംബക്കാര്‍  തന്നെ ചുട്ടു കൊല്ലുകയോ പീഡിപ്പിക്കുകയോ ചെയ്യുന്നതിന്റെ കഥകള്‍ ‍ മറ്റു സംസ്ഥാനങ്ങ ലില്‍ ‍  നിന്ന്  തുടരെ കേള്‍ക്കുന്നു  .നമ്മുടെ അയല്‍  ‍ സംസ്ഥാനം ആയ കര്‍ണാടകയില്‍ ‍ രണ്ടു രണ്ടു സമുദായത്തില്‍  പെട്ട  ഒരേ കലാലായ  പഠിതാക്കള്‍ ‍ ആണും പെണ്ണും ഒന്നിച്ചു യാത്ര ചെയ്യുന്നത് വരെ ശ്രീരാമ സേനക്കാര്‍ എന്ന വര്‍ഗീയ സംഘം  വിലക്കുന്നു എന്ന് വാര്‍ത്ത  വന്നിരുന്നു . കേരളത്തില്‍ രാമസേന ‍ ഇല്ലാത്തത് കൊണ്ട് ആവണം ഇവിടെ ക്രോസ് വാച്ചിങ്ങിനു ഈശാന്‍  താടിക്കാര്‍ ഇറങ്ങിയിരിക്കുന്നത് എന്ന് തോന്നുന്നു. ഇയ്യിടെ സ്വന്തം സമുദായത്തില്‍ ‍ ആര് പ്രേമിക്കുന്നു അന്യ സ്മുടായക്കാരന്‍ ‍ ആരെയെങ്കിലും പ്രേമിക്കുന്നോ എന്നൊക്കെ കണക്കു എടുക്കുക ആണ് അത്രേ കേരളത്തിലെ നവ താലിബാനുകള്‍  , അന്ന് മൊല്ലാക്ക ചൂരല്‍ വീശിയത് അദ്ദേഹത്തിന്റെ അറിവ് കേടു കൊണ്ട് ആണ് എങ്കില്‍ ‍ ഇന്ന് നവ താലിബാനുകളുടെ  ഇടയില്‍ ‍  വിദ്യാ  സമ്പന്നര്‍ ‍ ഉണ്ട് എന്നത് വിരോധാഭാസം തന്നെ .

ഈ പാട്ട് ഓര്‍മ്മ  വരാനും ഇത്രയും കുറിക്കുവാനും കാരണം ഇയ്യിടെ നാട്ടില്‍  നിന്നെത്തുയ ഒരു സുഹ്രത്ത് ഇത്തരം പ്രവണതകള്‍നാട്ടില്‍ ഉണ്ടായി വരുന്നു എന്ന് സൂചന തന്നതി നാല്‍  ആണ് . പക്ഷെ സാംസ്ക്കാരിക പോലീസുകാര്‍ ആയ ഇവര്‍ ഓര്‍ക്കാതെ പോകുന്ന ഒന്നുണ്ട് പ്രേമം എന്നത് ഒരു പ്രതേക വൈകാരിക പ്രതിഭാസം ആണ് അത് തികച്ചും ജൈവീകവും  ആണ് . ലോകത്ത് പ്രേമത്തെ  ഉദാത്തവല്‍ക്കരിച്ച്ചത് പോലെ മറ്റൊന്നിനെ ഉദാത്തവല്‍ക്കരിച്ചിട്ടില്ല പൊലി പ്പിച്ചിട്ടില്ല .എത്ര ഏറെ സിനിമകള്‍ സാഹിത്യക്ര്‍തികള്‍ കാവ്യങ്ങള്‍  . അറിയുക എന്ത് പ്രതി ബന്ധങ്ങള്‍ ഉണ്ടായാലും പ്രേമിക്കുന്നവര്‍ ‍ അതെല്ലാം തട്ടിമാറ്റി മുന്നോട്ടു പോകും . ലോകത്ത് ഒരിക്കല്‍ ‍ എങ്കിലും ഈ വികാരം ഉള്ളില്‍  ഉണ്ടായിട്ടില്ലാത്ത മനുഷ്യര്‍ ‍ അപൂര്‍വ്വം  ആയിരിക്കും .ചിലര്‍ക്ക് ‍ അതില്ലാതെ ആയിപ്പോകുന്നത് മറ്റു സങ്കുചിത വികാരങ്ങള്‍  മതം, ജാത്യാഭിമാനം.കുല മഹിമ പോലെ പലതും  ഉള്ളില്‍ നിറഞ്ഞു കന്മഷം നിറഞ്ഞു പോകുന്നതിനാല്‍ ‍ ആണ് .  ഞാനും പ്രേമത്തെ  ഇന്ന് വളരെ മഹത്തായ ഒന്ന് ആയി കാണുന്നില്ല എങ്കിലും പ്രേമിക്കുന്നവരെ അത് ജാതി മത വര്‍ഗ  ചിന്തകള്‍ക്ക്  അതീതം ആയി അംഗീകരിക്കുന്നു .അവരെ പ്രോത്സാഹിപ്പിക്കയും   ചെയ്യുന്നു. ഒരിക്കല്‍ ആ വികാരത്തിന്റെ സുഖ ശീതളിമയില്‍  അഭിരമിച്ചതിന്റെ   സുഖാലസ്യം ഇന്നും ഉള്ളില്‍ സൂക്ഷിക്കയും ചെയ്യുന്നു .

യുവത്വത്തിന്റെ ഇന്നത്തെ പ്രശ്നങ്ങളില്‍ ഒന്ന് സൌന്ദര്യ ദര്‍ശനം എന്തെന്ന് അറിയായ്കയും  അതോടനുബന്ധിച്ച്ച വിവരമില്ലായ്മയും ആണ് .അവരെ സംബന്ധിച്ചു എല്ലാം ചരക്കുവല്‍ക്കരിക്കപ്പെട്ട ഈ കാലത്ത് ,പ്രേമത്തെ മനോഹരം ആയ ഒരു വികാരം ആയി ഉള്‍ക്കൊണ്ട്‌ അതില്‍ മയൂരങ്ങളെ പോലെ വിഹരിക്കാന്‍ രണ്ടു യവ മനസ്സുകള്‍ തയാര്‍ ആവുന്നു എങ്കില്‍ പോയ കാലത്ത് നമുക്ക് ഉണ്ടായിരുന്നതും ഇടയ്ക്കു നഷ്ട്ടപ്പെട്ടുപോയി എന്ന് കരുതുന്നതും ആയ സൌന്ദര്യ ലഹരികളെ നമ്മുടെ തലമുറ തിരിച്ചു വിളിക്കുന്നു എന്നാണു മനസ്സിലാക്കേണ്ടത്  അതിനെ തല്ലി ക്കെടുത്താനും  മതത്തിന്റെയും ജാതി കളുടെയും ഒക്കെ കടമ്പകള്‍ അവരുടെ മുന്നിലേക്ക്‌ വലിച്ചിടാനും ആണ് സാംസ്ക്കാരിക പോലീസുകാരേ നിങ്ങള്‍ ശ്രമിക്കുന്നത് എങ്കില്‍ സൌന്ദര്യം ഇഷ്ട്ടപ്പെടുന്ന ഈ ഭൂമി പ്രേമികള്‍ക്കായി പച്ചയും നീലയു ചേര്‍ന്ന പ്രേമ വര്‍ണ്ണങ്ങളാല്‍ തീര്‍ത്ത പ്രപഞ്ച ശില്‍പ്പി നിങ്ങളെ പിടിച്ചു നരകത്തില്‍ ഇട്ടു കരിച്ചു കളയും എന്ന് ഉറപ്പു . അതിനാല്‍ ഇത്തരം കുത്സിത വ്രത്തികളില്‍ നിന്ന്  പിന്തിരിഞ്ഞു  പ്രേമികളുടെ സ്വര്‍ഗത്തില്‍ കട്ടുറുമ്പ് ആകാതെ  നിങ്ങള്‍ ജപമാലകളില്‍ തെരുപ്പിടിച്ചു ഇരുന്നാലും ...