ഈ ഭൂമിയില്‍ നിങ്ങള്‍ പിറന്നു വീണത് ,കരുതി ക്കൂട്ടിയല്ലാത്ത ഒരു പ്രവര്‍ത്തി വഴി ആണോ ? കേവലം ഭോഗ സുഖത്തിനായി അച്ഛനും അമ്മയും ചെയ്ത തമാശയില്‍ നിന്ന് ആണോ നാം ഉണ്ടായിവന്നത് , എന്നെ സ്രഷ്ട്ടിക്കുംപോള്‍ ഉമര്‍ എന്ന് പേരായി കറുത്തു തടിച്ച ഉരുണ്ട കണ്ണ് ഉള്ള ഒരാളെ മനസ്സില്‍ കണ്ടു ആകുമോ അച്ഛനും അമ്മയും ആപ്രവര്‍ത്തി ചെയ്തത് , സുസ്മിതാ സെന്നിനെ തീര്‍ക്കുമ്പോള്‍ അവരുടെ അച്ഛനുമമ്മയും എന്താണ് മനസ്സില്‍ കരുതിയിട്ടുണ്ടാവുക . ഈ ചോദ്യം ഞാന്‍ എന്നോട് തന്നെയും കൂട്ട് കാരോടും ഒക്കെ ചോദിച്ചു .എന്റെ ഉത്തരം അവിടെ നില്‍ക്കട്ടെ ,ഒരാള്‍ പറഞ്ഞു ഞാന്‍ വളരെ കാലം ആഗ്രഹിച്ചു ഉണ്ടായ സന്താനം ആണ് അത് കൊണ്ട് എന്നെ അച്ഛനും അമ്മയും ആഗ്രഹിച്ചിരുന്നു .ഉറപ്പു ,ചിലര്‍ പറഞ്ഞു അങ്ങിനെ മനസ്സില്‍ കരുതി ഒന്നുമല്ല അവര് നിങ്ങള്‍ പറഞ്ഞപോലെ പ്രേമിച്ചപ്പോള്‍ ഞാന്‍ ഉണ്ടായിപ്പോയി ഉണ്ടായപ്പോള്‍ സ്വാഭാവികമായും പ്രക്രതി അവരില്‍ സന്നിവേശിപ്പിച്ച സ്നേഹത്താല്‍ പ്രേമത്താല്‍ വാത്സല്യത്താല്‍ എന്നെ വളര്‍ത്തി അത്രയേഉള്ളൂ , ആ വാല്സല്യത്തിനും സ്നേഹത്തിനും ഞാന്‍ അവരോടു കടപ്പെട്ടിരിക്കുന്നു . ഒരാള്‍ പറഞ്ഞു എന്തെങ്കിലും കടപ്പാട് ഉണ്ടെങ്കില്‍ അത് പ്രക്രതിയോടു മാത്രം അച്ഛനും അമ്മയും ബോധ പൂര്‍വ്വം ഉള്ള ഒരു ശ്രമത്തിന്റെ ഭാഗം ആയല്ല കേവല രതിസുഖംആഗ്രഹിച്ചപ്പോള്‍ ഞാന്‍ ഉണ്ടയിപ്പോയത് ആണ് അത് കൊണ്ട് അപ്രവര്‍ത്തിക്ക് പ്രതിഫലം ആയി ഒന്നും നല്‍കേണ്ടത് ഇല്ല . ഇങ്ങിനെ വിവിധങ്ങള്‍ ആയ ഉത്തരം ആണ് കിട്ടിയത് .
ഈ വിഷയം സംബന്ധിച്ചു നിങ്ങള്ക്ക് മറ്റൊരു അഭിപ്രായം ആകാം .എങ്കിലും ഞാന്‍ എന്റെ അഭിപ്രായം പറയാം കുഞ്ഞുങ്ങളെ ഉണ്ടാക്കുക എന്നത് ബോധപൂര്‍വം ഉള്ള പ്രവര്‍ത്തി അല്ല എങ്കിലും ആപ്രവര്‍ത്തിയില്‍ ഏര്‍പ്പെടുന്നതിന്റെ പ്രധാന മോട്ടീവ് ലൈഗിക ആസ്വാദനം തന്നെ ആണ് എന്നാലും , അച്ഛന്‍ എന്ന പുരുഷനിലും അമ്മ എന്ന സ്ത്രീയിലും ലൈഗികത എന്നവികാരം തന്നെ പ്രക്രതി സന്നിവേശിപ്പിക്കാന്‍ കാരണം പ്രത്യുല്പാദനം എന്ന ലക്‌ഷ്യം വച്ചു കൊണ്ടാണ് .ആസ്വാദനം രസം എന്നിവ അതില്‍ ഉള്‍കൊള്ളിച്ചത് ശാരീരികമായി ഇത്തിരി അധ്വാനവും സമയവും ഒക്കെ വേണ്ടുന്ന പ്രവര്‍ത്തി ആകുക കൊണ്ട് അതില്‍ വിരക്തി വരാതിരിക്കാന്‍ കൂടി ആണ് . ലക്‌ഷ്യം പ്രത്യുല്പാദനം ആയി പ്രക്രതി തന്നെ നിജപ്പെടുത്തുക കൊണ്ട് .ലൈംഗിക വികാരത്തിനു മുന്‍പേ തന്നെ മനുഷ്യന്റെ ഉള്ളില്‍ സ്നേഹവാത്സല്യങ്ങള്‍ എന്നവൈകാരിക ഭാവവും നേരത്തെ തന്നെ പ്രക്രതി നിറച്ചു വച്ചിരുന്നു . ആ വികാരം ലൈംഗിക വിചാരത്തിനു ഒപ്പം മക്കളെ സ്രഷ്ട്ടിക്കുന്ന നേരത്ത് ചൊരിയപ്പെടുന്നുണ്ടാ വണം അതാണ് സ്ത്രീ ഗര്‍ഭിണി ആവുമ്പോള്‍ അവള്‍ സ്വയവും പുരുഷന്‍ ആ കാഴ്ച്ചയിലും അറിവിലും സന്തോഷവാന്‍ ആകുന്നതു . പിന്നീട് കുഞ്ഞു ഉണ്ടായിക്കഴിഞ്ഞാല്‍ അവര്‍ അവരുടെ സ്നേഹ വാത്സല്യങ്ങള്‍ പകര്‍ന്നു നല്‍കുന്നതും അത് കാരണം തന്നെയാവണം .
ഈ പറഞ്ഞ അഭിപ്രായങ്ങള്‍ക്ക് വിരുദ്ധം ആയി വാദിക്കുന്ന ശാസ്ത്രീയമായി മറ്റു വീക്ഷണങ്ങള്‍ ഉള്ള പലരും നിങ്ങളുടെ ഇടയില്‍ കാണും ഇനി നിങ്ങള്‍ പറയൂ നിങ്ങളുടെ അഭിപ്രായങ്ങളും വാദമുഖങ്ങളും ഉന്നയിക്കൂ ....

No comments:
Post a Comment