Tuesday 6 November 2012

ഈമനോഹര ഭൂവില്‍

ഞാന്‍ ഇന്ന് വലിയ ഒരു ഫിലോസഫി പറയാം , നമ്മുടെ ഈ ശരീരം ആത്മാവ് ജീര്‍ണ്ണ വസ്ത്രം എന്നപോലെ ഈ ഭൂമിയില്‍ ഉപേക്ഷിച്ചു പോകും എന്ന് വേദാന്തികള്‍ പറയുന്നു ആത്മാവ് എന്ന ഒന്ന് ഞാന്‍ ഇതുവരെ അനുഭവിച്ചിട്ടില്ല ഇനി അയാള്‍ ഉണ്ടെങ്കില്‍ ഉണ്ടാവട്ടെ ഉപേക്ഷിച്ചു പോകുന്നു എന്നാല്‍ പോകട്ടെ ,പക്ഷെ എന്റെ ഈ ശരീരത്തിന് ഇവിടെ ജീവിച്ചേ പറ്റൂ , വെറും ജീവനം അല്ല പുതു തലമുറയുടെ ഭാഷയില്‍ പറഞ്ഞാല്‍ അടിപൊളി ജീവിതം തന്നെ വേണം .അതിനായി ആണ് ഞാന്‍ കര്‍മ്മം ചെയ്യുക എന്റെ ധര്‍മ്മം എന്നത് ജീവിക്കുക എന്ന്ത്‌ാകയാല്‍ ജീവനത്തിന് ആയുള്ള ഏതേതു കര്‍മ്മവും ധര്‍മ്മമാണെന്ന് കരുതുന്നു , ഈ ഭൂമി അല്ലാതെ മറ്റൊരു ഇടം ജീവനത്തിന് പ്രാപ്തം ആണ് എന്ന് അറിവ് ഇല്ലാതിരിക്കെ മറ്റൊരു ലോകത്തേക്ക് വേണ്ടി എന്തെങ്കിലും നീക്കി യിരിപ്പ് ഉണ്ടാക്കി വയ്ക്കാന്‍ ഞാന്‍ തയാര്‍ അല്ല ,ഈ മനോഹര ഭൂവില്‍ എനിക്കും സഹ ജീവികള്‍ക്കും ആയി പ്രക്രതി സ്നേഹപൂര്‍വ്വം വം ഒരുക്കി വച്ച വിഭവങ്ങള്‍ അതെന്തുതന്നെ ആയാലും അനുഭവിച്ചു ആസ്വദിച്ചു ,മണ്ണും പെണ്ണും മദിരയും മധുരവും എല്ലാം ഭോഗം ചെയ്തു മണ്ണില്‍ ഒടുങ്ങുക അല്ലാതെ മറ്റൊരു ദൌത്യം എനിക്ക് ഉണ്ടെന്നു ഞാന്‍ കരുതുന്നില്ല , ഞാന്‍ ജീവിക്കുന്നതിനു ഒപ്പം എന്റെ പരിസരത്തെ ജീവിക്കാന്‍ അനുവധിക്കയും ,സഹജീവനംബുദ്ധി മുട്ടില്ലാതെ ഇരിക്കാന്‍ മറ്റുള്ളവരും ആയി കലഹം ഇല്ലാതെ സൌഹാര്‍ദ്ധത്തോടെ വര്‍ത്തിക്കാനും ഞാന്‍ പ്രതിന്ജ്ജാബദ്ധന്‍ആയിരിക്കയും ചെയ്യും , ഈ കാലം വരെ സുഖ ദുഃഖ സമ്മിശ്രം ആയ ഒരു സുന്ദര ജീവിതം എനിക്ക് സാധ്യം ആയിട്ടുണ്ട്‌ എന്ന് ഞാന്‍ കരുതുന്നു , ഇനി അങ്ങോട്ട്‌ ശരീര കലകള്‍ വാര്‍ദ്ധക്യ ലക്ഷണങ്ങള്‍ കാണിച്ച് തുടങ്ങിയ നിലക്ക് കാട്ടുകുതിരയെ പോലെ കുതിച്ചു പായാനും മേടുകളില്‍ മേയാനും പരിമിതികള്‍ ഉണ്ട് എന്നറിയാം ,എന്നാല്‍ പോലും ജീവിതം ആസ്വദിക്കുന്നതില്‍ നിന്ന് അതെന്നെ തടയില്ല എന്ന് ഞാന്‍ കരുതുന്നു ,ഇനി വേദാന്തികള്‍ പറയുംപോലെ ഈ ജീര്‍ണ്ണ വസ്ത്രത്തെ ഉരിഞ്ഞെരിയാന്‍ ആത്മന്‍ ശ്രമിക്കുന്നു എന്നാല്‍ അത് തടയാന്‍ ഉള്ള മാര്‍ഗവ്വും ഞാന്‍ അന്വേഷിക്കും ,കാരണം ഈ ഭൂമിയില്‍ അല്ലാതെ മറ്റൊരിടത്ത് ഇത്രമാനോഹരം ആയ ജീവിതം സാധ്യം അല്ല തന്നെ ,, ആയതിനാല്‍ കൂട്ടരെ ഈ ജീവിതം ആസ്വദിക്കാന്‍ ആയി എന്നെ ഒരു സഹജീവി എന്നനിലയില്‍ സഹായിച്ചാലും ....