Saturday, 9 October 2010

സൂഫിസത്തെ കുറിച്ചുവീണ്ടും

സൂഫിസത്തെ കുറിച്ചു  നേരത്തെ പറഞ്ഞത് ആണ് .ലോകത്ത് അത് ഒരു പരിവര്‍ത്തനവും വരുത്തിയില്ല എന്നും കര്‍മ്മത്തെ അത് നിരുല്സാഹപ്പെടുത്തിയില്ല എങ്കിലും ധ്യാനത്തിന്  മുന്‍‌തൂക്കം നല്‍കുക വഴി സമഗ്രം ആയി മനുഷ്യ പുരോഗതിയില്‍ ഭാഗ വാക്ക് ആകാനും പരിവര്‍ത്തനം വരുത്താനും അതിനു ആയില്ല .ലോകത്ത് പല മഹാന്മാരെയും സംഭാവന ചെയ്യാന്‍ സൂഫിസത്തിനു ആയിട്ടുണ്ട്‌ എന്നത് നിസ്തര്‍ക്കം അത്രേ .കാവ്യങ്ങളും അനുബന്ധ സാഹിത്യവും  ചിത്രകല പോലും [ദ്രശ്യ കല ശിര്‍ക്കിലേക്ക് നയിച്ചേക്കും എന്ന് ഭയന്നിരുന്ന വിശ്വാസി സമൂഹത്തില്‍ നിന്ന് വഴിമാറി ചിന്തിക്കാനും പ്രവര്‍ത്തിക്കാനും ആയ സൂഫിസത്തിനു ആപ്രവര്‍ത്തിക്ക് നൂറുമാര്‍ക്കിടുക]  ഇതൊക്കെ ആണെങ്കിലും സൂഫിസത്തിനു കര്‍മ്മ മേഖലയില്‍ വളരെ ഒന്നും ചെയ്യാന്‍ ആയില്ല എന്നത് ഒരു പോരായ്മ തന്നെയാണ് .മനുഷ്യ പുരോഗതി ലോകത്ത് നടന്നത് ധ്യാനം കൊണ്ടോ  .മനുഷ്യന്റെ ആത്മീയമായ ഉന്നതി കൊണ്ടോ മാത്രം അല്ല ഒരു പക്ഷെ ചീത്ത മനുഷ്യരുടെ പ്രവര്‍ത്തി കൊണ്ടുപോലും ഈ ലോകത്ത് മാറ്റം ഉണ്ടായിട്ടുണ്ട് നാസി ജര്‍മ്മനിയുടെ മുന്നേറ്റത്തിനു ആയി വൈദ്യ ശാസ്ത്രത്തില്‍ വരെ കൈകട ത്താനും അതില്‍ അതി ദ്രുത ഗതിയില്‍ ഉള്ള പുരോഗതി ഉണ്ടാക്കുവാനും [മനുഷ്യനെ നശിപ്പിക്കാനും ജീവന്‍ നിലനിര്‍ത്താനും വരെ ] ഉണ്ടാക്കാനും ഹിറ്റ്ലര്‍ നയിച്ച നാസി സിദ്ധാന്തത്തിനു സാധ്യം ആയിരുന്നു .പല വേഗമാര്‍ന്ന കണ്ടു പിടുത്തങ്ങളും നാസി ജര്‍മനിയും ഫാസിസ്റ്റുകളുംയുദ്ധ ആവശ്യങ്ങള്‍ക്കുവേണ്ടി കണ്ടെത്തിയപ്പോള്‍ അതിനെ തടയാനും മേല്‍ക്കൈ നേടാനും സഖ്യ കഷികളും നിബന്ധിതരാക്കുകയും മനുഷ്യ നാശത്തിനു തുടക്കം ആയി ആറ്റം ബോംബു വരെ കണ്ടു പിടിക്കപ്പെടുകയും ചെയ്യപ്പെട്ടു .ഇന്ന് നമുക്ക് അറിയാം ഈ ആണവ ശക്തി നല്ലരീതിയില്‍ ഉപയോഗിക്കുക ആണ് എങ്കില്‍ .ഇനിയും മാനവ മുന്നേറ്റത്തിനു അതുപയോഗിക്കാന്‍ ആവും എന്ന് പറഞ്ഞു വന്നത് ചീത്ത പ്രവര്‍ത്തിപോലും ലോകത്ത് മാറ്റം ഉണ്ടാക്കാവുന്ന തരത്തില്‍ പരിവര്‍ത്തിപ്പിക്കാന്‍ മനുഷ്യന്റെ  നിരന്തരം  ഉള്ള കര്‍മ്മത്താല്‍ സാധ്യം ആവും എന്ന് ആണ് .
  
 അപ്പോള്‍ സൂഫിസവും മേല്പറഞ്ഞ കാര്യവും തമ്മില്‍ എന്ത് ബന്ധം എന്നാണെങ്കില്‍ ,സൂഫിസത്തിനു ഉള്ള ഏറ്റവും മോശം വശം ആയി അതിന്റെ കര്‍മ്മ മേഘലയില്‍ ഉള്ള നിസങ്ങത്വത്തെ സൂചിപ്പിക്കാന്‍ ആണ് ഇത് പറഞ്ഞത് .സൂഫിസം വളരെ സൌമ്യം ആണ് .മാത്രമല്ല ഒരു പക്ഷെ മതം ലോകത്തിന്‍റെ നാനാ ദിക്കില്‍ എത്തിയതില്‍ സൂഫി ദര്‍ശനത്തിനു അനല്പമായ പങ്കു ഉണ്ട് .പ്രതെകിച്ച്ച് ഇന്ത്യ ഉപ ഭൂ ഖണ്ടത്തിലും മറ്റും .മാത്രമല്ല ഞാന്‍ നേരത്തെ സൂചിപ്പിച്ചപോലെ അത് അതിന്റെ സൌമ്യ സൌന്ദര്യം സാഹിത്യത്തിലും കലകളിലും നിറക്കുകയും ചെയ്തു .പ്രതെകിച്ച്ച് കവിതയുടെ ലോകത്തില്‍ .പക്ഷെ സാധാരണ ക്കാര്‍ക്ക് അത് കൊണ്ട് വലിയ പ്രയോജനം ഉണ്ടായോ ? വെറുതെ പൂന്തോട്ടം നനക്കയും നാടുനീളെ വീനയം വാദ്യവും കയ്യില്‍ ഏന്തി നാടുകളില്‍ നിന്ന് നാടുകളിലേക്ക് ന്ര്ത്തം  ചെയ്തു നീങ്ങിയ സൂഫി കേവല മനുഷ്യന് വേണ്ടി എന്ത് സംഭാവന ചെയ്തു .അവരില്‍ പലരും കവികള്‍ ആയിരുന്നു വൈദ്യന്‍  മാര്‍ ആയിരുന്നു കലാകാരന്‍ മാര്‍ ആയിരുന്നു ഇത് അന്നത്തെ സമാന്യ ജനത്തിനു പ്രയോജനം ചെയ്യുന്ന ഒന്നാക്കി മാറ്റുവാന്‍ അവര്‍ക്ക് കഴിഞ്ഞു എന്ന് പറയുക സാധ്യമോ .ചിലരെ കുറിച്ചു മാത്രമേ അങ്ങിനെ പറയുക സാധ്യം  ആകുക ഉള്ളൂ .ഉദാഹരണത്തിന് ഉമര്‍ ഖയ്യാം .തനിക്കു അറിയുന്ന വൈദ്യവും ഗണിതവും ജനത്തിനു ഉപകാര പ്രദം ആയ രീതിയില്‍ ഉപയോഗിക്കാന്‍ അദ്ദേഹം ശ്രമിച്ചിരുന്നു .വേണമെങ്കില്‍ സൂഫികളെന്യായീകരിക്കാന്‍ആയി സൂഫിസം ഭൌതിക വ്യാപാരം അല്ല അത് തികച്ചും ആത്മീയ വ്യാപാരം ആണ് എന്ന് പറഞ്ഞു ഒഴിയാം . പക്ഷെ ഇതൊരു ആത്മീയതയും സാധാരണക്കാരന് അപ്രാപ്യമാണ് എന്നും മനുഷ്യ ബുദ്ധിക്കു പെട്ടെന്ന് പിടി കിട്ടുന്നത് മാത്രമേ ബോധത്തോടെ ജനം സ്വീകരിക്കൂ എന്നുമുള്ളതിനുള്ള തെളിവ് ആണ് സൂഫിസം ഇന്ന് വെറും ദര്‍ശനം ആയി ഒട്ടും പോപ്പുലര്‍ അല്ലാതെ നില നില്‍ക്കുന്നതിനു കാരണം .

ഞാന്‍ ഇത്രയും പറയുമ്പോള്‍ സൂഫി ദര്‍ശനം ഒന്നും ലോകത്ത് സാധ്യമാക്കിയില്ല എന്നോ അതൊരു ചീത്ത മാര്‍ഗം ആണ് എന്നോ അല്ല .പകരം ലോകത്ത് പരിവര്‍ത്തനം വരുത്തിയ ചില ദര്‍ശനങ്ങള്‍പോലെയോ [ഉദാഹരണത്തിന് മാര്‍ക്സിസം ] സയന്‍സ് പോലെയോ വളരാനും മനുഷ്യ കുലത്തിനു പ്രയോജന പ്പെടാനും  അതിനു ആയില്ല .പകരം ആത്മീയ വ്യാപാരത്തില്‍ ചുറ്റി ത്തിരിഞ്ഞു തുടങ്ങിയേടത്തു തന്നെ തിരിച്ചെത്തി വഴിമുട്ടി നിന്ന് എന്നല്ലാതെ കൂടുതല്‍ പുരോഗതി ആര്‍ജ്ജിക്കാണോ സ്വയം പുതുക്കാനോ ഇന്നും അതിനായില്ല .ഇന്നത്തെ സൂഫിസം എന്ത് എന്ന് പരിശോധിക്കുക ആണെങ്കില്‍ കേവലം കള്ട്ടിനു അപ്പുറം അത് ഒരു ലോക സിദ്ധാന്തം എന്ന നിലയില്‍ വളര്‍ത്തി കൊണ്ട് പോകാന്‍ ഇന്ന് നിലവില്‍ ഉള്ള ഒരു സൂഫി കുടുംബത്തിനും ആയിട്ടില്ല എന്നത് സത്യമത്രേ .പ്രതെകിച്ച്ച് പാക്ഷാത്യ രാജ്യങ്ങളില്‍ ഇന്ന് ഒരു ഫാഷന്‍ ഭ്രമം പോലെ പടരുന്ന സൂഫിസം ചിലതെല്ലാം ശുദ്ധ ഭ്രാന്തു പോലും ആണ് .ഉദാഹരണത്തിന് മര്‍യമി ത്വരീഖത് പോലുള്ളവ .എന്തിനു അധികം നമ്മുടെ കേരള
ത്തില്‍ തന്നെ സൂഫിസം പുനരുജ്ജീവിപ്പിച്ചു വ്യാവസായിക അടിസ്ഥാനത്തില്‍ വിഭവ സമാഹാരത്തിനു വേണ്ടി ഉപയോഗിക്കുകയാണ് എന്നുവേണം അനുഭവസ്ഥരുടെ വിവരണത്തില്‍ നിന്ന് വായിച്ചെടുക്കാന്‍ .ഇയ്യിടെ തീവ്രവാദ ബന്ധം ആരോപിക്കപ്പെട്ട തടി ഉള്ളതോ ഇല്ലാത്തതോ ആയ ഒരാള്‍ തരീഖത്തിന്റെ മറവില്‍ ആണത്രേ അയാളുടെ ഗ്രൂപ്പിലേക്ക് ആളെ സംഘടിപ്പിച്ചത് . മാത്രമല്ല  പതിനായിരം ലക്ഷം എന്നിങ്ങനെ ദിക്രും സലാത്തും പാട്ടും പാടിച്ചു ആള്‍ക്കൂട്ടത്തെ ഉന്മാദത്തില്‍ എത്തിച്ചു പണം പിടുങ്ങുക മാത്രമല്ല ഒരു തരം കൂപ മണ്ടൂകം പോലെ ബുദ്ധി ഉള്ള കുറെ യുവ നപുംസക വിഭാഗത്തെ ഉണ്ടാക്കി .കര്‍മ്മം കൊണ്ട് ഈ സമൂഹത്തിനു മുതല്‍ കൂട്ട് ആവേണ്ട യുവതയെ പ്രവര്‍ത്തി രഹിതര്‍ ആക്കി എടുക്കുന്ന വിദ്യയും നാട്ടില്‍ പരീക്ഷിക്കപ്പെടുന്നുണ്ട് ഇത്തരം കൂട്ടര്‍ നാട്ടില്‍ നടമാടുന്ന തിന്മയും ഭരണ കൂടമോ ബ്യുരോക്രസിയോ നടത്തുന്ന ആക്രമവും നിസനഗതയോടെ നോക്കി ക്കാന് എന്നല്ലാതെ എന്തെങ്കിലും പ്രതികരിക്കയോ പ്രവര്‍ത്തിക്ക്യോ ചെയ്യും എന്ന് കരുതാന്‍ ന്യായം ഇല്ല . സൂഫിസം അതിന്റെ നന്മ കര്‍മ്മ ശേഷി ഉള്ള സ്നേഹവും ദയയും ഉള്ള ഒരു നവ സമൂഹത്തെ സ്രഷ്ടിക്കാന്‍ വേണ്ടി ഉള്ള ഒന്നാക്കി മാറ്റി എടുക്കാന്‍ നവ സൂഫി വാക്താക്കള്‍ക്ക് കഴിഞ്ഞെങ്കില്‍ എന്ന് ഗുരു ആഗ്രഹിക്കുന്നു 

No comments:

Post a Comment