Wednesday 6 October 2010

ആത്മാവിനെ കുറിച്ചു

ആല്ത്മാവ് എന്ത് എന്നതിനെ കുറിച്ചു ഫേസ് ബുക്കില്‍ രണ്ടു നോട്ടുകള്‍ ശ്രീ അന്‍സാര്‍ അലിയും ശ്രീ ഹംസ കൈച്ചിറപുള്ളിയും കുറിച്ചിരിക്കുന്നു , ഹംസ മനോവിന്ജ്ജാന ശാഖയിലെ മഹാചാര്യന്‍ മാരെ കൂട്ട് പിടിച്ചു ആത്മാവ് മനസ്സു തന്നെയാണ് എന്ന് പറയാതെ പറയുന്നു .ശ്രീ അന്‍സാര്‍  അലി അങ്ങിനെ ഒന്നല്ല അതെന്നും ദൈവം സ്രഷ്ട്ടിച്ച്ചു മനുഷ്യനിലേക്ക് സന്നിവേശിപ്പിക്കുന്ന ദ്രവ്യമോ പിണ്ടാമോ ദ്രാവകമോ വാതകമോ ഒന്നുമല്ലാത്ത ഒരു പ്രതിഭാസം ആണ് അതെന്നും വിശ്വാസത്തിന്റെ വെളിച്ചത്തില്‍ സമര്‍ത്ഥിക്കുന്നു.  മതങ്ങള്‍ ഭൌതിക ശരീരത്തേക്കാള്‍ പ്രാധാന്യം നല്‍കുന്ന അഭൌതികം എന്ന് വിശേഷിക്ക പ്പെടുന്ന അനശ്വരം ആണ് എന്ന് പറയപ്പെടുന്ന ഈ വസ്തു അല്ലെങ്കില്‍ വസ്തുത എന്താണ് ?
ശാസ്ത്രീയമായി മരണം എന്നത് ജീവന്‍ വേര്‍പെടല്‍ ആണ് ഈ ജീവനും ആയി ആത്മാവിനു ബന്ധം ഉണ്ടോ? ആത്മാവ് വേര്‍പെടുമ്പോള്‍ ആണോ  ജീവന്‍ ഇല്ലാതാവുക എന്ന അവസ്ഥ  ഉണ്ടാകുന്നത് ? ഭൌതിക ദേഹം അചെതനം     ആയി ക്കഴിഞ്ഞാലും ആത്മാവ് നില നില്‍ക്കുമോ ? എന്നിത്യാദി ചോദ്യങ്ങള്‍ എന്നും ആത്മീയ വാദികളും ഭൌതിക വാദികളും ഉയര്‍ത്തുകയും അവരവരുടെ വീക്ഷണങ്ങള്‍ അവ്തരിപ്പിക്കയും  ചെയ്തിട്ടുണ്ട് . മതം അതിന്റെ വഴിക്ക് നീങ്ങട്ടെ .അപ്പോള്‍ പിന്നെ ചര്‍ച്ച ചെയ്യപ്പെടേണ്ടത് ഇതിലെ ശാസ്ത്രീയ വീക്ഷണം ആണ് . അതെന്താണ് ? ശാസ്ത്രം ഒന്നും തീര്‍ത്തു പറയാറില്ല എന്നത് കൊണ്ടും ,പരീക്ഷണ നിരീക്ഷണ അന്വഷണങ്ങളിലൂടെ നിഗമനങ്ങളില്‍ എത്തുകയും  .കുറെ കൂടി പുതിയതും തെളിവുകള്‍ കൊണ്ട് ഭദ്രമായതും  ആയ നിഗമനം വരുമ്പോള്‍ പഴയത് തിരുത്തുകയും ആണ് ചെയ്യുക എന്നത് കൊണ്ടും ഇന്ന് നിലവില്‍ പറയപ്പെടുന്ന ആത്മാവിനെ കുറിച്ചുള്ള ശാസ്രീയ വീക്ഷണം ഇവിടെ കുറിക്കാം .
ശാസ്ത്രം ആത്മാവിന്റെ സാന്നിധ്യം ഇതുവരെ കണ്ടെത്തിയിട്ടില്ല .മനുഷ്യനില്‍ ഉണ്ടാവുന്ന എല്ലാ അതി ഭൌതിക പ്രതിഭാസങ്ങളും മനുഷ്യന്റെ തലച്ചോറും മൊത്തം ശാരീരിക പ്രവര്‍ത്തനങ്ങളും വഴി ഉണ്ടാവുന്നത് ആണ് .അതിനെ അവര്‍ മൈന്‍ഡ് എന്ന് വിളിക്കുന്നു [സോള്‍ എന്നല്ല ] മനസ്സിന് മനുഷ്യ ജീവനും ആയി ഒരു ബന്ധവും ഇല്ല .ചിന്ത കാഴ്ച്ച സ്പര്‍ശം പ്രവര്‍ത്തി തുടണ്ടി .എല്ലാ ഭൌതിക പ്രവര്‍ത്തനവും .സ്വപ്നം ഇമാജിന്‍ ഭയം സ്നേഹം തുടങ്ങി അതി ഭൌതികം എന്ന് വിശേഷിപ്പിക്കാവുന്ന എല്ലാ പ്രവര്‍ത്തിയും മനസ്സു എന്ന പ്രതിഭാസത്തിന്റെ പ്രവര്‍ത്തി ഫലം തന്നെ .ഇത് ശരീരത്തില്‍ മൊത്തം നില നില്‍ക്കുന്ന ഒന്ന് ആണോ അതല്ല തലച്ചോറില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നതാണോ എന്ന ചോദ്യത്തിന്  മൊത്തം ശാരീരിക പ്രവര്‍ത്തനത്തിന്റെ ഫലം എന്നല്ലാതെ ശരീരത്തില്‍ ഒരു സ്ത്ര സ്ഥാനം ഇതിനു ഉണ്ട് എന്ന് ശാസ്രം പറയുന്നില്ല എങ്കിലും ഈ പ്രവര്‍ത്തിയുടെ പ്രധാന സൂത്ര ധാരത്വം  വഹിക്കുന്നത് തലച്ചോറ് ആണ് എന്ന് പറയുന്നു . മനുഷ്യന്റെ സെന്‍ട്രല്‍ നെര്‍വ് സിസ്റ്റത്തിനും ചെറുതല്ലാത്ത പങ്കു ഉണ്ട് . എന്നുവച്ചാല്‍ തോലിമുതല്‍ ശ്രീരാം മൊത്തം പങ്കെടുക്കുന്ന ഒരു പ്രവര്‍ത്തിയുടെ ഫലം ആണ് മനസ്സു .ഈ മനസ്സു തന്നെയാണ് ഓര്‍മ്മ യുടെയും ബോധത്തിന്റെയും ഭോധക്കെടിന്റെയും എല്ലാം സ്വിച്ചു ആയി വര്‍ത്തിക്കുന്നത് എന്നും പറയുന്നു .ഭോധം പോകുമ്പോള്‍ മൊത്തത്തില്‍ ശരീരത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കാന്‍ മറ്റു അവയവങ്ങള്‍ക്ക് സാദാരണ നിര്‍ദ്ദേശം നല്‍കുന്ന തലച്ചോറിനെ പ്രാപ്തം ആക്കുന്നത് നേരത്തെ ഫീട് ചെയ്തു വച്ച ഒരു പ്രോഗ്രാം ആണ് .ആപ്രോഗ്രാം ഉപയോഗിക്കാന്‍ മനാസ് തന്നെയാണ് മുന്കായ് എടുക്കുന്നത് എന്ന് കരുതാം .ബോധം പോകുമ്പോള്‍ മനുഷ്യനില്‍ നിന്ന് എന്തെങ്കിലും ചോര്‍ന്നുപോയി വേറെ വല്ല ഇടത്തും വിശ്രമിച്ചു തിരിച്ചു വരികയോ .മരിക്കുമ്പോള്‍ ഈ ആത്മന്‍ എന്ന സാദനം ശരീരത്തില്‍ നിന്ന് മാറി ദേശാന്തര യാത്രക്ക് പോകുകയോ ചെയ്യുന്നില്ല എന്ന് അര്‍ഥം .ഇത്രയും പറഞ്ഞതില്‍ നിന്ന് .ശാസ്ത്രീയമായ ഇതെകുരിച്ച്ചുള്ള വീക്ഷണം കിട്ടി എന്ന് കരുതുന്നു .
മനസ്സിന്റെ വിവിധ ഭാവങ്ങളെ കുറിച്ചു കൊന്ഷ്യസ്സു അന്കൊന്ഷ്യസ്സു തുടങ്ങി വിവിദ വിഷയങ്ങള്‍ മനോ വിശ്ലെഷ്ണ സിദ്ധാന്തം ഉപയോഗിച്ചു ഫ്രോയിടും യുങ്ങും ഫ്രേമു തുടങ്ങിയ മഹാഗുരുക്കന്മാര്‍ പഠിച്ചു അവതരിപ്പിച്ചിട്ടുണ്ട് .അത് വായിക്കാന്‍ ശ്രമിക്കുക കുറെ വെളിച്ചം അതില്‍ നിന്ന് ലഭ്യം ആവും .മതവും ആയുള്ള ആത്മാവിന്റെബന്ധം  മറ്റൊരുമറ്റൊരു അവസരത്തില്‍ ചര്‍ച്ച്ചചെയ്യാവുന്നതാണ് എന്ന് കരുതി ഗുരു

No comments:

Post a Comment