നിങ്ങള്‍ കരയുക
കണ്ണില്‍ നിന്നു തൂവുന്നകണ്ണീര്‍ കണങ്ങള്‍
എനിക്കായി കരുതി വയ്ക്കുക
ഞാനത് മുത്തും പവിഴവുമാക്കാം
നിങ്ങളുടെചെന്നിണം
സ്പടികപാത്രങ്ങളില്‍ നിറച്ചു
എനിക്ക് മുന്നില്‍ വയ്ക്കുക
ഞാനതിനാല്‍ സഹസ്ര ദള പത്മങ്ങള്‍ തീര്‍ക്കും
കണ്ണുകളിലെ നീല വര്‍ണ്ണം
എന്നിലേക്കവാഹിക്കാന്‍ അനുവദിക്കുക
ഭൂമിയുടെ ഹരിതകാന്തിയില്‍ ലയിപ്പിച്ചു
ഞാന്‍ കവിതപചച്ച തീര്‍ക്കും
പകരം നിങ്ങള്‍ക്കായി നല്‍കാന്‍
ഉന്മാദത്തിന്റെ ലഹരികുഭം മാത്രം
അക്ഷരം രാകി മിനുക്കിയ വാക്കുകള്‍ മാത്രം
കണ്ണില്‍ കുത്തികയറും പൊന്‍ സൂചി മാത്രം
എങ്കിലും പിന്നിപ്പറിഞ്ഞുപോയ ഒരു ഹ്രദയം
മിടിക്കുന്നു താള രഹിതമെന്നാലും
പ്രിയമോടെ നിങ്ങളില്‍ പ്രിയര്‍ക്കായി
കരുണാര്‍ദ്രരാം അരികള്‍ക്കായും
എങ്കില്‍ വരൂ തോളുകള്‍ ചേര്‍ത്തുവയ്ക്കൂ
കൈകള്‍ കോര്‍ത്തു നമുക്ക് നടക്കുക
തീക്കനല്‍ വിതറിയ പരുത്ത പാതകളില്‍
കരിഞ്ഞുപോകുകിലും പിരിഞ്ഞു പോകായ്ക
No comments:
Post a Comment