Tuesday, 5 October 2010

ഹെലികൊപ്ടരും ബ്രേക്ക് ഫാസ്റ്റും

തലക്കെട്ട്‌ ഒരു പൊരുത്തവും ഇല്ലാത്തത് ആണ്  അല്ലേ ?  പക്ഷെ പറയാന്‍ പോകുന്നതും ഒരു അസംബന്ധമോ ,നുണ കഥയുടെ കഥയോ  ആണ് എന്നത് കൊണ്ട് പോരുത്തമില്ലായ്മ കാര്യം ആക്കെണ്ടാതില്ല .ഞാന്‍ ദുബായിലാണ് ഇപ്പോള്‍ വര്‍ക്ക് ചെയ്യുന്നത് .താമസം ദേര എന്നസ്ഥലത്തും , വര്‍ക്ക് സൈറ്റ് ഇത്തിരി ദൂരെ ആണ് . അപ്പോള്‍ ക്രത്യ സമയത്ത് ജോലിക്ക് എത്തണം എന്നുള്ളത് കൊണ്ട് കുറെ നേരത്തെ പുറപ്പെടുന്നു .ചിലപ്പോള്‍ വെളിച്ചംഭൂമിയില്‍ എത്തിനോക്കുന്നതിനുമുന്‍പേ ഉണര്‍ന്നു എണീറ്റ്‌ കമ്പനി എര്പാട് ചെയ്തു തന്ന വാഹനത്തില്‍ പുറപ്പെടുന്നു .വെളുപ്പിന് നമുക്ക് ഒന്നും തിന്നു ശീലം ഇല്ലല്ലോ ? അത് കൊണ്ട് വല്ലതും പൊതിഞ്ഞു വാങ്ങി കൂടെ കരുതും പണിയിടത്തില്‍ എത്തി ചായക്ക്‌ ഒപ്പം അകത്താക്കുക എന്നതാണ് സാധാരണ പരിപാടി മിക്കവരും അങ്ങിനെ തന്നെ ആണ് .അപ്പോഴാണ്‌ ബ്രേക്കുഫാസ്ട്ടു കഥാപാത്രം ആയി എത്തുന്നതും .പൊതുവേ നുണ കുറെ കാലം ആയി പറയാറ്ഇല്ലാത്ത    ഗുരു നുണകഥ  കാച്ചുന്നതും .

ഞങ്ങള്‍ അഞ്ചു പേരാണ് സാധാരണ വണ്ടിയില്‍ രാവിലെ പുറപ്പെടുക വണ്ടി ഓടിക്കുന്ന പാക്‌ കാഷ്മീരിയും ഹൈദാരാ ബാദ് സ്വദേശി ആയ താരിഖും ,ശ്രീലങ്കക്കാരായ ജനിത ,എന്ന തടിയനും റോണി എന്ന അവന്റെ സഹ  പ്രവര്‍ത്തകയും ,വാഹനത്തില്‍ കയറിയാല്‍ മനോരാജ്യത്തില്‍ മുഴുകുന്ന ഗുരുവിനു പലപ്പോഴും ജനിത നയിക്കുന്ന കത്തി പരിപാടിയില്‍ പങ്കെടുക്കാന്‍ പറ്റാറില്ല എങ്കിലും അവനും മറ്റുള്ളവരും വല്ലതും ചോദിക്കുമ്പോള്‍ അതിനു ഞാന്‍ എന്റേതായ ഉത്തരം നല്‍കും പലപ്പോഴും വളരെ സില്ലിയായ ചോദ്യങ്ങള്‍ ആണ് അവന്റെ ഭാഗത്ത് നിന്ന് ഉണ്ടാവുക ,എനിക്ക് വലിയ താല്ത്പര്യം ഒന്നും ഇല്ല എങ്കിലും എന്തെങ്കിലും മറുപടി പറഞ്ഞു ഞാനും അതിലൊക്കെ പാര്‍ടിസിപ്പെട്ടു ആവും . ഒരിക്കല്‍ മുള്ളില്‍ പോകുന്ന ആള്ടോ കാര്‍ കാണിച്ചു എനിക്ക് ഇതുപോലെ ഒരു ആള്‍ട്ടോ ആണ് നാട്ടില്‍ എന്ന്  ജനിത പറഞ്ഞു എന്നിട്ട് ഓരോരുത്തരോടു ആയി ചോദിച്ചു .നിനക്ക് വണ്ടി ഉണ്ടോ ? ഏതു  കമ്പനി ഏതു  മോഡല്‍ എനിങ്ങനെ .എന്റെ ഊഴം വന്നപ്പോള്‍ ഞാന്‍ പറഞ്ഞു .എനിക്ക് വണ്ടി ഉണ്ടായിട്ടു എന്ത് കാര്യം എങ്ങിനെ ആണ് ഞാന്‍ അത് ഓടിക്കുക .അപ്പോള്‍ നിനക്ക് ഡ്രൈവിംഗ് അറിയില്ലേ എന്നായി .ഞാന്‍ പറഞ്ഞു അതല്ല കാര്യം നമ്മുടെ നാട്ടില്‍ എന്റെ പ്രദേശത്തു ആര്‍ക്കും വാഹനം ഓടിക്കാന്‍ ആവില്ല .അവന്‍ അല്ത്ഭുതത്തോടെ ചോദിച്ചു അതെന്താ ? മുന്നില്‍ ഇരിക്കുകയായിരുന്ന താരിഖ് തിരിഞ്ഞു നോക്കി .ഞാന്‍ എന്തോ ഒപ്പിക്കയാണോ എന്ന് അവനു വര്‍ണ്ണ്യത്തില്‍ ആശങ്ക ഉള്ളപോലെ , ഞാന്‍ കണ്ണ് ഇറുക്കി കാണിച്ചു .എന്നിട്ട് ജനിതയോടായി പറഞ്ഞു .എങ്ങിനെ ആണ് എന്റെ നാട്ടില്‍ വണ്ടി ഓടിക്കുക കുന്നും മലയും പുഴയും തടാകവും വയലും അല്ലാതെ ഒരു സ്ഥലം പോലും അവിടെ ഇല്ല അത് കൊണ്ട്  തന്നെ അവിടെ റോഡു പോയിട്ടു റെയില്‍ പോലും
ഇല്ല .അവന്‍ അവിശ്വാസത്തോടെ എന്നെ നോക്കി പിന്നെ നിങ്ങള്‍ എങ്ങിനെ യാത്ര ചെയ്യും സൈക്കിളിലോ ? ഞാന്‍ പറഞ്ഞു സൈക്കിള്‍ ഉരുട്ടി നടക്കാം എന്നല്ലാതെ അത് ഉപയോഗിക്കാന്‍ ആവില്ല അങ്ങിനെയാണ് ഞങ്ങളുടെ ഭൂമിയുടെ കിടപ്പ് അപ്പോള്‍ നിങ്ങള്‍ എങ്ങിനെ ആണ് പുറം ലോകത്ത്എത്തുന്നത് എന്നായി ചോദ്യം .ഉടന്‍ ഞാന്‍ ഗൌരവത്തില്‍ മറുപടി കൊടുത്ത് അതിനെന്തു .ഓരോ വീട്ടു മുറ്റത്തും ഓരോ ഹെലിപ്പാടും ഓരോ ഹെലികൊപ്ട്ടരുംകാണും കടയിലോ പട്ടണ ത്തിലോ പോകണം എങ്കില്‍ അതെടുത്തു പറന്നുപോകും .അവിശ്വാസത്തോടെ ജനിതയും റൊണിയും എന്നെ നോക്കുമ്പോള്‍ വണ്ടിയില്‍ ചിരിയുടെ ഒരു സ്ഫോടനം നടന്നു കഴിഞ്ഞിരുന്നു .

പിന്നെയാണ് ബ്രേക്ക് ഫാസ്റ്റ് വരുന്നത് മെസ്സില്‍ എത്തി പൊതി അഴിച്ചു തിന്നാന്‍ തുടങ്ങുമ്പോള്‍ ജനിത ഓരോരുത്തരോടായി ചോദിച്ചു തുടങ്ങും എന്താണ് കൊണ്ട് വന്നത് മീനാണോ ? ഇറച്ചിയാണോ എന്നിങ്ങനെ ,ഒരു ദിവസം ഞാന്‍ പറഞ്ഞു ഇറച്ചിയാണ് പക്ഷെ വെരി ഡെലീഷ്യസ് ആയ ഇറച്ചി ആണെന്ന്  മാത്രമല്ല  ഇവിടെ യു എ യില്‍ മറ്റാര്‍ക്കും കിട്ടാത്ത വളരെ വില പിടിപ്പുള്ള ഭക്ഷണം ആണിത് .എന്നാല്‍ അതൊന്നു കാണണം എന്നായി അവന്‍ ഞാന്‍ അന്ന് കൊണ്ട് പോയത് സാധാരണ ഒരു കരി ആണ് .ഞാന്‍ കഥ പറഞ്ഞു തുടങ്ങി ഇന്നലെ വൈകുന്നേരം കോര്നീഷില്‍ പോയി മണിക്കൂറുകള്‍ ഓളം മെനക്കെട്ടിരുന്നു മൂന്നു കാക്കളെ പിടിച്ചു രണ്ടെണ്ണം രാത്രി കറിവച്ചു ശാപ്പിട്ടു . അതില്‍ കുറച്ചു രാവിലെ ബ്രേക്ക് ഫാസ്റ്റിനു വേണ്ടി എടുത്തത് ആണ് .അവന്റെ മുഖത്തെഞെട്ടല്‍ കാര്യമാക്കാതെ ഞാന്‍ ഗൌരവത്തില്‍ തുടര്‍ന്ന് ഇനി ഒരെണ്ണം ഉള്ളത് തൊലി പൊളിച്ചു മസാല പുരട്ടി ഫ്രീസറില്‍ വെച്ചിട്ടുണ്ട് ,രാത്രി പൊരിച്ചു തിന്നാന്‍ .കേട്ടതേ റോണി പെണ്ണ് പുറത്തേക്ക് ഓടുന്നതാണ് കണ്ടത് . പിറകെ ജനിതയും ഞാന്‍ വിചാരിച്ചു രണ്ടും ചര്‍ദ്ധിക്കാന്‍ ആണ് ഓടിയത് എന്നാണു .പക്ഷെ ചര്ദ്ധിക്കാതെ മിണ്ടാതെ രണ്ടും സീറ്റിലെക്കുപോയി. കേട്ടു  നിന്ന മലബാറികള്‍ ആദ്യത്തെ അന്തം വിടല്‍ കഴിഞ്ഞു എന്നോട് പറഞ്ഞു ഈ മാതിരി മറ്റേ കഥകള്‍ ഇനി മെസ്സില്‍ പറയരുത് .ജനിത ഒരു പൊട്ടന്‍ ആണ് എന്ന് മാത്രം അല്ല ഇനി അവന്‍ അത് വിശ്വസിച്ചു മലയാളികള്‍ എല്ലാം കാക്കയെ തിന്നും എന്ന് നാടുനീളെ പറഞ്ഞു നടക്കും .സത്യത്തില്‍ ഇത്തരം നുണകഥകള്‍  ഗുരുവിന്റെ നാവില്‍ വിളയാടുക    പൊങ്ങച്ച ക്കാരെ അടിക്കണം എന്നുതോന്നുമ്പോള്‍ ആണ് .എങ്ങിനെ ഈ അടി ?

No comments:

Post a Comment