Monday 4 October 2010

നഗ്ന വാനരന്‍

പ്രിയരെ
ഗുരു ഹംസ വായിക്കാന്‍ തന്ന ഡെസ്മണ്ട് മോറിസിന്റെ നഗ്ന വാനരന്‍ വായിച്ചു തീര്‍ത്തു .  പദാനുപദം ആയി വിവര്‍ത്തനം ചെയ്യാന്‍ ഉള്ള വിവര്‍ത്തന കാരന്റെ ശ്രമം മൂലം ഇടയ്ക്കു ചില കല്ലുകടി ഒഴിച്ചാല്‍ സംഗതി കൊള്ളാം .വായന തീര്‍ന്നു ചില ആലോചനകള്‍ അതെ കുറിച്ചു നടത്തിയപ്പോള്‍ .തോന്നിയ ചില കാര്യങ്ങള്‍ നിങ്ങളുമായി പങ്കുവയ്ക്കാം എന്ന് തോന്നി .അതില്‍ ഏറ്റവും രസകരം ആയി തോന്നിയ ഒരു കാര്യം പറയാം .അത് പരാദങ്ങള്‍ അലെങ്കില്‍ പരാലീസുകള്‍  മനുഷ്യനൊപ്പം കൂടിയതിനെ
കുറിച്ചും ചെള്ളുപോലുള്ളവ രോമം പൊഴിക്കാന്‍ ഈ വാനര വര്‍ഗത്തെ നിര്‍ബന്ധിതമാകിയതിനെ കുറിച്ചും ഉള്ളതാണ് . ഒരു സ്ഥിരവാസ സ്വഭാവം സ്വീകരിക്കയും .ഉച്ചിഷ്ടവും ശരീര മാലിന്യവും പരിസരം മലിനം ആക്കുകയും ചെയ്ത അവസരത്തില്‍ ശരീരത്തിലെ നിബിഡ രോമാവരണം ചെള്ളുകളുടെ ആവാസത്തിനു പറ്റിയ ഇടം ആകുകയും അപ്പോള്‍ പ്രക്രത്യാ തന്നെ രോമം പൊഴിഞ്ഞു പോകേണ്ടുന്ന അവസ്ഥ സംജാതം ആകുകയും ചെയ്തു [പരിണാമത്തിന്റെ അനേക ദശകളില്‍കൂടി പെട്ടെന്ന് അല്ല ]  അങ്ങിനെ ഒരു നിരീക്ഷണം ചിലര്‍ക്ക് സ്വീകാര്യം അല്ല എന്ന് ഞാന്‍ മനസ്സിലാക്കുന്നു .ഇനി ഇത് സ്വീകരിച്ചു കൊണ്ട് ഗുരു ചില കാര്യങ്ങള്‍ കൂടി അനുബന്ധമായി പറയുക ആണ് .

ചെള്ളിന്റെ സ്വാദീനം പറഞ്ഞല്ലോ ? അപ്പോള്‍ ഈ ചെറു ജീവികളും .സൂക്ഷ്മ ജീവികള്‍ ആയ മറ്റു പരാലീസുകളും [ബാക്ടീരിയ ഫങ്ങസ് പോലെ] മനുഷ്യനെ സംസ്കാരത്തിലേക്ക് നയിക്കുന്നതില്‍ പങ്കുവഹിച്ചു എന്ന് കരുതുന്നതില്‍ തെറ്റില്ല .ഉദാഹരണത്തിന് ആദ്യകാല മനുഷ്യന്‍ [പ്രീ ആദമൈട്ട് എന്ന് പരിണാമതത്തിന് മുന്‍പുള്ള അവസ്ഥയെ വിളിക്കുന്നത്‌ കൊണ്ട് ആദം എന്ന് ഇയാളെ നമുക്ക് സൌകര്യത്തിനായി വിളിക്കാം] അപ്പോള്‍ ഈ ആദം മല വിസര്‍ജനം നടത്തിയിരിക്കുക നിന്നിട്ട് യാവും ഇരിക്കുക വിസര്‍ജ്ജിക്കുക എന്നത് അവന്റെ പാദത്തില്‍ ഇല്ലലോ ? അപ്പോള്‍ വിസര്‍ജ്ജ ശേഷം അവശിഷ്ടങ്ങള്‍ ചന്തു കാലുകളുടെ പിന്‍ഭാഗം എന്നിവിടങ്ങളില്‍ അവശേഷിക്കുന്ന അവസ്ഥയില്‍ .ആദത്തെ ഈച്ചകള്‍ പിന്തുടര്‍ന്ന് ആക്രമിച്ചിരിക്കണം അപ്പോള്‍ ആദ്യം അവഗണിക്കാന്‍ ശ്രമിച്ച അവന്‍ പിന്നീടു അത് പരിഹരിക്കാനായി ഇരുന്നു വിസര്‍ജ്ജം ശീലിച്ചു .അപ്പോഴാണ്‌ മറ്റൊരു പ്രശ്നം വരുന്നത് .ഗുട ഭാഗത്ത് അനുഭവപ്പെടാവുന്ന ഇന്ഫെക്ഷനും ചൊറിച്ചിലും ഒക്കെ അത് ഉണ്ടാക്കുക സൂക്ഷ്മ ജീവികള്‍ ആണ് അപ്പോള്‍ ആണ് കഴുകുക എന്ന പ്രോസ്സസ്സിലേക്ക് തിരിഞ്ഞിട്ടുണ്ടാവുക ആതിരിച്ഛരിവില്‍ നിന്ന് ശരീരം മൊത്തം കഴുകിയാല്‍ ഉണ്ടാവുന്ന ഗുണം ആദം തിരിച്ചറി ഞ്ഞിരിക്കണം .വെള്ളം ഭയം ആയിരുന്ന അവന്‍ പതുക്കെ വെള്ളത്തോട് ചങ്ങാത്തം സ്ഥാപിക്കാനും കുളിക്കാനും ഉള്ള പരിപാടി തുടങ്ങി എന്നര്‍ത്ഥം .പിന്നെ പ്രീ ആദമൈട്ടിനു പ്രക്രത്യാഉണ്ടായിരുന്ന നീന്തല്‍ കഴിവിനെ വികസിപ്പിക്കയും ചെയ്തു .അപ്പോള്‍ നീന്തല്‍ കുളി എന്ന് നാമിന്നു സംസ്കാരത്തിന്റെ സൂചകം ആയി എടുക്കുന്ന ഒന്ന് .ആദാമിന് ഈച്ചകളും സൂക്ഷ്മ പരാദങ്ങളും ദാനം ചെയ്തത് ആണ് എന്ന് വരുന്നു .അപ്പോള്‍ ഗുരു ഈച്ച . കുളി പഠിച്ചപ്പോള്‍ശരീരംവ്ര്തിയായി നിര്‍ത്തെണ്ടുന്നതിന്റെ ആവശ്യവും അതിനു കിടപ്പ് സ്ഥലവും പരിസരവും വിര്‍ത്തിയാക്കെണ്ടുന്നതിന്റെയും ആവശ്യം വന്നു അതിനുകൂട്ടമായി താമസിക്കുമ്പോള്‍ എല്ലാവരും സന്നദ്ധം ആവണം എന്ന് വന്നു .അതോടെ ഒരു കൂട്ടായ്മ ജനിക്കയും .മക്കളിലേക്കും മറ്റും പക്ര്‍ത്തെണ്ടുന്ന ആവശ്യവും വന്നുനോക്കണേ കൊച്ചു പരാദങ്ങള്‍ ചെയ്യുന്ന മാര്‍ഗ ദര്‍ശനം .

എന്നിട്ടും കാലാവസ്ഥാ വ്യതിയാനവും മറ്റു ജീവ സന്ധാരനത്തിനു ഇടയില്‍ പറ്റുന്ന മുറിവുകളും ഒക്കെ ബാക്ടീരിയ പോലുള്ളവര്‍ക്ക് പടരാനും ആദമിനെ ആക്രമിക്കാനും തുടങ്ങിയപ്പോള്‍ അതിനെ പ്രതി രോധിക്കേണ്ടത് അനിവാര്യം ആയി
അതിനുള്ള അന്വേഷണത്തിന് ഇടയില്‍ അവന്‍ മരുന്നുകള്‍ കണ്ടെത്തുകയും അത് പ്രയോഗിക്കാനുള്ള വിദ്യ വശത്താക്കുകയും ചെയ്തു ,തുടക്കത്തില്‍ വയറു വേദന തോന്നുമ്പോള്‍ അത് ശമിപ്പിക്കാനും മുറിവ് പറ്റുമ്പോള്‍ അതില്‍ പിഴിഞ്ഞ് ഒഴിക്കാന്‍ പറ്റുന്ന തരത്തില്‍ ഉള്ള ചാരുകളും ഒക്കെയാവും കണ്ടെത്തിയിരിക്കുക പിന്നീടു അത് സംസ്കരിച്ചു ഉപയോഗിക്കുന്നതോടെ ഇന്ന് നാം മഹത്തരം എന്ന് പറയുന്ന വൈദ്യ സംസ്ക്കാരത്തിന്റെ തുടക്കം ആയി .കണ്ണ് കൊണ്ട് കാണാന്‍ വയ്യാത്ത ഈ സൂക്ഷ്മ ജീവികളുടെ ഒരു സംഭാവന നോക്കൂ .ഇങ്ങിനെ ഓരോന്നിലേക്കും മനുഷ്യനെ കൈപിടിച്ചു നടത്തി ഉയര്‍ത്തിയതില്‍ ഈച്ച ചെള്ള് പരാദങ്ങള്‍ ബാക്ടീരിയ ഫങ്ങസു തുടങ്ങി സൂക്ഷ്മവും സ്ഥൂലവും ആയ ജീവികളുടെ പങ്കു വലുതാണ്‌ [.വൈറസിനെ പരാമര്ശിക്കാത്തത് അവ താരതമ്യേന പുതിയത് ആണ് എന്ന് കരുതപ്പെടുന്നത് കൊണ്ടാണ് ] അപ്പോള്‍ ഈ വലിയ കുരങ്ങിന്റെ ഗുരു സ്ഥാനീയര്‍ ഈ പറഞ്ഞവ തന്നെ . ഇങ്ങിനെ ഗുരു വായിച്ചെടുത്ത കാര്യങ്ങള്‍ ഇവിടെ ചര്‍ച്ച ചെയ്‌താല്‍ തീരില്ല .

പിന്നെ വരുന്ന പ്രശ്നം വിസ്വാസികളുടെത് ആണ് ആദമിനെ ദൈവം എല്ലാം പഠിപ്പിച്ച്ചാണ് ഭൂമിയില്‍ തൂറാന്‍ അയച്ചത് അത് കൊണ്ട് അദേഹത്തിന് ഇരുന്നു തൂറാനും ചന്തി കഴുകാനും എല്ലാം ട്രെയിനിംഗ് കിട്ടിയിരുന്നു എന്നും അത് കൊണ്ട് പ്രതെകിച്ച്ച് ഇത്തരം ക്ഷുദ്ര ജീവികളില്‍ നിന്ന് പഠിക്കേണ്ടുന്ന കാര്യം ഇല്ല എന്നും അവര വാദിക്കും ഞാന്‍ അതെ കുറിച്ചു എന്റെ ചളി മണ്ടയില്‍ തോന്നിയ കാര്യങ്ങള്‍ എന്ന  കുറിപ്പില്‍ വിശദീകരിച്ചത് കൊണ്ട് അങ്ങോട്ട്‌ കടക്കുന്നില്ല . ഈ കുറിപ്പ് ഡെസ്മണ്ട് മോരിസിനെ വായിച്ചപ്പോള്‍ ഗുരുവിനു തോന്നിയ ചില കാര്യങ്ങള്‍ കുറിച്ചു എന്ന് മാത്രം ആണ് എന്നും .മേലെ പറഞ്ഞ ആദം വിശ്വാസികളുടെ ആദം അല്ല പ്രീ ആദമിട്ടില്‍ നിന്ന് പരി ണാമം ചെയ്ത ആദം ആണ് എന്ന് വായിച്ചെടുത്താല്‍ വിശ്വാസികള്‍ കലമ്പല്‍ കൂട്ടാന്‍ വരില്ല എന്നാണ് വിശ്വാസം .പുസ്തകം തന്ന ഗുരു ഹംസ കൈചിറ പ്പുള്ളിക്കും  നിഗള്‍ക്കും എല്ലാം നന്ദിയോടെ ഗുരു ഉമര്‍ രസഗുരു ലഘു ഗുരു ചക്കക്കുരു

No comments:

Post a Comment