Monday, 11 October 2010

BRANTHAN CHINTHAKAL


by Umer Kutty on Monday, 11 October 2010 at 11:24
ഇന്ന് ഇങ്ങിനെ ഒരു ചിന്ത കടന്നു വരാന്‍ കാരണം എന്റെ സുഹ്ര്‍ത്തും നാട്ടു കാരനും ആയ ജയ്‌ ജയദേവ് ഫേസ്  ബുക്കില്‍ ഇട്ട ഒരു കുറിപ്പ് വായിക്കാന്‍ ഇടയായതിനാല്‍ ആണ് .വെറും തമാശയ്ക്ക് അപ്പുറത്ത് അദ്ദേഹം ഒന്നും ഉദ്ദേശിച്ചിട്ടില്ല എന്നത് സത്യം ഇത്തരം ചില തമാശകള്‍ തന്നെയാണ് ഈ വരണ്ട ദേശത്തു വസിക്കുന്ന എന്നെ പോലുള്ളവരെ ഇത്തിരി ചരിപ്പിക്കുന്നതും കുറെ ഉല്ലാസം തരുന്നതും .പക്ഷെ പ്രിയന്‍ ജയദേവിന്റെ ഇന്നത്തെ ഭ്രാന്തന്‍ തമാശ എന്നെ ചില ചിന്തകളിലേക്ക് നയിക്കയാണ് ചെയ്തത് . ഭ്രാന്തിനു പല ഭാവങ്ങള്‍ ഉണ്ട് അതിലൊന്ന് മിസ്ടിക് തലം ഉള്ളത് ആണ് .ഇതിനു നമ്മുടെ നാട്ടില്‍ ഒക്കെ പറയുക നൊസ്സ് എന്നാണു .ജയദേവിന്റെ കുറിപ്പില്‍ സൂചിപ്പിച്ചപോലെ ഉയരത്തിലേക്ക് ഉരുളന്‍ കല്ലുകള്‍ ഉരുട്ടി കയറ്റുകയും ഉയരത്തില്‍ നിന്ന് കൈവിട്ടു താഴേക്കു അത് ഉരുളുമ്പോള്‍ കൈകൊട്ടി ചിരിക്കയും  ചെയ്യുന്ന   നാറാണത്തു  ഭ്രാന്തനെ പോലെ ഉള്ള ഒരാളെ നാട്ടില്‍ ഭ്രാന്തന്‍ എന്നല്ല വിളിക്കുക ചെറിയ ഒരു തെറ്റുണ്ട് .എന്ന് പറയും അല്ലെങ്കില്‍ നൊസ്സ് ഉള്ള ആളാണ്‌ എന്ന് പറയും .നൊസ്സ് മലബാറിലെ ഒരു പ്രയോഗം ആണ് .നസ്സ് എന്ന അറബി മൂലത്തില്‍ നിന്ന് [മറവി ] വന്നത് ആവണം അത് . ഈ നൊസ്സ് പലപ്പോഴും നേരത്തെ പറഞ്ഞ മിസ്റ്റിസവുമായി ബന്ടപ്പെട്ടു കാണാറുണ്ട്‌ ബഷീറിനും വി കെ എന്നിനും ഒക്കെ ഈ പിരാന്തു ഇല്ലേ എന്ന് നമുക്ക് ചിലപ്പോള്‍ തോന്നിയിട്ടുണ്ടാവും .എംപി നാരായണ പിള്ള മറ്റൊരു ഉദാഹരണം .സുരാസുവിനെയും ഓര്‍ക്കുക . ഇത് സര്‍ഗാത്മകതയും ആയി ബന്ടപ്പെട്ടത്‌ ആണെങ്കില്‍ .നമ്മുടെ സാധാരണക്കാരുടെ  ഇടയിലും ഇത്തരം ഇത്തരം ആള്‍ക്കാരെ കണ്ടുമുട്ടാറുണ്ട് .നാം സാദാരണ ക്കാര്‍ ചെയ്യുന്ന പ്രവര്‍ത്തിക്കു വിപരീതം ആയി പ്രവര്‍ത്തിക്കയും സംസാരിക്കയും ചിലപ്പോള്‍ സ്വയം പരിഹാസ പാത്രം ആവുകയും പലപ്പോഴും നമ്മെ അത്ഭു തപ്പെടുത്തുകയും ഒക്കെ ചെയ്യുന്ന ഈ കൂട്ടര്‍ നമ്മുടെ ഇടയില്‍ ജീവിക്കുന്നുണ്ട് .പക്ഷെ നാം അവരെ അവഗണിക്കയോ  പരിഹസിച്ചു മാറ്റി നിര്‍ത്തുകയോ ചെയ്യും .ഒരിക്കല്‍ എന്റെ നാട്ടിലെ ഇങ്ങിനെ ഒരാള്‍ എന്നോട് അഞ്ചുരൂപ ചോദിച്ചു .ഞാന്‍ പറഞ്ഞു എന്ത് കൊണ്ട് അഞ്ചു രൂപ മാത്രം കൂടുതല്‍ തന്നാല്‍ വാങ്ങില്ലേ .അതല്ല ഇപ്പോള്‍ അഞ്ചു രൂപയെ ആവശ്യം ഉള്ളൂ എന്നും .നമ്മള്‍ക്ക്  ഒരു കുട്ട നിറയെ ചോറ് കിട്ടിയാല്‍ അതില്‍ നിന്ന് ഒരു പ്ലേറ്റ് മാത്രമേ തിന്നാന്‍ ആവൂ എന്നും ഒരു പാട് മുറികള്‍ ഉള്ള വീട് വച്ചാല്‍ ഒരു മുറിയില്‍ ഒരു കട്ടിലില്‍ മാത്രമേ കിടക്കാന്‍ ആവൂ എന്നുമായിരുന്നു മറുപടി .ഞാന്‍ എന്റെ ചോദ്യത്തില്‍ പരിഹാസം വന്നുപോയോ എന്ന് സംശയിച്ചു വിഷമിച്ചപ്പോള്‍ അദ്ദേഹം അഞ്ചുരൂപ വാങ്ങി നടന്നു മറഞ്ഞിരുന്നു .ഇനി ഞാന്‍ അയാളോട് ക്ഷമ പറയുകയോ മറ്റോ ചെയ്തിരുന്നു എങ്കില്‍ എന്റെ അഹന്തയ്ക്ക് മേല്‍   കല്ലുവ്യ്ക്കുന്ന തരത്തില്‍ മറ്റൊരു മറുപടി കിട്ടിയേനേ...

ഇനി ഭ്രാന്തിന്റെ സാധാര ണ കാണുന്ന മറ്റു രണ്ടു ഭാവങ്ങള്‍ കൂടി പറയാം അനുഭവും പരിമിതമായ അറിവും വച്ചു പറയുക കൊണ്ട് .ഭ്രാന്തിനെ ആന്തരിക ഭാവങ്ങളെ വിശകലനം ചെയ്യാനൊന്നും ഈ കുറിപ്പ് കൊണ്ട് സാധ്യം ആവും എന്ന് കരുതുക വയ്യ .എങ്കിലും എന്റെ പരിസര ങ്ങളില്‍ നിന്ന് ഞാന്‍ പഠിച്ചെടുത്ത ചില കാര്യങ്ങള്‍ നിങ്ങളുമായി പങ്കുവയ്ക്കുന്നു എന്ന് മാത്രം .ഭ്രാന്തിന്റെ ഏറ്റവും നല്ല ഭാവം ഉന്മാദം ആണ് കാരണം ഉന്മാദി പലപ്പോഴും സന്തോഷത്തില്‍ ആയിരിക്കും .വയലന്‍സു ഉള്ള സമയത്തും വലിയ ദുഃഖ ഭാവം കാണുക ഇല്ല . അകത്തെ തിളച്ചു മറിയല്‍സന്തോഷത്തിന്റെതു  ആണെങ്കില്‍ പാട്ട് പാടിയോ ബഹളം  വച്ചോ  ഒക്കെ അത്തരം ആള്‍ക്കാര്‍ തന്റെ ഉന്മാദ ഭാവം പ്രകടിപ്പിക്കുന്നു .കോപം ആണ് ഉള്ളില്‍ എങ്കില്‍ അതിന്റെ ഏറ്റവും വലിയ അളവ് പ്രകടിപ്പിക്കുന്നു .അപ്പോഴും അതിനു ശേഷവും അവരെ വലിയ ദുഖം പിടി കൂടാറു ഇല്ല .പിന്നെടെപ്പോഴെങ്കിലും ശാന്തഭാവം കൈകൊള്ളുംപോള്‍ താല്ത്കാലിക ദുഖം ഉണ്ടാവും എന്നല്ലാതെ സ്ഥായി ആയ ദുഖം ഇവരില്‍ കാണില്ല .അത് കൊണ്ട് തന്നെ ഉന്മാദികള്‍ ബോധപൂര്‍വം ആയ ആത്മഹത്യതിരഞ്ഞെടുക്കാരില്ല ഉന്മാദ അവസ്ഥയില്‍  വരുത്തുന്ന അപകടങ്ങള്‍ മാത്രമാണ് പലപ്പോഴും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിടുള്ളത് .അത് കൊണ്ട് ലോകത്തിനു ഇവരെ കാണുമ്പോള്‍ ഭയവും പരിഹാസവും ഒക്കെ തോന്നുമെങ്കിലും സത്യത്തില്‍ വിഷാദരോഗികളെ  അപേഷിച്ച്ചു ഉന്മാദം കുറെ കൂടി നല്ല അവസ്ഥ ആണ്  എന്ന് പറയാം .പിന്നെ നേരത്തെ പറഞ്ഞപോലെ ഇവരില്‍ പലരും സര്‍ഗാത്മകമായി ഉയര്‍ന്ന ചിന്തയും പ്രവര്‍ത്തിയും പുലര്‍ത്തുന്നതും കാണാം .ഉദാഹരണത്തിന് എന്റെ നാട്ടില്‍ ഉണ്ടായിരുന്ന രണ്ടുപേരില്‍ ഒരാള്‍ നല്ല പ്രാസന്ഗി കനും ഫലിത പ്രിയനുംമറ്റൊരാള്‍ നല്ല പാട്ട് കാരനും ആയിരുന്നു .

ഇനി പറയുന്നത് വിഷാദത്തെ  കുറിച്ചു ആണ് ഇത് എന്നെ സംബന്ധിച്ചു വളരെ അടുത്തു അറിയുന്ന ഒരു കാര്യം ആവുക കൊണ്ടും ഇതിന്റെ തിക്ത ഫലം നേരിട്ട് അനുഭവിക്കേണ്ടി വന്ന ഒരു കുടുംബത്തിലെ അംഗം എന്നനിലക്ക്‌ [ജീവനഷ്ടം ] എനിക്ക് വിഷാദത്തെ ഭയം ആണ് .ഈ രോഗം ഉള്ളവര്‍ ഉന്മാദം ഉള്ളവരെ പോലെ എപ്പോഴെങ്കിലും മാത്രം ആയി ദുഖം പേറുന്നവര്‍ അല്ല ഇവരുടെ സ്ഥായീ ഭാവം തന്നെ ദുഖം ആണ് .മാത്രമല്ല കടുത്ത മനസന്ഘര്‍ഷം മൂലം മറ്റു രോഗങ്ങളും ഭക്ഷണ വിരക്തിയും ആത്മഹത്യാ പ്രവണതയും ഒക്കെ ഇവരില്‍ കാണാം .മാത്രമല്ല എത്ര ഏറെ മികച്ച സര്‍ഗശേഷിയോ ബുദ്ധി പരതയോ  ഒക്കെ ഉണ്ട് എന്നാലും  അതെല്ലാം നിഷ്ക്രിയം ആകുകയും ഒരു തരം ഭീതിയും .അപകര്‍ഷവും  പിടിപെട്ടു .ഇവര്‍ ഒറ്റപ്പെട്ടു പോകും . മാത്രമല്ല ഇവരെ കുറിച്ചു നാം ഉധാസീനര്‍  ആവുക ആണെങ്കില്‍ ശ്രദ്ധ കുറഞ്ഞുപോയാല്‍ നഷ്ടം ആകുക ഒരു പക്ഷെ ജീവന്‍ തന്നെയാണ് . അത് കൊണ്ട് നമ്മുടെ ഇടയില്‍ ഇങ്ങിനെ ഉള്ളവരെ നാം ഏറെ കരുണയോടെ പരിഗണിക്കേണ്ടത് ഉണ്ട് .പക്ഷെ നിര്‍ഭാഗ്യം  എന്ന് പറയട്ടെ എല്ലാ ഭ്രാന്തും ഒന്നാണെന്ന് കരുതുകയും എനിക്ക് അല്ലല്ലോ അവന്റെ അമ്മയ്ക്ക് അല്ലേ എന്ന് ചിന്തിക്കുകയും ചെയ്യുന്ന നാം ഈ ആധുനിക  കാലത്തും അതെ കുറിച്ചു തീരെ ബോധവാന്‍ മാര്‍ അല്ല എന്ന് പറയേണ്ടി വരുന്നതില്‍ ഖേദം ഉണ്ട് .ഇന്നും നമ്മുടെ നാട്ടില്‍ ഭ്രാന്തുള്ളവരെ കല്ലെറിയുന്ന പ്രവണത മാറിയിട്ടുണ്ട് എന്ന് തോന്നുന്നില്ല .ഒന്നുറപ്പ് നമ്മുടെ ഉള്ളിലെ പരിഹാസം തീര്‍ച്ചയായും മാറിയിട്ടില്ല

നിങ്ങള്‍ വിചാരിക്കുന്നുണ്ടാവും ഗുരു ഇന്ന് ഭ്രാന്തും  ആയാണല്ലോ വരവ് ഇയാള്‍ക്ക് കുറേശ്ശെ ഭ്രാന്തു ഉണ്ടോ എന്ന് .അത് ഞാന്‍ നിഷേധിക്കുന്നില്ല  കുറച്ചു ഭ്രാന്തു ഉള്ളത് കൊണ്ട് തന്നെ ആണല്ലോ ഞാന്‍ ഇങ്ങിനെ നിരന്തരം  എന്തെങ്കിലും  പറഞ്ഞു കൊണ്ടിരിക്കുന്നത് .മാത്രമല്ല എനിക്ക് ഇനി ഈ ചെറിയ നൊസ്സ് മൂത്ത് വട്ടു പിടിക്കുക ആണെങ്കില്‍ ഞാന്‍ നാറാണത്തു ഭ്രാന്തനെ പോലെ ദൈവത്തോട് ആവശ്യ പ്പെടുക ഉന്മാദം തരണേ എന്നാണു .വിഷാദം എനിക്ക് ഭയം ആണ് എന്ന് നേരത്തെ പറഞ്ഞല്ലോ , പ്രിയരെ ഇനി നിങ്ങളോട് ഒരു അപേക്ഷ ഭ്രാന്തു എടുത്തു ഗുരു തെരുവില്‍  അലയുമ്പോള്‍ നിങ്ങള്‍ എരിയുന്ന കല്ലുകള്‍ എന്റെ തലയില്‍ പതിക്കാതിരിക്കാന്‍ ശ്രമിക്കണം .കാരണം തലയില്‍ ആണല്ലോ അപ്പോള്‍ ഉന്മാദം നിറഞ്ഞിരിക്കുക അപ്പോള്‍ തലയോട് പൊട്ടി അതെങ്ങാന്‍ ചോര്‍ന്നു പോകരുത് എന്നത് കൊണ്ടാണ് .നന്ദിയോടെ ഗുരു ഉമര്‍ 

No comments:

Post a Comment