ശദ്ധു എന്നത് അറബി ഭാഷയില്‍ ശബ്ധത്തെ ഇരട്ടിപ്പിക്കാന്‍ ഉപയോഗിക്കുന്ന ചിന്ഹം ആണ് . ദയെ ദ്ധ എന്ന് ആക്കണം എങ്കില്‍ ആ അക്ഷരത്തിന്റെ മേലെ ഈ ചിന്ഹം ചേര്‍ത്താല്‍ മതി . ഈ ചിന്ഹം എങ്ങിനെ മുസലിയാരുടെ പേരില്‍ വന്നു എന്നാണെങ്കില്‍ . അതിനു പിന്നില്‍ എന്റെ നാട്ടുകാരുടെ നര്‍മ്മ ബോധം തന്നെ യാണെന്ന് കാണാം ,അദ്ദേഹം സംസാരിക്കുക എന്തും ഇത്തിരി കട്ടിയില്‍ ആണ് . മുസല്യാര്‍ മലപ്പുറത്ത് നിന്നോ പാലക്കാട്ട് നിന്നോ മറ്റോ വടക്ക് കുടിയേറിയത് ആണ് .വടക്ക് മുസ്ലിംകള്‍ക്കിടയില്‍ മരുമാക്കത്തായ രീതിയിലുള്ള സംബന്ധം കൂടുന്ന പതിവുള്ളത് കൊണ്ട് .ശക്തനും ആകാരത്തില്‍ ഗംഭീരവാനും ആയ [ആറടിയിലേറെ പൊക്കം പറന്നു വീതികൂടിയ ഉടല്‍ ] മുസല്യാരെ പിടിച്ചു തകര്‍ന്നു തുടങ്ങിയ ഒരു തറവാട്ടില്‍ പെണ്ണ് കൊടുത്ത് കുടിയിരുത്തിയതാണ് കാരണവന്മാര്‍ . പക്ഷെ ക്രമേണ മുസ്ലിയാര്‍ നാട്ടില്‍ അപ്രധിരോധ്യമായ ഒരു ശക്തിയായി വളര്‍ന്നു .മാത്രമല്ല പുറത്തു നിന്ന് വരുന്ന പുതിയാപ്ല മാര്‍ക്ക് അര്‍ഹിക്കുന്നതില്‍ കൂടുതല്‍ ബഹുമാനം നല്‍കിവരുന്ന വടക്കന്‍ മനസ്സ് .മുസ്ലിയാരുടെ ലേശം തണ്ട് മിടുക്കിനോളം വരുന്ന ചെയ്തികളെ വലുതായി ചോദ്യം ചെയ്തുമില്ല .മാത്രമല്ല മുസ്ലിയാര്‍ വെറും മുസ്ലിയാരുമല്ല .പുറത്തൊക്കെ പോയി വയള് പറഞ്ഞു ജനത്തെ ബോധനം ചെയ്യുന്ന നല്ലൊരു പ്രാസന്ഗികന്‍ കൂടിയായ മുസ്ലിയാരെ ലേശം ബഹുമാനിക്കുന്നതില്‍ വലിയ തെറ്റ് പറയുകയും വയ്യ .
പക്ഷെ കാലം വളരുംതോറും മുസ്ലിയാരുടെ പരമ്പര വര്‍ദ്ധിച്ചു വരികയും അതില്‍ മുസ്ലിയാരുടെ തനി സ്വരൂപങ്ങള്‍ ആയ രണ്ടു ആണ്‍മക്കള്‍ ഉണ്ടാവുകയും അവര്‍ തണ്ടും തടിയും ഉള്ള ചെറു ബാലിയക്കാരായി വളര്‍ന്നു വരികയും ചെയ്തപ്പോള്‍ നാട്ടില്‍ ചില അസ്വാരസ്യങ്ങള്‍ ഉടലെടുത്തു .മുസ്ലിയാര്‍ക്ക് സ്ത്രീ ധനം ആയി തറവാട്ടുകാര്‍ കൊടുത്തത് തറവാട്ടിന് മുന്നിലെ പച്ചവിരിപ്പിട്ട നൂറു പറ കണ്ടം ആണ് .ഇന്നത്തെപോലെ ആയിരുന്നില്ല അന്ന് നാട്ടിന്‍പുറങ്ങളിലെ കൃഷിയിടങ്ങള്‍ ഭൂരിപക്ഷവും ക്ര്‍ഷിയെ ആശ്രയിക്കുക കൊണ്ട് ഭൂമി തരിശു ഇടുക എന്ന പരിപാടിയേ ഇല്ല പുന്ച്ച കൃഷി കഴിഞാല്‍ കാലാവസ്ഥക്ക് അനുസരിച്ചു എള്ള്. ഉഴുന്ന് മുതിര അല്ലെങ്കില്‍ വെള്ളരി പോലെ നടുകണികള്‍ കൃഷി ചെയ്യും .മാത്രമല്ല ഈ കൃഷിയിടങ്ങളില്‍ ഒക്കെ കാലികളും കോഴിയും മറ്റു ജീവികളും ഒന്നും കടന്നുകയരാതിരിക്കാന്‍ നിതാന്ത ജാഗ്രത പാലിക്കയും ചെയ്യും . രസകരമായ മറ്റൊരു കാര്യം ഇങ്ങിനെ ജാഗ്രത പാലിക്കുന്ന ഓരോരുത്തരും തന്നെ സ്വന്തം കന്നുകാലികളെ കെട്ടിയിടുന്ന പതിവ് ഇല്ല എന്നതാണ് .കാലികളെ കറവ ക്കുശേഷം കയറൂരി വിടുന്ന പതിവ് ആണ് അന്നുണ്ടായിരുന്നത് .ഒരു പക്ഷെ വയലുകള്‍ ഒഴിച്ചു മറ്റു മൊട്ട പറമ്പുകള്‍ പുല്ലു വളരുന്ന ഇടങ്ങള്‍ മാത്രം ആയതിനാല്‍ ആവണം അങ്ങിനെ ഒരു രീതിക്ക് കാരണം എന്ന് തോന്നുന്നു .പിന്നീടാണ് മൊട്ട പറമ്പുകള്‍ തെങ്ങുകളാല്‍ സമ്പന്നം ആയതും അതിലൊക്കെ വീടുകള്‍ വന്നു നിറഞ്ഞതും .വീടുകള്‍ വന്നപ്പോള്‍ കാലികള്‍ വീടുകളില്‍ നിന്ന് കുടിഇറക്കപ്പെടുകയും ചെയ്തു .
ഇങ്ങിനെ ഒക്കെ ആണെങ്കിലും ജനം വലിയ സംഘര്‍ഷവും അലട്ടലും ഇല്ലാതെ മുന്നോട്ടു നീങ്ങുമ്പോള്‍ ആണ് മുസ്ലിയാര്‍ വീട്ടിനു പരിസരത്തു ഉള്ള വീടുകളില്‍ ചില പ്രശ്നങ്ങള്‍ ഉടലെടുക്കുന്നത് .കോഴി മുട്ട വിട്ട പണം സ്വരുക്കൂട്ടി ആ കാലത്ത് പൊന്ന് വാങ്ങിയിരുന്ന മാപ്പിള പെണ്ണുങ്ങള്‍ ആണ് ആദ്യം അസ്വസ്ഥര്‍ ആയതു.ഇടയ്ക്കിടയ്ക്ക് പകല്‍ സമയങ്ങളില്‍ അവരുടെ വീടുകളില്‍ നിന്ന് പുറത്തേക്ക് ഇറങ്ങി പ്പോകുന്ന കുക്കുട രാജാക്കന്മാരെയും പെണ്‍ പ്രജകളെയും കാണാതെആകുന്നു .പൊതുവേ കുറുക്കന്‍ മാര്‍ ധാരാളം വാഴുന്ന ഇടം ആകയാല്‍ കുറുക്കനെ ശപിച്ചു കൊണ്ടിരുന്നു ഉമ്മച്ചികള്‍. അപ്പോഴാണ് പുട്ട് നബീസ എന്ന സ്ത്രീ തന്റെ ക്രിമിനല്‍ ക്രിട്ടിക് ബുദ്ധി കൊണ്ട് കണ്ടു പിടിച്ച ഒരു പ്രസ്താവന നടത്തിയത് വെറുതെ കുറുക്കനെ ചീത്ത പറയേണ്ടതില്ല .കാരണം കുറുക്കന്‍ കോഴിയെ പകല്‍ പിടിക്കുക ആണ് എങ്കില്‍ തീര്‍ച്ചയായും മറ്റു കോഴികള്‍ ശബ്ദം ഉണ്ടാക്കുകയും .അത് വഴി ആരെങ്കിലും ശ്രദ്ധിക്കയും ചെയ്യും .മാത്രമല്ല കുറുക്കന്‍ കുറ്റിക്കാട്ടിലും മറ്റും ഉപേക്ഷിക്കുന്ന തൂവലുകള്‍ കാണുകയും വേണം ഇത് അങ്ങിനെ ഒന്നുമല്ല ഒന്നുകില്‍ കള്ളന്‍ കൊണ്ട് പോകുന്നു അലെങ്കില്‍ നിശ്ശബ്ദം ആയി കോഴികളെ പിടിക്കാന്‍ കഴിവുള്ള ഏതെങ്കിലും ജീവി ആകും ഈ പണിക്കു പിന്നില്‍ അപ്പോഴാണ് മറ്റു ഉമ്മച്ചികള്‍ക്ക് പുത്തി വരുന്നതും കാര്യം അവരുടെ ഭര്‍ത്താക്കന്മാരെ ഉണര്‍ത്തുന്നതും .ഭര്‍ത്താക്കന്മാര്‍ ആദ്യമൊന്നും ഈ പറച്ചില്‍ കാര്യമായി എടുത്തില്ല .അത് കൊണ്ട് തന്നെ കോഴികളുടെ വംശനാശം വളരെ പെട്ടെന്ന് തന്നെ നടന്നു കൊണ്ടിരുന്നു .അപ്പോഴാണ് സംഭവത്തില്‍ വഴിത്തിരിവ് എന്ന നിലക്ക് ഒരു ആട് അപ്രത്യക്ഷം ആയതു.ആലി മൂസ മകള്‍ അലീമ ക്കുട്ടി ഓമനിച്ചു വളര്‍ത്തിയ ഇളം ആട്ടിന്‍ കുട്ടിയെ കാണാതെ ആയി .അലീമ കുട്ടി ഉറങ്ങാത്ത ഉണ്ണാതെ ആടിനെ അന്വേഷിച്ചു നടന്നെങ്കിലും ആടുപോയിട്ടു പൂടപോലും കിട്ടിയില്ല എന്നുമാത്രം അല്ല ,അത്ര്‍മാന്‍ കുട്ടി തങ്ങളുടെ ജാറത്തിലേക്ക് നേര്‍ച്ചയായി കൊടുത്ത അഞ്ചു ഉറുപ്പിക നേര്‍ച്ച പോലും പാഴായിപ്പോയി .കോഴികള്‍ വംശ നാശം വന്നു തുടങ്ങിയപ്പോള്‍ പിന്നെ ആടുകളിലേക്ക് ജീവി തിരിഞ്ഞത് ആവാം എന്ന പൊതു അഭിപ്രായം വന്നു എങ്കിലും പുട്ട് നബീസു മാത്രം ദോഷൈ ദ്ര്‍ക്ക് ആയി എതിര് അഭിപ്രായം പറഞ്ഞു .അങ്ങിനെ ഒരു ജീവി ഈ ഭൂമിയില്‍ ഇല്ല എന്നും ആടിന്റെ എല്ലും തൊലിയും എങ്കിലും ബാക്കി വയ്ക്കാതെ തിന്നാന്‍ ഒരു ജീവിയും മുതിരില്ല എന്നും ആയിരുന്നു .നബീസുവിന്റെ കണ്ടു പിടുത്തം .പറഞ്ഞു തീര്‍ന്നില്ല അതിനു മുന്‍പേ വരുന്നു വാര്‍ത്ത ഇന്നലെ മുതല്‍ കോരന്‍ കൈക്കൊറുടെ മുഴുത്ത ഒരു മുട്ടന്‍ ആടിനെ കാണാന്‍ ഇല്ല .അതോടെ ജനം അന്തം വിട്ടു .മാത്രമല്ല ഒരല്‍പം ഭീതിയില്‍ ആകുകയും ചെയ്തു കാരണം കോരനും ആടും ഒരേ തരം മുട്ടാളത്തം കാണിക്കുന്ന ഇനം ആണ് . അവിടെ കൈവക്കണം എങ്കില്‍ ജീവി സാമാന്യം പ്രഗല്ഭന്‍ ആണ് .എതായാലു തുടരെ ആടും കോഴിയും പോകുക പതിവ് ആകുക കൊണ്ട് ജനം ജാഗ്രതയില്‍ ആയി എന്നുമാത്രം അല്ല .അവരവരുടെ ഉരുക്കളെ യും പക്ഷി മ്ര്‍ഗാ ദികളെയും കൂട്ടില്‍ തന്നെ ഇട്ടു വളര്‍ത്താനും തുടങ്ങി എങ്കിലും പ്രതിഭാസം ഒറ്റക്കും തെറ്റക്കും സംഭവിച്ചു കൊണ്ടിരുന്നു .
ആഇടയ്ക്കു ആണ് നബീസു ഒരു പ്രഖ്യാപനം നടത്തിയത് കോഴിയെയും ആടിനെയും ഒക്കെ കൊന്നു തിന്നുന്നത് ഏതെങ്കിലും ജീവി അല്ല എന്നും അത് മനുഷ്യര്‍ തന്നെ ആണ് എന്നും .നാട്ടുകാര്‍ വിവരം അറിഞ്ഞു നബീസുവിന്റെ വീട്ടില്‍ എത്തി വിവരം ആരാഞ്ഞു എങ്കിലും നബീസു ഒന്നും വിട്ടു പറഞ്ഞില്ല .നബീസു ജനക്കൂട്ടത്തോട് ഇത്ര മാത്രം പറഞ്ഞു .ഞാന്‍ അതിന്റെ വിത്തും വെറും പരതുക ആണ് അത് കഴിഞ്ഞതിനു ശേഷം പറയാം ..ജനം ന്ജിജ്ജാസുക്കള്‍ ആയി എങ്കിലും ആള് നബീസു ആയതു കൊണ്ടും വായില്‍ നിന്ന് പുട്ട് തള്ളിയിടുന്നത് പോലെ കണക്കിന് കിട്ടും എന്നത് കൊണ്ടും തല്‍ക്കാലത്തേക്ക് പിരിഞ്ഞു പോയി .കുറെ ദിവസം കഴിഞ്ഞു നബീസു മറ്റൊരു പ്രഖ്യാപനം നടത്തി .ജീവികളെ പിടിക്കുന്ന കുറുക്കന്മാര്‍ ശദ്ധന്‍ മുസ്‌ല്യാരുടെ സുന്ദരന്‍ മാര്‍ ആയ മക്കള്‍ അവുള്ളയും ആദവും ആണ് എന്നും മുസ്ലിയാരുടെ വീട്ടില്‍ സ്ഥിരം ഇറച്ചി ക്കറി ആണ് എന്നും. സംശയം ഉള്ളവര്‍ക്ക് വേണമെങ്കില്‍ ആ തറവാട്ടിന്റെ അതിരില്‍ ഉള്ള ആഴമേറിയ കാട് പിടിച്ച ഇടവഴിയില്‍ ആട്ടിന്‍ കുടലും കോഴിപൂടയും കാണാം എന്നും നബീസു തുറന്നടിച്ചു പക്ഷെ നാട്ടുകാര്‍ വിശ്വസിക്കാന്‍ തയ്യാര്‍ ആയില്ല മാത്രം അല്ല മുസ്ലിയാരുടെ വളപ്പിന്റെ അതിരില്‍ ഉള്ള കാട്ടിടവഴിയില്‍ പോയി നോക്കാന്‍ ദൈര്യ പ്പെടുകയും ചെയ്തില്ല .അതിനു രണ്ടു കാരണങ്ങള്‍ ഉണ്ട് ,ഒന്ന് ആ ഇടവഴിയിലെ കാട്ടു മരത്തില്‍ ആണ് നൊസ്സന്‍ ബാലന്‍ തൂങ്ങി ച്ഛത്തത്.അതിനു ശേഷം ആണ് ആഇടവഴി യാരും ഉപയോഗിക്കാതെ ആയതു .മറ്റൊന്ന് മുസ്ലിയാര്‍ എങ്ങാനും അറിഞ്ഞാല്‍ അത് പുലിവാല്‍ ആകുകയും ചെയ്യും .മുസ്ലിയാരെ കാണുമ്പോള്‍ മടക്കിക്കുത്ത് താഴ്ത്തി ആദരവോടെ നില്ല്ക്കുക എന്നല്ലാതെ മുഖത്തു നോക്കി ഒരക്ഷരം ഉരിയാടി ശീലം ഇല്ല ആ നാട്ടു കൂട്ടത്തിനു .
തല്‍ക്കാലം കോഴികളും ആടും നഷ്ട്ടപ്പെടുന്നത് കുറഞ്ഞു എങ്കിലും ഒരു ഇടവേളയ്ക്കു ശേഷം വീണ്ടും കോഴി നഷ്ട്ടം ആവര്‍ത്തിച്ചു .ഈ തവണ കോങ്കണ്ണി ജാനകി വയലില്‍ നിന്ന് അവു ള്ള ഒരു കോഴിയെ നനഞ തോര്‍ത്തു മുഖത്തു എറിഞ്ഞു പിടിക്കുന്നത് കണ്ടു എന്ന് പറയുകയും ചെയ്തു .പിന്നീട് ജനത്തിനു തോന്നി എന്തെങ്കിലും ചെയ്തെ പറ്റൂ .. മുസ്ലിയാര്‍ ഇപ്പോഴും സ്ഥലത്ത് ഉണ്ടാകുക ഇല്ല വയള് പരമ്പരയുടെ സീസന്‍ ആയാല്‍ അത് തീര്‍ന്നു മാത്രമേ അദ്ദേഹം നാട്ടില്‍ തിരിച്ചു വരിക ഉള്ളൂ ...കോരന്‍ മൂപ്പരുടെ നേത്രത്വത്തില്‍ അവുള്ളയോടും ആദത്തോടും ഈ കാര്യം തിരക്കി എങ്കിലും അവര്‍ നിഷേധിച്ചു എന്ന് മാത്രം അല്ല അധികം കളിക്കരുത് എന്നൊരു ഭീഷണി ഉയര്‍ത്തുകയും ചെയ്തു അത് കേട്ടതോടെ ജനം ചെറിയ മുറു മുറുപ്പോടെ പിരിഞ്ഞു പോയി അത് കണ്ടു കുന്നുംപുറത്തെ തിട്ടയില്‍ ഉള്ള തന്റെ വീട്ടു മുറ്റത്തു നിന്ന നബീസ ഉറക്കെ വിളിച്ചു ചോദിച്ചു നിനക്കൊന്നും മറ്റേതു ഇല്ലെടാ എന്ന് .എന്നിട്ട് നീട്ടി ഒരു തുപ്പു തുപ്പുകയും ചെയ്തു .അപ്പോള്‍ കോരന്‍ ഒരു നിര്‍ദ്ദേശം വച്ചു നമുക്ക് കുറച്ചു ആള്‍ക്കാര്‍ക്ക് കൂടി മുസ്ലിയാര്‍ വന്നാല്‍ ഇതേ കുറിച്ചു ചോദിക്കാം അത് കേട്ടപ്പോള്‍ ചിലരൊക്കെ വലിഞ്ഞു .എങ്കിലും ചിലര്‍ സമ്മതിച്ചു പിരിഞ്ഞു .ഒരു വെള്ളിയാഴ്ച്ച മുസ്ലിയാര്‍ നാട്ടില്‍ തിരിച്ചു എത്തുമ്പോഴേക്കു വീണ്ടും ഒരു ആട് കൂടി അപ്രത്യക്ഷം ആയിരുന്നു .ഈ തവണ ജനം രണ്ടില്‍ ഒന്ന് തീരുമാനിച്ചു മുസ്ലിയാരുടെ അടുത്തു എത്തി എന്നിട്ട് കാര്യം അറച്ചു അറച്ചു അവതരിപ്പിച്ചു കൂട്ടത്തില്‍ പ്രായം ഉള്ള മോയ്തീനിക്ക ഇത്രയും കൂടി ചോദിച്ചി നിങ്ങള് ഒരു മുസ്ലിയാര്‍ അല്ലേ കട്ട് കൊണ്ട് വന്നു തിന്നുന്നത് നിങ്ങള്‍ക്കും മക്കള്‍ക്കും ഹലാല്‍ ആണോ? മുസ്‌ല്യാര്‍ നഖം വെട്ടുകയാണ് മൂര്‍ച്ചയുള്ള മലപ്പുറം കത്തി കൊണ്ട് ആണ് ആക്രിയ നടത്തുന്നത് . അത് കൊണ്ട് തന്നെ നാട്ടുകാര്‍ ഇത്തിരി ദൂരെ മാറി നിന്നാണ് ഇടപെടുന്നത് .കൂട്ടത്തില്‍ കുറച്ചു മാറി നബീസ നില്‍പ്പുണ്ട് . പക്ഷെ മുസ്‌ല്യാര്‍ ശാന്തന്‍ ആയി നാട്ടുകാരുടെ പരാതി കേള്‍ക്കുക്ക് ഇടയ്ക്കു ഗംഭീരമായി മൂളുകയും ചെയ്തു .
സാധാരണ പതിവ് ഇല്ലാത്ത രീതിയില്‍ എല്ലാവരോടും കയറി വരാന്തയില്‍ ഇരിക്കാന്‍ പറഞ്ഞപ്പോള്‍ എല്ലാവരും അത്ഭുതപ്പെട്ടു .എങ്കിലും കോരന്‍ മൂപ്പര്‍ കയറി ഇരുന്നപ്പോള്‍ മറ്റുള്ളവരും കയറി ഇരുന്നു .നബീസ മാത്രം ഉമ്മറ മുറ്റത്തിന് അരികിലെ മൈലാഞ്ചി ചെടിയുടെ താഴെ നിന്നു . മുസ്ലിയാര്‍ ഓരോരുത്തരെ നോക്കി .സത്യത്തില്‍ മുസ്ലിയാര്‍ക്ക് കോരനെ ഒഴിച്ചു മറ്റുള്ളവരെ വ്യക്തമായി അറിയില്ല .നാട് ആറുമാസം കാടാറുമാസം എന്നരീതി ആയതിനാല്‍ സ്വന്തം മക്കളെ പോലും മാറിപ്പോകും . മുസ്ലിയാര്‍ ഓരോരുത്തരോടും തന്റെ ശദ്ധു കൂട്ടിയുള്ള വാക്കുകളാല്‍ ചോദിച്ചു .ഇന്റ്റെ പേര് അബ്ബന്റ്റെ പേര് എന്നിങ്ങനെ ഓരോരുത്തരും പേര് പറഞ്ഞപ്പോള്‍ .കൊരനോട് ഒഴിച്ചു ബാക്കി എല്ലാവരും മാപ്പിള മാര്‍ ആണ് എന്ന് മനസ്സിലായപ്പോള്‍ ചോദിച്ചി നിങ്ങള്ക്ക് തൌബ [ ദൈവത്തോടുള്ള പ്രായക്ഷിത്ത പ്രാര്‍ഥന ] അറിയുമോ ? ആരും ഒന്നും മിണ്ടിയില്ല അവരില്‍ ആര്‍ക്കും അത് അറിയില്ലായിരുന്നു .അപ്പോള്‍ മുസ്ലിയാര്‍ മൊഴിഞ്ഞു എനിക്ക് അത് അറിയാം ഞാന്‍ എന്റെ മക്കളെയും പഠിപ്പിച്ചിട്ടുണ്ട് .ഓരോ കോഴി കറിക്ക് ശേഷവും ആട്ടിന്‍ സൂപ്പിനു ശേഷവും ഞാനും മക്കളും അത് ചെയ്യും .നിങ്ങള്ക്ക് അത് അറിയില്ല അത് കൊണ്ട് തന്നെ എന്നെ ചോദ്യം ചെയ്യാന്‍ നിങ്ങള്ക്ക് അധികാരവും ഇല്ല .എന്നിട്ട് കൊരനോട് ആയി പറഞ്ഞു എന്റെ ക്രഷി ഇടം എന്റെ സംരക്ഷിത പ്രദേശം ആണ് .അവിടെ കടന്നു കയറുന്ന ഏതൊരു അന്യ ജീവിയും തുരത്തുക എന്നത് ജിഹാദു ആണ് .ജാനകി കണ്ടു എന്ന് പറയുന്ന കോഴി പിടുത്തം നടന്നത് എന്റെ ക്രഷി ഇടത്തില്‍ നിന്നു ആണ് എന്നതിനാല്‍ അത് നീതീകരിക്കതക്കതും ശത്രുവിന്റെ ധനം പിടിച്ചെടുക്കുന്നത് കുറ്റകരം അല്ലാത്തതിനാലും . നിങ്ങളും കൂട്ടരും അത് ചോദ്യം ചെയ്യുന്നതില്‍ അര്‍ത്ഥം ഇല്ല .ഇത് പറഞ്ഞു മുഖത്തു തോന്നിയ ചെറിയ ചൊറിച്ചില്‍ മാറ്റാന്‍ കത്തി ഒന്ന് നിവര്‍ത്തി ചുരണ്ടി .എന്തോ പറയാന്‍ ആഞ്ഞ കോരന്‍ മെല്ലെ എഴുന്നേറ്റു പുറത്തേക്ക് നടന്നു .കൂടെ കൂട്ട് കാരും .പുറത്തു നിന്നു ഉറക്കെ ഒരു ചിരി കേട്ടു എല്ലാവരും നോക്കിയപ്പോള്‍ നബീസ ഉച്ചത്തില്‍ ചിരിച്ചു കൊണ്ട് ഓടുന്നു .
No comments:
Post a Comment