ഇന്നത്തെ പത്ര പത്ര വാര്‍ത്തയില്‍ ലോക വ്യാപകം ആയി എന്‍ഡോ സള്‍ഫാന്‍ നിരോധിക്കാന്‍ ഉള്ള നീക്കത്തെയും അതിനെതിരെ ഇന്ത്യ നടത്തുന്ന നെക്കത്തെയും കുറിച്ചു നിങ്ങള്‍ വായിച്ചുവോ ? എന്ത് കൊണ്ട് ഇന്ത്യ ഈ നീക്കത്തെ എതിര്‍ക്കുന്നു ലോക വ്യാപകം ആയി ഈ അപകട കരം ആയ ഒര്‍ഗാണോ ക്ലോറിന്‍ കംപൌണ്ട് ആയ അക്യുട്ട് ടോക്സിക്സിറ്റി [കടുത്ത മയക്കം ]ഉണ്ടാക്കുന്ന ഈ കളര്‍ രഹിത ദ്രാവകംനിരോധി ച്ചിരിക്കുന്നു യൂറോപ്പ് ആസ്ത്രേലിയ ന്യൂസിലാന്റ്ടു അനേകം ഏഷ്യന്‍ രാജ്യങ്ങള്‍ വെസ്റ്റ് ആഫ്രിക്കന്‍ രാജ്യങ്ങള്‍ അടുത്തകാലത്ത് ആയി അമേരിക്കയും .എന്നിട്ടും എന്ത് കൊണ്ട് ഇന്ത്യ നിരോധനത്തെ എതിര്‍ക്കുന്നു ? ബ്രസീല്‍ ഈ മരുന്ന് നിരോധിച്ചിട്ടില്ല എങ്കിലും ഇപ്പോഴത്തെ ഇന്ത്യന്‍ നീക്കത്തിന് പിന്തുണ കൊടുത്തതായി അറിവില്ല .
ഇന്ത്യന്‍ സര്‍ക്കാര്‍ ഉടമസ്ഥതയില്‍ ഉള്ള ഹിന്ദുസ്ഥാന്‍ ഇന്സേക്ടിസൈസു എന്ന കമ്പനിയുമായി ബന്ധം ഉള്ള ബേയര്‍ കോര്‍പ് സയന്‍സ് ആണ് ഈ മാരക വിഷത്തിന്റെ പ്രോദ്യുസര്‍ ആണ് എന്നതാണ് നമ്മുടെ ഗവര്‍മെന്റിന് ഇതില്‍ ഉള്ള താല്ത്പര്യം .ഇന്ത്യയിലെ ഉദ്യോഗസ്ഥ രാഷ്ട്രീയ പ്രഭുക്കളുടെ എന്ത് ആവശ്യവും നിവര്‍ത്തിച്ചു കൊടുക്കാന്‍ കഴിവുള്ള ഒരു സ്ഥാപനം തന്നെയാണിത് .അത് തന്നെയാണ് നമ്മുടെ കൃഷി വകുപ്പ് മനുഷ്യ വാസമുള്ള ഇടങ്ങളില്‍ പോലും ഈ കീടനാശിനി പ്രയോഗിക്കുന്നതിനു കണ്ണുമടച്ചു ശ്രമിക്കുന്നത് .വ്യാവസായിക വകുപ്പും എന്തിനു പ്രധാന മന്ത്രിയുടെ ഓഫീസ് പോലും നിരോധനത്തിന് എതിരെ മൂവ് ചെയ്യാന്‍ പച്ച ക്കൊടി കാണിച്ചതും .
നിങ്ങള്‍ ഓര്‍ക്കുന്നുണ്ടാവും കാസര്‍ഗോഡ് സര്‍ക്കാര്‍ വക തോട്ടങ്ങളില്‍ കഴിഞ്ഞ മുപ്പതു വര്‍ഷത്തോളം ആയി എന്‍ഡോ സള്‍ഫാന്‍ പ്രയോഗിച്ചു ഒരു തലമുറയെ തന്നെ നശിപ്പിച്ചതും .ഭൂമിപോലും വാസയോഗ്യം അല്ലാതെ ആക്കി തീര്‍ത്തതും ഇന്നും ആ പരിസരങ്ങളിലെ മനുഷ്യര്‍ ജനിതക തകരാറും കാന്‍സര്‍ പോലെ മാരക രോഗങ്ങളാല്‍ കഷ്ട്ടപ്പെടുന്നതും വായിച്ചു കാണും അറിഞ്ഞു കാണും .എന്നിട്ടും നമ്മുടെ ഭരണകൂടം നിരോധനത്തിന് എതിര് നില്‍ക്കുന്നു എങ്കില്‍ തീര്‍ച്ചയായും ഈ ഭരണ കൂടം മനുഷ്യ വിരുദ്ധം ആണ് അതിനെതിരെ നാം നമ്മുടെ മനസ്സാക്ഷി ഉണര്‍ത്തി പ്രതികരിക്കെണ്ടതുണ്ട് .
സ്റ്റോക്ക് ഹോം കണ്‍ വെന്ഷന്‍ അതിശക്തമായി നിരോധിക്കണം എന്ന് ആവശ്യപ്പെട്ട ഈ ന്യുറോ ടോക്സിക് ആയ വിഷം മനുഷ്യന്റെ വളര്‍ച്ചയെ [ സെല്ലുകള്‍ ,ഞരമ്പുകള്‍എല്ലുകള്‍ എന്നിവയുടെ ഗ്രോത്ത് ] തടയും എന്ന് പരീക്ഷണങ്ങള്‍ തെളിയിച്ചിട്ടുണ്ട് .മാത്രമല്ല ഹോര്‍മോണ്‍ ദിസ്പ്രുട്ടര്‍ ആയതിനാല്‍ മനുഷ്യ ഹോര്‍മോണിനുള്ളില്‍ വ്യതിയാനങ്ങള്‍ വരുത്തുകയും പ്രത്യുല്‍പാദനത്തിന് ഉള്ള മനുഷ്യരുടെയും മറ്റു ജീവ ജാതികളുടെയും സ്വാഭാവിക കഴിവിനെ അട്ടി മറിക്കയും ചെയ്യും .ഇനി അതിനെ മറി കടന്നു പിറന്നു വീഴുന്ന ജീവികളില്‍ വൈകല്യം ഉറപ്പാണ് താനും .കാന്‍സറിനു വിള നിലം ഒരുക്കി കൊടുക്കുന്ന ഈ മാരക വിഷം സ്ത്രീകളില്‍ ബ്രസ്റ്റ് കാന്‍സറിനു കാരണം ആകുന്നു .എന്‍ഡോ സള്‍ഫാന്‍ സല്ഫെട്ടു എന്‍ഡോ സള്‍ഫാന്‍ ദയോള്‍ എന്നിവയാണ് വ്യാപകം ആയി ഗവര്‍മെന്റു വക തോട്ടങ്ങളിലും വന്‍കിട കമ്പനികളുടെ ഉടമസ്ഥതയില്‍ ഉള്ള കൃഷി ഇടങ്ങളിലും മറ്റും ഉപയോഗിക്കപ്പെടുന്നത് .ഇവ രണ്ടും പരിസ്ഥിതിയെ അട്ടിമറിക്കും എന്ന് പരീക്ഷണങ്ങളിലൂടെ തെളിയിക്കപ്പെട്ടത് ആണ് .പാവപ്പെട്ട വരും കീഴാളന്മാരും ആയ ജനങ്ങള്‍ തിങ്ങി പ്പാര്‍ക്കുന്ന ഇത്തരം തോട്ടം താഴ്വാരങ്ങളില്‍ ഈ വിഷം ഉപയോഗിക്കുന്നതില്‍ ഭരണ കൂടത്തിനും ഉദ്യോഗസ്ഥ പ്രഭു വര്‍ഗത്തിനും കീഴാള ജനതയുടെ ജന സന്ഖ്യാ വര്‍ദ്ധന തടയുക എന്ന ഗൂഡ ഉദ്ദേശ്യം ഉണ്ടോ എന്ന് ചിലര്‍ എങ്കിലും സംശയിച്ചാല്‍ ..അവരെ നാം കുറ്റപ്പെടുത്തുക എങ്ങിനെ?
No comments:
Post a Comment