പഴയ ഒരു കഥ പറയാം ഒരു അഗമ്യ ഗമനത്തിന്റെ കഥ .ഹൈ സ്ക്കൂള്‍ കാലം കഴിഞ്ഞു ഇത്തിരി നിഷേധവും മറ്റുമായി നടക്കുന്ന കാലം .പ്രതേകിച്ച്ചു ഒന്നും ചെയ്യാനില്ല കൂട്ട് കൂടി അലഞ്ഞു നടക്കുക വൈകുന്നേരം വായനശാലയില്‍ പോയി ഇരിക്കുക രാത്രി വൈകി വീട്ടില്‍ എത്തുക തുടങ്ങി നാട്ടില്‍ എവിടെ ചെണ്ടക്കോല്‍ വീഴുന്നുവോ അവിടെ അലഞ്ഞു വീട്ടില്‍ വൈകി എത്തി വഴക്ക് കേള്‍ക്കുക , ഇതൊക്കെ ആണ് ആകാലത്തെ പ്രധാന പരിപാടികള്‍ എങ്കിലും കൃഷിക്കാര്‍ ആകുക കൊണ്ട് ക്രഷിയുമായി ബന്ധപ്പെട്ട ജോലികളില്‍ സഹായിക്കയും ചില്ലറ മേല്നോട്ടങ്ങള്‍ വഹിക്കുകയുമൊക്കെ ചെയ്യും .അങ്ങിനെ ചെയ്യുന്നത് കൊണ്ട് ഒരു മെച്ചം ഉണ്ട് . എങ്ങോട്ട് എങ്കിലും യാത്ര ചെയ്യാന്‍ വേണ്ടി ഉള്ള കരുതല്‍ ധനം ഈ മേല്നോട്ടത്തിനും സഹായത്തിനും ഫീസ് ആയി കയ്യില്‍ വരും .ആകാലത്തെ മിക്ക ദീര്‍ഘ യാത്രകളും അങ്ങിനെ ആണ് സംഘടിപ്പിച്ചിരുന്നത് .പ്രതേകിച്ച്ചു തേങ്ങ വെട്ടി ക്കഴിഞ്ഞാല്‍ ...
പറഞ്ഞല്ലോ ക്രഷിയുമായി ബന്ധപ്പെട്ട ജീവിതം ആയതു കൊണ്ട് പശുക്കളും ഉരുക്കളും ഒക്കെ വീട്ടിലെ അംഗങ്ങള്‍ ആയിരുന്നു .പണിക്കാര്‍ അവധി ആകുന്ന ദിവസങ്ങളില്‍ ഇവയെ പരിപാലിക്കേണ്ട ചുമതല പലപ്പോഴും വന്നു ചേരും തീറ്റ കൊടുക്കുക ചിലപ്പോള്‍ കറവയും തൊഴുത്ത് വ്ര്‍ത്തി ആക്കലും ഒക്കെ വന്നു ചേരും .അതൊക്കെ സന്തോഷ പൂര്‍വ്വം തന്നെ ചെയ്യുകയും ചെയ്യും .അത് വര്‍ഗ സ്നേഹം മൂലം ആയിരിക്കും ഞാനും അവയും ഒരേ വര്‍ഗം ആണ് എന്ന തിരിച്ചറിവില്‍ നിന്നുളവായ വര്‍ഗ ബോധത്താല്‍ ഉള്ള സ്നേഹം ആകണം അത് .പക്ഷെ രണ്ടു കാളകള്‍ അവര്‍ എന്നെ ഒരിക്കലും അവരുടെ വര്‍ഗം ആണ് എന്ന് തിരിച്ചറിഞ്ഞില്ല .ഞാന്‍ വൈകി വീട്ടില്‍ എത്തുമ്പോള്‍ അത് തിരിച്ചറിഞ്ഞു അമറുകയും അടുത്തെങ്ങാന്‍ കിട്ടിയാല്‍ കുത്താന്‍ ആയി കുതിച്ചു വരികയും ചെയ്യുമായിരുന്നു . അത് കൊണ്ട് അവയോടു വലിയ ചങ്ങാത്തം ഇല്ലായിരുന്നു .ആകൂറ്റന്മാരെ എല്ലായെപ്പോഴും തലപ്പുലയന്‍ കുമാരേട്ടന്‍ കൈകാര്യം ചെയ്തു .എന്തോ വീട്ടില്‍ മറ്റു ആരുമായും ഒരു കോമ്പ്രമൈസിനും അവ ഒരുക്കം അല്ലായിരുന്നു . ഇത്തിരി അടുപ്പം ഉമ്മയോട് ആയിരുന്നു .എന്നെ അവര്‍ ഏറ്റവും കടുത്ത ശത്രു പക്ഷത്തു നിര്‍ത്തി . പിന്നീട് അവയെ പരിപാലിക്കുക വിഷമം ആയപ്പോള്‍ മറ്റാര്‍ക്കോ കൈമാറി .
അങ്ങിനെ ഒരു മഴ പെയ്തൊഴിഞ്ഞ കാലത്ത് വീട്ടിലെ അരുമ മ്ര്‍ഗം ആയ പശു സുന്ദരി രാവിലെ അമറാന്‍ തുടങ്ങി അതിനര്‍ത്ഥം ഇന്നലെ രാത്രി കള്ള് അടി കൂടി പ്പോയതിനാല്‍ കുമാരേട്ടന്‍ എത്തിയിട്ടില്ല എന്നാണു അപ്പോള്‍ ഇന്നത്തെ കറവ പെങ്ങളോ ഞാനോ നിര്‍വഹിക്കണം . ഞാന്‍ വളരെ വൈകി വന്നു മൂടി പ്പുതചച്ചു കിടക്കുകയാല്‍ എന്നെ വിളിച്ചാല്‍ ശരിയാവില്ല എന്ന് അവര്‍ക്ക് അറിയാം അത് കൊണ്ട് കറവ യും തീറ്റ ഇടലും ഒക്കെ പെങ്ങള്‍ തന്നെ നിര്‍വഹിച്ചിരിക്കണം അത് കൊണ്ട് പശു സുന്ദരി ഇപ്പോള്‍ കരച്ചില്‍ നിര്‍ത്തി , ഞാന്‍ വീണ്ടും പുത പ്പിനുള്ളില്‍ തന്നെ ചുരുണ്ട് കൂടി ഒരു പത്തു മണിവരെ .അത് കഴിഞ്ഞു . പ്രാഥമിക കാര്യങ്ങള്‍ ഒക്കെ കഴിഞ്ഞു പുസ്തകങ്ങളുമായി സല്ലപിക്കാന്‍ തുടങ്ങുമ്പോള്‍ ഉമ്മ വന്നു പറഞ്ഞു നിനക്ക് ഈ പുസ്തകവുമായി ഇങ്ങിനെ കുത്തിയിരിക്കുന്നതിനു പകരം ആ പശുവിനെ കൊണ്ടുപോയി ഇത്തിരി പച്ച കിട്ടുന്ന എവിടെയെങ്കിലും കൊണ്ട് പോയി ഒന്ന് മേയ്ച്ച്ചാല്‍ എന്താ ..ആ മേയിക്കുന്നതിനിടയില്‍ നിന്റെ പത്തു കിത്താബു ഓത്തും നടക്കുമല്ലോ എന്റെ വായനാ ശീലത്തെ പത്തു കിത്താബു ഓതുക എന്നാണ് ഉമ്മ പറയുക .എന്റെ കണ്ണിനു കാഴ്ച്ച കുറഞ്ഞത് ഇങ്ങിനെ നിരന്തരം ഒത്തു നടത്തിയിട്ടാണ് എന്നാണു ഉമ്മ പറയുക . എന്തോ നല്ല മൂഡു ആയത് കൊണ്ട് ഞാന്‍ ഉമ്മയുടെ നിര്‍ദ്ദേശം സ്വീകരിച്ചു . ചെന്ന് പശുവിനെ തെങ്ങിന്‍ മൂട്ടില്‍ നിന്നു അഴിച്ച്ചതും കാര്യം മനസ്സിലായത് പോലെ പശുണി വളരെ ദ്രതിയില്‍ വച്ചു പിടിച്ചു നേരെ വീടിനു അടുത്തുള്ള കാവിലേക്കു . ഞാന്‍ തെളിക്കാന്‍ ഒന്നും പോയില്ല നടന്ന വഴിയെ തെളിച്ചു . ഈ നടന്ന വഴിയെ തെളിക്കുക എന്ന പ്രയോഗം ഇടയ്ക്കു ഉമ്മ നടത്തുന്നതാണ് തെളിച്ച വഴിയെ നടന്നില്ലെങ്കില്‍ പിന്നെന്താ ചെയ്യുക നടന്ന വഴിയെ തെളിക്കുക എന്ന് . ഇങ്ങിനെ ആയിരം പഴംചൊല്ലുകളുടെ ശേഖരം അവരുടെ കയ്യില്‍ ഉണ്ടായിരുന്നു മനസ്സില്‍ .
അങ്ങിനെ മുന്നില്‍ ഗോമാതാവും പിന്നില്‍ ഞാനുമായി കാവിനകത്തു എത്തി കാവ് ഇന്നുമുണ്ട് പാല മരങ്ങളും പനയും വള്ളികളും കാട്ടു ചെമ്പകവും ഒക്കെ ആയി നിബിഡ വനമായി തന്നെ കാവ് നില നില്‍ക്കുന്നു . എന്നാണു ആടുനിക ഭക്ത
ശിരോമണി കള്‍ അത് ഫൈവ് സ്റ്റാര്‍ പദവി ഉള്ള ക്ഷേത്രം ആക്കി മാറ്റി നശിപ്പിക്കുക എന്നറിയില്ല ഇന്ന് അവിടത്തേക്ക് ഒരു നല്ല റോഡു കാണാന്‍ ഉണ്ട് നേരത്തെ വലിയ കുണ്ടനിടവഴി താണ്ടിയാണ് തണുപ്പിന്റെയും ഇരുട്ടിന്റെയും കേന്ദ്രം ആയ കാവില്‍ എത്താന്‍ ആവുക . കാവിലെത്തിയ്തും ശ്രീമതി പശുണി വള്ളി പടര്‍പ്പിനിടയില്‍ തല ഇട്ടു പടര്‍പ്പന്‍ പുല്ലുകളും മറ്റും വലിച്ചു പറിച്ചു തിന്നാല്‍ തുടങ്ങി . ഞാന്‍ എന്റെ പുസ്തകവുമായി കിഴക്ക് ഭാഗത്ത് ഉള്ള പീഠം പോലെ തോന്നുന്ന കല്കെട്ടില്‍ കയറി ഇരിപ്പ് ഉറപ്പിച്ചു അത് പഴയ കാലത്തെ ബലി തറയോ മറ്റോ ആണ് . ഒരാള്‍ക്ക് നീണ്ടു നിവര്‍ന്നു കിടക്കുകയും ചെയ്യാം . അങ്ങിനെ ഞാന്‍ വായനയിലും ഗോമതി തീറ്റയിലും വ്യാപ്രതം ആയിരിക്കെ .സമയം പോയത് അറിഞ്ഞില്ല ഏകദേശം മധ്യാന്ഹം കഴിഞു എന്ന് തോന്നുന്നു .എനിക്ക് നല്ല മയക്കം വന്നു ഞാന്‍ നീണ്ടു നിവര്‍ന്നു കിടന്നു . അപ്പോഴാണ് എവിടെ നിന്നോ ഉള്ള ഈച്ചകളും പ്രാണികളും ഒക്കെ ശല്യം ആയതു .ഞാന്‍ ഉടുത്തിരിക്കുന്നത് ഒരു പഴയ ഡബിള്‍ മുണ്ട് ആണ് അത് നിവര്‍ത്തി തല വഴി മൂടി ഞാന്‍ നിവര്‍ന്നു കിടന്നു . അപ്പോള്‍ കിടത്തം സുഖം ഈ ച്ചകളുടെ ശല്യം ഇല്ലാതെ നല്ല മയക്കം . അങ്ങിനെ ചില സ്വപ്ങ്ങള്‍ ഒക്കെ കണ്ടു കിടക്കവേ പെട്ടെന്ന് ഒരു നിലവിളി ഹെന്റെ അള്ളോ എന്നോ അമ്മെ എന്നോ ഉള്ള നിലവിളിയും ഓട്ടവും കേട്ടു ഞാന്‍ ചാടി എണീറ്റ് എനിക്ക് ഒന്നും മനസ്സിലായില്ല . പശു ആണെങ്കില്‍ ബ ഹളം കേട്ടു വരണ്ടു കാവിനു പുറത്തേക്ക് ഓടി ക്കഴിഞ്ഞിരുന്നു .എന്താണ് സംഭവിച്ചത് എന്നറിയാതെ തരിച്ചു നില്‍ക്കാനേ എനിക്ക് ആയുള്ളൂ .പശു എന്തയാലും വീട്ടില്‍ എത്തിക്കൊള്ളും എന്ന് എനിക്ക് അറിയാം അത് കൊണ്ട് ആഭാഗം ഞാന്‍ ശ്രദ്ധിച്ചില്ല കുറച്ചു കഴിഞ്ഞു സ്ഥല കാല ബോധത്തിലേക്ക് വന്ന ഞാന്‍ ,ഡബിള്‍ മുണ്ട് നേരെ ഉടുത്തു കാവിനുള്ളില്‍ ഒരു സെര്‍ച്ചു നടത്തി അപ്പോള്‍ ...
ഒരു മുളം കൂട്ടത്തിനു പിന്തിരിഞ്ഞു ഒരു നഗ്നയായ സ്ത്രീരൂപം തല മുട്ടുകള്‍ ക്കിടയില്‍ തിരുകി കൂനി കൂടി ഇരിക്കുന്നു കിതക്കുന്നു .നല്ല കറുത്തു മിന്നുന്ന ഉടല്‍ കടഞ്ഞെടുത്ത ശരീരം ശരിക്കും ക്രഷ്ണ. പിറകില്‍ നിന്നു എനിക്ക് ആളെ തിരിച്ചറിയാന്‍ ആയില്ല വല്ല ഭ്രാന്തിയോ യക്ഷിയോ ആണെന്ന പേടി കൊണ്ട് അടുത്തു പോകാനും വയ്യ . ഒടുവില്‍ ധൈര്യം സംഭരിച്ചു ഞാന്‍ ചോദിച്ചു നീ ആരാണ് എന്താണ് അവിടെ ചെയ്യുന്നത് ? പക്ഷെ ആപൊസിഷനില്‍ നിന്നു അത് ചലിക്കയോ എന്തെങ്കിലും പറയുകയോ ചെയ്യുന്നില്ല ഒന്നുകില്‍ കിതക്കുകയോ കരയുകയോ ചെയ്യുക യാണ് . അവസാനം എനിക്ക് ക്ഷമ കേട്ടു .ഞാന്‍ ഉടുത്തിരുന്ന മുണ്ട് അതിനെ നേര്‍ക്ക് ഉരിഞ്ഞു എറിഞ്ഞിട്ടു പറഞ്ഞു ഇത് ഉടുക്ക് പിശാചേഎന്ന് . ഞാന്‍ ദിഗംബരന്‍ അല്ല കേട്ടോ വലിയ ട്രൌസര്‍ അടിയില്‍ ഉണ്ട് ഷര്‍ട്ടും ഇട്ടിട്ടുണ്ട് അതാണ് ധൈര്യത്തില്‍ മുണ്ട് ഉരിഞ്ഞത് . അത് കിട്ടിയപ്പോള്‍ ആ പെണ്ണ് ഒന്ന് ചലിച്ചു പിറകിലേക്ക് തിരിയാതെ തന്നെ തുണി വാരി ച്ചുറ്റി അപ്പുറത്തേക്ക് മരച്ചുവട്ടില്‍ പാവാടയും ലുന്ഗിയും ഉടുപ്പും കിടന്ന ഇടത്തേക്ക് ഒരോട്ടം എന്നിട്ട് ദ്രതിയില്‍ അതൊക്കെ വലിച്ചു കയറ്റി ഓടിപ്പോകാനുള്ള ശ്രമം ആണ് .അപ്പോഴാണ് തുണി ഒക്കെ അവിടെ ഉരിഞ്ഞിട്ടതും .ആളെയും ശരിക്ക് കാണുന്നത് അവള്‍ ഞാന്‍ ഇടയ്ക്കു ഒളി കണ്ണിട്ടു നോക്കാറുണ്ടായിരുന്ന സീത ആണ് [പേര് ഒറിജിനല്‍ അല്ല ] പക്ഷെ അവളെ ഓടിപ്പോകാന്‍ ഞാന്‍ സമ്മതിച്ചില്ല തടഞ്ഞു വച്ചു
എന്നിട്ട് ക്രോസ്സ് വിസ്താരം തുടങ്ങി എന്തിനു അവിടെ വന്നു ആരുടെ ഒപ്പം വന്നു എന്തിനാണ് തുണി ഉരിഞ്ഞത് , ആരാണ് ഹെന്റെ അള്ളോ എന്ന് വിളിച്ചത് ആരാണ് അമ്മെ എന്ന് വിളിച്ചത് ? പക്ഷെ അവള്‍ ഒന്നും പറയുന്നില്ല മാത്രമല്ല വീണ്ടും തറയില്‍ കുത്തി ഇരുന്നു കരയാന്‍ തുടങ്ങി എനിക്കാണെങ്കില്‍ ഭയവും തോന്നി സാധാരണ കാവില്‍ ആരും വരില്ല .ഇനിയ്യീ പിശാചു കരയുന്നത് കേട്ടു വല്ലവരും എത്തി നോക്കിയാല്‍തീരും എല്ലാ മാനവും . എങ്കിലും ഞാന്‍ അവളോട് പറഞ്ഞു
കാര്യം പറയാതെ നിന്നെ ഞാന്‍ ഒരിഞ്ചു ചലിക്കാന്‍ സമ്മതിക്കില്ല അവസാനം അവള്‍ കാലു പിടിക്കാന്‍ ആഞ്ഞു എനിട്ട് പറഞ്ഞു . നിങ്ങള്‍ ആരോടും പറയരുത് ഞാന് നസീരിക്കാന്റെ കൂടെ വന്നത് ആണ് [പേര് വ്യാജം ] നസീരിക്ക പറഞ്ഞിട്ടാണ് മുണ്ട് ഉരിഞ്ഞത് മുണ്ട് ഉരിഞ്ഞു നിവര്‍ന്നപ്പോള്‍ ബലിക്കല്ലില്‍ വെളുത്ത എന്തോ കിടക്കുന്നത് കണ്ടു അയാള്‍ പതുങ്ങി ചെന്ന് നോക്കിയതാണ് നോക്കുമ്പോള്‍ ഒരു മയ്യിത്ത് കിടക്കുന്നു അത് കണ്ടതെ നിലവിളിച്ചു കൊണ്ട് കയ്യാല ചാടി മറിഞ്ഞു അയാള്‍ ഓടി ഞാന്‍ പേടിച്ചു എന്താണ് ചെയ്യേടത് എന്ന് അറിയാതെ അവിടെ ഇരുന്നു പോയത് ആണ് .ഞാന്‍ എന്റെ ജീവിതത്തില്‍ ഇതുപോലെ അട്ടഹസിച്ചു ചിരിച്ചിട്ടില്ല കാവില്‍ നിന്നു എന്റെ ചിരി കേട്ട വാവലുകളും പക്ഷികളും പറന്നു അകന്നു . പുറത്തു നിന്നു ആരെങ്കിലും കേട്ടിരുന്നു എങ്കില്‍ അത് ഭൂതം ചിരിക്കുന്നത് ആണ് എന്നോര്‍ത്തു ഓടി മാറിയേനെ . എന്റെ ചിരി കേട്ടു അന്തം വിട്ടു നിന്ന സീതയോട് ഞാന്‍ പറഞ്ഞു പൊട്ടി പെണ്ണേ അത് ഞാന്‍ ആയിരുന്നു ആ മയ്യിത്ത് . കേവലം ഒരു ശവം കണ്ടു നിന്നെ തനിച്ചാക്കി ഓടി പ്പോയ ആ ഹമുക്കിനെ മാത്രമേ നിനക്ക് സ്നേഹിക്കാന്‍ കണ്ടുള്ളൂ , അപ്പോള്‍ അവള്‍ പറഞ്ഞു നാണത്തോടെ സ്നേഹം ഒന്നുമില്ല അയാള്‍ അത് തരാം ഇത് തരാം എന്നൊക്കെ പറഞ്ഞു പ്രലോഭിപ്പിച്ച്തു ആണ് . ഞാനും അതൊക്കെ തരാം നീ എന്നെ സ്നേഹിക്കുമോ ? അവള്‍ ഒന്നും മിണ്ടിയില്ല ഞാന്‍ അവളോട് പറഞ്ഞു . തല്‍ക്കാലം നീ പോ ,എന്റെ പശു എങ്ങോട്ടോ ഓടിപ്പോയി അതിനെ കണ്ടു പിടിക്കട്ടെ .വീട്ടില്‍ എത്തിയപ്പോള്‍ പശുണി അവിടെ ഉണ്ട് .
പിന്നീട് ഞാന്‍ ഈ മഹാ വിരുതന്‍ പനിച്ചു കിടക്കുന്നു എന്ന് കേട്ടു അയാളുടെ വീട്ടില്‍ കാണാന്‍ പോയി .അയാള്‍ പറഞ്ഞ കഥ തീര്‍ത്തും വെത്യസ്ഥം ആയിരുന്നു . അയാള്‍ കാവിനു പുറത്തുള്ള വഴിയില്‍ കൂടി നടക്കുമ്പോള്‍ മൂടി പ്പുതച്ച്ച ഒരു രൂപം വഴിയില്‍ കിടക്കുന്ന എന്നും അത് കണ്ടു പേടിച്ചു ഓടി എന്നും മുള്ളിലും മറ്റും വീണു ശരീരത്തില്‍ മുറിവ് പറ്റി എന്നും അതിനാല്‍ ആണ് പനി വന്നത് എന്നുമൊക്കെ ആണ് അയാളുടെ വിശദീകരണം .ചിരി അടക്കാന്‍ പാട് പെട്ട് ഞാന്‍ പുറത്തു ചാടി . എന്നിട്ട് ഞാന്‍ ചോദിച്ചു അങ്ങിനെ ആണെങ്കില്‍ നിങ്ങള്‍ ആളെ കൂട്ടി അവിടെ പരിശോദിക്കാത്തത് എന്ത് ? അപ്പോള്‍ പേടി കൊണ്ട് എനിക്ക് ഒന്നും തോന്നിയില്ല ഞാന്‍ വന്നു ഇവിടെ വീഴുകയായിരുന്നു എന്നാണു മറുപടി .കൂട്ടരേ ഇതാണ് പല പ്രേത കഥകളുടെയും നിജ സ്ഥിതി . ചിലര്‍ അവരുടെ കാര്യം സാധിക്കാന്‍ വേണ്ടി പ്രേത വേഷം കെട്ടുന്നു ചിലര്‍ ഇങ്ങിനെ ഭീതി കൊണ്ട് പ്രത്ത്തെ സ്രഷ്ട്ടിക്കുന്നു.
No comments:
Post a Comment