മലയാള സിനിമ കണ്ടിട്ട് കുറെ നാളുകള്‍ ആയി . പൊതുവേ നിലവാരം കുറഞ്ഞ സിനിമകള്‍ മാത്രമേ കാണാന്‍ ഉള്ളൂ എന്നത് കൊണ്ടും സമയ ക്കുറവും ഒക്കെ ആണ് കാരണം , എങ്കിലും ഇന്നലെ ഒരു മലയാള സിനിമ തിയറ്ററില്‍ പോയി കണ്ട കാര്യം നിങ്ങളു മായി പങ്കുവയ്ക്കാം എന്ന് തോന്നി ഒരുമഹത്തായ സിനിമ ഒന്നും അല്ല .പക്ഷെ സിനിമ കണ്ടു ഇറങ്ങുമ്പോള്‍ നിങ്ങള്‍ ഒരു സിനിമ കണ്ടു എന്ന സംത്രപ്തി അതില്‍ നിന്നു ലഭ്യം ആവും എന്ന് ഞാന്‍ കരുതുന്നു . അത്തരം ഒരു സിനിമ ആണ് പ്രാഞ്ചി ഏട്ടന്‍ എന്ന രഞ്ജിത്ത് സിനിമ
തുട ക്കത്തിലെ പറഞ്ഞു വല്ലാതെ കലാമൂല്യം ഒന്നും ഉള്ള സിനിമ അല്ല പ്രാഞ്ചിയേട്ടന്‍ എങ്കിലും ഇത്തിരി നല്ല സീനുകളും ഒഴുക്കുള്ള തിര ക്കതയും നല്ല നിലവാരം ഉള്ള കോമഡി സീനുകളും ഒതുക്കം ഉള്ള സംഭാഷണവും മിതം ആയ അഭിനയവും ആയി നമ്മെ രസിപ്പിക്കാന്‍ ഈ ചിത്രത്തിന് ആവുന്നു എന്ന് നിസ്സംശയം പറയാം , വളരെ വിപുലം ആയ സന്നാഹങ്ങളോ ത്രസിപ്പിക്കുന്ന രംഗങ്ങളോ തട്ടു പൊളിപ്പന്‍ ടയലോഗോ അടിപൊളി പാട്ടുകളോ ഇല്ലാതെ തന്നെ ഒരു കമെഴ്സി യല്‍ സിനിമ ആളുകളെ രസിപ്പിക്കും പിടിച്ചു ഇരുത്തും എന്നതിന് ഉത്തമ ഉദാഹരണം ആണ് ഈ സിനിമ , ഇടയ്ക്കു ഒരു പാട്ടും അതില്‍ ആടാന്‍ തക്കവണ്ണം ഒരു നടിയും ഇല്ലാത്തതിന്റെ കുറവ് തീര്‍ക്കാന്‍ എന്നോണം ചെറിയ പാട്ട് സീന്‍ വരുന്നത് ഒഴിച്ചാല്‍ കാഴ്ച്ചക്കാരനെ തീരെ ബോറടിപ്പിക്കാതെ സിനിമ മുന്നോട്ടു പോകയും ചെയ്തു . നിങ്ങളില്‍ പലരും ഇതിനകം തന്നെ സിനിമ കണ്ടു കാണും എന്നത് കൊണ്ട് വളരെ വിശദം ആയി ഈ സിനിമയുടെ കഥ ഇവിടെ പറയേണ്ടത് ഉണ്ട് എന്ന് തോന്നുന്നില്ല .എങ്കിലും ഒരു രത്ന ചുരുക്കം നല്‍കാം
ത്രശൂര്‍ നഗരം കേന്ദ്രീകരിച്ചു ബിസിനസ്സ് നടത്തുന്ന ഫ്രാന്‍സിസ് എന്ന പ്രാഞ്ചിയെട്ടന്‍ സ്വന്തം പേരിനോട് ചേര്‍ന്ന് കിട്ടിയ വാല്‍ ആയ അരി പ്രാഞ്ചി [അരികച്ച വടക്കാരന്റെ മകന്‍ ആകുകയാല്‍ ] എന്ന പേരിനാല്‍ അനുഭ വിക്കുന്ന അപകര്‍ഷവും അതോടു അനുബന്ധിച്ചു ആത്മ സംഘര്‍ഷവും ഒക്കെ വളരെ മിതമായ അഭിനയത്തികവോടെ മമ്മൂട്ടി എന്ന നടനിലൂടെ പറയുകയാണ് രണ്ജിത്ത് എന്ന അസംവിധായകന്‍ . പൊതുവേ ഇത്തിരി പൊങ്ങച്ചവും ഏറെ നന്മയും നസ്രാണി പരിവേഷവും ഒക്കെ പേറുന്ന ഫ്രാന്‍സിസിനെ ഈ പേര് വരുത്തുന്ന അപമാനങ്ങളില്‍ നിന്നു രക്ഷിക്കുക എന്ന ലകഷ്യത്തോടെ പത്മ വാര്‍ഡു കിട്ടും എന്ന് വരെ പറഞ്ഞു പ്രലോഭിപ്പിക്കയും .അതിനായി കോടി ക്കണക്കിന് രൂപ വരെ നഷ്ട്ടപ്പെടുത്തുകയും ഒക്കെ ചെയ്യുന്ന മേനോന്‍ എന്ന ഇന്നസെന്റിന്റെ കഥാപാത്രവും ഉന്നതരുടെ ജീവിതത്തിലെ പരാലിസുകള്‍ പോലെ കാണപ്പെടുന്ന കുറെ കഥാപാത്രങ്ങളും ഒക്കെ ചേര്‍ന്ന് സ്രഷ്ട്ടിക്കുന്ന തമാശയും ഗൌരവവും ഒക്കെ ചേര്‍ന്ന ഒരു സാധാരണ ഫിലിം തന്നെയാണ് .തുടക്കവും ഒടുക്കവും ഇത്തിരി ഫാന്റസിയുടെ മേമ്പൊടി ചെര്ര്‍ത്തു രഞ്ജിത്ത് പറഞ്ഞിരിക്കുന്നത് . കഥയിലേക്ക് പൊളി എന്ന പത്താം ക്ലാസ്സ് വിദ്യാര്‍ഥി കടന്നു വരുന്നതോടെ ചിത്രം അതുവരെ തുടരുന്ന രസം എന്നത്തില്‍ നിന്നു മാറി ഗൌരവമാര്‍ന്ന ഒരു ഹ്യൂമന്‍ സ്റൊരിയിലേക്ക് പരിവര്‍ത്തിക്കയും സമൂഹത്തില്‍ നാം ശ്രദ്ധിക്കാതെ കിടന്ന ഒരു വിഷയത്തെ നമ്മുടെ ബോധാമാണ്ടാലത്തിലേക്ക്ബോധ മണ്ഡലത്തില്‍ കൊണ്ട് വരികയും ചെയ്യുന്നു . പഠിത്തത്തില്‍ പിന്നാക്കം എങ്കിലും അതി ബുദ്ധിമാന്‍ ആയ പൊളി എന്ത് കൊണ്ട് പരീക്ഷയില്‍ തോറ്റു എന്ന അന്വഷണം പോളിയുടെ സ്പോന്‍സര്‍ ആയ പ്രാഞ്ചിയെ സമൂഹത്തില്‍ ഒറ്റപ്പെട്ടുപോകുന്ന ഒരു കുട്ടിയുടെ ജീവിത യാഥാര്‍ത്യത്തിലേക്ക് നയിക്കുന്നു .
ആയാഥാര്‍ത്ഥ്യം അയാളെ അടിമുടി ഉലക്കുകയും അതില്‍ നിന്നു സ്വന്തം നന്മ പോങ്ങച്ഛത്താല്‍ മറക്കപ്പെടുന്നു എന്ന ഭോ ധ്യത്തില്‍ എത്തിക്കുകയും മനുഷ്യനില്‍ തന്നെയാണ് പുണ്ണ്യവാലര്‍ കുടികൊള്ളുന്നത് എന്ന സത്യം തിരിച്ചറിയുകയും ചെയ്യുന്നു . തുടക്കത്തില്‍ തന്നെ സ്വന്തം തറവാട്ടിലെ മരിച്ചടക്കപ്പെട്ട തലമുറകളുമായി സംവദിച്ചു കൊണ്ട് പള്ളിമേടയില്‍ എത്തുന്ന പ്രാഞ്ചി അവിടെ സെന്റ് ഫ്രാന്‍സിസ് അസീസിയുടെ പ്രതിമ ജീവന്‍ വച്ചു വന്നു തനി തൃശൂര്‍ ഭാഷയില്‍ സംസാരിക്കുന്നതായി ഒരു ഹാലൂസനെഷനില്‍ എത്തുകയും അദ്ദേഹത്തോട് കഥപറയുന്നു എന്നരീതിയില്‍ ആണ് തിരക്കഥ മുന്നേറുന്നത് .തമാശക്ക് വേണ്ടി തമാശ സ്രഷ്ട്ടിക്കയോ , വള്ഗാരിട്ടി തോന്നുകയോ ഒരിടത്തും ഉണ്ടാവുന്നില്ല . മേനോന്‍ എന്ന കഥാപാത്രത്തിനെ അവതരിപ്പിച്ച ഇന്നസെന്റു ലേശം മിതത്വ കുറവ് കാട്ടിയോ എന്ന സംശയം ഒഴിച്ചാല്‍ ബാക്കി ഓരോ നടീനടന്മാരും അവരവരുടെ റോളുകള്‍ ഭംഗിയായി തന്നെ ചെയ്തു . പ്രതേകിച്ച്ചു പുണ്ണ്യ വാളന്‍ ആയി അഭിനയിച്ച നടന്‍ വളരെതന്മയത്വത്തോടെ തന്നെ തന്റെ ഭാഗം ചെയ്തു .രൂപം കൊണ്ടും കഥാ പാത്രത്തോട് നീതിപുരത്താന്‍ ആയി . മേകപ്പില്‍ പ്രതേകിച്ച്ചു കഷണ്ടി തീര്‍ത്തതില്‍ ചെറിയ അപാകത കാണാനും ഉണ്ട് . കുറച്ചു സമയത്തേക്ക് മാത്രം സ്ക്രീനില്‍ ഉള്ള സിദ്ധീഖും ജഗതിയും അവരുടെ ഭാഗം വളരെ നന്നാക്കുകയും ചെയ്തു .കുശ്ഭുവിനു വലുതായി ഒന്നും ചെയ്യാന്‍ ഇല്ലാത്തത് കൊണ്ട് അത് പ്രതേകം എടുത്തു പറയുന്നില്ല എന്ന് മാത്രം .ശുഭ പര്യവസായി ആയ ഈ ചിത്രം പറ്റുമെന്നാല്‍ തിയറ്ററില്‍ തന്നെ ചെന്ന് കാണുക എന്ന നിര്‍ദേശത്തോടെ രസഗുരു ലഘു ഗുരു ചക്ക ക്കുരു
No comments:
Post a Comment