Wednesday, 29 September 2010

മക്കളെ കണ്ടു കൊതിച്ചു കൊള്ളീടുക മാമ്പൂവു കണ്ടും കൊതിച്ചു കോള്ളീടുക

എനിക്കായെന്‍ പെണ്ണി നുദരത്തിന്‍ ദാനം 
പൊന്നു തോല്‍ക്കും വെണ്ണിലാകുഞ്ഞുങ്ങള്‍
കണ്ണില്‍ നിലാവുള്ള പൊന്നുമോള്‍ ആദ്യമായ്
പിന്നിലായ് വന്നവന്‍ കള്ളന്‍ കുറുമ്പന്‍

ശാന്തി തന്‍ അമര്ത് നാവില്‍ തൊട്ടാവാം
നാന്മുഖന്‍ തീര്‍ത്തതാ പെണ്‍കുഞ്ഞിനെയെന്നു
കരുതിപ്പോയ് ഞാനന്ന് സാല്ത്ഭുതം സാകൂതം
കരയുയുക ഇല്ലായിരുന്നവള്‍ തീരെ വിശപ്പിനാലല്ലാതെ 

ചുറ്റും കളിപ്പാട്ടംനിരത്തി  ഇരുത്തിയാല്‍
ചിരിച്ചു കളിച്ച്ചേ ഇരുന്നവള്‍ വിശപ്പിന്‍ വിളിവരെ
അമ്മിഞ്ഞ മോന്തി പൈദാഹംതീര്‍ന്നെന്നാല്‍
തൊട്ടിലില്‍ കൈവിരല്‍ ഉറുഞ്ചി ഉറങ്ങുമവള്‍

ഇന്നു വലുതായി എന്നാലുമാശാന്ത ശീലം -
ഉണ്ടുള്ളിലെന്‍ പൊന്‍ മകള്‍ക്ക് മായാതെ
പെണ്‍കുഞ്ഞു പൊന്‍ കുഞ്ഞു തന്നെയാണെന്ന് ,
പറയുന്നു ഞാനിന്നു സംശയമില്ലാതെ .

മകനോ കുറുമ്പന്‍ കറുമ്പന്‍  കലഹപ്രിയന്‍
ചാടിയും ഓടിയും വീട് മറിച്ചിട്ടും -
വെയിലില്‍ മഴയില്‍ കാറ്റില്‍ മദി ച്ചിട്ടും
കൂട്ടുകാരൊത്തു  വഴക്കായ് പിണങ്ങിയും

ഞാന്‍ ഒരാണെന്ന് സ്ഥാപിക്കയാ ണവാന്‍
വേപുത കൊള്ളുന്നതിനാല്‍ അവന്നമ്മ -
ഞാനോ പറയു മവളോട് ,അവനെന്‍ പൊന്‍ മകന്‍
നാളെയീ ലോകം മാറ്റി മറി ക്കേണ്ടോന്‍

നല്‍കണം മക്കള്‍ക്ക്‌ ശിക്ഷണം ശിക്ഷയും
സ്നേഹവും സ്വാതന്ത്ര്യം ഒക്കെ നല്‍കീടുകില്‍
മക്കളെ കണ്ടു കൊതിച്ചു കൊള്ളീടുക
മാമ്പൂവു കണ്ടും കൊതിച്ചു കോള്ളീടുക 

 

No comments:

Post a Comment