വായനയെ കുറിച്ചു ആണ് ഇന്ന് പറയാന്‍ ഉദ്ദേശിക്കുന്നത് ,എന്ത് വായിക്കണം എങ്ങിനെ വായിക്കണം വായന കൊണ്ട് എന്ത് നേട്ടം പുസ്തകം വില കൊടുത്ത് വാങ്ങേണ്ടത് ഉണ്ടോ എന്നെല്ലാം നമുക്കിന്നു ചര്‍ച്ച ചെയ്യാം , ഈയ്യിടെ ശ്രീ ഹംസ കഞ്ഞിരപ്പള്ളി എന്ന എന്റെ പ്രിയന്‍ ഫേസ് ബുക്കില്‍ സീറോ ഡിഗ്രി എന്ന ചാരുനിവേദിതയുടെ മാസ്റ്റര്‍ പീസ് വായിച്ചതിനു ശേഷം .പൌലോ കൌലോ ഫാനുകാരോട് നിങ്ങളുടെ മുറ്റത്തു ഇതുപോലെ ക്ലാസ്സിക് കിടക്കുമ്പോള്‍ എന്തിനു പടിഞ്ഞാറും ലത്തീനിലും ഒക്കെ തിരയുന്നു എന്ന് സൂചിപ്പിക്കുന്ന തരത്തില്‍ ഒരു കുറിപ്പ് ഇടുക ഉണ്ടായി .ഫേസ് ബുക്ക് ശ്രദ്ധിക്കുന്നവര്‍ അത് കണ്ടു കാണും .അപ്പോള്‍ ഗുരുവിനു തോന്നി വായനയെ കുറിച്ചു ഒരു കുറിപ്പ് ഇട്ടാലോ എന്ന് , മുഷിയില്ല എന്നാല്‍ ഈ കുറിപ്പ് തുടങ്ങുന്നു .
എന്താണ് നാം ആദ്യം വായിച്ചു തുടങ്ങിയത് ? തീര്‍ച്ചയായു അത് പാഠ പുസ്തകങ്ങള്‍ തന്നെ .പാഠ പുസ്തകത്തില്‍ എനിക്ക് എന്നും ഇഷ്ടം തോന്നിയത് പാട്ടുകളോട് ആണ് കൂ കൂ തീവണ്ടിയും കൂകി പ്പായും തീ വണ്ടിയും മേരിയുടെ കുഞ്ഞാടും പഞ്ചാര കുഞ്ചുവും ഒക്കെ അക്ഷരം തിരിയുന്നതിന് മുന്‍പേ മനസ്സില്‍ കുടിയേറി പിന്നീട് കൊച്ചു സോദ്ദേശ കഥകളും മറ്റും വായിച്ചു മനസ്സില്‍ഷിബി ചക്രവര്‍ത്തിയായി. പിന്നെ ചരിത്രത്തില്‍ നിന്ന് ബഹദൂര്‍ സഫറിനെയും മോഹന്‍ റായിയും ഒക്കെ വായിച്ചെടുത്തു .അപ്പോഴേക്കും മീശ വരാന്‍ തുടങ്ങിയിരുന്നു .മീശ വരാന്‍ തുടങ്ങുമ്പോള്‍ വായന പൈകിളിമുതല്‍ യക്ഷി മുതല്‍ ഷെര്‍ലക്ക് ഹോംസും കോട്ടയം പുഷ്പ നാഥും വരെ എത്തി അതിലിടയ്ക്ക് നാട്ടില്‍ ചിലരൊക്കെ ബനിയനിനു ഉള്ളില്‍ തിരുകി കൊണ്ട് നടന്നിരുന്ന മഞ്ഞപുസ്തകം കണ്ടെത്തിക്കഴിഞ്ഞിരുന്നു അത് വായിച്ചു ഉറക്കം നഷ്ടപ്പെട്ടു പോകയും ചെയ്തു ഇത് വായനയുടെ ആദ്യഘട്ടം ,അപ്പോഴും പത്രവായന എന്നത് ഒരു മരിച്ചു നോക്കല്‍ മാത്രം ആയി .വീട്ടില്‍ കിട്ടിയിരുന്ന രാഷ്രീയ മാഗസിനുകളും അന്നത്തെ കാലത്ത് നല്ല സടാന്ടെര്‍ഡില്‍ വന്നിരുന്ന ചന്ദ്രിക വീക്കിലിയും,സൌജന്യം കിട്ടിയിരുന്ന സോവിയറ്റ് നാടും ഒക്കെ പുറം ലോകത്തേക്കുള്ള വാതായനം ആയിരുന്നു .
പിന്നീടാണ് ലൈബ്രറിയും പുസ്തക ശാലകളും ഒക്കെ ആയി ബന്ധം വരുന്നത് പുസ്തകത്തില്‍ ആദ്യത്തേത് ബഷീര്‍ തന്നെയാണ് എന്നാണു ഓര്‍മ്മ .അത് രസവും അത്ഭുതവും ഒക്കെ ചേര്‍ന്ന വായനാനുഭവം നല്‍കി .അപ്പോഴേക്ക് വായന ഒഴിച്ചു കൂടാത്തതും പുസ്തകം വില കൊടുത്ത് വാങ്ങാവുന്ന ഒന്ന് ആയും മാറി ,പിന്നീടു വായനയുടെതായ ഒരു ദിവസം ഇല്ലാതെ കടന്നു പോയിട്ടുണ്ടോ എന്ന് സംശയം ആണ് ഇന്നും കിടക്കുന്നതിനു മുന്‍പ് കുറച്ചു നേരം വായിച്ചില്ല എങ്കില്‍ എനിക്ക് ഉറക്കം വരില്ല എന്ന തരത്തില്‍ എനിക്ക് അഡിക്ഷന്‍ ഉണ്ട് . ഇന്നത്തെ എന്റെ വായന എന്നത് ലിമിറ്റ് ലെസ്സ് ആണ് ഇസ്ലാമിക പ്രസിദ്ധീകരണം മുതല്‍ പ്ലേബോയ് മാഗസിന്‍ വരെ ഞാന്‍ ഇന്നും വായിക്കും .സാന്ദ്രബികം ആയി പറയട്ടെ ഖുതുബാത്തും ,രാജ മാര്‍ഗവും ഇസ്സത്ത് ബെഗോവിച്ച്ചും രജാഗാരോടിയും മുഹമ്മദു അസ്ടും ഒക്കെ ഈ രംഗത്ത് തിളങ്ങിയ കാലത്ത് അത് വായിച്ച ആളാണ് ഞാന്‍ ഇന്ന് ആമെഖലയില്‍ ഇസ്ലാമിസ്റ്റുകള്‍ പരാജയപ്പെട്ടിരിക്കുന്നു എന്ന് മാത്രമല്ല ,വായന തന്നെ നിര്‍ത്തി വച്ചു ഇല്ലാത്ത ശത്രുവിനെ ഇരുട്ടില്‍ തപ്പി മറ്റുള്ളവരെകൊണ്ട് ഭീകരര്‍ എന്ന് വിളിപ്പിക്കയും എന്നിട്ട് അതിനെ തടയാന്‍ എന്നപേരില്‍ അധര വ്യായാമവും ജിഹാടിലക്കവും നടത്തി സമയം കൊള്ളുക ആണ് ഇസ്ലാമിസ്റ്റുകള്‍ എന്ന് പറയുന്ന കൂട്ടം .മാത്രമല്ല അവര്‍ക്ക് കാപ്സ്യുല്‍ പരുവത്തില്‍ നേത്രത്വം ഉരുട്ടി ക്കൊടുക്കുന്നതല്ലാതെ വിപുല വായനയോ പ്ടനമോ ഈ കൂട്ടര്‍ക്ക് ഇന്ന് ഇല്ല എന്നത് രസകരം ആണ് സങ്കടകരവും ,കുറാന്‍ ഒരു സ്ത്രീ പക്ഷ വായന വായിച്ചിട്ടുണ്ടോ എന്ന്ഈ ജാതി സാട്നത്തോട് ഈയ്യിടെ ചോധിച്ച്ചപ്പോള്‍ അയാള്‍ അങ്ങിനെ ഒരു ആമിനയെ കേട്ടിട്ടേ ഇല്ല .അത് പോകട്ടെ വിഷയം മാറ്റുന്നില്ല തിരിച്ചു വരാം .
എന്ത് വായിക്കണം തുടക്കം ആണെങ്കില്‍ നല്ലത് ലളിത വായന ആണ് നമ്മുടെ വാരാന്ത പതിപ്പുകള്‍ പോലെ ഉള്ളവ വായിക്കാന്‍ ശ്രമിക്കുക ആവശ്യത്തിനുള്ള അറിവും ഭാഷാ പരിചയവും കുറെ രസവും ഒക്കെ അത്തരം പതിപ്പുകളില്‍ നിന്ന് ലഭിക്കും അങ്ങിനെ വായിച്ചു തുടങ്ങുന്ന ഒരാളിന് ക്രമേണ വായനുടെ റേഞ്ച് ഉയര്‍ത്തി കൊണ്ട് വരാന്‍ സാധിക്കും .പിന്നീടു നമുക്ക് തല്ത്പര്യം ഉള്ള വിഷയങ്ങള്‍ തിരഞ്ഞെടുത്തു വായിക്കുക ശാസ്ത്രം ആണെങ്കില്‍ അത് നോവലോ ചെറു കഥയോ ആണെങ്കില്‍ അത് .നോവല്‍ വായന തന്നെ ഇന്ന് പഴയത് പോലെ അല്ല .മാര്‍ക്വിസിനെ വായിച്ചാല്‍ നിങ്ങള്ക്ക് ഇന്ന് കിട്ടുക ലാറ്റിന്‍ പ്രദേശത്തിന്റെ ഭൂമിശാസ്ത്രം വരെ ആണ് പൌലോയെ വായിച്ചാല്‍യൂറോപ്പും ബാള്‍ക്കാനും മധ്യ ഏഷ്യ മുതല്‍ അറബി നാട്ടില്‍ വരെ യാത്ര ചെയ്ത ഒരു അനുഭവം ആണ് ഉണ്ടാവുക ,ചാരുനിവേടിത്യെ വായിക്കുന്ന ആള്‍ ഫ്രാന്‍സിലും ,മൊറോക്കോയിലെ എഴുത്തുകാരന്‍ ശുക്രിയുടെ വരെ അടുത്തു എത്തും .ഇന്ന് നോവല്‍ കഥ സാഹിത്യം എന്നത് കാല്‍പനിക രസത്തില്‍ ചുറ്റി ത്തിരിയുകയും എന്റെ നിളാ തടം എന്റെ ഗന്ഗാതടം എന്നമട്ടില്‍ ഗ്ര്‍ഹാതുരതയോടെ ചുറ്റി ത്തിരിയുന്നില്ല .പറഞ്ഞു വന്നത് .ഇന്ന് ഭൂമിശാസ്ത്രം പഠിക്കാനും ബയോളജി പഠിക്കാനും നിങ്ങള്‍ പര്‍ട്ടിക്കുലര്‍ വായന തന്നെ തിരഞ്ഞെടുക്കണം എന്നില്ല പകരം കളക്ടീവ് ആയ വായനയില്‍ നിന്ന് തന്നെ നിങ്ങള്ക്ക് എല്ലാം വായിച്ചു എടുക്കാന്‍ ആവും എന്ന് അര്‍ത്ഥം .കുറെ മുന്‍പ് ജെ ആര്‍ ഇന്ദു ഗോപനോ മറ്റോ എഴുതിയ [എന്റെ മറവി പൊറുക്കുക പേര് തെറ്റി പ്പോകാം ]അയ്സു എന്ന നോവല്‍ നിങ്ങള്‍ ശ്രദ്ധിച്ചുവോ അതൊരു പരീക്ഷണം ആയിരുന്നു .ഇത്രനന്നായി ശാസ്ത വിഷയം കൈകാര്യം ചെയ്ത ഒരു നോവല്‍ മലയാളത്തില്‍ വന്നിട്ടേയില്ല .എന്നിട്ടും നമ്മുടെ അക്കധമിക് നീരൂപക ശ്രെഷ്ട്ടര്‍ അതിനെ കുറിച്ചു ക മ എന്ന് മിണ്ടിയില്ല .ഇന്നിപ്പോള്‍ അക്കപ്പോരിനെ കുറിച്ചും ഇട്ടിക്കൊരയെ കുറിച്ചും വല്ലതും പറയുന്നത് തന്നെ നമ്മള്‍ ഒന്നും മിണ്ടിയില്ല എങ്കില്‍ ആരെങ്കിലും മണ്ടന്മാര്‍ ആയത് കൊണ്ടാണ് എന്ന് പറഞ്ഞു കളയുമോ എന്ന് പേടിച്ചു ആണ് .
അപ്പോള്‍ വായന എന്നത് അറിവിന് വേണ്ടി വായിക്കുക എന്നതിനപ്പുറം വിനോദത്തിനായി വായിച്ചാലും നിങ്ങള്ക്ക് വേണ്ടുന്ന അറിവും വിനോദവും നല്‍കാന്‍ ഇന്നത്തെ സാഹിത്യ സ്രഷ്ട്ടികള്‍ക്ക് ആകുന്നുണ്ട് എന്നത് എഴുത്ത് മരിച്ചിട്ടില്ല എന്നതിന്റെയും മരിക്കില്ല എന്നതിന്റെയും തെളിവാണ് .അത് കൊണ്ട് നിങ്ങളുടെ വായനയില്‍ നിന്ന് ഒന്നും ഒഴിവാക്കേണ്ടത് ഇല്ല എന്ന് മാത്രമല്ല കഥയോ കവിതയോ പീരിയോടിക്കു കളോ എന്താണ് ലഭിക്കുക അവ വായിച്ചു നിങ്ങളുടെ കണ്ണ് തെളിച്ചെടുക്കുക ,മാത്രമല്ല പുസ്തകം വില കൊടുത്ത് വാങ്ങുന്നത് ഒരു ശീലം ആക്കുന്നത് ദുര്വ്യ്ത്തിനെ പരിധിയില്‍ വരില്ല എന്നും അറിയുക .നിങ്ങള്‍ ഒരു പക്ഷക്കാരന്‍ ആണ് എങ്കില്‍ തീര്ര്‍ച്ച്ചയായു മ എതിര്‍ പക്ഷത്തെ വായിക്കണം എങ്കില്‍ മാത്രമേ നിങ്ങളുടെ പക്ഷം ന്യായീകരിക്കാന്‍ ഉള്ള കോപ്പ് നിങ്ങള്ക്ക് ലഭ്യമാവൂ എന്നും അറിയുക മറ്റൊന്ന് .വായനക്കാരന്‍ എന്നും വായന ഇല്ലാത്തവനെ കാല്‍ മുന്തിയ ജാതി ആണ് .അവന്റെ മുന്നില്‍ നിങ്ങള്‍ എത്ര സാങ്കേതിക ജ്ഞാനം ഉള്ള ആള്‍ ആണെങ്കില്‍ പോലും ഭുദ്ധിമാന്‍ ആണെങ്കില്‍ പോലും നിങ്ങല്ല്ക്ക് തല്നിവര്‍ത്താന്‍ ആവില്ല അവന്‍ ആര്‍ജ്ജിക്കുന്ന ഞ്ജാനം അആരെയു അടിച്ചിരുത്താന്‍ പ്രാപ്തമത്രേ.
No comments:
Post a Comment