ഓരോ കുഞ്ഞും ജനിക്കുന്നത് ഏക ദൈവ വിശ്വാസി ആയി ആണ് എന്നും ഒരു സമുദായത്തില്‍ അല്ലാതെ ഒരു കുഞ്ഞു ജനിക്കുന്നില്ല എന്ന് വേദപുസ്തകത്തില്‍ നിന്നും ഹദീസില്‍ നിന്നും ഉദ്ധരിച്ചു വിദ്വാന്‍ ഗുരു ഭഗവന്‍ .അദ്ദേഹത്തിന്റെ ഉദ്ധാരണത്തിന് പോത്തകത്തിന്റെ പിന്‍ബലം ഉള്ളത് കൊണ്ട് നാം വിശ്വാസികള്‍ ഒരുതരത്തിലും സംശയിക്കേണ്ടതില്ല .പക്ഷെ ഗുരു എന്നും സന്ദേഹി ആണ് അത് കൊണ്ട് ചില ചോദ്യങ്ങള്‍ ഉന്നയിക്കുന്നു .
ഒരു മനുഷ്യ ശിശു ജനിച്ചു വളരെ കഴിഞ്ഞു മാത്രം ആണ് അവന്റെ തലച്ചോര്‍ വികസിക്കുന്നത് എന്നത് വിശ്വാസി ശാസ്ത്ര കാരനും അവിശ്വാസി ശാസ്ത്ര കാരനും ഒക്കെ അടങ്ങുന്ന ശാസ്ത്ര ലോകം വിശ്വസിക്കുന്നത് .അങ്ങിനെ എങ്കില്‍ വിശ്വാസം എങ്ങിനെയാണ് പ്രിമെച്ച്വാര്‍ ആയ ഒരു തലച്ചോറില്‍ ദൈവം സന്നിവേഷിപ്പിച്ചിരിക്കുക . അങ്ങിനെ സന്നിവേഷിപ്പിച്ച്ച ഒരു വിശ്വാസം വളരുന്നതിന് അനുസരിച്ചു മാറ്റാന്‍ എങ്ങിനെ അവന്റെ അമ്മക്ക് അച്ഛനു കഴിയുന്നു .ദൈവത്തെ മറികടക്കാന്‍ ആരാണ് കഴിവ് കൊടുത്തത് .മാത്രമല്ല ദൈവം തന്നെ പറയുന്നു ഒരാളെ ഹിദായത്തില്‍ ആക്കുക ദൈവത്തിന്റെ ഇച്ഛയില്‍ പെട്ടത് ആണ് എന്ന് .ഇച്ച്ചക്ക് അനുസരിച്ചു ദൈവം നേരത്തെ പറഞ്ഞ ഘട്ടത്തില്‍ തന്നെ അവന്റെ തലയില്‍ ഏക ദൈവ വിശ്വാസം ഫീട് ചെയ്തിട്ടും സത്താണോ മറ്റു മതങ്ങള്‍ക്കോ ആകുട്ടിയെ മാറ്റി എടുക്കാന്‍ കഴിയുന്നു എങ്കില്‍ പ്രിയ ഗുരോ ദൈവം പരാജയപ്പെടുകയും സാത്താന്‍ വിജയിക്കയും ,അവന്റെ അമ്മയും അച്ഛനും അടങ്ങുന്ന സമൂഹത്തിനു ദൈവത്തെ മറികടക്കാന്‍ ആകുകയും ചെയ്തു എന്ന് വരികയല്ലേ ?
ഇനി ഇത്ര പ്രീ പ്ലാനെട് ആയി മനുഷ്യനെ സ്ര്ഷിട്ടിച്ച്ചു തലയില്‍ ഏക ദൈവ വിശ്വാസം നിറച്ചു ഭൂമിയില്‍ തന്നെ ആരാധിക്കാനായി അയച്ച മനുഷ്യന്‍ പിന്നെ വഴിപിഴച്ചു പോകും എന്ന് ദൈവം തീരുമാനിച്ചതിന്‍ പ്രകാരം ആണോ ലക്ഷം ലക്ഷം പ്രവാചകന്മാരെ ഭൂമിയില്‍ അയക്കേണ്ടി വന്നത് ? അപ്പോള്‍ ദൈവം കരുതിക്കൂട്ടി മനുഷ്യനെ ഏക ദൈവം എന്ന അവനെ വിശ്വസിക്കാന്‍ വേണ്ടി സ്ര്ഷ്ടിച്ച്ച ഈ സാദനം പിഴക്കും എന്ന് മനസ്സിലാക്കുകയും എന്നിട്ട് അത് തടയാനുള്ള സോഫ്റ്റ് വേര്‍ ഘടിപ്പിക്കാതെ ഭൂമിയില്‍ മനുഷ്യനെ വ്യാപിപ്പിച്ചത് എന്തിനു ? അത് ചെയ്തിരുന്നു എങ്കില്‍ ഇത്രയും പ്രവാചക തൊഴിലാളികളും പ്രബോധനവും യുദ്ധവും മറ്റും വേണ്ടി വരുമായിരുന്നോ ?
ഇന്നും മനുഷ്യനെ മതം മാറ്റാനും മറ്റുമായി ശ്രമിക്കേണ്ട ദൌത്യം നാട്ടില്‍ മുപ്പ്ത്തിമുക്ക്കൊടി സംഘടനകള്‍ക്ക് ഏറ്റെടുക്കേണ്ടി വരിക വേണ്ടി വരില്ലായിരുന്നല്ലോ ? ഈ പരിപാടി ജനിക്കും മുന്‍പ് തന്നെ തലയില്‍ രേഖപ്പെടുത്തിയ ദൈവം തന്നെയാണ് മനുഷ്യന്റെ ചിന്ത നിയന്ത്രിക്കുന്നത് എന്ന സത്യം നില നില്‍ക്കെ മനുഷ്യന്‍ ദൈവ നിഷേധിയോ ബ ഹുദൈവ ആരാധകനോ ഒക്കെ ആയി മാറുന്നത് ദൈവം അറിഞ്ഞു കൊണ്ട് തന്നെ എന്നതും നിസ്ത്രക്കം തന്നെ പിന്നെ എന്തിനു മനുഷ്യനെ നരകത്തില്‍ ഇട്ടു ശിക്ഷിക്കണം എന്ന് വിശദീകരിക്കേണ്ട ബാധ്യത ഗുരുവിനു ഉണ്ട് . ഇനി അതിനു ഉത്തരം മനുഷ്യന് ചിന്തിക്കാനും സത്യം കണ്ടെത്താനും ഉള്ള വിവേകം, വിശേഷ ബു ദ്ധി നല്‍കിയാണ് ദൈവം ഭൂമിയില്‍ അയച്ചത് എന്ന് ആണ് എങ്കില്‍ , നേരത്തെ തന്നെ തലച്ചോറില്‍ സന്നിവേഷിക്കപ്പെട്ട ഒരു കാര്യം പിന്നീട് മറ്റുള്ളവര്‍ മാറ്റുകയും അത് ദൈവം തടയാതെ ഇരിക്കയും ചെയ്തിരിക്കെ ,ഈ വിശേഷ ബുദ്ധിയെ നിയന്ത്രിക്കുന്നവന്‍ തന്നെയാണ് നമ്മുടെ ചിന്തയെ നിയന്ത്രിക്കുന്നത് എന്നത് കൊണ്ട് തന്നെ മനുഷ്യന്റെ പ്രവര്‍ത്തിക്കും ചിന്തക്കും മേല്‍ മനുഷ്യന് ഒരു വിധ നിയന്ത്രണം ഇല്ല എന്ന് തെളിയുന്നു. അങ്ങിനെ എങ്കില്‍ മനുഷ്യനെ എല്ലാതരത്തിലും തന്റെ ഇച്ചാനുസാരം മാറ്റി മറിക്കയും ,നന്മ തിന്മകള്‍ അവനെ കൊണ്ട് ചെയ്യിക്കയും ഒക്കെ ചെയ്യിപ്പിച്ചിട്ട് രക്ഷാ ശിക്ഷകള്‍ അവന്റെ മേല്‍ അടിച്ചെല്പിക്കുന്നത് നീതിയോ ?
ഒരു മില്ലത്തില്‍ ആയിക്കൊണ്ട് മനുഷ്യന്റെ തലച്ചോറില്‍ ആദ്യം തന്നെ ദൈവത്തില്‍ ഉള്ള വിശ്വാസം ഫീട് ചെയ്തു ഭൂമിയില്‍ വിഹരിക്കാന്‍ വിട്ട മനുഷ്യനെ പിന്നീടുനിര്‍മ്മാതാവ്തന്നെ പിഴപ്പിക്കാന്‍ മറ്റുള്ളവരെ ഏല്പിക്കുക എന്നിട്ട് ആയിരക്കണക്കിന് വേദവും ലക്ഷക്കണക്കിന് ദൂതന്‍ മാറ് ഒക്കെ അവരില്‍ നിന്ന് തന്നെ സ്രഷ്ട്ടിക്കുക ,അതിനു നൂറായിരം വര്‍ഷത്തെ പ്രയത്നവും മനുഷ്യോര്‍ജ്ജവും നിരന്തര സംഘര്‍ഷവും വേണ്ടി വരിക ഗുരോ താങ്കള്‍ക്കു ദൈവം തന്ന വിശേഷ ബുദ്ധി ഉപയോഗിച്ചു ഒന്ന് വിശകലനം ചെയ്തു ഈയ്യുള്ളവന്റെ സന്ദേഹം പരിഹരിച്ചാലും ,ഇനി ഇങ്ങിനെ ഒക്കെ ചെയ്യുന്നത് ദൈവത്തിന്റെ പരമാധികാരത്തില്‍ പെട്ടത് ആണ് എന്നാണു ഉത്തരം എങ്കില്‍ ഈ പിരാന്തന്‍ ദൈവത്തെയും അവന്റെ പിരാന്തന്‍ പ്രവര്‍ത്തികളെയും രണ്ടു കയ്യും നീട്ടി സ്വീകരിക്കുക എന്നല്ലാതെ മറ്റെന്തുള്ളൂ കരണീയം .
No comments:
Post a Comment