Sunday 26 September 2010

ബലികള്‍ എല്ലാം ഉടയോനു പ്രിയം

വെടി മുഴങ്ങുന്നു അകലെ അകലെ നിന്ന്
എങ്കിലുമെന്റെ നെഞ്ചില്‍ നിന്ന് നിണം കിനിയുന്നു .
അവിടെ കാടിനു തീ പിടിച്ചപ്പോള്‍ ഇവിടെ -
കത്തിയമര്‍ന്നത് എന്റെ ദേഹം

എനിക്ക് ഇന്ന് കിട്ടിയ പ്രഭാത ഭക്ഷണം
ചാപിള്ളയെ വറുത്തെടുത്തത്
ദാഹ നീരായ് ലഭിച്ചത്
പിത്തനീര് വാറ്റിയെടുത്തത്.

നമുക്ക് സമാധാന ദൂതുമായെത്തിയ ഹംസങ്ങളെ
രാത്രി സല്ക്കാരത്തിനു വിഭവ മാക്കം
അന്യരുടെ ആലയിലെ എരുക്കളെ കറക്കം
ക്ഷീരമില്ലെന്നാല്‍ രുധിരമൂറ്റി കുടിക്കാം

ഈ ഇലഞ്ഞി മണം പേറും കാറ്റില്‍ വിഷം തൂറ്റണം
തെളി നീരില്‍ നഞ്ഞു കലക്കണം
കാടുകത്തിച്ച്ചു തെളിക്കണം
അന്യനു അത് ചുടല ആവണം

അന്യന്‍ അന്യനാണ് നിന്റെ ശത്രു
നിന്റെ നിഴല്‍ പോലും അന്യന്‍
അരിയെ അരിഞ്ഞു ബലി നല്‍കണം
ബലികള്‍ എല്ലാം ഉടയോനു പ്രിയം

അറിയുക ഇവിടെ വെടി പ്പുക മൂടും പോള്‍
അവിടെ ദ്രുവ ധവളിമ കറുത്തു   പോകുന്നു
ഇവിടെ കാനനം  കത്തുമ്പോള്‍
അവിടെ മഹാസാഗരം വറ്റുന്നു

നിന്റെഹൃദയം വരണ്ടു വിണ്ടതെങ്കില്‍
ദേഹമെങ്ങിനെ മറൊരുര്‍വരത തേടും
ദേഹി എങ്ങിനെ മഹായാനം ചെയ്യും
ശാന്തി പര്‍വതത്തില്‍ അണയും ,

നിന്റെ നിഴല്‍നിനക്ക്  ശത്രുവെന്നാല്‍  
അന്യനെ അവന്റെ നിഴലിനായി വിട്ടു കൊടുക്കുക
നിനക്ക് നേരെ ചൂണ്ടുന്ന നിന്റെ ശരകൂടത്തിലെ -
അമ്പിന്‍ മുന ഒടിച്ചു കളഞ്ഞേക്കുക .

അവിടെ അഗ്നി ശരം തൊടുത്തു തീ കൊളുത്തിയത് -
നീ തന്നെ എന്നാല്‍ മരിച്ചു വീണതും നീ
നിനക്കതു കാണാകില്ല തിമിരമാണ്എന്നാല്‍ -
എന്റെയീ കണ്ണ് നീ ചൂഴ്ന്നെടുക്കുക 

No comments:

Post a Comment