പ്രിയരെ
ഗുരുവിന്റെ വിശ്വാസം എന്ത് ? ഗുരു അവിശ്വാസിയോ ,തുടങ്ങി ചില സംശയങ്ങള്‍ പല കോണില്‍ നിന്നും ഉയരുന്നു ,പ്രിയന്‍ താഹ പോലുള്ള ചിലരോട് ചിലര്‍ ചോദിച്ചതായും , ഗുരുവിനെ വായിക്കുന്നവരില്‍ ചിലര്‍ സംശയം പ്രകടിപ്പിക്കയും ,മെസ്സേജു വഴി ചോദിക്കയും ഒക്കെ ചെയ്തതിനാല്‍ ഇവിടെ ചില കാര്യങ്ങള്‍ പറയാം എന്ന് കരുതുന്നു ,
ചോദ്യത്തിനുള്ള ഉത്തരം അല്ല എന്നാണു എന്ത് അല്ല ? മത വിശ്വാസി അല്ല ,വിശ്വാസി ആണ് താനും .അതെങ്ങിനെ ! സര്‍വ മതത്തിലും വിശ്വസിക്കുന്നത് കൊണ്ട് ആണോ ? അല്ല ,പിന്നെ ഒരു മതത്തിലും വിശ്വസിക്കുന്നില്ല .പക്ഷെ ഒരു അല്ട്ടിമെട്ടു ശക്തിയില്‍ ഒരു ആനാടിയായ, അപരിമേയമായ, അനിര്‍വചനീയം ആയ , ഒന്നില്‍ ആണ് ഗുരു വിശ്വസിക്കുന്നത് .അത് ഏതെങ്കിലും മതത്തിന്റെ കളത്തില്‍ കൊണ്ട് വന്നു കെട്ടി .പുല്ലും തീറ്റയും വെള്ളവും കൊടുത്ത് വളര്‍ത്താവുന്ന ഒരു ശക്തി അല്ല എന്ന് ഗുരു മനസ്സിലാക്കുന്നു. അപ്പോള്‍ ഗുരവിന്റെ പേര് ഉമര്‍ എന്ന് ആണല്ലോ .അപ്പോള്‍ മുസ്ലിം അല്ലേ ? ആണ് അതെങ്ങിനെ! കാരണം ഞാന്‍ ജനിച്ചത് ആസ്മൂഹത്തിലെ ഉമ്മ ബാപ്പയ്ക്ക് ആണ് .ഞാന്‍ വളര്‍ന്ന മൂലം അതാണ് .ഞാന്‍ ഇന്നും വസിക്കുന്നത് ആസമൂഹത്തില്‍ ല്‍ ആണ് ഞാന്‍ അറിഞ്ഞത് അവര്‍ പറഞ്ഞു തന്ന ദൈവത്തെ ആണ് .ഞാന്‍ വര്‍ത്തിക്കുന്നത് അവരുടെ ആചാരത്തില്‍ ആണ് .അപ്പോള്‍ ആ സമൂഹത്തിന്റെ ഭാഗം തന്നെയാണ് ഞാനും .പിന്നെ എന്താണ് പ്രശ്നം . ഈ പറഞ്ഞത് കൊണ്ട് മുസ്ലിം വിഭാഗത്തില്‍ പെടുന്നു എന്ന് വരുമ്പോള്‍ തന്നെ ആ മതത്തിന്റെ വാക്താവ് ആകുവാനോ ആ മതത്തില്‍ കൂടി മാത്രമേ സ്വര്‍ഗത്തില്‍ കടക്കുക സാധ്യമാവൂ എന്നോ ദൈവത്തിന്റെ മതം അതുമാത്രം ആണ് എന്നോ ഞാന്‍ കരുതുന്നില്ല എന്നര്‍ത്ഥം .
അപ്പോള്‍ താങ്കള്‍ പറഞ്ഞ ദൈവത്തിനു പൂജ ആവശ്യം ഇല്ലേ , ആശക്തി തിരിച്ചു താങ്കളോട് ഒന്നും ആവശ്യപ്പെടുന്നില്ലേ , മതം ആചരിക്കാതെ എങ്ങിനെ താങ്കള്‍ക്കു തന്ന അനുഗ്രഹങ്ങള്‍ക്ക് എങ്ങിനെ നന്ദി പറയും ? ഇതുവരെ എന്നോട് ദൈവം എന്ന് വിശ്വാസികള്‍ പേരെടുത്തു വിളിക്കുന്ന അദ്ദേഹം ഒന്നും തിരിച്ചു ചോദിച്ചിട്ടേ ഇല്ല മാത്രമല്ല നമ്മള്‍ തമ്മില്‍ ഇതുവരെ സന്ധിക്കയോ സംസാരിക്കയോ ഉണ്ടായിട്ടില്ല .മാത്രമല്ല അദ്ദേഹം തന്ന എല്ലാ സൌഭാഗ്യങ്ങളും സൌജന്യപൂര്‍വ്വം എനിക്ക് നല്‍കിയത് ആണ് എന്നാണു ഗുരു കരുതുന്നത് .ഇനി അഥവാ ആ മഹാ പ്രഭു ഇതിനു പകരം വല്ലതും തിരിച്ചു ചോദിക്കുകയാണ് എങ്കില്‍ പ്രിയരെ ഒന്ന് ആലോചിച്ചു നോക്കൂ അദ്ദേഹം മനുഷ്യനെ പോലെ സ്വാര്‍ത്ഥം ഉള്ള ഒരാള്‍ എന്ന് വന്നു പോകില്ലേ ,
അപ്പോള്‍ പ്രവാചകന്‍ മുഹമ്മദു പറഞ്ഞ മത ശാസനകള്‍ അനുസരിക്കയും മുഹമ്മദില്‍ വിശ്വസിക്കയും ചെയ്യുന്നില്ലേ ? വിശ്വസിക്കുന്നു മുഹമ്മദു മഹാ പ്രവാചകന്‍ ആണ് അദ്ദേഹം പ്രതെകിച്ച്ചു ഒരു മതവും ഇവിടെ സ്ഥാപിച്ചിട്ടില്ല നിലവില്‍ ഉണ്ടായിരുന്നു എന്ന് വിശ്വസിക്കപ്പെടുന്ന മനുഷ്യ മതത്തെ അദ്ദേഹത്തിന്റെ
കാലത്തിനു അനുസരിച്ചു പരിഷ്കരിച്ചും വികസിപ്പിച്ചും മനുഷ്യ നന്മക്കായി ഉപയോഗിച്ചു .അത് വളര്‍ന്നു ലോക ത്തു പടരുന്നതിനോടൊപ്പം വലിയ സ്ഥാപിത മതം [എസ്ടാബ്ലി ഷഡ്] അയി മാറുകയും ചെയ്തു .പിന്നീട് അതിനെ രാജാന്ക്കന്മാരും തിയോക്രാട്ടുകളും സംഘടനകളും കൈകാര്യം ചെയ്തു തുടങ്ങിയപ്പോള്‍ ചീഞ്ഞു പോകാന്‍ തുടങ്ങി .ഇന്നത് ചീഞ്ഞു ചീഞ്ഞു മനുഷ്യത്വം വരെ നഷ്ടമായ ഒരവസ്ഥയില്‍ എത്തി നില്‍ക്കുന്നു .അപ്പോള്‍ ആണ് നാം മൂല സ്ഥാനത്തേക്ക് നോക്കുന്നത് ,അപ്പോള്‍ സ്വച്ഛന്ദ സുന്ദര വിഹായസ്സിനുമപ്പുറം ഇരുന്നു .നൂറുന്‍അലാ നൂര്‍ [പ്രകാശത്തിന്റെ പ്രകാശം ] ആയ മഹാശക്തി പുഞ്ചിരിക്കുന്നു . ഗുരു അവിടേക്ക് നോക്കി .കാരുന്ണ്യത്തിനെ ക്ഷീര സാഗരത്തില്‍ മരുവുന്ന പരാശക്തി പ്രീ കണ്ടീഷന്‍ ഒന്നും തന്നെ ഇല്ലാതെ എന്നെ സംരക്ഷിക്കുമെന്നും തുടര്‍ന്നും കരുണയും സ്നേഹവും ശക്തിയും ജീവനും സൌന്ദര്യവും എല്ലാമെല്ലാം പകര്‍ന്നു നല്‍കുമെന്നും .ശരീര കലകള്‍ ചത്തുപോകും വരെ അതങ്ങിനെ തുടരുമെന്നും ചത്തുപോയാല്‍ ഇത്രമേല്‍ സ്നേഹവും ദയയും കരുണയും ഉള്ള ദൈവം എന്നെ നരകത്തില്‍ എന്നല്ല .വെറും ചാണക കുണ്ടില്‍ വരെ ഇടില്ലഎന്നും ഒക്കെ ഗുരു മനം ചെയ്തു .ഇനി ചത്തതിനു ശേഷം നരകത്തില്‍ ഇട്ടു എന്ന് വയ്ക്കുക നമുക്ക് എന്ത് ചെയ്യാന്‍ പറ്റും ,അത് അദ്ദേഹം അങ്ങിനെ നിക്ഷയിച്ച്ചുവെങ്കില്‍ അതും സന്തോഷത്തോടെ സ്വീകരിക്കുകയല്ലാതെ വിശ്വാസിക്ക് മറ്റെന്തു മാര്‍ഗം ? പക്ഷെ അതുപേടിച്ച്ചു നിങള്‍ പറയുന്ന മതം തീര്‍ക്കുന്ന സ്വര്‍ഗം ഉണ്ടല്ലോ അതിനു പിറകെ പോകാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല .
ഇനി അടുത്ത സംശയം പിന്നെ നിങ്ങള്‍ ഈ കുരു കുരു എന്ന് പറയുന്നല്ലോ മതത്തില്‍ അല്ലാതെ മറ്റെവിടെ ആണ് കുരു ? നിങ്ങള്‍ പിന്നെ എന്ത് പൂ ഗുരുവാണ് .കൂട്ടരെ മഹാഗുരു ചാര്‍വാകന്‍ ദൈവ വിശ്വാസിപോലും ആയിരുന്നില്ല .ഭഗവാന്‍ എന്ന് പിന്നീട് വിളിക്കപ്പെട്ട ബു ദ്ധനും ഒരു ദൈവത്തെപോലും ചൂണ്ടിക്കാട്ടിയില്ല .അപ്പോള്‍ അറ്റ് ലീസ്റ്റ് ഈ ഗുരു വിശ്വാസി ആണ് എന്ന് സമ്മതിക്ക എങ്കിലും ചെയ്യുന്നില്ലേ . ഗുരു പറഞ്ഞത് മനസ്സിലാക്കാന്‍ പ്രയാസം ഉണ്ടായി ക്കാണില്ല അല്ലേ ? തീരെ ലളിതം ആയി ആണ് ഗുരു ഇവിടെ കാര്യങ്ങള്‍ പറഞ്ഞത് എന്ന് കരുതുന്നു .മറ്റുകാര്യങ്ങള്‍ നിങ്ങള്ക്ക് വിട്ടു ഗുരു ലഘു ഗുരു ര്സഗുരു
No comments:
Post a Comment