Wednesday, 15 September 2010

ozone day

ഇന്ന് സെപ്ടംബര്‍ പതിനാറു ലോകം ഓസോണ്‍  ദിനം ആചരിക്കുന്നു .എന്താണ് ഓസോണ്‍ സാദാരണ ഓക്സിജന് രണ്ടു ആറ്റംആണ് എങ്കില്‍ മൂന്നു ആറ്റം ഘ്ടനയോടെ[o3 ] ഉള്ള അന്തരീക്ഷ മുകള്‍ പാളിയെ ആണ് ഓസോണ്‍ പാളി എന്ന് പറയുന്നത് എന്താണ് ഇത് ചെയുന്ന ധര്‍മം ഭൂമിക്കു   മുകളില്‍ ഒരു കുട പോലെ വര്‍ത്തിച്ചു സൂര്യനില്‍ നിന്നും മറ്റു നക്ഷത്ര ജാലങ്ങളില്‍ നിന്നുമൊക്കെ ഭൂമിയില്‍ പതിക്കുന്ന രേസുകളെ തടഞ്ഞു ഭൂമിയെ അണുവികിരണ    മുക്തം ആക്കുകയും വാസയോഗ്യം ആക്കി നിലനിര്‍ത്തുകയും ആണ് പ്രധാന ധര്‍മം .
പക്ഷെ ഇന്ന് ഭൂമിയില്‍ നിന്ന് തള്ളപ്പെടുന്ന ഹരിത ഗ്രഹ വാതകങ്ങള്‍കാരണം ഈ സംരക്ഷണ പാളിക്ക് വിള്ളല്‍ വന്നിരിക്കുന്നു അതിനു തടയിടണം എങ്കില്‍ വന്‍തോതില്‍ വ്യാവസായിക വല്കരണം നടന്ന രാഷ്ട്രങ്ങള്‍ അവരുടെ ഫാക്ടറികളില്‍ നിന്നും മറ്റും തള്ളുന്ന പുക മാലിന്യങ്ങള്‍ നിയന്ത്രിച്ച്ചേപറ്റൂ .അതിനു വേണ്ടി നടന്ന പലചര്‍ച്ച കളും   അമേരിക്കപോലെയുള്ള വ്യാവസായിക രാഷ്ട്രങ്ങളുടെ സ്വാര്‍ത്ഥ താല്‍പര്യങ്ങളാല്‍ മുടങ്ങിപ്പോകുക ഉണ്ടായി .ഇന്നും എന്ത് ചെയ്യണം എന്നറിയാതെ ശാസ്ത്രലോകം മിഴിച്ചു നില്‍ക്കുകയും ആണ് ,എങ്കിലും പ്രക്രതി തന്നെ മുന്‍കയ്യെടുത്തു വിള്ളല്‍ കുറച്ചു കൊണ്ട് വന്നിട്ടുണ്ട് എന്ന് ഈയ്യിടെവായിച്ചു .അത് ശുഭോധാര്‍ക്കം തന്നെ .എങ്കിലും നാം നമ്മുടെ കടമ ചെയ്തില്ല എങ്കില്‍ ലോകത്തെ ഏറ്റവും മനോഹരവും വാസയോഗ്യവും ആയ ഈ ഭൂഗ്രഹം ഇല്ലാതായേക്കും.  ഇവിടെ നമുക്ക് ചെയ്യാനായി ഉള്ളത് വല്ലതുമുണ്ടോ ? വ്യക്തികള്‍ എന്ന നിലക്ക് ,തീര്‍ച്ചയായും ഹരിത ഗ്രഹ വാതകങ്ങള്‍ തള്ളുന്നതില്‍ വാഹനങ്ങള്‍ക്ക് ചെറുതല്ലാത്ത പങ്കു ഉണ്ട് പ്രതെകിച്ച്ചു കാര്‍ബണ്‍ മോനോക്സൈട്പോലുള്ള വിഷ വാതകങ്ങള്‍ ,അപ്പോള്‍ ഈറ്റവും അത്യാവശ്യ ഘട്ടങ്ങളില്‍ മാത്രം വാഹനം ഓടിക്കുകയും .വെറുതെ ഊരുച്ചുറ്റാനും മറ്റുമായി ഇന്ധനം  എരിച്ചു കളയാതെ ,ടൂര്‍ പോലുള്ളവ പോകുമ്പോള്‍, എല്ലാവരും അവരവരുടെ വാഹനം കൊണ്ട് പോകാതെ വലിയ വാഹനം ഉള്ള ഒരാളിന്റെ വാഹനംഷെയര്‍ ചെയ്തും .പാഴ് വസ്തുക്കളും മറ്റുള്ളവയും കത്തിക്കേണ്ടി വരുമ്പോള്‍ പോലൂശന്‍ ഉണ്ടാക്കുന്ന വ്സതുക്കളെ വേര്‍തിരിച്ചു സംസ്കരിച്ചും ഒക്കെ നമുക്ക് നമ്മളെ കൊണ്ട് ആവുന്നത് ചെയ്യാന്‍ ആവും .അറിയുക നാം ജീവിക്കുക  മറ്റുള്ളവയെ ജീവിക്കാന്‍ അനുവദിക്കുംപോഴാണ് ഒന്നിനൊന് ആശ്രയത്വം ഇല്ലാതെ ഈ ഭൂമിയില്‍ നമുക്ക് നില നില്‍ക്കുക വയ്യ .
ഇനി ഒരു ശാസ്ത്ര കൌതുകം കൂടി പറഞ്ഞു നിര്‍ത്താം വളരെ കാലം ആയി മനുഷ്യര്‍ ഉയര്‍ത്തുന്ന ചോദ്യം ആണ് ഉത്തരം മുട്ടിക്കുന്ന ആ ചോദ്യത്തിന്  ശാസ്ത്രം ഉത്തരം പറയുന്നു   എന്താണ് ചോദ്യം എന്നല്ലേ? മുട്ടയാണോ കോഴിയാണോ ആദ്യം .ഇപ്പോള്‍ ഉത്തരം ഇങ്ങിനെ ആണ് കോഴി എന്ന് .കാരണം മുട്ടയില്‍ കാണുന്ന ഒവോ ക്ലെയിന്‍ എന്ന വസ്തു കോഴിയുടെ അണ്ട കോശത്തില്‍ നിന്ന് വരുന്നു എന്ന് ശാസ്ത്ര ലോകം കണ്ടെത്തിയിരിക്കുന്നു .അപ്പോള്‍ പിന്നേയു  ചോദ്യംബാക്കി ആ അണ്ട കോശം ഉള്‍കൊള്ളുന്ന കോഴി എങ്ങിനെ ഉണ്ടായി ?

No comments:

Post a Comment