Monday 13 September 2010

വരിക പ്രണയത്തിന്റെ പൂക്കുടയില്‍ നിന്നെടുക്കുക

ഒരു കുടന്നപൂക്കള്‍ കടമായി ഞാനെടുത്തു
സ്വര്‍ഗീയാരാമത്തില്‍ നിന്ന് പറിച്ചെടുത്തു
ഭൂമിയില്‍ അത് അക്ഷര നക്ഷത്രമായി
അന്തരീക്ഷത്തില്‍ വര്‍ണവും സംഗീതവും

ഒരു പിടി മുത്തുകള്‍ ഞാന്‍ കടലില്‍നിന്നു -
മുങ്ങിത്തപ്പി എടുത്തു കരയില്‍ വിതറി
അവ  രത്നങ്ങള്‍ കായ്ക്കുന്ന വ്ര്‍ക്ഷങ്ങള്‍ ആയി
ജ്ഞാനത്തിന്റെ പഴങ്ങള്‍ അവയില്‍ ഉലഞ്ഞാടി

പൊഴിയുന്ന കായ്കള്‍ പെറുക്കി പെറുക്കി
കയ്യിലെ മരത കൂടയില്‍ നിറച്ചു തല യേറ്റി
ഇതാ നിങ്ങളുടെ പടിപ്പുര വാതിലില്‍ മുട്ടുന്നു
മുത്തുവേണോമരതകം വേണോ പവിഴം വേണോ .

നിങ്ങളെനിക്ക് ദ്രവ്യം തരേണ്ട .വാങ്ങിക്കോളൂ
ഞാന്‍ നിങ്ങളുടെ സ്നേഹം യാചിക്കുന്നു
ഹ്ര്‍ത്തില്‍ സൂക്ഷിച്ച കരുണ പകരം ചോദിക്കുന്നു
വരിക പ്രണയത്തിന്റെ പൂക്കുടയില്‍ നിന്നെടുക്കുക

2 comments:

  1. ഈ ഏരിയയില്‍ പ്രവേഷിക്കല്‍ അപൂര്‌വ്വമാണ്. ഗുരുവിന്‍റെ ലിങ്ക് കണ്ടപ്പോള്‍ ഇറങ്ങിയതാണ്.
    നന്നായിരിക്കുന്നു. മംഗളം..

    ReplyDelete
  2. thanks for new joined members also i inviting your contributions and comments regards umer guru umer

    ReplyDelete