പ്രിയരെ ഇന്നലെ പാട്ടുപാടി ഇന്ന് ഒരു കൊച്ചു അനുഭവ കഥ ആയാലോ ,
ഒരു രാത്രി, ഗുരുവിനു ലേശം വട്ടു ഉണ്ട് എന്ന് അറിയാലോ ,ഗുരു പൂര്‍ണ്ണ നിലാവിന്റെ ചന്തം ആസ്വദിച്ചു നടന്നു .എവിടെ ?മരുഭൂമിയില്‍ .അന്ന് ഞാന്‍ ഐക്യ എമിരേറ്റിലെ അബുദാബിയുടെ പടിഞ്ഞാറു ഭാഗത്ത് പണിചെയ്യുന്നു .ബിടാസായിടില്‍ നടന്നു നടന്നു നേരത്തെ ലക്‌ഷ്യം വച്ച ലാന്ഡ് മാര്‍ക്ക് ,ക്യാമ്പിന്റെ പള്ളി മിനാരത്തിലെ പച്ച വെളിച്ചം ,എങ്ങോ മണല്‍ കുന്നിനാല്‍ മറഞ്ഞു പോയി .ബോധത്തിനും ഉണര്‍വിനും ഇടയില്‍ ആവും ഗുരുവിന്റെ പല നടത്തവും ഗുരുവിനു എന്നല്ല ഈ മരുപ്പരപ്പില്‍ പലരും സ്വയം സംസാരിക്കയും സ്വപ്നത്തിലും ജാഗരത്തിനുമിടയില്‍ ജീവിക്കയും ചെയ്യുന്നവരാണ് .ശ്രദ്ധിച്ചാല്‍ മനസിലാവും .കുന്നു വെളിച്ചം മറച്ചതും , ക്യാമ്പില്‍ നിന്ന് ദൂരെ ആയതുമൊക്കെ ഗുരു തിരിച്ചറിയുന്നത് ദിവാസ്വപ്നത്തില്‍ നിന്നും നിലാ ലഹരിയില്‍ നിന്നും ഉണര്‍ന്നതിനു ശേഷം ആണ്. അപ്പോള്‍ ഭയന്നു.ഭയന്നാല്‍ ബുദ്ധി പ്രവര്‍ത്തിക്കില്ല എന്ന് അറിയാമല്ലോ ,ഗുരുവിനുബുദ്ധി കെട്ടു .
പിന്നെ ഒരു പാച്ചിലാണ് അങ്ങോട്ടും ഇങ്ങോട്ടും ഒക്കെ അങ്ങിന രണ്ടു മണല്‍ സഫാ മര്‍വകള്‍ക്ക് ഇടയില്‍ പാഞ്ഞപ്പോള്‍ അങ്ങു അകലെ മറ്റൊരു വെളിച്ചം .ഹാവൂ ആശ്വാസം അടുത്തു അല്ലെങ്കിലും ഒരു ക്യാംപ്പോ ക്യംപോ കാംപോ മറ്റോ ആയിരിക്കും ഇനി അങ്ങോട്ട് നടക്കാം .അങ്ങിനെ വെളിച്ചം മറഞ്ഞു പോകാത്ത രീതിയില്‍ മണല്‍ കുന്നുകളുടെ പാര്‍ശ്വം പറ്റി ഞാന്‍ നടന്നു കുറെ നടന്നപ്പോള്‍ മനസ്സിലായി അതൊരു ക്യാമ്പ് തന്നെ ഉത്സാഹം ആയി .അപ്പോഴേക്കും ഉത്കണ്ട കൊണ്ടും .നടപ്പിന്റെ ക്ഷീണം കൊണ്ടും കുഴഞ്ഞിരുന്നു. ക്യാമ്പിനു അടുത്തു എത്തിയില്ല അതിനു മുന്‍പേ മണല്കുന്നിന്റെ മറവില്‍ നിന്ന് ശക്തമായ വെളിച്ചം കണ്ണില്‍ പതിച്ചു .അതൊരു അതിശക്തമായ പ്രകാശം ഘടിപ്പിച്ച ഫോര്‍വീല്‍ വാഹനം ആയിരുന്നു വാഹനം അടുത്തു നിര്‍ത്തി അതില്‍ നിന്ന് രണ്ടുപേര്‍ ചാടി ഇറങ്ങി കണ്ണ് മഞ്ഞളിച്ച്ചുപോയതിനാല്‍ എനിക്ക് പെട്ടെന്ന് ഒന്നും പിടുത്തം കിട്ടിയില്ല .അവര്‍ അടുത്തെത്തി വണ്ടിയില്‍ ഇരുന്ന ആള്‍ പ്രകാശം കുറക്കുകയും ചെയ്തു .അപ്പോഴാണ് ഞാന്‍ ശരിക്കുംകാണുന്നത് നീളന്‍ വസ്ത്രംധരിച്ച രണ്ടുപേരുടെ കയ്യിലും തോക്ക് . ഞാന്‍ ഞെട്ടി ബു ദ്ധി പിന്നേയു ഓഫ്. പക്ഷെ മനുഷ്യന്‍ ആപല്‍ഘട്ടത്തില്‍ വിപധി ദൈര്യം വീണ്ടെടുക്കും .ഞാന്‍ സലാം ചൊല്ലി .
അവര്‍ സലാം മടക്കി എന്നിട്ട് അറബിയില്‍ ചോദിച്ചു നീ എങ്ങിനെ ഇവിടെ എത്തി .അറിയാവുന്ന മുറി അറബിയില്‍ ഞാന്‍ കാര്യം പറഞ്ഞു അവരോട് വെള്ളം ഉണ്ടോ എന്ന് ചോദിക്കയും ചെയ്തു .വണ്ടിയില്‍ ഇരുന്ന ആളോട് വെള്ളം കൊണ്ടുവരാന്‍ അതില്‍ ഒരാള്‍ പറഞ്ഞു .ബത്താക്ക [വര്‍ക്ക് പെര്‍മിറ്റു ]ഉണ്ടോ എന്ന് ചോദിച്ചു എന്റെ കയ്യില്‍ ഒന്നും ഇല്ലായിരുന്നു ട്രാക്ക് സൂട്ടു ആണ് വേഷം .കാര്യം പറഞ്ഞപ്പോള്‍ അവര്‍ക്ക് ബോ ധ്യം ആയി എന്ന് തോന്നുന്നു ക്യാമ്പും ലൊക്കേഷനും ഒക്കെ ചോദിച്ചു .എല്ലാത്തിനുംഉത്തരം ബോ ധ്യം ആയതു കൊണ്ട് ആവണം അതില്‍ ഒരാള്‍ എന്നെ കൈപിടിച്ചു ഒരു മണല്‍ കൂനയില്‍ കയറ്റി അതാ തൊട്ടു അടുത്തു തന്നെ എന്റെ ക്യാമ്പ് ഞാന്‍ ആര്‍ത്തു വിളിച്ചുപോയി അതെ അതെ അതാണ് എന്റെ താവളം .ഇത്ര വളരെ അടുത്താണ് എന്ന് ഞാന്‍ ഒട്ടും കരുതിയില്ല .ഭൂമി ഉരുണ്ടതു ആണ് എന്ന് മരുഭൂമിയിലെ പരപ്പില്‍,നടക്കുമ്പോള്‍ എങ്ങിനെ മനസ്സിലാവാന്‍! ഞാന്‍ അത് വരെ നടന്നത് വട്ടത്തില്‍ ആണ് എന്നും ചെന്നുപെട്ടത് ഓയില്‍ ഫീല്ടിനു കാവല്‍ നില്‍ക്കുന്ന പട്ടാള ക്യാമ്പിനു പിറകില്‍ ആണ് എന്നും, ആര് ആ ക്യാമ്പിനു ചുറ്റുവട്ടത്ത് വന്നാലും അവര്‍ക്ക് അകത്തു നിന്ന് കാണാം എന്ന് ഒക്കെ അപ്പോഴാണ് എനിക്ക് മനസ്സില്‍ ആയതു .ഇനി ഈ പരിസരത്തു വരരുത് എന്ന താക്കീതോടെ അവര്‍ എന്നെ എന്റെ ക്യാമ്പില്‍ കൊണ്ട് വിട്ടു കാവല്കാരനോട് ചോദിക്കാനും വിട്ടുപോയില്ല ഞാന്‍ അവിടെ തന്നെയാണോ എന്ന് .
കൂട്ടരേ അതിനു ശേഷം ഗുരുവിനു മരുഭൂ വട്ട് നിലാവത്ത് വന്നിട്ടില്ല ഇനി വരുമോ എന്തോ?
ഗുരോ .... അന്ന് അവര്‍ ആ തോക്ക് ഒന്ന് പ്രയോഗിച്ചിരുന്നു എങ്കില്‍ ഇന്ന് ..........
ReplyDeleteഡിയര്‍ ഗുരു പ്രമു,
ReplyDeleteഞാനത് പിന്നെ ആലോചിച്ചപ്പോള്‍ ശരിക്ക് വിറച്ചു പോയി ,ശത്രുവോ നുഴഞ്ഞു കയറ്റക്കാരന്‍ എന്നോ മറ്റോ കരുതി വിവേകം ഇല്ലാതെ ആ പട്ടാളക്കാര്‍ നിര ഒഴിച്ചിരുന്നു എങ്കില്‍ ഇപ്പോള്‍ ഈ ഗീര്‍വാണം അടിക്കുന്ന ഗുരു മണലില്‍ മലര്‍ന്നു കിടന്നേനെ ,ആ മനുഷ്യര്‍ വിവേക ശാലികള്‍ ആയിരുന്നു .ചോദ്യം ചെയ്യല്‍ ഒക്കെ കര്‍ശനം ആയിരുന്നു എങ്കിലും അവരുടെ കണ്ണുകളില്‍ മനുഷ്യത്വം ഉണ്ടായിരുന്നു .ആ മനുഷ്യവത്തിനു മുന്നില്‍ നമസ്ക്കാരം .