നീ ഗണിക തെരുവിലെ മാംസ വില്പനക്കാരി
ചുണ്ടുകളില്‍ ചായം തേച്ചു, കണ്ണില്‍ മഷി എഴുതി
നാഗഫണം പോലെ ചുരുള്‍ മുടി വിരിച്ചിട്ടു
കല്ല് മാലയും മുല്ലപ്പൂവും ചൂടി നീ നിന്നു
നിന്‍റെ ചുണ്ടുകളില്‍ വികാരത്തിന്റെ നനവും
ചലനങ്ങളില്‍ ലാസ്യഭാവവും, പുഞ്ചിരിയില്‍ -
പ്രലോഭനത്തിന്റെ വശ്യവും ഞാന്‍ കണ്ടു
കണ്ണില്‍ വിശപ്പ് തിളക്കമാകുന്നതും
പട്ടുവസ്ത്രം ചുറ്റിയ മാദക മങ്കകള്‍
ആരാധകരുടെ അരക്കെട്ടില്‍ കൈചുറ്റി
നിശാ നര്‍ത്തന ശാലയില്‍ വിരുന്നിനെത്തിയത്
നിന്‍റെ കണ്ണുകള്‍കണ്ടിരിക്കില്ല
കണ്ണാടി മാളികയില്‍ നിന്നു ഉയരുന്ന -
സ്വര രാഗ വിസ്താരവും നൂപുര ധ്വനികളും
തുടിതാളങ്ങളുടെ മേളപ്പെരുക്കവും
നിന്‍റെ കാതുകളില്‍ പതിയുകയില്ല
നിന്നെ തേടിയെത്തുന്ന ശരീരംപോലും
രാത്രിയുടെ കാമുകി നീ കാണില്ല
അവന്‍ നീട്ടുന്ന നാണയങ്ങള്‍ അല്ലാതെ.
നിന്‍റെ കുഞ്ഞിന്‍ കരച്ചിലല്ലാതെ കേള്‍ക്കില്ല
എല്ലാമെനിക്കറിയാം സോദരീ എങ്കിലും
നിന്നെ മാത്രമേ കല്ലെറിയുവാന്‍
കള്ളമുള്ളില്‍ പേറും എനിക്കാവൂ
കണ്ണാടി മാളികയി ലെറിയുവസാധ്യം
No comments:
Post a Comment