മഞ്ഞു കാലം വന്നിരിക്കുന്നു ഉണരുക
മഹാ ശൈലങ്ങളും സൈകതങ്ങളും -
മഞ്ഞിന്‍ പട്ടുടുപ്പു അണിഞ്ഞിരിക്കുന്നു
താരും തളിരുമതില്‍ പൂക്കള്‍ തുന്നിയിരിക്കുന്നു
കോകിലങ്ങള്‍ കുഴലോശമീട്ടുന്നു
രാപ്പാടികള്‍ രാഗാദ്രമായ് പാടുന്നു
വണ്ടുകളും ശലഭങ്ങളും മലരിന്‍ -
ചുണ്ടുകളില്‍ ചുംബിച്ചു ഉലയ്ക്കുന്നു
പ്രഭാത സൂര്യന്‍ വര്‍ണ്ണ രശ്മികലെയ്ത് -
നീലനഭസ്സില്‍മായ്ക്കാഴ്ച്ച്ചകളും
പ്രദോഷത്തില്‍ ചാരുവര്‍ണ്ണ പടങ്ങളും
തീര്‍ത്തു വിസ്മയ മൊരുക്കുന്നു
പ്രേമീ ഉണരുക നിന്‍റെ പാദങ്ങള്‍
പുല്‍തകിടിയിലെ തുശാരകണങ്ങളില്‍
അമര്‍ന്നു മര്‍മരമുയര്‍ത്തുന്നത്
പ്രേയസിയുടെ കാതില്‍ പതിക്കട്ടെ
നിലാവിന്റെ സ്വര്‍ണ്ണ വര്‍ണ്ണ തിരശ്ശീല മാറ്റി
നീ അണയുന്നത് കാണ്‍കെ
പ്രിയയവള്‍ മോദം കൊള്ളട്ടെ
ഉന്മാദത്തില്‍ പാനപാത്രം നിറയ്ക്കട്ടെ
ചഷകത്തിലെ മുന്തിരിച്ചാറും ചുംബനവും
നീയവളുടെ ചുണ്ടുകളില്‍ പകര്‍ന്നു നല്‍കുക
പ്രേമ ലീലയാല്‍ ഉണര്‍ത്തുക ഉടലില്‍ -
പടര്‍ന്നെറുക , രതിപ്പൂക്കള്‍ പറിക്കുക
ഭൂവിതില്‍ ജീവന സന്ഗീതമാവുക
ഉടലാലുയിര്‍പ്പിന്റെ മേളമുയര്‍ത്തുക
ഉണരുക വാഴ്വോരുന്മാദമാക്കുക
ധരണിയില്‍ പ്രേമത്താല്‍ സ്വര്‍ഗമൊരുക്കുക.
No comments:
Post a Comment