നന്മയും തിന്മയും എന്നത് മാനവകുലം ഉണ്ടായത് മുതല്‍ ഉള്ള ഒരു കണ്‍സപ്ട്ടു ആണ് . ഇത് പലപ്പോഴും വിശ്വാസവും ആയി ബന്ധപ്പെടുത്തിയാണ് നാംസാധാരണ വായിച്ചെടുക്കുക .ദൈവത്തിനു പ്രിയമല്ലാത്തത് തിന്മ പ്രിയമായത് നന്മ എന്നതാണ് മതത്തിലും ദൈവത്തിലും വിശ്വസിക്കുന്നവര്‍ കരുതുന്നത് . അത് കൊണ്ട് തന്നെ മത മൂല്യങ്ങളില്‍ വിശ്വസിച്ചു വന്നിരുന്ന പൂര്‍വ്വ കാല മനുഷ്യര്‍ മതമൂല്യങ്ങള്‍ വളരെ സൂക്ഷ്മം ആയി പാലിക്കയും ദൈവത്തിന്റെ അപ്രീതിക്ക് പാത്രമാവതിരിക്കാന്‍ ശ്രമിക്കയും ചെയ്തു . അത് കൊണ്ട് തന്നെ സമൂഹത്തില്‍ വലിയ തോതില്‍ സംഘര്‍ഷങ്ങള്‍ ഉടലെടുക്കാതെയും സമൂഹത്തില്‍ സഹവര്‍ത്തിത്വവും സമാധാനവും ഒക്കെ പുലരുകയുമൊക്കെ ചെയ്തു . പിന്നീട് മതം തന്നെ വലിയ എസ്ട്ടാബ്ലിഷ്മെന്റുകള്‍ ആയി മാറിയതോടെ തിന്മ എന്നത് അവരുടെ കുത്തകയായി മാറി എന്നതാണ് കഥ അതാണല്ലോ ജീസസിന് പള്ളികളില്‍ നിന്ന് ചുങ്കക്കാരെയും പരീഷന്മാരെയും ചാട്ടക്ക് അടിച്ചു പുറത്താക്കേണ്ടി വന്നത് .
ഇവിടെ പറയാന്‍ ഉദ്ദേശിക്കുന്നത് ആധുനിക കാലത്തെ നന്മ തിന്മകള്‍ എന്ന കാഴ്ച്ച്ചപ്പാടിനെ കുറിച്ചു ആണ് . കാലം മാറുന്നതിനു അനുസരിച്ചു മനുഷ്യ ചിന്തകളില്‍ പരിവര്‍ത്തനം വരികയും മൂല്യ വിചാരങ്ങളിലും കാഴ്ച്ചപ്പാടുകളിലും മാറ്റം വരികയും ചെയ്യും ,വരണം എങ്കില്‍ മാത്രമേ മുന്നോട്ടുള്ള പ്രയാണം തടസ്സ ലേശം ഇല്ലാതെ പോകുക ഉള്ളൂ . നാം കുട്ടിക്കാലത്ത് കൊണ്ട് നടന്ന ചിന്തകള്‍ ഇപ്പോഴും പിന്തുടരുന്നു എന്ന് വന്നാല്‍ അതിനര്‍ത്ഥം നമ്മുടെ ബുദ്ധി വികാസം കൊണ്ടില്ല എന്നാണു .അതേ പോലെ സമൂഹവും വളരുന്നതിന് അനുസരിച്ചു അതിന്റെ മൂല്യ ചിന്തകള്‍ മാറ്റി പണിയേണ്ടത് ഉണ്ട് . അത്തരം ഒരു നിലപാട് തറയില്‍ നിന്ന് കൊണ്ട് ഗുരു സ്വന്തം നന്മ തിന്മകളെ കുറിച്ചുള്ള കാഴ്ച്ചപ്പാട് ഇവിടെ അവതരിപ്പിക്കയാണ് .ആദ്യമേ പറഞ്ഞു വയ്ക്കാം മതമൂല്യങ്ങള്‍ക്ക് എതിരായ ഒരു പ്രസ്താവനയോ ദൈവത്തിന്റെ നിയമങ്ങളെ മറികടക്കാനോ വെല്ലുവിളി ഉയര്‍ത്താനോ ഉള്ള ഒരു ശ്രമം ഇത് കൊണ്ട് ഉദ്ദേശിക്കുന്നില്ല . തികച്ചും ഒരു വ്യക്തി എന്നനിലക്ക് നന്മതിന്മകളെ കുറിച്ചുള്ള എന്റെ അഭിപ്രായം കുറിക്കുന്നു എന്നുമാത്രം .അത് കൊണ്ട് ആദ്യമേ തന്നെ തിമകളെ കുറിച്ചുള്ള ഗുരുവിന്റെ ഫത്‌വകള്‍ കുറിച്ചു കൊണ്ട് തുടങ്ങാം .
സമൂഹം തിന്മ എന്ന് കരുതുന്ന വ്യഭിചാരം , കള്ളുകുടി ,ചൂത് കളി എന്നിവയെ കുറിച്ചു ആദ്യം തന്നെ പറയാം . വ്യതിചലിക്കുക ആചാരത്തില്‍ നിന്ന് അതാണ് വ്യഭിചാരം കൊണ്ട് ഉദ്ദേശിക്കുന്നത് .ആചാരം എന്നത് സമൂഹം അന്ഗീകരിച്ച്ചു കൊണ്ടുള്ള ലൈന്ഗികത ആണ് അതില്‍ നിന്ന് മാറി രണ്ടു വ്യക്തികള്‍ ഒളിഞ്ഞോ തെളിഞ്ഞോ ആ വ്ര്‍ത്തിയില്‍ ഏര്‍പ്പെട്ടാല്‍ അത് കുറ്റകരം ആയി ഗണിക്കപ്പെടും . ഈ വിചാരത്തെ ഗുരു അന്ഗീകരിക്കുന്നില്ല പ്രായ പൂര്‍ത്തി ആയ സ്ത്രീയും പുരുഷനും ഉഭയ സമ്മതപ്രകാരം ലൈന്ഗികതയില്‍ ഏര്‍പ്പെടുന്നത് തിന്മ ആയി കാണുക വയ്യ .അത് തിന്മ ആകുക ബലാല്‍ ഒരാള്‍ മറ്റൊരാളുടെ മേല്‍ അക്രമാസക്ത ലൈന്ഗികത അടിച്ചേല്‍പ്പിക്കുക ആണ് എങ്കില്‍ മാത്രം ആണ് . അപ്പോള്‍ പ്രായപൂര്‍ത്തി ആകാത്തവരായാല്‍ എന്ത് എന്ന ചോദ്യത്തിന് ഉത്തരം അവരുടെ തീരുമാനങ്ങള്‍ അപക്വം ആകുന്നു എന്നത് ആണ് . അതുപോലെ തന്നെ ആണ് മനുഷ്യേതര ജീവികളുമായി സംഗം ചെയ്യുന്നതും .കാരണം അവയുമായി കമ്മ്യൂണി ക്കേട്ടു ചെയ്യാന്‍ നമുക്ക് മാര്‍ഗം ഇല്ലാത്തതിനാല്‍ അവ ലൈഗികത ആസ്വദിക്കുന്നുവോ എന്ന് നമുക്കറിയില്ല മാത്രമല്ല പ്രകര്തിക്ക് അത് സ്വീകാര്യം ആണ് എന്ന് തോന്നുന്നുമില്ല . മദ്യപാനം നേരത്തെ ഞാന്‍ നയം പറഞ്ഞു കഴിഞ്ഞത് ആണ് .ഒരാള്‍ മദ്യപിക്കുന്നത് സ്വയം ആസ്വദിക്കാന്‍ ആണ് അത് സമൂഹത്തില്‍ വലിയ പ്രശ്നം സ്ര്ഷ്ട്ടിക്കാത്തിടത്തോളം അത് തികച്ചും അയാളുടെ വ്യക്തിപരമായ കാര്യത്തില്‍ ഒതുങ്ങുന്നു, അത്കൊണ്ട് തന്നെ അയാള്‍ സ്വന്തം ശരീരത്തോട് ചെയ്യുന്ന പാപം ആണ് എന്ന് കണക്കില്‍ എടുത്താല്‍ പോലും സമൂഹത്തെ ബാധിക്കുന്നില്ലാ എങ്കില്‍ അത് ഗുരു തിന്മ ആയി . കാണുന്നില്ല , ഇനി കള്ളുകുടിച്ചു ഒരാള്‍ മറ്റൊരാളെ ആക്രമിച്ചു എന്ന് വയ്ക്കുക ഇവിടെ തിന്മ കള്ളടിച്ചു എന്നത് അല്ല അടിച്ചു എന്നത് ആണ് കാരണം അടി ശാരീരികം ആയി ഒരാളെ ക്ഷത പ്പെടുത്തുകയും മാനസിക സംഘര്‍ഷവും അഭിമാന നഷ്ട്ടം വരുത്തുകയും ഒക്കെ ചെയ്യുന്നതിനാല്‍ അടി തിന്മയാണ് . സ്കൂളില്‍ അധ്യാപകര്‍ കുട്ടികളെ അടിക്കുന്നത് വരെ തിന്മ ആയി ഗുരു കരുതുന്നു . ഇവിടെ അടിക്കു കാരണം ആയതു മദ്യം ആണ് എന്ന് പറഞ്ഞാല്‍ , അത് വെറും തമാശ ആയിട്ടേ കരുതുന്നുള്ളൂ
കാരണം അതി മദ്യപന്റെ അടി വളരെ ദുര്‍ബ്ബലം ആയിരിക്കും . അതേ സമയം ക്ഷോഭം കൊണ്ട് ബുദ്ധി മരച്ച ഒരാളിന്റെ അടി വളരെ അപകടകരം ആയിരിക്കയും ചെയ്യും .
ചൂത് കളി ഇന്ന് ആധുനിക ലോകത്തിലെ വലിയ വിനോദങ്ങളില്‍ ഒന്നാണ് .ഇതില്‍ നഷ്ട്ടം എന്നത് വ്യക്തികള്‍ക്ക് ആണ് . ഏറിവന്നാല്‍ അയാളുടെ കുടുംബത്തിനു . മറ്റൊരാള്‍ അത് വഴി നേടുകയും ചെയ്യും സത്യത്തില്‍ സന്തോഷ ദു.ഖ സമ്മിശ്രമായ ഒരു പ്രതികരണം സ്രഷ്ട്ടിക്കുന്ന ഈ പരിപാടി പൊതുവേ സമൂഹത്തെ വലിയ തോതില്‍ ബാധിക്കുന്നില്ല എന്നത് കൊണ്ട് തന്നെ ഇത് ഒരു വലിയ തിന്മ ആയി കണക്കിലെടുക്കേണ്ടതില്ല എന്നതാണ് ഗുരു മതം . ലോട്ടറിയെ ചിലര്‍ ചൂതിന്റെ പരിധിയില്‍ പെടുത്താറു ഉണ്ട് . നമ്മുടെ നാട്ടിലെ ലോട്ടറിയൊക്കെ ഒരു പാട് പേരുടെ കഞ്ഞി കുടിയാണ് എന്ന് മനസ്സിലാക്കുമ്പോള്‍ അതിലൊന്നും തിന്മ്മ വലിയ അര്‍ത്ഥം ഇല്ല . പിന്നെ ലോകത്ത് നടക്കുന്ന ഹൈക്ലാസ്സ് ചൂത് കളി ഒന്നും സാധാരണ ജനത്തെ ബാ ധിക്കുന്നുമില്ല .സമൂഹത്തെ നേരിട്ട് ബാധിക്കുമ്പോള്‍ മാത്രം അതൊരു തിന്മ ആയി കണ്ടാല്‍ മതിയാകും .
തിന്മകളെ കുറിച്ചു പറയുമ്പോള്‍ സമൂഹത്തെയും അപര വ്യക്തികളെയുംബാധിക്കുന്ന പ്രശ്നങ്ങള്‍ ,ഉദാഹരണത്തിന് മോഷണം പോലുള്ളവ നാം അദ്വാനിച്ച്ചു ഉണ്ടാക്കിയ ധനം നമുക്ക് നഷ്ട്ടം ആകുമ്പോള്‍ അത് നമ്മുടെ ജീവ സന്ധാ രണം മുട്ടിക്കുമ്പോള്‍ അത് വലിയ കുറ്റം തന്നെ ആകുന്നു . കള്ളം പറഞ്ഞു നമ്മെ ഒരാള്‍ പ്രതിസന്ധിയില്‍ ആക്കുകയും അപമാനിക്കയും വ്യക്തി ഹത്യ നടത്തുകയും ഒക്കെ ചെയ്‌താല്‍ അത് തിന്മ ആയി കണക്കാക്കാം . പക്ഷെ നിര്‍ദോഷം ആയ ഒരു കള്ളം പറഞ്ഞു നരകത്തില്‍ പോകുന്നെങ്കില്‍ പോകട്ടെ ..നേരത്തെ പറഞ്ഞ മര്‍ദ്ദനം, പിടിച്ചു പറി, ടെററിസം ,ഫാസിസം പരിസ്ഥിതി നാശം ,മാലിന്യം തള്ളി പരിസരംനശിപ്പിക്കല്‍ ജീവികളെ കൊല്ലല്‍ തുടങ്ങി വലിയ വലിയ തിന്മകളെ നാം കാണാതെ പോകയും .പകരം ഗുരു കള്ളുകുടിച്ചു പെണ്ണ് പിടിച്ചു എന്ന തികച്ചും വ്യക്തി പരം ആയകാര്യം വലിയ തിന്മ ആണ് എന്ന് വരുന്നത് മിതമായി പറഞ്ഞാല്‍ കാപട്യം ആണ് .കുടിക്കുക തിന്നുക ലൈഗിക വ്ര്‍ത്തിയില്‍ ഏര്‍പ്പെടുക എന്നത് ഒക്കെ മനുഷ്യന്റെ ജീവന താളത്തിന്റെ അനിവാര്യതകള്‍ ആണ് .അത് കൊണ്ട് പ്രിയരേ അതുകളെ തിന്മകള്‍ ആയി മാറ്റി നിര്‍ത്തി ജീവിതം ആസ്വദിക്കുന്നതില്‍ നിന്ന് മാറി നില്‍ക്കാതിരിക്കുക . കഴിയുമെന്നാല്‍ പുസ്തകങ്ങളില്‍ ഇതിനെ കുറിച്ചു ഉള്ള കാഴ്ച്ചപ്പാടുകള്‍ ഭാവിയില്‍ എങ്കിലും തിരുത്താന്‍ ആവുന്ന തരത്തില്‍ ഇപ്പോഴേ തലമുറയില്‍ പുതു ചിന്തകള്‍ പാകുക .അവരെങ്കിലും ജീവിതം ആസ്വാദ്യ കരം ആക്കട്ടെ ... സ്നേഹത്തോടെ ഗുരു രസഗുരു ലഘു ഗുരു ചക്കക്കുരു
No comments:
Post a Comment