Tuesday 25 March 2014

മനുഷ്യന്‍ ഒരു മായാ ശില്‍പം
ചലനം സജീവത ചിന്ത ശബ്ദം
സ്നേഹം പ്രണയം കാമം
രൌദ്രം സൌമ്യം എല്ലാം ചേര്‍ന്നത്

ഭാവനയ്ക്ക് ചിറകുള്ളവന്‍ മര്‍ത്യന്‍
ഭൂതലം ചുവടാക്കി വാനം തേടിയോന്‍
സാഗരനീലിമയില്‍ ആഴം തിരഞ്ഞവന്‍
ഹിമ ശൈലങ്ങളില്‍ ചുവട ളന്നവന്‍

ഇല്ലവന് തുല്ല്യമൊരു ജീവനും ജീവിയും
ഇല്ലവനുമേലൊരു ബുദ്ധിയും ശക്തിയും
ഉപരിയൊരു ശക്തിയുമില്ലവനെ വെല്ലാന്‍
അധികാരിയില്ലവന് ആരാധ്യനില്ല

നഗ്നന്‍ സ്വതന്ത്രന്‍ ജന്മനാല്‍
കര്‍മ്മ സര്‍ഗ ശേഷികള്‍ക്കുടയവന്‍
വിശേഷാകാരമുടയ ശില്‍പമവന്‍
നരന്‍ പ്രകൃതി യുടെ മഹദ് വരം

1 comment: