Tuesday 4 March 2014

സുഖം ആനന്ദം

സുഖ് , ആനന്ദ് ,രണ്ടും രണ്ടാണ് എന്ന് എന്റെ സുഹ്ര്‍ത്തും ബിഹാരി പണ്ടിട്ടും ആയ മിശ്രാജി . സുഖം ഇന്‍സ്റ്റന്റ് ആണ് എന്നും അല്പമാത്രാ നുഭവ് ആണ് എന്നും ആനന്ദം സ്ഥായീ ഭാവം ആണ് എന്നുമാണ് അദ്ദേഹത്തിന്റെ വാദം .
അതിനായി അദ്ദേഹം നിരത്തുന്ന ന്യായം ഇതാണ് നിങ്ങള്ക്ക് വിശക്കുമ്പോള്‍ ഭക്ഷണം കിട്ടി സുഖം തോന്നും ആഹ്ലാദം തോന്നും പക്ഷെ വീണ്ടും വിശക്കും അസ്വസ്ഥത തോന്നും വിരേച നങ്ങള്‍ വഴിയും [പുരീഷം ശുക്ലം പോലുള്ളവ ] സുഖം ലഭിക്കും പക്ഷെ പിന്നെയും പ്രശ്നം അവശേഷിക്കുന്നു .അപ്പോള്‍ ഇവയില്‍ നിന്ന് കിട്ടുന്ന സുഖം ആനന്ദം അല്ല . അപ്പോള്‍ ഞാന്‍ ചോദിച്ചു ഇവയെല്ലാം ഉപേക്ഷിക്കണം എന്നാണോ മിശ്രാജീ പറയുന്നത് ?അദ്ദേഹം പറഞ്ഞു അല്ല അവയെ അവയുടെ പാട്ടിനു വിടുക എന്നിട്ട് ധ്യാന മാര്‍ഗം സ്വീകരിക്കുക .ലൌകിക കാര്യങ്ങളില്‍ നിന്ന് കിട്ടുന്ന താല്‍ക്കാലിക സന്തോഷങ്ങളെ സുഖം എന്ന് കരുതാതെ പ്രപഞ്ചം നിങ്ങളില്‍ നിറയുന്ന ആനന്ദം അനുഭവിക്കാന്‍ പ്രാപ്തം ആകുക .
ഞാന്‍ ചോദിച്ചു അതിനെന്തു വഴി? മോഹങ്ങളെ വെടിഞ്ഞും കാമം ,ക്രോധം , തുടങ്ങി ആസക്തികളെ തടഞ്ഞും അത് നേടാം .. അപ്പോള്‍ ഭാര്യ കുട്ടികള്‍ കുടുംബം ജോലി എല്ലാം വെടിയണം ഇതെല്ലാം കാമ മോഹിതങ്ങളില്‍ പെടുന്നത് ആണല്ലോ ? നിത്യാനന്ദം ലഭിച്ചാല്‍ പിന്നെ വിശപ്പും ദാഹവും പോലും അറിയാതെ അവസ്ഥ വരും പ്രപഞ്ചത്തില്‍ അലിഞ്ഞു നിങ്ങള്‍ എന്ന സ്വതം തന്നെ ഇല്ലാതെ ആവും . ഞാന്‍ വിചാരിച്ചു നല്ലപണി തന്നെ ഒന്ന് പരീക്ഷിച്ചാലോ ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു എന്നാല്‍ ശരി നമുക്ക് തുടങ്ങിയാലോ അപ്പോഴാണ് മൂപ്പര് പറയുന്നത് ആദ്യം ഗുരു വേണം പിന്നെ ശിക്ഷന്‍ വേണം ദീക്ഷ വേണം അതുവേണം ഇതുവേണം എന്നൊക്കെ ഇതൊക്കെ ലഭിച്ചു വരുമ്പോഴെക്കു എന്റെ ആയുസ്സ് ഓടുങ്ങിപ്പോകും , അപ്പോള്‍ ഈ പണി നടക്കില്ല .

എന്നാലും ആനന്ദം ചിലര്‍ക്കുമാത്രം പോരല്ലോ എനിക്കും വേണ്ടേ ഏതാണ് മാര്‍ഗം ഞാന്‍ കൂലം കുശമായി ആലോചിച്ചപ്പോള്‍ ആണ് നാട്ടിലെ ചരസ്സ് കാര്‍ത്തുവിനെ ഓര്‍ത്തത് .ഞാന്‍ ഒന്ന് രണ്ടു തവണ അവള് തന്ന ബീഡി വാങ്ങി പുകച്ചിട്ടുണ്ട് ആ ആനന്ദത്തില്‍ നിന്ന് വലിയ വ്യത്യാസം ഇല്ലാത്തത് ആണല്ലോ മിശ്രാജി പറയുന്ന ഈ നിത്യാനന്ദം എന്നും ഓര്‍ത്തു .ഉടനെ നാട്ടിലേക്ക് വിളിച്ചു പഴയ കൂട്ടുകാരെ ഒക്കെ വിളിച്ചിട്ടും കാര്‍ത്തു എവിടെ എന്ന് ആര്‍ക്കും അറിയില്ല . ദയവായി നിങ്ങളില്‍ ആര്‍ക്കെങ്കിലും ചരസ്സ് കാര്‍ത്തു എന്ന ആനന്ദംകച്ചവട ക്കാരിയെ അറിയും എങ്കില്‍ എന്നെ അറിയിക്കുക .

സത്യത്തില്‍ കര്‍മ്മ ശേഷിയെ ഫലപ്രദം ആയി ഉപയോഗിച്ചു അതില്‍ നിന്ന് കിട്ടുന്ന ഫലം ഈ ലോകത്തെ പുഷ്ട്ടി പ്പെടുത്താന്‍ ആയി വിനിയോഗിക്കയും ,അതില്‍ നിന്ന് കിട്ടുന്ന സുഖങ്ങള്‍ അത് എത്ര ചെറുത്‌ ആയാലും പരസ്പ്പരം കൈമാറിയും സമൂഹത്തിനു മൊത്തം പകര്‍ന്നു നല്‍കിയും ഒക്കെ കിട്ടുന്ന ആനന്ദം തന്നെയാണ് നിത്യാനന്ദം .അല്ലാതെ മലയിലോ കാട്ടിലോ പോയിരുന്നു ആസനത്തില്‍ തഴമ്പ് വരുത്തി നേടുന്ന ആനന്ദം അയാള്‍ക്ക്‌ ഒരാള്‍ക്കുമാത്രം കൊള്ളാം അങ്ങിനെ ഒന്ന് ഉണ്ടെങ്കില്‍ , [ എനിക്ക് തോന്നുന്നത് അതൊരുതരം ഉന്മാദ രോഗം ആയിരിക്കും എന്നാണ് ] പിന്നെ ദുഃഖങ്ങള്‍ അത് ഇതു നിത്യാന്ദനും തൂറാന്‍ മുട്ടുമ്പം ഉണ്ടാകുന്ന അസ്വാസ്ഥ്യം പോലെ മാത്രം ആണ് . നിത്യ ദുഃഖം എന്നതും രോഗാവസ്ഥ ആണ് .

No comments:

Post a Comment