Tuesday 25 January 2011

എന്റെ രാജ്യം

ഈ തലക്കെട്ട് കാണുമ്പോള്‍ നിങ്ങള്‍ക്ക് തോന്നുക ,ഞാന്‍ നമ്മുടെ മഹത്തായ രാജ്യത്തെ കുറിച്ചു ആണ് സംസാരിക്കാന്‍ ഉദേശിക്കുന്നത് എന്ന്. പക്ഷെ അല്ല  ഞാന്‍ ജനിച്ചു വളര്‍ന്ന പ്രദേശത്തെ കുറിച്ചു ആണ് .എന്ത് കൊണ്ട് രാജ്യം ,ഓരോരുത്തര്‍ക്കും അവരവരുടെ ജന്മ പരിസരം അവരവരുടെ സാമ്രാജ്യം ആണ് ,അതിനു ഉദാഹരണം  ആയി പറയാന്‍ കഴിയുക  കാട്ടുജീവികളുടെ ഹാബിട്ടാട്ടുകളെ കുറിച്ച് ആണ് .സിംഹത്തിന്റെ വാസപരിസരത്തു ആനകടന്നുവന്നാല്‍ അവിടെ സംഘര്‍ഷം ഉറപ്പു .ആനയുടെ വഴിത്താരകളില്‍ മറ്റൊരു  ഉഗ്രന്‍ കടന്നുവന്നാല്‍  അവിടെ അത്യുഗ്രന്‍ സംഘട്ടനം നടക്കും ആരീതിയില്‍ പരിഗണിച്ചാല്‍ ഓരോരുത്തരും രാജാക്കന്മാരും അവരുടെ പരിസരം അവരുടെ രാജ്യവും ആണ് . ഇവിടെ അത് കൊണ്ടല്ല രാജ്യം എന്ന് പറഞ്ഞത്‌ . ഞങ്ങളുടെ നാട്ടില്‍ അടുത്തനാട്ടില്‍ നിന്നോ ദൂരെ നിന്നോ ആരെങ്കിലും സന്ദര്‍ശകര്‍ ആയി വന്നാല്‍ അവരോടു നിങ്ങളുടെ നാട് എവിടെയാണ് എന്നല്ല പഴമക്കാര്‍ ചോദിക്കുക ,പകരം "എട്യാ ഇങ്ങളെ രാജ്യം "എന്നാണു . ? കാരണം  മലബാറിലെ നാട്ടു രാജ്യങ്ങള്‍ അവരുടെ മനസ്സില്‍ നിന്നു പോയിട്ടില്ല .അറക്കല്‍ രാജ്യത്ത് നിന്നു അരമണിക്കൂറ് കൊണ്ട് എത്താവുന്നിടത്തു ചിറക്കല്‍ രാജ്യം കോട്ടയം രാജ്യത്തിന്‌ അപ്പുറം കടത്തനാട് രാജ്യം എന്നിങ്ങനെ മൂന്നോ നാലോ  പഞ്ചായത്ത് ചേര്‍ന്നാല്‍ ഒരു രാജ്യം  എന്നനിലയുള്ള ആകാലത്തിലൂടെ കടന്നു വന്ന ഒരു നാട്ടു കൂട്ട  പഴമക്കാര്‍ അങ്ങിനെയല്ലാതെ മറ്റെങ്ങനെയാണ് ചോദിക്കുക്ക . മാത്രമല്ല ഒന്നും ചെറുതായി കാണാന്‍ ആവാത്ത മാനസിക നില കൂടി  രാജ്യം എന്ന പറച്ചിലില്‍ അടങ്ങിയിട്ടുണ്ട് . അങ്ങിനെ പറയുമ്പോള്‍ ഞാന്‍ പഴയ ചിറക്കല്‍ തട്ടകത്ത് കാരന്‍ ആണ് . രാജ്യം ചിറക്കല്‍ രാജ്യം നൂഞ്ഞേരി    അംശം ദേശം . പറയാന്‍ പോകുന്നത് ഈ  നൂഞ്ഞേരിഎന്ന എന്റെ സാമ്രാജ്യത്തെ കുറിച്ചു ആണ് .അതെ എന്റെ രാജ്യം എവിടെ എന്ന് നിങ്ങള്‍ ചോദിച്ചാല്‍ ഞാന്‍ പറയുക നൂഞ്ഞേരി രാജ്യം എന്നാണു . എന്തെങ്കിലും പ്രതേകത ഈ നാടിനു ഉണ്ടോ ? പലനാടുകള്‍ക്കും പല മഹാന്‍ മാര്‍ക്ക് ജന്മം നല്‍കി എന്നത് കൊണ്ടും ,ചരിത്ര സംഭവങ്ങള്‍ക്ക് വേദിയായി എന്നത് കൊണ്ടും ഒക്കെ പ്രതേകത കാണും ,അല്ലെങ്കില്‍ സത്യമംഗലം കാട് എന്ന് പറയുമ്പോള്‍ വീരപ്പനെ ഓര്‍മ്മ വരുന്നത് പോലെ കുപ്രസിദ്ധി എങ്കിലും ഉണ്ടാകും .ഞാന്‍ എന്റെ രാജ്യത്തിന്‌ വല്ല പ്രത്യേകതയും  ഉണ്ടോ എന്ന് ചികഞ്ഞു നോക്കിയപ്പോള്‍ ഇത് വരെ അവിടെ സുപ്രസിദ്ധ്രോ കുപ്രസിദ്ധരോ ഉണ്ടായിട്ടില്ല ,എന്നാണു കാണാന്‍ കഴിഞ്ഞത് . അവിടെ ഉള്ള ഒരേ ഒരു പ്രസിദ്ധന്‍ ഈ മഹാ ഗുരുവായ ഞാന്‍ ഗുരു മാത്രം ആണ് , കുപ്രസിദ്ധനും ഈ ഞാന്‍ ഗുരു തന്നെ , പക്ഷെ ആപ്രസിദ്ധി യും കുപ്രസിദ്ധിയും  ഫേസ് ബുക്കിലെ നാലും മൂന്നും എഴാളില്‍ അപ്പുറം കടക്കില്ല എന്നത് കൊണ്ട് .അതെ കുറിച്ചു അധികം പറയുന്നില്ല കല്ലേറ് വരുന്ന വഴി എവിടെ നിന്നു ഒക്കെ ആയിരിക്കും എന്ന് ഊഹിക്കാന്‍ പോലും പറ്റുകയുമില്ല .

അതുകൊണ്ട് നമ്മുടെ മഹത്തായ നൂഞ്ഞേരി അംശം ദേശം എന്ന എന്റെ രാജ്യത്തിലേക്ക് തന്നെ തിരിച്ചു പോയി ക്കളയാം , പ്രസിദ്ധരോ  ചരിത്രമോ കലഹമോ വര്‍ഗീയ സംഘര്‍ഷം പോലുമോ ഇല്ലാത്ത ശുദ്ധ നാട്ടിന്‍ പുറം ,ഏതു കാലത്ത് ആയാലും കുഴപ്പങ്ങള്‍ ഉണ്ടാകാറുണ്ട് കേരള നാട്ടിന്‍ പുറങ്ങളില്‍ എന്നാലും എന്റെ നാട്ടില്‍ തിരഞ്ഞെടുപ്പ് കാലത്ത് പോലും ഒരു അടിപിടിയോ സന്ഘര്‍ഷങ്ങലോ ഉണ്ടാകാറില്ല              എന്നത് എന്നെ കുറച്ചു ഒന്നുമല്ലനിരാശ പെടു ത്താറു  ഉള്ളത് . അങ്ങിനെ എങ്കിലും നൂഞ്ഞേരി ചേലേരി കാര്യാപ്പു കയ്യംകോട് തുടങ്ങി നൂഞ്ഞേരി പരിസരങ്ങള്‍ പത്രകോളങ്ങളിലും മീഡിയാ പ്രതലങ്ങളിലും ഇടം പിടിക്കും എന്ന് ആഗ്രഹിച്ചിട്ടു നടക്കുന്നില്ല എന്നത് നിരാശാ ജനകം തന്നെയല്ലേ ? ഇടയ്ക്കു സുന്നികളിലെ രണ്ടു വിഭാഗങ്ങള്‍ അടിനടത്തി നോക്കിയിരുന്നു എന്ന് കേട്ടു പക്ഷെ അത് അത്ര പച്ച പിടിച്ചില്ല പിന്നെ അത്താഴം മുടക്കികള്‍ ആയ നീര്‍ക്കോലി വിഭാഗം ആയ ജമായത്ത് കാര്‍ ആണ് ,അവരെ കുറിച്ചു പറയാതിരിക്കയാണ്  ഭേദം അടി എന്ന് എഴുതിക്കാണിച്ചാല്‍ .അടി കിട്ടിയിട്ട് ഞങ്ങള്‍ക്ക് മഹത്തായ സ്വര്‍ഗം വേണ്ടേ എന്ന് നിലവിളിച്ചു കൊണ്ട് അവര്‍ ഓടുന്നത് കാണാം .അടിയന്തിരാവസ്ഥ ക്കാലത്ത് കൊണ്ഗ്രസ്സു ഗുണ്ടകള്‍ നല്ല വണ്ണം  വിളയാടുകയും തുടര്‍ന്ന് ജനതാക്കാര്‍ അധികാരത്തില്‍ വരികയും ചെയ്തപ്പോള്‍ അതിന്റെ തിരിച്ചടി കമ്മുനിസ്ട്ടുകാര്‍  നടത്തുന്നതും ഞാന്‍ എന്റെ ചെറുപ്പ കാലത്ത്  കണ്ടിട്ടുണ്ട് .പക്ഷെ അത് രൂക്ഷമായി തുടര്‍ന്നില്ല ,കേരളത്തില്‍ തുടര്‍ന്നും കൊണ്ഗ്രസ്സു ആയിരുന്നു അധികാരത്തില്‍വന്നത് എന്നതായിരുന്നു കാരണം  .  അതിനു ഒരു രസികന്‍ ഐറണി കൂടി ഉണ്ട് ,അന്ന് എനെ നാട്ടില്‍ അഭ്യന്തര കാര്യങ്ങള്‍ കൈകാര്യം ചെയ്തിരുന്ന ഒരു ഊത്ത്‌ കൊണ്ഗ്രസ്സുകാരന്‍ മാര്‍ക്സിസ്റ്റു കാരുടെ അടി പേടിച്ചു ഇപ്പോഴും എസ് കൊണ്ഗ്രസ്സിലാണ് .എസ് കമ്മുനിസ്ട്ടു കാരുടെ കൂടെയും . അവരുടെ ഒരു ഗതികേട് മുന്നണിയിലെ ഒരു ഈര്‍ക്കില്‍ പാര്‍ട്ടിയില്‍ ആയിപ്പോയത് കൊണ്ട് പഴയ മൂഷികനെ താങ്ങേണ്ടി വരുന്ന ഗതികേട് വലുത് തന്നെ . നാട്ടിലെ മാര്‍ക്സിസ്റ്റു പൂച്ചകളുടെ പല്ലും പൂടയും ഒക്കെ കൊഴിഞ്ഞു പോകയും ചെയ്തിരിക്കുന്നു . അല്ലായിരുന്നെങ്കില്‍ ലോക്കല്‍ സെക്രട്ടറിയുടെ വീട്ടിലെ അമ്മിക്കല്ല് വരെ എടുത്തു കിണറ്റില്‍ ഇടാനും പട്ടികക്ക് ആണി തറപ്പിച്ചു മാര്‍ക്സിസ്റ്റു കാരെ തല്ലി വലിക്കയും ,ഉണ്ട് കൊണ്ടിരിക്കുന്ന മനുഷ്യരെ  ഞാന്‍ നിന്നെ അറസ്റ്റു ചെയ്തിരിക്കുന്നു നിന്നു പറഞ്ഞു ഊണ് കയ്യോടെ പിടിച്ചു പോലീസുകാരെ എല്പ്പിക്കയും ഒക്കെ ചെയ്ത ഈ ഊത്തനെ യും ഇപ്പോള്‍ ബി ജെ പി ക്കാര്‍ക്കൊപ്പം നടക്കുന്ന പഴയ ഹരിജന്‍ നേതാവിനെയും ഒക്കെ ഇപ്പോഴും ഞെളിഞ്ഞു നടക്കാന്‍ അവര്‍ അനുവദിക്കുമായിരുന്നോ ?

അത് പോകട്ടെ, ഇങ്ങിനെ ഒരു വിശകലനം നടത്തി നോക്കിയപ്പോള്‍ എന്റെ രാജ്യം പൊതു വെ തണുപ്പന്മാരുടെ  ജന്മ സ്ഥലം ആണ് , എന്നാല്‍ മറ്റു മേഖലയില്‍ വ്യക്തി മുദ്ര പതിപ്പിച്ച ആരെങ്കിലും ഈ നാട്ടില്‍ ഉണ്ടായിരുന്നോ ? ഒരു വളരെ പ്രശസ്തന്‍ ആയ ഒരു ഡോക്ട്ടര്‍ ഒരെഴുത്തുകാരന്‍ ,  ഒരു വലിയ ജഡ്ജി, ഒരു ജനറല്‍ കരിയപ്പ .ഒരു സതീഷ് നമ്പിയാര്‍ ,ഒരു അബ്ദുല്‍കലാം ആരുമില്ല . പിന്നെ കുറെ അരപ്രശസ്തി ഉള്ള ആരെങ്കിലും ഉണ്ട് എങ്കില്‍  അവര്‍ കൂത്തു പറമ്പ്  മാണിയുടെ അത്രപോലും പ്രശസ്തി ഉള്ളവര്‍ ആണോ എന്ന് സംശയം ആണ് . ഇങ്ങിനെ ഒക്കെ പഠിച്ചു നോക്കിയപ്പോള്‍ എന്റെ രാജ്യം ഒരു തരത്തിലും അടുത്ത കാലത്ത് ഒന്നും മുഖ്യധാരാ മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒരു കാലം വരും എന്ന് തോന്നുന്നില്ല .

അത് കൊണ്ട് കൂട്ടരേ ഞാന്‍ ശ്രമിച്ചു കൊണ്ടിരിക്കയാണ് ഒരു വലിയ സംഭവം ആകാന്‍ അത് വഴി എന്റെ രാജ്യം വാഴ്ത്തപ്പെടാന്‍ , നിങ്ങള്‍ക്കും നിങ്ങളുടെ നാട് ലോകത്തിന്‍റെ ശ്രദ്ധാകേന്ദ്രവും പറ്റുമെങ്കില്‍ മെക്കയും പോലെ ഒക്കെ ആവണംഎന്നൊക്കെ ആഗ്രഹം കാണും ,അത് കൊണ്ട് കൂട്ടുകാര്‍ അവരവരുടെ നാടിന്റെ മാഹാത്മ്യം കുറിക്കുക ,നിങ്ങള്‍ ഓരോരുത്തരും മഹാന്മാരായിക്കൊണ്ട് സ്വന്തം ഗ്രാമമോ പഞ്ചായത്തോ നഗരമോ ഒക്കെ പ്രസിദ്ധമാക്കാണോ കുപ്രസിദ്ധമാക്കണോ ശ്രമിക്കുക പറ്റുമെന്നാല്‍ ഇത് പോലെ ഒരു കുറിപ്പെങ്കിലും എഴുതാന്‍ശ്രമിക്കുക .സ്നേഹപൂര്‍വ്വം ചക്കക്കുരു 

No comments:

Post a Comment