Thursday 13 January 2011

ഗസല്‍

നിലാവ്  കണ്ണാടി നോക്കുന്ന ഈ യമുനാ തീരം
നിഴലുകള്‍ ന്ര്‍ത്തം   വയ്ക്കുന്ന സരയുവിനോരം
രാപ്പാടികള്‍ കുഴലൂതുന്ന ശിശിര നിലാനേരം
കാമിനീ നിന്നെയും കാത്തിരിക്കുകയാണ് ഞാന്‍

നിശാ ഗാന്ധികള്‍  കാറ്റില്‍ തൂവും  പൂമ്പരാഗം
മദ  ഗന്ധമായെന്റെ  സിരകളില്‍നിറയുമ്പോള്‍
പ്രിയയെന്‍ ചാരത്തു അണഞ്ഞു പോയെന്നോര്‍ത്തു
 മഞ്ഞിന്‍ മറയില്‍  തിരയുന്നു കാതരം

ഏതോ ഒരു രാപ്പക്ഷി രാഗാര്‍ദ്രം പാടുമ്പോള്‍
നീമൂളും ഗസലായി കേട്ടുപോകുന്നു ഞാന്‍
നീയൊത്തു നര്‍ത്തനം ആടാന്‍ കൊതിക്കുന്നു
നീയല്ല എന്നറിയുമ്പോള്‍ വിതുമ്പുന്നു

ഈ യമുന ചാരേ  കളകളം ഒഴുകുമ്പോള്‍
ഓളങ്ങള്‍ മെല്ലെ ഇളകുന്ന ചെറു സ്വനം
പരിഹാസമാണെന്ന് കരുതുന്നീ  കാമുകന്‍
അകമേ കരഞ്ഞു പോകുന്നു പ്രിയ സഖീ ..

രാവൊടു ങ്ങുന്നിതാ പവനന്‍ എഴുന്നള്ളി -
എത്തുവാന്‍ നേരമായ് ഉലകു മുണരുന്നു
കിളികള്‍ തന്‍ കള കൂജനങ്ങള്‍ ഉയരുന്നു
പുറപ്പെടാം കണ്ണീര്‍ തുടക്കാതെ ഓമനേ ഞാനിപ്പോള്‍ 

No comments:

Post a Comment