Thursday, 6 January 2011

യത്തീമിനത്താണി

പ്രവാചക  പ്രഭു മുഹമ്മദ്‌ അനാഥന്‍ ആയിരുന്നു . അത് കൊണ്ട് തന്നെയാവണം അനാഥകളോട് അദ്ദേഹം അങ്ങേയറ്റം കരുണ   കാണിക്കയുണ്ടായത്. തന്റെ പ്രഭാഷണങ്ങളില്‍  എന്നും അവരുടെ സംരക്ഷണത്തെ കുറിച്ചു ഊന്നിപ്പറഞ്ഞു .എന്നും അവരെ തന്നോടൊപ്പം ചേര്‍ത്തു നിര്‍ത്തി . അനാഥരുടെ സമ്പത്ത് തിന്നുന്നവരെ ശപിച്ചു . അവരുടെ സംരക്ഷണം സ്റ്റേറ്റിന്റെബാധ്യത ആവണം എന്ന് വിചാരിച്ചു . പിന്നീട് വന്ന അദ്ദേഹത്തിന്റെ പിന്‍ഗാമികള്‍ നിയമപരം ആയി തന്നെ അത് നടപ്പാക്കുകയും ചെയ്തു . ഇന്നും അറബു സൊസൈറ്റിയില്‍ അനാഥര്‍ സംരക്ഷിത വിഭാഗം ആണ് .ഉദാഹരണത്തിന് യു എ ഇ യില്‍ കെട്ടിട ഉടമകള്‍ ആയ അറബികള്‍ മരിച്ചുപോയാല്‍ അവരുടെ കുട്ടികള്‍ പ്രായ പൂര്‍ത്തി ആവുന്നത് വരെ  ആകെട്ടിടം ഭരകൂടം സംരക്ഷിക്കയും അതിന്റെ വരുമാനം ആകുട്ടികളുടെ സംരക്ഷണത്തിനായി ഉപയോഗിക്കയും .പിന്നീട് ഗവര്‍മെന്റു തന്നെ കുട്ടികള്‍ക്ക് പ്രായപൂര്‍ത്തി ആവുന്നമുറക്ക്‌ .കുട്ടികള്‍ക്ക് കൈമാറുകയോ പഴകി പ്പോയാല്‍ കോമ്പന്‍സേഷന്‍ കൊടുത്ത് കെട്ടിടം പൊളിച്ചു മാറ്റുകയോ ഒക്കെ ചെയ്യുക പതിവാണ് .  ഈ കോമ്പന്‍സേഷന്‍ ആകെട്ടിടം നിലനിന്നാല്‍ അവര്‍ക്ക് ലഭിക്കുമായിരുന്ന വരുമാനത്തിന്റെ ഇരട്ടിയിലധികം ആവുകയും ചെയ്യും . മറ്റൊന്നു അറബു സമൂഹത്തില്‍അനാഥ ബാല്യങ്ങള്‍ തെരുവില്‍ തെണ്ടുന്ന അവസ്ഥ ഇല്ല ഇല്ല എന്നതാണ് .അതില്‍ ചീത്ത ഭരണകൂടങ്ങള്‍ക്കുവരെ അഭിമാനിക്കാം ..ഇതില്‍ നിന്നെല്ലാം പ്രചോദനം ഉള്‍ക്കൊണ്ടു ആവണം പഴയ കാല കേരള മുസ്ലിംകള്‍ അനാഥ സംരക്ഷണം ഒരു പുണ്ണ്യ പ്രവര്‍ത്തി   ആയും ബാധ്യത ഏറ്റെടുത്തത്  .അതിനു മുന്‍കൈ എടുത്തവരില്‍ .കെ എം സീതിസഹിബു , കെ എം മൌലവി , എം കെ ഹാജി തുടങ്ങി ചിലരെ അനുസ്മരിക്കുന്നു . കോളറ ക്കാലത്ത് പ്രാദേശിക തലങ്ങളില്‍ മഹാന്മാരായ പലവ്യക്തികളും ഈ മേഘലയില്‍ അവരവരുടെ സംഭാവന നടത്തിയിട്ടുണ്ട് . മലപ്പുറം ജില്ലയുടെ പല ഭാഗങ്ങളിലും കലാപശേശവും കോളറ കാലത്തും  അനാഥമായി പ്പോയ കുട്ടികളെ സംരക്ഷിക്കുന്നതില്‍ മേല്പറഞ്ഞ മഹാ വ്യക്തികളോട് ഒപ്പം പ്രവര്‍ത്തിച്ച ഒരു മഹിളയെയും ഞാന്‍  ഇവിടെ അനുസ്മരിക്കുന്നു . ഇമ്പിച്ച്ചായിഷബീ എന്ന മഹതി ആണവര്‍ . കോളറയില്‍    മരിച്ചു വീണ ശരീരങ്ങളെ കുളിപ്പിച്ചു സംസ്കരിക്കുന്നതിനും ,വീടുകളില്‍ ഒറ്റപ്പെട്ടുപോയ കുഞ്ഞുങ്ങളെ കണ്ടെത്തി സംരക്ഷിക്കുന്നതിലും അവരും അവരുടെ സഹപ്രവര്‍ത്തകരും കോളറ എന്ന മഹാമാരിയെ വകവയ്ക്കാതെ നടത്തിയ സേവനം ചരിത്രത്തിലെ തങ്ക ലിപികളില്‍ രേഖപ്പെടുത്തേണ്ടത് ആണ് . ചരിത്ര ബോധം   തീരെ ഇല്ലാത്ത  നമുക്ക് എന്ത് ആയിഷ ബീ എന്ത് സീതി വകീല്‍ ....

പറഞ്ഞു വന്നത് ചരിത്രത്തെ കുറിച്ചു അല്ലാത്തത് കൊണ്ട് . ഈ വിഷയത്തോട് ബന്ധപ്പെട്ട ചില കാര്യങ്ങള്‍ പറയാം ശ്രീസഫീര്‍ ഗുരു അനാഥ കുട്ടിയെ വിവാഹം ചെയ്യുന്നതിനെ കുറിച്ചു പറഞ്ഞപ്പോള്‍ എന്റെ പഴമനസ്സില്‍ തോന്നിയ ചില കാര്യങ്ങള്‍ നിങ്ങളുമായി പങ്കുവയ്ക്കാം  കരുതിയതാണ് . നമ്മുടെ നാട്ടില്‍ ഇന്ന് എവിടെ നോക്കിയാലും അനാഥ ശാലകള്‍ ആണ് അതില്‍ ഏറെയും നടത്തുന്നത് മുസ്ലിം സമുദായം ആണ് എന്ന് എടുത്തു പറയേണ്ടത് ആണ് . എന്റെ നാട്ടില്‍ തന്നെ അനാഥ ശാലകള്‍  മൂന്നു ആണ് . ഇവര്‍ക്കെല്ലാം സ്വന്തം കെട്ടിടങ്ങളും വരുമാന സ്രോതസ്സുകളും ഉണ്ട് . മാത്രമല്ല സമുദായം ഈ സംരംഭങ്ങളെ  കയ്യയച്ച്ചു സഹായിക്കയും ചെയ്യുന്നുണ്ട് . പക്ഷെ ഇവയില്‍ പലതും അതിലെ അന്തേ വാസികള്‍ക്ക് നരകം തീര്‍ക്കുന്നു എന്നത് വളരെ വലിയ ഒരു സത്യം ആണ് .മാത്രമല്ല ഇത്ര ഏറെ വിപുലം ആയ സൌകര്യങ്ങളോടെ നടത്തപ്പെടുന്നു എന്ന് പറയപ്പെടുന്ന ഈസ്ഥാപങ്ങളില്‍ നിന്ന് കിട്ടേണ്ടുന്ന ഫലം വളരെ വലിയ തോതില്‍ ആവേണ്ടത് അല്ലേ.. കമ്പ്യുട്ടറുംആധുനിക പഠന സമ്പ്രദായങ്ങളും ഒക്കെ പിന്തുടരുന്നു എന്ന് പറയപ്പെടുന്ന ഈ സ്ഥാപങ്ങള്‍ എത്ര  ഏറെ വിദഗ്ദ്ധരെ ഈ സമുധായത്തിന്റെ ഇടയില്‍ വ്യാപിപ്പിച്ചിരിക്കണം . നിങ്ങള്‍ കണക്കെടുത്തു നോക്കൂ കഴിഞ്ഞ ഇരുപതു വര്‍ഷത്തിനു ഇടയ്ക്കു അങ്ങിനെ ഒരാളെ നിങ്ങളുടെ ഗ്രാമത്തില്‍ കാണിച്ചു തരാന്‍ ആകുമോ ? ഏതായാല്ലും എന്റെ നാട്ടില്‍ ഞാന്‍ കണ്ടിട്ടില്ല . ചിലപ്പോള്‍ ദീര്‍ഘകാലം നാട്ടില്‍ നിന്ന് വിട്ടു നില്‍ക്കുക  കൊണ്ട് എന്റെ ശ്രദ്ധയില്‍ പെടാത്തത് ആകാം .എന്നാല്‍ വയനാട്ടില്‍ നിന്ന് വടകരക്ക് അടുത്തുള്ള ഒരു അനാഥ കേന്ത്രത്തില്‍ പഠിക്കയും അവിടത്തെ പീഡനം സഹിക്കാതെ രക്ഷപ്പെട്ടു ജോലി തേടി അലയുന്നതിനടയില്‍ കണ്ണൂരില്‍ എത്തിപ്പെട്ട ഒരു പയ്യനെ ഞാന്‍ കണ്ടെത്തുക ഉണ്ടായിട്ടുണ്ട് . അത് പോലെ ഈ തരം പീഡനം അനുഭവിച്ച മറ്റു പലരുമായും സംസാരിക്കാനും ഇടവന്നിട്ടുണ്ട് .ഞാന്‍ പറഞ്ഞുവന്നത് നമ്മുടെ സ്ഥാപങ്ങള്‍ എല്ലാം ഇത്തരം കേന്ദ്രങ്ങള്‍ ആണ് എന്നല്ല . വളരെ നല്ല നിലയില്‍ നടത്തപ്പെടുന്ന അനാഥ ശാലകളും ഉണ്ട് എന്നത് സത്യം ആണ് . പക്ഷെ മൊത്തത്തില്‍ എടുത്താല്‍ ഇത്തരം കേന്ത്രങ്ങളുടെ നടത്തിപ്പ് ശരിയായ വിധത്തില്‍ അല്ല എന്ന് കാണാന്‍ കഴിയും .

മാനേജുമെന്റുകള്‍ സാമ്പത്തിക ലാഭത്തിനു ഉള്ള ഒരു സ്രോതസ്സ് ആയി അനാഥ ശാലകളെ കാണുകയും .അതില്‍ നിന്ന് കിട്ടുന്ന വരുമാനം വഴി തിരിച്ചു വിട്ടു മറ്റു വിദ്യാഭ്യാസ സ്ഥാപങ്ങളും മറ്റും കെട്ടി പടുക്കുകയും അതില്‍ നിന്ന് കൊള്ള ഫീസുവാങ്ങി കൂടുതല്‍ വരുമാനം ഉണ്ടാക്കുകയും .എല്ലാതരം കമ്മീഷനുകളും  കഴിച്ചു ബാക്കി അനാഥ കള്‍ക്ക് നല്‍കുകയും ചെയ്യുന്ന പ്രവണതയാണ് കണ്ടു വരുന്നത് . മാത്രമല്ല കുട്ടികള്‍ക്ക് ശിക്ഷണം നല്‍കേണ്ടുന്ന സ്ഥാപനത്തിലെ ജീവനക്കാര്‍ ഒരു തരത്തിലുള്ള ശിക്ഷണവും ലഭിക്കാത്തവരും പലപ്പോഴും കുട്ടികളോട് ക്രൂരം ആയി പ്രവര്‍ത്തിക്കുന്നവരും ആയിരിക്കയും ചെയ്യും .അത്തരം സംഭവങ്ങള്‍ നാം പത്ര മാധ്യമങ്ങളില്‍ കൂടി അപൂര്‍വ്വമായിമാത്രം അറിയുന്നു . എന്നാല്‍ നിസ്സഹായതയുടെ കൂട്ടില്‍ അകപ്പെട്ട അനേകര്‍ അവര്‍ അകപ്പെട്ട സങ്കട കടലില്‍ തുഴഞ്ഞു കയറാന്‍  കഴിയാതെ കഴിയുന്നു എന്നത് സത്യമത്രേ ,  ജെ ഡി റ്റി സഭയുടെ പഴയ നടത്തിപ്പുകാരന്‍ കുട്ടികളോട് പറയുമായിരുന്നത്രേ .ഞാന്‍ ബിരിയാണി കഴിക്കുന്നത്‌ ദൈവ  വിധി ആണ് എന്നും നിങ്ങള്ക്ക് കഞ്ഞി കിട്ടുന്നത് ദൈവ വിധി കാരണം ആണ് എന്നും .ഈ പറഞ്ഞത് സത്യമാണോ എന്ന് അറിയില്ല ,കുറെ കാലം  മുന്‍പ് പത്ര കോളങ്ങളില്‍ വായിച്ചത് ആണ് .

ഇത്തരം അനാഥ ശാലാ സമ്പ്രദായത്തിന്‌ പകരം മറ്റെന്തു ചെയ്യാന്‍ ആകുമെന്ന് പരിശോധിക്കാം . അനാഥര്‍ ആയി പ്പോകുന്ന കുഞ്ഞുങ്ങളെ സംരക്ഷിക്കാന്‍ നമ്മുടെ ഭരണകൂടത്തിനു ഒരു പരിപാടിയും ഇതേ വരെ മുന്നോട്ടു വയ്ക്കാന്‍ ആയിട്ടില്ല എന്നതിനാല്‍ .ഇപ്പൊഴു ഈ കാര്യം സമൂഹത്തിന്റെയും വ്യക്തികളുടെയും ബാധ്യത ആയി തുടരുന്ന സാഹചര്യത്തില്‍  പകരം ഒരു നിര്‍ദ്ദേശം എന്താണ് ?. കുട്ടികള്‍ അച്ഛനുമമ്മയും മരിച്ചു പോയി എന്നാലും പലരും അവരുടെ ബന്ധുക്കളുമായി ഏതെങ്കിലും തരത്തില്‍ ബന്ധപ്പെട്ടിരിക്കുമല്ലോ ? അപ്പോള്‍ ആ ബന്ധുക്കളുടെ കൂടെ അവരെ നിര്‍ത്തുകയും .അനാഥ സംരക്ഷകള്‍ ക്രത്യമായി ഒരു ഗ്രാന്‍ഡ്‌ അവര്‍ക്ക് എത്തിക്കുകയും പഠനം എത്തിക്കുന്ന പണത്തിന്റെ ഉപയോഗം എന്നിവ മോണിട്ടര്‍ ചെയ്യാന്‍ സംവിധാനം ഉണ്ടാക്കുകയും ചെയ്‌താല്‍ കുട്ടികള്‍ക്ക് നമ്മള്‍ അനാഥര്‍ എന്ന അപകര്‍ഷം കുറയുകയും .മറ്റു കുട്ടികളെ പോലെ സമൂഹത്തില്‍ ചിരിച്ചും കളിച്ചും അടികൂടിയും ഒക്കെ വളരാന്‍ സാഹചര്യം ഉണ്ടാകുകയും ഒക്കെ ചെയ്യില്ലേ ,പറിച്ചു നടപ്പെടുന്ന  ചെടികളെ ക്കാള്‍ ഫലം അവയുടെ സ്വാഭാവിക പരിസ്ഥിതിയില്‍ വളരുന്ന ചെടികള്‍ നല്കും എന്നതല്ലേ ശരി . പകരം അനാഥ ശാലകളിലെ അടിച്ചു പഠിപ്പിക്കുന്ന അച്ചടക്കവും അനാവശ്യ ശിക്ഷണവും   ഒക്കെ ആ കുട്ടികളെ മുരടിപ്പിക്കയും , വളരുമ്പോള്‍ സമൂഹത്തിനു ഒരു ഗുണവും കിട്ടാത്ത തരത്തില്‍ സ്വയം തന്നെ വളര്‍ന്നു എങ്ങുമെത്താത്ത തരത്തില്‍ ആയിപ്പോകയല്ലേ ചെയ്യുക . ബന്ധുക്കളുടെ  ചൂഷണവും മറ്റും ഉണ്ടാകാം എങ്കിലുംഎങ്കിലും സാമൂഹ്യമായ ഇടപെടലുകള്‍ കൊണ്ട് അത് തിരുത്താവുന്നത്തെ ഉള്ളൂ  എന്നാണു എന്റെ വിചാരം .

ഈ കുറിപ്പിന് വിപരീതം ആയ അഭിപ്രായങ്ങള്‍ നിങ്ങള്ക്ക് ഉണ്ടാകാം , വളരെ നല്ലനിലയില്‍ നടക്കുന്ന അനാഥ ശാലകള്‍ തുടരട്ടെ , പക്ഷെ അധികവും പുറത്തു പറയാന്‍ പോലും പറ്റാത്ത തരത്തില്‍ ചീഞ്ഞതാണ് എന്നതാണ് സത്യം . തീര്‍ച്ചയായും നാം ഒരിക്കല്‍ പോലും ഒരു അനാഥ കേന്ത്രത്തില്‍ എത്തി   നോക്കാന്‍  ശ്രമിക്കാറില്ല  , അത് കൊണ്ട് തന്നെ അതിലെ അകത്തളങ്ങള്‍ നമുക്കറിയില്ല . ലാ ത അകലു മാലല്‍ യതീം  എന്ന് നാഴികക്ക് നാല്പതു വട്ടം വായിക്കുന്ന സമുദായത്തിലെ അംഗങ്ങള്‍ക്ക് വിശ്വാസത്തിന്റെ പേരില്‍ എങ്കിലും അവരെ ശ്രദ്ധിക്കാന്‍ ബാധ്യത ഉണ്ട് . എനിക്ക് മനുഷ്യത്വത്തിന്റെ പേരിലും .യതീമുകളെ അവഗണിച്ചു നിങ്ങള്ക്ക് സ്വര്‍ഗപ്രവേശം സാധ്യമാവുമായിരിക്കാം ..മനുഷ്യത്വത്തെ ഉപേക്ഷിച്ചാല്‍ എന്നിക്ക് ന്രകപ്രവേശംപോലും സാധ്യമായി എന്ന് വരില്ല എന്നത് കൊണ്ടാണ് ഞാന്‍ ഇങ്ങിനെയെല്ലാം കുറിക്കുന്നത് . നിങ്ങള്‍ക്ക് നൂതനം ആയ പലനിര്‍ദ്ധേശങ്ങള്‍ കാണും . അത് കുറിക്കും എന്ന പ്രത്യാശയോടെ ഗുരു രസഗുരു ലഘു ഗുരു ചക്കക്കുരു .


No comments:

Post a Comment