Saturday, 12 November 2011

ഞാനീ പതിതര്‍ക്കൊപ്പം നടക്കട്ടേ

ദൈവമേ ,നിന്നെ ഞാന്‍ പ്രണയിക്കാം -
എന്റെ വീഞ്ഞ് കോപ്പ എന്നും നിറച്ചി ടാമെങ്കില്‍
നിനക്കായിഞാന്‍ സോസ്ത്രങ്ങള്‍ പാടാം
എന്റെ ജീവനില്‍ സംഗീതം നിറയ്ക്കു മെങ്കില്‍

നീ എനിക്ക് രക്തം നിറച്ചു പാനപാത്രം നല്‍കുന്നു
ജീവജലത്തില്‍ നഞ്ചു കലക്കുന്നു
കണ്ണില്‍ അന്ധകാരം കലക്കി ഒഴിക്കുന്നു
എന്റെ നടവഴികളില്‍ മുള്ളു വിതാനിക്കുന്നു

ഇല്ല നിനക്കായി ഞാന്‍ എന്റെ സിതാറിന്‍ -
കമ്പികള്‍ മുറുക്കില്ല ഗീത മുതിര്‍ക്കില്ല
എന്നുമീ ജഗത്തില്‍ വസന്തം തീര്‍ക്കയും ഭൂമിയില്‍ -
മര്‍ത്ത്യന് സ്വര്‍ഗമൊരുക്കയുമില്ലഎങ്കില്‍
 ദൈവമേ  ,നിന്നെ ഞാന്‍ പ്രണമിക്കാം
 മരണത്തില്‍ കൈകള്‍ നീ തടയുമെങ്കില്‍
താരകള്‍ പൊലിയാതിരിക്കുമെങ്കില്‍
 ആതുരാസുരതകള്‍ നീക്കുമെങ്കില്‍

നീ ഉരയും വാക്കുകള്‍ പതിരായിരിക്കെ -
ഞാന്‍ നിന്റെ ഗീതകം പാടുകില്ല
ജപമണി കയ്യില്‍ എടുക്കയില്ല  നിനക്കായ് -
മനസ്സിന്റെ വാതില്‍ തുറക്കയില്ല

പോവുക  എന്നില്‍ നിന്നേറെ അകന്നേ   പോകുക 
ഞാനീ പതിതര്‍ക്കൊപ്പം നടക്കട്ടേ
വിത്ത പ്രാതപികള്‍ അധികാര മത്തര്‍
അവര്‍ക്കായി നീ നിന്റെ സ്വര്‍ഗം തുറക്കുക  

Monday, 24 October 2011

മര്‍ക്കടനെ തേള് കുത്തിയ മാതിരി

   മര്‍ക്കടനെ തേള്  കുത്തിയ മാതിരി എന്ന  ഒരു പ്രയോഗം സംസ്ക്രത ഭാഷയില്‍  നിന്ന് മലയാളം കടം കൊണ്ടിട്ടുണ്ട് .  മര്‍ക്കടസ്യ സുരപാനം  പ്രഷ്ട്ടെ വൃക്ഷിക ദംശനെ എന്നാണു പ്രയോഗം ,കുരങ്ങന്‍ ആണ് പ്ര്‍ക്രത്യാതന്നെ, അത് കള്ള് കുടിക്കയും  ചെയ്തു ഒപ്പം ആസനത്തില്‍ തേള് കുത്തുകയും ചെയ്തു ,   പിന്നെ ആ അവസ്ഥയെ കുറിച്ചു പറയുക വേണോ   ? അത് പോലെ ആണ് ചില ആളുകള്‍  പൊതു സ്ഥലങ്ങളില്‍ പെരുമാറുക , പൊതു വെ ശാന്ത സുന്ദരം ആയ ജീവിത പക്ഷാത്തലം ഉള്ള ദുബായിലും ഇത്തരം ആളുകളുടെ പെരുമാറ്റം കൊണ്ട്  മറ്റു ള്ളവര്‍ക്ക് ,അസ്വസ്ഥത തോന്നും . നാം ശാന്തി തേടി വല്ല പൊതു പാര്‍ക്കുകളിലോ കടല്‍ തീരത്തോ ചെന്ന് ഇരിക്കയോ അല്ലെങ്കില്‍ പൊതു വാഹങ്ങളില്‍ യാത്ര ചെയ്യുകയോ ചെയ്യുമ്പോള്‍ ആണ് ,എത്ര മാത്രം അസഹനീയം ആണ് ഈ തരം മര്‍ക്കട  സ്വഭാവക്കാരുടെ രീതി എന്ന് നമുക്ക് ബോധ്യം ആകുക . 
 അങ്ങിനെ ഒരു അനുഭവം എനിക്ക് ഈ യ്യിടെ ഉണ്ടായി .അത് നിങ്ങളും ആയി പങ്കുവയ്ക്കാം എന്ന് തോന്നുന്നു . ദേരയില്‍ നാസര്‍ സ്ക്വയര്‍ എന്നാ ഒരിടം ഉണ്ട് ,നേരത്തെ അത് ഒരു ട്രാഫിക് ഐലണ്ട്‌ ചുറ്റി ,വലിയ പനകളും മറ്റും ഉണ്ടായിരുന്ന  , നഗര ജനം  സായാഹ്ന വിശ്രമത്തിനും മീറ്റിംഗ് പോയിന്റു ആയും ഒക്കെ ഉപയോഗിക്കുന്ന ഇടം ആയിരുന്നു . ഇപ്പോള്‍ അവിടെ മെട്രോയുടെ ഗ്രീന്‍ ലൈന്‍ സ്റേഷന്‍ ആണ് .എങ്കിലും നഗര സഭ പാര്‍ക്ക് പുനരുജ്ജീവിപ്പിക്കാന്‍ ശ്രമിക്കയാണ് . കുറെ ഏറെ ആളുകള്‍ക്ക് ഇരിക്കാനും മറ്റും തക്കരീതിയില്‍ സീറ്റുകള്‍ ക്രമീകരിച്ചു പുല്‍തകിടകളും മരങ്ങളും ചെടികളും ഒക്കെ വച്ചു പിടിപ്പിച്ചും  മനോഹരം ആക്കി ഇരിക്കയാണ് . പക്ഷെ നമ്മുടെ ജനം  മാലിന്യങ്ങള്‍ തള്ളിയും  ചെടികള്‍ ചവിട്ടി മെതിച്ചും ഒക്കെ എങ്ങിനെ നാശം വരുത്താം  എന്ന് റിസര്‍ച്ചു ചെയ്യുകയും ആണ് . ഈ കാര്യത്തില്‍ ഏഷ്യക്കാര്‍ ആണ് മുന്പന്മാര്‍ എന്ന് പറയേണ്ടത് ഇല്ലല്ലോ ? വളരെ ഏറെ മാന്യത പറയുന്ന മലയാളി ഇതില്‍ ഒട്ടും പിന്നില്‍ അല്ല എന്ന് എടുത്തു പറയേണ്ടത് ആണ് , 

അങ്ങിനെ ചില മലയാളി  മര്‍ക്കടന്‍ മാരുടെ കാര്യം ആണ് ഇവിടെ പറയാന്‍ പോകുന്നത് . ആദ്യം തന്നെ ഞാന്‍ ഇരിക്കുന്ന ഒഴിഞ്ഞ കോണിലെ സീറ്റില്‍  അവര്‍ വന്നു ഇരുന്നു നാലുപേരും മൂന്നു പേര്‍ക്ക് ഇരിക്കാവുന്ന സീറ്റില്‍ ഇരിക്കാന്‍ ശ്രമം നടത്തിയപ്പോള്‍ ഞാന്‍ അവിടെ നിന്ന് മാറി ,കുറച്ചു അപ്പുറം പുല്ലില്‍   ഇരുന്നു , ആദ്യം തന്നെ പുകയില്‍ തിരുമ്മി ,മൂന്നുപ്രും തിരുകി പിന്നീടു സിഗരട്ട് കത്തിച്ചു പുകയില ഉല്‍പ്പന്നങ്ങള്‍ പബ്ലിക്  പ്ലേസില്‍ കര്‍ശനം ആയി നിരോധിച്ച രാജ്യം ആണ് യു എ ഇ ,അത് വ്യാപകം ആയി ലന്ഘിക്കുന്ന സ്വഭാവം ഇന്ത്യ പാക് ബംഗ്ലാ സ്വദേശികള്‍ക്ക്  ആണ് ഉള്ളത് . സിഗരട്ട് പുക ശല്യം ആയപ്പോള്‍ ഞാന്‍ കുറ കൂടി മാറി ഇരുന്നു . അപ്പോഴാണ്‌ അടുത്ത പരിപാടി കട്ട് അടിക്കുന്നത് ശ്രദ്ധിക്കാതെ മൂന്നു പേരും  മത്സരിച്ചു തുപ്പന്‍ തുടങ്ങി മാത്രമല്ല അട്ടഹസിച്ച്  ചിരിക്കാനും വളരെ ഉച്ചത്തില്‍ മലയാളത്തിലെ മനോഹരങ്ങള്‍ ആയ തെറി പ്രയോഗങ്ങള്‍ പ്രയോഗിക്കാനും ഒക്കെ തുടങ്ങി ,പൊതുവേ മറ്റുള്ളവരെ നിരീക്ഷിക്കുക എന്റെ രീതി ആകുക കൊണ്ട് ഞാന്‍ പരിസരത്തെ ആളുകളുടെ പ്രതികരണം ശ്രദ്ധിച്ചു . അടുത്ത സീറ്റില്‍ ഇരുന്ന കറുപ്പനും കാമുകിയും ഇതൊന്നും അറിഞ്ഞ മറ്റു ഇല്ല , മറ്റു ചില ര മുഖം ചുളിച്ചു എഴുന്നേറ്റു പോയി . അപ്പുറത്ത് തെല്ലു മാറി എന്തോ വായിച്ചു കൊണ്ടിരുന്ന ആള്‍  എഴുന്നേറ്റു വന്നു അലമ്പ് ഉണ്ടാക്കരുത് എന്ന്  അവരോടു ആവശ്യപ്പെട്ടു  അപ്പോള്‍ അതില്‍ ഒരു പയ്യന്‍ അയാളോട് കയര്‍ത്തു ,ഇത് പാര്‍ക്ക് ആണ് നിനക്ക് വേണം എങ്കില്‍ മാറി ഇരിക്കണം എന്ന് , ഇവറ്റ കുരങ്ങു വര്‍ഗം ആണ് എന്ന് മനസ്സിലായത്‌ കാരണം ആവും അയാള്‍ ഒന്നും അധിക സംസാരിക്കാതെ തിരിച്ചു പോയി . ഞാന്‍ മനസ്സില്‍ ഓര്‍ത്തു , ഞാന്‍ ആയിരുന്നു എങ്കില്‍ പോലീസില്‍ വിളിച്ചു പരാതി  പെടുമായിരുന്നു . ഈ സംഭവം  കൂടി കഴിഞ്ഞപ്പോള്‍ കുരങ്ങന്മാര്‍ ഒന്ന് കൂടി ഉഷാര്‍ ആയി മാത്രമല്ല അയാളെ നമ്മുടെ മഹത്തായ മാത്രഭാഷ ഉപയോഗിച്ചു തെറി പറഞ്ഞു ചിരിക്കാന്‍ തുടങ്ങി .അവന്റെ ഒരു പുസ്തക വായന എന്നൊക്കെ ആണ് കമന്ട്. അങ്ങിനെ അക്ഷര വൈരികള്‍ ആണ് അവരെന്ന് കൂടി അവര്‍ തെളിയിച്ചു , അതില്ടക്ക് പിറകിലെ ചെടികളിലേക്ക് അവരില്‍ ഒരുവനെ അവറ്റ തള്ളി ഇടുകയും ചെയ്തു ,ഒരു ചെടിക്ക് ഒരു ദിവസം ഒരു ഡോളര്‍ എങ്കിലും ചെലവ് ആക്കിയാണ് ഈ മരുഭൂ നാട് അല്പം എങ്കിലും പച്ചപ്പ്‌ നില നിര്‍ത്തുന്നത് ,ദുബായി  നല്‍കുന്ന സ്വാതന്ത്രം മറ്റേതൊരു അരബുലോകത്തെക്കാളും    വലുതാണ്‌ . ഈ തരം  സൂകരങ്ങള്‍ക്ക് സ്വാതന്ത്ര്യത്തിന്റെ വില എന്തെന്ന് അറിയില്ല .

പിന്നെട്ട് തളളും ഭാഹലവും അട്ടഹാസവും ഒക്കെ ഏറിയപ്പോള്‍ അപ്പുറവും ഇപ്പുറവും ഇരിക്കുന്ന ആളുകള്‍ അസ്വസ്തര്‍ ആകാന്‍ തുടങ്ങി ,ഈ ഘട്ടത്തില്‍ ഇടപെടാതിരിക്കുന്നത്‌ ,തെറ്റാണു എന്ന് എനിക്ക് തോന്നി ,ഞാന്‍ അവരുടെ അടുത്ത് ചെന്ന് നിശബ്ധര്‍ ആകാന്‍ അവരോടു  ആവശ്യപ്പെട്ടു ,എന്നിട്ട് ചെടികള്‍ ഓടിക്കാന്‍ കാരണം എന്ത് എന്നും നാപ്കിനുകളും സിഗരട്ട് കൂടുകളും താഴെ ഇടാന്‍ കരം എന്ത് എന്നും ചോദിച്ചു , അവര്‍ ഒന്നും പറഞ്ഞില്ല ,മിണ്ടാതെ ഇരിക്കാന്‍ കാരണം ഞാന്‍ മുനിസിപ്പാലിറ്റി ജോലിക്കാരന്‍ ആണോ എന്നാ സംശയം കാരണം ആണ് എന്ന് എനിക്ക് തോന്നുന്നു , ഞാന്‍ അവരോടു കര്‍ശനം ആയി പറഞ്ഞു നിങ്ങള്‍ ഇവിടെ കാണിച്ചത് എല്ലാം അങ്ങേ അറ്റം തെറ്റാണു , മാത്രമല്ല താഴെ ഇട്ട പാഴ്വസ്തുക്കള്‍ അടുത്തു ഉള്ള ബിന്നില്‍ കൊണ്ട് ഇടാനും പറഞ്ഞു . ഞാന്‍ പോലീസിനെ വിളിക്കേണ്ട എങ്കില്‍ ഇപ്പോള്‍ വണ്ടി വിട്ടോളാനും പറഞ്ഞു . അപ്പോള്‍ അവിടെ അത്ര വരെ കാമുകിയും ആയി സൊല്ലി ഇരുന്ന ആഫ്രിക്കനും മറ്റൊരു ദേശം വ്യക്തം അല്ലാത്ത ഒരാളുംവന്നു , ഞാന്‍  പിള്ളാരോട് പറഞ്ഞു .ആളുകള്‍ കൂടുന്നതിന് മുന്‍പ് പോയിക്കോളൂ .അല്ലെങ്കില്‍ പ്രശ്നം ആകും ,അത് കേട്ടതോടെ അവറ്റ  വലിഞ്ഞു . 

മറ്റുള്ളവര്‍ അവരെ ഇങ്ങിനെ വിട്ടാല്‍ പറ്റില്ല എന്ന അഭിപ്രായക്കാര്‍ ആയിരുന്നു ഞാന്‍ പറഞ്ഞു ചെറുപ്പം  ആണ്  അവരെ  കൊണ്ട് ഈ രീതിയില്‍ പ്രവര്‍ത്തിപ്പിക്കുന്നത് . വിട്ടു കളയാം . അവിടെ  ഞാന്‍ കുടുങ്ങി വന്ന രണ്ടു പേരും സംസാര പ്രിയന്‍ മാര്‍  ആയിരുന്നു ,  രണ്ടു പേരും കൂടി എന്നെ നടുക്ക് നിര്‍ത്തി സാമൂഹിക പ്രതി ബദ്ധതയെ കുറിച്ചു സംസാരംതുടങ്ങി .അവരവരുടെ നാട്ടില്‍ യുവാക്കള്‍ എങ്ങിനെ ആണ് എന്നും മറ്റും ആയി സംസാരം ,ഞാന്‍ മെല്ലെ ഊരിക്കളഞ്ഞു . പക്ഷെ ഞാന്‍ ഉറപ്പിച്ചു പറയുന്നു നമ്മുടെ ആളുകള്‍ ആണ് ഈ രീതിയില്‍  പെരുമാരുന്നവരില്‍ അധികവും വളരെ വലിയ ഭൂരി പക്ഷംആണ് നാം മലയാളികള്‍ ഇവിടങ്ങളില്‍ ,അതിന്റെ ഒരു സുരക്ഷിതത്വം ലഭ്യം ആകും എന്ന് ഇവര്‍ കരുതുന്നുവോ ആവോ ? എന്തായാലും ഈ രീതി മാറേണ്ടത് ഉണ്ട് . ഓരോ രാജ്യത്തിനും അതിന്റേതായ രീതികളും നിയമവും സംസ്ക്കാരവും ഉണ്ടു ,അത് അനുസരിക്കാന്‍ നാം  അവിടങ്ങളില്‍ ജീവിക്കുമ്പോള്‍ ബാധ്യസ്തര്‍ ആണ് എന്ന് ഓര്‍മ്മിപ്പിക്കുന്നു ,

Tuesday, 29 March 2011

guruumer: നോക്കൂ ഈ കാട്ടു പൂക്കള്‍ എന്റെതാണ് മദിപ്പിക്കുന്ന ...

guruumer: നോക്കൂ ഈ കാട്ടു പൂക്കള്‍ എന്റെതാണ് മദിപ്പിക്കുന്ന ...: "നോക്കൂ ഈ കാട്ടു പൂക്കള്‍ എന്റെതാണ് മദിപ്പിക്കുന്ന മണം ആസ്വദിക്കാന്‍ഞാനതിന്റെ ദളങ്ങളില്‍ ചുംബിക്കുന്നു ഉന്മാദം കൊള്ളുന്നു ഞാന..."

ഈ കാട്ടു പൂക്കള്‍

നോക്കൂ ഈ കാട്ടു പൂക്കള്‍ എന്റെതാണ് 
മദിപ്പിക്കുന്ന മണം ആസ്വദിക്കാന്‍
ഞാനതിന്റെ ദളങ്ങളില്‍ ചുംബിക്കുന്നു 
ഉന്മാദം കൊള്ളുന്നു 

ഞാനല്ല അത് നട്ടത് , നനച്ചത്‌ 
വളമിട്ടത് , പടരാന്‍ ഇടംകൊടുത്തത് 
കാറ്റുകൈകളിലേന്തിയ ഒരുവിത്ത്
ഭൂമി ഏറ്റുവാങ്ങികുരുപ്പിച്ച്ചു 

 മഴമേഘങ്ങള്‍വെള്ളം തേവി 
വെയില്‍ നാളങ്ങള്‍ അന്നജം നല്‍കി 
കാറ്റ് തഴുകി ത്തലോടി 
ശലഭങ്ങള്‍ പ്രേമം നല്‍കി 

പ്രിയേ നീയുമെന്റെതാണ് 
സ്വപനത്തില്‍ നീ അരികില്‍ വന്നു 
എങ്കിലും നിന്റെ സുഗന്ധം ഞാന്‍ അറിഞ്ഞു 
സ്പര്‍ശം ഉടലിനെ ഉന്മത്തമാക്കി

ജാഗരത്തില്‍ ഞാന്‍ നിന്നെ തിരഞ്ഞു 
മഞ്ഞായുംമഴയായും നീ കായം മാറി 
അകലെ വര്‍ണ്ണ മരീചികയായി
അടുത്തു നിഴല്‍ മാത്രമായി

ഞാന്‍ നിന്റെ നിഴലിനെ പ്രണയിച്ചു
സുഗന്ധം തേടിയലഞ്ഞു
നീ തീര്‍ത്ത വര്‍ണ്ണ വിസ്മയങ്ങളില്‍ അലിഞ്ഞു
നിദ്രാടനത്തിന്റെ രാവുകള്‍ താണ്ടി

കാട്ടു പൂവേ നിന്നെ ചുംബിക്കുമ്പോള്‍
ഞാനെന്റെ പ്രണയിനിയെ ചുംബിക്കുന്നു
നിന്റെ സുഗന്ധം എന്നില്‍ നിറയുമ്പോള്‍
ഞാന്‍ എന്റെ പ്രാണപ്രിയയെ അറിയുന്നു

പ്രണയിനീ  നിന്നെ പൂവില്‍ഒളിപ്പിച്ച
പ്രക്രതിക്ക് പ്രണാമം
പൂക്കളെ എന്നെ പ്രേമിയാക്കിയ
നിങ്ങള്‍ക്ക് പ്രണാമം 




















Monday, 21 March 2011

ലോക ജല ദിനം

ഇന്ന് ലോക ജല ദിനം ആണ് .ജലത്തിന്റെ ഉപഭോഗം കുറച്ചു കൊണ്ട് വരേണ്ടുന്നതിനെ കുറിച്ചും ,നമ്മുടെ ജല സ്രോതസ്സുകള്‍ മാലിന്യമുക്തമാക്കെണ്ടാതിനെ കുറിച്ചുമൊക്കെ ഞാന്‍ മുന്‍പ് എഴുതിയിരുന്നു നിങ്ങള്‍ ഓര്‍ക്കുന്നുണ്ടാവും . അന്ന് അതെ കുറിച്ചു ഉള്ള ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ ടോയ്ലട്ടു പേപ്പര്‍ ഉപയോഗിക്കാതെ അമിത ജലം ഉപയോഗിച്ചു ശൌചം ചെയ്യുന്നതും  തുടരെ കുളിക്കുന്നതും ഒക്കെ അനാവശ്യവും അമിത ജല ദുരു പയോഗവും ആണ് എന്ന ഗുരുവിന്റെ അഭിപ്രായത്തെ തള്ളിക്കളയുക ഉണ്ടായി . അതൊക്കെ ഓരോരുത്തരുടെ വീക്ഷണം ആയിരിക്കും ,അത് കൊണ്ട് തന്നെ അതെ കുറിച്ചു കൂടുതല്‍ എഴുതുന്നില്ല . നമുക്ക് ഒക്കെ അറിയാം മലയാളികള്‍ വളരെ അധികം വെള്ളം ഉപയോഗിക്കുന്നവര്‍ ആണ് .മാത്രമല്ല പരിസര വ്ര്‍ത്തിയില്‍ തീരെ ശ്രദ്ധിക്കാത്തവരും .ജലസ്രോതസ്സുകളില്‍ വീട്ടു മാലിന്യങ്ങളും നഗര മാലിന്യങ്ങളും ഒക്കെ തള്ളുകയും ചെയ്യുന്നവരുമാണ് .എന്നാല്‍ നാം വ്ര്‍ത്തിയില്ല എന്ന് പറഞ്ഞു ആക്ഷേപിക്കുന്ന തമിഴരും ഉത്തര ഇന്ത്യാക്കാരുമൊക്കെ ജലത്തെ അമ്ര്‍തായി കാണുകയും ജലസ്രോതസ്സും പരിസരങ്ങളും ഒക്കെ വളരെ വ്ര്‍ത്തിയായി സൂകഷിക്കുന്നവരും ആണ്  കോയമ്പത്തൂര്‍ അരവിന്ദ് കണ്ണ് ആശുപത്രിയുടെ പിറകില്‍ കൂടി ഒരിക്കല്‍ പോകുമ്പോള്‍ കണ്ട അനുഭവം പറയാം ..കാറ്റില്‍ പറന്നു വന്ന ഒരു പ്ലാസ്റ്റിക് ബാഗ് വലിയ കമ്പ് ഉപയോഗിച്ചു എടുക്കാന്‍ ശ്രമിക്കുന്ന ആ മഴവെള്ള സംഭരണി സൂക്ഷിപ്പുകാരന്‍ ആയ തമിഴനോട്‌ ഞാന്‍ പറഞ്ഞു .എന്തിനു ഇങ്ങനെ മിനക്കെടണം അത് പ്ലാസ്റ്റിക് അല്ലെ ?അത് അലിയുകയും മറ്റുമില്ലല്ലോ.അതിനു അയാളുടെ മറുപടിഇത് തണ്ണി ആണ് കുടിക്കുന്നത് എന്ന് ആയിരുന്നു .ആ മറുപടിയില്‍  എല്ലാം ഉണ്ടായിരുന്നു .

പ്ലാസ്റ്റിക് മാലിന്യമാണോ എന്നൊന്നും അയാള്‍ക്ക്‌ അറിയില്ല പക്ഷെ തണ്ണി യില്‍ മറ്റൊന്നും പാടില്ല അത് ജീവജലം ആണ് അത് അയാള്‍ക്ക്‌  അറിയാം അത് അറിയാത്ത ഒറ്റ സമൂഹമേ ലോകത്ത് ഉള്ളൂ അത് മലയാളികള്‍ ആണ് . ഞാന്‍ ഇതിങ്ങനെ പറയും പോള്‍ രാവിലെ ഷേവ് ചെയ്തു തീരുന്നത് വരെ പല്ല് തേച്ചു തീരുന്നത് വരെ വാട്ടര്‍ ടാപ്പ് തുറന്നു വച്ചു ജലം ഒഴുക്കി കളയുന്ന മലയാളി വര്‍ഗം എന്നെ മുരളുന്ന കാട്ടു പൂച്ചയെ പോലെ ക്ഷോഭത്തോടെ കാണും എന്ന് എനിക്ക് അറിയാം  . മാപ്പിളമാര്‍ ആണെങ്കില്‍ ഓരോ തവണ വുളു എടുത്തു കളയുന്ന വെള്ളത്തിന്റെ  അളവ് വളരെ വലുത് ആണ് .അതെഅവസരം പട്ടാനുകളും മറ്റും ഒരുഅബ്ലൂശന്‍ മാത്രം നടത്തി ഒരു ദിവസത്തെപ്രാര്‍ത്ഥന മുഴുവന്‍ പൂര്‍ത്തിയാക്കുന്നു .അത് കാണുന്ന മലബാറി മാപ്ലമാര്‍ അവരെ കളിയാക്കുന്നത് കാണാം .അത് മറ്റൊരു ചര്‍ച്ചക്ക്ഉള്ള വിഷയം ആയതിനാല്‍ മറ്റൊരു ദിവസത്തേക്ക് മാറ്റി വയ്ക്കുന്നു .ഈ ജല ദിനം വെള്ളക്കാരുടെയും മറ്റും വെറും ഗിമ്മിക്ക് ആയി തള്ളി ക്കളഞ്ഞു നമ്മുടെ രീതിയാണ് മഹത്തു എന്ന് വാശി പിടിക്കാതെ ഈ കാര്യത്തില്‍ എങ്കിലും യൂറോപ്യന്‍ രീതി ശീലിക്കാന്‍ ശ്രമിക്കുക കൂടുതല്‍ കാര്യങ്ങള്‍ ചര്‍ച്ചകളില്‍ നിന്ന് ഉരുത്തിരിയും എന്ന പ്രതീക്ഷയോടെ ഗുരു ഉമര്‍

Thursday, 10 February 2011

പ്രണയിക്കയീ ദൈവ ദാനത്തെ .

ഓ സ്വര്‍ണ്ണ വര്‍ണ്ണ പാനീയം
സ്വര്‍ഗത്തില്‍ ദേവകള്‍ തീര്‍ത്ത അമ്രതം
അസുരര്‍ ഭൂ ശിരസ്സില്‍  അഭിഷേകം ചെയ്യാന്‍
ഊഴിയിലെത്തിച്ച മധു പാനീയം
വാഴ്വിന്‍ ദുഖങ്ങളെ കഴുകി
ആഹ്ലാദം നുരയിക്കും ദിവ്യ ഔഷധം
പ്രിയരെ പ്രണമിക്കയീ സോമരസത്തെ,
പ്രണയിക്കയീ ദൈവ ദാനത്തെ .

പാലാഴി കടയുവാന്‍ ദേവകള്‍ക്ക് ,
ആസുര ശക്തി ദാനം നല്‍കിയവര്‍
ഫലം ഭുജിക്കുംപോള്‍ തഴയപ്പെട്ടവര്‍
ദസ്യുക്കള്‍ അമ്രത കുംഭത്തിനുടയവര്‍
ജ്ഞാനത്തിന്റെ അഥര്‍വ്വ വേദക്കാര്‍
ബോധം ലയിപ്പിച്ചു തീര്‍ത്തു സോമം
പ്രിയരെ നിങ്ങള്‍ തന്‍ ബോധ മുണരുവാന്‍
പാനം ചെയ്തീടുക മോദമോടെ

Friday, 4 February 2011

അറിവ് ദുഖമാണ് എന്ന് ആട്ടിടയര്‍

മനം ഒരു ഉടഞ്ഞ ചില്ല് പാത്രം പോലെ
പരുത്ത തറയില്‍ ചിതറിക്കിടക്കുന്നു
ഓരോ തുണ്ടിലും എന്റെ  പ്രതിബിംബം
എന്നിട്ടും ഞാനതില്‍ ചവിട്ടി ന്ര്‍ത്തമാടുന്നു .

ശരീരം ചിതയില്‍ കിടത്തി വേവിച്ച്
ശത്രുക്കള്‍ക്കായി വിരുന്നൊരുക്കുന്നു
ഹ്രദയ രക്തം നിറച്ച പാനപാത്രങ്ങള്‍ -
ഉയര്‍ത്തിപ്പിടിച്ചു ആയുരാരോഗ്യം നേരുന്നു

തേന്‍ കുടങ്ങളില്‍ കൈകടത്തുംപോള്‍ കിട്ടുന്ന -
കുത്ത് സൌഹ്രധ ത്തിന്റെ താണെന്നും
  പ്രേമത്തിന്റെ -റോസാ പൂക്കളി റുക്കുംപോള്‍
കൂര്‍ത്ത മുള്ള് കൊള്ളുമെന്നും  ഞാനറിയുന്നു

അറിവ് ദുഖമാണ് എന്ന് ആട്ടിടയര്‍
അറിവില്‍ നിന്നു വിടുതി ആനന്ദം എന്നും
എന്നിട്ടും ജ്ഞാനത്തിന്റെ മധു കുംഭം തിരയുന്നു
ശോകത്തിന്റെ സര്‍പ്പ ദംശമേല്ക്കുന്നു .

സമതലങ്ങള്‍ പരന്നു കിടക്കുമ്പോഴും
അസമത്വത്തിന്റെ കുന്നും മലകളും താണ്ടുക -
എന്റെ ജന്മ നിയോഗം
തീ നടപ്പിനു കനല് തീര്‍ക്കുക കര്‍മ്മം .

 കരള്‍ കരിഞ്ഞു പോകും ശോക പര്‍വ്വത്തിലും
പ്രിയര്‍ തീര്‍ക്കുന്ന തണല്‍ തുരുത്തുകള്‍
പ്രയാണ വീഥിയില്‍ നിഴല്‍  വിരിച്ചിടും
ഞാനാ നിഴലോരം ചേര്‍ന്ന് നടന്നു  നീങ്ങിടും