Friday, 4 February 2011

അറിവ് ദുഖമാണ് എന്ന് ആട്ടിടയര്‍

മനം ഒരു ഉടഞ്ഞ ചില്ല് പാത്രം പോലെ
പരുത്ത തറയില്‍ ചിതറിക്കിടക്കുന്നു
ഓരോ തുണ്ടിലും എന്റെ  പ്രതിബിംബം
എന്നിട്ടും ഞാനതില്‍ ചവിട്ടി ന്ര്‍ത്തമാടുന്നു .

ശരീരം ചിതയില്‍ കിടത്തി വേവിച്ച്
ശത്രുക്കള്‍ക്കായി വിരുന്നൊരുക്കുന്നു
ഹ്രദയ രക്തം നിറച്ച പാനപാത്രങ്ങള്‍ -
ഉയര്‍ത്തിപ്പിടിച്ചു ആയുരാരോഗ്യം നേരുന്നു

തേന്‍ കുടങ്ങളില്‍ കൈകടത്തുംപോള്‍ കിട്ടുന്ന -
കുത്ത് സൌഹ്രധ ത്തിന്റെ താണെന്നും
  പ്രേമത്തിന്റെ -റോസാ പൂക്കളി റുക്കുംപോള്‍
കൂര്‍ത്ത മുള്ള് കൊള്ളുമെന്നും  ഞാനറിയുന്നു

അറിവ് ദുഖമാണ് എന്ന് ആട്ടിടയര്‍
അറിവില്‍ നിന്നു വിടുതി ആനന്ദം എന്നും
എന്നിട്ടും ജ്ഞാനത്തിന്റെ മധു കുംഭം തിരയുന്നു
ശോകത്തിന്റെ സര്‍പ്പ ദംശമേല്ക്കുന്നു .

സമതലങ്ങള്‍ പരന്നു കിടക്കുമ്പോഴും
അസമത്വത്തിന്റെ കുന്നും മലകളും താണ്ടുക -
എന്റെ ജന്മ നിയോഗം
തീ നടപ്പിനു കനല് തീര്‍ക്കുക കര്‍മ്മം .

 കരള്‍ കരിഞ്ഞു പോകും ശോക പര്‍വ്വത്തിലും
പ്രിയര്‍ തീര്‍ക്കുന്ന തണല്‍ തുരുത്തുകള്‍
പ്രയാണ വീഥിയില്‍ നിഴല്‍  വിരിച്ചിടും
ഞാനാ നിഴലോരം ചേര്‍ന്ന് നടന്നു  നീങ്ങിടും  

No comments:

Post a Comment