മര്‍ക്കടനെ തേള് കുത്തിയ മാതിരി എന്ന ഒരു പ്രയോഗം സംസ്ക്രത ഭാഷയില്‍ നിന്ന് മലയാളം കടം കൊണ്ടിട്ടുണ്ട് . മര്‍ക്കടസ്യ സുരപാനം പ്രഷ്ട്ടെ വൃക്ഷിക ദംശനെ എന്നാണു പ്രയോഗം ,കുരങ്ങന്‍ ആണ് പ്ര്‍ക്രത്യാതന്നെ, അത് കള്ള് കുടിക്കയും ചെയ്തു ഒപ്പം ആസനത്തില്‍ തേള് കുത്തുകയും ചെയ്തു , പിന്നെ ആ അവസ്ഥയെ കുറിച്ചു പറയുക വേണോ ? അത് പോലെ ആണ് ചില ആളുകള്‍ പൊതു സ്ഥലങ്ങളില്‍ പെരുമാറുക , പൊതു വെ ശാന്ത സുന്ദരം ആയ ജീവിത പക്ഷാത്തലം ഉള്ള ദുബായിലും ഇത്തരം ആളുകളുടെ പെരുമാറ്റം കൊണ്ട് മറ്റു ള്ളവര്‍ക്ക് ,അസ്വസ്ഥത തോന്നും . നാം ശാന്തി തേടി വല്ല പൊതു പാര്‍ക്കുകളിലോ കടല്‍ തീരത്തോ ചെന്ന് ഇരിക്കയോ അല്ലെങ്കില്‍ പൊതു വാഹങ്ങളില്‍ യാത്ര ചെയ്യുകയോ ചെയ്യുമ്പോള്‍ ആണ് ,എത്ര മാത്രം അസഹനീയം ആണ് ഈ തരം മര്‍ക്കട സ്വഭാവക്കാരുടെ രീതി എന്ന് നമുക്ക് ബോധ്യം ആകുക .
അങ്ങിനെ ഒരു അനുഭവം എനിക്ക് ഈ യ്യിടെ ഉണ്ടായി .അത് നിങ്ങളും ആയി പങ്കുവയ്ക്കാം എന്ന് തോന്നുന്നു . ദേരയില്‍ നാസര്‍ സ്ക്വയര്‍ എന്നാ ഒരിടം ഉണ്ട് ,നേരത്തെ അത് ഒരു ട്രാഫിക് ഐലണ്ട് ചുറ്റി ,വലിയ പനകളും മറ്റും ഉണ്ടായിരുന്ന , നഗര ജനം സായാഹ്ന വിശ്രമത്തിനും മീറ്റിംഗ് പോയിന്റു ആയും ഒക്കെ ഉപയോഗിക്കുന്ന ഇടം ആയിരുന്നു . ഇപ്പോള്‍ അവിടെ മെട്രോയുടെ ഗ്രീന്‍ ലൈന്‍ സ്റേഷന്‍ ആണ് .എങ്കിലും നഗര സഭ പാര്‍ക്ക് പുനരുജ്ജീവിപ്പിക്കാന്‍ ശ്രമിക്കയാണ് . കുറെ ഏറെ ആളുകള്‍ക്ക് ഇരിക്കാനും മറ്റും തക്കരീതിയില്‍ സീറ്റുകള്‍ ക്രമീകരിച്ചു പുല്‍തകിടകളും മരങ്ങളും ചെടികളും ഒക്കെ വച്ചു പിടിപ്പിച്ചും മനോഹരം ആക്കി ഇരിക്കയാണ് . പക്ഷെ നമ്മുടെ ജനം മാലിന്യങ്ങള്‍ തള്ളിയും ചെടികള്‍ ചവിട്ടി മെതിച്ചും ഒക്കെ എങ്ങിനെ നാശം വരുത്താം എന്ന് റിസര്‍ച്ചു ചെയ്യുകയും ആണ് . ഈ കാര്യത്തില്‍ ഏഷ്യക്കാര്‍ ആണ് മുന്പന്മാര്‍ എന്ന് പറയേണ്ടത് ഇല്ലല്ലോ ? വളരെ ഏറെ മാന്യത പറയുന്ന മലയാളി ഇതില്‍ ഒട്ടും പിന്നില്‍ അല്ല എന്ന് എടുത്തു പറയേണ്ടത് ആണ് ,
അങ്ങിനെ ചില മലയാളി മര്‍ക്കടന്‍ മാരുടെ കാര്യം ആണ് ഇവിടെ പറയാന്‍ പോകുന്നത് . ആദ്യം തന്നെ ഞാന്‍ ഇരിക്കുന്ന ഒഴിഞ്ഞ കോണിലെ സീറ്റില്‍ അവര്‍ വന്നു ഇരുന്നു നാലുപേരും മൂന്നു പേര്‍ക്ക് ഇരിക്കാവുന്ന സീറ്റില്‍ ഇരിക്കാന്‍ ശ്രമം നടത്തിയപ്പോള്‍ ഞാന്‍ അവിടെ നിന്ന് മാറി ,കുറച്ചു അപ്പുറം പുല്ലില്‍ ഇരുന്നു , ആദ്യം തന്നെ പുകയില്‍ തിരുമ്മി ,മൂന്നുപ്രും തിരുകി പിന്നീടു സിഗരട്ട് കത്തിച്ചു പുകയില ഉല്‍പ്പന്നങ്ങള്‍ പബ്ലിക് പ്ലേസില്‍ കര്‍ശനം ആയി നിരോധിച്ച രാജ്യം ആണ് യു എ ഇ ,അത് വ്യാപകം ആയി ലന്ഘിക്കുന്ന സ്വഭാവം ഇന്ത്യ പാക് ബംഗ്ലാ സ്വദേശികള്‍ക്ക് ആണ് ഉള്ളത് . സിഗരട്ട് പുക ശല്യം ആയപ്പോള്‍ ഞാന്‍ കുറ കൂടി മാറി ഇരുന്നു . അപ്പോഴാണ് അടുത്ത പരിപാടി കട്ട് അടിക്കുന്നത് ശ്രദ്ധിക്കാതെ മൂന്നു പേരും മത്സരിച്ചു തുപ്പന്‍ തുടങ്ങി മാത്രമല്ല അട്ടഹസിച്ച് ചിരിക്കാനും വളരെ ഉച്ചത്തില്‍ മലയാളത്തിലെ മനോഹരങ്ങള്‍ ആയ തെറി പ്രയോഗങ്ങള്‍ പ്രയോഗിക്കാനും ഒക്കെ തുടങ്ങി ,പൊതുവേ മറ്റുള്ളവരെ നിരീക്ഷിക്കുക എന്റെ രീതി ആകുക കൊണ്ട് ഞാന്‍ പരിസരത്തെ ആളുകളുടെ പ്രതികരണം ശ്രദ്ധിച്ചു . അടുത്ത സീറ്റില്‍ ഇരുന്ന കറുപ്പനും കാമുകിയും ഇതൊന്നും അറിഞ്ഞ മറ്റു ഇല്ല , മറ്റു ചില ര മുഖം ചുളിച്ചു എഴുന്നേറ്റു പോയി . അപ്പുറത്ത് തെല്ലു മാറി എന്തോ വായിച്ചു കൊണ്ടിരുന്ന ആള്‍ എഴുന്നേറ്റു വന്നു അലമ്പ് ഉണ്ടാക്കരുത് എന്ന് അവരോടു ആവശ്യപ്പെട്ടു അപ്പോള്‍ അതില്‍ ഒരു പയ്യന്‍ അയാളോട് കയര്‍ത്തു ,ഇത് പാര്‍ക്ക് ആണ് നിനക്ക് വേണം എങ്കില്‍ മാറി ഇരിക്കണം എന്ന് , ഇവറ്റ കുരങ്ങു വര്‍ഗം ആണ് എന്ന് മനസ്സിലായത് കാരണം ആവും അയാള്‍ ഒന്നും അധിക സംസാരിക്കാതെ തിരിച്ചു പോയി . ഞാന്‍ മനസ്സില്‍ ഓര്‍ത്തു , ഞാന്‍ ആയിരുന്നു എങ്കില്‍ പോലീസില്‍ വിളിച്ചു പരാതി പെടുമായിരുന്നു . ഈ സംഭവം കൂടി കഴിഞ്ഞപ്പോള്‍ കുരങ്ങന്മാര്‍ ഒന്ന് കൂടി ഉഷാര്‍ ആയി മാത്രമല്ല അയാളെ നമ്മുടെ മഹത്തായ മാത്രഭാഷ ഉപയോഗിച്ചു തെറി പറഞ്ഞു ചിരിക്കാന്‍ തുടങ്ങി .അവന്റെ ഒരു പുസ്തക വായന എന്നൊക്കെ ആണ് കമന്ട്. അങ്ങിനെ അക്ഷര വൈരികള്‍ ആണ് അവരെന്ന് കൂടി അവര്‍ തെളിയിച്ചു , അതില്ടക്ക് പിറകിലെ ചെടികളിലേക്ക് അവരില്‍ ഒരുവനെ അവറ്റ തള്ളി ഇടുകയും ചെയ്തു ,ഒരു ചെടിക്ക് ഒരു ദിവസം ഒരു ഡോളര്‍ എങ്കിലും ചെലവ് ആക്കിയാണ് ഈ മരുഭൂ നാട് അല്പം എങ്കിലും പച്ചപ്പ് നില നിര്‍ത്തുന്നത് ,ദുബായി നല്‍കുന്ന സ്വാതന്ത്രം മറ്റേതൊരു അരബുലോകത്തെക്കാളും വലുതാണ് . ഈ തരം സൂകരങ്ങള്‍ക്ക് സ്വാതന്ത്ര്യത്തിന്റെ വില എന്തെന്ന് അറിയില്ല .
പിന്നെട്ട് തളളും ഭാഹലവും അട്ടഹാസവും ഒക്കെ ഏറിയപ്പോള്‍ അപ്പുറവും ഇപ്പുറവും ഇരിക്കുന്ന ആളുകള്‍ അസ്വസ്തര്‍ ആകാന്‍ തുടങ്ങി ,ഈ ഘട്ടത്തില്‍ ഇടപെടാതിരിക്കുന്നത് ,തെറ്റാണു എന്ന് എനിക്ക് തോന്നി ,ഞാന്‍ അവരുടെ അടുത്ത് ചെന്ന് നിശബ്ധര്‍ ആകാന്‍ അവരോടു ആവശ്യപ്പെട്ടു ,എന്നിട്ട് ചെടികള്‍ ഓടിക്കാന്‍ കാരണം എന്ത് എന്നും നാപ്കിനുകളും സിഗരട്ട് കൂടുകളും താഴെ ഇടാന്‍ കരം എന്ത് എന്നും ചോദിച്ചു , അവര്‍ ഒന്നും പറഞ്ഞില്ല ,മിണ്ടാതെ ഇരിക്കാന്‍ കാരണം ഞാന്‍ മുനിസിപ്പാലിറ്റി ജോലിക്കാരന്‍ ആണോ എന്നാ സംശയം കാരണം ആണ് എന്ന് എനിക്ക് തോന്നുന്നു , ഞാന്‍ അവരോടു കര്‍ശനം ആയി പറഞ്ഞു നിങ്ങള്‍ ഇവിടെ കാണിച്ചത് എല്ലാം അങ്ങേ അറ്റം തെറ്റാണു , മാത്രമല്ല താഴെ ഇട്ട പാഴ്വസ്തുക്കള്‍ അടുത്തു ഉള്ള ബിന്നില്‍ കൊണ്ട് ഇടാനും പറഞ്ഞു . ഞാന്‍ പോലീസിനെ വിളിക്കേണ്ട എങ്കില്‍ ഇപ്പോള്‍ വണ്ടി വിട്ടോളാനും പറഞ്ഞു . അപ്പോള്‍ അവിടെ അത്ര വരെ കാമുകിയും ആയി സൊല്ലി ഇരുന്ന ആഫ്രിക്കനും മറ്റൊരു ദേശം വ്യക്തം അല്ലാത്ത ഒരാളുംവന്നു , ഞാന്‍ പിള്ളാരോട് പറഞ്ഞു .ആളുകള്‍ കൂടുന്നതിന് മുന്‍പ് പോയിക്കോളൂ .അല്ലെങ്കില്‍ പ്രശ്നം ആകും ,അത് കേട്ടതോടെ അവറ്റ വലിഞ്ഞു .
മറ്റുള്ളവര്‍ അവരെ ഇങ്ങിനെ വിട്ടാല്‍ പറ്റില്ല എന്ന അഭിപ്രായക്കാര്‍ ആയിരുന്നു ഞാന്‍ പറഞ്ഞു ചെറുപ്പം ആണ് അവരെ കൊണ്ട് ഈ രീതിയില്‍ പ്രവര്‍ത്തിപ്പിക്കുന്നത് . വിട്ടു കളയാം . അവിടെ ഞാന്‍ കുടുങ്ങി വന്ന രണ്ടു പേരും സംസാര പ്രിയന്‍ മാര്‍ ആയിരുന്നു , രണ്ടു പേരും കൂടി എന്നെ നടുക്ക് നിര്‍ത്തി സാമൂഹിക പ്രതി ബദ്ധതയെ കുറിച്ചു സംസാരംതുടങ്ങി .അവരവരുടെ നാട്ടില്‍ യുവാക്കള്‍ എങ്ങിനെ ആണ് എന്നും മറ്റും ആയി സംസാരം ,ഞാന്‍ മെല്ലെ ഊരിക്കളഞ്ഞു . പക്ഷെ ഞാന്‍ ഉറപ്പിച്ചു പറയുന്നു നമ്മുടെ ആളുകള്‍ ആണ് ഈ രീതിയില്‍ പെരുമാരുന്നവരില്‍ അധികവും വളരെ വലിയ ഭൂരി പക്ഷംആണ് നാം മലയാളികള്‍ ഇവിടങ്ങളില്‍ ,അതിന്റെ ഒരു സുരക്ഷിതത്വം ലഭ്യം ആകും എന്ന് ഇവര്‍ കരുതുന്നുവോ ആവോ ? എന്തായാലും ഈ രീതി മാറേണ്ടത് ഉണ്ട് . ഓരോ രാജ്യത്തിനും അതിന്റേതായ രീതികളും നിയമവും സംസ്ക്കാരവും ഉണ്ടു ,അത് അനുസരിക്കാന്‍ നാം അവിടങ്ങളില്‍ ജീവിക്കുമ്പോള്‍ ബാധ്യസ്തര്‍ ആണ് എന്ന് ഓര്‍മ്മിപ്പിക്കുന്നു ,
No comments:
Post a Comment