Thursday, 10 February 2011

പ്രണയിക്കയീ ദൈവ ദാനത്തെ .

ഓ സ്വര്‍ണ്ണ വര്‍ണ്ണ പാനീയം
സ്വര്‍ഗത്തില്‍ ദേവകള്‍ തീര്‍ത്ത അമ്രതം
അസുരര്‍ ഭൂ ശിരസ്സില്‍  അഭിഷേകം ചെയ്യാന്‍
ഊഴിയിലെത്തിച്ച മധു പാനീയം
വാഴ്വിന്‍ ദുഖങ്ങളെ കഴുകി
ആഹ്ലാദം നുരയിക്കും ദിവ്യ ഔഷധം
പ്രിയരെ പ്രണമിക്കയീ സോമരസത്തെ,
പ്രണയിക്കയീ ദൈവ ദാനത്തെ .

പാലാഴി കടയുവാന്‍ ദേവകള്‍ക്ക് ,
ആസുര ശക്തി ദാനം നല്‍കിയവര്‍
ഫലം ഭുജിക്കുംപോള്‍ തഴയപ്പെട്ടവര്‍
ദസ്യുക്കള്‍ അമ്രത കുംഭത്തിനുടയവര്‍
ജ്ഞാനത്തിന്റെ അഥര്‍വ്വ വേദക്കാര്‍
ബോധം ലയിപ്പിച്ചു തീര്‍ത്തു സോമം
പ്രിയരെ നിങ്ങള്‍ തന്‍ ബോധ മുണരുവാന്‍
പാനം ചെയ്തീടുക മോദമോടെ

No comments:

Post a Comment