Monday, 21 March 2011

ലോക ജല ദിനം

ഇന്ന് ലോക ജല ദിനം ആണ് .ജലത്തിന്റെ ഉപഭോഗം കുറച്ചു കൊണ്ട് വരേണ്ടുന്നതിനെ കുറിച്ചും ,നമ്മുടെ ജല സ്രോതസ്സുകള്‍ മാലിന്യമുക്തമാക്കെണ്ടാതിനെ കുറിച്ചുമൊക്കെ ഞാന്‍ മുന്‍പ് എഴുതിയിരുന്നു നിങ്ങള്‍ ഓര്‍ക്കുന്നുണ്ടാവും . അന്ന് അതെ കുറിച്ചു ഉള്ള ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ ടോയ്ലട്ടു പേപ്പര്‍ ഉപയോഗിക്കാതെ അമിത ജലം ഉപയോഗിച്ചു ശൌചം ചെയ്യുന്നതും  തുടരെ കുളിക്കുന്നതും ഒക്കെ അനാവശ്യവും അമിത ജല ദുരു പയോഗവും ആണ് എന്ന ഗുരുവിന്റെ അഭിപ്രായത്തെ തള്ളിക്കളയുക ഉണ്ടായി . അതൊക്കെ ഓരോരുത്തരുടെ വീക്ഷണം ആയിരിക്കും ,അത് കൊണ്ട് തന്നെ അതെ കുറിച്ചു കൂടുതല്‍ എഴുതുന്നില്ല . നമുക്ക് ഒക്കെ അറിയാം മലയാളികള്‍ വളരെ അധികം വെള്ളം ഉപയോഗിക്കുന്നവര്‍ ആണ് .മാത്രമല്ല പരിസര വ്ര്‍ത്തിയില്‍ തീരെ ശ്രദ്ധിക്കാത്തവരും .ജലസ്രോതസ്സുകളില്‍ വീട്ടു മാലിന്യങ്ങളും നഗര മാലിന്യങ്ങളും ഒക്കെ തള്ളുകയും ചെയ്യുന്നവരുമാണ് .എന്നാല്‍ നാം വ്ര്‍ത്തിയില്ല എന്ന് പറഞ്ഞു ആക്ഷേപിക്കുന്ന തമിഴരും ഉത്തര ഇന്ത്യാക്കാരുമൊക്കെ ജലത്തെ അമ്ര്‍തായി കാണുകയും ജലസ്രോതസ്സും പരിസരങ്ങളും ഒക്കെ വളരെ വ്ര്‍ത്തിയായി സൂകഷിക്കുന്നവരും ആണ്  കോയമ്പത്തൂര്‍ അരവിന്ദ് കണ്ണ് ആശുപത്രിയുടെ പിറകില്‍ കൂടി ഒരിക്കല്‍ പോകുമ്പോള്‍ കണ്ട അനുഭവം പറയാം ..കാറ്റില്‍ പറന്നു വന്ന ഒരു പ്ലാസ്റ്റിക് ബാഗ് വലിയ കമ്പ് ഉപയോഗിച്ചു എടുക്കാന്‍ ശ്രമിക്കുന്ന ആ മഴവെള്ള സംഭരണി സൂക്ഷിപ്പുകാരന്‍ ആയ തമിഴനോട്‌ ഞാന്‍ പറഞ്ഞു .എന്തിനു ഇങ്ങനെ മിനക്കെടണം അത് പ്ലാസ്റ്റിക് അല്ലെ ?അത് അലിയുകയും മറ്റുമില്ലല്ലോ.അതിനു അയാളുടെ മറുപടിഇത് തണ്ണി ആണ് കുടിക്കുന്നത് എന്ന് ആയിരുന്നു .ആ മറുപടിയില്‍  എല്ലാം ഉണ്ടായിരുന്നു .

പ്ലാസ്റ്റിക് മാലിന്യമാണോ എന്നൊന്നും അയാള്‍ക്ക്‌ അറിയില്ല പക്ഷെ തണ്ണി യില്‍ മറ്റൊന്നും പാടില്ല അത് ജീവജലം ആണ് അത് അയാള്‍ക്ക്‌  അറിയാം അത് അറിയാത്ത ഒറ്റ സമൂഹമേ ലോകത്ത് ഉള്ളൂ അത് മലയാളികള്‍ ആണ് . ഞാന്‍ ഇതിങ്ങനെ പറയും പോള്‍ രാവിലെ ഷേവ് ചെയ്തു തീരുന്നത് വരെ പല്ല് തേച്ചു തീരുന്നത് വരെ വാട്ടര്‍ ടാപ്പ് തുറന്നു വച്ചു ജലം ഒഴുക്കി കളയുന്ന മലയാളി വര്‍ഗം എന്നെ മുരളുന്ന കാട്ടു പൂച്ചയെ പോലെ ക്ഷോഭത്തോടെ കാണും എന്ന് എനിക്ക് അറിയാം  . മാപ്പിളമാര്‍ ആണെങ്കില്‍ ഓരോ തവണ വുളു എടുത്തു കളയുന്ന വെള്ളത്തിന്റെ  അളവ് വളരെ വലുത് ആണ് .അതെഅവസരം പട്ടാനുകളും മറ്റും ഒരുഅബ്ലൂശന്‍ മാത്രം നടത്തി ഒരു ദിവസത്തെപ്രാര്‍ത്ഥന മുഴുവന്‍ പൂര്‍ത്തിയാക്കുന്നു .അത് കാണുന്ന മലബാറി മാപ്ലമാര്‍ അവരെ കളിയാക്കുന്നത് കാണാം .അത് മറ്റൊരു ചര്‍ച്ചക്ക്ഉള്ള വിഷയം ആയതിനാല്‍ മറ്റൊരു ദിവസത്തേക്ക് മാറ്റി വയ്ക്കുന്നു .ഈ ജല ദിനം വെള്ളക്കാരുടെയും മറ്റും വെറും ഗിമ്മിക്ക് ആയി തള്ളി ക്കളഞ്ഞു നമ്മുടെ രീതിയാണ് മഹത്തു എന്ന് വാശി പിടിക്കാതെ ഈ കാര്യത്തില്‍ എങ്കിലും യൂറോപ്യന്‍ രീതി ശീലിക്കാന്‍ ശ്രമിക്കുക കൂടുതല്‍ കാര്യങ്ങള്‍ ചര്‍ച്ചകളില്‍ നിന്ന് ഉരുത്തിരിയും എന്ന പ്രതീക്ഷയോടെ ഗുരു ഉമര്‍

No comments:

Post a Comment