Saturday, 12 November 2011

ഞാനീ പതിതര്‍ക്കൊപ്പം നടക്കട്ടേ

ദൈവമേ ,നിന്നെ ഞാന്‍ പ്രണയിക്കാം -
എന്റെ വീഞ്ഞ് കോപ്പ എന്നും നിറച്ചി ടാമെങ്കില്‍
നിനക്കായിഞാന്‍ സോസ്ത്രങ്ങള്‍ പാടാം
എന്റെ ജീവനില്‍ സംഗീതം നിറയ്ക്കു മെങ്കില്‍

നീ എനിക്ക് രക്തം നിറച്ചു പാനപാത്രം നല്‍കുന്നു
ജീവജലത്തില്‍ നഞ്ചു കലക്കുന്നു
കണ്ണില്‍ അന്ധകാരം കലക്കി ഒഴിക്കുന്നു
എന്റെ നടവഴികളില്‍ മുള്ളു വിതാനിക്കുന്നു

ഇല്ല നിനക്കായി ഞാന്‍ എന്റെ സിതാറിന്‍ -
കമ്പികള്‍ മുറുക്കില്ല ഗീത മുതിര്‍ക്കില്ല
എന്നുമീ ജഗത്തില്‍ വസന്തം തീര്‍ക്കയും ഭൂമിയില്‍ -
മര്‍ത്ത്യന് സ്വര്‍ഗമൊരുക്കയുമില്ലഎങ്കില്‍
 ദൈവമേ  ,നിന്നെ ഞാന്‍ പ്രണമിക്കാം
 മരണത്തില്‍ കൈകള്‍ നീ തടയുമെങ്കില്‍
താരകള്‍ പൊലിയാതിരിക്കുമെങ്കില്‍
 ആതുരാസുരതകള്‍ നീക്കുമെങ്കില്‍

നീ ഉരയും വാക്കുകള്‍ പതിരായിരിക്കെ -
ഞാന്‍ നിന്റെ ഗീതകം പാടുകില്ല
ജപമണി കയ്യില്‍ എടുക്കയില്ല  നിനക്കായ് -
മനസ്സിന്റെ വാതില്‍ തുറക്കയില്ല

പോവുക  എന്നില്‍ നിന്നേറെ അകന്നേ   പോകുക 
ഞാനീ പതിതര്‍ക്കൊപ്പം നടക്കട്ടേ
വിത്ത പ്രാതപികള്‍ അധികാര മത്തര്‍
അവര്‍ക്കായി നീ നിന്റെ സ്വര്‍ഗം തുറക്കുക  

No comments:

Post a Comment