Tuesday, 29 March 2011

ഈ കാട്ടു പൂക്കള്‍

നോക്കൂ ഈ കാട്ടു പൂക്കള്‍ എന്റെതാണ് 
മദിപ്പിക്കുന്ന മണം ആസ്വദിക്കാന്‍
ഞാനതിന്റെ ദളങ്ങളില്‍ ചുംബിക്കുന്നു 
ഉന്മാദം കൊള്ളുന്നു 

ഞാനല്ല അത് നട്ടത് , നനച്ചത്‌ 
വളമിട്ടത് , പടരാന്‍ ഇടംകൊടുത്തത് 
കാറ്റുകൈകളിലേന്തിയ ഒരുവിത്ത്
ഭൂമി ഏറ്റുവാങ്ങികുരുപ്പിച്ച്ചു 

 മഴമേഘങ്ങള്‍വെള്ളം തേവി 
വെയില്‍ നാളങ്ങള്‍ അന്നജം നല്‍കി 
കാറ്റ് തഴുകി ത്തലോടി 
ശലഭങ്ങള്‍ പ്രേമം നല്‍കി 

പ്രിയേ നീയുമെന്റെതാണ് 
സ്വപനത്തില്‍ നീ അരികില്‍ വന്നു 
എങ്കിലും നിന്റെ സുഗന്ധം ഞാന്‍ അറിഞ്ഞു 
സ്പര്‍ശം ഉടലിനെ ഉന്മത്തമാക്കി

ജാഗരത്തില്‍ ഞാന്‍ നിന്നെ തിരഞ്ഞു 
മഞ്ഞായുംമഴയായും നീ കായം മാറി 
അകലെ വര്‍ണ്ണ മരീചികയായി
അടുത്തു നിഴല്‍ മാത്രമായി

ഞാന്‍ നിന്റെ നിഴലിനെ പ്രണയിച്ചു
സുഗന്ധം തേടിയലഞ്ഞു
നീ തീര്‍ത്ത വര്‍ണ്ണ വിസ്മയങ്ങളില്‍ അലിഞ്ഞു
നിദ്രാടനത്തിന്റെ രാവുകള്‍ താണ്ടി

കാട്ടു പൂവേ നിന്നെ ചുംബിക്കുമ്പോള്‍
ഞാനെന്റെ പ്രണയിനിയെ ചുംബിക്കുന്നു
നിന്റെ സുഗന്ധം എന്നില്‍ നിറയുമ്പോള്‍
ഞാന്‍ എന്റെ പ്രാണപ്രിയയെ അറിയുന്നു

പ്രണയിനീ  നിന്നെ പൂവില്‍ഒളിപ്പിച്ച
പ്രക്രതിക്ക് പ്രണാമം
പൂക്കളെ എന്നെ പ്രേമിയാക്കിയ
നിങ്ങള്‍ക്ക് പ്രണാമം 




















2 comments:

  1. വരികളിലും ആ ഉന്മാദം നിറഞ്ഞു നില്‍ക്കുന്നു...

    : )

    ReplyDelete